നമ്മുടെ ജീവിതങ്ങളെ വിശുദ്ധീകരിക്കാനും കൂദാശകളിലേക്കു നമ്മെ നയിക്കാനും സഭയാൽ വേർതിരിക്കപ്പെട്ടതും ആശീർച്ചദിച്ചതുമായ വസ്തുക്കളെയാണ് സാക്രമെന്റൽസ് അഥവാ കൂദാശാനുകരണങ്ങൾ എന്നു വിളിക്കുക. സഭയുടെ മധ്യസ്ഥ്യം വഴി അവ വിശുദ്ധമായ അടയാളങ്ങളും കൃപയുടെ മാർഗ്ഗവുമാകുന്നു. സഭയിൽ പ്രചുരപ്രചാരത്തിലുള്ള ഒരു ഭക്താനുഷ്ഠാനമാണ് ഉത്തരീയ ഭക്തി. പ്രധാനപ്പെട്ട കൂദാശാനുകരണമാണ് തവിട്ടു നിറത്തിലുള്ള ഉത്തരീയം. പതിമൂന്നാം നൂറ്റാണ്ടിൽ ഇംഗ്ലീഷ് കർമ്മലീത്താ സന്യാസിയായ വിശുദ്ധ സൈമൺ സ്റ്റോക്കുമായി ബന്ധപ്പെട്ടാണു ഉത്തരീയ ഭക്തിയുടെ ആരംഭം. കത്തോലിക്കാ സഭ അംഗീകരിച്ചിരിക്കുന്നതു തവിട്ടു നിറത്തിലുള്ള ഈ ഉത്തരീയം മാത്രമല്ല . വിശ്വാസികളുടെ ഉപയോഗത്തിനായി മറ്റു പതിനെട്ടു ഉത്തരീയങ്ങൾ കൂടി ഉണ്ട്. ഇവിടെ അത്തരത്തിലുള്ള ഒൻപതു ഉത്തരീയങ്ങളെപ്പറ്റി നമുക്കു കാണാം.
ഏറ്റവും പ്രസിദ്ധവും ജനകീയവുമായ ഉത്തരീയ ഭക്തിയാണിത്. തിരുസഭയിലെ ഏറ്റവും പുരാതനമായ ഉത്തരീയ ഭക്തിയാണിത്. ഈ ഉത്തരീയം കർമ്മലീത്താ സഭയുമായി ബന്ധപ്പെട്ടതാണ്. പാരമ്പര്യമനുസരിച്ച് 1251 ൽ ഇംഗ്ലണ്ടിലെ കേംബ്രിഡ്ജിൽ താമസിച്ചിരുന്ന കാർമ്മലീത്താ സഭയുടെ ആറാമത്തെ സുപ്പീരിയർ ജനറലായ സൈമൺ സ്‌റ്റോക്ക് ( 1165-1265) തന്റെ സഭ പരീക്ഷണങ്ങളും അടിച്ചമർത്തലുകളും നേരിട്ട സമയത്ത സ്വർഗ്ഗീയ മാധ്യസ്ഥം തേടി പ്രാർത്ഥിക്കുകയായിരുന്നു. ജൂലൈ 16, 1251 ൽ പരിശുദ്ധ കന്യകാമറിയത്തിൽ നിന്നു പ്രാർത്ഥനയ്ക്ക് ഉത്തരം കിട്ടി. ഇപ്രകാരം പറഞ്ഞു കൊണ്ട് മറിയം തവിട്ടു നിറത്തിലുള്ള ഒരു ഉത്തരീയം സൈമൺ സ്റ്റോക്കിനു കൈമാറി: " എന്റെ പ്രിയ പുത്രാ, നിനക്കും കർമ്മൽ മലയില മക്കൾക്കുമായി ഞാൻ നേടിയ കൃപയുടെ പ്രത്യേക അടയാളമായി നിന്റെ സഭയുടെ ഈ ഉത്തരീയം സ്വീകരിക്കുക. ഈ ഉത്തരീയം ധരിച്ച് മരിക്കുന്നവരെ നിത്യാഗ്നിയിൽ നിന്നു ഞാൻ സംരക്ഷിക്കും. ഇത് രക്ഷയുടെ അടയാളവും അപകടസമയത്തു പരിചയും പ്രത്യേക സമാധാനത്തിന്റെയും സംരക്ഷണത്തിന്റെയും വാഗ്ദാനമാണ്. ". പരിശുദ്ധ കന്യകാമറിയത്തിന്റെ ഈ പ്രത്യക്ഷീകരണമാണ് കർമ്മല മാതാവിന്റെ പ്രത്യക്ഷീകരണം എന്ന പേരിൽ പ്രസിദ്ധമായത്.
1198 ൽ ഇന്നസെന്റ് മൂന്നാമൻ പാപ്പയാണ് പരിശുദ്ധ ത്രിത്വത്തിന്റെ ( Order of the Trinitarians) സഭയിൽ ആരംഭിച്ച വെള്ള ഉത്തരീയം അംഗീകരിച്ചത്. ഒരു മാലാഖ വെള്ള വസ്ത്രമണിഞ്ഞു അതിൽ നീലയും ചുവപ്പും നിറമുള്ള കുരിശുമായി പ്രത്യക്ഷപ്പെട്ടു. പരിശുദ്ധ ത്രിത്വത്തിന്റെ സഭയുമായി ബന്ധമുണ്ടായിരുന്നവർ വെള്ള നിറത്തിൽ നീലയും ചുവപ്പു ചേർന്ന കുരിശോടു കൂടിയ ഉത്തരീയം അണിയാൻ ആരംഭിച്ചു.
1255 ൽ സ്ഥാപിതമായ സേർവിറ്റ് ഓർഡറുമായി (Servite Order) ബന്ധമുള്ളതാണ് ഈ ഉത്തരീയ ഭക്തി. കറുത്ത നിറമുള്ള ഈ ഉത്തരീയത്തിൽ വ്യാകുലമാതാവിന്റെ ഒരു ചിത്രം ഉൾകൊള്ളുന്നു. പരിശുദ്ധ കന്യകാമറിയത്തിന്റെ വ്യാകുലങ്ങളുടെ ഓർമ്മസൂക്ഷിക്കാനാണ് ഈ ഉത്തരീയം ധരിക്കുന്നത്.
ധന്യയായ ഉർസുല ബെനിൻ കാസക്കു ലഭിച്ച ഒരു ദർശനത്തിന്റെ അടിസ്ഥാനത്തിലാണ് ആകാശനീല നിറമുള്ള ഈ ഉത്തരിയ ഭക്തി തിയാറ്റീനൻ ഓർഡറിൽ ആരംഭിച്ചത്. പരിശുദ്ധ കന്യകാമറിയത്തിന്റെ അമലോത്ഭവ ജനനത്തോടുള്ള ബഹുമാനവും പാപികളുടെ മാനസാന്തരവും ആണ് ഈ ഉത്തരീയ ഭക്തിയുടെ പ്രത്യേകത.
1846 ൽ ഉപവിയുടെ പുത്രിമാർ എന്ന സന്യാസസഭയിലെ ( Congregation of the Daughters of Charity) ഒരു കന്യാസ്ത്രീക്കു ലഭിച്ച ദർശനത്തിന്റെ അടിസ്ഥാനത്തിൽ രൂപം പ്രാപിച്ച ഉത്തരീയ ഭക്തിയാണിത്. എല്ലാ വെള്ളിയാഴ്ചയും ഈ ഉത്തരീയം ധരിക്കാൻ ഈശോ അവളോടു ആവശ്യപ്പെട്ടു. ചുവപ്പു നിറത്തിലുള്ള ഈ ഉത്തരീയത്തിൽ കുരിശും “ഞങ്ങളുടെ രക്ഷകനായ യേശുക്രിസ്തുവിന്റെ വിശുദ്ധ പീഡാസഹനമേ ഞങ്ങളെ രക്ഷിക്കണമേ ” എന്നു ഒരു വശത്തു രേഖപ്പെടുത്തിയിരിക്കുമ്പോൾ മറുവശത്ത്. ഈശോയുടെയും മാതാവിന്റെയും ഹൃദയങ്ങളും ഈശോയുടെയും മറിയത്തിന്റെയും തിരുഹൃദയങ്ങളെ ഞങ്ങളെ സംരക്ഷിക്കണമേ ” എന്നു ആലേഖനം ചെയ്തിരിക്കുന്ന ഒരു കുരിശും കാണാം. ദൈവീക പുണ്യങ്ങളായ വിശ്വാസവും ശരണവും ഉപവിയും വളരുന്നതിനാണ് ഈ ഉത്തരീയം ധരിക്കുന്നത്.
പച്ച നിറത്തിലുള്ള ഈ ഉത്തരീയം 1840 ൽ ഉപവിയുടെ പുത്രിമാർ എന്ന സന്യാസസഭയിലെ ( Congregation of the Daughters of Charity) ഒരു കന്യാസ്ത്രീക്കു ലഭിച്ചതാണ്. പരിശുദ്ധ കന്യകാമറിയത്തിന്റെ അമലോത്ഭവ ഹൃദയത്തിന്റെ ചിത്രം ആലേഖനം ചെയ്തിരിക്കുന്ന ഈ ഉത്തരീയത്തിൽ മറിയത്തിന്റെ വിമല ഹൃദയമേ ഇപ്പോഴും ഞങ്ങളുടെ മരണസമയത്തും ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കണമേ എന്ന പ്രാർത്ഥനയുമുണ്ട്. മാനസാന്തരത്തിനുള്ള പ്രത്യേക ഉത്തരീയമാണിത്.
സഭയിൽ വി. മിഖായേലിനോടുള്ള പ്രാർത്ഥന പ്രോത്സാഹിപ്പിച്ച പതിമൂന്നാം ലെയോ മാർപാപ്പയാണ് മിഖായൽ മാലാഖയുടെ ഉത്തരീയ ഭക്തിക്കു അംഗീകാരം നൽകിയത്. സമചതുരാകൃതിയിലുള്ള ഉത്തരീയത്തിനു പകരം ഒരു പരിചയുടെ രൂപത്തിലാണ് ഈ ഉത്തരീയം നീലയും കറുപ്പുമാണ് നിറങ്ങൾ ഉത്തരീയത്തിൽ മിഖായൽ മാലാഖയുടെ ചിത്രവും, അതിൽ (Quis ut Deus) ദൈവത്തെപ്പോലെ ആരുണ്ട്? എന്നും രേഖപ്പെടുത്തിയിട്ടുണ്ട്.
ഫ്രാൻസിസ്കൻ സഭയിൽ ആരംഭിച്ച ഈ ഉത്തരീയ ഭക്തിക്കു കത്തോലിക്കാ സഭ 1880 ൽ അംഗീകാരം നൽകി. വയലറ്റും സ്വർണ്ണവും നിറങ്ങളുള്ള ഉത്തരീയമാണിത്. ഒരു വശത്തു ഉണ്ണീശോയുമായി വി. യൗസേപ്പു നിൽക്കുന്നു “തിരുസ്സഭയുടെ മധ്യസ്ഥനായ വിശുദ്ധ യൗസേപ്പേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കണമേ ” എന്നതിൽ ആലേഖനം ചെയ്തിരിക്കുന്നു. മറുവശത്ത് ഒരു പ്രാവും കുരിശും പത്രോസിന്റെ താക്കോലുകളും “ദൈവാത്മാവാണ് അവന്റെ നിയന്താവ് ” എന്നും കാണാം.
കമ്പിളി വസ്ത്രത്തിലുള്ള ഈ ഉത്തരീയത്തിൽ ദൈവമാതാവിന്റെ ചിത്രത്തിനു താഴെയായി വിശുദ്ധ യൗസേപ്പിതാവും വിശുദ്ധ കമ്മലീസിനെയും ചിത്രീകരിച്ചിരിക്കുന്നു. രോഗികളുടെയും സാഹോദര്യത്തിന്റെയും മധ്യസ്ഥരാണ് ഈ രണ്ടു വിശുദ്ധരും. അതോടൊപ്പം ചുവന്ന നിറത്തിലുള്ള ഒരു ചെറിയ കുരിശും ഈ ഉത്തരീയത്തോടൊപ്പം തുന്നിച്ചേർത്തിട്ടുണ്ട്. ഫാ. ജെയ്സണ്‍ കുന്നേല്‍
പ്രഭാത പ്രാർത്ഥന ; 24 -09 -2020
ദൈവത്തെ കണ്ടെത്താൻ
cropped-looo-1.png
അനുദിന വിശുദ്ധർ | വി. കോസ്മോസും ധമനിയോസും
സഭാ വാർത്തകൾ | ഒൿടോബർ 09;2020
ഒരു വലിയ കുഴി