ദൈവവും വണ്ടിക്കാരനും

08,  Apr   

subscribe

ഭാരമേറിയ ചരക്കുമായി പോകുകയായിരുന്ന കുതിരവണ്ടി ചളിക്കുണ്ടിൽ പൂണ്ടുപോയി. വണ്ടിക്കാരൻ കുതിരകളെക്കൊണ്ട് ആഞ്ഞു വലിപ്പിച്ചെങ്കിലും വണ്ടി കൂടുതൽ ആഴത്തിലേക്ക് പൂണ്ടതേയുള്ളൂ. ഒടുവിൽ വണ്ടിക്കാരൻ ചാട്ടവാർ വലിച്ചെറിഞ്ഞ് താഴെയിറങ്ങി, മുട്ടുകുത്തി ദൈവത്തോട് പ്രാർത്ഥിച്ചു. ”ദൈവമേ എന്റെയീ വിഷമഘട്ടത്തിൽ എന്നെ നീ സഹായിക്കണമേ”

അപ്പോൾ ദൈവം അരുളി “ഹേ മനുഷ്യാ ! അലസനായി അവിടെ ഇരിക്കാതെ, എഴുന്നേറ്റു നിൻറെ ശക്തിയുപയോഗിച്ച് വണ്ടി തള്ളൂ”

ഗുണപാഠം: സ്വയം സഹായിക്കാത്തവരെ ദൈവം സഹായിക്കുകയില്ല.


Related Articles

Contact  : info@amalothbhava.in

Top