ഓ മഹത്വപൂർണനായ മഹാസ്നേഹ പിതാവേ തിരുസഭയുടെ പരിപാലകാ , പരിശുദ്ധ കന്യകയുടെ നിർമലനായ ഭർത്താവേ, മാംസം ധരിച്ച വചനത്തിന്റെ നിർമലനായ പിതാവേ, തിരുകുടുംബത്തിന്റെ കാവൽക്കാരാ! ഈശോയുടെയും പരിശുദ്ധ മറിയത്തിന്റെയും സാനിധ്യത്തിൽ, അങ്ങയെ എന്റെ ആത്മീയ പിതാവും കാവൽക്കാരനും സംരക്ഷകനുമായി ഞാൻ ഇന്ന് തിരഞ്ഞെടുക്കുകയും ഏറ്റു പറയുകയും പ്രഖ്യാപിക്കുകയും ചെയ്യുന്നു. തിരുകുടുംബത്തിന്റെ തലവനാകാൻ ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ട മഹാനായ വിശുദ്ധ ഔസേപ്പിതാവേ, ഏറ്റവും നിസ്സാരനും, ബലഹീനനും പാപിയും, അയോഗ്യനും എങ്കിലും അങ്ങയുടെ വിശുദ്ധ ഭവനത്തിലെ ഒരംഗമായി എന്നെ സ്വീകരിക്കണമെന്ന് താഴ്മയോടെ ഞാൻ അങ്ങയോട് അപേക്ഷിക്കുന്നു. അങ്ങയുടെ പരിശുദ്ധ ഭാര്യയായ മറിയത്തെ എന്നെ ഭരമേല്പിച്ചാലും ! എന്നെ ഒരു അടിമയായി ഒരു ദത്തുകുഞ്ഞായി സ്വീകരിക്കാൻ പറഞ്ഞാലും! ഈശോയെ കുറിച്ച് സദാ ചിന്തിക്കാനും, വിശ്വസ്തതയോടെ ജീവിതാവസാനം വരെ അവിടുത്തേക്ക് ശുശ്രൂഷ ചെയ്യാനും, പരിശുദ്ധ അമ്മയോടൊപ്പം എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ. ഓ പിശാചുക്കളുടെ പരിഭ്രമമേ, എന്നെ പുണ്യങ്ങളിൽ അഭിവൃദ്ധിപ്പെടുത്തുകയും തിന്മയുടെ ശക്തികളിൽ നിന്ന് സംരക്ഷിക്കുകയും ദൈവത്തെ ഒരുവിധത്തിലും നിരസിക്കാനും തള്ളിപ്പറയാനും ഇടവരാതെ എന്നെ സഹായിക്കുകയും ചെയ്യണമേ. ഓ എന്റെ ആത്മീയപിതാവേ, ഞാൻ........................................... (മുഴുവൻ പേരും പറയുക) ഇതാ എന്നെത്തന്നെ അങ്ങേയ്ക്കു പരിപൂർണമായി സ്നേഹത്തെപ്രതി അടിമയായി പ്രതിഷ്ഠിക്കുന്നു. ഈശോയെയും പരിശുദ്ധ അമ്മയെയും പോലെ എന്നെയും എന്റെ ആവശ്യങ്ങളെയും അങ്ങയുടെ കരുതലിനും സംരക്ഷണത്തിനുമായി പരിപൂർണമായി അങ്ങയെ ഭാരമേൽപ്പിക്കുന്നു. ഈശോയ്ക്കും പരിശുദ്ധ മറിയത്തിനും എന്നെത്തന്നെ പ്രതിഷ്ഠിച്ചതിനു ശേഷം, എന്റെ ശരീരത്തെയും, ആത്മാവിനെയും, മനസ്സിനേയും അതിന്റെ എല്ലാ മേഖലകളെയും, എന്റെ ആത്മീയ വളർച്ചയെയും, എന്റെ ഭവനത്തെയും, എന്റെ എല്ലാ വ്യവഹാരങ്ങളെയും, ഞാൻ ഏറ്റെടുത്ത എല്ലാ കാര്യങ്ങളെയും, എന്റെ സർവ്വസ്വവും ഞാൻ പരിപൂർണ്ണമായി അങ്ങേയ്ക്ക് സമർപ്പിക്കുന്നു. എന്നെ ഉപേക്ഷിക്കാതെ, ഒരു അടിമയായും, ദാസനായും തിരുകുടുംബത്തിലെ ഒരു കുഞ്ഞായും എന്നെ സ്വീകരിക്കേണമേ. എല്ലായ്‌പോഴും പ്രത്യേകിച്ച് എന്റെ മരണസമയത്തും എന്നെ കാത്തുകൊള്ളണമേ. ഈശോയോടും പരിശുദ്ധ മറിയത്തോടുമൊപ്പം എന്നെ ആശ്വസിപ്പിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യണമേ; അങ്ങനെ ഞാൻ പരിശുദ്ധ ത്രിത്വത്തെ അങ്ങയോടൊപ്പം നിത്യമായി ആരാധിക്കുകയും സ്തുതിക്കുകയും ചെയ്യുമാറാകട്ടെ. ആമേൻ
അനുദിന വിശുദ്ധർ സെപ്റ്റംബർ 06; 2020
പ്രഭാത പ്രാർത്ഥന ; 15-10 -202
അനുദിന വിശുദ്ധർ | ആഗസ്റ്റ് 26 , 2020
പ്രഭാത പ്രാർത്ഥന| 06 - 11 -2020
പന്തകുസ്താ തിരുനാൾ | മരിയദാസ് പാലാട്ടി
വിശുദ്ധ ബാര്ണബാസ് - June 11