ഫ്രാന്സില് നൊര്ക്കോമ്പ് എന്ന സ്ഥലത്താണ് ജോണ് ഫ്രാന് സിസിന്റെ ജനനം. ഭക്തരായ മാതാപിതാക്കളുടെ പ്രോത്സാഹനംകൊണ്ട് നന്നേ ചെറുപ്പത്തിലെ പഠനത്തിലും പ്രാര്ത്ഥനയിലും ജോണിന് വലിയ ഉത്സാഹമായിരുന്നു. ബാസിയേഴ്സിലുള്ള ജസ്യൂട്ട് കോളേജിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. 19-ാമത്തെ വയസ്സില് ഈശോസഭയില് ചേര്ന്നു വൈദികപഠനം ആരംഭിച്ചു. 33-ാമത്തെ വയസ്സില് പൗരോഹിത്യം സ്വീകരിച്ചു. പ്ലേഗിന്റെ ആക്രമണത്താല് തകര്ന്നടിഞ്ഞ ടൗളോസ് എന്ന നഗര മാണ് അദ്ദേഹം ആദ്യത്തെ പ്രവര്ത്തനമേഖലയായി തിരഞ്ഞെടുത്തത്. 43-ാമത്തെ വയസ്സില് അകാലമൃത്യു വരിക്കുന്നതുവരെ അദ്ദേഹം അവിടെത്തന്നെ സേവനം ചെയ്തു. വെറും സാധാരണക്കാരും അജ്ഞരുമായ കര്ഷകരുടെ മേഖലയിലായിരുന്നു അദ്ദേഹം കഠിനാദ്ധ്വാനം ചെയ്തത്. മതസംഘര്ഷങ്ങള്കൊണ്ട് തകര്ന്നടിഞ്ഞ തെക്കന് ഫ്രാന്സിലെ പാവപ്പെട്ട കുഞ്ഞുങ്ങളെ രക്ഷിക്കാനായിരുന്നു അദ്ദേഹത്തിന്റെ ശ്രമം. ധാരാളം മാനസാന്തരങ്ങള് ജോണിന്റെ ശ്രമഫലമായി നടന്നു. ദിവ്യബലിയെ കേന്ദ്രീകരിച്ച് കൂട്ടായ്മകള് രൂപപ്പെട്ടുവന്നു. വഴിതെറ്റി നടന്ന സ്ത്രീകള്ക്ക് മാന്യമായ തൊഴില് കണ്ടെത്താനുള്ള സാഹചര്യങ്ങള് തുറന്നുകിട്ടി. സാധാരണ ജനങ്ങളെ ചൂഷണം ചെയ്തിരുന്ന സാമൂഹികക്രമങ്ങള്ക്കെതിരെ നിയമയുദ്ധം വരെ ജോണ് നടത്തി. വിട്ടുവീഴ്ചയില്ലാത്ത ഭക്താഭ്യാസങ്ങള് കൂടിയായപ്പോള് അദ്ദേഹത്തിന്റെ ആരോഗ്യം പെട്ടെന്ന് ക്ഷയിച്ചു. എങ്കിലും സഹോദരങ്ങള്ക്കുവേണ്ടി ജീവിക്കാത്ത ഒരു നിമിഷംപോലും തന്റെ ജീവിതത്തിലുണ്ടാകാന് അദ്ദേഹം അനുവദിച്ചില്ല. സഹോദരനുവേണ്ടി ജീവന് ബലികഴിക്കുന്നതിനേക്കാള് എന്തു നന്മയാണ് മനുഷ്യന് ഈ ലോകജീവിതത്തില് ചെയ്യാനുള്ളത്? 1640 ഡിസംബര് 31-ന് ജോണ് ഫ്രാന്സിസ് ഈലോകജീവിതത്തോടു വിടപറഞ്ഞു. 1737-ല് പോപ്പ് ക്ലമന്റ് തകക അദ്ദേഹത്തെ വിശുദ്ധരുടെ പട്ടികയില് ചേര്ക്കുകയും ചെയ്തു. (എന്റെ ദൈവമേ, അങ്ങയെ പ്രതി ഇനിയും സഹിക്കാന് ഞാന് തയ്യാറായിരുന്നു. എന്തൊരാനന്ദം! പരിപൂര്ണ തൃപ് തിയോടെ ഞാന് അങ്ങില് വിലയം പ്രാപിക്കുന്നു) വി. ജോണ് ഫ്രാന്സിസ് റെജിസ്
സഹാഗണിലെ വിശുദ്ധ ജോണ് - June 12
വിശുദ്ധ വാലെന്റൈൻ
വിശുദ്ധ പത്രോസും, വിശുദ്ധ പൗലോസും
വിശുദ്ധ ജെര്മൈന് കസിന് - June 15