ജനനം : ഏ.ഡി. 1
ജനന സ്ഥലം : ബത്സയെ്ദാ
പേരിനർത്ഥം : കേപ്പാ എന്ന പദത്തിൽ നിന്നാണ് ഇതു വരുന്നത്. ഇതിനർത്ഥം പാറ
വിളിപ്പേര് : കേപ്പാ (പത്രോസ്)
മാതാപിതാക്കൾ : യോനാജൂവന്നാ
ജോലി : മീൻപിടുത്തം
പ്രതീകങ്ങൾ : സ്വർഗ്ഗത്തിലെ താക്കോൽക്കൂട്ടം, കത്തോലിക്ക സഭയുടെ ഒൗദ്യോഗിക പുസ്തകമായ പാലിയം. പൂവൻകോഴി, പത്രോസിന്റെ കുറിപ്പ് മുതലായവ. തിരുനാൾ : ജൂൺ 29
മദ്ധ്യസ്ഥൻ : വലയുണ്ടാക്കുന്നവർ, കപ്പലുണ്ടാക്കുന്നവർ, മീൻപിടുത്തക്കാർ, താക്കോലുണ്ടാക്കുന്നവർ, ചെരുപ്പുകുത്തികൾ മുതലായവരുടെ. മരണം : ഏ.ഡി. 64~ഒക്ടോബർ 13
അടക്കം ചെയ്തിരിക്കുന്ന സ്ഥലം : സെന്റ്പീറ്റേഴ്സ് ബസിലിക്ക, വത്തിക്കാൻ സിറ്റി
അപ്പസ്തോലൻമാരുടെ പട്ടിക മത്തായി എഴുതുമ്പോൾ ഒന്നാമൻ പത്രോസ് എന്ന് പേരുള്ള ശിമയോൻ (10:2) എന്നാണ് എഴുതുന്നത് . 'പ്രോട്ടോസ്' (ുൃീീേ)െ എന്ന പദമാണ് ഒന്നാമൻ എന്നതിന് ഉപയോഗിച്ചിരിക്കുന്നത്. പത്രോസിന്റെ പ്രഥമസ്ഥാനം പല സഭകളും അംഗീകരിച്ചിട്ടുണ്ട്. ആദിമ സഭ പത്രോസിന് പ്രഥമ സ്ഥാനം നൽകിയതിന് പല തെളിവുകളും ഉണ്ട്.
പലസ്തീന്റെ വടക്കുഭാഗത്ത് ഗലിലികടലിന്റ തീരപ്രദേശമായ ബേത് സായ്ദ ആണ് പത്രോസിന്റെ ജന്മ ദേശം. ഗലീലി കടലിന്റെ മറ്റൊരു പേരാണ് തീബേരിയാസ് കടൽ. 'ഗനസേരത്ത്' തടാകം എന്ന മറ്റൊരു പേരും ഇതിനുണ്ട്. ( ലൂക്കാ 5.: 1) ഇൗ പ്രദേശത്തെ മുഴുവൻ 'ഗലീലിക്കാർ 'എന്ന് വിളിച്ചിരുന്നു. (മർക്കോസ് 14: 70 ) ക്രിസ്ത്യാനികളെ തരം താഴ്ത്തി പറയാനും ഇൗ പദം ഉപയോഗിച്ചിരുന്നു. ജൂലിയൻ ക്രിസ്തുവിനേയും , ക്രിസ്ത്യാനികളേയും സൂചിപ്പിക്കാൻ ഇൗ പദം ഉപയോഗിച്ചിരുന്നു. ക്രിസ്തുവിനെ ഗലീലിയായിലെ ദൈവം എന്നാണ് അദ്ദേഹം വിളിച്ചത്. ക്രിസ്ത്യാനികളോട് പൊരുതി മുറിവേറ്റ് മരിക്കുമ്പോൾ മുകളിലേക്ക് നോക്കി അദ്ദേഹം വിളിച്ചു പറഞ്ഞു ' അല്ലയോ ഗലീലിയക്കാരാ നീ ജയിച്ചിരിക്കുന്നു'.
ഗലീലിയക്കാർ സാധാരണക്കാരും തൊഴിലാളികളുമായിരുന്നു. സ്വന്തം ഭാഷ പോലും തെറ്റുകൂടാതെ സംസാരിക്കാൻ പഠിക്കാത്തതിന് ആളുകൾ അവരെ കുറ്റപ്പെടുത്തിയിരുന്നു. വ്യാകരണമില്ലാതെയും, ഉച്ചാരണശുദ്ധിയില്ലാതെയും തെറ്റായ പദങ്ങൾ ഉപയോഗിച്ചും സംസാരിച്ചിരുന്നതു കൊണ്ട് ഗലീലിയക്കാരോട് യഹൂദ റബ്ബിമാരുടെ ഇടയിൽ കടുത്ത അവജ്ഞയും അവഗണനയുമുണ്ടായിരുന്നു. അവരുടെ ഉച്ചാരണം കൊണ്ട് തന്നെ അവർ ഗലീലിയക്കാരാണെന്ന് മറ്റുള്ളവർക്ക് മനസ്സിലാകുമായിരുന്നു. മത്സ്യബന്ധനത്തിൽ ഏർപ്പെട്ടിരുന്ന ധാരാളം ആളുകൾ ബേദ് സയിദയിൽ ഉണ്ടായിരുന്നു. വിദ്യഭ്യാസം കുറവുള്ളവരും കടലിനേട് മല്ലടിച്ചു ജീവിക്കുന്ന കഠിനാദ്ധ്വാനികളും ആയിരുന്നു ഇവർ.
പത്രോസിന് ബദ്സയിദയിലും കഫർണാമിലും വീടുകൾ ഉണ്ടായിരുന്നു. ഭാര്യ സമേതം കഫർണാമിലാണ് പത്രോസ് താമസിച്ചിരുന്നത്. (മത്തായി 8:5,14 മർക്കോ 1:21, 29, 39). പത്രോസിന് ഒൗപചാരിക വിദ്യാഭ്യാസം ലഭിച്ചിരുന്നില്ല. അതിനു കാരണം ക്രിസ്തു വർഷം 64 വരെ പലസ്തീനായിലെ കുട്ടികൾക്ക് വിദ്യഭ്യാസം നിർബന്ധമില്ലായിരുന്നു. യഹൂദർക്ക് സിനഗോഗിലുള്ള വിദ്യാഭ്യാസമാണ് നൽകിയിരുന്നത്. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം ന്യായപ്രമാണവും വേദശാസ്ത്രവും റബ്ബിമാരുടെ ശിക്ഷണത്തിൽ പഠിക്കണം. ഇങ്ങനെ പഠിക്കുന്നവർക്കാണ് സിനഗോഗുകളിൽ ഉപദേശിക്കാനുള്ള അവസരം. പത്രോസിന് സാധാരണ യഹൂദനുള്ള വിദ്യാഭ്യാസമേ കിട്ടിയിട്ടുള്ളൂ.
ശിമയോന്റെ പേര്.
പത്രോസിന്റെ യഥാർത്ഥ പേര് ശിമയോൻ എന്നാണ്. മത്തായി 16:17 ൽ യോനായുടെ പുത്രനായ ശിമയോനെ എന്നാണ് യേശു വിളക്കുന്നത്.. യോഹന്നാൻ 1:42 ൽ വിളിക്കുന്നത് യോഹന്നാന്റെ പുത്രനായ ശിമയോനെ എന്നാണ്. യോഹന്നാൻ 21:15 ലും ഇതേ പേരിലാണ് വിളിക്കുന്നത്. അപ്പസ്റ്റോല പ്രവർത്തനങ്ങൾ 10:5 ൽ വിളിക്കുന്നത് പത്രോസ് എന്ന് വിളിക്കപ്പെടുന്ന ശിമയോൻ എന്നാണ്.
ശിമയോന് പത്രോസ് എന്ന പേര് നല്കുന്നത് ഇൗശോ ആണ് . (യോഹ 1 : 42, ) കേപ്പാ എന്ന പേരിന് പാറ എന്നാണർത്ഥം. കർത്താവ് ശിമയോന് പത്രോസ് എന്ന അപരനാമം നല്കിയതിന് പ്രത്യേക ഉദ്ദേശം ഉണ്ടായിരുന്നു. ശിമയോന്റെ വ്യകതിത്വവും പ്രകൃതവും അസ്ഥിരതയുള്ളതും എടുത്തു ചാട്ടമുള്ളതും ചിന്തിക്കാതെ പ്രവർത്തിക്കുന്നതും ആയിരുന്നു. ചാഞ്ചല്യമുള്ള ഹൃദയത്തിനുടമയുമായിരുന്നു ശിമയോൻ . എന്നാൽ കർത്താവ് ശിമയോനെ രൂപാന്തരപ്പെടുത്തി. കർത്താവിനോടു കൂടെയുള്ള മൂന്നുവർഷത്തെ പരിശീലനം കൊണ്ട് ശീമയോൻ അവനിൽ കുറഞ്ഞുവരുകയും പത്രോസ് അവനിൽ വളരുകയും ചെയതു. ചാഞ്ചല്യ മനസനെ ഉറപ്പുള്ളവനാക്കി. അസ്ഥിരതയുളളവനെ സ്ഥിരതയുള്ളവനാക്കി.
പത്രോസിന്റെ വീട്
പത്രോസിന്റെ വീട് ബദ്സയിദ ആയിരുന്നു. (യോഹ 1:44) എന്നാൽ സമ വീക്ഷണ സുവിശേഷങ്ങൾ വായിക്കുമ്പോൾ പത്രോസിന് കഫർണാമിൽ വീടുണ്ടായിരുന്നു എന്ന് കാണാം. (മത്താ 8:5, 14 , മർക്കോ 1: 29, ലൂക്കാ 4:38) 'കഫർണാം' എന്നത് 'നുഹുവിന്റെ ഗ്രാമം' എന്നർത്ഥമുള്ള സ്ഥലമാണ്. കടൽത്തീരമാണ് കഫർണാം. (മർക്കോസ് 4:13). ഇത് രാഷ്ട്രീയ അതിർത്തി കൂടി ആയിരുന്നതിനാൽ നികുതി പിരിക്കുന്ന സ്ഥലവും ആയിരുന്നു. (മർക്കോസ് 2: 14). റോമൻ പട്ടാളക്കാർ ഇവിടെ പാർത്തിരുന്നു. (മത്താ 8.51 ലുക്ക 7:1). ഗലീലിക്കടലിന്റെ വടക്കു കിഴക്കെ ഭാഗത്തായിരുന്നു കഫർണാം. (മത്താ 4: 13). ഇവിടെ ഒരു സിനഗോഗ് ഉണ്ടായിരുന്നു. (മർക്കോ 1: 21).കർത്താവ് പത്രോസിന്റെ കഫർണാമിലെ വസതിയിൽ താമസിച്ചിട്ടുണ്ട്. ( മർക്കോ 1: 29, 35). ഇൗ വീടിന്റെ മേൽക്കു പൊളിച്ചാണ് തളർവാതരോഗിയെ ഇറക്കിയത്. (മാർക്കോ 2:112) പത്രോസിന്റെ അമ്മായിമ്മ സുഖപ്പെട്ടത് ഇവിടെയാണ്. (മർക്കോ 1:31 ) ഇവിടെ യേശു സുപ്രധാന കാര്യങ്ങൾ പഠിപ്പിച്ചിട്ടുണ്ട്. (മർക്കോ 7:17) കർത്താവിന്റെ അമ്മ സഹോദരങ്ങളോടൊപ്പം ഇവിടെയാണ് വന്നത്. (മർക്കോസ് 3:31) ശിശുക്കളെ അനുഗ്രഹിച്ചത് ഇവിടെ വച്ചാണ് . (മാർക്കോസ് 9:3337)
പത്രോസിന്റെ വിളി
പത്രോസിന്റെ സഹോദരനായ അന്ത്രയോസ് സ്നാപക യോഹന്നാന്റെ ശിഷ്യത്വം സ്വീകരിച്ചിരുന്നു. (യോഹ 1 : 46) സ്നാപക യോഹന്നാൻ യേശുവിന് സാക്ഷ്യം നൽകിയപ്പോൾ അന്ത്രയോസ് യേശുവിനെ അനുഗമിച്ചു. (യോഹ 1:41 ) അവൻ യേശുവിനോടൊത്ത് താമസിച്ചു. അവൻ പിന്നീട് തന്റെ അത്മീയ അനുഭവം സഹോദരനുമായി പങ്കുവയ്ക്കുകയും സഹോദരനെ യേശുവിന്റെ അടുത്തേയ്ക്ക് കൂട്ടി കൊണ്ട് വരികയും ചെയ്തു. യേശു അവനെ കണ്ടപ്പോൾ അവന് കേപ്പാ എന്ന് പേര് നല്കി (യോഹ 1:42) തന്റെ ഉദ്ദേശം വെളിപ്പെടുത്തി. ഇവിടെ വിളിയുടെ ഒന്നാം ഘട്ടം തീരുന്നു.
വിളിയുടെ രണ്ടാം ഘട്ടം സമവീക്ഷണ സുവിശേഷങ്ങളാണ് നല്കുന്നത്. (മാർക്കോ 1:16 20, മത്താ 4:1822, ലൂക്ക 5:1 11 യേശു ഗന്ന സേരത്ത് തടാകത്തിന്റെ കരയിൽ വചന ശുശ്രൂഷ ചെയ്തു. അനേകം ആളുകൾ വന്നു കൂടിയതിനാൽ അവരെയെല്ലാം കാണുന്നതിനായി വഞ്ചിയിൽ നിന്ന് സംസാരിക്കാൻ പത്രോസിന്റെ വള്ളം ആവശ്യപ്പെട്ടു. തലേ ദിവസം രാത്രി മുഴുവൻ അദ്ധ്വാനിച്ചിട്ടും ഒന്നും കിട്ടാത്ത പത്രോസ് യേശുവിനെ അനുസരിച്ചു . അതിനു ശേഷം യേശുവെന്ന ആശാരിയുടെ നിർദ്ദേശമനുസരിച്ച് പകൽ സമയത്ത് വലയിട്ട മുക്കുവന് ആശ്ചര്യകരമാം വിധം മീൻ ലഭിച്ചു. ഇൗ സംഭവ പരമ്പരകൾ അയാളിൽ വലിയ പരിവർത്തനം ഉണ്ടാക്കുകയും അയാൾ എല്ലാം ഉപേക്ഷിച്ച് യേശുവിനെ അനുഗമിക്കുകയും ചെയ്തു. യേശു ഗലീലി കടപ്പുറത്ത് നില്ക്കുമ്പോൾ പത്രോസിനേയും അന്ത്രയോസിനേയും കണ്ട് " എന്നെ അനുഗമിക്കുവിൻ, ഞാൻ നിങ്ങളെ മനുഷ്യരെ പിടിക്കുന്നവരാക്കാം" എന്ന് പറയുകയും അവർ അനുഗമിക്കുകയും ചെയ്തുവെന്ന് മത്തായിയും മാർക്കോസും രേഖപ്പെടുത്തുന്നു. (മർക്കോ 1:16, മത്താ 4:1819) മർക്കോസ് ശ്ലീഹായുടെ വിവരണമനുസരിച്ച് പത്രോസിനെ വിളിച്ചതിനു ശേഷമാണ് അമ്മായിയമ്മയെ സുഖപ്പെടുത്തുന്നത് (മർക്കോ 1:16 19).
പത്രോസിന്റെ വ്യക്തിത്വം
ഇതെല്ലാം കഴിഞ്ഞ് അയാൾ മനം നൊന്ത് തേങ്ങിക്കരഞ്ഞു (ലൂക്ക 22:62) എന്നിട്ടും തീർന്നില്ല പരാജയത്തിന്റെ നാൾവഴി. ക്രൂശിതനായ ഗുരു ഉയർത്തെഴുന്നേറ്റു താൻ കണ്ടു എന്ന മഗ്ദലനയുടെ സന്ദേശം അയാൾക്ക് വിശ്വസിക്കാനായില്ല. (ലൂക്ക 24:10 11 ) . തെളിവിനായി ചെന്നപ്പോൾ ശൂന്യമായ കല്ലറയും ഗുരു ശരീരം പൊതിഞ്ഞിരുന്ന ശിലകളും കണ്ടെങ്കിലും പൊരുൾ ഗ്രഹിച്ചില്ല (യോഹ 20:17) ഒടുവിൽ ഗുരു തന്നെ പ്രത്യക്ഷപ്പെട്ട് ഉണങ്ങാത്ത മുറിപ്പാടുകൾ കാട്ടിവിശ്വാസത്തിൽ ആഴ പ്പെടുത്തി. പരിശുദ്ധാത്മാവിനെ നൽകി. പാപം മോചിപ്പിക്കാൻ അധികാരവും അവകാശവും കൊടുത്തു. ഇതെല്ലാമായിട്ടും വീണ്ടും കാലിടറി. പത്രോസ് കൂട്ടുകാരെയും കൂട്ടി കൊണ്ട് മീൻപിടിക്കാൻ പോയി. പന്ത്രണ്ടു പേരിൽ ഏഴുപേർ പഴയ തൊഴിലിലേക്ക് മടങ്ങിപ്പോയി. ബാക്കി അഞ്ച് പേർക്ക് എന്ത് സംഭവിച്ചു? ഒരാൾ ആത്മഹത്യ ചെയ്തു. മറ്റു നാലു പേരോ? ഒരു കാര്യം വ്യക്തം. തന്റെ സഭയുടെ അടിസ്ഥാനമായി യേശു തിരഞ്ഞെടുത്ത പന്ത്രണ്ട് പേരുടെ സംഘം പൊളിഞ്ഞു. സംഘത്തലവൻ തന്നെ മുഖ്യ ഉത്തരവാദി. ദൈവിക പദ്ധതികൾ ശ്രദ്ധാപൂർവ്വം കാത്തിരിക്കാൻ സാധിക്കാത്ത പത്രോസിനേയാണ് നാം ഇവിടെ കാണുന്നത്.
പത്രോസിന്റെ ജീവിതത്തിൽ നിന്നും കിട്ടുന്ന ഏറ്റവും വലിയ പാഠം സ്നേഹത്തിന്റെയും അനുതാപത്തിന്റേതുമാണ്. . പത്രോസ് വീണിടത്ത് കിടന്നില്ല. വീണ്ടും വീണ്ടും അനുതപിച്ച് ഗുരുവിന്റെ കരം പിടിച്ചെണീറ്റു. ഒരിക്കൽപോലും അയാൾ നിരാശപ്പെട്ടില്ല. ഗുരു തന്നെ കൈവിടില്ല എന്ന് അയാൾ വിശ്വസിച്ചു. ആ ബോധ്യം യേശുവിനോടുള്ള സ്നേഹത്തിന്റെ ഉറവിടമായി.
പത്രോസിന്റെ സുവിശേഷ പ്രവർത്തനങ്ങൾ
പത്രോസ് പലയിടങ്ങളിലും ദൈവ വചനത്തിനു സാക്ഷ്യം വഹിച്ചതായി അപ്പസ്തോല പ്രവർത്തനത്തിൽ കാണുന്നു. ഒന്ന് കോറിന്തോസ് 9 :5 ൽ പൗലോസ് ശ്ലീഹ പറയുന്നു " മറ്റ് അപ്പസ്തോലന്മാരും കർത്താവിന്റെ സഹോദരന്മാരും കേപ്പായും ചെയ്യുന്നതുപോലെ സഹോദരിയായ ഒരു സ്ത്രീയെ കൊണ്ടുനടക്കാൻ ഞങ്ങൾക്കും അവകാശമില്ലേ " ഇതിൽ നിന്നും പത്രോസ് ശ്ലീഹാ ഭാര്യ സമേതനായി ധാരാളം സ്ഥലങ്ങൾ ദൈവവചനവുമായി സഞ്ചരിച്ചിട്ടുണ്ട് എന്ന് മനസ്സിലാക്കാം. കോറിന്തോസിൽ പൗലോസിന് മുമ്പ് പത്രോസ് പോയിട്ടുണ്ട്. അതുകൊണ്ട് "കേപ്പായുടെ പക്ഷക്കാർ " ( 1 കൊറി. 1:12 ) എന്ന് പറയുന്നത്. ചരിത്രരേഖ ഇല്ലാത്ത ഒരു പാരമ്പര്യം അനുസരിച്ച് പത്രോസ് അന്ത്യോക്യയിലേക്ക്പോയി അവിടെ ദൈവവചനം പ്രസംഗിച്ചു , അവിടെ വച്ചാണ് ക്രിസ്തു വിശ്വാസികളെ ആദ്യമായി ക്രിസ്ത്യാനികൾ എന്ന് വിളിക്കുന്നത്. (അപ്പ.1 1:26 ) പത്രോസ് അന്ത്യോക്യയിൽ അപ്പസ്തോലിക സിംഹാസനം സ്ഥാപിച്ചു എന്ന് ഗ്രിഗറി മാർപാപ്പ പറയുന്നു. ഏഷ്യമൈനർ, ബാബിലോണിയ, മെസപ്പെട്ടോമിയ എന്നീ സ്ഥലങ്ങളിൽ പ്രവർത്തിച്ചു അതിനുശേഷം അദ്ദേഹം റോമിലേക്ക് തിരികെയെത്തി.
പത്രോസിന്റെ രക്തസാക്ഷിത്വം
ദിനംപ്രതി പത്രോസിന് ശത്രുക്കൾ വർദ്ധിച്ചുവന്നു. പ്രസംഗം കേട്ട പട്ടാള മേധാവിയായിരുന്ന അഗ്രിപ്പയുടെ നാല് ഉപകാരികൾ മാനസാന്തരപ്പെട്ടു. കൂടാതെ ചക്രവർത്തിയുടെ സേവകനായിരുന്ന അൽബിനോസിന്റെ ഭാര്യ സാന്തിപ്പ മാനസാന്തരപ്പെട്ടു വിശുദ്ധ ജീവിതം നയിക്കുകയും ചെയ്തു . ഇതിൽ കുപിതരായ അഗ്രിപ്പയും അൽബിനോസും പത്രോസിനെ കൊല്ലാൻ ശ്രമിച്ചു കൊണ്ടിരുന്നു.
എ.ഡി. 64ൽ റോമാ നഗരത്തിൽ വലിയ അഗ്നിബാധ ഉണ്ടായി . കിലിയൻ, പാലറ്റെൻ കുന്നുകളിൽ ഉണ്ടായിരുന്ന തടിപ്പുരയിൽ നിന്നും പടർന്ന തീ ഒമ്പത് ദിവസം ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ഇതിന് ഉത്തരവാദി നീറോ ചക്രവർത്തിയാണ് എന്ന ശ്രുതി പരന്നു. അതിൽനിന്നും രക്ഷപ്പെടുന്നതിനായി ഇൗ കുറ്റം ക്രിസ്ത്യാനികളുടെ മേൽ അയാൾ അയാൾ ചാർത്തി. ദൈവം ആകാശത്തുനിന്ന് തീ ഇറക്കുമെന്ന് പത്രോസും പൗലോസും പ്രസംഗിച്ചതായ അയാൾ പരത്തി. ക്രിസ്ത്യാനികളെ കഠിനമായി പീഡിപ്പിച്ചു.
പത്രോസിനെ എന്തെങ്കിലും ദോഷകരമായി സംഭവിക്കുന്നത് സഭയെ ബാധിക്കുമെന്ന് ഭയപ്പെട്ട പവിശ്വാസികൾ പത്രോസിനെ രക്ഷപ്പെടാൻ നിർബന്ധിച്ചു. അതിൻ പ്രകാരം അയാൾ ഒാടി രക്ഷപ്പെടാൻ ശ്രമിക്കുകയും എന്നാൽ പിന്നീട് യാത്ര ഉപേക്ഷിച്ച് മടങ്ങി വരികയും ചെയ്തു. ഇതിനെക്കുറിച്ച് പറയുന്ന പാരമ്പര്യം പത്രോസ് രക്ഷപ്പെട്ട് പോകുമ്പോൾ ക്രിസ്തു റോമിലേക്ക് വരുന്നത് അവൻ കണ്ടു .അപ്പോൾ അവൻ ക്രിസ്തുവിനോടുചോദിച്ചു ," അങ്ങ് എങ്ങോട്ട് പോകുന്നു " (ക്വോ വാദിസ് ഡോമിനോ ) ഞാൻ വീണ്ടും ക്രൂശിക്കപ്പെടാൻ റോമിലേക്ക് പോകുന്നു എന്ന് കർത്താവ് മറുപടി നൽകി. ഇൗ ദർശനത്തിൽ നിന്നും തന്റെ തെറ്റ് മനസ്സിലാക്കിയ അയാൾ തിരികെ റോമിലേക്ക് വന്നു.
പത്രോസിന്റെ പ്രവർത്തികൾ എന്ന ഗ്രന്ഥം പറയുന്നതനുസരിച്ച് റോമിലേക്ക് തിരികെ വരുമ്പോൾ പത്രോസ് തടവിലാക്കപ്പെട്ടു. അദ്ദേഹം തടവിലായിരിക്കുമ്പോൾ അദ്ദേഹത്തിന്റെ ഭാര്യ പെർപെച്ച്യായെ അദ്ദേഹത്തിന്റെ മുമ്പിൽ വച്ച് റോമാക്കാർ കുരിശിൽ തറച്ചു.
എ.ഡി 67 ജൂൺ 29ന് പത്രോസിനെ ക്രൂശിക്കാൻ ഒരുങ്ങുമ്പോൾ തലകീഴായി ക്രൂശിക്കുവാൻ പത്രോസ് ആവശ്യപ്പെട്ടു. ക്രിസ്തു നാഥനെ ക്രൂശിച്ചതു പോലെ ക്രൂശിക്കപ്പെടാൻ താൻ യോഗ്യനല്ലെന്നും, തലകീഴായി ക്രൂശിക്കപ്പെടുമ്പോൾ ക്രിസ്തുവിൻറെ പാദം ചുംബിക്കുവാൻ കഴിയുമെന്നും പത്രോസ് വിചാരിച്ചിരുന്നു.
തലകീഴായി നിർത്തിയിരിക്കുന്ന കുരിശും അതിൽ പ്രതിലോമമായി സ്ഥാപിച്ചിരിക്കുന്ന താക്കോലും ആണ് പത്രോസിന്റെ അപ്പോസ്തോലിക ചിഹ്നം . സ്വർഗ്ഗ രാജ്യത്തിൻറെ താക്കോലിനെയാണ് ഇത് സൂചിപ്പിക്കുന്നത്.
വചന വിചിന്തിനo | പീലിപ്പോസും നഥാനയേലും
പ്രഭാത പ്രാർത്ഥന ; 02 – 11 – 2020
ഉയിര്പ്പുതിരുനാള് | ജെര്ളി
അനുദിന വിശുദ്ധർ | വി. കോസ്മോസും ധമനിയോസും
പാദമുദ്രകൾ | വി. ഫ്രാൻസിസിന്റെ പഞ്ചക്ഷതങ്ങൾ
സഭാ വാർത്തകൾ | സെപ്റ്റംബർ 15;2020