I N R I
ഫ്രയർ ക്രിസ്റ്റോ കോരേത്ത്
റോമൻ സാമ്രാജ്യത്തിന്റെ അധീനതയിൽ ആയിരുന്ന സമയത്ത്,
പിലാത്തോസിന് തന്റെ അധികാരപരിധിക്ക് അപ്പുറത്തേക്ക് ചിന്തിക്കുക അത്ര എളുപ്പമല്ലായിരുന്നു. എല്ലാവരും റോമൻ അധീനതയെ അത്രമേൽ ഭയന്നിരുന്നു. അപ്പോളാണ് യഹൂദരുടെ രാജാവ് എന്ന് വിളിക്കപ്പെടുന്നവൻ അല്ലെങ്കിൽ സ്വയം അവകാശപ്പെടുന്നു എന്ന് ആരോപണ വിധേയനായവൻ മുൻപിൽ വന്നു പെടുന്നത്. അതിനു പിന്നിൽ വലിയൊരു വിശ്വാസവും പ്രവചനവും മിശിഹായിൽ കാണാൻ സാധിക്കും. അത് യഹൂദരുടെ കാലങ്ങളായുള്ള വിശ്വാസമായിരുന്നു.
എന്നാൽ, പ്രവചനങ്ങളുടെ പൂർത്തീകരണമായ ക്രിസ്തുവിനെ, യഥാർത്ഥ സത്യത്തെ തിരിച്ചറിയാൻ അവസരം ഉണ്ടായിട്ടും മൂടിവച്ച് ഒതുക്കി തീർക്കാൻ ജനം ശ്രമിക്കുമ്പോൾ തന്റെ പദവിയെ നിലനിർത്താൻ പീലാത്തോസും സത്യത്തിന് നേരെ കൈകഴുകി അതിൽനിന്ന് ഒഴിഞ്ഞുമാറുന്നു.
സത്യത്തെ, യേശുവിനെ ഒന്നുപോലെ യഹൂദ പ്രമാണികളും രാജാക്കന്മാരും ഭയന്നിരുന്നു. ഭയമുളവാക്കും വിധം യേശു എന്ന സത്യം അവർക്കിടയിൽ നിലനിന്നിരുന്നു എങ്കിൽ അവരുടെ ഇടയിലെ ഭയം അസത്യം ആയിരുന്നു. എന്നാൽ യേശുവിന്റെ ഒത്തുതീർപ്പിന് വഴങ്ങാത്ത വാക്കുകൾ നമ്മെ ത്രസിപ്പിക്കുന്ന വാക്കുകളായി
നിലകൊള്ളുന്നു.
ക്രിസ്തുരാജൻ
ഫ്രയർ നിബിൽ കൊല്ലിതടത്തിൽ
മനുഷ്യന്റെ അളവുകോലിൽ ഒരു രാജാവ് കിരീടം ചൂടിയവനും, ചെങ്കോൽ പിടിച്ചവനും, പട്ടുവസ്ത്രം ധരിച്ചവനും ....... അങ്ങനെയൊക്കെയാണ്.
എന്നാൽ ഇന്ന് നാം ഈ വിശേഷണങ്ങൾ ഒന്നുമില്ലാതെ രാജാവായി തീർന്ന ക്രിസ്തുരാജന്റെ തിരുനാൾ ആഘോഷിക്കുകയാണ്.
അവൻ ദൈവരാജ്യത്തിൽ രാജാവായി വാഴുകയും നമ്മെ അവന്റെ മരണത്താലും ഉത്ഥാനത്താലും ആ രാജ്യത്തിലേക്ക് ക്ഷണിക്കുകയും ചെയ്തു.
എല്ലാ മനുഷ്യരും മാമോദിസ വഴി ക്രിസ്തുവിന്റെ രാജകീയ ദൗത്യത്തിൽ ഭാഗമാക്കാനായി വിളിക്കപ്പെട്ടിരിക്കുന്നു. ആ തിരിച്ചറിവിലേക്ക് ഇന്നത്തെ സുവിശേഷം നമ്മെ കൂട്ടിക്കൊണ്ടു പോകുന്നു.
ഈശോ എന്റെ രാജാവ്
ഫ്രയർ ജിന്റേഷ് മാളിയേക്കൽ
ഇന്നത്തെ സുവിശേഷത്തിൽ പീലാത്തോസ് ഇൗശോയോട് ചോദിക്കുന്നത് നമുക്ക് കാണാം നീ യഹൂദരുടെ രാജാവാണോ എന്ന്. യേശു രാജാവാണ് എന്ന് മറുപടി പറയുന്നുണ്ട്. എന്നാൽ എന്റെ രാജ്യം എെഹികമല്ല എന്നും ഇൗശോ പറയുന്നു. എന്താണ് ഈശോയുടെ രാജ്യത്തിന്റെ പ്രത്യേകത? റോമാക്കാർക്കെഴുതിയ ലേഖനം 14.17ൽ നമുക്ക് കാണാം ദൈവരാജ്യം എന്നാൽ ഭക്ഷണവും പാനീയവും അല്ല, പ്രത്യുത നീതിയും സമാധാനവും പരിശുദ്ധാത്മാവിലുള്ള സന്തോഷവുമാണ്.
ഈ ദൈവരാജ്യത്തിൽ പ്രവേശിക്കാൻ ഞാൻ എന്തു ചെയ്യണം? മത്തായി. 18.13, മാനസാന്തരപ്പെട്ട് ശിശുക്കളെ പോലെ സ്വയം ചെറുതാകണം.
പ്രിയ സഹോദരരേ ഞാൻ ദൈവത്താൽ ഭരിക്കപ്പെടണമെങ്കിൽ ഞാൻ എന്നിലെ മറ്റു രാജാക്കന്മാരെ പുറത്താക്കണം. നമുക്ക്
പ്രാർത്ഥിക്കാം കർത്താവേ എന്നിൽ ഈശോ രാജാവാകുന്നതിന് തടസ്സമായി നിൽക്കുന്ന എല്ലാ മേഖലകളും മാറ്റി ഇൗശോ എന്റെ രാജാവാകുന്നതിന് കൃപ തരണമേ. ആമേൻ.
പടവാളും ചെങ്കോലും
ഫ്രയർ ജോജോമോൻ ഇലവുങ്കൽ
ഒന്ന് ചിന്തിച്ചാൽ മനുഷ്യൻ സ്ഥാപിക്കുന്ന എല്ലാ
അധികാരശ്രേണികളും, രാജ്യവും, പ്രശസ്തിയും സമ്പത്തും
എല്ലാം ഒരു രീിരലു േമാത്രമാണ്.
ഇന്നത്തെ സുവിശേഷത്തിൽ ഇൗശോ പ്രഖ്യാപിക്കുന്നത് തികച്ചും യാഥാർത്ഥ്യമായ concept ആണ്.
universal truth BWv. Mine is not a
kingdom of this world.
. എത്രമാത്രം ഉറപ്പോടും ദൃഢതയോടും കൂടെയാണ് ഇൗശോ തന്റെ ദൗത്യം നോക്കി കാണുന്നതെന്ന് തുടർന്നുള്ള വചനത്തിൽ നമുക്ക് കാണാം.
ഇതിനു വേണ്ടിയാണ് ഞാൻ ജനിച്ചത് ഇതിനു വേണ്ടിയാണ് ഞാൻ ഇൗ ലോകത്തിലേക്ക് വന്നതും. ഇൗ നിത്യസത്യം ഇൗശോ നമുക്കായി നേടിത്തന്നത് സ്നേഹമാകുന്ന പടവാൾ ആരും ത്യാഗം ആകുന്ന ചെങ്കോലുമാണ്.
ഫ്രയർ സുബിൻ പേക്കുഴിയിൽ
When we believe that Jesus is the Son of God it is then that we truly recognize His divine and human natures such perception can only come when His Word
sanctifies us.
Pilate could recognize Jesus’ human nature only, so he could not perceive Jesus as His disciples did.
As Baptized ones in Christ we are all born of the Truth, the word of God by which the Holy Spirit descended into us.
To Proclaim Jesus Christ as King of Kings and Lord of Lords through our life is our call and we must be his disciples and not merely devotees.
Jesus Christ, The mighty King
ഫ്രയർ ഐസൺ ഊരൊത്ത്
ക്രിസ്തുരാജന്റെ തിരുനാൾ ആഘോഷിക്കുകയാണ് നമ്മൾ. വചനത്തിൽ നമ്മൾ വായിക്കുന്ന പീലാത്തോസിനു മുൻപിൽ ഇൗശോ വിചാരണ ചെയ്യപ്പെടുന്ന രംഗമുണ്ട്.
യഹൂദരുടെ രാജാവ് നീ തന്നെയോ എന്ന ചോദ്യത്തിന് മുന്നിൽ കൃത്യമായി ഒരു ഉത്തരം പോലും കൊടുക്കാതെ ദൈവ പിതാവിന്റെ ഹിതം പൂർത്തിയാക്കപ്പെടാൻ ഇങ്ങനെ താഴ്മയോടെ നിന്നു കൊടുക്കുന്ന ക്രിസ്തുവിന്റെ മുഖത്തെ ഞാൻ അസൂയയോടെ നോക്കി പോവുകയാണ്.
എപ്പോഴും നമ്മോടുകൂടെ ബലഹീനനായി തീർന്ന,ഒരിക്കൽപോലും തന്റെ ശക്തി പ്രഭാവത്തെ വെളിപ്പെടുത്താൻ ആഗ്രഹിക്കാതിരുന്ന ക്രിസ്തുരാജൻ നമ്മെ പഠിപ്പിക്കുന്നതും ദൈവഹിതത്തിന് എളിമയോടെ കീഴ് വഴങ്ങുവാനുള്ള പാഠങ്ങളാണ്.
നിസ്വാർത്ഥതആനന്ദമാണ്....
ഫ്രയർ അക്ഷയ് പുതുക്കാട്
രാഷ്ട്രതലവന്മാർ തങ്ങളുടെ അധികാരം സ്വാർത്ഥതയ്ക്കായി
ഉപയോഗിക്കുമ്പോൾ യുദ്ധങ്ങളും കലാപങ്ങളും
പൊട്ടിപ്പുറപ്പെടുന്നു.
ഇന്നത്തെ സുവിശേഷ ഭാഗത്തിൽ അനേകവൃന്ദം മാലാഖമാരാൽ രക്ഷിക്കപ്പെടുവാൻ സാധ്യതയുണ്ടായിട്ടും ആ സാധ്യത
സ്വാർത്ഥതയ്ക്കായി ഉപയോഗിക്കാതെ നമ്മുടെ രക്ഷക്കായി സ്വയം വിട്ടുകൊടുക്കുന്ന ഈശോയെ - യഥാർത്ഥ രാജാവിനെ - നമുക്ക് കാണാം.
ഈശോയെ മാതൃകയാക്കി നമ്മുടെ സാധ്യതകളും കഴിവുകളും നിസ്വാർത്ഥമായി ഉപയോഗിക്കുമ്പോൾ ദൈവീകമായ ആനന്ദം അനുഭവവേദ്യമാകും.
ദൗത്യം
ഫ്രയർ ആന്റോ ചേപ്പുകാലായിൽ
തന്റെ ദൗത്യത്തെക്കുറിച്ച് കൃത്യമായ ബോധ്യമുള്ള ഈശോ
പീലാത്തോസിന്റെ മുൻപിൽ നിൽക്കുമ്പോഴും അവൻ പറയുന്നു ഇതിനു വേണ്ടിയാണ് ഞാൻ ജനിച്ചത് ഇതിനുവേണ്ടിയാണ് ഞാൻ ലോകത്തിലേക്ക് വന്നതും സത്യത്തിന് സാക്ഷ്യം നൽകാൻ യോഹ 18:37.
നിനക്കും എനിക്കും ഉണ്ടാവേണ്ട ബോധ്യം ഇതാണ്. എനിക്കുവേണ്ടി ജനിച്ച് പീഡകൾ സഹിച്ചു മരിച്ചവൻ അത്രമേൽ നമ്മെ സ്നേഹിച്ചിരുന്നു. ആ സ്നേഹത്തിന് പ്രത്യുത്തരമായി ഏതു പ്രതികൂല സാഹചര്യത്തിലും സത്യത്തിനു സാക്ഷ്യം നൽകി നമുക്ക് ജീവിക്കാം.
രാജാവ്....!
ഫ്രയർ ജിബിൻ ഇടപ്പുള്ളവൻ
ക്രിസ്തുവിന്റെ രാജത്വത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ,
1. അവന്റെ സിംഹാസനം കുരിശാണ്, അവിടെ അവൻ തന്റെ സ്നേഹത്തിന്റെ ആഴം നമുക്ക് കാണിച്ചുതന്നു
2. അവൻ നമുക്കുവേണ്ടി സഹിച്ച ത്യാഗങ്ങളെ
പ്രതീകപ്പെടുത്തുന്ന അവന്റെ കിരീടം മുള്ളുകൾ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്.
3. അവന്റെ രാജ്യം ഇൗ ലോകത്തിന്റേതല്ല,
4. ഏറ്റവും കുറഞ്ഞവരെയും നഷ്ടപ്പെട്ടവരെയും ഏകാന്തത അനുഭവിക്കുന്നവരെയും സേവിക്കുന്നവരാണ് അവന്റെ
പ്രജകൾ. വിനയം, ക്ഷമ, സ്നേഹം തുടങ്ങിയ അവന്റെ മൂല്യങ്ങൾ ഉൾക്കൊണ്ടുകൊണ്ട് നമ്മുടെ ജീവിതത്തിൽ ക്രിസ്തുവിന്റെ ഭരണത്തിന് കീഴടങ്ങാം.
.
അങ്ങയുടെ രാജ്യം വരണമേ
ഫ്രയർ ജോയൽ ചേപ്പുകാലയിൽ
രാഷ്ട്രീയ വിപ്ലവം വഴി തങ്ങളെ രക്ഷിക്കാൻ ഒരുവൻ വരുമെന്ന് യഹൂദർ ഉറച്ചു വിശ്വസിച്ചിരുന്നു. രാജാവാണെന്ന് ജനം കരുതിയവനോ അതിനുള്ള കഴിവൊന്നുമില്ലെന്ന് യഹൂദരിൽ
പലരും കരുതുകയും ചെയ്തു.
യേശുവാണെങ്കിൽ യഹൂദ പ്രമാണികൾക്കെതിരെ ഒരു ആത്മീയ വിപ്ലവം തന്നെ ആരംഭിച്ചു കഴിഞ്ഞിരുന്നു. ഇതിന്റെയൊക്കെ
culmination
ഇന്നത്തെ സുവിശേഷത്തിൽ ഉണ്ട്.
തലചായ്ക്കാൻ മണ്ണിൽ ഇടമില്ലെന്ന് പറഞ്ഞവന്റെ രാജ്യം എെഹിമല്ലെങ്കിലേ അത്ഭുതമുള്ളൂ. ആ രാജ്യം ഭൂമിയിൽ എത്തിക്കാനുള്ള ഏക വഴിയോ അവൻ പഠിപ്പിച്ച പ്രാർത്ഥനയുടെ മൂന്നാം വരിയിൽ ഉണ്ട്.
പടവാളും ചെങ്കോലും
ഫ്രയർ അലൻ മാതിരംപള്ളിൽ
ഒന്ന് ചിന്തിച്ചാൽ മനുഷ്യൻ സ്ഥാപിക്കുന്ന എല്ലാ അധികാരശ്രേണികളും, രാജ്യവും, പ്രശസ്തിയും സമ്പത്തും എല്ലാം ഒരു രീിരലു േമാത്രമാണ്.
ഇന്നത്തെ സുവിശേഷത്തിൽ ഇൗശോ പ്രഖ്യാപിക്കുന്നത് തികച്ചും യാഥാർത്ഥ്യമായ ൗിശ്ലൃമെഹ ൃേൗവേ ആണ്. ങശില ശ െിീ േമ സശിഴറീാ ീള വേശ െംീൃഹറ.
എത്രമാത്രം ഉറപ്പോടും ദൃഢതയോടും കൂടെയാണ് ഇൗശോ തന്റെ ദൗത്യം നോക്കി കാണുന്നതെന്ന് തുടർന്നുള്ള വചനത്തിൽ നമുക്ക് കാണാം. ഇതിനു വേണ്ടിയാണ് ഞാൻ ജനിച്ചത് ഇതിനു വേണ്ടിയാണ് ഞാൻ ഇൗ ലോകത്തിലേക്ക് വന്നതും.
ഇൗ നിത്യസത്യം ഇൗശോ നമുക്കായി നേടിത്തന്നത് സ്നേഹമാകുന്ന പടവാൾ ആരും ത്യാഗം ആകുന്ന ചെങ്കോലാലുമാണ്.
ദൈവമാണ് സമ്പത്ത്
ഫ്രയർ ജോയൽ ജിമ്മി
പുതിയ നിയമത്തിൽ നമുക്ക് കാണാൻ സാധിക്കുക ഇൗശോയെ രാജാവായി പ്രഖ്യാപിക്കുന്നത് അവിടുന്നല്ല മറിച്ച്, അവന്റെ കൂടെ നടന്നവരായിരുന്നു. അവർക്ക് കൊടുക്കുന്ന തിരിച്ചറിവ് എന്റെ
രാജ്യം എെഹികമല്ല എന്നതാണ്. അതിനാൽ സത്യത്തിൽ നിലനിന്നാൽ നിത്യമായ അവിടുത്തെ രാജ്യത്തിൽ പ്രവേശിക്കാം എന്ന ബോധ്യം കൂടിയാണ്.
പഴയ നിയമത്തിൽ കേ ദോർലാവോമരെയും കൂടെയുണ്ടായിരുന്ന രാജാക്കന്മാരെയും തോൽപ്പിച്ച് കടന്നുവരുന്ന അബ്രാമിനെ
കാണാൻ സാധിക്കുന്നു. വലിയ സമ്മാനങ്ങൾ അബ്രാമിന് രാജാവായ മെൽക്കിസദേക്ക് വെച്ചു നീട്ടുമ്പോൾ അവയെടുക്കാതെ തന്നെ വിജയത്തിലെത്തിച്ച ദൈവത്തിൽ ആശ്രയിച്ച് അവിടുത്തെ കൃപയിൽ തുടർന്നു ജീവിക്കുന്ന അബ്രാഹത്തെ കാണാൻ
സാധിക്കും.
പ്രിയപ്പെട്ടവരെ. നമുക്കും നമ്മുടെ സമ്പത്ത് ദൈവത്തിൽ കണ്ടെത്താം. അതിനായി, സത്യത്തിൽ നിലനിൽക്കാം
ശൂന്യവൽക്കരണം
ഫ്രയർ ജെയിംസ് സെബാസ്റ്റ്യൻ
ഈശോയുടെ പൂർണ്ണമായ വിട്ടുകൊടുക്കൽ സുവിശേഷത്തിൽ നമുക്ക് കാണുവാൻ കഴിയും. സകലത്തിന്റെയും അധിപൻ ആയിരുന്നിട്ടും പൂർണമായി തന്നെ തന്നെ മനുഷ്യർക്ക് വിട്ടുകൊടുകയാണ് യേശു.
സകലത്തിന്റെയും മേൽ അധികാരം ഉണ്ടായിട്ടും പിതാവിന്റെ ഹിതത്തിനു കീഴ് വഴങ്ങി മനുഷ്യരുടെ പാപത്തിന്റെ പരിഹാരം അവൻ ചുമക്കാൻ തയ്യാറാവുകയാണ്.
പ്രകൃതിയുടെ മേലും മരണത്തിന്റെ മേലും അധികാരം
ഉണ്ടായിരുന്നവൻ പിതാവിന്റെ ഹിതത്തിന് വഴങ്ങുന്നു. മരണത്തിന്
പൂർണ്ണമായി വിട്ടുകൊടുത്ത് എല്ലാത്തിനെയും അധിപൻ ഒന്നുമല്ലാത്തവനായി നിൽക്കുകയാണ്.
അനുസരണത്തിന്റെ മൂർത്തി ഭാവമായി കർത്താവിനെ നാം
കാണുകയാണ്: പൂർണ്ണമായ ഒരു ശൂന്യവൽക്കരണം
ഫ്രയർ ബെൽജിൻ ചാത്തംകണ്ടത്തിൽ
ചെങ്കോലും കിരീടവും വച്ച ഒരു രാജാവ് തങ്ങളെ രക്ഷിക്കാൻ വരുമെന്ന് പ്രതീക്ഷിച്ച ജനത്തിന് മുൻപിൽ അവൻ വന്നു.
പക്ഷേ ആ രാജാവ് പിറന്നത് കാലിത്തൊഴുത്ത് എന്ന കൊട്ടാരത്തിൽ ആയിരുന്നു. ആ രാജാവിനെ എതിരേറ്റത് ആട്ടിടയന്മാരായിരുന്നു. ആ രാജാവിന്റെ രാജ്യത്തിന്റെ പേര് സ്നേഹമായിരുന്നു.
അവന്റെ ആപ്തവാക്യം ഒരു ചെകിടത്ത് അടിക്കുന്നവന് മറ്റേ ചെകിട് കൂടി കാണിച്ചുകൊടുക്കുക എന്നതായിരുന്നു. അവൻ ഇരുന്നത്
കുരിശെന്ന സിംഹാസനത്തിൽ ആയിരുന്നു.
പക്ഷേ അവൻ വീണ്ടെടുത്തത് തന്റെ ജനത്തെയും കീഴടക്കിയത് മരണം എന്ന യാഥാർത്ഥ്യമായിരുന്നു.
രക്ഷയുടെ രാജ്യം
ഫ്രയർ ആഷ്ബിൻ തെക്കിനേൻ
ഇന്നത്തെ സുവിശേഷത്തിൽ നാം കാണുന്നത് പീലാത്തോസിന്റെ മുന്നിലിരിക്കുന്ന ഈശോയെയാണ് .
സുവിശേഷത്തിൽ ഈശോ താൻ ഈ ലോകത്തിന്റെ രാജാവല്ല മറിച്ച് ഐഹികമല്ലാത്ത സ്വർഗ്ഗത്തിന്റെ ആത്മീയമാകുന്ന രാജ്യത്തിന്റെ രാജാവാണ് എന്ന് മനസ്സിലാക്കി തരുന്നു.
അവിടുത്തെ ജീവിതത്തിൽ അവിടുന്ന് എല്ലാവരെയും അറിയിച്ചതും സ്വീകരിക്കാൻ പറഞ്ഞതും അവിടുന്ന് രാജാവായിട്ടുള്ള ഈ രക്ഷയുടെ രാജ്യത്തിലേക്കാണ്.
നാം ഈ ലോകത്തിൽ ക്രിസ്തുവിനെ പിഞ്ചൊല്ലുന്നവർ ആകയാൽ അവന്റെ രാജ്യത്തിൽ സ്വയം പ്രവേശിക്കുന്നതിനും അനേകരെ
പ്രവേശിപ്പിക്കുന്നതിനും ഇടയാകട്ടെ.
ക്രിസ്തുവിന്റെ രാജ്യത്വം
ഫ്രയർ ആൽബിൻ മൂലൻ
ഇന്നത്തെ സുവിശേഷത്തിൽ നമ്മോട് പറയുന്നത് യേശുവിന്റെ രാജ്യത്വത്തെ കുറിച്ചാണ്.
പിലാത്തോസ് യേശുവിനോട് നീ രാജാവാണോ എന്ന് ചോദിക്കുമ്പോൾ യേശു പറയുന്നത് “നീ തന്നെ പറയുന്നു ഞാൻ രാജാവാണെന്ന്, ഇതിനു വേണ്ടിയാണ് ഞാൻ ജനിച്ചത് ഇതിനുവേണ്ടിയാണ് ഞാൻ ലോകത്തിലേക്ക് വന്നത്”.
പ്രവചനങ്ങൾ പൂർത്തീകരിക്കപ്പെടുന്നത് യേശു ലോകത്തിലേക്ക് വന്നപ്പോഴാണ്. 2 സാമുവൽ 8:16 ൽ പറയുന്നുണ്ട്, “നിന്റെ കുടുംബവും രാജ്യവും എന്റെ മുൻപിൽ സ്ഥിരം ആയിരിക്കും. നിന്റെ സിംഹാസനം എന്നേക്കും നിലനിൽക്കും”.
ഈ വരികൾ അർത്ഥമാക്കുന്നത് ക്രിസ്തുവിന്റെ രാജ്യത്വത്തെക്കുറിച്ചും എന്നും നിലനിൽക്കുന്ന സിംഹാസനത്തെ കുറിച്ചുമാണ്.
അവന്റെ രാജ്യം
ഫ്രയർ ക്ലമന്റ് പാത്തികൽ
മനുഷ്യന്റെ ഉത്ഭവം മുതലേ ‘രാജാവ്’ എന്ന പദം മാനുഷ്യ ജീവിതത്തിന്റെ ഭാഗം തന്നെയാണ്. മനുഷ്യൻ കണ്ട രാജാവ് എല്ലാത്തിനെയും അടക്കി ഭരിക്കുന്നവനും ചെങ്കോൽ ഏന്തിയവനും
പ്രൗഢഗംഭീരമായ വസ്ത്രങ്ങൾ ധരിച്ചവനും, എല്ലാവരും ഭയത്തോടും ആദരവോടും കൂടെ കാണുന്ന ഒരു വ്യക്തി.
എന്നാൽ മനുഷ്യൻ ഇതുവരെ കാണാത്ത ഒരു രാജാവിന്റെ തിരുനാൾ ഇന്ന് നാം ആഘോഷിക്കുകയാണ്.
അവൻ ലോകത്തെ ഭരിക്കുന്നത് സ്നേഹമാകുന്ന ചെങ്കോൽ ഏന്തിയാണ്. അവന്റെ രാജ്യം നീതിയാലും സമാധാനത്തിലും അടിസ്ഥാന പെട്ടിരിക്കുന്നു.
ആ ദൈവ രാജ്യത്തിൽ അംഗങ്ങളാകുവാനായി ഇന്നത്തെ സുവിശേഷം നമ്മെ ഓരോരുത്തരെയും ക്ഷണിക്കുകയാണ്.
βασιλεὺς τῶν βασιλευόντων
ഫാ. ലൂയിസ് പന്തിരുവേലിൽ
βασιλεὺς τῶν βασιλευόντων — രാജാക്കന്മാരുടെ രാജാവ്
1 സാമുവേൽ 8-ആം അധ്യായത്തിൽ, സാമുവൽ പ്രവാചകനോട് ഒരു രാജാവിനെ തങ്ങൾക്കുവേണ്ടി തരുന്നതിന്, ദൈവജനം മുറവിളികൂട്ടുന്നത് നാം കാണുന്നു. മറ്റു ജനതകളെപ്പോലെ ആകാനുള്ള തങ്ങളുടെ ശ്രമത്തിൽ, അവർ ദൈവത്തിന്റെ രാജത്വത്തെ നിരാകരിച്ചു. “...അവർ നിന്നെയല്ല തങ്ങളുടെ രാജാവായ എന്നെയാണ് തിരസ്കരിച്ചിരിക്കുന്നത് ...” (1 സാമു 8,7).
നമ്മുടെ മനുഷ്യപ്രകൃതിയെക്കുറിച്ചുള്ള ആഴത്തിലുള്ള ഒരു ആത്മീയ സത്യം ഇത് വെളിപ്പെടുത്തുന്നു. നമ്മെ യഥാർത്ഥത്തിൽ നിലനിർത്തുന്ന ദൈവിക പരിപാലനം ഉപേക്ഷിച്ച് നാം പലപ്പോഴും ലൗകിക പരിഹാരങ്ങൾ തേടുന്നു.
ദൈവത്തിന്റെ സ്വന്തം ജനത, ഒരു മനുഷ്യ നേതാവിന്റെ വികലമായ ഭരണത്തിനു വേണ്ടി തങ്ങളുടെ അന്തസ്സും സ്വാതന്ത്ര്യവും കച്ചവടം ചെയ്തു. ദൈവത്തിന്റെ
പൂർണ്ണമായ രാജത്വത്തിൽനിന്നും നാം അകന്നുപോകുമ്പോൾ എന്താണ് സംഭവിക്കുന്നത് എന്നതിന്റെ ഒരു ഓർമ്മപ്പെടുത്തലാണ് പഴയനിയമത്തിലെ ഈ ചരിത്ര സംഭവം.
പുതിയ നിയമത്തിൽ, ദൈവം നമുക്ക് മറ്റൊരു തരത്തിലുള്ള രാജാവിനെ വാഗ്ദാനം ചെയ്യുന്നു - പ്രപഞ്ചത്തിന്റെ രാജാവായ യേശുക്രിസ്തു. ഭൗമിക ഭരണാധികാരികളിൽ നിന്ന് വ്യത്യസ്തമായി, അവന്റെ രാജ്യം സ്നേഹത്തിലും നീതിയിലും വിനയത്തിലും കെട്ടിപ്പടുത്തിരിക്കുന്നു.
ആധിപത്യം സ്ഥാപിക്കുന്നതിനുപകരം തന്റെ സഹോദരങ്ങളെ തന്നെ സേവിച്ചുകൊണ്ട് അവൻ നമ്മുടെ ഭാരങ്ങൾ വഹിക്കുകയും രാജത്വം
പുനർനിർവചിക്കുകയും ചെയ്തു. ആത്യന്തികമായി അവന്റെ രാജകീയ അന്തസ്സിൽ നമ്മെ പങ്കാളികളാക്കി.
സഖറിയായുടെ പ്രവചനം ഈ രാജാവിന്റെ വ്യക്തമായ ചിത്രം വരയ്ക്കുന്നു: "...ഇതാ, നിന്റെ രാജാവ് നിന്റെ അടുക്കലേക്കു വരുന്നു. അവൻ പ്രതാപവാനും ജയശാലിയുമാണ്. അവൻ വിനയാന്വിതനായി, കഴുതപ്പുറത്ത്, കഴുതക്കുട്ടിയുടെ പുറത്ത്, കയറിവരുന്നു..."
ക്രിസ്തുവിന്റെ രാജത്വത്തിന്റെ അഗാധമായ സ്വഭാവം തിരിച്ചറിയാൻ ഇൗ വൈരുദ്ധ്യം നമ്മെ ക്ഷണിക്കുന്നു. അവിടുത്തെ നമ്മുടെ രാജാവായി
പൂർണ്ണ ഹൃദയത്തോടെ സ്വീകരിക്കാൻ പുതിയ ഇസ്രായേലിനോട് ദൈവം ആവശ്യപ്പെടുകയാണ്.
രാജാക്കന്മാരുടെ രാജാവായ യേശുവിനെ നിരാകരിക്കുന്നത് അവനെ അയച്ച ദൈവത്തെ നിരാകരിക്കുന്നതിന് തുല്യമാണ്. യേശു തന്നെ പറഞ്ഞതുപോലെ, ""നിങ്ങളെ നിരസിക്കുന്നവൻ എന്നെ നിരസിക്കുന്നു. എന്നെ നിരസിക്കുന്നവനോ എന്നെ അയച്ചവനെ നിരസിക്കുന്നു''. (ലൂക്കാ 10:16).
ക്രിസ്തുവിന്റെ സ്നേഹത്തിൽ, നമ്മുടെ സ്വാതന്ത്ര്യവും അന്തസ്സും
പുനഃസ്ഥാപിക്കുന്ന രാജാവെന്ന നിലയിൽ അവന് മഹത്വവും ബഹുമാനവും നൽകിക്കൊണ്ട് ക്രിസ്തുവിന്റെ ഭരണത്തിലേക്ക് നമ്മുടെ ഹൃദയങ്ങളെ നമുക്ക് തുറക്കാം.