ക്രിസ്തു ആദിയും അന്ത്യവും

29,  Sep   

ദൈവം ഇൗ ലോകത്തെയും അതിലെ സർവ്വചരാചരങ്ങളെയും സൃഷ്ടിച്ച് സംരക്ഷിക്കുന്നത് തന്റെ ഏകജാതനായ യേശുക്രിസ്തുവിലൂടെയാണ്. അതിനാൽ യേശുക്രിസ്തുവിന്റെ അപ്രമാദിത്വം വിശുദ്ധ അന്തോണീസ് ഏറ്റുപറയുന്നു. പിതാവായ ദൈവത്തിന്റെ സൃഷ്ടിയും, യേശുക്രിസ്തുവിലൂടെ കൈവന്ന രക്ഷാകരപ്രവർത്തനവും വി. അന്തോണീസ് അനുരൂപപ്പെടുത്തുന്നു. ദൈവത്തിന്റെ ഏഴു ദിവസത്തെ സൃഷ്ടികർമ്മത്തിൽ യേശുക്രിസ്തുവിന്റെ ജനനവും പീഡാനുഭവവും ഉത്ഥാനവും സ്വർഗ്ഗാരോഹണവും പരിശുദ്ധാത്മാവിന്റെ ആഗമനവും മാമ്മോദീസായും നമ്മുടെ അന്ത്യവിധിയും കണ്ടെത്താനാകും. ദൈവം അരുളിച്ചെയ്തു: ""വെളിച്ചം ഉണ്ടാകട്ടെ. വെളിച്ചം ഉണ്ടായി'' (ഉത്പ. 1:3). ഇൗ പ്രകാശം യേശുക്രിസ്തുവാണ്. യേശുക്രിസ് തുവാകുന്ന പ്രകാശത്തെക്കുറിച്ച് വചനം പറയുന്നു, ""അപ്രാപ്യമായ പ്രകാശത്തിൽ വസിക്കുന്നവൻ'' (1 തിമോ. 6:16), ""എല്ലാ മനുഷ്യരെയും പ്രകാശിപ്പിക്കുന്ന യഥാർത്ഥ വെളിച്ചം'' (യോഹ. 1:9), ഹെബ്രായ ലേഖകൻ പ്രകാശമായ ക്രിസ്തുവിനെക്കുറിച്ച് പറയുന്നത് ഇപ്രകാരമാണ്: ""അവൻ അവിടുത്തെ മഹത്വത്തിന്റെ തേജസ്സും സത്തയുടെ മുദ്രയുമാണ്'' (ഹെബ്രാ. 1:3). ജ്ഞാനത്തിന്റെ പുസ്തകം ക്രിസ്തുവിനെ ""നിത്യ തേജസ്സിന്റെ പ്രതിഫലനം'' എന്നാണ് സൂചിപ്പിക്കുന്നത് (ജ്ഞാനം. 7:26). സങ്കീർത്തകൻ പറയുന്നു, ""അങ്ങ യുടെ പ്രകാശത്തിലാണ് ഞങ്ങളുടെ പ്രകാശം'' (സങ്കീ. 36:9). ഒന്നാം ദിവസം: സൃഷ്ടി പിതാവായ ദൈവം പ്രകാശം ഉണ്ടാകട്ടെ എന്ന് പറഞ്ഞപ്പോൾ അത് യേശുവിന്റെ മനുഷ്യാവതാരത്തിലേക്കുള്ള സൂചനയായിരുന്നു. വി. യോഹന്നാൻ ശ്ലീഹാ ഇൗ സത്യം വളരെ മനോഹരമായി പ്രതിപാദിക്കുന്നു; ""വചനം മാംസമായി നമ്മുടെ ഇടയിൽ വസിച്ചു. അവന്റെ മഹത്വം നമ്മൾ ദർശിച്ചു'' (യോഹ. 1:14). "അവിടെ കർത്താവിന്റെ കരം എന്റെമേൽ ഉണ്ടായിരുന്നു' (എസ. 3:22) എന്ന് എസക്കിയേൽ പ്രവാചകൻ പറയുമ്പോൾ ആരിലൂടെയാണോ ദൈവം എല്ലാം സൃഷ്ടിച്ചത് ആ പുത്രനിലേക്കുള്ള സൂചനയാണ്. മനുഷ്യന് അപ്രാപ്യവും ദർശിക്കാൻ യോഗ്യതയില്ലാത്തതുമായ പ്രകാശമാണ് മാംസമായി രൂപമെടുത്തത്. ഇത് വി. ലൂക്കാ പറയുന്നതുപോലെ ""ഇരുളിലും, മരണത്തിന്റെ നിഴലിലും ഇരിക്കുന്നവർക്ക് പ്രകാശം വീശാനും സമാധാനത്തിന്റെ മാർഗ്ഗത്തിലേക്ക് നമ്മുടെ പാതകളെ നയിക്കാനും വേണ്ടിയാണ്'' (ലൂക്കാ. 1:79). ""ദൈവം അരുളിച്ചെയ്തു പ്രകാശം ഉണ്ടാകട്ടെ.'' പ്രകാശം ഉണ്ടായി. ഇൗ പ്രകാശമാണ് പരിശുദ്ധ കന്യകാമറിയത്തിന്റെ ഉദരത്തിൽ മാംസമായി രൂപം പ്രാപിച്ചത്. വചനം പറയുന്ന ""ആഴത്തിനു മുകളിലുള്ള അന്ധകാരം'' (ഉത്പ. 1:1) മനുഷ്യഹൃദയങ്ങളിലാണ്. ആ അന്ധകാരമാണ് പ്രകാശത്തിന്റെ വരവോടെ നീങ്ങിപ്പോകുന്നത്. ക്രിസ്തുമസ് രാവിൽ "ഒരു പ്രകാശം നമ്മുടെ ഇടയിൽ ഇന്ന് ഉദയം ചെയ്തു' എന്ന് പാടുമ്പോൾ ഹൃദയത്തിന്റെ ഇരുൾ നീക്കാൻ വന്ന നിത്യപ്രകാശമായ ക്രിസ്തുവിലേക്കാണ് വിരൽ ചൂണ്ടുന്നത് സൃഷ്ടിയുടെ രണ്ടാം ദിവസം: മാമ്മോദീസ ദൈവം വീണ്ടും അരുൾച്ചെയ്തു. ""ജലമധ്യത്തിൽ ഒരു വിതാനം ഉണ്ടാകട്ടെ, അത് ജലത്തെ രണ്ടായി തിരിക്കട്ടെ'' (ഉത്പ. 1:6). വിശ്വാസികളെയും അവിശ്വാസികളെയും വേർതിരിക്കുന്ന വിതാനമാണ് മാമ്മോദീസ. ആഴമേറിയ ജലം നിറഞ്ഞ ഇടം വിശ്വാസികളെ പ്രതി നിധാനം ചെയ്യുന്നു. ഇൗ സ്ഥലം വി. പൗലോസിന്റെ വാക്കുകളിൽ പറഞ്ഞാൽ, "ദൈവത്തിന്റെ വലതുഭാഗത്ത് ഉപവിഷ്ടനാകുന്ന ക്രിസ്തു വസിക്കുന്ന ഉന്നതത്തിലുള്ള' സ്ഥലമാണ് (കൊളോ. 3:1). ദൈവം വേർതിരിച്ച ആഴമേറിയ ജലധാര സ്ഫടികസമാനമായിരുന്നു എന്നാണ് പറയുന്നത്. സൂര്യകിരണങ്ങൾ അതിൽ പതിക്കുമ്പോൾ അത് തീജ്ജ്വാലകൾപോലെ തിളങ്ങിയിരുന്നു. മാമ്മോദീസായിലൂടെ കൃപതേടിയ വ്യക്തി സ്ഫടികസമാനമായ ഇൗ ജലധാരക്ക് സമാനമാണ്. സൂര്യപ്രകാശത്തിൽ ജലം തിളക്കമാർന്നതുപോലെ മാമ്മോദീസായിലൂടെ കൃപ നേടിയ വ്യക്തി തന്റെ സഹോദരങ്ങളുടെയും അയൽക്കാരുടെയും ഇടയിൽ നല്ല പ്രവർത്തനങ്ങളും മാതൃകകളും വാക്കുകളുമായി പ്രകാശിക്കുന്നു. ദൈവം "ജലമധ്യത്തിൽ ഒരു വിതാനം' ഉണ്ടാക്കി. ജലത്തെ വേർതിരിച്ചു. ഇൗ വിതാനമാണ് മാമ്മോദീസായിലൂടെ രക്ഷപ്രാപിച്ചവർ വസിക്കുന്ന സ്ഥലം. പാപികൾ വസിക്കുന്ന ഇടത്തെക്കുറിച്ച് ഏശയ്യാ പ്രവാചകൻ അരുൾച്ചെയ്യുന്നു: ""ആകാശം ഭൂമിയോടൊപ്പം വാടിപ്പോകുന്നു. ഭൂമി അതിലെ നിവാസികൾ നിമിത്തം അശുദ്ധമായിത്തീർന്നിരിക്കുന്നു. അവർ നിയമം ലംഘിക്കുകയും കൽപനകളിൽനിന്ന് വ്യതിചലിക്കുകയും അങ്ങനെ ശാശ്വതമായ ഉടമ്പടിക്കു ഭംഗം വരുത്തുകയും ചെയ്തിരിക്കുന്നു'' (ഏശ. 24:5-6). പാപികൾ ദൈവത്തിന്റെ നിയമങ്ങളെയോ പ്രമാണങ്ങളെയോ കാത്തുസൂക്ഷിക്കാൻ ശ്രമിക്കുന്നില്ല. അവർ മാമ്മോദീസായിൽ ദൈവവുമായി നടത്തിയ ഉടമ്പടി ലംഘിക്കുന്നു. തത്ഫലമായി ഭൂമി സ്വാർത്ഥതയാലും ദുർമോഹത്താലും അഹങ്കാരത്താലും വലയുന്നു. മൂന്നാം ദിവസം: യേശുവിന്റെ സഹനം ""ദൈവം അരുളിച്ചെയ്തു: ഭൂമി എല്ലാത്തരം ഹരിതസസ്യങ്ങളും ധാന്യച്ചെടികളും വിത്തുൾക്കൊള്ളുന്ന ഫലങ്ങൾ കായ്ക്കുന്ന വൃക്ഷങ്ങളും മുളപ്പിക്കട്ടെ. അങ്ങനെ സംഭവിച്ചു'' (ഉത്പ. 1:11). ഇവിടെ ഭൂമി യേശുവിന്റെ ശരീരത്തെ പ്രതിനിധാനം ചെയ്യുന്നു. ഭൂമിക്ക് ലത്തീൻ ഭാഷയിൽ ഉപയോഗിക്കുന്ന പദം "തേര' (ഠലൃൃമ) എന്നതാണ്. ഇതിന്റെ ക്രിയാരൂപത്തിന് "തേരര' (ഠലൃലൃമ) എന്ന് പറയുന്നു. ഇതിനർത്ഥം ചതയ്ക്കുക, പരിക്കേല്പിക്കുക, തകർക്കുക എന്നെല്ലാമാണ്. ഇൗ പദം ക്രിസ്തുവിന്റെ പീഡാസഹനവുമായി ബന്ധപ്പെട്ട് പോകുന്നതാണ്. "നമ്മുടെ പാപങ്ങൾക്കുവേണ്ടി തകർക്കപ്പെട്ടു' (ഏശ. 53:5), "കുന്തത്താൽ കുത്തിമുറിവേൽപ്പിക്കപ്പെട്ടു', "ആണികളാൽ അടിക്കപ്പെട്ടു' എന്നീ പ്രയോഗങ്ങളെല്ലാം ഇതിനോട് ചേർന്നു പോകുന്നു. ഭൂമി വസന്തകാലത്ത് കലപ്പകൊണ്ട് ഉഴുതുമറിക്കപ്പെടുമ്പോൾ (തകർക്കപ്പെടുമ്പോൾ) വിളവെടുപ്പുകാലത്ത് ധാരാളം ഫലങ്ങൾ നൽകുന്നതുപോലെ, ക്രിസ്തുവിന്റെ ശരീരം പീഡകളാൽ തകർക്കപ്പെടുന്നതുമൂലം നമുക്ക് നിത്യജീവനാകുന്ന ഫലം നേടിത്തരുന്നു. ക്രിസ്തുവിന്റെ ഭൗതിക ശരീരമാകുന്ന സഭ വളർന്നത് അപ്പസ്തോലന്മാരുടെ നിസ്തുല പ്രവർത്തനങ്ങളിലൂടെയാണ്. രക്തസാക്ഷികളുടെ ചുടുനിണത്താൽ അത് ഫലം ചൂടുകയും വിശ്വാസികൾക്ക് ധാരാളം നന്മകൾ പുറപ്പെടുവിക്കുകയും ചെയ്യും. നാലാം ദിവസം: ഇൗശോയുടെ ഉത്ഥാനം ""ദൈവം വീണ്ടും അരുളിച്ചെയ്തു: രാവും പകലും വേർതിരിക്കാൻ ആകാശവിതാനത്തിൽ പ്രകാശങ്ങൾ ഉണ്ടാകട്ടെ'' (ഉത്പ. 1:14). ഇവിടെ ആകാശവിതാനം, ഉയിർത്തെഴുന്നേൽക്കുന്ന യേശുവിനെ പ്രതിനിധാനം ചെയ്യുന്നു. ഉയിർത്തെഴുന്നേൽക്കുന്ന യേശുവിന്റെ മഹത്വം സൂര്യനെപ്പോലെ പ്രകാശിക്കുമ്പോൾ അവിടുത്തെ പാപരഹിതമായ ശരീരം ഇരുട്ടിലും പ്രകാശിക്കുന്ന ചന്ദ്രനെപ്പോലെ ശോഭയുള്ളതായി തിളങ്ങിയിരുന്നതിനെ സൂചിപ്പിക്കുന്നു. ആദ്യമാതാപിതാക്കളുടെ പാപത്തിനുമുമ്പ് സൂര്യചന്ദ്ര പ്രതീകങ്ങൾ അവരുടെ തന്നെ മഹത്വത്തെ സൂചിപ്പിക്കുന്നതായിരുന്നു. എന്നാൽ മനുഷ്യകുലത്തിന്റെ പാപത്തിനുശേഷം മനുഷ്യരക്ഷ സാധ്യമാകുന്നത് ക്രിസ്തുവിലൂടെയാണ്. വി. പൗലോസ് ശ്ലീഹാ പറയുന്നതുപോലെ, ""സ്വന്തം ഇഷ്ടത്താലല്ല പ്രത്യാശകൊടുത്ത് അതിനെ അധീനമാക്കിയവന്റെ അഭീഷ്ടപ്രകാരം.'' ""സൃഷ്ടി ജീർണ്ണതയുടെ അടിമത്വത്തിൽ നിന്ന് മോചിതമാകുകയും ദൈവമക്കളുടെ സ്വാതന്ത്ര്യം പ്രാപിക്കുകയും ചെയ്യും'' (റോമാ. 8:21). അഞ്ചാം ദിവസം: സ്വർഗ്ഗാരോഹണം അഞ്ചാം ദിവസം ദൈവം ആകാശത്തിലെ പക്ഷികളെ സൃഷ്ടിച്ചു (ഉത്പ. 1:20). ഇൗ വചനഭാഗം പിതാവായ ദൈവത്തിന്റെ വലതുഭാഗത്തേയ്ക്ക് പറന്നുയർന്ന യേശുവിന്റെ സ്വർഗ്ഗാരോഹണത്തെ സൂചിപ്പിക്കുന്നു. ഏശയ്യാ പ്രവാചകൻ പറയുന്നു: ""കിഴക്കുനിന്ന് ഒരു ഹിംസ്രപക്ഷിയെ ഞാൻ വിളിക്കും. എന്റെ അഭീഷ്ടം നിറവേറ്റുന്ന ഒരുവനെ ദൂരദേശത്തുനിന്നു വരുത്തും'' (46:11). യോഹന്നാൻ ശ്ലീഹായുടെ സുവിശേഷം പറയുന്നു: ""എന്നെ അയച്ചവന്റെ ഇഷ്ടം പ്രവർത്തിക്കുകയും അവന്റെ ജോലി പൂർത്തിയാക്കുകയുമാണ് എന്റെ ഭക്ഷണം'' (4:34). ആറാം ദിവസം: പരിശുദ്ധാത്മാവിനെ അയയ്ക്കുന്നു ""ദൈവം വീണ്ടും അരുളിച്ചെയ്തു: നമുക്ക് നമ്മുടെ ഛായയിലും സാദൃശ്യത്തിലും മനുഷ്യനെ സൃഷ്ടിക്കാം. ദൈവമായ കർത്താവ് ഭൂമിയിലെ പൂഴികൊണ്ട് മനുഷ്യനെ രൂപപ്പെടുത്തുകയും ജീവന്റെ ശ്വാസം അവന്റെ നാസാരന്ധ്രങ്ങളിലേക്കു നിശ്വസിക്കുകയും ചെയ്തു. അങ്ങനെ മനുഷ്യൻ ജീവനുള്ളവനായിത്തീർന്നു'' (ഉത്പ. 1:26; 2:7). മനുഷ്യൻ പാപം വഴി വികൃതമാക്കുകയും, അവനിൽ മങ്ങിപ്പോകുകയും ചെയ്ത ദൈവഛായ (സ്വഭാവം), പരിശുദ്ധാത്മാവാണ് വീണ്ടെടുക്കുന്നത്. ജീവന്റെ ആത്മാവ് അവനിൽ ദൈവികജീവൻ വീണ്ടും നൽകുന്നു. കാറ്റ് പരിശുദ്ധാത്മാവിന്റെ പ്രതീകമായിട്ടാണ് ബൈബിൾ നമുക്ക് നൽകുന്നത്. അപ്പസ്തോല പ്രവർത്തനങ്ങളിൽ നാം ഇപ്രകാരം വായിക്കുന്നു: ""കൊടുങ്കാറ്റടിക്കുന്നതുപോലുള്ള ഒരു ശബ്ദം പെട്ടെന്ന് ആകാശത്തുനിന്നുണ്ടായി'' (2:2). ഇൗ വചനഭാഗത്ത് ഉപയോഗിച്ചിരിക്കുന്ന "കൊടുങ്കാറ്റിന്' ബൈബിളിന്റെ മൂലരൂപമായ ലത്തീൻ പതിപ്പിൽ "ഉന്നതങ്ങളിൽ നിന്നുള്ള ആത്മാവിനെ ജ്വലിപ്പിക്കുന്ന നിശ്വാസം' എന്നാണ് പറയുന്നത്. സങ്കീർത്തകൻ പറയുന്നു, ""കർത്താവേ, അങ്ങയുടെ മുഖകാന്തി ഞങ്ങളുടെമേൽ പ്രകാശിപ്പിക്കണമേ'' (4:6). ദൈവത്തിന്റെ മുഖം മാംസം ധരിച്ച അവിടുത്തെ പ്രിയപുത്രനായ ഇൗശോമിശിഹാ ആണ്. ഒരാളുടെ മുഖഛായയിൽ നിന്നും നാം ആ വ്യക്തിയെ തിരിച്ചറിയുന്നതുപോലെ ഇൗശോയുടെ മുഖത്തുനിന്ന് പിതാവായ ദൈവത്തെ തിരിച്ചറിയുവാൻ നമുക്ക് സാധിക്കുന്നു. സങ്കീർത്തകൻ പറയുന്ന ദൈവത്തിന്റെ മുഖകാന്തി, രക്ഷകനായ യേശുക്രിസ്തുവാണ്. അത് നമ്മിൽ പ്രകാശിക്കുന്നത് വിശ്വാസം മൂലവുമാണ്. ഇൗ രക്ഷകനെയാണ് പരിശുദ്ധാത്മാവ് പന്തക്കുസ്താ ദിനത്തിൽ ശിഷ്യരുടെ ആത്മാക്കളെ പ്രകാശപൂരിതരാക്കി അവരിൽ നിറച്ചത്. തന്മൂലം ലോകം രക്ഷ അനുഭവിക്കുവാനിടയായി. ഏഴാം ദിവസം: അന്തിമവിധി  താൻ തുടങ്ങിയ പ്രവൃത്തിയിൽ നിന്നും വിരമിച്ച ഏഴാം ദിവസം അവിടുന്നു വിശ്രമിച്ചു (ഉത്പ. 2:2). വെളിപാടിന്റെ പുസ്തകം പറയുന്നതുപോലെ, ""അവിടുന്ന് അവരുടെ മിഴികളിൽനിന്നു കണ്ണീർ തുടച്ചുനീക്കും'' (21:4) എന്ന വചനം പൂർത്തിയാകുന്ന ഒരു വിധിദിനം എല്ലാവരുടെയും ജീവിതത്തിൽ ആഗതമാകും. നാമെല്ലാവരും എല്ലാ ജോലികളിൽ നിന്നും വിരമിച്ച് ആ ദിനത്തിലേക്ക് എത്തിച്ചേരേണ്ടവരാണ്. ""അവളുടെ പ്രവൃത്തികൾ നഗരകവാടത്തിൽ അവൾക്കു പ്രശംസയായിരിക്കട്ടെ!'' (സുഭാ. 31:31) എന്നരുളിച്ചെയ്ത നാഥാൻ, വിധിദിവസം ആ പ്രശംസയ്ക്കായി നമ്മെ സ്വീകരിക്കും. അന്തിമ വിശ്രമദിനം ദൈവ ഹിതം നിറവേറ്റി ജീവിച്ചവർ തീർച്ചയായും ഇൗശോയിൽ നിന്നും ഇൗ വചനങ്ങൾ കേൾക്കും. ""വരുവിൻ, ലോകസ്ഥാപനം മുതൽ നിങ്ങൾക്കായി സജ്ജമാക്കിയിരിക്കുന്ന രാജ്യം അവകാശപ്പെടുത്തുവിൻ'' (മത്താ. 25:34).


Related Articles

Contact  : info@amalothbhava.in

Top