വിജനമായ മണൽപരപ്പ്. ചുവടുമായി നടന്നു നീങ്ങുന്ന ക്ഷീണിതായ മനുഷ്യൻ. അവൻ ചുറ്റുപാ ടും കണ്ണോടിക്കുന്നു. തന്റെ ചുമടൊന്നിറക്കി വയ്ക്കാൻ... അല്പമൊന്ന് ആശ്വസിക്കാൻ... എവിടെയാണൊരു വൃക്ഷത്തണൽ... ദൈവമെ ഞാൻ നടന്നു മടുത്തു. കയ്യിലുള്ള കുടിവെള്ളവും തീരാറായി. അതാ, അങ്ങകലെ തലയുയർത്തി നിൽക്കുന്ന ഒരു വൃക്ഷം. അതു ലക്ഷ്യമാക്കി അയാൾ നടന്നു. വൃക്ഷം കണ്ടതേ അയാളുടെ മനസ്സു കുളിർത്തു... കാലുകൾ നീട്ടിവച്ച് അയാൾ നടന്നു... താൻ വഹിക്കുന്ന ഭാരമുള്ള ചുമടു ലഘുവായതുപോലെ, ഒരു പുതുജീവൻ ലഭ്യമായ അനുഭവം... മരച്ചുവട്ടിൽ എത്തിയ അയാൾ തന്റെ ഭാരം ഇറക്കിവച്ചു... മരച്ചുവട്ടിലെ തണുപ്പ്... മരച്ചില്ലകളിൽ തട്ടി വരുന്ന കാറ്റിന്റെ കുളിർമ്മ... തന്റെ ക്ഷീണവും, ചെന്നെത്താനുള്ള വഴിയുടെ ദൂരവും എല്ലാം ഒരു നിമിഷം മറന്നു... വൃക്ഷം അയാൾക്കു സംതൃപ്തിയും ആശ്വാസവുമായി... പ്രകൃതിയിലെ ഒരു സാധാരണ അനുഭവമാണിത്. കത്തോലിക്കാ സഭയിലെ ഒാരോ വൈദികനും ഇൗ മരം പോലെയാണ്. താൻ ആയിരിക്കുന്ന സ്ഥാനങ്ങളിൽ ആശ്വാസമാകുവാനും ആശ്വാസമേകുവാനും ഉള്ളവൻ.
മരങ്ങൾ നല്ലതാണ്... തണലാണ്... നല്ല കാലാവസ്ഥ, അനുകൂലമായ സാഹചര്യങ്ങൾ സൃഷ്ടിക്കുന്നു, പാരിസ്ഥിതിക സംരക്ഷണം, ശുദ്ധവായു ഇവയെല്ലാം മരങ്ങൾ മൂലം ലഭ്യമാണ്. എങ്കിലും പല കാരണങ്ങളുടെ പേരിൽ ഇൗ മരങ്ങൾ മുറിച്ച് മാറ്റപ്പെടുന്നതിന് ആർക്കും യാതൊരു വിഷമവുമില്ല. ഏതാണ്ടിതുപോലെയല്ലെ കത്തോലിക്കാ പുരോഹിതന്റെ അനുഭവവും എന്നു ചിന്തിക്കേണ്ടിയിരിക്കുന്നു. എവിടെയെങ്കിലും ഒരു പിഴവുകണ്ടാൽ, ഏതെങ്കിലും ഒരു ചെറിയ അസൗകര്യം വൈദികൻ മൂലം അനുഭവപ്പെട്ടാൽ ഉടനെ വിമർശനവാളുകളും തേജോവധ മഴുവുമായി ഇറങ്ങിപ്പുറപ്പെടുകയായി വെട്ടി വീഴ്ത്തുവാൻ... എന്തു കൊണ്ടിങ്ങനെ? എപ്രകാരമാണ് ഇൗ പ്രതിഭാസത്തെ ദർശിക്കേണ്ടത്?
വൈദികന്റെ പ്രലോഭനഹേതുക്കൾ
ജനത്തിൽനിന്നും ജനത്തിനുവേണ്ടി ദൈവനിയോഗത്താൽ മാറ്റിനിറുത്തപ്പെടുന്ന പച്ചമാംസവും ചുടുരക്തവും വികാരവിചാര സ്പന്ദനങ്ങളും ഉള്ളവനാണ് വൈദികൻ. ഒരുവനെ മനുഷ്യാവതാരം ചെയ്ത ക്രിസ്തുവിനു തുല്യനാക്കുന്നതും ഇൗ വശംകൂടി ഉള്ളതിനാലാണ്. എന്നാൽ പാപസ്വാധീനങ്ങളുള്ള ഇൗ ഭൂമിയിൽ പാപലേശമേശാത്തവനായിരുന്നു യേശുക്രിസ്തു. ഇവിടെ യേശുവിന്റെ നാമത്തിൽ നിയോഗിക്കപ്പെടുന്നവൻ പാപപങ്കിലമായ ലോകത്തിലെ ഉത്പന്നമാണ്. അതിനാൽ ഇൗ ലോകത്തിന്റെ എല്ലാ പ്രത്യേകതകളും അവനിൽ കണ്ടെന്നു വരാം.
ഉപഭോഗത്തിന്റെ ഇരകൾ
കാലഗതി, ലാളിത്യഭാവങ്ങളിൽനിന്നും സങ്കീർണ്ണതകളിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന ലോകാവസ്ഥയിലാണ്. മനുഷ്യൻ പുരോഗമിക്കുന്നു എന്നു പറയുന്ന അതേ സ്വരത്തിൽ തന്നെ പറയാൻ കഴിയും ജീവിതസാഹചര്യങ്ങളെ ഉപയോഗിക്കുന്ന വഴികളുടെ പുരോഗതി മാത്രമാണത്. ജൈവികതയുടെ സാധാരണത്വത്തിൽനിന്നും ശാസ്ത്രീയതയുടെ സങ്കീർണ്ണതകളിലേക്കുള്ള കുതിച്ചു ചാട്ടം. ഇവിടെ ആത്യന്തിക മാനദണ്ഡം ഉപഭോഗമാണ്, ക്രയവിക്രയമാണ്. മനുഷ്യൻ ശിരസ്സു മുതൽ പാദം വരെ ഉപഭോഗവസ്തുവായി മാറുന്നു. മനുഷ്യന്റെ വ്യത്യസ്ത ഭാവങ്ങൾ ലാഭനഷ്ടങ്ങളുടെയും കൊടുക്കൽ വാങ്ങലുകളുടെയും തലങ്ങളായി ഭവിക്കുന്നു. ബുദ്ധിയും, മനസ്സും, വികാരങ്ങളും, പ്രവണതകളും, അഭിരുചികളും, വിശ്വാസവും എല്ലാം അതിൽ ലയിക്കുന്നു. അങ്ങനെ ഉപഭോഗ, ക്രയവിക്രയ അതിപ്രസരത്തിൽ ആമഗ്നമായ ഒരു ലോകത്തിൽ, സുഖത്തി നും ധൂർത്തിനും സ്വയം പ്രണയത്തിനും പ്രാധാന്യം നൽകുന്ന ഒരു ലോകാവസ്ഥയിൽ നിന്നാ ണ് വൈദികനും ജന്മം കൊള്ളുന്നത്. ഇവിടെ ലാളിത്യം, സ്ഥിരത, ആവശ്യം, അനാവശ്യം, അത്യാവശ്യം എന്നിങ്ങനെയുള്ള അവസ്ഥകൾ തിരിച്ചറിയാനുള്ള കഴിവും സാഹചര്യവും നഷ്ടമാകുന്നു. ശശ. പാപത്തോടുള്ള മൃദുലഭാവം
ഇന്നത്തെ സമൂഹത്തിൽ കാണുന്ന മറ്റൊരു പ്രതിഭാസമാണ് പാപത്തോടുള്ള മൃദുലഭാവം. പാപബോധമില്ലായ്മ ഇന്ന ത്തെ വലിയ വിപത്താണെന്ന് മാർപാപ്പ പറയുന്നു. തിന്മയുടെ വ്യക്തിരൂപമായ സാത്താൻ ഇല്ലായെന്ന് എല്ലാവരെയും കൊണ്ട് പറയിപ്പിക്കുക എന്നതാണ് സാത്താന്റെ പ്രധാനജോലി എന്നു പറയുന്നതുപോലെ പാപം ഇല്ലായെന്ന് ലോകത്തെയും വ്യക്തികളെയും ധരിപ്പിക്കുകയാണ് പാപം വളരാനുള്ള വഴി. ഇതാണ് പാപത്തോടുള്ള മൃദുല സമീപനം എന്നത്. എല്ലാത്തിനും പരസ്പര ധാര ണ, ഒത്തുതീർപ്പിന്റെ മനോഭാ വം ഇവയെല്ലാം ചില തലങ്ങളിൽ നല്ലതാണെങ്കിലും എല്ലാ തലങ്ങളിലും അത്ര നന്നല്ല. ഇൗ ഒത്തുതീർപ്പിന്റെ മനോഭാവം പാപമില്ലായെന്ന അവസ്ഥ വരു ത്തി തീർക്കാൻ ഉപകാരപ്പെടും. ഒാരോ കാര്യത്തിനും മനസ്സാക്ഷിയുടെ സ്വരത്തിന്റെ വിലക്കുകൾ വരുമ്പോൾ അതിനെ ചെറു ത്തു തോൽപിക്കുക ഇതും പാപത്തോടുള്ള മൃദുല സമീപനത്തിന്റെ പ്രത്യേകതയാണ്.
എന്നാൽ വൈരുദ്ധ്യമായിതോന്നുന്ന മറ്റൊരു പ്രതിഭാസം കൂടി ഇത്തരുണത്തിൽ വിലയിരുത്തേണ്ടതാണ്. പാപത്തോടു പരോക്ഷമായി മൃദുല മനസ്സ് കാണിക്കുന്ന വ്യക്തികൾ പാപം ചെയ്തവൻ പ്രത്യക്ഷമായി പിടിക്കപ്പെട്ടാൽ അവനോട് അപാരമായ ക്രൂരത കാട്ടുന്നതു കാണാം. ഒരാളിൽ തിന്മയുടെ ലക്ഷണങ്ങൾ കാണുകയും അവ പ്രത്യക്ഷമായി തെളിയിക്കപ്പെടാനുള്ള സാദ്ധ്യതയുണ്ടെന്നു തോന്നുകയും ചെയ്താൽ അയാളെ ക്രൂരവിധിന്യായത്തിനു വിധേയനാക്കുകയും തേജോവധവും വ്യക്തിഹത്യ യും നിരുപാധികം നടപ്പാക്കുകയും ചെയ്യും. ഇത് കപട സമൂഹത്തിന്റെ ലക്ഷണമാണ്. ഒളിവിൽ ഏതു തിന്മയും ആർക്കും പ്രവർത്തിക്കാം. കണ്ടുപിടിച്ചാൽ നിഷ്ക്കരുണം പിച്ചിച്ചീന്തി കടി ച്ചു കുടഞ്ഞു സന്തോഷിക്കുക. ഇപ്രകാരമുള്ള സമൂഹത്തിൽ നീതിബോധത്തിന്റെയും തിരിച്ചറിവിന്റെയും ദൈവഹിതാനുസരണത്തിന്റെയും ശുദ്ധമാനസങ്ങൾ രൂപപ്പെടുക പ്രയാസമാണ്.
നിസ്സംഗത
ഇന്നു കാണുന്ന മറ്റൊരു പ്രതിഭാസമാണ് നിസ്സംഗതയും ദാക്ഷിണ്യമില്ലായ്മയും. ആധുനിക ഉപഭോഗതയുടെയും സ്വാർത്ഥപ്രണയത്തിന്റെയും ജാരസന്തതികളാണ് മേൽപ്പറഞ്ഞവ രണ്ടും. ഉപഭോഗതയ് ക്കും സ്വാർത്ഥപ്രണയത്തിനും തഴച്ചു വളരാൻ അവസരം ഉണ്ടാകണമെങ്കിൽ നിസ്സംഗത കൂടിയേ തീരൂ. എന്നെ നേരിട്ട് സ്പർശിക്കുന്ന കാര്യമല്ലെങ്കിൽ എല്ലാം എനിക്ക് ആഘോഷമാണ്. അപകടങ്ങളും വേർപാടുകളും കലാപങ്ങളും ദുരിതങ്ങളും എല്ലാം എന്റെ നേട്ടങ്ങളുടെയും അവസരങ്ങളുടെയും ഭാഗമാക്കി മാറ്റും. ഒരുപക്ഷേ അതിനായി അറിഞ്ഞുകൊണ്ടുതന്നെ അപരന് അപകടം വരുത്താനും കെണികളൊരുക്കാനും മടിക്കാത്ത സാഹചര്യങ്ങളുണ്ട്. ഒാരോരു ത്തരും ഒാരോ പ്രസ്ഥാനവും താന്താങ്ങളുടെ ലക്ഷ്യപ്രാപ്തിക്കായി ഏതു മാർഗ്ഗവും സ്വീകരിക്കുകയും "ലക്ഷ്യം മാർഗ്ഗത്തെ സാധൂകരിക്കുന്നു' എന്ന വലി ച്ചാൽ നീളുന്ന മനസ്സാക്ഷിക്കുരൂപം കൊടുക്കുകയും ചെയ്യുന്നു. ക്ഷമ, ദയ തുടങ്ങിയവ ദൗർ ബ്ബല്യങ്ങളായി കാണുകയും അവയുള്ളവരെ ചൂഷണം ചെയ് ത് ലാഭമുണ്ടാക്കാൻ വെമ്പൽ കൊള്ളുന്നവരുമാണ് ചുറ്റിലും. അപരന്റെ കാര്യങ്ങളെക്കുറിച്ചുള്ള നിസ്സംഗത, അവന്റെ നഷ്ടങ്ങൾ എന്റെ ലാഭത്തിന്റെ വഴികളാക്കി മാറ്റുന്നു. ഇത്തരത്തിലുള്ള ഒരു സാമൂഹ്യപരിതോവസ്ഥയിൽ ആർദ്രതയുടെയും കരുണയുടെയും വക്താക്കളാകാൻ നാടും വീടും ബന്ധങ്ങ ളും ഉപേക്ഷിക്കാൻ തയ്യാറായി വരുന്നവനു മാത്രമെ നേരായ പാത കാണിക്കാൻ കഴിയൂ...
വിഭാഗീയതയുടെ വിഷം
ഇന്നു പൊതുവെ കാണു ന്ന മറ്റൊരു പ്രവണതയാണ് വ്യത്യസ്തതകളെ പെരുപ്പിച്ചു കാണിച്ചു മുതലെടുക്കുക എന്നത്. വംശ, രാജ്യ, ജാതി, മത, കുടുംബ വ്യത്യസ്ഥതകൾ, ധനം, ജോലി, സ്ഥാനം, കുലം തുടങ്ങിയ പ്രത്യേകതകൾ ഇവയുടെയെല്ലാം പേരിൽ വേർതിരിവുകളുണ്ടാക്കി സ്പർദ്ധയും താൻ പോരിമയും വളർത്തുക, അത് അധികാരത്തിനും ധനത്തിനും സ്വാർത്ഥലാഭങ്ങൾക്കും ഉള്ള വഴിയാക്കി മാറ്റുകയും ചെയ്യുന്ന അന്ധകാരത്തിന്റെ വഴികൾ എല്ലായിടത്തും ദൃശ്യമാണ്.
ക്രിസ്തുവിന്റെ വഴികൾ
പഴയനിയമ പുസ്തകങ്ങളെ ആഴമായി അവലോകനം ചെയ്യുമ്പോൾ മനസ്സിലാവുന്നത് ദൈവത്താൽ നിയോഗിക്കപ്പെട്ട ഇടയന്മാർ സ്വാർത്ഥമതികളും കാരുണ്യരഹിതരുമായപ്പോൾ ദൈവം തന്നെ കരുണയുടെ വ്യക്തിരൂപം അവരുടെ മുമ്പിൽ ആഗതമായി. കരുണാർദ്ര ഹൃദയത്തോടെ ദൈവം ജനങ്ങളെ കടാക്ഷിച്ചതായി അവർക്കനുഭവപ്പെട്ടു. അവിടുന്ന് അവരെ വഴി നടത്തി, കാത്തു സൂക്ഷിച്ചു; അവിടുത്തെ കരുണ കോപത്തിന് ഉപരിയായിരുന്നു (സങ്കീ. 23:1, 2, 4; 95:7; ഏശ. 40:11; എസെ. 34:10).
ദൈവത്തെ വെളിപ്പെടുത്തിയവൻ
ദൈവത്തിന്റെ കരുണയും സ്നേഹവും പ്രത്യക്ഷമാക്കാൻ വന്നവനാണ് ക്രിസ്തു. നഷ്ടപ്പെട്ടതിനെ അന്വേഷിക്കുന്ന, അലയുന്നവയെ കാണുമ്പോൾ ഹൃദയം നൊമ്പരപ്പെടുന്ന, നഷ്ടമായതു തിരികെ വരുമ്പോൾ സന്തോഷിക്കുന്ന സുമനസ്സ്. അപ്പനും അമ്മയും സഹോദരനും അയൽക്കാരനും കൂട്ടുകാരനും എല്ലാമായ ദൈവത്തിന്റെ അതേ ഹൃദയസ്പന്ദനത്തോടെ മനുഷ്യരുടെ ഇടയിൽ പ്രവേശിച്ച യേശു തനിക്കുള്ളവയെ നന്നായി അറിയുന്നവനും, ഒരുമിച്ചു ചേർക്കുന്ന, നേർവഴി ക്കു നയിക്കുന്ന, ആവശ്യമായവ നിരന്തരം നൽകുന്ന, സംരക്ഷിക്കുന്ന വ്യക്തിയുമാണ്.
മനുഷ്യനായി ഭൂമിയിലേ ക്കു കടന്നു വന്ന ക്രിസ്തുവിന്റെ ദൗത്യം ദൈവത്തെ മനുഷ്യനു വെളിപ്പെടുത്തുക, മനുഷ്യന്റ ഒൗന്നത്യം മനസ്സിലാക്കികൊടുക്കുക, ദൈവരാജ്യം എന്താണെന്ന് ബോദ്ധ്യപ്പെടുത്തുക എന്നിവയായിരുന്നു. ക്രിസ്തുമേൽപ്പറഞ്ഞ കാര്യങ്ങൾ ജനങ്ങളെ ബോദ്ധ്യപ്പെടുത്തിയത് പഠിപ്പിച്ചും വിശുദ്ധീകരിച്ചും നയിച്ചും കൊണ്ടാണ്. അവൻ നാടു നീളെ ചുറ്റിസഞ്ചരിച്ചു കൊണ്ട് ജനങ്ങളെ ദൈവത്തെ ക്കുറിച്ചും ദൈവരാജ്യത്തെക്കുറിച്ചും പഠിപ്പിച്ചു. രോഗങ്ങൾ സുഖപ്പെടുത്തിയും പാപങ്ങൾ മോചിപ്പിച്ചും അവരെ വിശുദ്ധീകരിക്കുകയും വിമോചിപ്പിക്കുകയും ചെയ്തു. ജീവജലത്തി ന്റെ ഉറവയായും ലോകത്തിന്റെ പ്രകാശമായും വിശക്കുന്നവർ ക്കു ഭക്ഷണമായും കരയുന്നവർക്കും ആലംബഹീനർക്കും ആശ്രയമായും അവരെ നയിച്ചു. യേശു തന്റെ ജീവിതം കൊണ്ട് എല്ലാവരെയും ദൈവരാജ്യത്തിന് ഒരുക്കി. തന്റെ ദൗത്യം തുടരുന്നതിന് തന്റെ ശിഷ്യഗണ ങ്ങളെ തയ്യാറാക്കി അവരെ ദൗത്യം ഏല്പിച്ചു. നിരാശയുടെയും ഭയത്തിന്റെയും സങ്കുചിതത്വത്തിന്റെയും മുൻവിധികളുടെയും അഴുക്കുചാലുകളിൽ നിന്നും മനസ്സിനെ പിന്തിരിപ്പിച്ച് കരുണയുടെയും ആർദ്രതയുടെയും വക്താവാകാൻ ക്രിസ്തു ഒരുവനെ പ്രേരിപ്പിക്കുന്നു. സാബത്തിൽ രോഗശാന്തി നല് കുന്ന പാപിനിയായ സ്ത്രീ യെ പാദസ്പർശനത്തിന് അനുവദിക്കുന്ന, കിണറ്റിൻകരയിൽ സമറായക്കാരിയെ കാത്തിരിക്കുന്ന, ഇരുട്ടിൽ കാണാനെത്തിയ നിക്കൊദേമൂസിനെ ആട്ടിപ്പായിക്കാത്ത, ചുങ്കക്കാരൻ മത്തായിയുടെയും സക്കേവൂസിന്റെയും ആ തരക്കാരായ മറ്റനേകരുടെയും കൂടെ അത്താഴത്തിനിരിക്കുന്ന, മർത്തായെയും മറിയത്തെയും ഹൃദയം കൊണ്ടു സ്നേഹിക്കുകയും ആദരവോടെ കാണുകയും ചെയ്യുന്ന ദൈവത്തിന്റെ യുക്തിശാസ്ത്രം അസ് തിത്വത്തിന്റെയോ നിയമത്തിന്റെയോ യുക്തിശാസ്ത്രമല്ല. അതു സ്നേഹത്തിന്റെ യുക്തി ശാസ്ത്രമാണ്. മനസ്സാക്ഷിയിൽ വിപ്ലവങ്ങൾ സൃഷ്ടിക്കുന്ന ആർദ്രതയുടെ കടലാണത്.
ദൈവത്തെ വെളിപ്പെടുത്തേണ്ടവർ
വൈദികൻ, പുരോഹിതൻ നാടൻ ഭാഷയിൽ പറഞ്ഞാൽ "പള്ളിയിലച്ചൻ' എന്നൊക്കെ അറിയപ്പെടുന്ന വ്യക്തി സാധാരണ ജീവിതങ്ങൾക്കു തണൽ വൃക്ഷമാണ്. ഇൗ ഭൂമിയിൽ കത്തോലിക്കാസമൂഹത്തിന് പ്രത്യേകമായും പൊതുസമൂഹത്തിന് പരോക്ഷമായും ക്രിസ്തുവിന്റെ പ്രതിനിധിയാണ്. അതിനാൽ ക്രിസ്തുവിന്റെ ശൈലിയിൽ ജീവിതത്തിന്റെ ഭാഗമാക്കിത്തീർത്ത് ക്രിസ്തുവിന്റെ ദൗത്യം സമൂഹത്തിൽ നടത്തുന്നവനാണ് വൈദികൻ. മനുഷ്യജീവിതലക്ഷ്യം, മനുഷ്യസാഹോദര്യം, സ്നേഹാധിഷ്ഠിത ജീവിതം തുടങ്ങിയവ പഠിപ്പിച്ചും കൗദാശിക ജീവിതക്രമം, പ്രാർ ത്ഥന, ആത്മ പ്രേരിതപ്രവൃത്തികൾ എന്നിവയിലൂടെ ജനങ്ങളെ വിശുദ്ധീകരിച്ചും സമയത്തിന്റെയും സാഹചര്യങ്ങളുടെയും അവസ്ഥകൾ കണ്ടറിഞ്ഞ് ജന ങ്ങളെ കരുണയോടും ദയയോ ടും ആർദ്രതയോടും കൂടെ നയിക്കുക; ഇൗ ഉത്തരവാദിത്വത്തിലാണ് വൈദികൻ പങ്കു ചേരുന്നത്.
ജനങ്ങളുടെ ദാസൻ
ജനത്തിനു ശുശ്രൂഷ ചെ യ്യുന്ന വൈദികൻ അവരുടെ നല്ലിടയനാണ്. അവൻ അധികാരിയല്ല, നയിക്കുന്നവനും രക്ഷിക്കുന്നവനുമാണ്. ദൈവത്തിലേ ക്കു യാത്ര ചെയ്യുന്ന ദൈവജന ത്തിന് ഇൗ ഭൂമിയാകുന്ന ഇടത്താവളത്തിൽ യേശുവിനെ അധികരിച്ച് ശുശ്രൂഷ ചെയ്യുകയാണ്; യേശുവിന്റെ ദൗത്യം നിർവ്വഹിക്കുകയാണ് ചെയ്യുന്നത്. ഇൗ ഇടത്താവളത്തിൽ ഒരു മിച്ചു കൂട്ടപ്പെട്ട ജനത്തിന്റെ ചുമതല - ശുശ്രൂഷാ ചുമതലയാണ് - ഒരു വൈദികനുള്ളത്. അതിനാൽ അതു തന്റെ അധികാരത്തിന്റെ പരിധിയിൽ പെടുന്ന പ്രജകളെ അധീശത്വം ഉപയോഗിച്ച് ഭരിക്കുന്ന സ്ഥലമല്ല. അതിനാലാണ് യേശു പറഞ്ഞത് "ഭൂമിയിലെ രാജാക്കന്മാർ തങ്ങളുടെ പ്രജകളുടെമേൽ അധീശത്വം പുലർത്തുമ്പോൾ നിങ്ങളുടെ ഇടയിൽ അങ്ങനെ ആവരുത്.' പരസ്പര ശുശ്രൂഷയാണ് വഹിക്കേണ്ടത് (മത്താ. 20:25-27). ഒന്നാമനാകാൻ ആഗ്രഹിക്കുന്നവൻ ദാസനും വലിയവനാകാൻ ആഗ്രഹിക്കുന്നവൻ ശുശ്രൂഷകനും ആയിരിക്കണം. എല്ലാവരെയും പരിരക്ഷിക്കുന്ന, അഭയവും ആഹാരവും നല്കുന്ന, അനുകമ്പയോടെ വീക്ഷിക്കുന്ന, ആർദ്രത നിറഞ്ഞ വ്യക്തിയായിരിക്കണം വൈദികൻ.
അനുകമ്പയുടെ വക്താവ്
ഒരു വൈദികൻ ജനങ്ങൾ ക്കുപകാരപ്പെടുന്നത് തന്റെ അറിവിന്റെയും വിജ്ഞാനത്തിന്റെയും അടിസ്ഥാനത്തിലല്ല. ദൈവജനത്തോടുള്ള അനുകമ്പയും ആർദ്രതയുമാണ് ഒരു വനെ യഥാർത്ഥ വൈദികനാക്കുന്നത്. അറിവുകൾ പ്രദാനം ചെയ്യുന്നവനെക്കാൾ ആർദ്രതയോടും കരുണയോടും കൂടി രൂപാന്തരപ്പെടുത്തുന്നവനായിരിക്കണം വൈദികൻ. അഹത്തിൽ കുടുങ്ങിക്കിടക്കുന്ന വൈദികന് ഒരിക്കലും അയൽക്കാരന്റെ ഹൃദയസ്പന്ദനം കേൾക്കാനും അവന്റെ നയനങ്ങളുടെ നനവു കാണാനും സാധിച്ചെന്നു വരില്ല. തന്റെ ഇൗഗോ (ലഴീ)യിൽ നിന്നും പുറത്തു കടക്കാതെ മറ്റുള്ളവരിൽ ഇൗശോയുടെ മുഖം ദർശിക്കാൻ സാധിക്കില്ല. വൈദികൻ തനിക്കുവേണ്ടി തന്നെയുള്ളവനല്ല. അവൻ മറ്റുള്ളവർക്കുവേണ്ടിയുള്ളവനാണ്.
തനിക്കേൽപ്പിക്കപ്പെട്ടിരിക്കുന്നവരെയും തനിക്കു ചുറ്റുമുള്ളവരെയും വളർത്താനും ദിശാബോധം നൽകാനും അവരെ പേരു ചൊല്ലി വിളിക്കാനും അവരെ അറിയാനും കഴിയുന്നവനാകണം.
കനിവിന്റെ ഉറവ
ആർദ്രതയുള്ള അജപാലകൻ പള്ളിമുറിയുടെ കാവൽ ക്കാരൻ ആയിരിക്കില്ല. അവന്റെ കനിവൂറുന്ന ഹൃദയം ജനങ്ങളെ അന്വേഷിച്ചിറങ്ങും. അവരെ അറിയാൻ ഹൃദയങ്ങളിലേക്കു ഇറങ്ങിച്ചെല്ലണം. ഹൃദയങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുകയെന്നാൽ ചെറുതാവുക എന്നുകൂടി അർ ത്ഥമുണ്ട്. എല്ലാവരുടെയും ഹൃദയങ്ങളിൽ വൈദികൻ ഇടം കണ്ടെത്താൻ കഴിയുംവിധം സ്വയം ചെറുതാകണം. എന്നാൽ അതോടൊപ്പം എല്ലാവരെയും ഹൃദയത്തിൽ ഉൾക്കൊള്ളാൻ കഴിയുന്നവിധം തന്റെ തന്നെ ഹൃദയം വിശാലമാക്കുകയും വേണം. ഹൃദയം വിശാലമാകുന്നതിനനുസരിച്ച് "അഹം' കുറയും. കനിവിന്റെ പ്രവാഹമാകാൻ പ്രഥമ പാത ഇതാണ്.
തന്റെ സൂക്ഷത്തിന് ഏൽ പിക്കപ്പെട്ടിരിക്കുന്നവരോട് തന്റെ ചുറ്റുമുള്ളവരോട് വൈദികൻ കാണിക്കുന്ന വ്യക്തിപരമായ കരുതൽ, ഫ്രാൻസീസ് അസ്സീസിയെപ്പോലെ ഭൂമിയിലെ സർവ്വവസ്തുക്കളോടും ജീവികളോടും കാണിക്കുന്ന ദൈവികവും നിസ്വാർത്ഥവുമായ ചങ്ങാത്തം; കൂടെ കൂട്ടിയാൽ വിട്ടുകളയാത്തതും എന്നാൽ കൂട്ടിലാക്കി സ്വന്തമാക്കാത്തതും നിസ്വാർത്ഥതയിൽ നിന്നും നിർഗ്ഗമിക്കുന്ന തുമായ പ്രപഞ്ച പ്രണയം. ഇൗ പ്രണയം തന്നെയാണ് വ്യക്തിപരമായ കരുതൽ. ഇതു കരുണയൂറുന്ന കനിവാണ്; കനിവിൽ നിന്നും ഉയിരാകുന്ന സ്നേഹമാണ്. ജനങ്ങളോട്, സാഹചര്യങ്ങളോട് ആർദ്രത, അടുപ്പം ഇവ ആവശ്യമാണ് ഒരു വൈദികന്. യേശുവിന്റെ സമയം മുഴുവൻ തെരുവോരങ്ങളിലായിരുന്നു. തെരുവോരക്കാഴ്ചകളും വയൽ ക്കാഴ്ചകളും ആയിരുന്നു അവന് ധ്യാനവിഷയം. സ്നേ ഹിച്ചും തലോടിയും കരങ്ങളിലെടുത്തും, കണ്ണുകളിൽ നോ ക്കിയും കെട്ടിപ്പിടിച്ചും അവരെ ശ്രവിച്ചും അവൻ അവരോടുകൂടിയും അവർ അവനോടുകൂടിയുമായിരുന്നു. നേരം പുലരുന്നതും അന്തിയാകുന്നതും അവരും അവനും അറിഞ്ഞില്ല. എന്നാൽ അവരോടൊപ്പമല്ലാതിരുന്ന എല്ലാ സമയവും അവൻ പ്രാർത്ഥനയിൽ പിതാവിനോടൊപ്പമായിരുന്നു എന്നതും നിമി ത്തം.
അപരനു സങ്കേതമാകണം
വൈദികന്റെ ജീവിതം ആർദ്രതയും കനിവുമാകുമ്പോൾ ഭൗതികതയുടെ ബാന്ധവങ്ങളിൽ നിന്ന് കഴിയുന്നത്ര അകന്നു തുടങ്ങുമ്പോൾ അവൻ മറ്റുള്ളവർക്കു ചേക്കേറാനുള്ള മരച്ചില്ലപോലെയും അന്തിയുറങ്ങാനുള്ള ഭവനം പോലെയുമായിത്തീരും. ഭവനം സുരക്ഷിതത്വത്തിന്റെ പ്രതീകമാണ്. വൈദികൻ മറ്റുള്ളവർക്കു ഭവനമാണ്; ആശ്വാസത്തിന്റെ, കനിവിന്റെ സങ്കേതമാണ്. "നീ ഇവിടെയുണ്ടായിരുന്നെങ്കിൽ എന്റെ സഹോദരൻ മരിക്കില്ലായിരുന്നു' എന്നു പറഞ്ഞ സ ഹോദരി, "അവർക്കു വീഞ്ഞില്ല' എന്നു പറഞ്ഞ അമ്മ, "കർത്താ വെ, സുഖപ്പെടുത്തണെ' എന്നുപറഞ്ഞ വിശ്വാസി, വസ്ത്രത്തിന്റെ വിളുമ്പിലെങ്കിലും ആശ്വാസം കണ്ടെത്താൻ ശ്രമിച്ച നാണക്കാരി, "കർത്താവെ, ഞങ്ങളെ രക്ഷിക്കണമെ' എന്നു മുറവിളി കൂട്ടിയ ശിഷ്യന്മാർ, "അങ്ങു ഒരു വാക്കു പറഞ്ഞാൽ എന്റെ ഭൃത്യൻ സുഖപ്പെടും' എന്നു വിശ്വസിച്ച ശതാധിപൻ, "നീ നിന്റെ രാജ്യത്തിലായിരിക്കുമ്പോൾ എന്നെയും ഒാർക്കണമെ' എന്നു പറഞ്ഞ കുരിശിലെ കുറ്റവാളി ഇവരെല്ലാം അവനിൽ ഭവനമെന്നകണക്കേ അഭയം കണ്ടെത്തിയവരാണ്. യേശുവിനെപ്പോലെ ഏതൊരുവന്റെ അരക്ഷിതത്വത്തിലും ഒരുവനു സുരക്ഷിതത്വത്തിന്റെ കൂടാരമായിത്തീരണം വൈദികൻ.
അനുദിനം മുറിക്കപ്പെടുന്ന അപ്പം
കരുണയും ആർദ്രതയും പ്രഥമത: ഒരു വികാരമാണ്. എന്നാൽ അത് ഹൃദയഭാവമായിക്കഴിയുമ്പോൾ വ്യക്തിയെ മുഴുവൻ ആവരണം ചെയ്യുന്നു. എന്റെ കൺമുമ്പിലായിരിക്കുന്നവന്റെ മാനസിക ഭാവത്തിലേക്ക് ദൈവത്തെപ്രതി ഇറങ്ങി വരുന്ന അവസ്ഥ. "എന്റെ ജനത്തിന്റെ നിലവിളി എന്റെ കാതുകളിൽ വന്നലയ്ക്കുന്നു' എന്നു പറയു ന്ന ദൈവത്തിന്റെ അതേ വികാ രം; ജനങ്ങളെ കണ്ട് അവൻ പറഞ്ഞു: "ഇൗ ജനത്തോട് എനി ക്കു അനുകമ്പ തോന്നുന്നു. അവർ ഇടയനില്ലാത്ത ആടുകളെപ്പോലെ അലയുന്നു.' ഇൗ ഭാവത്തിലേക്കാണ് വൈദികൻ നടന്നടുക്കേണ്ടത്.
വൈദികൻ എവർക്കും സാമീപ്യവും സാന്നിദ്ധ്യവുമായിരിക്കണം. ഒരു പിതാവിനടുത്ത സംരക്ഷണചുമതലയും മാതാവിനടുത്ത മാതൃവാത്സല്യവും സഹോദരനടുത്ത ഉത്തരവാദബോധവും കൂടി ചേരുമ്പോൾ അവൻ കുടുംബത്തിലെ അംഗത്തെപോലെയാകും. ഹൃദയത്തിൽ സ്ഥാനം പിടിക്കും. അങ്ങനെ എല്ലാവർക്കും തന്നെ പകുത്തു കൊടുക്കുന്ന നിത്യം മുറിക്കപ്പെടുന്ന അപ്പമാണ്. ഹൃദയത്തിന്റെ ആർദ്രഭാവം കാത്തു സൂക്ഷിക്കുന്ന വൈദികൻ.
വൈദികൻ; ലക്ഷ്യവും മാർഗ്ഗവും
യേശുവിന്റെ വഴിയേ നടക്കാനുള്ള അഭിലാഷത്തോടെ കടന്നു വരുന്നവനാണ് വൈദികൻ. ഇത് ദൈവനിയോഗമായി സ്വീകരിച്ച് അവർ ജീവിതം ആരംഭിക്കുന്നു. ഇവിടെ ആദ്യം തെരഞ്ഞെടുക്കുന്നതു വഴിയാണ്. നടക്കുന്നതിനുള്ള വഴി; പ്രവർത്തിക്കുന്നതിനുള്ള വഴി; ലക്ഷ്യപ്രാപ്തിക്കുതകുന്ന വഴി. രണ്ടുതരം വഴികൾ ഉണ്ട്. ഇതിൽ ഒന്നാമത്തേത് ആലങ്കാരികഭാഷയിൽ പറഞ്ഞാൽ, "വിശാലമായ വഴി.' ഇൗ വഴി കൗതുകങ്ങളുടെ വഴിയാണ്. കണ്ണിനു കൗതുകങ്ങൾ ജനിപ്പിക്കുന്നതും അനുഭവിച്ചാസ്വദിക്കാൻ എളുപ്പവുമാണ്. ഇൗ വഴിയേ നടക്കാൻ എളുപ്പവുമാണ്. എന്നാൽ ഇതിലെ നടന്നുനടന്ന് ഒടുവിൽ തന്നിലേക്കുതന്നെ തിരിച്ചെത്തുന്നു. എവിടെയോ ഉത്തമലക്ഷ്യത്തിലെത്താൻ പുറപ്പെട്ടവൻ സ്വപ്നാടനം നടത്തി ക്ഷീണിതനായി പഴയിടത്തുതന്നെ വന്നു ചേരുന്നു.
രണ്ടാമത്തെ വഴി ആലങ്കാരികമായി പറഞ്ഞാൽ, ഇടു ങ്ങിയ വഴിയാണ്. ഇൗ വഴിയെ അത്ര പെട്ടെന്ന് നടക്കാൻ പറ്റില്ല. മനുഷ്യമനസ്സിന്റെ സാഹസികഭാവങ്ങൾ അതിന് ഉത്തേജനം നൽകുമെങ്കിലും പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള ഭയങ്ങൾ പിന്നോട്ടു വലിക്കും. മാത്രമല്ല, ഇടുങ്ങിയ വഴിയിൽ ഇരുട്ടുണ്ട്, നിഗൂഢതകൾ നിരവധിയുണ്ട്, ക്ലേശങ്ങളും നിരാശകളും ചിലപ്പോൾ നമ്മെ പിന്തിരിപ്പിക്കാൻ പ്രേരണയായേക്കാം. എങ്കിലും അത് നന്മയുടെ വഴിയിലേക്കു നമ്മെ നയിക്കുന്നതായിരിക്കും (മർക്കോ. 7:13; ലൂക്കാ. 13:24). വഴിയും സത്യവും ജീവനുമായവന്റെ വിളികേട്ട് അവനിലേക്കു നടന്നടുക്കാൻ അവന്റെ പാതകളിലൂടെ അവനെ ധ്യാനിച്ച് നടക്കാൻ പഠിക്കണം. കൈചൂണ്ടി പലകയായി വഴിയിൽ നിൽക്കുന്നവനും എന്നാൽ ആ വഴിയെ വരുന്നവനോടൊപ്പം നടന്ന് അവനോടു കൂടി അവനെ ലക്ഷ്യത്തിലെത്തിക്കുന്നവനുമാണ്. അതിനാൽ അവൻ ലക്ഷ്യവും മാർഗ്ഗവുമായി മാറുന്നു. ഇതിന് ദീർഘ ക്ഷമയും അതിലേറെ കാരുണ്യ വും നിസ്വാർത്ഥതയും അനിവാര്യമാണ്. സാഹചര്യങ്ങളെ ഒരു പക്ഷെ നമുക്ക് മാറ്റാൻ കഴി ഞ്ഞില്ലെങ്കിലും മനോഭാവങ്ങളെ മാറ്റാൻ നമുക്കു സാധിക്കും. കരയുന്നവരോടൊത്തു കരയാനും ചിരിക്കുന്നവരോടൊത്തു ചിരിക്കാനും കഴിയണം. സത്യങ്ങൾ സ്നേഹത്തോടെ തുറന്നു പറയണം. വിപണനതന്ത്രങ്ങളുടെ അടിസ്ഥാനത്തിലുള്ള ഒരു കാര്യപരിപാടിയല്ലിത്. ആത്മാ വും ഹൃദയവും ഉൾക്കൊള്ളുന്ന ഒരു വിളിയാണ്.
വൈദികൻ ഒരു "അപ്പനാവണം'; വിശ്വാസത്തിലും ആദരവിലും ഉറപ്പിലും വിശ്വസ്തതയിലും. അപ്പോൾ മാത്രമെ ആത്മീയവും ശാരീരികവുമായി സഹനത്തിലായിരിക്കുന്നവരെ കണ്ടുമുട്ടാനും ആശ്വസിപ്പിക്കാ നും ധൈര്യപ്പെടുത്താനും കേൾ ക്കാനും സ്നേഹിക്കാനും അവരോടുകൂടി ആയിരിക്കാനും കഴിയൂ.
ഉപസംഹാരം
ഭരണക്രമങ്ങൾ, നിയമക്രമങ്ങൾ, അനുഷ്ഠാനക്രമങ്ങൾ തുടങ്ങിയവ പാലിച്ചും പാലി ക്കാൻ പ്രേരിപ്പിച്ചും വൈദികൻ അറിയാതെ തന്നെ ഒരു നിയമപാലകന്റെയോ ഒരു മാനേജരുടെയോ ഭാഗമായിത്തീരാൻ ഇടയാകുന്നു. അപ്പോൾ എല്ലാം നിയന്ത്രിക്കുന്നവനും, ലാഭനഷ്ട ങ്ങളുടെ കണക്കുകൾ നോക്കുന്നവനും എല്ലാറ്റിന്റെയും അധികാരിയുമായി മാറുന്നു. ഇത് അപചയമാണ്. അവിടെ വ്യക്തിബന്ധങ്ങൾ ശിഥിലമാകുന്നു. ഗ്രൂപ്പുകളുടെയും പ്രസ്ഥാനങ്ങളുടെയും സംഘങ്ങളുടെയും ബാഹുല്യത്തിൽ വ്യക്തികൾ മറക്കപ്പെടും. ഇത് യേശുവിനെ അനുഗമിക്കുന്ന വൈദികനു ചേർന്നതല്ല. യേശു നടന്നു പഠിപ്പിക്കുന്നവനായിരുന്നു. വ്യക്തിപരമായിരുന്നു അവന്റെ എല്ലാ ഇടപെടലുകളും. എമ്മാവൂസിലേ ക്കു പോയ ശിഷ്യന്മാരുടെ കാര്യം ലൂക്കാ വിവരിക്കുന്നത് ഇൗ ഒരു ചിന്തയിലായിരിക്കണം. യേശു ശിഷ്യന്മാരുടെ കൂടെ നടന്ന് അവരോടൊപ്പമായിരുന്ന്; അവരെ ഇരുട്ടിൽ നിന്നു വെളിച്ചത്തിലേക്കും ഭയത്തിൽനിന്നും നിർഭയത്വത്തിലേക്കും അജ്ഞ തയിൽനിന്നും ജ്ഞാനത്തിലേ ക്കും അലസതയിൽനിന്നും തീക്ഷ്ണതയിലേക്കും അയഥാർത്ഥ്യങ്ങളിൽ നിന്നും യാ ഥാർത്ഥ്യങ്ങളിലേക്കും, ഒറ്റപ്പെടലുകളിൽ നിന്നും കൂട്ടായ്മയിലേക്കും കൊണ്ടു വന്നവനാണ്. അതെ, സമൂഹത്തിൽ നിന്നും അകന്നു പോകുന്നവരെ, തന്നിൽ നിന്നുതന്നെ തെന്നിപ്പോകുന്നവരെ ഹൃദയംകൊണ്ട റിഞ്ഞ് കൈപിടിച്ചു നടത്തുന്നവൻ അതാണ് വൈദികൻ. അവൻ ജാഗ്രതയുള്ളവൻ, അവൻ എല്ലാം കാണും, എല്ലാ ശബ്ദങ്ങളും കേൾക്കും. ഹൃദയസ്പന്ദനങ്ങൾ വിവേചിച്ചറിയും. അവനാണ് കാരുണ്യത്തിന്റെ, ആർദ്രതയുടെ പ്രവാചകനാകുന്നത്... അഭയമാകുന്ന വൃക്ഷത്തണൽ...
റവ. ഡോ. ജോസ് ഒാലിയപ്പുറം
ദൈവം ഇന്റർവ്യൂ കൊടുത്തപ്പോൾ..
cropped-looo-Copy-2-2.png
സഭാവാർത്തകൾ 12|10|2020
തുടികൊട്ട് | കരോൾ ഗാനങ്ങൾ | 10 – 12 – 2020 |