അഗ്നിശുദ്ധിയും - ആത്മശുദ്ധിയും
ഫ്രയർ ജോജോമോൻ
ചരിത്രത്തിൽ വളരെയധികം തെറ്റിദ്ധാരണകൾക്ക് ഇടംപിടിച്ച ഒരു സുവിശേഷ ഭാഗമാണിത്.
കാരണം ആദിമ ക്രൈസ്തവർ മിശിഹായുടെ രണ്ടാം വരവ് വേഗം സംഭവിക്കുമെന്ന ധാരണയിൽ കാത്തിരുന്നു.
ഒരു മനുഷ്യന് ഭൂമിയിൽ തൻറെ ആത്മാവിനോടും ശരീരത്തോടും കൂടിയുള്ള തീർത്ഥാടന ജീവിതം ഒന്നേയുള്ളൂ.
അതിൻറെ വളർച്ചയും ലക്ഷ്യവും സ്വർഗ്ഗോത്മുഖമായിരിക്കണം.
ഒരുവന്റെ ജീവിത ദൈർഘ്യം ഹൃസ്വമോ, ദീർഘമോ ആയാലും, ദൈവകൃപയാൽ ആത്മശുദ്ധി കൈവരിക്കുന്നവൻ നിത്യജീവൻ അർഹനാകുന്നു. അതിനായി ഓരോരുത്തരും തങ്ങളുടെ കണക്ക് കൊടുക്കേണ്ടതായി വരുന്നു.
ഭൂമിയിലെ സഹനങ്ങൾ, വേദനകൾ, കഷ്ടപ്പാടുകൾ, പ്രതിസന്ധികൾ, പീഡനങ്ങൾ എല്ലാം വഴി മനുഷ്യജീവിതം അഗ്നിപരീക്ഷകളിലൂടെ കൂടുതൽ മാറ്റ് കൈവരിക്കുന്നു. അതിനായി ആത്മീയ ചൈതന്യവും, വചന പാരായണവും, കൗദാശിക ജീവിതവും നമ്മെ യഥാർത്ഥ ലക്ഷ്യത്തിൽ എത്തിക്കട്ടെ.
ആമേൻ..
Watching and Waiting
ഫ്രയർ ബെൽജിൻ ചാത്തങ്കണ്ടത്തിൽ
മത്തായി 24:29-36-ൽ, അവസാന കാലങ്ങളെ കുറിച്ച് യേശു നമ്മെ ഓർമിപ്പിക്കുന്നു. യേശു തൻ്റെ മടങ്ങിവരവിന് മുമ്പുള്ള അടയാളങ്ങളെയും അസ്വസ്ഥതകളെയും കുറിച്ച് മുന്നറിയിപ്പ് നൽകുന്നു, പക്ഷേ അതിനോടൊപ്പം നമുക്ക് ആശ്വസിക്കാൻ ആയി പ്രത്യാശയും നൽകുന്നുണ്ട്.
അവസാനത്തെ ദിവസം മുൻകൂട്ടി പ്രവചിക്കാൻ ശ്രമിക്കുകയല്ല വേണ്ടത്, മറിച്ച് ഓരോ ദിനവും വിശ്വസ്തരായി ജീവിക്കാൻ ശ്രദ്ധിക്കുകയാണ് വേണ്ടത് .
പ്രധാനമായ സന്ദേശം ഇത് തന്നെയാണ്: എല്ലായ്പ്പോഴും വിശ്വാസത്തോടെ, ജാഗ്രതയോടെ ജീവിക്കണം. ദൈവത്തിന്റെ വാഗ്ദാനങ്ങളിൽ വിശ്വാസം അർപ്പിക്കാം . ഭയപ്പെടാതെ, പ്രതീക്ഷയോടെ , നിത്യജീവിതം ലഭിക്കുന്നതിനുള്ള വിശ്വാസവഴിയിലൂടെ നമുക്ക് മുന്നേറാം. പൗലോസ് ശ്ലീഹ എഴുതിയതുപോലെ "ഞങ്ങള്‍ വസിക്കുന്ന ഭൗമികഭവനം നശിച്ചുപോകുമെങ്കിലും കരങ്ങളാല്‍ നിര്‍മിത മല്ലാത്തതും ശാശ്വതവും ദൈവത്തില്‍നിന്നുള്ളതുമായ സ്വര്‍ഗീയഭവനം ഞങ്ങള്‍ക്കുണ്ടെന്നു ഞങ്ങള്‍ അറിയുന്നു"
(2 കോറി 5 : 1). ഈയൊരു പ്രത്യാശയിൽ ഈശോയുടെ വരവായി നമുക്ക് ഒരുങ്ങിയിരിക്കാം.
ആമേൻ
അവസാനം
ഫ്രയർ നിബിൽ
ലോകാവസാനത്തെ കുറിച്ചുള്ള ജിജ്ഞാസ മനുഷ്യനെ എന്നും അലട്ടുന്ന ഒരു ചോദ്യമാണ് ആധുനികശാസ്ത്രം പോലും അതിനുള്ള ഉത്തരത്തിനു വേണ്ടിയുള്ള പരക്കംപാച്ചിലാണ്.
• ലോകാവസാനത്തെപ്പറ്റി സംസാരിക്കുമ്പോൾ ക്രിസ്തു പറയുന്നതും ആവർത്തിക്കുന്നതുമായ ഒരു പദമാണ് ഭയപ്പെടേണ്ട കാരണം കാരണം അത് ഒരു ഭയാനകമായ ദിനം അല്ല പകരം രക്ഷാകരമായ സുദിനമാണ്.
• പിതാവിന് അല്ലാതെ മറ്റാർക്കും അറിയാനാവാത്ത വിധം നിഗൂഢമായ ലോകാവസാന നാളിനെ ഓർത്ത് വെറുതെ ഭയപ്പെട്ട് ജീവിക്കാതെ ദൈവം നമുക്ക് നൽകിയ ജീവിതകാലം അവൻ ആഗ്രഹിക്കുന്നത് പോലെ ജീവിക്കുവാൻ ഇന്നത്തെ സുവിശേഷം നമ്മെ ക്ഷണിക്കുന്നു.
വചനമാകുന്ന ഉറപ്പ്
ഫ്രയർ അഷ്‌ബിൻ
• ഇന്നത്തെ സുവിശേഷം നമ്മെ ഓർമിപ്പിക്കുന്നത് ഈ ലോകജീവിതം നമ്മുടെ ജീവിതത്തിന്റെ അവസാനമല്ല മറിച്ച് നിത്യമായ ജീവിതം നമ്മെ കാത്തിരിക്കുന്നു എന്നാണ്.
• ഭൂമിയിലെ ഈ ജീവിതം ദൈവത്തോട് കൂടിയുള്ള നിത്യമായ ജീവിതത്തിലേക്ക് നമ്മെ ഓരോരുത്തരെയും നയിക്കുന്നതായിരിക്കണം.
• ആ ജീവിതം ലഭിക്കുന്നതിനായി നാം ആശ്രയിക്കേണ്ടത് എപ്പോഴും മാറിവരുന്ന ഭൗതിക വസ്തുക്കളിൽ അല്ല, മറിച്ച് എന്നും ജീവിക്കുന്നതും എന്നും ഉറപ്പുമുള്ളതുമായ ദൈവവചനത്തിൽ ആയിരിക്കണമെന്ന് ഇന്നത്തെ തിരുവചനം നമ്മെ പഠിപ്പിക്കുന്നു.
കാലത്തിന്റെ അടയാളങ്ങളെ മനസ്സിലാക്കുക
ഫ്രയർ ആൽബിൻ
• ഇന്നത്തെ സുവിശേഷത്തിൽ യേശുവിന്റെ രണ്ടാമത്തെ ആഗമനത്തെ കുറിച്ചാണ് പ്രതിപാദിക്കുക. യേശുവിന്റെ രണ്ടാമത്തെ ആഗമനത്തിന് മുന്നോടിയായി ഭൂമിയിൽ ഉണ്ടാകാൻ പോകുന്ന പ്രതിഭാസങ്ങളെക്കുറിച്ച് സുവിശേഷകൻ പറഞ്ഞുവെക്കുന്നുണ്ട്
• കാലത്തിന്റെ അടയാളങ്ങളെ മനസ്സിലാക്കേണ്ടതിന്റെ ആവശ്യകത സുവിശേഷകൻ ഇന്ന് ചൂണ്ടിക്കാണിക്കുന്നു.
• ക്രിസ്തു പറഞ്ഞ കാര്യങ്ങൾ കൂടുതൽ ഉറപ്പുള്ളതാണെന്നും, നിറവേറ്റപെടും എന്നും പറയുവാനായി സുവിശേഷകൻ ഇപ്രകാരം പറയുന്നുണ്ട് ആകാശവും ഭൂമിയും കടന്നു പോകും എന്നാൽ എന്റെ വാക്കുകൾ കടന്നു പോവുകയില്ല.
• ഈ ലോകത്തിൽ എന്നും നിലനിൽക്കുന്നത് ക്രിസ്തുവിന്റെ വചനമാണ്. ആ വചനം തന്നെയാണ് ദൈവം, ആദിയും അന്ത്യവും ഇല്ലാത്തവൻ.
- അതുകൊണ്ടാണ് വിശുദ്ധ യോഹന്നാൻ ഒന്നാമധ്യായം ഒന്നാം വാക്യത്തിൽ ഇപ്രകാരം പറഞ്ഞു വയ്ക്കുന്നത് ആദിയിൽ വചനം ഉണ്ടായിരുന്നു വചനം ദൈവത്തോടു കൂടെയായിരുന്നു വചനം ദൈവമായിരുന്നു.
വിശ്വസ്തനായ ദൈവം
ഫ്രയർ ജോയൽ ജിമ്മി
• നോഹയുടെ കാലത്തെ വെള്ളപ്പൊക്കത്തിന് ശേഷം ദൈവം മനുഷ്യനും ജീവജാലങ്ങളുമായി ചെയ്യുന്ന ഉടമ്പടിയെക്കുറിച്ചാണ് നാം പഴയ നിയമത്തിൽ വായിക്കുക. ദൈവം തന്റെ ഉടമ്പടികളിൽ എന്നും വിശ്വസ്തനാണ്.
• പുതിയ നിയമത്തിൽ ഈശോയുടെ രണ്ടാം വരവിനെ കുറിച്ചാണ് വിവരിക്കുക
• പ്രിയപ്പെട്ടവരെ എത്ര ക്ലാസുകൾ ഉണ്ടായാലും പ്രതീക്ഷിക്കാത്ത കാര്യങ്ങൾ സംഭവിക്കുമ്പോഴും നാം നമ്മുടെ വിശ്വാസത്തിൽ ഉറച്ചുനിൽക്കുന്നുണ്ടോ എന്ന് വിചിന്തനം ചെയ്യാം.
• ദൈവവചനത്തിലും ദൈവത്തിന്റെ ഉടമ്പടികളിലും വിശ്വാസം അർപ്പിച്ച് ഒരുക്കത്തോടെ നമ്മുടെ ജീവിതങ്ങളെ മുന്നോട്ടു നയിക്കാം
THE TIME IS FULFILLED OUT OF HIS BOUNTIFUL MERCY
ഫ്രയർ സുബിൻ
· Jesus is calling each of us who are aware of one’s own burdensome nature for he came not for the righteous but for the sinners.
· We are all justified righteous by the merits of God’s mercy. (Titus 3)
· The immediate thing before us is to repent on our sins and clear the way for his grace to take effect in us. The nature and the events around the world are warning us.
· Let us acknowledge His everlasting covenant with humankind and enkindle in us the virtue of hope, striving for his kingdom out of his bountiful mercy.
കാഴ്ചയ്ക്കപ്പുറമാണ് യാഥാർത്ഥ്യം
ഫ്രയർ അക്ഷയ്
ഈശോ പറയുന്ന ബാഹ്യമായ അടയാളങ്ങൾ അവിടുത്തെ രണ്ടാം ആഗമനത്തെ കാണിക്കുന്നു.
ബാഹ്യമായ അപ്രത്യക്ഷമായതെ ന്തിനെയോ വഹിക്കുന്നു.
ഈ യാഥാർത്ഥ്യം തിരിച്ചറിയാതെയാണ് നമ്മൾ അപരന്റെ ബാഹ്യമായ പ്രവർത്തികൾക്കനുസരിച്ച് അവനെ വിധിക്കുന്നതും കുറ്റപ്പെടുത്തുന്നതും.
ഒരുവന്റെ ബാഹ്യ പ്രകടനത്തിന് പിന്നിലെ കാരണം അന്വേഷിച്ചാൽ കുറ്റപ്പെടുത്തുന്നതിന് പകരം അവനെ സ്നേഹിക്കുവാനേ നമുക്ക് സാധിക്കൂ.
A call for return ticket
ഫ്രയർ ഐസൻ
മനുഷ്യപുത്രന്റെ ആഗമനത്തെക്കുറിച്ചും അതിന്റെ ഭീകരതയെ കുറിച്ചും വളരെ സ്പഷ്ടമായി വെളിപ്പെടുത്തുന്ന ഈശോയെയാണ് വചനത്തിൽ കണ്ടുമുട്ടുന്നത്.
ഈശോ നമ്മെ ഓർമ്മപ്പെടുത്തുന്നത് ഒന്നു മാത്രമേയുള്ളൂ "പശ്ചാത്തപിച്ച് അവനെ വരവേൽക്കാനായി ഒരുങ്ങിയിരിക്കാൻ"
എങ്കിലും നിനക്കെതിരെ എനിക്കൊന്നു പറയാനുണ്ട്. നിനക്ക് ആദ്യം ഉണ്ടായിരുന്ന സ്നേഹം നീ കൈവെടിഞ്ഞു. അതിനാൽ നീ ഏത് അവസ്ഥയിൽ നിന്നാണ് അത് പതിച്ചതെന്ന് ചിന്തിക്കുക അനുതപിച്ച് ആദ്യത്തെ പ്രവർത്തികൾ ചെയ്യുക.[ വെളി 2: 4, 5.]
ഇതുമാത്രമാണ് അവിടുന്ന് ആഗ്രഹിക്കുന്നത്. അവൻ തന്റെ സ്നേഹത്തിലേക്ക് നമ്മെ തിരിച്ചു വിളിക്കുകയാണ്.
ഒന്നുമാത്രമേ നമ്മിൽ നിന്ന് ആവശ്യപ്പെടുന്നു 'അനുതാപം' നാം ചെയ്ത അളവറ്റ പാപങ്ങളെല്ലാം പൊറുക്കാൻ അവൻ ഒരുക്കമാണ്.
നമുക്ക് ആ സ്നേഹത്തിലേക്ക് മടങ്ങാം യഥാർത്ഥമായ അനുതാപത്തോടെ.
Let's do something for Christ
ഫ്രയർ ജോയൽ ചേപ്പുകാലായിൽ
തന്റെ തിരഞ്ഞെടുക്കപ്പെട്ട വർക്ക് സന്തോഷം നൽകുന്ന അവസാന വിധി.
തെരഞ്ഞെടുക്കപ്പെടാൻ എന്താണ് ചെയ്യുക എന്ന് ഇനിയും അറിയാത്തവർക്കായി ഈ ക്രിസ്തുമൊഴികൾ.
എനിക്ക് ദാഹിക്കുന്നു വിശക്കുന്നു അങ്ങനെ അങ്ങനെ... ക്രിസ്തുവിനായ് എന്തെങ്കിലും ചെയ്തവൻ തെരഞ്ഞെടുക്കപ്പെട്ടവൻ തന്നെ. അതിനാൽ ക്രിസ്തുവനായി എന്തെങ്കിലും എപ്പോഴും ചെയ്തുകൊണ്ടേയിരിക്കാo
ക്രിസ്തുവിന്റെ രണ്ടാം വരവ്
ഫ്രയർ ജിബിൻ ഇടപ്പുളവൻ
ക്രിസ്തുവിന്റെ രണ്ടാം വരവിനു വേണ്ടി കാത്തിരിക്കുന്നവരാണ് നാം എല്ലാവരും. എന്നാൽ ഇന്നത്തെ സുവിശേഷത്തിൽ പറയുന്നതുപോലെ ക്രിസ്തുവിന്റെ രണ്ടാം വരവ് എപ്പോഴെന്ന് ക്രിസ്തുവിനു പോലും അറിയില്ല പിതാവിനു മാത്രമേ അറിയൂ.
പകരം നമുക്ക് ചെയ്യാവുന്ന ഒരു കാര്യമേയുള്ളൂ. ഒരുങ്ങിയിരിക്കുക,സദാ ജാഗരൂകരായിരിക്കുക. ക്രിസ്തു തന്റെ തെരഞ്ഞെടുക്കപ്പെട്ടവരെ മാറ്റിനിർത്തുന്ന സമയം വരും. എന്നാൽ നീയും ഞാനും ആ തെരഞ്ഞെടുക്കപ്പെടുന്നവരിൽ ഉൾപ്പെടുന്നുണ്ടോ എന്ന ചോദ്യം നമ്മുടെ മുമ്പിൽ എല്ലായിപ്പോഴും നിലനിൽക്കുന്നു.
ഒരുങ്ങിയിരിക്കുക
ഫ്രയർ ജെയിംസ് ചിരപ്പറമ്പിൽ
ഇനിയും അവസരങ്ങൾ ഉണ്ടെന്ന് കരുതി മറ്റു കാര്യങ്ങളിൽ വ്യാപൃതനാകുമ്പോൾ ഓർക്കണം ഈജിപ്തിൽ ദൈവം സംഹാരദൂതനെ അയച്ചതു പോലെ അറിയാത്ത മണിക്കൂറിൽ അവൻ കടന്നു വരും.
മൃതസംസ്കാര ചടങ്ങിൽ പാടുന്ന ഒരു പാട്ടുണ്ട് ദൂതൻ പ്രാർത്ഥന കേട്ടില്ല സമയം തെല്ലും തന്നില്ല എന്നുള്ളത്. ഭൂമിയിൽ ജീവിച്ചിരിക്കുന്ന കാലമത്രയും ദൈവിക ചിന്തയുള്ള ജീവിതമായിരിക്കണം.
പുണ്യങ്ങൾ നിറഞ്ഞതും സ്വർഗ്ഗത്തെ ലക്ഷ്യമാക്കിയുള്ള ജീവിതം ആയിരിക്കണം നമ്മൾ ഓരോരുത്തരുടെയും. അപ്പോൾ നോഹയും കുടുംബവും സംരക്ഷിക്കപ്പെട്ടത് പോലെ നമ്മൾ സംരക്ഷിക്കപ്പെടും.
യാഥാർത്ഥ്യം
ഫ്രയർ ആന്റോ ചേപ്പുകാലായിൽ
ഇല പൊഴിയും കാലങ്ങൾക്കപ്പുറം തളിരിടും കാലമുണ്ട തോർക്കണം. മരണവും അതിനപ്പുറം ഒരു ജീവിതം ഉണ്ടെന്നുള്ളതും ഒരു യാഥാർത്ഥ്യമാണ്. അതുകൊണ്ടുതന്നെ ക്രിസ്തു ഏലിയാ സ്ലീവാ മൂശാ കാലത്തിന്റെ അഞ്ചാം ഞായറിൽ നമ്മോട് പറയുന്നു be ready for the day of the load.
മരണത്തെ ഭയത്തോടെ നോക്കി കാണാതെ മറിച്ച് പ്രത്യാശയോടെ ഞാൻ വന്നവന്റെ അടുത്തേക്ക് തിരികെ പോകുന്നു എന്ന് തിരിച്ചറിവിലേക്ക് നാമൊക്കെ വളരേണ്ടിയിരിക്കുന്നു
അതിനാൽ ജീവിതം അവസാനിക്കുന്നല്ലോ എന്ന ചിന്തയല്ല മറിച്ച് ഇനിയും ജീവിക്കാൻ ആരംഭിച്ചില്ലല്ലോ എന്ന ചിന്തയാണ് നമ്മളെയൊക്കെ ഭയപ്പെടുത്തേണ്ടത്.അതിനാൽ പ്രത്യാശയോടെ നന്മകൾ ചെയ്ത് അവന്റെ കൂടെ ആയിരിക്കുവാൻ നമുക്ക് പരിശ്രമിക്കാം.
ക്രിസ്തുവിൽ പ്രത്യാശ
ഫ്രയർ ക്രിസ്റ്റോ കോരേത്ത്
ഇന്ന് സുവിശേഷ ഭാഗത്തിലൂടെ കടന്നു പോകുമ്പോൾ മനുഷ്യപുത്രന്റെ ആഗമനം ഒരു ഭയപ്പാടായി മാറുകയാണ്.
എന്നാൽ, വചനത്താൽ സൃഷ്ടിക്കപ്പെട്ട എല്ലാം തന്നെ നശ്വരമായ നിർജീവമാവുകയും എല്ലാത്തിനും കാരണമായ സൃഷ്ടാവ് തന്റെ മഹത്വത്തിൽ ആഗതനാകുമ്പോൾ യഥാർത്ഥ പ്രകാശം, അനശ്വരമായ നിത്യതയുടെ പ്രകാശം മാനവർ ദർശിക്കും.
ഒരുങ്ങിയിരുന്നവർ, തന്റെ തിരഞ്ഞെടുക്കപ്പെട്ടവർ ഭയത്തിന്റെ ഭീതിയിലേക്കല്ല, മറിച്ച്, സന്തോഷത്തിന്റെ, നിത്യാനന്ദത്തിന്റെ പ്രഭയിൽ ഒന്നുചേരും.
സ്വർഗീയ പിതാവിന് മാത്രമറിയാവുന്ന ആ മണിക്കൂറിൽ കാലത്തിന്റെ വിശ്വാസത്തിന്റെ അടയാളങ്ങൾ തിരിച്ചറിഞ്ഞ് ഹൃദയമാകുന്ന ആലയത്തിന്റെ വാതിലുകൾ ആഗതനാകുന്ന ഈശോയ്ക്ക് കൊടുക്കാൻ ഒരുക്കമുള്ളവരാകാം.
ഒരുങ്ങിയിരിക്കുവിൻ
ഫ്രയർ ക്ലെമന്റ് പാത്തിക്കൽ
പലതും കാണുമ്പോൾ നമുക്കറിയാം എന്തിനാണെന്ന്. കാർമേഘം വരുമ്പോൾ മഴയുണ്ടാവുക അതുപോലെതന്നെ അത്തി മരത്തിൽ നിന്നും പഠിക്കുന്നത് കൊമ്പുകളിൽ ഇലകൾ തളിർക്കുമ്പോൾ വേനൽകാലം വരുന്നു.
പക്ഷേ നമ്മൾ അറിയാതെ പോകുന്ന കാര്യങ്ങൾ അത് എന്തുകൊണ്ട്? ദൈവം ചോദിക്കുന്നു ആ കാര്യങ്ങൾ എന്തുകൊണ്ട് മനസ്സിലാകുന്നില്ല എന്ന്.
അതിനാൽ ഒരുങ്ങി മനസ്സിലാക്കുവിൻ എന്നാണ് ഈശോ ഇതിലൂടെ പറയുന്നത്.
ഒരു കാര്യം മാത്രം വെളിപ്പെട്ടിട്ടുണ്ട്. നമുക്കെല്ലാവർക്കും മരണമുണ്ടെന്നും അതിനപ്പുറം ഒരു ജീവിതം ഉണ്ടെന്നും. അതിനാൽ സൽപ്രവർത്തികൾ ചെയ്തു ഒരുങ്ങിയിരിക്കുവിൻ.
"അടയാളങ്ങൾ"
ഫ്രയർ ജിന്റേഷ് മാളിയേക്കൽ
ഇന്നത്തെ സുവിശേഷത്തിൽ 32 ആം തിരുവചനത്തിൽ ഈശോ പറയുന്നുണ്ട് അത്തിമരത്തിൽ നിന്ന് പഠിക്കുവിൻ എന്ന്. റോമാക്കാർക്കെഴുതിയ ലേഖനം ഒന്നാമധ്യായം ഇരുപതാമത്തെ തിരുവചനത്തിൽ പൗലോസ് ശ്ലീഹ ഇപ്രകാരം പറയുന്നു. ലോകസൃഷ്ടി മുതൽ ദൈവത്തിന്റെ അദൃശ്യപ്രകൃതി അതായത് അവിടുത്തെ അനന്തശക്തിയും ദൈവത്വവും സൃഷ്ടിവസ്തുക്കളിലൂടെ സ്പഷ്ടമായി അറിഞ്ഞിട്ടുണ്ട് അതുകൊണ്ട് അവർക്ക് ഒഴികഴിവില്ല. ഈ രണ്ടു ഭാഗത്തിലും നമുക്ക് കാണാൻ സാധിക്കുന്ന ഒരു കാര്യം പ്രകൃതിയിലൂടെ ദൈവം മനുഷ്യനോട് സംസാരിക്കുന്നുണ്ട് എന്നതാണ്.ഈ അടയാളങ്ങളെ തിരിച്ചറിയാൻ മനുഷ്യന്റെ ആത്മീയ നയനങ്ങൾ തുറക്കപ്പെടണം. പ്രിയ സഹോദരരേ നമുക്കും പ്രാർത്ഥിക്കാം കർത്താവേ ദൈവീക വെളിപ്പെടുത്തലുകളെ മനസ്സിലാക്കാൻ എന്റെ ആത്മീയ നയനങ്ങളെ തുറക്കണമേ.
"തിരഞ്ഞെടുക്കപ്പെട്ടവർ"
ഫ്രയർഅലൻ മാതിരംപള്ളിൽ
നാമോരോരുത്തരും സ്വർഗോൽമുഖമായി ജീവിക്കണം എന്നാണ് ക്രിസ്തു ആഗ്രഹിക്കുന്നത്. കാരണം നമ്മുടെ യഥാർത്ഥ ഭവനം സ്വർഗ്ഗരാജ്യമാണ്. നാമെല്ലാവരും നന്മകൾ ചെയ്യണമെന്നും അങ്ങനെ വിധി ദിവസത്തിൽ ദൈവത്തിന്റെ തെരഞ്ഞെടുക്കപ്പെട്ടവർ ആയി അവിടത്തോടൊപ്പം നിത്യജീവനിൽ പങ്കു ചേരണം എന്നും ഈ സുവിശേഷം നമ്മെ ഓർമിപ്പിക്കുന്നു. നാം നിത്യജീവൻ പ്രാപിക്കുന്നതിന് വേണ്ടിയാണ് ദൈവം മനുഷ്യനായതും നമുക്കായി വെറുമൊരു മര കുരിശിൽ തന്നെ തന്നെ ബലിയർപ്പിച്ചതും. ക്രിസ്തു നമുക്കായി ഒരുക്കി വച്ചിരിക്കുന്ന നിത്യജീവനെ ലക്ഷ്യംവെച്ച് ദൈവത്തിനും മനുഷ്യർക്കും പ്രിയങ്കരരായി ജീവിക്കുവാൻ നമുക്കും പരിശ്രമിക്കാം
ചോദ്യവും ഉത്തരവും | അന്ധകാരശക്തികൾ
ഗ്രഹാം സ്റ്റെയിനെ ഓർക്കുബോൾ
ദിവ്യകാരുണ്യ ഞായറാഴ്ച
പൂർണ്ണിമ | ബോബി ജോസ് കട്ടികാട്
വി.യൗസേപ്പിതാവ് : തൊഴിലാളികളുടെ മധ്യസ്ഥൻ