ഒരു മനുഷ്യൻ വളരെ ദുഖത്തോടെ ഒരു മൈതാനത്തു ഇരിക്കുകയായിരുന്നു. അപ്പോൾ അദ്ദേഹത്തിന്റെ അടുത്ത് വന്നു ഒരു മനുഷ്യൻ വന്നു ഇരുന്നു. ഇങ്ങനെ സങ്കടപ്പെട്ടിരിക്കുന്ന കാര്യം എന്തെന്ന് അദ്ദേഹം അയാളോട് ചോദിച്ചു. അപ്പോൾ അയാൾ പറഞ്ഞു, ” ഞാൻ ഒരു ദരിദ്രൻ ആണ്, എനിക്ക് ഈ ദാരിദ്ര്യത്തിൽ ജീവിക്കാൻ ആണ് വിധി”. ഇത് കേട്ട ആ മനുഷ്യൻ പറഞ്ഞു, “നിങ്ങള്ക്ക് രണ്ടു കൈയില്ലേ, രണ്ടു കാലില്ലേ, കണ്ണുകൾ ഇല്ലേ, താങ്കളുടെ ശരീരത്തിനുള്ളിൽ എത്രെയോ അദ്‌ഭുതപ്പെടുത്തുന്ന, അതിശപെടുത്തുന്ന എത്രെയോ നാഡികൾ, അവയിൽ കൂടി സഞ്ചരിക്കുന്ന എത്രെയോ രാസപ്രവർത്തനങ്ങൾ, ഇങ്ങനെ എല്ലാം ഉള്ള താങ്കൾ എങ്ങനെയാ ഒന്നുമില്ലാത്ത ദരിദ്രൻ ആകുന്നതു,,,,,ഇവയിൽ കൂടുതൽ വിലപിടിപ്പുള്ള എന്ത് കാര്യം ആണ് ലോകത്തുള്ളത്.”.. ആ മനുഷ്യൻ തുടർന്ന്: “ഒരു മനുഷ്യൻ ദരിദ്രൻ ആകണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് അവരവർ തന്നെ ആണ്.. ധാരാളം സമ്പത്തുള്ള ആൾകാർ മറ്റു പല കാര്യങ്ങളിലും ദരിദ്രരായിരിക്കും…അവർക്കു ചിലപ്പോൾ പണം ഉണ്ടെങ്കിൽ കൂടി, സമാധാനം കാണണമെന്നില്ല…അവർ അതിൽ ദരിദ്രരാണ്…ചിലപ്പോൾ ചിലർക്ക് പണം കുറവെങ്കിലും സമാധാനം കുടുംബത്തു കാണും…അവർ അതിൽ സമ്പന്നർ ആണ്…പണം മാത്രം വിലയിരുത്തി ഒരാൾ ദരിദ്രനോ, സമ്പന്നനോ ആകുന്നില്ല….” അവരുടെ കാഴ്ചപ്പാടാണ് ഒരാളെ ദരിദ്രനും, സമ്പന്നനും ആക്കുന്നത്…നിനക്ക് പണത്തിൽ ആണ് കുറവ് എങ്കിൽ അത് നികത്താൻ ലോകത്തു എന്തെല്ലാം സാധ്യതകൾ ഉണ്ട്,,, അത് എന്താണെന്നു സ്വയം ആലോചിക്കുക, അപ്പോൾ അതിനുള്ള വഴിയും തെളിയും…അത് പോലെ സമാധാനമില്ലായ്മയോ മറ്റു പ്രശ്നങ്ങളോ ഉണ്ടെങ്കിൽ അത് എങ്ങനെ പരിഹരിക്കും എന്ന് ചിന്തിക്കുക….അപ്പോൾ അതിനുള്ള വഴിയും തെളിയും….പരിഹാരം ഇല്ലാത്ത പ്രശ്നങ്ങൾ ഈ ലോകത്തു ഇല്ല… അത് കണ്ടെത്തുന്നത് ആണ് ഒരാളുടെ കഴിവ്…പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ, ആ പ്രശ്നത്തിലേക്ക് അല്ല ശ്രെദ്ധ കൊടുക്കേണ്ടത്…അതിനുള്ള പരിഹാരം എവിടെ കിട്ടും എന്ന് ആണ് ചിന്തിക്കേണ്ടത്..” ഇത്രെയും പറഞ്ഞു ആ മനുഷ്യൻ നടന്നകന്നു… ദുഖിച്ചിരുന്ന ആ ചെറുപ്പക്കാരൻ ഒരു പുത്തൻ ഉണർവോടു സന്തോഷത്തോടു പോയി.. നമ്മളും പലപ്പോഴും പ്രശ്ങ്ങളിലേക്കു കൂടുതൽ ശ്രെദ്ധ കൊടുക്കും, എന്നാൽ പകരം അതിനു പരിഹാരത്തിലേക്കു ശ്രെദ്ധ കൊടുക്കുകയാണെങ്കിൽ അതിനുള്ള വഴിയും തെളിയും….നമ്മടെ കാഴ്ചപ്പാടിലാണ് മാറ്റം വരേണ്ടത്…
സ്നേഹിതാ എന്റെ സ്നേഹിതാ...
പ്രഭാത പ്രാർത്ഥന...
വിശുദ്ധ മറിയം ത്രേസ്യ - June 08
അപ്പസ്തോലനായ ഫീലിപ്പോസ്
സഭാ വാർത്തകൾ | സെപ്റ്റംബർ 15;2020