നോഹയും പെട്ടകവും

03,  Dec   

Click here to subscribe our youtube channel

ദൈവം കൽപിച്ചതുപോലെ നോഹ മൃഗങ്ങളെ പെട്ടകത്തിലേക്കു കൊണ്ടുപോകുകയായിരുന്നു. ആനകൾ, ജിറാഫുകൾ, പശുക്കൾ, കരടികൾ, കുരങ്ങുകൾ, എല്ലാ മൃഗങ്ങളെയും അദ്ദേഹം എടുത്തു. ഒടുവിൽ ഒരു കഴുതയെ എടുക്കാൻ ശ്രമിച്ചു. കഴുതയോട് അകത്തേക്ക് പോകാൻ പറഞ്ഞു, പക്ഷേ കഴുത അകത്തേക്ക് പോയില്ല. കഴുതയെ അകത്തേക്ക് തള്ളിവിടാൻ ശ്രമിച്ചെങ്കിലും കഴുത അനങ്ങുന്നില്ല. അയാൾ കഴുതയെ അകത്തേക്ക് വലിക്കാൻ ശ്രമിച്ചെങ്കിലും കഴുത അനങ്ങുന്നില്ല.

 “അവൻ കോപിഷ്ഠനായി  കഴുതയോട് പറഞ്ഞു,

 "അകത്തേക് കയറൂ    പിശാചേ "

ക്രമേണ കൂടുതൽ ശ്രമങ്ങൾക്ക് ശേഷം കഴുതയെ പെട്ടകത്തിലേക്ക് കയറ്റുന്നതില്‍ അദ്ദേഹം വിജയിച്ചു. എന്നാൽ നോഹ പെട്ടകത്തിനുള്ളിൽ ഒരു പിശാച് ഉണ്ടെന്ന് കണ്ടു.. നിങ്ങൾ എങ്ങനെ ഇവിടെയെത്തിയെന്ന് പിശാചിനോട് ചോദിച്ചു,

പിശാച് പറഞ്ഞു

 "നിങ്ങൾ എന്നോട് അകത്തേക്ക് കടക്കാൻ പറഞ്ഞു".

നോഹ അതുകേട്ട് ഞെട്ടി... ഇങ്ങനെയാണ് പിശാച് പ്രളയത്തില്‍ നിന്നും രക്ഷപ്പെട്ടത്,

ഗുണപാഠം:

നാം ആകാരണമായി കോപിക്കുമ്പോള്‍ പിശാച് നമ്മുടെ ഉള്ളില്‍ പ്രവേശിക്കുന്നു.


Related Articles

Contact  : info@amalothbhava.in

Top