പൂവൻ കോഴിയും വജ്രക്കല്ലും

05,  Oct   

ഭക്ഷണം തേടി നിലം മാന്തുകയായിരുന്ന പൂവൻ കോഴിക്ക് കിട്ടിയത് ഒരു വജ്രക്കല്ലായിരുന്നു. ശോഭിക്കുന്ന രത്നത്തോട് പൂവൻ കോഴി പറഞ്ഞു

 

“എൻറെ ഉടമസ്ഥനായിരുന്നു നിന്നെ കണ്ടെടുത്തതെങ്കിൽ ഏറ്റവും മുന്തിയ സ്ഥാനം നിനക്ക് കല്പിക്കുമായിരുന്നു. എന്നാൽ എനിക്ക് നിന്നെ കൊണ്ട് ഒരു ഗുണവുമില്ല. ലോകത്തിലെ എല്ലാ വജ്രത്തെക്കാളും ഞാൻ വിലമതിക്കുന്നത് ഒരൊറ്റ നെൽക്കതിരിനെയാണ്.”ഗുണപാഠം:മൂല്യമറിയുന്നവനേ അമൂല്യത കൽപ്പിക്കാനാവൂ.


Related Articles

Contact  : info@amalothbhava.in

Top