1
ആത്മീയതയുടെ ആരോഹണവും അവരോഹണവും
ഫാ. ലൂയിസ് പന്തിരുവേലിൽ OFMConv
ആദ്യ ഭാഗം:
പത്രോസ്, യാക്കോബ്, യോഹന്നാൻ എന്നീ മൂന്ന് ശിഷ്യന്മാരും ഉയർന്ന മലയിൽ കർത്താവിന്റെ ദൈവത്വത്തോട് ചേർന്നുള്ള തന്റെ മഹത്വത്തിന് സാക്ഷ്യം വഹിച്ചു.
പഴയ നിയമത്തിൽ, രണ്ട് ഉയർന്ന പർവതങ്ങളിൽ ദൈവത്തെ കണ്ടുമുട്ടിയ രണ്ട് പ്രവാചകന്മാരും കൂടെയുണ്ടായിരുന്നു: സീനായ് പർവതത്തിൽ ദൈവദർശനം ലഭിച്ച മോശെയും ഹോറെബ് പർവതത്തിൽ ദൈവത്തെ മനസ്സിലാക്കിയ ഏലിയായും.
ദൈവം, മോശയ്ക്കും ഏലിയായ്ക്കും മുഖാമുഖമല്ല, മറിച്ച്, പ്രകൃതി ശക്തികളിലൂടെയാണ് തന്നെ വെളിപ്പെടുത്തിയത് (മുൾപടർപ്പിലെ തീയായും, ഗുഹയ്ക്ക് സമീപമുള്ള നിശബ്ദമായ കാറ്റായും, ദൈവ ഭാഗം ഭാഗമായി അവൻ്റെ മഹത്വം വെളിപ്പെടുത്തുന്നു (ഹെബ്രാ 1,1).
താബോർ പർവതത്തിൽ, തൻ്റെ പുത്രനായ യേശുവിൻ്റെ രൂപാന്തരീകരണ സമയത്ത് ശിഷ്യന്മാരാകട്ടെ അവിടുത്തെ മഹത്വം, ഈശോയിൽ ദർശിക്കാൻ മനസ്സായി.
യോഹന്നാൻ 1:14-ൽ ഈ വെളിപാടിനെക്കുറിച്ച്, അപ്പോസ്തലൻ എഴുതുന്നു: "വചനം ജഡമായിത്തീർന്നു, നമ്മുടെ ഇടയിൽ വസിച്ചു. അവൻ്റെ മഹത്വം, പിതാവിൽ നിന്നുള്ള ഏകജാതനായ പുത്രൻ്റെ മഹത്വം, കൃപയും സത്യവും നിറഞ്ഞവനായി ഞങ്ങൾ കണ്ടു."
രണ്ടാം ഭാഗം:
വെളിപാട് ദൈവത്തിൽ നിന്നുള്ള ഒരു ദാനമാണ്, അതാകട്ടെ നമ്മുടെ വിശ്വാസത്തിൻ്റെ സൈദ്ധാന്തിക വശമാണ്, എന്നാൽ അതിന് പ്രായോഗികമായ ഒരു പ്രതിരൂപമുണ്ട്.
യേശു, അവരെ ഉയർന്ന മലയിലേക്ക് നയിച്ച ശേഷം, കഷ്ടപ്പാടുകളും കുരിശും ഉൾപ്പെടെയുള്ള ജീവിത യാഥാർത്ഥ്യങ്ങളെ അഭിമുഖീകരിക്കാൻ അവരെ തിരികെ താഴ്വരയിലേക്കും ക്ഷണിക്കുന്നത് നമുക്ക്
കാണാം.
ക്രിസ്തീയ ജീവിതത്തിൽ ആരോഹണവും (മഹത്വവും) അവരോഹണവും (കഷ്ടത) ഇഴുകിച്ചേർന്ന യാഥാർത്ഥ്യങ്ങൾ ഉൾപ്പെടുന്നു. ഇത് ഒരു സർക്കുലർ-ലീനിയർ പ്രോസസ് പോലെയാണ് (CIRCULAR-LINEAR PROCESS).
അനുദിനം എടുക്കേണ്ട കുരിശിൻ്റെ യാഥാർഥ്യങ്ങളും, പ്രതീക്ഷ നൽകുന്ന, സന്തോഷം നൽകുന്ന പുനരുത്ഥാനത്തിൻ്റെ യാഥാർത്ഥ്യങ്ങളും, നമ്മെ ജീവിതത്തിൻ്റെ അന്തിമ ലക്ഷ്യത്തിലേക്ക് മുന്നോട്ട് കൊണ്ടുപോകുന്നു. മുന്നോട്ടുള്ളവയെ ലക്ഷ്യമാക്കി പ്രയാണം ചെയ്യുന്നവർ (ഫിലി 3, 12-14).
• ഇമ്മാന്വൽ . കാന്റ് പറയുന്നത് ഇത്തരുണത്തിൽ അർത്ഥവത്താണ്: പരിശീലനമില്ലാത്ത സിദ്ധാന്തം ശൂന്യമാണ്; സിദ്ധാന്തമില്ലാത്ത പ്രയോഗം അന്ധമാണ്. അതുപോലെ കുരിശുമരണമില്ലാതെ പുനരുത്ഥാനമില്ല.
വിശ്വാസത്തിന്റെ കണ്ണിലൂടെ ദൈവമഹത്വത്തെക്കുറിച്ചുള്ള ഉറപ്പുലഭിക്കപ്പെട്ടാൽ കഷ്ടപ്പാടുകൾ സഹിക്കാവുന്നതായിത്തീരുന്നു.
വിശുദ്ധ പൗലോസ്, ക്രിസ്ത്യാനികളുടെ ഈ ഇരട്ട-വശങ്ങളുള്ള ആത്മീയതയെ ഈ രീതിയിൽ പ്രതിഫലിപ്പിക്കുന്നു: "... നമുക്ക് വെളിപ്പെടാനിരിക്കുന്ന മഹത്വത്തോട് തുലനം ചെയ്യുമ്പോൾ, ഇന്നത്തെ കഷ്ടതകൾ നിസ്സാരമാണെന്നു ഞാൻ കരുതുന്നു..." (റോമ 8:18).
2
"രൂപാന്തരീകരണം: യേശുവിൻ്റെ ദിവ്യദൗത്യത്തിൻ്റെ ഒരു വെളിപാട്"
ഫ്രയർ ആഷ്ബിൻ തെക്കിനേൻ
രൂപാന്തരീകരണം യേശുവിനെ വ്യക്തിത്വവും ദൗത്യവും ആഴമായ രീതിയിൽ വെളിപ്പെടുത്തുന്നു
മോശയോടും ഏലിയായോടുമുള്ള യേശുവിന് രൂപാന്തരം അവന്റെ ദൈവീക അധികാരവും ദൈവഹിതവും ആയുള്ള ബന്ധവും സ്ഥിരീകരിക്കുന്നു
മോശയും ഏലിയായും നിയമത്തെയും പ്രവാചകന്മാരെയും പ്രതിനിധീകരിക്കുന്നു യേശു പഴയ നിയമ വാഗ്ദാനങ്ങളും പ്രതീക്ഷകളും നിറവേറ്റുന്നു എന്ന് കാണിക്കുന്നു
ക്രിസ്തു സാന്നിധ്യം അനുഭവിക്കുവാനും നമ്മുടെ ജീവിതത്തെ രൂപാന്തരപ്പെടുത്തുവാനും യേശുവിന്റെ രൂപാന്തരീകരണം നമ്മെ ക്ഷണിക്കുന്നു
രൂപാന്തരികരണം യേശുവിന്റെ ഭാവി മഹത്വത്തിന്റെ ഒരു നേർക്കാഴ്ച പ്രധാനം ചെയ്യുന്നു. അവന്റെ പുനരുദ്ധാനത്തിന്റെയും മരണത്തിന്റെയും പാപത്തിന്റെയും മേലുള്ള അത്യന്തിക വിജയത്തെ നിഴലിക്കുന്നു. ഈ കാഴ്ച നമുക്ക് പ്രത്യാശയും ഉറപ്പും നൽകുന്നു. യേശുവിന്റെ കുരിശിലേക്കുള്ള യാത്ര അവസാനം അല്ല Monster വിജയത്തിലേക്ക് നിത്യജീവനിലേക്ക് ഉള്ള ഒരു ചുവടുവെപ്പ് ആണെന്ന് നമ്മെ ഓർമിപ്പിക്കുന്നു
യേശുവിന്റെ അധികാര മനസ്സിലാക്കുവാനും ദൈവത്തിന്റെ വാഗ്ദാനങ്ങളുമായി ബന്ധപ്പെടുവാനും പരിവർത്തനം അനുഭവിക്കുവാനും അവന്റെ മാർഗം നിർദ്ദേശം കേൾക്കുവാനും പ്രത്യാശ മുറുകെ പിടിക്കുവാനും രൂപാന്തരികരണം നമ്മെ നയിക്കുന്നു
3
വിരാമാമിടുന്ന കാത്തിരിപ്പുകൾ
ഫ്രയർ ജോയൽ ചെപ്പുകാലയിൽ
മോശയ്ക്ക് ഒരു ആഗ്രഹം ഉണ്ടായിരുന്നു ദൈവത്തിന്റെ മുഖം കാണണം ഏലിയായ്ക്കും ഒരു ആഗ്രഹം ഉണ്ടായിരുന്നു ദൈവത്തിന്റെ മുഖം കാണണം എന്നാൽ തന്റെ പിൻഭാഗം മാത്രം കാണിച്ചുകൊണ്ട് ദൈവം മോശയെയും ഒരു മന്ദമാരുതനെ മാത്രം അയച്ചു കൊണ്ട് ഏലിയായെയും ദൈവം തൃപ്തിപ്പെടുത്തി. എങ്കിലും, ദൈവത്തെ കാണുവാനുള്ള കാത്തിരിപ്പ് മോശയിലും ഏലിയായും തുടർന്നുകൊണ്ടേയിരുന്നു. ആ കാത്തിരിപ്പ് പൂർണമാകുന്നത് യേശുവിന്റെ രൂപാന്തരീകരണ വേളയിലാണ്. അതായത് യേശുവിന്റെ രൂപാന്തരീകരണം അവന്റെ മഹത്വം വെളിപ്പെടുത്തുന്ന സംഭവം മാത്രമല്ല. അത് ഒരുപാട് വർഷങ്ങളായി ദൈവത്തിന്റെ മുഖം കാണുവാൻ കാത്തിരുന്ന മോശയുടെയും ഏലിയായുടെയും കാത്തിരിപ്പിന് വിരാമം ഇടുന്ന മുഹൂർത്തം കൂടിയാണ്.
4
മേഘദൂത് ദൈവദൂത്
ഫ്രയർ ജോജോമോൻ ഇലവുങ്കൽ
★ പുറപ്പാടിന്റെ പുസ്തകം 19-)o അധ്യായത്തിൽ മോശ സീനാ മലയിലേക്ക് കയറി ചെല്ലുന്നതും മേഘത്തിൽ നിന്ന് മോശയോട് ദൈവം സംസാരിക്കുന്നതും ഇവിടെ അനുസ്മരിക്കുന്നതും ചേർത്തുവച്ച് വായിക്കേണ്ടതാണ്.
★ ഈശോയോടൊപ്പം മൂന്ന് വ്യത്യസ്ത സ്വഭാവസവിശേഷതകളുടെ അവന്റെ കൂടെ യാത്ര ചെയ്യുന്ന ശിഷ്യന്മാർ ഓരോ വിശ്വാസിയുടെയും പ്രതീകമാണ്
★ അവർ തങ്ങളുടെ ഗുരുവിനെ അന്നുവരെ മനസ്സിലാക്കിയത് ഒരുപക്ഷേ അത്ഭുത പ്രവർത്തകൻ ഗുരു ജനപ്രിയനായ വ്യക്തി എന്നിങ്ങനെയായിരിക്കാം എന്നാൽ ഇവിടെ മലമുകളിൽ ഇസ്രായേലിന്റെ വിമോചകനായ മോശയെയും പ്രവാചകരിൽ അതി ശ്രേഷ്ഠനായ ഏലിയായും സാക്ഷികൾ ആയിരിക്കെ മേഘത്തിൽ ഇറങ്ങിവന്ന ദൈവസാന്നിധ്യം പ്രഖ്യാപിക്കുന്നു ഇവൻ എന്റെ പ്രിയപുത്രൻ.
★ ഇസ്രായേൽ വംശജരോടും ലോകം മുഴുവൻ ഉള്ള നാനാജാതി മതസ്ഥരോടും ബൈബിൾ സത്യമായി പഠിപ്പിക്കുന്നു ഈശോ ദൈവത്തിന്റെ പ്രിയപുത്രൻ ഈ സദ് വാർത്ത സ്വർഗ്ഗത്തിലെ വെളിപ്പെടുത്തലാണ് ദൈവത്തിന്റെ അരുള പാടാണ് വചനത്തിന്റെ സാക്ഷ്യമാണ് നിയമത്തിന്റെ പൂർത്തീകരണമാണ് പ്രവചനങ്ങളുടെ നിറവേറ്റലാണ് മഹത്വത്തിന്റെ കൂടാരമാണ്. ദിവ്യ രഹസ്യങ്ങളുടെ പൊരുളാണ് സഭയുടെ കാതലായ വിശ്വാസമാണ്
5
ദൈവീകക്ഷണം
ഫ്രയർ ക്ലെമന്റ് പാത്തിക്കൽ
ൈവിക സ്നേഹവും അധികാരവും വസിക്കുന്ന ദൈവത്തിൻ്റെ പ്രിയപ്പെട്ട പുത്രനായി യേശു വെളിപ്പെടുന്നു. അവൻ കേവലം ഒരു അധ്യാപകനോ പ്രവാചകനോ അല്ല, നിയമത്തിലൂടെയും പ്രവാചകന്മാരിലൂടെയും വാഗ്ദാനം ചെയ്ത എല്ലാറ്റിൻ്റെയും നിവൃത്തിയാണ്. അവനിൽ, എല്ലാ പുരാതന പ്രതീക്ഷകളും പ്രവചനങ്ങളും അവയുടെ പൂർത്തീകരണം കണ്ടെത്തുന്നു, മനുഷ്യരാശിക്കുവേണ്ടിയുള്ള ദൈവത്തിൻ്റെ പദ്ധതിയുടെ കേന്ദ്ര വ്യക്തിയാണ് അവനെന്ന് കാണിക്കുന്നു.
യേശുവിനെ ദൈവപുത്രനായി അംഗീകരിക്കുമ്പോൾ, അവൻ്റെ പഠിപ്പിക്കലുകൾ കേൾക്കാനും അവൻ്റെ മാതൃക പിന്തുടരാനും നാം വിളിക്കപ്പെട്ടിരിക്കുന്നു. അദ്ദേഹത്തിൻ്റെ വാക്കുകൾ മാർഗനിർദേശം മാത്രമല്ല, നമ്മുടെ ജീവിതത്തെ രൂപാന്തരപ്പെടുത്താനുള്ള ദൈവിക ക്ഷണമാണ്. യേശുവിനെ യഥാർത്ഥമായി ശ്രവിക്കുക എന്നതിനർത്ഥം നമ്മുടെ ഹൃദയങ്ങളെയും പ്രവൃത്തികളെയും അവനുമായി സമന്വയിപ്പിക്കുകയും, അവൻ നമ്മുടെ മുമ്പിൽ വെച്ചിരിക്കുന്ന പാതയെ വിശ്വാസത്തോടും ഭക്തിയോടും കൂടി ഉൾക്കൊള്ളുകയും ചെയ്യുക എന്നതാണ്.
6
Title:Word of God can change your mind
ഫ്രയർ ആന്റോ ചെപ്പുകാലായിൽ
ഒരിക്കൽ ഒരു വൈദികൻ ധ്യാനിപ്പിക്കാൻ പള്ളിയിൽ പോയി. അദ്ദേഹത്തെ അതിശയപ്പെടുത്തി ഏറ്റവും മുൻനിരയിൽ ഇരിക്കുന്ന ഒരു കൊച്ചു പയ്യൻ അച്ഛൻ പറയുന്ന ഓരോ വചനങ്ങൾ എഴുതിയെടുക്കുന്നു അച്ഛന് ആകാംക്ഷയായി അവന്റെ കുടുംബ പശ്ചാത്തലം ഒന്നു നോക്കി. ഇവന് ഒരു പെങ്ങളുമുണ്ട് പയ്യന്റെ അപ്പൻ തികഞ്ഞ മദ്യപാനി ആയിരുന്നു ഭാര്യയെ മർദ്ദിക്കും, ഒരിക്കൽ ഇവനെ ഏഴുമാസം ഗർഭിണി ആയിരിക്കുന്ന സമയത്ത് ഈ പിതാവ് ഭാര്യയുടെ വയറ്റിൽ ചവിട്ടി അങ്ങനെ മാസം തികയാതെ പ്രസവിച്ചവനായിരുന്നു ഈ പയ്യൻ അമ്മ ഒരു നേഴ്സ് ആണ്. ഇന്ന് അവന്റെ പിതാവ് പക്ഷാഘാതം വന്ന് കിടപ്പിലാണ്. ഇവൻ ധ്യാനത്തിനു പോയി ഈ പിതാവിനും പിതാവിനെ സൂക്ഷിക്കുന്ന പെങ്ങൾക്കും അച്ഛൻ പറയുന്ന വചനം എന്നും പങ്കുവെക്കും. ഈ അമ്മ ഒരൊറ്റ വാക്കുപോലും ഈ പിതാവിനെ എതിരായിട്ട് മക്കളോട് പറഞ്ഞിട്ടില്ല കണ്ണീർ വാർത്ത ഈ പിതാവ് തന്റെ മകൻ പങ്കുവെക്കുന്ന വചനം കേൾക്കുന്നു..... മാനസാന്തരപ്പെടുന്നു.
• ഈശോ രൂപാന്തരീകരണത്തിലൂടെ നമ്മളോടും പറയുന്നു നീയും രൂപാന്തരപ്പെടണം, രൂപാന്തരപ്പെടുത്തണം. അപ്പോൾ നീയും പ്രകാശിക്കും വെണ്മയുള്ളവനായി മാറും.
7
തലക്കെട്ട് : ജീവിതത്തെ കൂടുതൽ തെളിമയുള്ളതാക്കാം
ഫ്രയർ ജോയൽ ജിമ്മി
• ഈശോ തനിക്ക് പ്രിയപ്പെട്ടവർക്ക് തന്റെ ദൈവിക മഹത്വം വെളിപ്പെടുത്തി കൊടുക്കുന്നു. എപ്പോഴും കാണാറുള്ള ഗുരുവിന്റെ മുഖം കൂടുതൽ തിളക്കം ഉള്ളതും വെണ്മയുള്ളതും ആയി അവർ ദർശിക്കുന്നു.
• ദൈവത്തോടുള്ള നീണ്ടനാളത്തെ സംഭാഷണങ്ങൾക്കൊടുവിൽ സീനായി മലയിൽ നിന്ന് കൽപ്പനകളുമായി ഇറങ്ങിവരുന്ന മോശയുടെ മുഖം തേജോത്മകമായി മാറിയത് ഇസ്രയേൽജനവും ആഹാറോനും ദർശിക്കുന്നു.
• ഭൗതികശരീരമുള്ള നമുക്ക് ഒരു ആത്മീയ ശരീരം കൂടിയുണ്ട് എന്ന വെളിപ്പെടുത്തൽ ആണ് വിശുദ്ധ പൗലോസ് ശ്ലീഹ ലേഖനത്തിൽ നൽകുക.
• ദൈവം നൽകിയ ജീവിതത്തിന്റെ തേജസ് അനുഭവൈദ്യമാക്കണമെങ്കിൽ ക്രിസ്തുവിനോട് കൂടെയുണ്ടായിരുന്ന ശിഷ്യന്മാരെ പോലെയായിരിക്കാം. അവർ ചെയ്തത് ഒന്നുമാത്രം ക്രിസ്തുവിനോട് കൂടെയായിരുന്നു, ഈശോയുടെ ദൈവ മഹത്വത്തിൽ അവർ ഭയപ്പെടുകയും, എന്ത് പറയണമെന്ന് അറിയാതെയും ആയിപ്പോയി. എങ്കിലും ദൈവം അവരുടെ ആകുലകൾ മാറ്റി അവരുടെ ലക്ഷ്യങ്ങൾ കൂടുതൽ തെളിമയുള്ളതാക്കി കൊടുത്തു 'ഇവൻ എന്റെ പ്രിയപുത്രൻ ഇവന്റെ വാക്ക് ശ്രവിക്കുവിൻ'.
• നമുക്കും ക്രിസ്തുവിനോട് ചേർന്നുനിൽക്കാം അപ്പോൾ നമ്മുടെ ലക്ഷ്യങ്ങളും കൂടുതൽ തെളിമയുള്ളതായി മാറും.
8
PRACTICING FAITH WITH CHARITY
Friar. Subin Peykkuzhiyil
St. Thomas’s acclamation, “MY GOD AND MY LORD” comes from the very same situation of encountering and experiencing the transfigured Jesus Christ as Son of God the Redeemer.
For Jeremiah one of whom Elija represented said (Jr 31:34) that we shall no longer teach one another, ‘Know the Lord’, for the Lord says that we shall all know from the least to the greatest by experiencing his redeeming nature.
We all have the knowledge of Jesus that he is the Son of God but experiencing him as our redeemer is only possible by keeping our hope and practicing our faith with Charity
9
പൂർത്തീകരണം
ഫ്രയർ നിബിൽ
• ഈശോയുടെ കുരിശു മരണത്തിനു മുന്നോടിയായി ക്രിസ്തുവിലെ ദൈവത്വത്തെ ശിഷ്യർക്ക് മനസ്സിലാക്കി കൊടുക്കുകയാണ് മലയിലെ രൂപാന്തരീകരണത്തിലൂടെ.
• നിയമങ്ങളിലൂടെയും (മോശ) പ്രവചനങ്ങളിലൂടെയും (ഏലിയ) ഇസ്രയേൽ കാത്തിരുന്ന മിശിഹാ താൻ തന്നെയാണെന്ന് ഈശോ അവർക്ക് പൂർണമായി വെളിപ്പെടുത്തി കൊടുക്കുകയാണ്.
• ക്രിസ്തുവിന്റെ ദൈവത്വത്തെ തിരിച്ചറിഞ്ഞ് അവനിലൂടെ നമ്മുടെ ജീവിതത്തെ രൂപാന്തരപ്പെടുത്തുമ്പോൾ ദൈവിക രക്ഷാകര പദ്ധതി നമ്മളിലും പൂർത്തിയാക്കപ്പെടും.
10
ൈവഹിതത്തിൽ ജീവിക്കുമ്പോൾ
ഫ്രയർ ജെയിംസ് ചിരപറമ്പിൽ
കൂദാശയിലൂടെ ലഭിക്കുന്ന പ്രസാദവരം വഴി ഓരോ മനുഷ്യനും ക്രിസ്തുവിൽ രൂപാന്തരപ്പെടുകയാണ്. ആത്മാവിന്റെ ഭക്ഷണമായ കൂദാശകൾ സ്വീകരിക്കുമ്പോൾ ദൈവപുത്ര സ്ഥാനത്തേക്ക് ആണ് നാം വിളിക്കപ്പെടുന്നത്.
തന്നെ സ്വീകരിച്ചവർക്കെല്ലാം തന്റെ നാമത്തിൽ വിശ്വസിച്ചവർക്കെല്ലാം ദൈവമക്കൾ ആകാൻ അവിടുന്ന് കഴിവ് നൽകി. കൂദാശയിലൂടെ കഴിവ് ലഭിച്ചവരാണ് നാം, അതിനാൽ തന്റെ പിതാവിന്റെ കാര്യത്തിൽ ഈശോ വ്യാപൃതനായിരുന്നതുപോലെ നമ്മളും വ്യാപൃതരാകണം.
അപ്പോഴാണ് നമ്മുടെ ജീവിതത്തിൽ രൂപാന്തരീകരണം നടക്കുക. തന്നെത്തന്നെ വിട്ടുകൊടുക്കാൻ കഴിയുന്നതും നാം വിലപ്പെട്ടതെന്ന് കരുതുന്ന ജീവിതത്തിൽ നാം വിലപ്പെട്ടതെന്ന് കരുതുന്നത് ത്യജിക്കുവാൻ കഴിയുന്നതും അപ്പോഴാണ്.
മേഘത്തിൽ നിന്നുണ്ടായ സ്വരംനമ്മുടെ ചെവികളിലും മുഴങ്ങും, നീ എന്റെ പ്രിയപുത്രൻ.
11
അനുഭവവും പങ്കുവെയ്പ്പും
ഫ്രയർ അക്ഷയ് പുതുക്കാട്
ശിഷ്യന്മാർക്ക് വലിയൊരു ദൈവം അനുഭവം മലമുകളിൽ ലഭിക്കുന്നു. അവർ അവിടെ തന്നെ തുടരാതെ ജനങ്ങൾക്കിടയിലേക്ക് ഇറങ്ങി വരികയാണ്.
ഇത് തന്നെയാണ് നമ്മുടെ വിളിയും. പ്രാർത്ഥനയിലൂടെ ദൈവത്തോട് ചേർന്ന് നിന്ന് ദൈവത്തെ അനുഭവിക്കുക.
നാം അനുഭവിച്ച ദൈവസ്നേഹത്തെ പ്രവർത്തികളിലൂടെ മറ്റുള്ളവരിലേക്ക് പകരുക.
പലപ്പോഴും ആദ്യഭാഗം വിസ്മരിച്ചു നമ്മൾ പ്രവർത്തികൾക്ക് മുൻതൂക്കം നൽകുന്നു എന്നാൽ അത്തരം പ്രവർത്തികൾക്ക് ദൈവസ്നേഹം മറ്റുള്ളവരിലേക്കും നമ്മിലേക്കും പകരുവാൻ കഴിയുകയില്ല.
ഭൗതികനിൽ നിന്ന് ആത്മീയതയിലേക്ക്
ഈശോയിൽ ഒരേസമയം ദൈവികതയും മാനുഷികതയും ഉണ്ടായിരുന്നു.അതുവരെയും തങ്ങളെ പഠിപ്പിച്ചു കൊണ്ട് മനുഷ്യനായ നടന്ന ഈശോ മലമുകളിൽ എത്തുമ്പോൾ പെട്ടെന്ന് രൂപം മാറി അവിടുത്തെ ദൈവികത വെളിപ്പെടുത്തുകയും ഭൗമികശരീരം ആത്മീയ ശരീരമായി മാറുകയും ചെയ്യുന്നു.
മലമുകൾ അതിസ്വാഭാവിക വെളിപാടുകളുടെ അരങ്ങാണ്. മോശയ്ക്ക് ദൈവം 10 കൽപ്പനകൾ നൽകിയതും ഈശോ പ്രാർത്ഥിക്കുവാനായി നിരന്തരം പോയിരുന്നതുമെല്ലാം മലമുകളിലേക്കാണ്
നമ്മുടെ ജീവിതവും ഭൗതികതയിൽ നിന്നും ആത്മീയതയിലേക്കുള്ള ഒരു യാത്രയാണ്. ഈ യാത്രയിൽ ഈശോ മലമുകളിൽ പിതാവുമായി ഉള്ള സംഭാഷണങ്ങളിൽ ഏർപ്പെട്ടിരുന്നതുപോലെ, നാമും ദൈവവുമായി നിരന്തരം സമ്പർക്കത്തിൽ ആയിരിക്കാൻ ശ്രദ്ധിക്കണം. അപ്പോൾ നമ്മളിലെ ആന്തരിക മനുഷ്യനും"ഭൗമികന്റെ സാദൃശ്യം ധരിച്ചത് പോലെ തന്നെ സ്വർഗീയന്റെ സാദൃശ്യവും ധരിക്കും" ( 2 കോറിന്തോസ് 15 :49)
12
Transfiguration today
ഫ്രയർ ഐസൻ ഊരോത്ത്
യേശുനാഥൻ ശിഷ്യർക്ക് മുമ്പിൽ രൂപാന്തരപ്പെടുന്ന ഭാഗമാണ് ഇന്നത്തെ സുവിശേഷം.
യേശുനാഥന്റെ ദൈവിക പ്രഭയ്ക്കു മുമ്പിൽ പരിഭ്രാന്തരായി എന്തു പറയണമെന്ന് പോലും അറിയാതെ പകച്ചു നിൽക്കുന്ന ശിഷ്യന്മാർ.
പരിപൂർണ്ണ മനുഷ്യനായി, അവരുടെ ഗുരുവായി, സ്നേഹിതനായി,അവരോട് കൂടിയുണ്ടായിരുന്ന ഈശോക്ക് തന്റെ ദൈവത്വത്തെ അവർക്കു മുന്നിൽ തുറന്നുകാട്ടേണ്ടതുണ്ട്.
എന്നാൽ ഒരു ദൈവിക ശക്തിയായി, നമ്മെയെല്ലാം നയിക്കുകയും പരിപാലിക്കുകയും ചെയ്യുന്നവനായി നാം മനസ്സിലാക്കുന്ന ഈശോ, നമുക്കു മുന്നിൽ രൂപാന്തരം പ്രാപിക്കുന്നത് ഒരു പച്ചയായ മനുഷ്യനായിട്ടായിരിക്കും.
യേശുവിന്റെ രൂപാന്തരികരണത്തെ കുറിച്ചുള്ള ധ്യാനം ഒരു മുന്നറിയിപ്പ് നൽകുന്നതാണ്. കുറച്ചുകൂടി ജാഗ്രതയോടെ ജീവിക്കാൻ. കാരണം നാം കണ്ടുമുട്ടുന്നതും ചിലപ്പോഴെല്ലാം വാചാലരാകുന്നതും, ചിലപ്പോൾ ഒഴിവാക്കി വിടുന്നതും എല്ലാം രൂപാന്തരം പ്രാപിച്ച ഈശോയെ ആണെങ്കിലോ?
ഞാൻ നഗ്നനായി, വിശക്കുന്നവനായി, ദാഹിക്കുന്നവനായി വന്നിട്ടും നീ എന്നെ പരിഗണിച്ചില്ലയെന്ന് പറഞ്ഞ് അന്ത്യവിധിയിൽ ഇടതു ഭാഗത്തേക്ക് തഴയ പ്പെടുന്നതിനേക്കാൾ ദുരന്തം മറ്റെന്തുണ്ട്?
കണ്ടുമുട്ടുന്നവരിലെല്ലാം നമുക്ക് യേശുവിനെ കണ്ടെത്താം, അവരെ സ്നേഹിക്കാം, അങ്ങനെ സ്വർഗ്ഗരാജ്യത്തിൽ ശിഷ്യന്മാർ എന്നപോലെ നമുക്കും അവന്റെ ദിവ്യ പ്രഭയ്ക്ക് മുന്നിൽ നമ്രശിരസ്സരാകാം.
13
അനിവാര്യമായ മാറ്റം
ഫ്രയർ ജിബിൻ ഇടപ്പുള്ളവൻ
യേശുവിൻ്റെ മഹത്വത്തെ കണ്ടുമുട്ടുന്നത് നമ്മെത്തന്നെ മാറ്റുകയും നമ്മുടെ ജീവിതത്തെ രൂപാന്തരപ്പെടുത്തുകയും ചെയ്യുന്നുവെന്ന് ശിഷ്യന്മാരുടെ അനുഭവം തെളിയിക്കുന്നു.
രൂപാന്തരീകരണം പുനരുത്ഥാനത്തിൻ്റെ ഒരു മുൻകരുതൽ പ്രദാനം ചെയ്യുന്നു, അവിടെ യേശുവിൻ്റെ മഹത്വം മരണത്തിനും അന്ധകാരത്തിനും മേൽ വിജയം വരിക്കും.
സ്വർഗ്ഗീയ ശബ്ദം യേശുവിൻ്റെ പ്രിയപുത്രനാണെന്ന് വീണ്ടും ഉറപ്പിക്കുന്നു, നമ്മുടെ വ്യക്തിത്വം ദൈവത്തിൻ്റെ സ്നേഹത്തിലും സ്വീകാര്യതയിലും വേരൂന്നിയതാണെന്ന് ഊന്നിപ്പറയുന്നു.
14
"വാക്ക്"
ഫ്രയർ ജിന്റേഷ് മാളിയേക്കൽ
ഇന്നത്തെ സുവിശേഷത്തിൽ നമുക്ക് കാണാൻ സാധിക്കുന്നത് ഈശോയുടെ രൂപാന്തരീകരണമാണ്. ഏഴാമത്തെ വാക്യത്തിൽ പറയുന്നു മേഘത്തിൽ നിന്ന് ഒരു സ്വരം പുറപ്പെട്ടു ഇവൻ എന്റെ പ്രിയപുത്രൻ ഇവന്റെ വാക്ക് ശ്രവിക്കുവിൻ എന്ന്.
എന്താണ് ഈശോയുടെ വാക്ക്?
വിശുദ്ധ യോഹന്നാന്റെ സുവിശേഷം ആറാം അധ്യായം 63 വാക്യത്തിൽ ഈശോ പറയുന്നു ഞാൻ നിങ്ങളോട് പറഞ്ഞ വാക്കുകൾ ആത്മാവും ജീവനും ആണ് എന്ന്. ഈശോയുടെ വാക്കുകൾ വെറും വാക്കല്ല അത് ആത്മാവാണ്, അത് ജീവൻ പ്രദാനം ചെയ്യുന്നതാണ്. പ്രിയ സഹോദരങ്ങളെ നമുക്കും പ്രാർത്ഥിക്കാം ആത്മാവും ജീവനുമായ ഈശോയുടെ വാക്കുകൾ ആഴത്തിൽ മനസ്സിലാക്കാനും അതനുസരിച്ച് ജീവിക്കാനുമുള്ള കൃപയ്ക്കായി. ആമേൻ
15
"വെളിപ്പെടുത്തൽ "
ഫ്രയർ ആൽബിൻ മൂലൻ
ഇന്നത്തെ സുവിശേഷത്തിൽ നമുക്ക് കാണാൻ സാധിക്കുക യേശുവിന്റെ രൂപാന്തരീകരമാണ്.യേശുവിന്റെ മഹത്വം ദർശിച്ച ശിഷ്യന്മാർ ഭയപ്പെടുകയാണ് ഉണ്ടായത്. യേശു രൂപാന്തരപ്പെടുന്നതിന് മുമ്പായി വിശുദ്ധമാർക്കോസിന്റെ സുവിശേഷം എട്ടാം അധ്യായം പതിനൊന്നാമത്തെ തിരുവചനത്തിൽ പത്രോസ് ശ്ലീഹാ യേശു ക്രിസ്തു ആണെന്ന് പ്രഖ്യാപിക്കുന്നുണ്ട്.യേശു ആരാണ് എന്ന് മനസ്സിലാക്കി കൊടുത്തു ശേഷം ആണ് രൂപാന്തരികരണം വഴി ശിഷ്യന്മാർക്ക് തന്റെ മഹത്വം മനസ്സിലാക്കി കൊടുക്കുന്നത്. ഇതിനുശേഷം യേശു തനിക്ക് വരാൻ പോകുന്ന പീഡാസഹനങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്നുണ്ട്. ക്രിസ്തുവിന്റെ വരവിന്റെ മുന്നോടിയായി ഏലിയ വരുമെന്ന ഒരു വിശ്വാസം അവിടെ നിലനിന്നിരുന്നു. എന്നാൽ യേശു പറയുന്നത് ഏലിയ വന്നു കഴിഞ്ഞു എന്നാണ്. വിശുദ്ധ മത്തായിയുടെ സുവിശേഷം പതിനൊന്നാം അധ്യായം പതിനാലാം തിരുവചനത്തിൽ നമുക്ക് ഇത് കാണാം യേശു അവരെ പറഞ്ഞു മനസ്സിലാക്കുന്നു സ്നാപകയോഹന്നാനാണ് ഏലിയായെന്ന്. ഈ വചനഭാഗങ്ങളിലൂടെ യേശു താൻ ആരാണെന്ന് ശിഷ്യന്മാർക്ക് വെളിപ്പെടുത്തി കൊണ്ടിരിക്കുകയാണ്.
16
"വിശ്വസിക്കുക"
ഫ്രയർ ക്രിസ്റ്റോ കോരോത്ത്
വിശുദ്ധ മാർക്കോസിന്റെ സുവിശേഷത്തിലൂടെ നമുക്ക് മനസ്സിലാക്കാൻ സാധിക്കുന്ന കാര്യം ശിഷ്യ സമൂഹത്തിന് തങ്ങൾക്ക് ലഭിക്കാൻ പോകുന്ന സ്വർഗീയ അനുഭൂതിയുടെ ഒരു മുന്നാസ്വാദനം ഈശോ മുൻകൂട്ടി അവർക്ക് വെളിപ്പെടുത്തുകയാണ്. ഇതിൽ തിരഞ്ഞെടുക്കുന്ന ശിഷ്യന്മാരെ കാണാൻ സാധിക്കും. 12 പേരിൽ മൂന്നു പേരെ തെരഞ്ഞെടുത്ത് അവർക്ക് അത് പ്രധാനം ചെയ്യുമ്പോൾ തികഞ്ഞ വിവേചനത്തിന് വഴിയൊരുക്കുകയല്ല.മറിച്ച് ഓരോരുത്തരുടെയും ദൗത്യത്തിന് ആവശ്യമായ കരുത്ത് പ്രദാനം ചെയ്യുകയാണ് ഈശോ.ഈശോ ഈ അവസരം തന്റെ തെരഞ്ഞെടുക്കപ്പെട്ട ശിഷ്യന്മാർക്കായി മാറ്റുകയാണ്. മറഞ്ഞിരിക്കുന്ന രഹസ്യങ്ങളുടെ ചുരുൾ അവരുടെ മധ്യേ വെളിപ്പെടുത്തുകയാണ്. അതിലൂടെ അവരുടെ വിശ്വാസം ദൈവം ഉറപ്പിക്കുന്നു. സ്വർഗീയ അനുഭൂതിയുടെ വെൺമ അവരെ ഭയചകിതരാക്കി എങ്കിൽ ക്രിസ്തുവിനോട് ചേർന്നുള്ള ജീവിതം അവരെ വിശ്വാസത്തിന്റെ പ്രകാശത്തിൽ ക്രിസ്തുവിനു വേണ്ടി മരിക്കാൻ തക്കവിധത്തിൽ അവരുടെ ഹൃദയങ്ങളെ ശക്തമാക്കി.
17
The Glory in the Ordinary
Friar Belgin Chathamkandathil
ഈശോയുടെ രൂപാന്തരികരണം തൻറെ മഹത്വം പത്രോസിനും യോഹന്നാനും കൂടാതെ യാക്കോബിനും വെളിപ്പെടുത്തി കൊടുക്കുന്നുണ്ട്. പക്ഷേ നമ്മുടെ കാണാതെ പോകുന്ന മറ്റൊരു വസ്തുത കൂടിയുണ്ട്. ക്രിസ്തു കാണിച്ചുതരുന്നത് അവൻറെ മഹത്വം മാത്രമല്ല നമ്മുടേത് കൂടി ആണെങ്കിലോ?
ഒന്നാലോചിച്ചു നോക്കൂ: യേശു തൻ്റെ തന്റെ പ്രിയപ്പെട്ട ശിഷ്യരുമായി ഒരു മലമുകളിലേക്ക് പോകുന്നു, പക്ഷേ അവൻ ലോകത്തെ ഉപേക്ഷിച്ചിട്ടില്ല പോകുന്നത്. തികച്ചും സാധാരണമായ ജീവിതത്തിനിടയിൽ അവൻ തൻ്റെ ദൈവികത വെളിപ്പെടുത്തുന്നു. പവിത്രമായിട്ടുള്ളത് നമ്മുടെ കാഴ്ചകളിൽ നിന്നും മറഞ്ഞിരിക്കുന്നുവെന്ന് അവൻ നമുക്ക് കാണിച്ചുതരുന്നു.
എല്ലാ ദിവസവും നമ്മുടെ ചുറ്റും ഇതുപോലെത്തെ രൂപാന്തകരണത്തിന്റെ നിമിഷങ്ങൾ ഉണ്ടാവുന്നുണ്ട്, എന്നാൽ അത് കണ്ടെത്താൻ നമ്മുടെ കണ്ണുകൾക്ക് സാധിക്കുന്നുണ്ടോ? നമ്മുടെ കൊച്ചു കൊച്ചു വർത്തമാനങ്ങളിൽ, നാം കണ്ടുമുട്ടുന്നവരിൽ, നമ്മുടെ അനുദിന ജീവിതത്തിലെ വിവിധങ്ങളായ പ്രവർത്തനങ്ങളിൽ എല്ലാം ദൈവീക വെളിപാടുകൾ ഉണ്ടാവാറുണ്ട്. പക്ഷേ നാം എത്രമാത്രം അതിനെ മനസ്സിലാക്കുന്നു എന്നതാണ് നാം നമ്മോട് തന്നെ ചോദിക്കേണ്ട ചോദ്യം.
നമുക്ക് നമ്മുടെ അനുദിന പ്രവർത്തനങ്ങളിൽ നമ്മുടെ വ്യക്തി ബന്ധങ്ങളിൽ നമ്മുടെ റൊട്ടിനുകളിൽ എല്ലാം ദൈവീകത കണ്ടെത്താൻ ശ്രമിക്കാം. നമ്മുടെ സാധാരണ ജീവിതത്തിനിടയിൽ, രൂപാന്തരപ്പെട്ട യേശുവിനെ നമുക്ക് കണ്ടെത്താൻ പരിശ്രമിക്കാം.
ആമേൻ.
പ്രഭാത പ്രാർത്ഥന ; 22-10 -202
പ്രഭാത പ്രാർത്ഥന ; 16-10 -2020
ചോദ്യവും ഉത്തരവും