ഹേറോദിയാ ബൈബിൾ വനിത

23,  Sep   

ഹേറോദോസ് രാജാവിന്റെ സഹോദരൻ പീലിപ്പോസിന്റെ ഭാര്യയായിരുന്നു ഹേറോദിയാ. പക്ഷേ അവൾ ഭർത്താവിനെ ഉപേക്ഷിച്ച് ഭർതൃസ ഹോദരനായ ഹേറോദേസ് രാജാവി നെ വിവാഹം ചെയ്തു. ഈ അനീതിയെ സ്‌നാപകയോഹന്നാൻ എതിർ ത്തു. അവൻ ഹേറോദോസിനോട് പറഞ്ഞു: സഹോദരന്റെ ഭാര്യയെ സ്വന്തമാക്കുന്നത് തെറ്റാണ്. കൊട്ടാരത്തിൽ രാജ്ഞിയായി വിലസിയിരുന്ന ഹേറോദിയായ്ക്ക് സ്‌നാപകന്റെ ഉപദേശം രസിച്ചില്ല. അവൾക്ക് അദ്ദേഹത്തോട് പകയും വിരോധവും തോന്നി. പക്ഷേ യോഹന്നാൻ ഹേറോദോസിന്റെയും, ഹേറോദിയായുടെയും തെറ്റ് വീണ്ടും വീണ്ടും ചൂണ്ടിപ്പറഞ്ഞു. ഹേറോദിയായുടെ കോപം ആളിക്കത്തി. യോഹന്നാനെ കൊല്ലാൻ അവൾ ആഗ്രഹിച്ചു. എന്നാൽ അതത്ര എളുപ്പമുള്ള കാര്യ മല്ലായിരുന്നു. കാരണം യോഹന്നാൻ നീതിമാനും വിശുദ്ധനുമാണെന്ന് അറിഞ്ഞിരുന്നതുകൊണ്ട് ഹേറോദോസ് അവനെ ഭയപ്പെട്ടു. അവൻ യോഹന്നാനെ ആളയച്ച് പിടിപ്പിക്കുകയും കാരാഗൃഹത്തിൽ ബന്ധിക്കുകയും ചെയ്തു. കാരാഗൃഹത്തിൽ കിടക്കുമ്പോഴും ഹേറോദേസിന്റെ തിന്മകൾ യോഹന്നാൻ ആവർത്തിച്ചു പറഞ്ഞുകൊണ്ടിരുന്നു. യോഹന്നാന്റെ വാക്കുകൾ രാജാവിനെ അസ്വസ്ഥനാക്കിയെങ്കിലും അവൻ പറയുന്നതെല്ലാം കേൾക്കുകയും അവന് സംരക്ഷണം നൽകുകയും ചെയ്തിരുന്നു. ഇത് ഹേറോദിയായെ അസ്വ സ്ഥയാക്കി. ഊണിലും ഉറക്കത്തിലും യോഹന്നാനെ എങ്ങനെ ഇല്ലായ്മ ചെയ്യാം എന്നതു മാത്രമായി അവളുടെ ചിന്ത. അങ്ങനെയിരിക്കെ അവൾക്ക് അനുകൂലമായ അവസരം വന്നു ചേർന്നു. ഹേറോദോസിന്റ ജന്മദിനത്തിൽ രാജസേവകൻമാർക്കും, സഹസ്രാധിപൻ മാർക്കും, ഗലീലിയിലെ പ്രമാണിമാർക്കും രാജാവ് വിരുന്ന് നൽകി. വിരുന്നിനിടെ ഹേറോദിയായുടെ മകൾ സലോമി മനോഹരമായി നൃത്തം ചെയ്തു രാജാവിനെയും അതിഥികളെയും സന്തോഷിപ്പിച്ചു. അവളുടെ നൃത്തത്തിൽ സംപ്രീതനായ ഹെറോദോസ് സലോ മിയോടു പറഞ്ഞു: നീ ആഗ്രഹിക്കുന്ന തെന്തും ചോദിച്ചു കൊൾക, അതു ഞാൻ നിനക്ക് തരും. അവൻ ശപഥം ചെയ്തു പറഞ്ഞു, നീ എന്തു തന്നെ ചോദിച്ചാലും എന്റെ രാജ്യത്തിന്റെ പകുതിപോലും, ഞാൻ നിനക്ക് തരും. അവൾ പോയി അമ്മയായ ഹേറോദിയായോട് ചോദിച്ചു: എന്താണ് ഞാൻ ആവശ്യപ്പെടേണ്ടത്? ഹേറോദിയാ പറഞ്ഞു, സ്‌നാപക യോഹന്നാന്റെ ശിരസ്സ് ഒരു തളികയിൽ വച്ച് തരണമെന്ന് രാജാവിനോടു പറയുക. പെൺകുട്ടി തിരിച്ചുവന്ന് രാജാ വിനോട് പറഞ്ഞു: ഇപ്പോൾത്തന്നെ സ്‌നാപക യോഹന്നാന്റെ ശിരസ്സ് ഒരു തളികയിൽ വച്ച് എനിക്ക് തരണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. എത്ര നിസ്സാരമായിട്ടാണ് ഒരു പെൺകുട്ടി ജീവനുള്ള ഒരാളുടെ ശിരസ്സ് വേണമെന്ന് പറയു ന്നത്? അതും വിശുദ്ധനായ ഒരു പ്രവാചകന്റെ... സലോമിയുടെ ആവശ്യം കേട്ട് ഹേറോദോസ് അതീവ ദുഃഖിതനായി, നിസ്സഹായനായി. അവൻ അവ ളോട് ഒന്നുകൂടി ചിന്തിക്കാൻ പറഞ്ഞിട്ടുണ്ടാവും. പക്ഷേ ഹേറോദിയായുടെ പദ്ധതി തന്നെ ജയിച്ചു. തന്റെ ശപഥ ത്തെപ്രതിയും, അതിഥികളെ വിചാരിച്ചും ഏറ്റവും ക്രൂരമായ ആ കൃത്യം ചെ യ്യാൻ ഹേറോദോസ് ആജ്ഞാപിച്ചു. അവന്റെ സേവകൻ കാരാഗ്രഹത്തിൽ ചെന്ന് നിർഭയനായവന്റെ, ക്രിസ്തുവിന്റെ മുന്നോടിയുടെ ആരുടെ മുന്നിലും ഭയപ്പെടാതെ ഉയർത്തിപ്പിടിച്ചിരുന്ന ശിരസ്സ് വെട്ടിയെടുത്ത് ഒരു തളികയിൽ വച്ച് ഹേറോദിയായുടെ മകൾക്ക് കൊണ്ടു വന്നു കൊടുത്തു. ചരിത്രത്താളുകളിൽ ഏറ്റവും നികൃഷ്ടയായ ഒരു കൊലപാതകിയുടെ സ്ഥാനമാണ് ഹേറോദിയായ്ക്കും മകൾക്കും. ഏറ്റവും നീതിമാനായവനെ ഗൂഢതന്ത്രത്തിലൂടെ വധിച്ച സ്ത്രീ കൾ. മരണത്തിന്റെ മുൻപിൽ ഒട്ടും കൂസാതെ നിന്ന സ്‌നാപകന്റെ ജ്വലിക്കുന്ന കണ്ണുകൾ ഈ സ്ത്രീകളെ മരണം വരെ പിന്തുടർന്നിട്ടുണ്ടാകും. തീർച്ച. ഇന്നും ഇങ്ങനെയുള്ള സംഭവങ്ങൾ ആവർത്തിക്കപ്പെടുന്നില്ലേ? സലോമിമാരും ഹേറോദിയാമാരും അരങ്ങുവാഴുന്ന ഈ കെട്ടകാലത്ത് സ്‌നാപകന്റെ തീതുപ്പുന്ന നാവാകുവാൻ നമുക്കാവട്ടെ. ധീരർക്ക് മരണം ഒരിക്കലേ ഉള്ളൂ...


Related Articles

വചന വിചിന്തനം

വിചിന്തിനം

Contact  : info@amalothbhava.in

Top