അമ്മയുടെ ഉദരത്തിൽ ഞാനുരുവായിരിക്കെ എനിക്കുവേണ്ടി പ്രാർത്ഥിച്ചത് ഒരു വൈദികനായിരുന്നു. എനിക്കു മാമ്മോദീസ നൽകിയതും എന്നെ കൂദാശകളിലൂടെ വഴി നടത്തിയതും ദൈവത്തിന്റെ ഇൗ പ്രതിപുരുഷനായിരുന്നു. വൈദികൻ-ഇൗശോ തിരഞ്ഞെടുത്ത രക്ഷാകരകർമ്മത്തിന്റെ ഇന്നിന്റെ മാർഗ്ഗദീപം.
അന്നൊരു ശനിയാഴ്ചയായിരുന്നു. തുടരെത്തുടരെ ദൃശ്യ-ശ്രാവ്യ മാധ്യമങ്ങളിൽ സഭയും വൈദികരും എന്ന വിഷയം അലയടിച്ചുയർന്ന എന്റെ മുമ്പിൽ വന്ന ദിവസം. ചിലതു കാണുമ്പോൾ, ചിലതു കേൾക്കുമ്പോൾ ഞാനറിഞ്ഞതും അനുഭവിച്ചതുമല്ല എന്റെ ചുറ്റിലും നിറയുന്നത് എന്നറിയാൻ കഴിഞ്ഞു. എന്നിട്ടും എന്റെ സുഹൃത്ത് അഖിലിനോട് ഞാൻ പറഞ്ഞു: ""എന്തൊക്കെയാടാ നാട്ടിൽ നടക്കുന്നേ? അവന്റെ മറുപടി: ""അറിയില്ല. ഒത്തിരി മെസ്സേജുകളും ട്രോളുകളും കാണുന്നുണ്ട്. കേൾക്കുമ്പോൾ തൊലി ഉരിഞ്ഞു പോകുകയാ.'' ഞാൻ മറുപടി പറഞ്ഞു. അറിയാത്തതൊന്നും ഫോർവേഡ് ചെയ്യണ്ട എന്ന്.
ഇന്ന് ഒത്തിരി മെസ്സേജുകളും ട്രോളുകളും നാം നിരന്തരം വായിക്കുന്നു. ചിലത് എന്താണെന്നും അതിന്റെ പിന്നിലെ ഉദ്ദേശമെന്തെന്നും ചിന്തിക്കുന്നതിനുമുമ്പ് നാം അത് മറ്റുള്ളവർക്ക് അയയ്ക്കുന്നു. ഇത് വായിക്കുമ്പോൾ നിങ്ങൾക്കു തോന്നുന്ന ഒരു വികാരം ഞാൻ പറയട്ടെ, ചിലതിലെങ്കിലും സത്യമുണ്ടാകില്ലേ ചേട്ടാ. ഏതാണ് സത്യം, ആരാണ് ശരി, ആരു പറയുന്നതാണ് നമുക്ക് വിശ്വസിക്കാനാവുക. നാം മനുഷ്യരാണ്. വിവേകം നമ്മുടെ ജന്മസമ്പത്താണെന്ന് നാം തിരിച്ചറിയേണ്ടതല്ലേ.
ജീവിതത്തിൽ ആദ്യമായി ഇംഗ്ലീഷ് പഠിച്ചത് ഒരു വൈദികനിൽ നിന്നാണ്. ഇത് വായിക്കുമ്പോൾ ഒട്ടും പരിഭ്രമിക്കേണ്ട. ഞാനും നിങ്ങളെപ്പോലെ കടിച്ചാൽ പൊട്ടാത്ത ഇംഗ്ലീഷ് കേൾക്കുമ്പോൾ പുരികം ചുളിക്കുന്ന ഒരു മലയാളി തന്നെ. എന്നെ ആദ്യം പഠിപ്പിച്ച ഇംഗ്ലീഷ് വാക്ക് "ഏീറ' എന്നാണ്. അതും എന്റെ മൂന്നാം പിറന്നാൾ ദിനത്തിൽ. അതു പഠിപ്പിക്കാനായ് അച്ചൻ ഒത്തിരി പരിശ്രമിച്ചതായി അമ്മയിൽ നിന്നും അറിയാൻ കഴിഞ്ഞു. പിന്നീട് ഞാൻ, വൈദികനുമായി അടുക്കുന്നത് വേദോപദേശ ക്ലാസ്സുകളിലായിരുന്നു. ഇൗശോയെ പ്പറ്റിയും, ബൈബിളിലെ വിവിധ കഥകളും ഉപമകളും വളരെ ശ്രദ്ധയോടെ കേൾക്കുമായി രുന്ന ഞാൻ പരീക്ഷകളിൽ സമ്പൂർണ്ണ പരാജയമായിരുന്നു. അങ്ങനെയായിരുന്നു വൈദികനുമായി കൂടുതൽ അടുത്തത്. ഒട്ടുമിക്ക ദിവസങ്ങളിലും എന്നെ ശകാരിക്കുന്നതിനു അച്ചൻ വളരെ അടുത്തു തന്നെ നിർത്തുമായിരുന്നു.
പിന്നീട് കൂദാശകളിലൂടെ ഞാൻ വളർന്നു. നല്ല കുമ്പസാരവും വിശുദ്ധ കുർബാന സ്വീകണവും കഴിഞ്ഞ് ഞാൻ മുന്നോ ട്ടു തന്നെ നടന്നു. അപ്പോഴാണ് രോഗപീഢകൾ ഒരു വില്ലനായി എന്റെ കുടുംബത്തിലേക്കു കടന്നുവന്നത്. ഇപ്പോൾ തീർ ത്തും കർക്കശക്കാരനായ ഒരു വൈദികനാണ് എന്റെ വികാരി. നല്ല വെളുത്ത താടിയും നന്നേ പൊക്കം കുറവാണെങ്കിലും എനിക്കു നല്ല പേടിയായിരുന്നു നമ്മുടെ അച്ചനെ. ഒരു ദിവസം വയ്യാതെ കിടന്ന അമ്മയെ കാണാൻ അച്ചൻ വന്നു. അപ്പച്ചനെ കണ്ട് കാര്യങ്ങൾ തിരക്കുന്നതിനിടയിൽ അച്ചൻ എന്നെ നോക്കി ചിരിച്ചു. ഇൗ മനുഷ്യൻ ഇങ്ങനെ ചിരിക്കുമെന്നറിഞ്ഞത് അന്ന് ആദ്യമാണ്. അങ്ങനെയും ഒരു വൈദികൻ.
കാലം മുന്നോട്ടു പിന്നെ യും നീങ്ങി. പന്ത്രണ്ടാം ക്ലാസ്സ് കഴിയാറായി. ഇനി കുർബാന യുടെ സമയത്ത് പിന്നിൽ നിൽ ക്കാം, വലിയ ആളായി. നേരം വൈകി വരാം. വേദപാഠം പഠിപ്പിക്കുന്ന മാഷ് കണ്ണുരുട്ടി കാണിക്കില്ല. ക്ലാസ്സ് അവസാനിക്കുന്നതിന്റെ അവസാന ദിനങ്ങൾ - അതാ വരുന്നു, വെള്ളയുടുപ്പിട്ട ചെറുപ്പക്കാരനച്ചൻ. അൽപം കർക്കശക്കാരനാണെങ്കിലും നമ്മുടെ ഭാഷയിൽ പറഞ്ഞാൽ ""കട്ട കമ്പനി.'' അങ്ങനെ കൂടെ കൂടിയത് പണിയായി. അച്ചൻ പിടിച്ചു കെ.സി.വൈ.എം.-ൽ ചേർത്തു.
മര്യാദയ്ക്കു പ്ലസ്ടു കഴിഞ്ഞു പുറത്തു ചാടാൻ നിന്ന നമ്മളെ ആദ്യം പിടിച്ചു നേതൃസ്ഥാനത്തിരുത്തി. അച്ചനിതു എന്തു കണ്ടിട്ടാണാവോ? വലിയ ബുദ്ധിയൊന്നുമില്ല, ഒരു സാധാരണ കുടുംബത്തിൽനിന്നാണ് വരവും, ആകെയുള്ളത് ഒരു സൈക്കിളും. കെ.സി.വൈ.എം. മീറ്റിംഗും പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടു ഒത്തിരി വൈദികരെയും അത്മായ ശുശ്രൂഷകരേയും നേരിട്ടറിഞ്ഞു. ""ചിലർ കാണുമ്പോൾ ചിരിക്കുന്നവരും, ചിലർ കാണാതാവുമ്പോൾ തിരക്കുന്നവരും.'' എന്നിലെ യുവത്വത്തിനു നേർവഴി കാട്ടിത്തന്നതും കാൽ വഴുതി വീണപ്പോൾ കൈകൾ നൽകിയതും വൈദികനായിരുന്നു.
പഠിക്കുമ്പോൾ അത്ര മിടുക്കനല്ലാതിരുന്നതുകൊണ്ട് മാർക്കു നന്നേ കുറവായിരുന്നു. അതുകൊണ്ടുതന്നെ പൊതു വേദികളിൽ അൽപം മാറിയായിരുന്നു ഞാൻ സ്ഥാനം പിടിച്ചിരുന്നത്. എന്റെ അപകർഷതാബോധം തിരിച്ചറിയാൻ സഹായിച്ചതും, കെ.സി.വൈ.എം.ലൂടെ നേതൃപാടവം വളർത്തിയെടുത്തതും, എന്നിലെ എന്നെ തിരിച്ചറിഞ്ഞതും, ആദ്യമായി തൂലിക കയ്യിൽ തന്നതും, ""മാഷേ'' എന്നു വിളിച്ച് എന്നെ ഒരു അദ്ധ്യാപകനാക്കിയതും എല്ലാം കൈ്രസ്തവ സഭയിലെ എന്റെ വൈദികരായിരുന്നു.
പലപ്പോഴും നിങ്ങളെല്ലാം ഇപ്പോൾ ചിന്തിക്കുന്നപോലുള്ള തിക്താനുഭവങ്ങൾ എനിക്കും ഉണ്ടായിട്ടുണ്ട്. വൈദികരിൽ ചിലരെങ്കിലും പെരുമാറ്റങ്ങളിൽ വ്യത്യസ്തരായവരുമാണ്. എ ന്തു തന്നെയായിക്കൊള്ളട്ടെ, നാമെല്ലാം ആഗ്രഹിക്കുന്ന ഒരു വൈദികനുണ്ട്.
വിശുദ്ധ കുർബാനയിൽ ഇൗശോയെ കുഞ്ഞുമക്കൾക്കു കാട്ടിത്തരുന്ന, ബൈബിൾ വായനയിൽ ഇൗണം പകരുന്ന- തുടർന്ന് ലളിതവും രസകരവും മാർഗ്ഗദർശനവും തരുന്ന വചനശുശ്രൂഷയും ഇടവകയുടെ കാര്യങ്ങളിൽ അതീവ തത്പരനും മുതിർന്നവരോടു കുശലം പങ്കുവയ്ക്കുന്നവനും കുടുംബ സമ്മേളനങ്ങളിൽ ഇമ്പം പകരുന്നവനും കുട്ടികൂട്ടായ്മകളിലൂടെ കുഞ്ഞുമക്കൾക്കു വിനോദവും വിജ്ഞാനവും പകരുന്നവനും മാതൃസംഘടനകളിലൂടെ അമ്മമാർക്ക് നേതൃത്വം പകരുന്നവ നും വൈകുന്നേരങ്ങളിൽ അപ്പച്ചന്മാരെ ഒരുമിച്ചു കൂട്ടി ഇടവകകയുടെ വളർച്ചകളിൽ പങ്കാളിയാക്കുവാൻ അവസരം നൽകുന്നവനുമാകണം വൈദികൻ.
യേശു തന്റെ ശരീരമാകു ന്ന സഭയെ മുന്നോട്ടു നയിക്കുന്നവനായ് തെരഞ്ഞെടുത്തത് പന്ത്രണ്ട് ശിഷ്യന്മാരെയായിരുന്നു. ഒരു ഇടവകയുടെ വളർ ച്ചയും തളർച്ചയും തിരിച്ചറിയണമെങ്കിൽ ആ ഇടവകയിലെ യുവാക്കളുടെ പ്രവർത്തനങ്ങൾ നിരീക്ഷിച്ചാൽ അറിയാൻ കഴിയും. ഒരു ഇടവകയുടെ ചുക്കാൻ യുവാക്കളിൽ കേന്ദ്രീകൃതമായാൽ ആ ഇടവകവികാരിയുടെ പ്രവർത്തനം സുഗമവും അതുപോലെ തന്നെ വിമർശന വിധേയവുമാകുവാനുള്ള സാധ്യതയും വളരെ കൂടുതലാണ്.
എഴുതുന്നവനു പുരസ്കാരവും പറയുന്നവനു കയ്യടിയും പ്രവർത്തിക്കുന്നവനു കല്ലേറും. എവിടെയോ കേട്ട വാക്കുകളാണ്. നമ്മുടെ കൂട്ടത്തിലും തിരസ്സഭയിലും ഇതുതന്നെയല്ലേ. വിമർശിക്കുമ്പോഴും കല്ലെറിയുമ്പോഴും നാം ഒാർക്കേണ്ട ഒന്നുണ്ട്, നമ്മുടെ കുഞ്ഞിനെ മാമ്മോദീസ മുക്കുവാനും, അവന്റെ കുമ്പസാരത്തിനും, കുർബാന സ്വീകരണത്തിനും, വിവാഹത്തിനും അവസാനം രോഗീലേപനത്തിന്റെ നാളുകളിലും മാത്രമല്ല, വൈദികർ വേണ്ടതും അവരെ തിരയേണ്ടതും.
തിരുസ്സഭയ്ക്കു തെറ്റുപറ്റിയിട്ടുണ്ട്, തിരുത്തിയിട്ടുമുണ്ട്. നമ്മുടെ തെറ്റുകൾ നാം തിരുത്തേണ്ടതുമാണ്. തെറ്റു ചെയ് തെന്ന് പറയാതെ അവരെ സംരക്ഷിച്ച് നീതിന്യായവ്യവസ്ഥയിൽ വിശ്വസിച്ച് സ്വന്തം നിരപരാധിത്വമോ ശിക്ഷയോ വിധി യോ ഏറ്റു വാങ്ങുന്നതുവരെ നാം വിധിയാളാകാതിരിക്കുക. ഇന്ന് ഇടുങ്ങിയ വാതിലിലൂടെയുള്ള പ്രവേശനമായിരിക്കുന്നു പൗരോഹിത്യം. രക്തസാക്ഷികളുടെ ചുടുനിണം വീണു കുതിർ ന്ന മണ്ണിലാണ് സഭ വളർന്നത്. നമ്മുടെ വിശ്വാസത്തിനായ് പീഡയേറ്റവരും അടിച്ചമർത്തപ്പെട്ടവരുമായ ഒത്തിരി വിശ്വാസി കളും പുരോഹിതരുമുണ്ട്. ഇടുങ്ങിയ വാതിലാണെന്നു തിരിച്ചറിഞ്ഞാണ് ഗബ്രിയേൽ ദൂതനോട് പരിശുദ്ധ കന്യകാമറിയം ഇതാ, കർത്താവിന്റെ ദാസി! നിന്റെ വചനം പോലെ എന്നിൽ ഭവിക്കട്ടെ എന്ന് അരുളിച്ചെയ്തത്. അതുപോലെ തന്നെയാണ് ഒാരോ വൈദികരും ഇൗശോയുടെ രക്ഷാകർമ്മം മുന്നോട്ടു വഹിക്കുന്നവരാണ്. അതിന്റെ വിശുദ്ധിയും പവിത്രതയും കളങ്കപ്പെട്ടിട്ടുണ്ടെങ്കിൽ അത് സഭ തിരിച്ചറിയേണ്ടതും ആവശ്യമായ മാറ്റങ്ങൾ വരുത്തേണ്ടതും അത്യന്താപേക്ഷിതമാണ്.
കാലഘട്ടങ്ങളിൽ വരുന്ന തിന്മകൾ സഭയെ കടന്നാക്രമിക്കുമ്പോഴും പരിശുദ്ധാത്മാവിനാൽ സഭയെ നയിക്കുവാൻ അരൂപിയിൽ നിറയുവാനും അരൂപിയാൽ സഭാമക്കളെ നയിക്കുവാനും ഇന്നിന്റെ വിശുദ്ധന്മാരെ സൃഷ്ടിക്കുവാനും നമുക്ക് വൈദികരെയും അവരുടെ സഹായങ്ങളെയും ആവശ്യമാണ്. എന്നിരുന്നാൽ മാത്രമേ മറ്റള്ളവർക്കു നല്ല അനുഭവ ങ്ങൾ നൽകുവാനും ഒരു നല്ല സൃഷ്ടിയായ് രൂപപ്പെടുത്തുവാനും വൈദികർക്കു കഴിയൂ.
എന്റെ അനുഭവങ്ങൾ ഒരു പക്ഷെ എന്റെ മാത്രം അനുഭവങ്ങൾ ആയിരിക്കാം. എന്റെ വീക്ഷണങ്ങൾ എന്റേതുമാത്രമായിരിക്കാം. എന്നിരുന്നാലും ഞാൻ അനുഭവിച്ചറിഞ്ഞ വൈദികരും കൂദാശകളുമാണ് എന്റെ ജീവിതത്തെ മുന്നോട്ടു നയിച്ചത്. എന്റെ അനുഭവങ്ങളാണ് എ ന്നെ രൂപപ്പെടുത്തിയത്. ഒരു മെസ്സേജുകൊണ്ടോ, ഒരു ട്രോളുകൊണ്ടോ, ഒരു വ്യക്തിയുടെ മാത്രം തെറ്റുകൊണ്ടോ ക്രിസ് തീയ സഭയും കൂദാശകളും തച്ചുടക്കേണ്ടതോ അടിച്ചമർത്തപ്പെടേണ്ടതോ അല്ല. അത് ഇന്നലെകളിലൂടെ ഇന്നിലേക്കും ഇന്നിലൂടെ നാളേകളിലേക്കും പരിശുദ്ധാത്മാവിനാൽ പ്രേരിതമായ് യേശുവിന്റെ പ്രതിപുരുഷരായ വൈദികരിലൂടെയും ശുശ്രൂഷകളിലൂടെയും അത്മായരിലൂടെയും വിശുദ്ധിയുടെ പൂർണ്ണതയിലേക്കു ചിറകടിച്ചുയരും.