published on : 20th July, 2020
കോവിഡ്, നമ്മെ ഭയപ്പെടുത്തുന്നത് ആര്?.
കോട്ടയം ജില്ലയിൽ നിന്നും റിപ്പോർടു ചെയ്യപ്പെട്ട വാർത്ത കോവിഡ് കാലത്ത് കേരളത്തിന് കേൾക്കേണ്ടി വന്നതിൽ ഏറ്റവും ദാരുണമായ വാർത്തയാണ്(ടൈംസ് ഒാഫ് ഇന്ത്യ-ജൂലൈ-16,2020). റഷ്യയിൽ രണ്ടാം വർഷ എം ബി ബി എസിനു പഠിച്ചിരുന്ന പെൺകുട്ടി ജൂലൈ അഞ്ചാം തയതി കേരളത്തിൽ തിരിച്ചെത്തി. എന്നാൽ തൊട്ടടുത്ത ദിവസം, തിങ്കളാഴ്ച രാത്രി, വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടു. റഷ്യയിൽ നിന്നു വന്നതു കൊണ്ട് ആ കുട്ടിക്ക് ഉടൻതന്നെ സമ്പർക്ക വിലക്കേർപ്പെടുത്തി. മറ്റു കുടംബാംഗങ്ങളെ വീട്ടിൽ നിന്നും മാറ്റിക്കൊണ്ടാണ് ആ കുട്ടിക്കു മാത്രമായി ആ വീട്ടിൽ തന്നെ ക്വാറന്റയിൻ ഏർപ്പെടുത്തിയത്. പോലീസിന്റെ അഭിപ്രായത്തിൽ “അങ്ങനെ കുടംബാംഗങ്ങങ്ങളിൽ നിന്നും ഒറ്റപ്പെട്ടതുമൂലമുള്ള മാനസിക സമ്മർദ്ദത്തിന്റെ ഫലമായിട്ടാവാം ആ കുട്ടി ആത്മഹത്യക്കു തയ്യാറായത്.” ഇൗ വിഷയത്തിൽ പ്രതികരിച്ചുകൊണ്ട് ആലപ്പുഴ മെഡിക്കൽ കോളേജിലെ മനശാസ്ത്രവിഭാഗം മേധവി ഡാ: വർഗീസ് പി പുന്നൂസ് അഭിപ്രായപ്പെട്ടത് ഇങ്ങനെയാണ് “മാനസികാരോഗ്യവും വൈറസിന്റെ വ്യാപനവും തമ്മിൽ പരസ്പരം ബന്ധപ്പെട്ടതാണ്.” അദ്ദേഹം തുടർന്നു “വൈറസിനെ പ്രതിരോധിക്കാൻ സ്വീകരിച്ച മാർഗം, സമ്പർക്ക വിലക്കിന്റേതും സാമൂഹികാകലം പാലിക്കുന്നതിന്റേയും ആയിരുന്നു. ഇൗ മാർഗം മനുഷ്യ പ്രകൃതിക്ക് നിരക്കുന്നതായിരുന്നില്ല.വിപരീത സമ്പർക്ക വിലക്കേർപ്പെടുത്തുമ്പോൾ പ്രായമായവരും ഇതേ പ്രശ്നം തന്നെ നേരിടേണ്ടി വരും. സജീവമായ സാമൂഹിക ബന്ധങ്ങൾ പലപ്പോഴും വിപരീത ചിന്തകൾക്ക് അടിമപ്പെടുന്നതിൽ നിന്നും മനുഷ്യരെ സംരക്ഷിച്ചു നിറുത്താറുണ്ട്.”സമ്പർക്ക വിലക്കിന്റെ ഭാഗമായി ദേവാലയ ങ്ങൾ വരെ നിരോധിച്ച പ്രതിരോധ പ്രവർത്തനത്തിന്റെ യുക്തി രാഹിത്യം ചൂണ്ടിക്കാട്ടുവാനാണ് ടൈം ഒാഫ് ഇന്ത്യയിലെ വാർത്ത ഇവടെ എടുത്തു ചേർത്തിരിക്കുന്നത്. കുട്ടികൾ ഉൾപ്പടയുള്ളവരുടെ ആത്മഹത്യകൾ വർധിച്ചു വരുന്നതിന്റെ കണക്കുകളും പുറത്തു വരുന്നുണ്ട്.
ചീനയിലെ യുവാൻ പ്രവിശ്യയിൽ നിന്നും എതാനും പനി മരണങ്ങളുടെ വാർത്തകൾ പുറത്തു വന്നപ്പോൾ, ലോകം പ്രതീക്ഷിച്ചിരുന്നില്ല ഇനിയും ഭീകരങ്ങളായ വാർത്തകൾ വരാനുണ്ടെന്ന്. മറ്റുള്ളവർക്ക്, സാധാരണ പനി-മരണങ്ങൾപോലെ ഏതോ രാജ്യത്തെ ഏതോപ്രദേശത്തു സംഭവിച്ച ഒരു പകർച്ചവ്യാധി മാത്രമായിരുന്നു കൊറോണയും അതുമൂലമുള്ള മരണങ്ങളും. എാതാനും മാസങ്ങൾക്കു മുൻപ് വരെ കൊറോണയും കോവിഡും സാധാരണ സംഭാഷണങ്ങളിൽ ഒരിക്കൽപ്പോലും ഉപയോഗിക്കാത്ത വാക്കുകളായിരുന്നു. ഇപ്പോൾ മാത്രമാണു നമ്മൾ തിരിച്ചറിയുന്നത് ഇതുവരെ നമ്മൾ ആർജിച്ച അിറവുകളോ, ആയുധങ്ങളോ, മരുന്നുകൾ ഉൾപ്പടയുള്ള വൈദ്യ ശാസ്ത്ര സൗകര്യങ്ങളോ മതിയാകില്ല ഇൗ വൈറസിനെ നേരിടാനെന്ന്. ചിനയിലെ യുവാൻ പ്രാവിശ്യയിൽ ചുവടുറപ്പിച്ച കോറോണ ഇറാനും ഇറ്റലിയും സ്പെയിനും ജർമനിയും ബ്രിട്ടനും കടന്ന് നമ്മുടെ കൊച്ചു കേരളത്തിലും ഭീതിയുടെ കനൽക്കാറ്റുകൾ വീശാൻ തുടങ്ങയിരിക്കുന്നു. കേവലം പനി-മരണങ്ങൾക്കപ്പറം മനുഷ്യരാശിയെ ഒന്നടങ്കം ഭൂമുഖത്തുനിന്നും തുടച്ചു നീക്കുവാനുള്ള കരുത്തുമായാണ് ഇൗ കീടാണു നമുക്കു നേരെ പാഞ്ഞടുക്കുന്നത്. ഇൗ തിരിച്ചറിവ് നമ്മെ ഭയചകിതരാക്കുന്നു. ഇതുവരെ സുരക്ഷിതരാണെന്ന് നമ്മൾ മേനി നടിച്ചിരുന്നു.സുരക്ഷയുടെ കവചങ്ങൾ ഒന്നൊന്നായി ഭേദിച്ചുകൊണ്ടാണ് കൊറോണയുടെ വരവ്. ശാന്തസമാുദ്രവും ഹിമാലയ പർവതനിരകളും മിറകടക്കാൻ ദിവസങ്ങൾ പോലും വേണ്ടി വന്നില്ല ഇൗ വൈറസിന്. നിസ്സഹായരായി എത്ര നാൾ നാം നോക്കി നിൽക്കും?.
പക്ഷെ നാം കീഴടങ്ങണമോ?. നമ്മൾ ഇവിടെവരെ എത്തിയത് എങ്ങനെയാണ്.?മനുഷ്യ നിർമിതമായ ലോക മഹാ യുദ്ധങ്ങൾ ഉൾപ്പടയുള്ള മഹാദുരന്തങ്ങൾ നമ്മെ പലപ്പോഴും വെല്ലുവിളിച്ചിട്ടുണ്ട്, ഭൂമുഖത്തു നിന്നും മാനവിക സംസ്കാരത്തെ തുടച്ചു നീക്കുവാനുള്ള ശ്രമങ്ങളും നടന്നിട്ടുണ്ട്. പക്ഷെ അപ്പോഴൊക്കെ നമ്മെ കൈപിടിച്ച് മുന്നോട്ടു നടത്തിയത് ആരാണ്?. എന്തിനായിരുന്നു അത്?. വൈദ്യശാസ്ത്രം ഇന്നത്തെരൂപത്തിൽ വികാസം പ്രാപിച്ചിട്ട് ഒരു നൂറ്റാണ്ടു പോലും തികഞ്ഞിട്ടില്ല. നിലനിൽക്കുവാനുള്ള നമ്മുടെ അദമ്യമായ ഇഛാശക്തിയാണ്, നമ്മെ ഇന്ന് ഇവിടെ എത്തിച്ചിരിക്കുന്നത്. ഇൗ ഇഛാശക്തിയുടെ ബലത്താലാവും ഇനിയും മാനവികസംസ്കാരം മുന്നോട്ടു പോവുക. കോറോണകളിൽ തട്ടി കാലിടറി വീഴാനുള്ളതല്ല നമ്മുടെ സംസ്കാരം. ഇൗ ഇഛാശക്തി നമുക്ക് ലഭിക്കുന്നത് വിശ്വസത്തിലൂടെയാണ്. ആ വിശ്വാസത്തിനു ബലമേകുന്നത് പ്രാർത്ഥനയാണ്. ഇങ്ങനെ നമുക്കപ്പറമുള്ള എന്നാൽ നമ്മോടൊപ്പമുള്ള ദൈവക ശക്തിയിലുള്ള അചഞ്ചലമായ വിശ്വാസമാണ് മുന്നോട്ടുള്ള പ്രയാണത്തിനുള്ള അടിസ്ഥാന ഉൗർജം.
മേൽപറഞ്ഞ അടിസ്ഥാന ഉൗർജത്തെ ഉപയോഗപ്പെടുത്തിക്കൊണ്ടുമാത്രമേ ഇൗ മഹാമാരിയെ ചെറുത്തു തോൽപ്പിക്കാൻ സാധിക്കൂ. എന്നാൽ അത്തരമൊരു ശ്രമം നമ്മുടെ സർക്കാരുകളുടെ ഭാഗത്തു നിന്നും ഉണ്ടാകുന്നുണ്ടോ ?. പരിശോധിക്കേണ്ടിയിരിക്കുന്നു. കോറോണാ ഭീഷണിയെ നേരിടാനുള്ള ഏതെല്ലാം മാർഗനിർദ്ദേശങ്ങളാണ് സർക്കാരുകൾ മുന്നോട്ടു വയ്ക്കുന്നത് ?.ലോകാരോഗ്യ സംഘടനയുടെ നിർദ്ദേശ പ്രകാരം ഒാരോ സർക്കാരുകളും അതതു രാജ്യങ്ങളിലും, സംസ്ഥാനങ്ങളിലും നലനിൽക്കുന്ന സാഹചര്യങ്ങൾക്ക് അനുസരിച്ചാണ് പ്രതിരോധ പ്രവർത്തന പരിപാടികൾ രൂപപ്പെടുത്തുന്നത്. കേരളത്തിന്റെ പശ്ചാത്തലത്തിൽ, നമ്മൾ സ്വീകരിച്ചു നടപ്പാക്കിക്കൊണ്ടിരിക്കുന്ന പദ്ധതികൾ മാത്രം പരിശോധിക്കാം. ആദ്യഘട്ടത്തിൽ സാമൂഹികാകലവും ശൂചിത്വവും പാലിച്ച് രോഗം പടരാതിരിക്കാനുള്ള മുൻകരുതലാണ് നമ്മൾ എടുത്തത്.അതോടപ്പം ജനങ്ങൾ കൂടുതലായി ഇടപഴകുന്നതിനുള്ള അവസരങ്ങളും കുറച്ചു കൊണ്ടുവന്നു. ഭൂമിശാസ്ത്രപരമായി രാജ്യത്തിന്റെ തെക്കെ അറ്റത്താണു കേരളത്തിന്റെ സ്ഥാനം. അതുകൊണ്ടു തന്നെ മറ്റു സംസ്ഥാനങ്ങളിൽ നിന്നും, രാജ്യങ്ങളിൽ നിന്നുമുള്ള യാത്രികരുടെ നിരന്തരമായ പോക്ക്-വരവ് താരതമ്യേന കറവുമായിരുന്നു. അങ്ങനെയാണ് ആരംഭ ദിശയിലെ രോഗ ബാധ നിയന്ത്രിക്കുന്നതിൽ നാം നിർണായക നേട്ടങ്ങൾ കൈവരിച്ചത്. പിന്നീട് സമ്പൂർണ ലോക് ഡൗൺ പ്രഖ്യാപിച്ചുകൊണ്ട് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുകയും ചെയ്തു. പൊതു ഗതാഗതം നിരോധിച്ചു, സ്വകാര്യ യാത്രകളുടെ മേൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി, ദേവാലയങ്ങൾ, വിദ്യാഭ്യാസ സ്ഥ0പനങ്ങൾ, ബാറുകളുൾപ്പടയുള്ള ഹോട്ടലുകൾ തുടങ്ങി തട്ടുകടകൾ വരെ അവയുടെ പ്രവർത്തനം നിറുത്തി വയ്പ്പിച്ചു. ഏറ്റവും വിചിത്രം ഇവയിൽ പല സ്ഥാപനങ്ങൾക്കും പിന്നീട് പല ഘട്ടങ്ങളിലായി തുറന്നു പ്രവർത്തിക്കാനുള്ള അനുമതിയും നൽകി. പക്ഷെ അവയിൽ നിന്നെല്ലാം ദേവാലയങ്ങളെ ഒഴിവാക്കി നിറുത്തുകയായിരുന്നു. ഒരുവിശ്വാസിയുടെ നിത്യ പ്രാർത്ഥനകൾ, കുർബാന, കുമ്പസാരം തുടങ്ങിയുള്ളകൂദാശകൾദേവാലയാന്തരീക്ഷത്തിലാണ് നടക്കുന്നത്. അങ്ങനയുള്ള ദേവാലയങ്ങളുടെ വാതിലുകൾ അധികനാൾ കൊട്ടിയടക്കുമ്പോൾ വിശ്വാസിക്കുണ്ടാകുന്ന മാനസിക വിഷമത്തിന്റെ ആഴം, എല്ലാം യാന്ത്രികമായി കാണുന്നവർക്ക് ഉൾക്കൊള്ളാൻ ബുദ്ധിമുട്ടുള്ളതായിരിക്കും.“ആരോഗ്യത്തിനു ഹാനികരം എന്നെഴുതി വച്ചിട്ടുള്ള മദ്യം വിൽക്കുകയു വിൽക്കാൻ അനുവദിക്കുകയും ചെയ്യുന്ന”സർക്കാരിന് മനസിലാകാത്ത കാര്യങ്ങളാണ് ഇവ. മനുഷ്യന്റെ ശാരീരിക ആരോഗ്യ പ്രശ്നങ്ങൾക്ക് പരിഹാരം തേടിയാണ് മനുഷ്യർ ആശുപത്രികളിൽ എത്തുന്നത്. മാനസികാരോഗ്യ പ്രശ്നങ്ങൾക്ക് ഒരുവിശ്വാസി പരിഹാരം കണ്ടെത്താറ് ദേവാലയ സന്ദർശനങ്ങളിലൂടെയും പ്രാർത്ഥനകളിലൂടെയുമാണ്. ആശുപത്രികളോടൊപ്പമോ അതിലും കൂടുതലായോ നമ്മുടെ ആരോഗ്യത്തെ സ്വാധീനിക്കുന്നതും ആശ്വാസം തരുന്നതും ആരാധനകളും പ്രാർത്ഥനകളുമാണ്. ഇൗ ആശ്വാസം ഒരുവിശ്വാസിക്കു നൽകുവാൻ മറ്റൊരു വ്യവസ്ഥക്കും കഴിയില്ലതാനും. ഇൗ വിശ്വാസത്തിന് എന്തെങ്കിലും ശാസ്ത്രീയ അടിത്തറയുണ്ടൊ എന്ന് പലരും സംശയിച്ചേക്കാം. ഇതൊരു അനുഭവസത്യമാണ്. അതുകൊണ്ടാണ് നൂറ്റാണ്ടുകളായി പരപ്രേരണ കൂടാതെ ഇൗ വിശ്വാസം നില നിൽക്കുന്നത്.
സ്വാഭാവികമായി അടുത്ത ചോദ്യം ഉയർന്നു വരാം. പ്രാർത്ഥിക്കുന്നത് വീടുകളിൽ തന്നെയാകാമല്ലോ. എന്തിനാണ് ദേവാലയങ്ങളിൽ തന്നെ പോകണമെന്ന് നിർബന്ധം പിടിക്കുന്നത?.വീടുകളിൽ ഇരുന്നും വിശ്വാസികൾ പ്രാർത്ഥിക്കാറുണ്ട്. എന്നാൽ ആചാരപരമായും വിശ്വാസപരമായും ചിലകാര്യങ്ങൾ ദേവാലയങ്ങളിൽ തന്നെ ചെയ്യേണ്ടതാണ്. മാത്രമല്ല സഹജിവികളുമായി അവന് ഇടപഴകാൻ അവസരവും ലഭിക്കും. രോഗാണു ബാധിതർ അവർ അിറയാതെ തന്നെ ആരാധനാലയങ്ങളിൽ എത്തിയാൽ രോഗവ്യാപന സാദ്ധ്യത കൂടില്ലേ?. തീർച്ചയായും. എന്നാൽ മറ്റുസ്ഥലങ്ങളിൽ ആളുകൾ കൂടുന്നതിനേക്കാൾ അപകടക്കുറവ് ദേവാലയങ്ങളിൽ തന്നെയായിരിക്കും.സാധാരണയായി പള്ളികളിൽ എത്തുന്നവർ പരസ്പര പരിചയമുള്ളവരായിരിക്കും. അതുപോലെ തന്നെ അടുത്ത പ്രദേശങ്ങളിലെ രോഗവ്യാപനത്തെക്കുറിച്ചുള്ള വിവരങ്ങളും അവിടെ പങ്കു വയ്ക്കപ്പെടും. മറ്റുള്ളവർക്ക് ആവശ്യത്തിന് മുൻകരുതൽ എടുക്കുവാനും ഇങ്ങനെയുള്ള കൂടിച്ചേരലുകൾ സഹായിക്കും. താരതമ്യേന മറ്റുള്ളവരേക്കാൾ സ്വയം അച്ചടക്കം പാലിക്കുന്നവരായിരിക്കും വിശ്വാസികൾ. ക്രിസ്ത്യൻ ദേവാലയങ്ങളിൽ എത്തുന്നവരുടെ പ്രവർത്തികളെ നിരീക്ഷിക്കുന്ന പുരോഹിതരുടെ സജീവ സാന്നിദ്ധ്യം ഉണ്ടാകാറുണ്ട്. കൂട്ടംകൂടി ദേവാലയങ്ങളിൽ എത്തുന്നവർ മുൻപും കുറവായിരുന്നു. ഒരിക്കലും ഒരു ഇടവകയിലെ മുഴുവൻ അംഗങ്ങളും ഒരുമിച്ച് പള്ളികളിൽ എത്താറില്ലല്ലോ?.വിശ്വാസികൾക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്ത തരത്തിലുള്ള പല നിയന്ത്രണങ്ങളും കൊണ്ടുവരാം. ഒാരോ പള്ളിയിലേയും ഇടവകക്കാരെ പല മേഖലകളായി തരിച്ച് അവർക്കായി ഒാരോദിവസം മാറ്റി വച്ചുകൊണ്ട് ദേവാലയങ്ങൾ തുറന്നു പ്രവർത്തിക്കാവുന്നതാണ്. രോഗവ്യാപനത്തിന്റെ ആദ്യഘട്ടങ്ങളിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ മനസ്സിലാക്കാവുന്നതാണ്. എന്താണ് സംഭവിക്കുന്നത് എന്ന് ആർക്കും നിശ്ചയമില്ലായിരുന്നു. രോഗാണു വാഹകർ അവരിൽ രോഗതീവ്രത വർദ്ധിക്കുന്നതിനു മമ്പുപോലും മറ്റുള്ളവരുമായി ഇടപഴകിയാൽ രോഗം പകരുവാനുള്ള സാദ്ധ്യതയുണ്ടെന്ന തിരിച്ചറിവാണു ഭരണകർത്താക്കളെ ജാഗരൂകരാക്കിയത്. എന്നാൽ രോഗവ്യാപന മേഖലകളും മറ്റു പ്രദേശങ്ങളും തമ്മിലുള്ള ഇടപെടലുകൾ ഇല്ലാതാക്കുന്നതു വഴി ഒരു പരിധി വരെ രോഗവ്യാപനത്തെ നിയന്ത്രിക്കാമെന്നു നാം മനസ്സിലാക്കി. എന്നിട്ടും ദേവാലയങ്ങളെ മാത്രം നിയന്ത്രണ പരിധിയിൽനിന്നും ഒഴിവാക്കാൻ സർക്കാർ തയ്യാറായിട്ടില്ല. നിയന്ത്രണങ്ങളിൽ അയവു വരുത്തിയ മറ്റു സ്ഥാപനങ്ങളേക്കാൾ കൂടുതലായി രോഗ വ്യാപനം ദേവാലയ സന്ദർശനം നടത്തിയവരിലൂടെ ഉണ്ടായിട്ടുണ്ടോ?.ഉത്തരം ലഭിക്കേണ്ട സംശയങ്ങളാണിവ. കൊറോണാ വ്യാപനത്തിന്റെ രീതികൾ മനസ്സിലാക്കുവാൻ നമ്മുടെ മുന്നിലെത്തുന്ന പത്ര വാർത്തകൾ മാത്രം പരിശോധിച്ചാൽ മതിയാവും.
ആദ്യ ഘട്ടത്തിൽ മറ്റു സംഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ രോഗവ്യാപനവും മരണനിരക്കും താരതമ്യേന കുറവായിരുന്നു. എന്നാൽ ഏതാനും മാസങ്ങളായി രോഗബാധിത മേഖലയിൽ നിന്നുള്ളവർ ധാരാളമായി എത്തിതുടങ്ങി. നമ്മൾ മേനിപറഞ്ഞിരുന്ന നമ്മുടെ പ്രതിരോധ പ്രവർത്തനങ്ങളുടെ ദൗർബ്ബല്യവുംഅതോടൊപ്പം വെളിവാക്കപ്പെട്ടു. രോഗബാധിതർ നമ്മളുമായി ഇടപഴകിയാൽ നമുക്കും രോഗം വരാനുള്ള സാദ്ദ്യത വളരെ കൂടുതലാണ്. ഇത്തരം വ്യാപനം തടയുന്നതിനുള്ള ഏറ്റവും പ്രധാന പ്രായോഗിക ബുദ്ധിമുട്ട് രോഗാണു വാഹകർ ആരൊക്കെയാണെന്നു തിരിച്ചറിയുവാനുള്ള നമ്മുടെ സംവിധാനങ്ങളുടെ അപര്യാപ്തതയാണ്. രോഗബാധിതരേയോ അവരുടെ ആവാസമേഖലകളോ കണ്ടെത്തിയെങ്കിൽ മാത്രമേ ഫലപ്രദമായ പ്രതിരൊധ നടപടികൾ സ്വീകരിക്കാൻ കഴിയൂ. നിയന്ത്രണ മേഖലകളൾക്കപ്പുറമാണ് രോഗബാധിതർ എത്തിച്ചേരുന്നതെങ്കിൽ നമ്മൾ നസ്സഹായരാണ്, തീർത്തും നിസ്സഹായരാണ്. ഇടപെടലുകളിൽ ജാഗ്രത പാലിക്കുക മാത്രമാണ് നമുക്ക് ചെയ്യുവാൻ സാധിക്കുന്നത്. മാനസികമായി ഇൗ പ്രതിസന്ധിയെ മിറകടക്കുവാനുള്ള എന്തെല്ലാം തയ്യാറെടുപ്പുകൾ നമ്മൾ നടത്തിയിക്കുണ്ട്. ഇവിടെ ദേവാലയങ്ങളെ ബോധവൽക്കരണ കേന്ദ്രങ്ങൾ ആക്കാമായിരുന്നു. പ്രാർത്ഥന കൊണ്ടു ഫലമുണ്ടായാലും ഇല്ലങ്കിലും തന്നെപ്പോലെ തുല്യ ദുഖിതർ വേറെയുമുണ്ടെന്ന് മനസ്സിലാക്കുമ്പോൾ നമുക്കു നൽകുന്ന ആശ്വാസം മറ്റാരിൽ നിന്നും ലഭിക്കില്ല. ദേവാലയങൾ അടച്ചിട്ടതിലൂടെ ഇൗ അവസരമാണ് നമ്മൾ നഷ്ടപ്പെടുത്തിയത്. കൂട്ടായ പ്രാർത്ഥന പകർന്നു കൊടുക്കുന്ന ഉൗർജവും വീട്ടിനുള്ളിലെ പ്രാർത്ഥനയിൽ നിന്നും ലഭിക്കുന്ന പ്രാർത്ഥനയുടെ ഉൗർജവും രണ്ടു തലങ്ങളിലുള്ളതാണ്. അസുഖം ഉണ്ടാകുന്നതിനു മുമ്പു തന്നെ ഒറ്റപ്പെടേണ്ടി വരുമ്പോഴുള്ള മാനസിക സംഘർഷം പലരേയും ആത്മഹത്യയിലേക്കു വരെ കൊണ്ടെത്തിക്കുന്നു. കുട്ടികളുടെ കര്യമാണ് പരിതാപകരം. സാധാരണ കാലങ്ങളിൽ പോലും ഒരു വർഷം മുന്നൂറിലധികം കുട്ടികൾ കേരളത്തിൽ മരിക്കുന്നതായാണ് കണക്ക്. ഏകാന്ത തടവ് അനുഭവിക്കുന്ന കുറ്റവാളികളേക്കാൾ കടുത്ത മാനസിക വ്യഥയായിരിക്കും സമ്പർക്ക വിലക്കനുഭവിക്കുന്ന സാധാരണക്കാർക്ക് അനുഭവിക്കേണ്ടി വരിക. പിന്നീട് സാമൂഹികമായ ഒറ്റപ്പെടലിനും ഇവർ വിധേയരാവേണ്ടി വരും. അതുപോലെ മദ്യപാനവും അതുമൂലമുണ്ടാകുന്ന കുഴപ്പങ്ങളും. ഇത്തരം വാർത്തകൾ പത്രപംക്തികളിൽ ഏറിവരികയാണ്. ഒരു പക്ഷെ കോവിഡ് മൂലം മരിക്കുന്നവരേക്കാൾ കൂടുതൽ ഇത്തരം സാഹചര്യങ്ങളിൽ മരിക്കുന്നവരായിരിക്കും. ഇങ്ങനയുള്ള ഘട്ടങ്ങളിൽ കുറേക്കൂടി ഫലപ്രദമായി ഇടപെടുവാൻ സാധിക്കുന്നത് ആത്മീയ രംഗത്തു പ്രവർത്തിക്കുന്നവർക്കായിരിക്കും.
മരണ നിരക്കിലും രോഗബാധിതരുടെ എണ്ണത്തിലും മുൻപന്തിയിലുള്ള സംസ്ഥാനമാണ് മഹാരാഷ്ര്ട(മരണം 12,000-ന് അടുത്തും, രോഗബാധിതർ 300.000-ത്തിനടുത്തും, ജൂൺ-17 കണക്കു പ്രകാരം). ഇൗ സംസ്ഥാനത്തെ ഉയർന്ന മരണ നിരക്കിനേക്കുറിച്ചും രോഗവ്യാപനത്തേക്കുറിച്ചുമുള്ള വാർത്തകൾ ആദ്യമൊന്നും നമ്മെ അത്ഭുതപ്പെടുത്തിയില്ല.പക്ഷെ ധാരാവിയിൽ നിന്നും പുറത്തു വന്ന രോഗവ്യാപനത്തിന്റെ വാർത്തകൾ മഹാരാഷട്രയെ മാത്രമല്ല ലോകത്തെ തന്നെ ഞെട്ടിച്ചു. ലോകത്തിൽ ഏറ്റവും കൂടുതൽ ജനങ്ങൾ,ഇരുപത്തഞ്ചു ലക്ഷത്തിലധികം, തിങ്ങി പാർക്കുന്ന ചേരിപ്രദേശമാണ് ധാരാവി. ആളിക്കത്താവുന്ന തീപ്പൊരിയാണ് അവടെ വീണിരിക്കുന്നത്. അത്ഭുതമെന്നു പറയട്ടെ ഏതാനും ആഴ്ചകൾക്കുള്ളിൽ തന്നെ ധാരാവിയിലെ രോഗവ്യാപനത്തെ നിയന്ത്രണ വിധേയമാക്കാൻ അധികാരികൾക്കു കഴിഞ്ഞു. (നാളെ എന്തു സംഭവിക്കുമെന്ന് പ്രവചിക്കാൻ പറ്റില്ലങ്കിലും.). പ്രതികൂല സാഹചര്യത്തിലും എല്ലാരംഗത്തും പിന്നോക്കം നിൽക്കുന്ന ധാരാവിക്ക് ഇൗ മഹാമാരിയെ പ്രതിരോധിക്കാൻ കഴിഞ്ഞുവെങ്കിൽ തീർച്ചയായും നമുക്കും അതു സാധിക്കും. ചീനയിലെ യുവാനിൽ നിന്നു തുടങ്ങിയ കൊറോണയുടെ വ്യാപനം ലോകമെമ്പാടുമായി ഒന്നരക്കോടിയോടടുക്കുന്നു, മരണം ആറു ലക്ഷത്തോളവും. ഇന്ത്യയിലെ സ്ഥിതിയും ഭിന്നമല്ല. കൂടുതൽ ആഴങ്ങളിലേക്ക് കൂപ്പു കുത്തുമോ അതോ കരകയറുമോ?. ഏറ്റവും ഒടുവിൽ കിട്ടിയ കണക്കനുസരിച്ച് മരണ സംഖ്യ 25,000-ഉം രോഗബാധിതരുടെ എണ്ണം 1,000,000-ഉം കടന്നു. എന്നാൽ ഇന്ത്യയിലെ വ്യാപനരീതിക്ക് ചില പ്രത്യേകതകളുണ്ട്. 1,000-ൽ കൂടുതൽ മരണം റിപ്പോർടു ചെയ്യപ്പെട്ടത് കേവലം ഏഴുസംസ്ഥാനങ്ങളിൽ നിന്നും മാത്രമാണ്. 5,000 -ൽ കൂടുതൽ റിപ്പോർട് ചെയ്യപ്പട്ടത് മഹാരാഷ്ട്രയിൽ നിന്നുമാത്രവും. രോഗവ്യാപനത്തിന്റെ തോതിലും മരണ നിരക്കിലും കേരളത്തിന്റെ അവസ്ഥ വളരെ മച്ചെപ്പെട്ടതാണ്. 10,000-ത്തിനടുത്ത രോഗ വ്യാപനമുണ്ടെങ്കിൽ പോലും മരണപ്പെട്ടവർ 50-ൽ താഴെ മാത്രമാണ്. എങ്കിലും ഒരപകട സൂചന കേരളത്തിന്റെ കണക്കിൽ പതിയിരുപ്പുണ്ട്. ഒരു മാസം മുമ്പുവരെ ദിവസവും റിപ്പോർട് ചെയ്യപ്പെട്ട കേസുകൾ കേവലം 100-ൽ താഴെ മാത്രമായിരുന്നു. എന്നാൽ കഴിഞ്ഞ ഒരുമാസമായി പുതിയ കേസുകൾ ക്രമാതിതമായി വർദ്ധിക്കുന്ന കാഴ്ചയാണ് കാണുന്നത്. അതിലും ആശങ്കാജനകമായ വാർത്ത ആരോഗ്യ പ്രവരത്തകരെ തന്നെ കോവിഡ് കീഴ്പ്പെടുത്തുന്നു എന്നതാണ്. മെഡിക്കൽ കോളേജുകൾ ഉൾപ്പടയുള്ള പല ആശുപത്രി കളുടേയും പ്രവർത്തനവും താളംതെറ്റി തുടങ്ങി. കമ്മ്യൂണിറ്റി കിച്ചനുകളുടെ പ്രവർത്തനവും ഏറക്കുറെ നിലച്ചിരിക്കുകയാണ്.. മുന്നിൽ നിന്നവരുടെ ആവേശം ചോർന്നൊലിക്കുന്നതായി തോന്നുന്നു. ഉപചാര വാക്കുകൾ കൊണ്ടോ. വാദ്യഘോഷങ്ങൾ കൊണ്ടോ കഠിനമായ വെല്ലുവിളികളെ നേരിടാൻ സാധ്യമല്ല, കോവിഡ് അതികഠിനമായ വെല്ലുവിളിയാണു താനും.
മറ്റു സംസ്ഥനങ്ങളേക്കാൾ പരമ്പരാഗതമായി തന്നെ ബഹുദൂരം മുന്നിലാണ് നമ്മുടെ ആരോഗ്യ സംവിധാനങ്ങളും ആരോഗ്യ പ്രവർത്തകരും. പണ്ടു കാലങ്ങളിൽ സ്മാൾപോക്സ് ചിക്കൻ പോക്സ് തുടങ്ങിയ പകർച്ച വ്യാധികൾ പടരുമ്പോൾ രോഗികളെ വീടിനടുത്തു തന്നെ തൽക്കാലം മാറ്റി പാർപിച്ചു കൊണ്ടാണ് ചികിത്സകൾ നടത്തിയിരുന്നത്. അതുപോലെ ശുചിത്വത്തിന്റെ കാര്യത്തിൽ നമ്മൾ പിന്തുടർന്ന ചില പാരമ്പര്യങ്ങളുമുണ്ട്. മിക്കവാറും എല്ലാ വീടുകളുടേയും പൂമുഖത്ത്, പുറത്തു പോയി വരുന്നവർക്ക് കൈകാലുകൾ ശുചിയാക്കുവാൻ പാത്രങ്ങളിൽ വെള്ളം വയ്ക്കുന്ന പതിവുണ്ടായിരുന്നു. ഇതെല്ലാം സമൂഹം പഠിപ്പിച്ച പാഠങ്ങളായിരുന്നു. എന്നിട്ടും എന്തേ നമുക്ക് കാലിടറുന്നത്?. നമുക്കു വേണ്ടി മുന്നിൽ നിന്നു പോരടിക്കുന്ന ആരോഗ്യ പ്രവർത്തകർക്ക് ആവേശം പകരാൻ നമുക്ക് കഴിയണം. അവരുടെ ആത്മ വിശ്വാസത്തിനു കോട്ടം തട്ടിയാൽ ഇൗ സംവിധാനം തന്നെ തകർന്നു നിലം പൊത്തും. ഡോ: അമരീന്ദർ ബജാജ്(മാക്സ് സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ) എഴുതിയ അനുഭവകുറിപ്പുകൂടി വായിച്ചാൽ ഇന്നത്തെ പ്രതിരോധ പ്രവർത്തനങ്ങൾ എവിടെ എത്തി നിൽക്കുന്നു എന്നു വ്യക്തമാവും. താൻ ജോലി ചെയ്യുന്ന ആശുപത്രിയിലെ സ്ഥിതിയാണ് അവർ വിശദീകരിച്ചത്. “വളരെ പെട്ടന്നായിരുന്നു ആശുപത്രിയിലെ സാഹചര്യങ്ങൾ മാറി മിറഞ്ഞത്. ഒ പി യുടേയും ഒാപ്പറേഷൻ തിയേറ്ററുകളുടേയും പ്രവർത്തനം നിലച്ചു. ഒരു ദിവസം കൊണ്ട് ഞങ്ങൾ യുദ്ധ മുഖത്തെ പോരാളികളായി. ഡോക്ടർമാരോടള്ള പൊതുജന സമീപനത്തിനും ഇതോടൊപ്പം മാറ്റം വന്നു. കൊറോണ പടയാളികൾ, മുന്നണിപ്പോരാളികൾ, വെള്ള പട്ടാളക്കാർ തുടങ്ങിയ വിശേഷണങ്ങൾ ഇന്ത്യയാകെ ഞങ്ങൾക്ക് ചാർത്തി തന്നു”…..“ എന്നാൽ ഇൗ സ്ഥിതിമാറുവാൻ അധിക ദിവസങ്ങൾ വേണ്ടി വന്നില്ല. ഒരു മുതിർന്ന ഡോക്ടറെ വസ്ത്രാക്ഷേപം ചെയ്ത് തെരുവുൽ വലിച്ചഴച്ചു. അയാൾ ചെയ്ത കുറ്റം എൻ 95, മാസ്ക് ആവിശ്യപ്പെട്ടു എന്നതായിരുന്നു. രോഗികളെ അവർക്കും തനിക്കും അപകടമുണ്ടാകാത്ത രതിയിൽ ചികിത്സിക്കുന്നതിനു വേണ്ടിയായിരുന്നു അത്തരമൊരു ആവിശ്യം ഉന്നയിച്ചത്. മഹാ പ്രതിരോധത്തിനായുള്ള മഹത്തയ പോരാട്ടത്തെ പിന്നോട്ടടിക്കുന്നതല്ലേ ഇത്തരം സംഭവങ്ങൾ?”.പ്രശ്നങ്ങൾ തുടങ്ങുകയായിരുന്നു. ഭീകരങ്ങളായ ദുരനുഭവങ്ങൾ അവരെ കാത്തു നിൽപ്പുണ്ടായിരുന്നു. എല്ലാം മറന്നുള്ള അനേക ദിവസത്തെ സേവനം(പോരാട്ടം) കഴിഞ്ഞ് മുന്നണി പോരാളി വീട്ടിലെത്തിയപ്പോൾ ആ പ്രദേശത്തേക്കുള്ള അവരുടെ പ്രവേശനം നിരോധിക്കുകയാണ് ചെയ്തത്. അവസാനം ആ പ്രദേശത്തെ ഡോക്ടർമാരുടെ സംഘടന റസിഡന്റ് അസോസിയേഷനു മുന്നറിയിപ്പു നൽകി. അസോസിയേഷനിലെ അംഗങ്ങൾക്ക് വൈദ്യ സഹായം നിഷേധിക്കുമെന്ന് !!!.
അവർ തുടർന്നു ചോദിക്കുന്നു “കൊറോണ കവർന്നെടുത്തത് ജീവിതങ്ങൾ മാത്രമല്ല,അതു വിതച്ച ഭീതി നമ്മുടെ സമാധാനത്തെ നശിപ്പിച്ച് ഭീകരമായ ഒറ്റപ്പെടലിലേക്ക് നമ്മളെ തള്ളി വിടുകയോ, ബാഹ്യലോകവുമായി ബന്ധപ്പെടാൻ സാധിക്കാതെ ജീവിക്കേണ്ടി വരികയോ ചെയ്യുന്ന സാഹചര്യം , നമ്മുടെ സമൂഹത്തെ ഏതു പാതാളത്തിലേക്കാണ് തള്ളിയിടുന്നത്.”.
ഇൗ സന്ദേഹങ്ങൾക്കുത്തരം ശാസ്ത്രജ്ഞ•ാരുടെ പരീക്ഷണ ശാലകളിൽ നിന്നോ, കോടാനുകോടി രൂപയുടെ വികസന പദ്ധതികൾ വിഭാവന ചെയ്യുന്ന സർക്കാർ ഒാഫീസുകളിൽ നിന്നോ നമുക്ക് ലഭിക്കില്ല. അവിടെ നമുക്ക് കൂടുതൽ സഹായകരമായി വരുന്നത് മനുഷ്യ മനസ്സുകളുടെ ആകുലതകളും ആശങ്കകളും പ്രതീക്ഷകളും പങ്കുവയ്ക്കുന്ന ദേവാലയങ്ങളും അവയുടെ പരിസരങ്ങളും തന്നെയാണ്. നമ്മൾ ഇതുവരെ കണ്ടു പിടിക്കാത്ത പ്രതിരോധ വാക്സിൻ ആരേങ്കിലും എപ്പേഴെങ്കിലും കണ്ടു പിടിക്കുമെന്ന പ്രതീക്ഷയിൽ ജീവിക്കുന്ന കോടാനുകോടി ജനങ്ങളുണ്ട്. ആ പ്രതീക്ഷയാണ് ഏറ്റവും വലിയ കരുത്ത്. ആ പ്രതീക്ഷകൾക്ക് ശക്തി പകരുകയാണ് ദേവാലയങ്ങൾ ചെയ്യുന്നത്. അവയുടെ വതിലുകൾ കൊട്ടിയടക്കല്ലേ, സൂക്ഷിച്ചു മാത്രമേ ഞങ്ങൾ അങ്ങോട്ടു ചുവടുവയ്ക്കൂ.
സി. മിറാന്‍റോ FCC, Clarean Convent Chalakudy
അനുദിന വിശുദ്ധർ
പ്രഭാത പ്രാർത്ഥന ; 20-10 -202
Covid-in-churches-page-003
വചന വിചിന്തിനo | യേശു പിതാവിലേക്കുള്ള വഴി
ഈശോയെ എന്നെ ഒന്ന് കെട്ടിപ്പിടിക്കാമോ?