ക്രിസ്തീയ വിശ്വാസം സ്വീകരിച്ചതിന്റെ പേരില് പീഡ അനുഭവിക്കേണ്ടിവന്ന രക്തസാക്ഷികളാണ് പെര്പെത്വയും അവളുടെ തോഴി ഫെലിസിറ്റിയും സുഹൃത്തുക്കളും. വി. ആഗസ്തീനോസ് തന്റെ കൃതികളില് ഇവരെപ്പറ്റി പ്രതിപാദിക്കുന്നുണ്ട്.
ക്രിസ്തീയ വിശ്വാസം സ്വീകരിച്ചതിന്റെ പേരില് പീഡ അനുഭവിക്കേണ്ടിവന്ന രക്തസാക്ഷികളാണ് പെര്പെത്വയും അവളുടെ തോഴി ഫെലിസിറ്റിയും സുഹൃത്തുക്കളും. വി. ആഗസ്തീനോസ് തന്റെ കൃതികളില് ഇവരെപ്പറ്റി പ്രതിപാദിക്കുന്നുണ്ട്. നമുക്കു ലഭിച്ചിട്ടുള്ള ഏറ്റവും പഴയതും വിശ്വാസയോഗ്യവുമായ ചരിത്രരേഖകളാണിവ.
സെവെരൂസ് ചക്രവര്ത്തി 202 ല് ക്രൂരമായ മതപീഡനം ആരംഭിച്ചു. ഒരിക്കല് അഞ്ചു വിശ്വാസികളെ ഒരുമിച്ച് അറസ്റ്റുചെയ്തു പെര്പെത്വ 22 വയസുള്ള മാന്യയായ ഒരു സ്ത്രീയും അവളുടെ കൈക്കുഞ്ഞും, ഗര്ഭിണിയായ അടിമസ്ത്രീ ഫെലിസിറ്റിയും വേറെ മൂന്നു പേരും. പിന്നീട്, അവരുടെ മതപാഠാദ്ധ്യാപകന് സത്തുറെ അറസ്റ്റുചെയ്യപ്പെട്ടു.
പെര്പെത്വയുടെ പിതാവ് വളരെ വേദനിച്ചു. കാരണം, അയാളുടെ ഏറ്റവും പ്രിയപ്പെട്ട മോളായിരുന്നു പെര്പെത്വ. പിതാവ് അവളെ പിന്തിരിപ്പിക്കാന് കഴിവതും ശ്രമിച്ചു. അവള് വഴങ്ങിയില്ല. പോരെങ്കില് അവളൊരു സ്വപ്നവും കണ്ടു: ഒരു സ്വര്ണ്ണഗോവണി, അതിനു കാവലായി ഒരു വ്യാളിയും. എന്നാല് അവളുടെ സഹോദരന് സത്തറൂസ് ധീരമായി വ്യാളിയെ വെട്ടിച്ച് ഗോവണി കയറിപ്പോയി. ഇതുകണ്ട് പെര്പെത്വയും ധൈര്യപൂര്വ്വം ഗോവണി കയറി. അങ്ങനെ വളരെ മനോഹരമായ ഒരു സ്ഥലത്തെത്തി. അവിടെ ഇടയവേഷത്തില് നല്ല ഉയരമുള്ള ഒരു യുവാവ് തങ്ങളെ സ്വീകരിക്കാനുണ്ടായിരുന്നു അയാള് അവര്ക്കു പാലും അപ്പവും നല്കി. അവള് നേരിടാന് പോകുന്ന വേദനയുടെയും മരണത്തിന്റെയും ഒരു മുന്നറിയിപ്പായിരുന്നു ആ സ്വപ്നം.
പിതാവ് എത്ര നിര്ബന്ധിച്ചിട്ടും വിശ്വാസം ത്യജിക്കാന് പെര്പെത്വ തയ്യാറായില്ല. അങ്ങനെ പെര്പെത്വയും ഫെലിസിറ്റിയും സുഹൃത്തുക്കളും കുറ്റവാളികളെന്നു വിധിക്കപ്പെട്ടു. വന്യമൃഗങ്ങളുടെ മുമ്പിലേക്ക് എറിഞ്ഞുകൊടുക്കാനായിരുന്നു വിധി. സീസറിന്റെ ബഹുമാനാര്ത്ഥം ഒരുക്കുന്ന ഒരു ആഘോഷത്തിന്റെ ഭാഗമായിട്ടായിരുന്നു വിധി നടപ്പാക്കല്.
ഫെലിസിറ്റി ഗര്ഭിണിയായതിനാല് വിധിനടപ്പാക്കാന് വൈകി. കാരണം, ഗര്ഭിണികളെ വധിക്കാന് പാടില്ലെന്ന് നിയമമുണ്ടായിരുന്നു. എന്നാല്, സീസറിനുവേണ്ടിയുള്ള ആഘോഷത്തിനു മൂന്നു ദിവസം മുമ്പ് ഫെലിസിറ്റി മാസം തികയാതെ ഒരു പെണ്കുഞ്ഞിനു ജന്മം നല്കി.
വധം നടപ്പാക്കാന് പിന്നെയും വൈകി. അവസാനം അവരെ ശിരഛേദം ചെയത് വിധിച്ചു
കൊറോണ കാലത്തു വയറലായ 7 പ്രസംഗങ്ങൾ
നമ്മുടെ കൂട്ടരല്ല!
വിശുദ്ധ എഫ്രേം - June 09
ഒത്തിരി ഒത്തിരി സ്നേഹിച്ചോരെല്ലാം.....