"അന്ധകാരത്തില് നിങ്ങളോടു ഞാന് പറയുന്നവ പ്രകാശത്തില് പറയുവിന്; ചെവിയില് മന്ത്രിച്ചത് പുരമുകളില് നിന്നു ഘോഷിക്കുവിന്" (മത്തായി 10:27).
യേശു ഏകരക്ഷകൻ: സെപ്റ്റംബർ 1
സോഷ്യല് മീഡിയായുടെ ഉപയോഗം ഇന്ന് ഓരോ മനുഷ്യന്റെയും അനുദിന ജീവിതത്തിന്റെ ഭാഗമായിരിക്കുന്നു. സോഷ്യല് മീഡിയാ ഉപയോഗിക്കാന് കഴിയാത്ത ഒരു ദിവസത്തെക്കുറിച്ച് സങ്കല്പ്പിക്കാന്പോലും ചിലര്ക്ക് സാധ്യമല്ല. ഒരു ക്രൈസ്തവ വിശ്വാസി സോഷ്യല് മീഡിയ ഉപയോഗിക്കുമ്പോള് "ഭൂമിയുടെ അതിര്ത്തികള് വരെ സുവിശേഷമെത്തിക്കുക" എന്ന കര്ത്താവിന്റെ കല്പന ഓര്മ്മിക്കണം. ഈ കല്പന അനുസരിച്ചു കൊണ്ട് ലോകത്തിന്റെ നാനാഭാഗങ്ങളിലുള്ള അനേകം മനുഷ്യരോട് ഒരേസമയം ക്രിസ്തുവിനെക്കുറിച്ച് പ്രഘോഷിക്കുവാന് സോഷ്യല് മീഡിയായിലൂടെ നമുക്കു സാധിക്കും. ഇപ്രകാരം ആത്മാര്ത്ഥമായി സുവിശേഷകന്റെ ജോലി ചെയ്യുന്ന ഒരു കൂട്ടം വിശ്വാസികളുടെ സാന്നിധ്യം സോഷ്യല് മീഡിയായില് നിറഞ്ഞു നില്ക്കുന്നു എന്നത് സന്തോഷം നല്കുന്ന കാര്യമാണ്.
എങ്കിലും ഈ സോഷ്യല് മീഡിയാ ഉപയോഗിച്ചു കൊണ്ട് ക്രൈസ്തവ വിശ്വാസത്തിനെതിരെ പ്രവര്ത്തിക്കുകയും സഭയെ അധിക്ഷേപിക്കുകയും ചെയ്യുന്ന വലിയൊരു വിഭാഗം ക്രൈസ്തവ വിശ്വാസികളുണ്ട് എന്നത് ഖേദകരമായ വസ്തുതയാണ്. ഇത്തരം പ്രവര്ത്തികള് മാമ്മോദീസായിലൂടെ അവര് ഏറ്റെടുത്തിരിക്കുന്ന ഉത്തരവാദിത്വത്തിനും ദൈവത്തിന്റെ കല്പനകള്ക്കും എതിരാണ് എന്ന സത്യം തിരിച്ചറിയാതെ പോകരുത്. ഇത്തരം വ്യക്തികള് ദൈവത്തെ തള്ളിപ്പറയുമ്പോള് ലഭിക്കുന്ന Like കളിലും Share കളിലും സന്തോഷിക്കുന്നു.
വിളകള്ക്കിടയില് വളരുന്ന ഇത്തരം കളകളെ തിരിച്ചറിയുകയും അവരുടെ വലയില് വീഴാതിരിക്കാന് ഓരോ വിശ്വാസിയും തികഞ്ഞ ജാഗ്രത പുലര്ത്തുകയും ചെയ്യണം.
സുവിശേഷ സന്ദേശം പ്രചരിപ്പിക്കുന്നതിന് പുതിയ മാര്ഗ്ഗങ്ങള് കണ്ടെത്തുകയെന്നത് സുവിശേഷവത്കരണം തുടര്ന്നു പോകുവാനുള്ള വിശ്വാസികളുടെ ഔത്സുക്യത്തിന്റെ ഭാഗമാണ്. ഇതിനായി സാമൂഹ്യ മാധ്യമങ്ങളെ നാം ഫലപ്രദമായി ഉപയോഗിക്കണം. ഇന്ന് ആശയവിനിമയങ്ങള് നടക്കുന്നത് ആഗോളവ്യാപകമായ ശൃംഖലകള് വഴിയാണ്. "അന്ധകാരത്തില് നിങ്ങളോട് ഞാന് പറയുന്നവ പ്രകാശത്തില് പറയുവിന്; ചെവിയില് മന്ത്രിച്ചത് പുരമുകളില് നിന്ന് ഘോഷിക്കുവിന്" എന്ന കര്ത്താവിന്റെ വാക്കുകള്ക്ക് ഇങ്ങനെ പുതിയ ഒരര്ത്ഥം കൈവന്നിരിക്കുകയാണ്. അച്ചടി മാധ്യമങ്ങളില് മാത്രമല്ല ദൈവവചനം മുഴങ്ങിക്കേള്ക്കേണ്ടത്, മറ്റു വിനിമയ രൂപങ്ങളിലും ഇത് സംഭവിക്കണം. അനുദിന ജീവിതത്തില് സാമൂഹ്യ മാധ്യമങ്ങള് ഉപയോഗിക്കുകയും കൈകാര്യം ചെയ്യുകയും ചെയ്യുന്ന വിശ്വാസി സമൂഹത്തിലൂടെയേ ഈ ദൗത്യം ഫലപ്രദമായി നിര്വ്വഹിക്കാന് സാധിക്കൂ.
"ഇന്റര്നെറ്റില് ലോകത്ത് കോടാനുകോടി ചിത്രങ്ങള് ബഹുസഹസ്രം പ്രതലങ്ങളില് ലോകമെമ്പാടും പ്രത്യക്ഷപ്പെടുന്നു. ഇന്റര്നെറ്റിന്റെ ഈ ലോകത്ത് ക്രിസ്തുവിന്റെ മുഖം ദൃശ്യമാകുകയും അവിടുത്തെ സ്വരം കേള്ക്കപ്പെടുകയും വേണം. കാരണം ക്രിസ്തുവിന് ഇടമില്ലെങ്കില് മനുഷ്യനും ഇടമുണ്ടാകില്ല" (Pope Benedict XVI, Verbum Domini).
Click here to join our whatsappഉറങ്ങുന്നതിനു മുൻപുള്ള പ്രാർത്ഥന 13|10|2020
അനുദിന വിശുദ്ധർ
പാദമുദ്രകൾ | പ്രധാന മാലാഖമാർ 29-09-2020