പാദുവായിലെ ജനങ്ങൾ "IISanto'' (വിശുദ്ധൻ) എന്നു വിളിക്കുന്ന വിശുദ്ധ അന്തോണീസിന്റെ പൊന്തിഫിക്കൽ ബസിലിക്ക, ഈ നഗരത്തിലെ ഏറ്റവും പ്രധാനപ്പെട്ട സ്മാരകവും ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട കലാനിധിശേഖരവുമാണ്. റോമിലെ പരിശുദ്ധ സിംഹാസനം അന്തർദ്ദേശീയ തീർത്ഥാടനകേന്ദ്രമായി ഉയർത്തിയിട്ടുള്ള ഈ ദേവാലയം ക്രൈസ്തവ ലോകത്തിലെ ഏറ്റവും അറിയപ്പെടുന്നതും ജനത്തിരക്കേറിയതുമായ ദേവാലയങ്ങളിലൊന്നാണ്. ഈ ദേവാലയം രൂപകല്പന ചെയ്തത് ആരെന്നറിഞ്ഞുകൂടാ. അതൊരു പക്ഷേ ഒരു ഫ്രാൻസിസ്ക്കൻ സഭാംഗമാവാം, അല്ലെങ്കിൽ ജീനിയസ്സും തച്ചുശാസ്ത്രനിപുണനുമായ ഒരു മനുഷ്യനുമാകാം. ബസിലിക്കയുടെ നിർമ്മാണം 1232-ൽ ആരംഭിച്ചു. പ്രധാന ഭാഗങ്ങളുടെ നിർമ്മാണം ആ നൂറ്റാണ്ടിന്റെ അവസാനത്തോടുകൂടി പൂർത്തിയായി. 1195-ൽ പോർച്ചുഗലിലെ ലിസ്ബണിൽ ജനിച്ച്, 1231 ജൂൺ 13-ാം തിയതി പാദുവായിൽ മരിച്ച വിശുദ്ധ അന്തോണീസിന് ഈ ദേവാലയം സമർപ്പിക്കപ്പെട്ടിരിക്കുന്നു. സമഗ്രമായി വീക്ഷിക്കുമ്പോൾ ഈ ഗംഭീര ദേവാലയത്തിന്റെ രൂപകല്പനയിൽ വെനീസിലെ വിശുദ്ധ മർക്കോസിന്റെ ബസിലിക്കയുടെ സ്വാധീനം കാണാനാവും; എങ്കിലും ഈ ബസിലിക്കുടെ ബൃഹത്തായ പുറംഭാഗം റോമാനെസ്ക്വെ (Ramanesque) രീതിയിലും, ഉയരമുള്ള കമാനങ്ങളും ഒൻപതു ചാപ്പലുകളുമുള്ള ഉൾഭാഗം ശുദ്ധമായ ഗോഥിക് (Gothic) രീതിയിലുമാണ് പണിയപ്പെട്ടിരിക്കുന്നത്. പരസ്പര വിരുദ്ധമായ ഈ രണ്ടു തച്ചുശാസ്ത്രശൈലികളും വളരെ തന്മയീഭാവത്തോടെ സമന്വയിപ്പിച്ചിരിക്കുന്ന ഈ ദേവാലയം, മദ്ധ്യകാലഘട്ടത്തിൽ പണിയപ്പെട്ടിരിക്കുന്ന മറ്റു ആരാധനാലയങ്ങളിൽ നിന്നും വേറിട്ടു നിൽക്കുന്നു. ഉൾഭാഗം അധികം നിറഭേദങ്ങളില്ലാതെ കാർക്കശ്യമായി പണിയപ്പെട്ടിരിക്കുന്നുവെങ്കിലും, പുറംഭാഗം പ്രത്യേകിച്ചും മുൻവശത്തുനിന്നും നോക്കുമ്പോൾ, വളരെ വർണ്ണാഭമാണ്. 115 മീറ്റർ നീളവും 55 മീറ്റർ വീതിയും 38.5 മീറ്റർ ഉയരവുമുണ്ട് ഈ ബസിലിക്കയ്ക്ക്. 8 കമാനങ്ങളും 2 മണിമാളികകളും 2 മീനാരത്തുകളും ഈ ബസിലിക്കയ്ക്കുണ്ട്. രണ്ടു മണിമാളികകൾക്കും 68 മീറ്റർ വീതം ഉയരമുണ്ട്. ബസിലിക്കയുടെ ഉൾഭാഗം മൂന്ന് റോസ് ജനലുകളാൽ പ്രശോഭിതമാകുന്നു. "ബസിലിക്ക'യുടെ ഉള്ളിൽ കാണുന്ന പ്രധാന ഭാഗങ്ങൾ ഇവയാണ്. 1. ബസിലിക്കയുടെ ഉൾഭാഗം 2. വി. അന്തോണീസിന്റെ ചാപ്പൽ 3. കറുത്ത മാതാവിന്റെ ചാപ്പൽ 4. വാഴ്ത്തപ്പെട്ട ലൂക്കായുടെ ചാപ്പൽ 5. കിരണാകൃതിയിലുള്ള ചാപ്പലുകൾ 6. തിരുശേഷിപ്പുകളുടെ ചാപ്പൽ 7. വി. ജെയിംസിന്റെ ചാപ്പൽ 8. ദിവ്യകാരുണ്യ ചാപ്പൽ 9. പ്രെസ്ബിറ്ററിയും പ്രധാന അൾത്താരയും 10. ആശ്രമവും ആവൃതിയും
അനുദിന വിശുദ്ധർ; വി; ജാനുവരിയൂസ്19;2020
പ്രഭാത പ്രാർഥന | 11 - 11 - 2020 |
senche
ഏലിയാ - സ്ലീവാ - മൂശക്കാലം : എട്ടാം ഞായര്