പൗരോഹിത്യത്തിന്റെ സാമൂഹികപാഠങ്ങൾ | റവ. ഫാ. ഷൈജു മേപ്പുറത്ത്

28,  Sep   

ജനകീയ സിനിമകളുടെ സംവിധായകനായ വിനയന്റെ ""തിളക്കം'' എന്ന ചിത്രത്തിൽ ഒരു വൈദികനുണ്ട്. പ്രതിഭാധനനായ ജഗതിശ്രീകുമാറാണ് വൈദിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഒരു ഹാസ്യകഥാപാത്രം എന്നതിലുപരി വൈദിക ജീവിതവുമായി ഇൗ കഥാപാത്രത്തിന് വലിയ ബന്ധമൊന്നുമില്ല. എങ്കിലും ഒരു വൈദികൻ പൊതുസമൂഹത്തിൽ ഇടപെടുന്നതിന്റെ ചില സൂചകങ്ങൾ അതിലുണ്ട്. കാവികുപ്പായമിടുന്ന അയാൾ പ്രതിനിധീകരിക്കുന്ന സഭയോ, ആരാധനപാരമ്പര്യമോ ചിത്രത്തിൽ അടയാളപ്പെടുത്തുന്നില്ല. സൈക്കിളിൽ യാത്ര ചെയ്ത് സാധാരണക്കാരുടെ ജീവിതത്തിൽ അവരുടെ ബുദ്ധിയിലും ശക്തിയിലും ഒട്ടും അതിശയിക്കാതെ ഇടപെടുന്ന ഒരാൾ. അവരെ ആശ്രയിച്ചുപ്രവർത്തിക്കുന്നൊരാൾ, അവരുടെ കളിതമാശകൾക്ക് ഇരയാകുന്ന ഒരാൾ, അറിയാവുന്ന വൈദ്യം കൊണ്ട് ആശ്വാസം പകരാൻ ശ്രമിക്കുന്ന ഒരാൾ.

കേരള സമൂഹത്തെ സംബന്ധിച്ച് പുരോഹിത സാന്നിദ്ധ്യം വളരെ പരിചിതമാണ്. എങ്കിലും പൊതുസമൂഹത്തിലെ പൗരോഹിത്യ ദൗത്യം എന്താണ്? സമൂഹ നിർമ്മിതിയിൽ പുരോഹിതർ പ്രധാന ഘടകങ്ങൾ ആണോ? ചില വിശ്വാസങ്ങളുടെ പ്രഘോഷകരും പരികർമ്മികളും എന്നതിലപ്പുറം അവർക്ക് എന്ത് ദൗത്യമാണ് നിർവ്വഹിക്കാനുള്ളത്? നവസമൂഹപരിപ്രേഷ്യത്തിൽ അവരുടെ ദൗത്യവും സ്ഥാനവും പ്രസക്തമാണോ? മതവും പൗരോഹിത്യവും പൗരോഹിത്യത്തെക്കുറിച്ചുള്ള ഏതൊരു പരാമർശവും ആത്യന്തികമായി മതത്തിലേക്ക് നമ്മെ തിരിച്ചു നിർത്തും. ""മനുഷ്യൻ സമൂഹജീവിയാണ്'' എന്ന നിർവ്വചനത്തിനൊപ്പം മനുഷ്യൻ ആത്മീയജീവി കൂടിയാണ് എന്ന് സമൂഹശാസ്ത്രജ്ഞന്മാർ പ്രഖ്യാപിക്കുന്നുണ്ട്. യുക്തിവാദിയായ ഒരു സുഹൃത്ത് പറഞ്ഞു; ""ഇതൊക്കെ വിട്ടുകളഞ്ഞിട്ട് ഞങ്ങളുടെ സംഘടനയിൽ ചേരൂ. അവിടെ മാനുഷിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ചില ആശയങ്ങൾ, പ്രത്യയശാസ്ത്രങ്ങൾ ഇവ നിങ്ങളെ സഹായിക്കും.''

എന്തൊക്കെയാണ് മാനുഷിക മൂല്യങ്ങൾ? പ്രത്യയശാസ്ത്രങ്ങൾ? നന്മ, സ്നേഹം, സ്വാതന്ത്ര്യം, സമത്വം... ശരി ഇവയെല്ലാം പാലിക്കുന്നതിന് നിങ്ങൾ എന്ത് ചെയ്യും?

ഞങ്ങൾക്ക് ചില നിയമങ്ങ ളും കീഴ്വഴക്കങ്ങളും ചില പ്രത്യേക രീതികളും ഉണ്ട്. ശരിയാണ്... ഇതു തന്നെയാണ് ഞങ്ങൾ വിശ്വാസികളും ചെയ്യുന്നത്. ഞങ്ങളും നിങ്ങൾ പറഞ്ഞ മാനുഷിക മൂല്യങ്ങളിലും പ്രത്യയശാസ്ത്രങ്ങളിലും വിശ്വസിക്കുന്നു. അവയുടെ പൂർണ്ണതയിൽ വിശ്വസിക്കുന്നു. ആ പൂർണ്ണതയെ ദൈവമെന്ന് വിളിക്കുന്നു. ആ പൂർണ്ണത ജീവിത ത്തിലാവാഹിച്ചെടുക്കാൻ ചില പ്രത്യേക രീതികൾ അനുവദിക്കുന്നു. നിങ്ങൾ തുടങ്ങി വയ്ക്കാൻ ഉദ്ദേശിക്കുന്നതിൽ ഞാൻ വർഷ ങ്ങളായി പങ്കാളിയാണ്.

""മനുഷ്യൻ അപ്പം കൊണ്ട് മാത്രമല്ല ജീവിക്കുന്നത്്'' എന്ന ക്രിസ്തുവചനം പോലെ അടിസ്ഥാന ഭൗതിക ആവശ്യങ്ങൾ എല്ലാം നിവർത്തിച്ചു കിട്ടിയാൽ മനുഷ്യൻ പൂർണ്ണനും സംതൃപ്തനും ആകും എന്ന് കരുതരുത്. ഭൗതിക ആവശ്യങ്ങൾ സാധിച്ചു കിട്ടുമ്പോഴേക്കും മനുഷ്യന്റെ ഉള്ള് അതിൽ കൂടുതലൊന്നിനുവേണ്ടി കാംക്ഷിച്ചുകൊണ്ടിരിക്കും. മനുഷ്യന് അപാരതയിലേക്ക് പറക്കാനുള്ള വലിയ കഴിവുണ്ട്. ആ കഴിവിന്റെ ആത്മീയ പ്രകടനമാണ് മതങ്ങൾ. ഉള്ളിൽ സ്നേഹം നിറയുന്ന ഒരാൾ സ്നേഹത്തിന്റെ പൂർണ്ണതയെ സ്വപ്നം കാണുന്നു. തനിക്ക് അനുഭവിക്കാൻ കഴിയുന്നതെത്രയോ അതിന്റെ അപാരതയെ ധ്യാനിക്കാൻ പഠിക്കുന്നു. ഇപ്രകാരം മനുഷ്യന്റെ ഭൗതികേതരമായ കഴിവിന്റെ സമഞ്ജസമായ പ്രകടനമാണ് മതവിശ്വാസം.

ദൈവിക പ്രചോദനമൊഴിച്ചാൽ മതങ്ങൾ മനുഷ്യ സൃഷ്ടി തന്നെയാണ്. മനുഷ്യൻ അനുഭവിക്കുന്ന ആത്മീയ അപാരതയെ പൊതുസമൂഹത്തിനും വരാനിരിക്കുന്ന തലമുറയ്ക്കും പങ്കുവയ്ക്കാനുള്ള പ്രശോഭിതമായ സംവിധാനമാണ് അത്. അതിനാൽതന്നെ ഇൗ കൈമാറ്റത്തിലും സംരക്ഷണത്തിലും മൂർത്തമായ രൂപങ്ങൾ അനിവാര്യമാകുന്നു. മതങ്ങളിൽ നിലനിൽക്കുന്ന ആചാരാനുഷ്ഠാനങ്ങളും ഭരണരീതികളുമെല്ലാമാണ് ഇൗ മൂർത്ത രൂപങ്ങൾ. മനുഷ്യജീവിതത്തിന് ഇത്തരം പ്രതിഫലനങ്ങൾ, മൂർ ത്തരൂപങ്ങൾ, സമ്പ്രദായങ്ങൾ ഇല്ലാതെ പുലരാനാവില്ല.
സമൂഹശാസ്ത്രപഠനങ്ങൾ അനുസരിച്ച് നിയാണ്ടർ താൻ മനുഷ്യരുടെ കാലം മുതൽ മനുഷ്യൻ മതാത്മകനായിരുന്നു. അതിനാൽ സമൂഹശാസ്ത്രജ്ഞന്മാർ മതത്തെ അന്ധവിശ്വാസങ്ങളുടെയും കെട്ടുകഥകളുടെയും, മനുഷ്യനെ തമ്മിലടിപ്പിക്കുന്ന വൈരുദ്ധ്യങ്ങളു ടെയും ഖരഭാവമായല്ല കാണുന്നത്.

മതം മനുഷ്യജീവിതത്തെ ക്രമീകരിക്കുന്ന സമൂഹത്തിന്റെ അടിസ്ഥാന ശിലകളിൽ ഒന്നാണ്. മനുഷ്യസമൂഹത്തെ ഇന്ന് കാണുന്നതുപോലെ നിലനിർ ത്തുന്നതിന് - സമൂഹജീവിത ത്തെ ക്രമീകരിക്കുന്ന ചാലകമായി - മതങ്ങൾ ചെയ്തപോലെ സംഭാവന മറ്റൊരു സാമൂഹിക ഘടകങ്ങളും ചെയ് തിട്ടില്ല. മതവും മതങ്ങൾ രൂപപ്പെടുത്തുകയും പ്രാവർത്തികമാക്കാൻ നിർദ്ദേശിക്കുകയും ചെയ്യുന്ന ധാർമ്മികതയും മനുഷ്യജീവിതത്തെ നിയന്ത്രിക്കുന്ന പ്രധാന ഘടകങ്ങൾ മാത്രമല്ല, വ്യക്തി ജീവിതത്തെ നിയന്ത്രി ക്കുന്ന ഏറ്റവും കാര്യക്ഷമമായ ചൂണ്ടുപലകകൾ കൂടിയാണ്.

മതത്തിന് രൂപവും ഭാവവും മെനയുന്നവരും കാലോചിതമായി അവയെ പരിവർത്തനം ചെയ്യുന്നവരും അവയുടെ കാതലായ ഭാഗങ്ങളെ സംരക്ഷിക്കുന്നവരുമാണ് പുരോഹിതർ. അവർ മതത്തിന്റെ ജീവിക്കുന്ന ശരീരമാണ്. മതബോധനത്തിന്റെയത്രയും പഴക്കമുണ്ട് പൗരോഹിത്യത്തിനും. കാലാന്തരത്തിൽ അവയുടെ ഘടനയിലും ദൗത്യത്തിലും രീതികളിലും വ്യത്യാസമുണ്ടെങ്കിലും അവ എന്നും മനുഷ്യസമൂഹത്തിന്റെ അവിഭാജ്യഘടകങ്ങളായിരുന്നു. മതം ദൈവത്തിനുവേണ്ടിയുള്ളതല്ല, ദൈവം ആഗ്രഹിക്കുന്ന കാര്യങ്ങൾ പരിശീലിക്കാൻ മനുഷ്യർക്കുവേണ്ടി ഒരുക്കുന്ന സംവിധാനമാണ്. മതത്തിലെ ബഹുസ്വരത ദൈവ ത്തെ കൂടുതൽ അറിയുന്നതിന് നമ്മെ സഹായിക്കും. പൗരോഹിത്യം സമൂഹത്തിൽ പൊതുസമൂഹത്തിൽ പൗരോഹിത്യം ഇന്ന് കാണുന്നതുപോലെ എപ്പോഴും ആജീവനാന്തമുള്ളതായിരുന്നില്ല. മിക്ക മതങ്ങളുടെയും ആരംഭത്തിൽ പുരോഹിതന്മാർ തത്കാലത്തേ ക്ക് ദൈവാവേശിതനാവുകയും പിന്നീട് സാധാരണ ജീവിതത്തിലേക്ക് മടങ്ങുകയും ചെയ്തിരുന്നു. കേരളത്തിൽ നിലനിൽ ക്കുന്ന തെയ്യം ഉദാഹരണമാണ്. ഒരു പ്രത്യേക കാലത്തേക്കും സമയത്തേക്കും ദൈവം അയാളിൽ ആവാഹിക്കപ്പെടുകയും അയാൾ ദൈവിക കർമ്മങ്ങൾ അനുഷ്ഠിക്കുകയും ചെയ്യുന്നു.

എന്നാൽ പിന്നീട് ആജീവനാന്ത പൗരോഹിത്യം ഒരു ശാസ്ത്രീയ പരിശീലനമായി മാറി. ചില കുടുംബങ്ങൾ, ഗോത്രങ്ങൾ, വംശങ്ങൾ ഇവ പൗരോഹിത്യ ശുശ്രൂഷയ്ക്ക് മാത്രമായി സമർപ്പിതമായി. പ്രാചീനകാലത്തെ മനുഷ്യസമൂഹത്തെ അവരുടെ ജോലിയുടെ ഭാഗമായി തരംതിരിച്ചിരിക്കുന്നത് കാണാം. അവിടെ പലപ്പോഴും പൗരോഹിത്യം പരമപ്രധാന ജോലിയായി (ദൗത്യം) പരിഗണിക്കപ്പെട്ടിരുന്നു.
ഏതൊരു സമൂഹത്തിലെയും പൗരോഹിത്യ ദൗത്യങ്ങൾ പ്രധാനമായും രണ്ട് രീതികളിൽ പ്രകടമാക്കപ്പെട്ടിട്ടുണ്ട്.

1. ധ്യാനാത്മക പൗരോഹി ത്യം (മിസ്റ്റിക്)

ജ്ഞാനികൾ, പ്രവാചകന്മാർ, സന്ന്യാസിമാർ, ആചാര്യന്മാർ ഇവരുടെ ഗണമാണിത്. സമൂഹത്തിൽ അവർ നേരിട്ട് ഇടപെടാറില്ലെങ്കിലും സമൂഹജീവിതത്തെക്കുറിച്ചുള്ള ആധികാരിക പഠനങ്ങളും പ്രബോധനങ്ങളും ഇവരിൽ നിന്നാണ് ഉത്ഭവിക്കുന്നത്. അവർ സാമൂഹിക പരിഷ്കർത്താക്കളും ചിന്തകരും ദാർശനീകരും താപസരുമാണ്.

2. ക്രിയാത്മക പൗരോഹിത്യം

പൂജാരികൾ, പരികർമ്മികൾ, വൈദികർ തുടങ്ങിയ ദൈനംദിന ജീവിതത്തിലിടപ്പെടുന്നവരും മനുഷ്യസമൂഹത്തോട് കൂടുതൽ ഇടപഴകി ജീവിക്കുന്നവരുമാണിവർ. മതത്തിന്റെ അനുദിന സാന്നിദ്ധ്യവാഹകരാണിവർ. മതത്തിന്റെ ഭൗതിക വളർ ച്ച ഇവരുടെ കൈകളിലാണ്.

പൗരോഹിത്യത്തിന്റെ ര ണ്ടു ഭാവങ്ങളും സമ്മേളിപ്പിക്കുന്ന പുരോഹിതരുമുണ്ട്. കത്തോലിക്കാ സഭയിലെ പുരോഹിതന്മാർ പ്രധാനമായും രണ്ടാമത്തെ ഗണത്തിൽപ്പെടുന്നു. സന്യാസികൾ, സഭാ പിതാക്കന്മാർ ഇവർ ആദ്യ ഗണത്തിൽ പെടുന്നു. പ്രാചീന കാലത്ത് സഭയിൽ മെത്രാന്മാർ സന്യാസികളായിരുന്നു. സഭയുടെ ഭൗതിക വളർച്ച വിശ്വാസികളുടെ കൈകളിൽ ഭരമേൽപ്പിക്കപ്പെട്ടിരിക്കുന്നു. കേരള സഭയിൽ മെത്രാന്മാരെ കൂടാതെ ആർച്ചുഡീക്കന്മാരുണ്ടായിരുന്നു. അവരാണ് സഭയുടെ ഭൗതിക ഭരണം നിർവ്വഹിച്ചിരുന്നത്.

സമൂഹജീവിതക്രമീകരണമായിരുന്നു പൊതുസമൂഹത്തി ലെ പുരോഹിതരുടെ ആദ്യ ദൗത്യം. മനുഷ്യജീവിതത്തെ ക്രമീകരിക്കുന്നതിനും രൂപീകരിക്കുന്നതിനും മതങ്ങൾ രൂപപ്പെടുത്തിയ സംവിധാനമാണ് ധാർമ്മികത. ധാർമ്മികമായ ഒരു സമൂഹത്തെ പടുത്തുയർത്തുക, അധാർമ്മികതയെ ഒറ്റപ്പെടുത്തുക, ധാർമ്മികതയ്ക്ക് പ്രതിഫലം നൽകുക, അധാർമ്മികതയെ ശിക്ഷിക്കുക തുടങ്ങിയ ദൗത്യങ്ങൾ മതത്തിന്റെ ഭാഗമായി മാറി. അതിനായി നിയമങ്ങൾ, കല്പനകൾ എന്നിവ രൂപപ്പെട്ടു. ധാർമ്മികതയുടെ പരിശീലനത്തിനും പരിപാലനത്തിനുമായി ആചാരാനുഷ്ഠാനങ്ങൾ ഇവ നിലവിൽ വന്നു. ഇവയെല്ലാം ആയാസരഹിതമാക്കി മാറ്റിയത് ധാർമ്മികതയുടെ ഉറവിടം ദൈവമാണെന്നും ആ ദൈവത്തെ സേവിക്കുകയാണ് പരമപ്രധാനമെന്നുമുള്ള അവബോധമാണ്.

മനുഷ്യസമൂഹത്തിന്റെ ധാർമ്മികത സംരക്ഷിക്കുവാനും വളർത്തുവാനും മതത്തോളം കാര്യക്ഷമമായ മറ്റൊരു സമൂഹനിയന്ത്രണസംവിധാനവും ഇതുവരെ നിലവിൽ വന്നിട്ടില്ല. അതിനാൽ തന്നെ സമൂഹത്തിൽ പുരോഹിത ദൗത്യം പരമപ്രധാനമായിരുന്നു. മനുഷ്യജീവിതസമസ്യയുടെ പൂരണം പൗരോഹിത്യത്തിന്റെ മറ്റൊരു ദൗത്യമായിരുന്നു. ജീവിതരഹസ്യങ്ങളുടെ പൊരുൾ വ്യാഖ്യാനിച്ചുകൊടുക്കുന്നതിനും അവ ഭാവാത്മക ജീവിതത്തിന് സഹായിക്കുന്നതുമാക്കി സമൂഹത്തെ വളർത്തുന്നതിൽ പൗരോഹിത്യം പ്രധാനപങ്കുവഹിച്ചു. സമൂഹത്തെ പൗരോഹിത്യം ഭാവാത്മകമാ ക്കി നിയന്ത്രിച്ചതു പോലെ നിഷേധാത്മകമായും സ്വാധീനിച്ചിട്ടുണ്ട്. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും പ്രചരിപ്പിക്കുന്നതിൽ പൗരോഹിത്യം കാര്യമാത്രപ്രസക്തമായ പങ്കു വഹിച്ചിട്ടുണ്ട്. എന്നാൽ സാത്വികമായ പൗരോഹിത്യം എന്നും മനുഷ്യ സമൂഹത്തെ മുന്നോട്ടു നയിക്കു ക തന്നെ ചെയ്തിട്ടുണ്ട്.

ക്രിസ്തുവിൽ നിന്നുവേണം ക്രിസ്തീയ പൗരോഹിത്യത്തെ കാണാൻ. യഹൂദ പൗരോഹിത്യപാരമ്പര്യങ്ങൾ ഇവയുടെ അടിസ്ഥാനശിലകളായി മനസ്സിലുണ്ടാകണം. ക്രിസ്തു സമൂഹത്തിൽ എന്തായിരുന്നു? ഏതു തരം പൗരോഹിത്യമാണ് ക്രിസ്തു പ്രഖ്യാപിക്കുന്നത്?

ക്രിസ്തുവിന്റെ പൗരോഹിത്യം

അപരിമേയനായ ദൈവ ത്തെ മനസ്സിലാക്കാനും ദൈവേ ഷ്ടത്തെ പ്രാവർത്തികമാക്കാനുമുള്ള ഒരു സംഘടിത ശ്രമമാണ് മതം. ദൈവത്തെ തന്റെ സാരാംശത്തിലും പൂർണ്ണതയിലും മനുഷ്യന് മനസ്സിലാക്കാനാവില്ല എന്നതിനാലും മനുഷ്യന്റെ മനസ്സിലാക്കൽ അത്യന്തികമായി ദൈവപ്രകൃതിയെ ബാധിക്കുകയില്ല എന്നതിനാലും മതം മനുഷ്യ നിർമ്മിതമാണെന്നുതന്നെ ഉപസംഹരിക്കാം. അതിനാൽ തന്നെ മതം ചോദ്യം ചെയ്യ പ്പെടേണ്ടതാണെന്നു ക്രിസ്തു കരുതുന്നു. ""മനുഷ്യൻ സാബത്തിനുവേണ്ടിയല്ല, സാബത്ത് മനുഷ്യനുവേണ്ടിയാണ്'' എന്ന പ്രഖ്യാപനത്തെ ""മതം മനുഷ്യനുവേണ്ടിയാണ്, മനുഷ്യൻ മതത്തിന് വേണ്ടിയല്ല'' എന്നും മനസ്സിലാക്കാവുന്നതാണ്. മതത്തിന്റെ ഭൗതിക ഭാവങ്ങൾ കൃത്യമായി ചോദ്യം ചെയ്യപ്പെടുകയും പരിവർത്തന വിധേയമാക്കുകയും വേണം.

അതിനാൽതന്നെ ക്രിസ്തുവിന്റെ പുരോഹിതന്മാർ കാലത്തിന്റെ ചുവരെഴുത്തുകൾ വായിക്കുന്നവരും കൂടുതൽ ശ്രേഷ്ഠതയിലേക്ക് ("".... എന്നാൽ ഞാൻ പറയുന്നു'') നിരന്തരം മനുഷ്യസമൂഹത്തെ നയിക്കുക യും വേണം. ക്രിസ്തുവിന്റെ പൗരോഹിത്യം ദൈവാലയത്തിനുള്ളിലല്ല സമൂഹത്തിലാണ്, ജനമദ്ധ്യത്തിലാണ് നിർവ്വഹിക്കപ്പെടുന്നത്. യഹൂദരുടെയിടയിൽ മാത്രമല്ല അത് കഫർണാമിലേക്കും സമരിയായിലേക്കും വ്യാപിക്കുന്നുണ്ട്.

ക്രിസ്തുവിന്റെ പൗരോഹിത്യം സാമൂഹിക മതാത്മക തിന്മകൾക്കെതിരെയുള്ള ശുശ്രൂഷയും സമർപ്പണവുമായിരുന്നു. ക്രിസ്തുപൗരോഹിത്യം സാ മ്രാജ്യത്വ വിരുദ്ധവും രാഷ്ട്രീയ മാനങ്ങളുള്ളതും ആയിരുന്നു. ചുരുക്കത്തിൽ മനുഷ്യജീവിതത്തിന്റെ സമസ്ത മേഖലകളി ലും സംഭാവന ചെയ്യാൻ പര്യാപ്തമായ ഒരു പൗരോഹിത്യമാണ് ക്രിസ്തുവിൽ നിന്ന് രൂപം കൊള്ളുന്നത്.

ആദിമ കൈ്രസ്തവ സമൂഹത്തിലും നാം കണ്ടുമുട്ടുന്ന പൗരോഹിത്യം ക്രിസ്തുവിനെ പോലെ സമൂഹത്തിന്റെ എല്ലാ മേഖലകളിലും പരിവർത്തനം സംജാതമാക്കാൻ സഹായിക്കുന്ന പൗരോഹിത്യമായിരുന്നു. പൊതുസമൂഹത്തിന് അത് അത്യന്താപേക്ഷിതമായിരുന്നു.

പൗരോഹിത്യത്തിന്റെ കാലികപ്രസക്തി

കേരള സമൂഹത്തിന്റെ പരിവർത്തനത്തിന് കൈ്രസ്തവ പൗരോഹിത്യം നൽകിയ സംഭാവനകൾ അനേകമാണ്. പക്ഷെ, ഇന്ന് പൗരോഹിത്യ ദൗത്യങ്ങൾ സമൂഹത്തിൽ വ്യത്യസ്ത ഘടകങ്ങൾ നിർവ്വഹിച്ചുക്കൊണ്ടിരിക്കുന്നു. അതിനാൽത്തന്നെ പണ്ടു മുതൽ ചെയ്തുക്കൊണ്ടിരിക്കുന്ന സാമൂഹിക പ്രസക്തമായ ദൗത്യങ്ങൾ ലോപിക്കുകയും സാമുദായികമായി അത് ചുരുങ്ങുകയും ചെയ്തു. മതത്തിന്റെ നിലനിൽപിനുള്ള സേവനങ്ങൾ എന്ന നിലയിലേ ക്ക് പരിമിതപ്പെടുകയും ചെയ്യുന്നു. ഇൗ സ്ഥിതി തുടർന്നാൽ പൊതുസമൂഹ നിർമ്മിതിയിൽ പൗരോഹിത്യ ദൗത്യത്തിന് സ്ഥാനം തന്നെ ഉണ്ടാകണമെന്നില്ല.

സർഗ്ഗാത്മക പൗരോഹിത്യം
1. സാമൂഹിക പരിവർത്തന പൗരോഹിത്യം

പൗരോഹിത്യത്തെക്കുറിച്ചുള്ള ക്രിസ്തുവിന്റെ പാഠങ്ങളെ ല്ലാം ആചാരവിധിയെക്കുറിച്ചല്ല, അവയുടെ ആത്മീയതയെക്കുറിച്ചും അത് സമൂഹനിർമ്മിതിയിൽ പ്രകടമാക്കേണ്ട പുരോഗമനത്തെക്കുറിച്ചുമാണ്. പൊതു സമൂഹത്തോട് പ്രതികരിക്കുന്ന, പൗരോഹിത്യമാണ് സമൂഹത്തിന് ആവശ്യം.

2. നീതി കേന്ദ്രീകൃത പൗരോഹിത്യം
മനുഷ്യന് കടമകൾ മാത്രമുണ്ടായിരുന്ന അടിമത്വത്തിന്റെ കാലവും മനുഷ്യന് അവകാശങ്ങൾ മാത്രമുള്ള വിപ്ലവത്തിന്റെ കാലവും ഇനി ആവശ്യമില്ല, നിയമത്തെ അതിശയിക്കുന്ന നീതിബോധമുള്ളതും അവകാശങ്ങളും കടമകളും സമ്മേളിക്കുന്ന സ്വാതന്ത്ര്യത്തിന്റെ വിഹായസ്സുമുള്ള സമൂഹത്തെയാണ് നമുക്ക് ഇന്ന് വേണ്ടത്. സമൂഹത്തിന്റെ എല്ലാ മേഖലകളിലും ഇൗ അവബോധം വ്യാപിപ്പിക്കാൻ പൗരോഹിത്യത്തിന് ഇന്ന് ദൗത്യമുണ്ട്. ചില രാഷ്ട്രീയ പാർട്ടികളുടെ, മതസംഘടനകളുടെ ചട്ടുകങ്ങളായി മാത്രം ജീവിക്കാൻ വിധിക്കപ്പെട്ടവർക്ക് മനുഷ്യവ്യക്തി എന്ന നിലയ്ക്ക് സ്വതന്ത്രമായി ചിന്തിക്കാനും നീതിപൂർവ്വം പ്രവർ ത്തിക്കാനുമുള്ള അഭിവാഞ്ഛ നിരന്തരം അങ്കുരിപ്പിക്കാൻ സർഗ്ഗാത്മക പൗരോഹിത്യത്തിന്റെ ആവശ്യമുണ്ട് സമൂഹത്തിന്.

ശുശ്രൂഷാ പൗരോഹിത്യം

സാമൂഹിക സേവനം (ടീരശമഹ ടലൃ്ശരല) എന്ന സംജ്ഞയിൽ, ഒരാൾ അയാളുടെ വിഭവ സമൃദ്ധിയിൽ നിന്ന് ദാനമായി നൽകുന്നു എന്ന അപകടം പതിഞ്ഞിരിപ്പുണ്ട് എന്ന് മനസ്സിലാക്കി, സാമൂഹിക ശാസ്ത്രജ്ഞന്മാർ സാമൂഹിക പ്രവൃത്തി (ടീരശമഹ ംീൃസ) എന്ന സംജ്ഞ ഉപയോഗിക്കാൻ തുടങ്ങിയിരിക്കുന്നു. എല്ലാ സേവനവും അടിമത്വ, മുതലാളിത്വ മനോഭാവങ്ങളെ രൂപപ്പെടുത്തുന്നുണ്ട്. "ഉപവി പ്രവർത്തനങ്ങൾ' എന്ന വാക്കിലും ഇൗ അപകടം പതിയിരിക്കുന്നുണ്ട്. ക്രിസ്തു ""നിങ്ങൾ എല്ലാവരുടെയും ശുശ്രൂഷകനായിരിക്കണം'' എന്ന വാക്കുകളാണ് ഉപയോഗിക്കുന്നത്. ഒരാൾക്ക് അർഹവും ആവശ്യവുമായ സഹായം, അത് അവന്റെ അവകാശവും എന്റെ കടമയും നീതിയുടെ നിർവ്വഹണവും അപാരമായ സ്നേഹത്തിന്റെ നിർബന്ധവുമാണെന്ന് തിരിച്ചറിഞ്ഞ് ചെയ്യുന്ന സ്വതന്ത്രമായ പ്രവൃത്തിയാണ് ഇവിടെ ശുശ്രൂഷ. ഇരയുടെ പക്ഷം ചേരുന്നതും ചുമടുകൾ ലഘൂകരിക്കുന്നതും ഇതിൽപ്പെടുന്നു.

മതസംരക്ഷണമല്ലാത്തതും, പുനർനിർവ്വചിക്കുന്നതുമായ പൗരോഹിത്യം

മതത്തിന്റെ ആലാത്തുകൾക്ക് കാവൽ നിൽക്കുക എന്നതിലപ്പുറം കാലോചിതമായും ആത്മീയമായും മനുഷ്യ ജീവിത രൂപീകരണത്തെ നിർവ്വചിക്കാൻ സഹായിക്കുന്നതുമായ പൗരോഹിത്യം സമൂഹത്തിന് ആവശ്യമാണ്. അംഗത്വമില്ലാത്തവരെയും ആത്മീയതയുടെ നൂലിൽ ബന്ധിപ്പിക്കാനും പരിവർത്തിതരാക്കാനും പുരോഹിതന് കഴിയേണ്ടതാണ്. ""ധനികർ സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കുകയില്ല എന്ന് പ്രഘോഷിച്ച ക്രിസ്തുതന്നെയാണ് ധനികനായ സക്കേവൂസിന്റെ വീട്ടിൽ വിരുന്നിനെത്തുന്നത്, വിലയേറിയ പരിമള തൈലത്താലുള്ള അഭിഷേകത്തിന്'' വഴങ്ങിക്കൊടുക്കുന്നത്.

സമൂഹത്തിലെ വിവേചനം സഭയിലും ഇടവകയിലും നടക്കുന്നുണ്ട്. സാമ്രാജിത്വ മനോഭാവങ്ങൾ അടിതൊട്ട് മുടിവരെ വ്യാപിച്ചു കിടപ്പുണ്ട്. ഫ്യൂഡൽ മനോഭാവവും പ്രവർത്തനരീതികളും വളരെ പ്രകടമാണ്. മത വും പൗരോഹിത്യവും പൊതു വെ സാമ്പ്രദായിക രീതികളുടെ കാവൽക്കാരാണ് എന്ന ധാരണയ്ക്ക് ബദൽ സൃഷ്ടിക്കേണ്ടിയിരിക്കുന്നു. സമ്പ്രദായങ്ങളെ സംരക്ഷിക്കുകയല്ല; രക്ഷാകരമായി (വിമോചനപരമായി) അവയെ സംരക്ഷിക്കുക എന്നതാവണം സഭയുടെ ദൗത്യം.

പൗരോഹിത്യത്തെക്കുറിച്ചുള്ള അന്ധവിശ്വാസങ്ങൾ

പൗരോഹിത്യം അടിച്ചേൽ പ്പിച്ച അന്ധവിശ്വാസങ്ങളോടൊപ്പം പൗരോഹിത്യത്തെക്കുറിച്ചുള്ള അന്ധവിശ്വാസങ്ങളും പൊതുസമൂഹത്തെ സ്വാധീനിക്കുന്നുണ്ട്. പുരോഹിതൻ ദൈവത്തി ന്റെ പ്രതിപുരുഷനാകയാൽ ദൈവികമായി മാത്രമെ പ്രവർത്തിക്കാവൂ എന്നതാണ് ഒരു വിശ്വാസം. മാനുഷിക പരിമിതികളെ ബഹുമാനിക്കാത്ത ഒരു ധാരണയാണിത്. വ്രതമെടു ക്കുന്നതും സത്യം ചെയ്യുന്നതും അയാളുടെ അദമ്യമായ ആഗ്രഹവും നിശ്ചയദാർഢ്യവും പ്രകടിപ്പിക്കലാണ്. അതിനുവേണ്ടിയുള്ള നിരന്തരജാഗ്രതയും സമർപ്പണവും അയാൾ കാണിക്കുമ്പോൾ തന്നെ അയാൾക്ക് തിക്താനുഭവങ്ങളും അവയുടെ സ്വാധീനവും ഉണ്ടാകാവുന്നതാണ്.

വൈദിക സമർപ്പിത ജീവിതം ഉപേക്ഷിച്ചു പോയവർക്കു നേരെയുള്ള വളരെ ശക്തമാണ് ഇന്ന് സഭയിൽ. അവർക്കെതിരെയുള്ള വിവേചനവും അടിച്ചമർത്തലും സഭാ സമൂഹത്തിൽ നിലനിൽക്കുന്നുണ്ട്. ഇത് തികച്ചും അപലപിക്കപ്പെടേണ്ടതും തിരുത്തേണ്ടതുമാണ്. അവരുടെ സ്വതന്ത്രമായ തീരുമാനപ്രകാരം ദൈവശുശ്രൂഷയിൽ പ്രവേശിക്കുകയും അത് തുടർന്നു കൊണ്ട് പോകാനാവില്ല എന്ന് തിരിച്ചറിയുകയും ചെയ്യുമ്പോൾ അവർ ക്ക് അവരാഗ്രഹിക്കുന്ന ജീവിതപന്ഥാവിലേക്ക് നടക്കാനുള്ള അവകാശം ഉണ്ട്. അവരെ ആത്മീയ ജീവിതത്തിൽ കാര്യക്ഷമമായി പങ്കെടുപ്പിക്കുന്നതിന് സഭയും സമൂഹവും ഒരുമിച്ച് പ്രവർത്തിക്കേണ്ടതാണ്. വൈദി ക സമർപ്പിത ജീവിതം ഉപേക്ഷിച്ചു പോയവരെ ഇടവകകളിൽ സജീവമാക്കി അവർക്കു നേരെ ഉയരുന്ന "അയിത്തവും അവഗണനയും' നാം പരിഹരിക്കുകതന്നെ വേണം.

വൈദിക ജീവിതം ജോലിയല്ല, ജീവിതസമർപ്പണമാണ്

വിശ്വാസികൾ വച്ചു പുലർ ത്തുന്ന അന്ധവിശ്വാസങ്ങളിൽ ഒന്നാണ് വൈദികൻ ജോലിക്കാരനാണ് എന്നത്. വൈദികവൃത്തി ജോലി ചെയ്യുന്ന സമയ ത്ത് മാത്രം ജീവിതത്തെ ബാധിക്കുന്ന ഒരു കാര്യമായല്ല, അസ്ഥിത്വമായാണ് ഗണിക്കപ്പെടേണ്ടത്. ഒരാൾക്ക് ജോലിയും ജീവിതവും തമ്മിൽ വേർതിരിക്കാ നാവുമെങ്കിൽ ഒരു പുരോഹിതന് അപ്രകാരമാവില്ല. അതിനാൽ അയാൾ ജോലിക്കാരനല്ല, സമർപ്പിതനാണ്. ജോലിക്കാരനുവേണ്ട അവകാശ ആനുകൂല്യങ്ങളല്ല ഒരു വൈദികനെ നയിക്കുന്നത്. അയാളുടെ ആത്മ സമർപ്പണമാണ്. ഉണ്മയും അസ്ഥിത്വവും തമ്മിലുള്ള സമ്മേളനമാണ്. വൈദികനെ ജോലിക്കാരനായി മാത്രം ഗണിക്കുന്നതിലെ തെറ്റ് ഇവിടെയാണ്.

പൗരോഹിത്യത്തിലെ ലൈംഗീകത പൗരോഹിത്യത്തിലെ ലിംഗനീതി

പൊതുസമൂഹത്തെ സം ബന്ധിച്ച് പൗരോഹിത്യം എന്നും പുരുഷ കേന്ദ്രീകൃതമായിരുന്നില്ല. പുരുഷ ദൈവങ്ങളോടൊപ്പം സ്ത്രീ ദൈവങ്ങളും ആധിപത്യം പുലർത്തിയിരുന്നു. പുരോഹിതരും പ്രവാചകന്മാരും വിശ്വാസ സാക്ഷികളും രക്ത സാക്ഷികളും ഇരുലിംഗത്തിലു മുണ്ടായിരുന്നു. ഭിന്നലിംഗക്കാരായ വിശുദ്ധ ജന്മങ്ങളെയും നാം കണ്ടുമുട്ടുന്നുണ്ട്. സമൂഹത്തിന്റെ പരിഛേദമെന്ന നിലയിൽ, സമൂഹം പുരുഷ കേന്ദ്രീകൃതമായപ്പോൾ മതവും അപ്രകാരം ആയിത്തീർന്നു എന്നു വേണം മനസ്സിലാക്കാൻ.
ക്രിസ്തുവിൽ നിന്നാണ് ക്രിസ്ത്യാനിറ്റി ഉത്ഭവിക്കുന്നത്. ക്രിസ്തുജീവിതമാണ് ഇവിടെ അനുകരണത്തിന് അടിസ്ഥാനം. ക്രിസ്തുവിന് ശിഷ്യരായി സ്ത്രീകൾ ഉണ്ടായിരുന്നെങ്കിലും അപ്പസ്തോലന്മാരിൽ ഒരാളായി ഒരു സ്ത്രീയെ ക്രിസ്തു തിരഞ്ഞെടുത്തില്ല. അതിനാൽ ആദി മകാലം മുതൽ ക്രിസ്തുശിഷ്യരാകുന്നതിന് സ്ത്രീ കൾക്കും പുരുഷന്മാർക്കും അവകാശമുണ്ടായിരുന്നെങ്കിലും പുരോഹിത, മേൽപ്പട്ട ശുശ്രൂഷയിലേക്ക് പുരുഷന്മാരെ മാത്രമെ പരിഗണിച്ചിരുന്നുള്ളൂ. സഭ ഇന്നും അത് തുടരാൻ ശ്രമിക്കുന്നു.

പൗരോഹിത്യത്തിലെ ബ്രഹ്മചര്യം

ബ്രഹ്മചര്യം അതിന്റെ കേവല അർത്ഥത്തിൽ വിവാ ഹം കഴിക്കാതിരിക്കലാണ്. "അതിപ്രധാനമായ ഏക കാര്യത്തിനായി (ീില വേശിഴ ശ െിലരലമൈൃ്യ. ഘസ. 10) സമർപ്പിതനാകുന്ന ഒരാൾ സ്വയമായി എടുക്കുന്ന തീരുമാനമാണ് ബ്രഹ്മചര്യവ്രതം. ദൈവത്തോട് മാത്രം കടപ്പെട്ടിരിക്കാനും ദൈവിക കാര്യങ്ങളിൽ മാത്രം വ്യാപൃതനാകാനുമുള്ള ഒരാളുടെ സ്വതന്ത്രവും ധീരവുമായ തീരുമാനവും ആ തീരുമാനത്ത സഹായിക്കുന്ന ജീവിതാഭ്യാസവും ജീവിതപന്ഥാവും തിരഞ്ഞെടുക്കാനുള്ള ദൃഢനിശ്ചയമാണ് ബ്രഹ്മചര്യം. പൗരോഹിത്യത്തിലെയും സമർ പ്പണ ജീവിതത്തിലെയും ബ്രഹ്മചര്യം ശ്രേഷ്ഠവും ധീരവും സ്വതന്ത്രമായി തുടരേണ്ടതുമാണ്.

എന്നാൽ ഒരാൾക്ക് ബ്രഹ്മചര്യത്തിന്റെ പാലനം ക്ലേശകരമായി തോന്നിയാൽ അതിൽ നിന്ന് വിടുതൽ ഏതു സമയത്തും സഭ നൽകുന്നുണ്ട്. ഇൗ തീരുമാനം കപടമാകുന്നതും സമർപ്പണമില്ലാത്തതുമാകുന്നതിൽ അപകടവും ചതിയുമുണ്ട്.

ആയുഷ്പര്യന്ത വ്രതം

യൗവ്വനത്തിലെ ബോധ്യത്തിൽ നിന്നും അനുഭവത്തിൽ നിന്നും ഒരാളെടുക്കുന്ന തീരുമാനമായ ആയുഷ്പര്യന്ത വ്രതം അയാളെ കടപ്പെടുത്തുന്നുണ്ട്. എന്നാൽ ഒരു വ്യക്തി എന്ന നിലയ്ക്ക് അത്തരമൊരു തീരുമാനം മനുഷ്യാവകാശലംഘനമാകാതിരിക്കാൻ ആ വ്രതത്തിൽ നിന്ന് വിടുതൽ ലഭിക്കാൻ ഒരാൾക്ക് അവകാശമുണ്ട്. സഭയും പൊതുസമൂഹവും അത്തരം തീരുമാനങ്ങളെ ശ്രേഷ്ഠമായി സ്വീകരിക്കാൻ പഠിക്കേണ്ടതാണ്.

കത്തോലിക്കാപൗരോഹിത്യത്തിന്റെ അളവുകോൽ ലൈംഗീകത മാത്രമാണെന്ന രീതിയിലായിരിക്കുന്നു കാര്യങ്ങൾ. കിരാതന്മാരുടെ ഒരു പരിവേഷമാണ് പുരോഹിതർക്ക് മാധ്യമങ്ങൾ ചാർത്തികൊടു ത്തുക്കൊണ്ടിരിക്കുന്നത്. ലൈം ഗീകതയ്ക്കുമേൽ ക്യാമറ കണ്ണുകളുമായി കഴുകനെപ്പോലെ കാവലിരിക്കുകയാണ് പലരും. വ്രതം എടുത്തവരാണെങ്കിൽ അത് മുറിക്കുവാനും അവർക്ക് കഴിഞ്ഞേക്കും. അത് നമ്മുടെ ചട്ടകൂടുകൾക്ക് പുറത്തായിരിക്കണമെങ്കിൽ അത് പറഞ്ഞാൽ മതി. അവരെ മനുഷ്യത്വരഹിതമായി വേട്ടയാടാനൊന്നും ആർക്കും അവകാശമില്ല.
പൊതുസമൂഹത്തിലെ അവിഭാജ്യ ഘടകമായി നിലകൊള്ളാനുള്ള കരുത്തും ദർശനബലവും പ്രവൃത്തിപരിചയവും ഒൗന്നത്യവുംകൊണ്ട് സമൂഹത്തെ ""ദൈവരാജ്യമാക്കി'' മാറ്റാനുള്ള പുരോഹിത ദൗത്യം ഒരിക്കലും അവസാനിക്കുകയുമില്ല. വീട്ടിൽ നിന്നുള്ള അകലം കൂടുന്തോറും മാതാപിതാക്കളുടെയും സഹോദരങ്ങ ളുടെയും ബന്ധുമിത്രാദികളുടെയും എണ്ണം കൂടുകയാണ്. അവരുടെ രോഗത്തെ ഒാർത്ത,് കടഭാരങ്ങളോർത്ത്, മക്കളുടെ ഭാവിയെ ഒാർത്ത,് വല്ലാതെ സങ്കടപ്പെട്ടുകൊണ്ടും ആവുന്നത്ര പ്രാർത്ഥിച്ചുകൊണ്ടും പ്രവർത്തിച്ചുകൊണ്ടുമാകണം ഒാരോ ബലിയേയും സമീപിക്കേണ്ടത്. ക്രിസ്തുസന്ദേശത്തോടുള്ള അദമ്യമായ പ്രതിപത്തിയിൽ ജീവിതത്തെ മുഴുവൻ നിരന്തരം ഹോമിച്ചുകൊണ്ടിരിക്കുന്ന നിരവധി പുരോഹിതന്മാർ ഇവിടെ ജീവിക്കുന്നുണ്ട.് സ്വന്തം അപ്പ നും അമ്മയും വീട്ടിൽ അനാഥരായി കഴിയുമ്പോഴും നിരവധി അച്ഛനമ്മമാരെയും മനോരോഗികളെയും നിരാലംബരെയും മറ്റു സഹോദരങ്ങളെയും കുഞ്ഞുങ്ങളെയും സമർപ്പിതർ ശുശ്രൂഷിക്കുന്നുണ്ട്. രൂപതയുടെയോ ആശ്രമത്തിന്റെയോ വൃദ്ധമന്ദിരങ്ങളിൽ ആരും ഒരു ആശ്വാസവാക്കുപറയാനും സന്ദർശനം നടത്താനുമില്ലാതെ - ഒരു നാൾ മരിച്ച്, മറന്നുപോകപ്പെടും എന്ന ഉറപ്പോടുകൂടിതന്നെയാണിതെല്ലാം. അവസാനത്തെയാളും ചെങ്കടൽ കടക്കുന്നതുവരെ ആഴി മദ്ധ്യത്തിൽ നിലയുറപ്പിക്കുന്ന സമർപ്പിതരായി പൗരോഹിത്യം നിലനിൽക്കട്ടെ.


Related Articles

Contact  : info@amalothbhava.in

Top