"യേശു പറഞ്ഞു: സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, നിങ്ങള്‍ മനുഷ്യപുത്രന്‍റെ ശരീരം ഭക്ഷിക്കുകയും അവന്‍റെ രക്തം പാനം ചെയ്യുകയും ചെയ്യുന്നില്ലെങ്കില്‍ നിങ്ങള്‍ക്കു ജീവന്‍ ഉണ്ടായിരിക്കുകയില്ല" (യോഹ. 6:53). വിശുദ്ധ കുര്‍ബാനയെന്ന കൂദാശയില്‍ തന്നെ സ്വീകരിക്കുവാന്‍ കര്‍ത്താവായ യേശു ലോകം മുഴുവനെയും ക്ഷണിക്കുന്നു. ഈ കൂദാശയില്‍ അവിടുത്തെ യഥാര്‍ത്ഥ ശരീരവും യഥാര്‍ത്ഥ രക്തവും ഉണ്ട്. ഇന്ദ്രിയങ്ങള്‍ കൊണ്ടല്ല വിശ്വാസം കൊണ്ട് മാത്രമേ ഈ സത്യം നമുക്ക് ഗ്രഹിക്കുവാന്‍ കഴിയൂ. വി.സിറിള്‍ പറയുന്നതു പോലെ "ഇതു സത്യമാണോ എന്നു സംശയിക്കരുത്, പിന്നെയോ രക്ഷകന്‍റെ വാക്കുകളെ വിശ്വാസത്തില്‍ സ്വീകരിക്കുക അവിടുന്നു സത്യമാകയാല്‍ വ്യാജം പറയുന്നില്ല." ഈ മഹത്തായ ക്ഷണത്തിനു പ്രത്യുത്തരം നല്‍കാന്‍, വിശുദ്ധമായ ഈ നിമിഷത്തിനുവേണ്ടി നാം നമ്മെത്തന്നെ ഒരുക്കണം. നമ്മുടെ മനസാക്ഷിയെ പരിശോധിക്കാന്‍ വി. പൗലോസ് നമ്മെ ഉപദേശിക്കുന്നു: "തന്മൂലം ആരെങ്കിലും അയോഗ്യതയോടെ കര്‍ത്താവിന്‍റെ അപ്പം ഭക്ഷിക്കുകയും പാനപാത്രത്തില്‍ നിന്നു കുടിക്കുകയും ചെയ്‌താല്‍ അവന്‍ കര്‍ത്താവിന്‍റെ ശരീരത്തിനും രക്തത്തിനും എതിരേ തെറ്റു ചെയ്യുന്നു. അതിനാല്‍ ആരെങ്കിലും അയോഗ്യതയോടെ കര്‍ത്താവിന്‍റെ അപ്പം ഭക്ഷിക്കുകയും പാത്രത്തില്‍ നിന്ന് പാനം ചെയ്യുകയും ചെയ്‌താല്‍ അവന്‍ കര്‍ത്താവിന്‍റെ ശരീരത്തിനും രക്തത്തിനും എതിരേ തെറ്റു ചെയ്യുന്നു. അതിനാല്‍, ഓരോരുത്തരും ആത്മശോധന ചെയ്തതിനുശേഷം ഈ അപ്പം ഭക്ഷിക്കുകയും പാത്രത്തില്‍ നിന്നു പാനം ചെയ്യുകയും ചെയ്യട്ടെ (1 കൊറി. 11:27-29). ഗൗരവമുള്ള പാപം ചെയ്തിട്ടുണ്ടെന്നു ബോധ്യമുള്ള ഏതു വ്യക്തിയും വി.കുര്‍ബാന സ്വീകരണത്തിനു മുന്‍പ് കുമ്പസാരം എന്ന കൂദാശ സ്വീകരിക്കണം. "ദിവ്യകാരുണ്യം വിശുദ്ധര്‍ക്കുള്ള ഒരു സമ്മാനമല്ല; പിന്നെയോ ബലഹീനര്‍ക്കുള്ള ഒരു ഔഷധമാണ്" എന്ന ഫ്രാന്‍സീസ് മാര്‍പ്പാപ്പയുടെ വാക്കുകള്‍ വിശുദ്ധ കുര്‍ബാന സ്വീകരണത്തിനു മുന്‍പ് നാം ഓര്‍മ്മിക്കണം. ഈ മഹത്തായ ഒരു കൂദാശയുടെ മുന്‍പില്‍ വിശ്വാസികള്‍ക്കു വിനയത്തോടും തീക്ഷ്ണമായ വിശ്വാസത്തോടും കൂടെ ശതാധിപന്‍റെ വാക്കുകളെ പ്രതിധ്വനിപ്പിക്കാനേ കഴിയൂ! "കര്‍ത്താവേ അങ്ങ് എന്‍റെ ഭവനത്തില്‍ പ്രവേശിക്കാന്‍ ഞാന്‍ യോഗ്യനല്ല. അങ്ങ് ഒരു വാക്ക് അരുളിച്ചെയ്താല്‍ മാത്രം മതി, എന്‍റെ ആത്മാവു സുഖം പ്രാപിക്കും." വി. യോഹന്നാന്‍ ക്രിസോസ്തോമിന്‍റെ ആരാധനക്രമത്തില്‍ വിശ്വാസികള്‍ ഇതേ ചൈതന്യത്തില്‍ ഇപ്രകാരം പ്രാര്‍ത്ഥിക്കുന്നു. "ദൈവപുത്രാ! ഇന്ന് അങ്ങയുടെ ആത്മീയ അത്താഴത്തിന് എന്നെ പങ്കുചേര്‍ക്കണമേ. യൂദാസിന്‍റെ ചുംബനം ഞാന്‍ അങ്ങേക്കു തരികയില്ല. പിന്നെയോ കള്ളനോടൊപ്പം ഞാന്‍ വിളിച്ചു പറയും: കര്‍ത്താവേ അങ്ങയുടെ രാജ്യത്തില്‍ വരുമ്പോള്‍ എന്നെയും ഓര്‍ക്കണമേ" (CCC 1386). വിചിന്തനം ലോകം മുഴുവനുമുള്ള ഓരോ മനുഷ്യനും ദിവ്യകാരുണ്യ ആരാധനയുടെ വലിയ ആവശ്യമുണ്ട്. സ്നേഹത്തിന്‍റെ ഈ കൂദാശയില്‍ യേശു നമ്മെ കാത്തിരിക്കുകയും ക്ഷണിക്കുകയും ചെയ്യുന്നു. പൂര്‍ണ്ണവിശ്വാസത്തോടെയുള്ള ധ്യാനത്തിലും ആരാധനയിലും ലോകത്തിന്‍റെ ഗൗരവപൂര്‍ണ്ണങ്ങളായ നിയമലംഘനങ്ങള്‍ക്കും കുറ്റകൃത്യങ്ങള്‍ക്കും പരിഹാരം ചെയ്യാനുമുള്ള സന്നദ്ധതയോടെ അവിടുത്തെ കണ്ടുമുട്ടാനുള്ള സമയം നാം ഉപേക്ഷിക്കരുത്. നമ്മുടെ ആരാധന ഒരിക്കലും അവസാനിക്കാതിരിക്കട്ടെ.
ചിന്ത ശകലങ്ങൾ ; 28 -09 -2020 .
പ്രഭാത പ്രാർത്ഥന ; 06 -10 -2020