1
'അവനെ വള്ളത്തില്‍ കയറ്റാന്‍ അവര്‍ ആഗ്രഹിച്ചു....'
ഫാ. ലൂയിസ് പന്തിരുവേലില്‍ OFMConv
മനുഷ്യമനസ്സിന് ഗ്രഹിക്കാന്‍ സാധിക്കാത്ത, ഈ വലിയ പ്രപഞ്ചത്തില്‍, ഇരുട്ടില്‍, തനിച്ചാകുന്ന കുട്ടിയെപ്പോലെ, വനത്തില്‍ അകപെടുന്ന യാത്രികനെപോലെ, ഈ ഭൂമി, തനിയെ എങ്ങോട്ടെന്നില്ലാതെ സൗരയൂധത്തിനൊപ്പം ഭ്രമണത്തിലാണ്.
ഭൂമിക്കും, ഒരു ഭയം ഉണ്ടാകാം! ഇത്തിരിപ്പോന്ന മനുഷ്യര്‍ ഈ ഭുമിയിലിരുന്നാണ്, പരസ്പരം സ്‌നേഹിക്കുകയും, മല്ലടിക്കുകയും ചെയ്യുന്നത്. വലിയ കടലില്‍ ഒറ്റക്കാകപെട്ട ശിഷ്യന്മാരെപോലെ....!
ജീവിത ക്ലേശങ്ങളില്‍ അകപെടുമ്പോളും, അപകടങ്ങളില്‍ പെടുമ്പോളുമൊക്കെയാണ് ഭയം നമ്മെ ഗ്രഹിക്കുന്നത്. നമ്മെ സ്‌നേഹിക്കുന്നവരെപോലും, എന്തിന് ദൈവസാന്നിധ്യത്തെപോലും, നമുക്ക് തിരിച്ചറിയാന്‍ കഴിയാത്തവിധം, ഭയം നമ്മെ പിടികൂടും.
ഈ ജീവിത യാഥാര്‍ഥ്യമാണ്, വി. യോഹന്നാന്റെ സുവിശേഷത്തില്‍ ആറാം അദ്ധ്യായത്തില്‍ രേഖപ്പെടുത്തിയ ഈശോയുടെ അത്ഭുതത്തില്‍ നിന്ന് നാം മനസിലാക്കേണ്ടത്.
ഞാനാണ്, ഭയപ്പെടേണ്ട എന്ന ഈശോയുടെ വാക്കുകള്‍ കേട്ടപ്പോള്‍ തന്നെ, ശിഷ്യന്മാരുടെ ഭയം വിട്ടകന്നു. വചനം പറയുന്നു: '...അവനെ വള്ളത്തില്‍ കയറ്റാന്‍ അവര്‍ ആഗ്രഹിച്ചു.... പെട്ടെന്ന് വള്ളം അവര്‍ ലക്ഷ്യം വച്ചിരുന്ന കരക്ക് അടുത്തു....'
ദൈവത്തെ ജീവിതതോണിയില്‍ കയറ്റണമെന്ന് ആഗ്രഹിക്കുമ്പോള്‍ തന്നെ, ഭയം ഇല്ലാതാകുകയും, നമ്മുടെ ആത്യന്തിക ജീവിതലക്ഷ്യത്തില്‍ എത്തിച്ചേരുകയും ചെയ്യും എന്നതും, നാമറിയേണ്ട യാഥാര്‍ഥ്യമാണ്.
നമുക്ക്, നമ്മുടെ ഇത്തിരിപ്പോന്ന ജീവിതത്തോണിയില്‍ ദൈവപുത്രനെ കയറ്റാം…
പിൻവാങ്ങൽ
ബെൽജിൻ ചാത്തംകണ്ടത്തിൽ
അത്ഭുതങ്ങൾ കണ്ട് ഈശോയെ രാജാവാക്കാൻ ആഗ്രഹിച്ച് അവനെ പിന്തുടരുന്ന ഒരുപാട് ജനങ്ങൾ, അത്ഭുതങ്ങൾ കണ്ടിട്ടും അവന്റെ കൂടെ നടന്നിട്ടും ഈശോയെ തിരിച്ചറിയാത്ത ശിഷ്യന്മാർ.
പക്ഷേ അതൊന്നും അവൻ ഗണ്യമാക്കുന്നില്ല. അവനെ പ്രശംസിച്ചു പറയുന്ന (പ്രത്യേകമായി അപ്പം വർദ്ധിപ്പിക്കൽ) ജനത്തിന്റെ പ്രശംസയിൽ മുങ്ങിപ്പോകാതെ തൻറെ ദൗത്യനിർവഹണത്തിനായി ഏകാന്തതയിലേക്ക് പിൻവാങ്ങി പിതാവിന്റെ ഹിതം ആരായുന്ന ഈശോ. നമ്മുടെ ജീവിതത്തിലും പ്രശംസാർഹമായ നിമിഷങ്ങൾ കടന്നുവരുമ്പോൾ അതിൽ മതിമറക്കാതെ ഇതൊക്കെ നശ്വരമാണെന്ന് മനസ്സിലാക്കി ദൈവത്തിങ്കിലേക്ക് പിൻവാങ്ങാൻ ഒരു മനസ്സ് നമുക്കുണ്ടാകണം. ഈശോയെ തിരിച്ചറിയാനും അവൻ ദൈവപുത്രൻ ആണെന്ന് വിശ്വസിക്കാനും.
ദൈവം നമ്മോടുകൂടെ
ആഷ്ബിൻ തെക്കിനേൻ
ഇന്നത്തെ സുവിശേഷത്തിൽ നാം കാണുന്നത് യേശു ജലത്തിനു മീതെ നടന്ന് തൻ്റെ ശിഷ്യരുടെ പക്കൽ എത്തുമ്പോൾ അവർ യേശുവിനെ മനസ്സിലാക്കാതെ ഭയത്തോടെ നിൽക്കുന്ന രംഗമാണ്.
കൊടുങ്കാറ്റും പ്രക്ഷുബ്ധമായ കടലും അവരിൽ ഭയം വർധിപ്പിക്കുകയും അവരുടെ അടുത്തേക്ക് വരുന്ന ഈശോയെ ഭൂതം എന്ന് കരുതുകയും ചെയ്യുന്നു.
അവർ തന്നെ കണ്ടതാണ് 5 അപ്പം 5000 പേർക്ക് വർധിപ്പിച്ചു നൽകിയ ഈശോയെ. ഈശോ അവരുടെ രക്ഷക്കായി വരുമെന്ന് വിസ്മരിച്ച ശിഷ്യർ നമ്മുടെ പ്രതീകങ്ങളാണ്.
നമ്മുടെ ജീവിതത്തിലും പല അപകട സാഹചര്യങ്ങളിലും നമ്മെ സഹായിച്ചിട്ടുള്ള ഈശോയുടെ സാന്നിധ്യം നാം മനസ്സിലാക്കാതെ പോകാറുണ്ട്. നമ്മെ സഹായിക്കാൻ എപ്പോഴും നമ്മുടെ ചാരെ ഈശോ ഉണ്ടെന്നുള്ള ബോധ്യത്തിലേക്ക് നമുക്കെല്ലാം വളരാം
ഭയപ്പെടേണ്ട
ആൽബിൻ മൂലൻ
ഇന്നത്തെ സുവിശേഷത്തിൽ നമുക്ക് കാണുവാൻ സാധിക്കുന്നത് യേശു വെള്ളത്തിന് മീതെ നടക്കുന്ന ഭാഗമാണ്. വെള്ളത്തിന് മീതെ നടക്കുന്ന യേശുവിനെ കാണുന്ന ശിഷ്യന്മാർ തെറ്റായ മുൻവിധിയോടു കൂടെ നോക്കി കാണുകയും ഭയപ്പെടുകയുമാണ്. എന്നാൽ അത് യേശുവാണ് എന്ന സത്യം തിരിച്ചറിയുമ്പോൾ യേശുവിൻ്റെ കൂടെ ആയിരിക്കുവാനായി ശിഷ്യന്മാർ ആഗ്രഹിക്കുന്നു. ഭയത്തോടെ നോക്കി കണ്ട ശിഷ്യന്മാർക്ക് യേശു ആശ്വാസ ദായകനായി തീരുകയാണ്.
നമ്മുടെ ജീവിതത്തിലെ പല തെറ്റായ മുൻവിധികളും, തിരിച്ചറിയപ്പെടാതെ പോകുന്ന സത്യങ്ങളും നമ്മെ ഭയപ്പെടുത്തുന്നുണ്ടാകും. ഒരുപക്ഷേ നന്മയ്ക്കായി പരിണമിക്കേണ്ട പലതും നേർവിപരീതമായി ദോഷത്തിനായി ഭവിച്ചേക്കാം. ആയതിനാൽ, തെറ്റായ മുൻവിധികൾ മാറ്റിക്കൊണ്ട് സത്യത്തോടു കൂടെ ആയിരിക്കുവാൻ നമുക്ക് ശ്രമിക്കാം
"ഇരുട്ടേറുമ്പോൾ"
ഫ്രയർ ജിബിൻ എടപ്പുള്ളവൻ
നേരം വൈകിട്ടും മലമുകളിലേക്ക് പോയ ഈശോ തിരികെ വരുന്നില്ലെന്ന് മനസ്സിലാക്കിയ ശിഷ്യന്മാർ ഈശോയെ കൂട്ടാതെ കഫർണ്ണാമിലേക്ക് പോകുന്നതും തുടർന്ന് കടൽക്ഷോഭിക്കുന്നതും ഈശോ വെള്ളത്തിന് മേലെ നടന്ന് അവർ കരികിലെത്തി അവർക്ക് ബലം നൽകുന്നതും ആണ് ഇന്നത്തെ സുവിശേഷത്തിൽ നാം കാണുക. നമ്മുടെയൊക്കെ ജീവിതത്തിൽ ചിലപ്പോഴൊക്കെയും യേശുവിനെ കൂട്ടാതെ മുന്നോട്ടുപോകുന്ന ചില അവസരങ്ങൾ വരും. ശിഷ്യന്മാരുടെ ഇടയിൽ കടൽക്ഷോഭിച്ചത് പോലെ "കർത്താവ് നിന്നോടു കൂടെയില്ല"എന്ന ഓർമ്മപ്പെടുത്തലും ആയി ശക്തിയേറിയ കാറ്റ് ജീവിതത്തിൽ ആഞ്ഞടിച്ചെന്നു വരും ആ സമയത്ത് ഓർക്കേണ്ടത് നാം അറിയാതെ എവിടെയോ എപ്പോഴോ കൂടെ കൊണ്ടുവരാതിരുന്ന കർത്താവിനെയാണ്. ആ ജീവിത പ്രതിസന്ധിയിൽ അവൻ വരും കാരണം നാം ഉപേക്ഷിച്ചാലും നമ്മെ ഉപേക്ഷിക്കാത്ത ഒരുവനാണ് നമ്മുടെ കർത്താവ്
" അത്ഭുതത്തിന്റെ ഉള്ളിലെ അത്ഭുതം "
ഫ്രയർ ജിന്റേഷ് മാളിയേക്കൽ
ഇന്നത്തെ സുവിശേഷ ഭാഗത്തിന്റെ 21 തിരുവചനത്തിൽ യേശുവിനെ ശിഷ്യന്മാർ വള്ളത്തിൽ കയറ്റാൻ ആഗ്രഹിച്ചു പെട്ടെന്ന് വള്ളം അവർ ലക്ഷ്യം വച്ചിരുന്ന കരയ്ക്ക്ടുത്തു എന്നു കാണാം ഇതിനെ സുവിശേഷ വാഖ്യാതാക്കൾ കാണുന്നത് അത്ഭുതത്തിന്റെ ഉള്ളിൽ അത്ഭുതം ആയിട്ടാണ് കാരണം ഈശോ വെള്ളത്തിന് മീതെ നടക്കുന്ന ഒരു അത്ഭുതം അതിനോട് ചേർന്ന് തന്നെ മറ്റൊരത്ഭുതം സങ്കീർത്തന പുസ്തകം 107 അദ്ധ്യായം മുപ്പതാമത്തെ തിരുവചനത്തിലും ഇങ്ങനെ തന്നെ നമുക്ക് കാണാൻ സാധിക്കും.അവർ ആഗ്രഹിച്ച തുറമുഖത്ത് അവരെ അവിടുന്ന് എത്തിച്ചു എന്ന്. ശിഷ്യന്മാർ തങ്ങളുടെ പ്രതികൂല സാഹചര്യത്തിൽ യേശുവിനെ വള്ളത്തിൽ കയറ്റാൻ ആഗ്രഹിച്ചു അപ്പോൾ തന്നെ അവരുടെ ജീവിതത്തിൽ അത്ഭുതങ്ങൾ സംഭവിച്ചു. പ്രിയ സഹോദരങ്ങളെ നമുക്കും പ്രാർത്ഥിക്കാം നമ്മുടെ പ്രതികൂല സാഹചര്യങ്ങളിൽ ദൈവസാന്നിധ്യ അവബോധത്തിൽ ആയിരിക്കാനുള്ള കൃപ ഞങ്ങൾക്ക് തരണമേ എന്ന്. ആമേൻ
ഞാനാണ് ഭയപ്പെടേണ്ട
ക്ലമെന്റ് പാത്തിക്കൽ
ശുശ്രൂഷിക്കുന്നവരായും രക്ഷിക്കുന്നവനായുംഈശോ നമ്മുടെ മധ്യേയുണ്ട്.
അവന്റെ സാന്നിധ്യമാണ് അപ്പോസ്തലന്മാരെ ആപത്തുകളിൽ നിന്നും രക്ഷിച്ചത് അവർ പറയുന്നത് ഒരു വാക്ക് മാത്രമാണ് ഭയപ്പെടേണ്ട ഞാനാണ്.
നമ്മൾ ഭയപ്പെടുന്നത് മറ്റൊന്നുംbകൊണ്ടല്ല മറിച്ച് ഈശോയിലുള്ള വിശ്വാസക്കുറവ് നിമിത്തമാണ്.
അവൻ നമ്മുടെ അടുക്കലേക്ക് വരുന്നത് നമ്മുടെ ഭയം മാറ്റുവാൻ ആണ്. എല്ലാ സാഹചര്യങ്ങളും നമുക്ക് എതിരാകുമ്പോഴും ഈശോ നമ്മോട് പറയുന്നു ഭയപ്പെടേണ്ട ഞാനാണ്. അവനിലുള്ളവിശ്വാസത്തിൽ ആഴപ്പെടുവാനായി നമുക്ക് പ്രാർത്ഥിക്കാം
നമ്മെ അറിയുന്ന ദൈവം
ക്രിസ്റ്റോ കോരേത്ത്
യോഹന്നാൻ 6:16-24 വരുള്ള ഭാഗങ്ങളിൽ നമുക്ക് കാണുവാൻ സാധിക്കുക പ്രകൃതിക്ക് മേൽ അധികാരമുള്ള യേശുവിനെയാണ്.
ശിഷ്യന്മാർ മറുകരയിലേക്ക് പോയപ്പോൾ ഈശോ അവരോടൊപ്പം ഉണ്ടായിരുന്നില്ല. എന്നിരുന്നാലും തന്നെ അനുഗമിക്കുന്നവരുടെയും സ്നേഹിക്കുന്നവരെയും പ്രയാസങ്ങൾ അറിഞ്ഞ് അവരുടെ സഹായത്തിനെത്തുന്ന ഒരു കൂട്ടാളിയായി ഈശോയെ നമുക്ക് കാണുവാൻ സാധിക്കും.
ഈശോ അവരോട് പറയുന്നത് ഒരേയൊരു വാക്കു മാത്രമാണ് ഭയപ്പെടേണ്ട. ഈശോയുടെ ലക്ഷ്യം ശിഷ്യ സമൂഹത്തെയും തന്നെ അനുഗമിക്കുന്നവരെയും വിശ്വാസത്തിൽ ആഴപ്പെടുത്തുവാനുള്ള ഒരു പരിശ്രമം കൂടിയാണ്.
അപ്പത്തിനു വേണ്ടി തന്റെ അടുത്തേക്ക് വന്നവർക്ക് അവൻ വിളമ്പിയത് അപ്പം മാത്രമല്ല, ദിവ്യ രഹസ്യങ്ങളിലേക്ക് ആഴപ്പെടാനുള്ള കൃപ കൂടിയാണ്. നമുക്കും പ്രാർത്ഥിക്കാം ഈശോയെ നിന്നിൽ ആഴപ്പെടുവാനുള്ള വലിയ കൃപാവരം എനിക്ക് നൽകണമേ.
Ego eimi
ആന്റോ ചേപ്പുകാലായിൽ
സകല പ്രപഞ്ചത്തിന്റെയും സൃഷ്ടാവും നിയന്താവും താൻ തന്നെയാണെന്ന് വ്യക്തമാക്കുന്ന രണ്ടു വചനഭാഗങ്ങൾ ഈ ദിവസം നാം ചിന്തിക്കുന്നു. (യോഹ 6 ,ഉൽ 8:1-11)
ജല പ്രളയത്തിനുശേഷം മനുഷ്യനെ ഓർത്ത് പ്രപഞ്ചത്തെ പൂർവസ്ഥിതിയിലാക്കുന്ന ഒരു ദൈവത്തെ നാം കാണുന്നു
പുതിയ നിയമത്തിൽ കടലിനു മീതെ നടന്ന് താൻ ദൈവപുത്രൻ ആണെന്ന് വ്യക്തമാക്കി തരുന്ന ഈശോ അവിടുന്ന് പറയുന്നു ഞാനാകുന്നു(ego eimi)
യോഹന്നാന്റെ സുവിശേഷത്തിൽ ഏഴ് തവണ നമുക്ക് ഞാനാകുന്നു എന്ന പദം ഉപയോഗിച്ചിരിക്കുന്നത് ചെയ്തിരിക്കുന്നത് കാണുവാൻ സാധിക്കും.
മുൾപ്പടർപ്പിൽ മോശയോട് പറഞ്ഞ അതേ സ്വരം ഞാനാകുന്നു.
പലപ്പോഴും കൂടെ നടന്ന ശിഷ്യന്മാർക്ക് ഈശോയെ തിരിച്ചറിയാൻ കഴിയാതെ പോയി.
നമ്മുടെ ജീവിതത്തിലും യേശു ദൈവപുത്രൻ ആണെന്ന് ഉറച്ച് വിശ്വാസ ലഭിക്കുവാനും, അവൻ സർവ്വശക്തൻ ആണെന്നു ഉറച്ചു വിശ്വസിക്കാനുള്ള വലിയ കൃപാവരത്തിനായി നമുക്ക് പ്രാർത്ഥിക്കാം
let us break our comfort zones
ജോയൽ ചേപ്പുകാലായിൽ
" The spirit of the lord will not guide you where the grace of God cannot sustain you "
ഇന്നത്തെ സുവിശേഷമടക്കം എത്രയെത്ര സംഭവങ്ങളും, സന്ദർഭങ്ങളും മുകളിലെ വാക്കുകളെ സാധൂകരിക്കുന്നു.
നാം പലപ്പോഴും നമ്മുടേതായ comfort zones ഒതുങ്ങി കൂടുമ്പോൾ നമുക്കായി കൃപകൾ ഒരുക്കി കാത്തിരിക്കുകയാണ് ദൈവം ഒരിക്കലും തന്റെ comfort zones ഭേദിച്ചാൽ മാത്രമേ നമുക്ക് മനസ്സിലാകൂ കടലിനു മുകളിലൂടെ നടക്കാൻ മാത്രമല്ല മനുഷ്യ ചിന്തകളിൽ യുക്തി ഭദ്രമായതിനപ്പുറം ചെയ്യാൻ ദൈവത്തിന് കഴിയുമെന്ന്.
So let us break our comfort zones for chrust
മനുഷ്യൻ
അക്ഷയ്
സർവ്വശക്തനായ ദൈവത്തിന്റെ ശക്തനായ സൃഷ്ടി
- സ്താദിയോൺ= 185m 185 x 30 = 5550 m= 5.550 km
ഇത്രയും ദൂരമാണ് ശിഷ്യന്മാർ ഈശോ വരുന്നതിനു മുൻപ് പ്രക്ഷുബ്ദമായ കടലിലൂടെ തുഴഞ്ഞത്.
. മനുഷ്യരായ നമ്മെ അബലരായിട്ടല്ല അവിടുന്ന് സൃഷ്ടിച്ചത്.
. പ്രയാസങ്ങളും പ്രതിസന്ധികളും ജീവിതത്തിൽ ഉണ്ടാകുമ്പോൾ അവയെ അതിജീവിക്കുവാൻ ഒരു പരിശ്രമം നമ്മുടെ ഭാഗത്തുനിന്നും ദൈവം ആഗ്രഹിക്കുന്നുണ്ട്.
. യഥാർത്ഥമായ നമ്മുടെ പ്രാർത്ഥന പ്രതിസന്ധികളും പ്രശ്നങ്ങളും എടുത്തു മാറ്റുന്നതിൽ ഉപരി ദൈവപിതാവ് നമ്മളിൽ നിക്ഷേപിച്ചിരിക്കുന്ന ഇച്ഛാശക്തിയോടെ അവിടുത്തോട് ചേർന്ന് അവയെ അതിജീവിക്കുന്നവാനാണ്
അൽത്ഭുതം അപ്പം ആകുമ്പോൾ
നിബിൽ
. ജീവിതത്തിന്റെ ഏതു പ്രതിസന്ധികളിലും കൂടെയുണ്ടാകുന്ന ക്രിസ്തുവിനെ യോഹന്നാൻ ഈ സുവിശേഷത്തിലൂടെ നമുക്ക് കാണിച്ചുതരികയാണ്.
. ക്രിസ്തു വെള്ളത്തിന് മീതെ നടക്കുന്ന
അൽത്ഭുതം യോഹന്നാന്റെ സുവിശേഷത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത് അപ്പം വർദ്ധിപ്പിക്കുന്ന സംഭവത്തിനും ജീവന്റെ അപ്പത്തെ കുറിച്ചുള്ള ക്രിസ്തുവിന്റെ പഠിപ്പിക്കലിനും ഇടയിലായിട്ടാണ്.
. അവൻ നൽകിയ അപ്പം ഭക്ഷിച്ചാൽ ഒന്നിനെയും ഭയപ്പെടേണ്ടതില്ല. ജീവിതമാകുന്ന വഞ്ചി തിരമാലകൾ ആകുന്ന പ്രതിസന്ധികളിൽ ആടി ഉലയുമ്പോഴും അവൻ നമ്മുടെ കൂടെത്തന്നെ ഉണ്ടാകും, കാരണം ആ അപ്പത്തിലൂടെ അവൻ നമ്മളിൽ വസിക്കുകയാണ്
ദൈവസന്നിധ്യം
ജോയൽ വള്ളോംമ്പ്രായിൽ
നമ്മുടെ പ്രശ്നങ്ങളിലും ബുദ്ധിമുട്ടുകളിലും ദൈവസാന്നിധ്യം തിരിച്ചറിയാം, അതുവഴി നമ്മുടെ ലക്ഷ്യങ്ങളിൽ സുഗമമായി എത്താൻ സാധിക്കും എന്ന ബോധ്യം ഈ വാരം സുവിശേഷം പകർന്നു നൽകുന്നു.
* ഉല്പത്തി പുസ്തകത്തിൽ ജലം താഴ്ന്ന് മണ്ണിൽ അഭയം പ്രാപിക്കാൻ കാത്തിരിക്കുന്ന നോഹയെയും കൂട്ടരെയും നാം കാണുന്നു.
* പ്രതിസന്ധികൾക്ക് നടുവിൽ ദൈവസാന്നിധ്യം തിരിച്ചറിഞ്ഞ് നോഹയെ പോലെ പ്രതീക്ഷയോടെ നല്ലൊരു നാളെക്കായി കാത്തിരിക്കാം.
* ഈ വാരം വചന വിചിന്തനങ്ങൾക്കൊപ്പം വയനാട്ടിലെ ജനങ്ങളെ ഓർക്കുകയും അവർക്കുവേണ്ടി പ്രാർത്ഥിക്കുകയും ചെയ്യാം. ദൈവസാന്നിധ്യ അവബോധവും പ്രതീക്ഷകളും അവർ കൈവിടാതിരിക്കാൻ
BELIEVE IN ME
ഐസൻ ഊരോത്ത്
നമ്മുടെ ദൈവവിശ്വാസത്തെയൊക്കെ തെല്ലൊന്ന് ചോദ്യം ചെയ്യുന്നതാണ് ഇന്നത്തെ വചന ഭാഗം.
* യേശുനാഥൻ മനുഷ്യനായി നമ്മുടെ സാദൃശ്യം തന്നെ സ്വീകരിച്ചുകൊണ്ട് അവൻ എളിമപ്പെട്ടതുകൊണ്ട് തന്നെ ആകണം സകലത്തിനെയും സൃഷ്ടിച്ച്, പരിപാലിക്കുന്ന, അവന്റെ ദൈവികശക്തിയെ നാം പലപ്പോഴും സംശയിച്ചു പോകുന്നത്.
* കടലിനു മീതെ നടന്ന് തങ്ങളുടെ അടുക്കലേക്ക് വരുന്ന യേശുവിനെ കണ്ട് ശിഷ്യന്മാർ ഭയന്ന് നിലവിളിക്കുകയാണ്. തങ്ങളുടെ സങ്കല്പങ്ങൾക്ക് അതീതനായി കടന്നുവരുന്ന അവനെ ഭൂതമോ പ്രേതമോ ആയി ധരിച്ചിട്ടായിരിക്കണം അവർ വാവിട്ടു കരയുന്നത്.
* യേശുവിന്റെ അത്ഭുതങ്ങൾ എത്ര കണ്ടവരാണ് അവർ... എന്നിട്ടും എന്തേ അത് യേശു ആയിരിക്കും എന്ന ആദ്യ ചിന്ത അവർക്കുണ്ടായില്ല എന്നതാണ് നമ്മെ ധ്യാനിപ്പിക്കേണ്ട വിഷയം.
* ബുദ്ധി ഏതാണ്ട് ഉറക്കുന്ന കാലം മുതലേ അപരനെ അളന്നുതൂക്കൂന്നവനാണ് മനുഷ്യൻ. പക്ഷേ യേശുനാഥന്റെ മുന്നിൽ നിന്റെ അളക്കലുകളെല്ലാം അടിയറവ് വയ്ക്കേണ്ടതുണ്ട്. കാരണം ഒന്നേയുള്ളൂ, അവൻ നിന്റെ അളക്കലുകൾ എല്ലാം നിസ്സാരം ലംഘിക്കാൻ കഴിയുന്നവനാണ്, അവൻ നീ നിർണ്ണയിക്കുന്ന പരിധിയിൽ ഒതുങ്ങുന്നവനല്ല.
* അവനെ നമ്മുടെ സ്പേസിലേക്കും ടൈമിലേക്കും ഒതുക്കുന്നതുകൊണ്ടാണ് നമ്മൾ തെറ്റിൽ വീണു പോകുന്നത്.
* നമ്മുടെ വിശ്വാസത്തിലേക്ക് വിരൽ ചൂണ്ടുന്ന ചിന്തയാണിത്.
* ദൈവത്തിന് അസാധ്യമായി ഒന്നുമില്ലെന്ന് ആവർത്തിച്ചുരുവിട്ടിട്ടൊന്നും വല്ല്യ കാര്യമുണ്ടാകില്ല. നിന്റെ സങ്കല്പങ്ങളെ അതിലംഘിക്കുന്ന സാഹചര്യങ്ങളിൽ അത് നിന്നെ തുണക്കണമെന്നില്ല.
* വിശ്വാസം ഒരു കൃപയാണ് നേടിയെടുക്കേണ്ടതിനേക്കാൾ നീയത് എളിമയോടെ സ്വീകരിക്കേണ്ടതാണ്.
* നമ്മുടെ തീരാത്ത ശങ്കകളിലെല്ലാം അവൻ നമ്മോട് പറയുന്നുണ്ട്; "ഭയപ്പെടേണ്ട, ഇതു ഞാനാണ്"
കൂടെയുള്ള കർത്താവ്
അലൻ മാതിരംപള്ളിൽ
* ശിഷ്യന്മാർ വള്ളത്തിൽ കയറി മറുകരയിലേക്ക് പോകുമ്പോൾ കടൽക്ഷോഭിക്കുകയും അപ്പോൾ കർത്താവ് അവരുടെ അടുക്കലേക്ക് എത്തുകയും ചെയ്യുന്നു.
* കർത്താവ് എല്ലായ്പ്പോഴും നമ്മെ കരുതുന്നവനാണ് എന്നെ സത്യം ഊട്ടിയുറപ്പിക്കുന്നതാണ് ഈ സുവിശേഷ ഭാഗം.
* നമ്മുടെ ജീവിതത്തിലും പല രീതിയിലുള്ള പ്രതിസന്ധികളിലൂടെയും ഏകാന്തതകളിലൂടെയും നാം കടന്നുപോയേക്കാം. എന്നാൽ, എല്ലാം അറിയുന്ന കർത്താവ് കൂടെയുണ്ടെന്ന് നാം അറിയുന്ന പക്ഷം അവിടെ സമാധാനവും പ്രത്യാശയും നമ്മിലേക്ക് കടന്നു വരികയും പിന്നെ പ്രശ്നങ്ങളൊന്നും പ്രശ്നമല്ലാതായി തീരുകയും ചെയ്യും.
* കയ്പേറിയ കടൽ ക്ഷോഭാനുഭവതിനപ്പുറം പ്രത്യാശ നൽകുന്ന, ക്രിസ്‌തുവാകുന്ന തീരമുണ്ടെന്ന് ഓർക്കുക.
JESUS THE SOURCE AND DESTINATION OF OUR LIVES
ഫ്രയർ സുബിൻ പേക്കുഴിയിൽ
The disciples were at the end of the 4th mile of their journey and they might have exhausted all their energy to row through the rough waves.
* When they realized the presence of Jesus, they were able to overpower the tossing waves.
* Jesus always left disciples ahead of him but he always had an eye on them. S, we are also left by Jesus into the woods of the world where we may bow to temptations but we must realize that He is always with us and this realization would indeed help us to overpower those temptations and continue in his path.
* The crowd were like the Raven and the Dove left by Noah from the ark that returned only to fulfill its instinctive desire. But Jesus teaches us that we must overpower our instinct and look for our inner peace by cultivating the spirit of gratitude and be satisfied with what we have because Jesus is the source and destination of our lives and our motive to seek him must be to fulfill the very purpose of our lives.
ദൈവം ഓർത്തു
ജോജോ മോൻ
പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച രണ്ട് നൗകകളുടെ സംഭവമാണ് ഒന്നാം വായനയിലും സുവിശേഷത്തിലും നാം കാണുന്നത്. a) നോഹയുടെ പെട്ടകം, b) കൊടുങ്കാറ്റിൽ അകപ്പെട്ട ഈശോയുടെ ശിഷ്യന്മാരുടെ വഞ്ചി.
* രണ്ട് സംഭവകഥകളിലും പൊതുവായ ചില ഘടകങ്ങൾ നമുക്ക് കാണുവാൻ സാധിക്കും.
* a) ദൈവത്തിൽ ആശ്രയിച്ച് നോഹ, ഈശോയിൽ പ്രത്യാശ അർപ്പിച്ച ശിഷ്യന്മാർ.
* b) ദൈവം പ്രത്യേകം മാറ്റിനിർത്തുകയും വിളിക്കുകയും ചെയ്തവർ.
* c) വചനം കേട്ട് അത് അനുസരിച്ചവർ.
* d) ലോകത്തിൻ്റെതായ വ്യാപാരങ്ങൾ ത്യജിച്ച്, ലൗകികതയിൽ മുഴുകാതെ, വ്യത്യസ്തരായി ജീവിച്ചവർ.
* e) സഹോദരങ്ങളോടും സഹജീവികളോടും കൂടെ യാത്ര ചെയ്തവർ.
* f) യാത്രയുടെ കാരണവും ഉദ്ദേശ്യവും ദൈവവചനത്തോടുള്ള പ്രത്യുത്തരമായിരുന്നു.
* g) നോഹയെയും പെട്ടകത്തിൽ ഉണ്ടായിരുന്ന എല്ലാ ജീവജാലങ്ങളെയും കന്നുകാലികളെയും ദൈവം ഓർത്തു. അതുപോലെ കടൽക്ഷോഭത്തിൽ വലഞ്ഞ ശിക്ഷഗണത്തെ ഈശോ സമീപിച്ച് ധൈര്യപ്പെടുത്തി ആശ്വസിപ്പിക്കുന്നു
മനസ്സിലാക്കുമ്പോൾ
ജെയിംസ് ചിരപ്പറമ്പിൽ
* യേശുവിനെ തിരക്കി ആളുകൾ പോകുന്നത് നമുക്ക് സുവിശേഷത്തിൽ കാണുവാൻ കഴിയുന്നുണ്ട്. പഞ്ചസാര എവിടെയാണോ ഇട്ടിരിക്കുന്നത്, അവിടേക്ക് ഉറുമ്പുകൾ താനേ വരും.
* യേശു അവരുടെ ഇടയിൽ പ്രവർത്തിച്ച അത്ഭുതങ്ങൾ കണ്ടപ്പോൾ അവനിൽ ദൈവാത്മാവ് ഉണ്ട് എന്ന തിരിച്ചറിവ് അവർക്ക് ഉണ്ടാകുകയാണ്.
* യേശു അവരിലേക്ക് പകർന്നു നൽകിയത് സുവിശേഷമാണ്. അല്ലാതെ മോശയുടെ നിയമത്തിൽ എഴുതിയിരിക്കുന്നത് പോലെ "കണ്ണിനു പകരം കണ്ണ് പല്ലിന് പകരം പല്ല്" എന്നല്ലായിരുന്നു.
* യേശു അവർക്ക് പുതുജീവൻ നൽകി അവരെ പ്രത്യാശ ഉള്ളവരാക്കി മാറ്റി
ഏലിയാ - സ്ലീവാ - മൂശക്കാലം : എട്ടാം ഞായര്‍
ഉറങ്ങുന്നതിനു മുൻപുള്ള പ്രാർത്ഥന 13|10|2020
കൈത്തക്കാലം നാലാം ഞായർ (മത്താ13 : 44 - 52)