ഒരു സായാഹ്നത്തിൽ ബുദ്ധിമാനായ ഹുജിയ കുളത്തിൽ നിന്ന് കുറച്ച് വെള്ളം എടുക്കുവാൻ പോയി. കളത്തിലേക്ക് നോക്കിയപ്പോള്‍ ചന്ദ്രൻ മുങ്ങികിടക്കുന്നതു കണ്ടു , “ നല്ല ആകാശം .. ഓ എന്തു ദയനീയത . മനോഹരമായ ചന്ദ്രൻ കുളത്തിൽ വീണു ‘’, ഓടിപ്പോയി വീട്ടിൽ നിന്ന് ഒരു ചൂണ്ട എടുത്തു തൻറെ ബക്കറ്റിന്‍റെ കയറില്‍ കെട്ടി ചന്ദ്രനെചൂണ്ടയിട്ട് എടുക്കുവാൻ തുടങ്ങി
കുറച്ചു കുറച്ചു കഴിഞ്ഞപ്പോള്‍ ചൂണ്ടയിൽ എന്തോ കുടുങ്ങിയതായി മനസ്സിലായി. ചന്ദ്രൻ ആണെന്ന് അദ്ദേഹം കരുതി കയറില്‍ കഠിനമായി വലിച്ചു. വലിയ അ ഘാധത്തിൽ കയർ പൊട്ടി അയ്യാള്‍ മലര്‍ന്നടിച്ചുവീണു ,
ആകാശത്ത് ചന്ദ്രനെ ഹുജിയ കണ്ടു . അദ്ദേഹം വികാരാഭരിതനായി നെടുവീർപ്പിട് പറഞ്ഞു. ‘’ ആഹാ... ..., ഒടുവിൽ അതിന്‍റെ സ്ഥാനത്തേക്ക് ചന്ദ്രൻ തിരിച്ചെത്തി. എത്രയോ നല്ല ജോലി,,, “”അദ്ദേഹത്തിന് വലിയ സന്തോഷം തോന്നി താൻ ചെയ്ത അത്ഭുത പൂർവ്വമായ കാര്യത്തെപ്പറ്റി അദ്ദേഹം കണ്ടുമുട്ടിയവരോടെല്ലാം പറഞ്ഞു.
ഗുണപാഠം
ചിന്താശക്തി ഇല്ലാത്തവൻ ചെയ്തതെല്ലാം നല്ലത് എന്ന് കരുതുന്നു
അഗതിയോ? എങ്കില്‍ അയാള്‍ ക്രിസ്തു തന്നെ!
നീതിമാനായ യൗസേപ്പ്
ചിന്ത ശകലങ്ങൾ ; 30 -09 -2020 .