മംഗളവാർത്തക്കാലം 1ാം ഞായർ

29,  Nov   

കരുതുന്ന ദൈവം

ഫ്രയർ ക്രിസ്റ്റോ കോരേത്ത് 
 
കാലങ്ങളുടെ കാത്തിരിപ്പിനു ശേഷം ദൈവാനുഗ്രഹം ലഭിക്കുന്ന സഖറിയായ്ക്ക് അവിശ്വാസം മൂലം ചില വേദനകളിലൂടെ കടന്നു പോകേണ്ടി വരുന്നു. ഒരു മനുഷ്യന്റെ ബുദ്ധിക്ക് ചിന്തിക്കുമ്പോൾ സഖറിയായുടെ വാക്കുകൾ അർത്ഥവത്തമാണ്. പിന്നെ എന്തുകൊണ്ട് ഈ ഒരു ചെറിയ 
ശിക്ഷ? 
 
വിശ്വാസത്തിന്റെ പടവുകൾ കയറിവന്ന സഖറിയാക്ക് മുൻകാലങ്ങളിലെ ദൈവത്തിന്റെ 
മഹനീയമായ പ്രവർത്തികൾ മനസ്സിലാക്കി എടുക്കാൻ, പ്രത്യേകിച്ച് ദൈവം അബ്രഹാമിനോടും 
സാറായോടും ഹാനായയോടും ചെയ്ത പ്രവർത്തികൾ, സഖറിയായുടെ കണ്ണിൽനിന്ന് മറഞ്ഞു പോയി.അവിശ്വാസത്തിന്റെ പര്യായമായി മനുഷ്യൻ മാറുമ്പോൾ ദൈവം വിശ്വസ്തനായി നമ്മുടെ ആവശ്യങ്ങളിൽ നമ്മോടൊപ്പം ഉണ്ടെന്ന് ഓർക്കുക.
 
 
കാത്തിരിപ്പ് 
 
          ഫ്രയർ നിബിൽ കൊല്ലിതടത്തിൽ 
 
 
 
 
മനുഷ്യന്റെ നീണ്ട കാത്തിരിപ്പിന്റെ സാക്ഷാത്കാരത്തിന്റെ ഓർമ്മയാണ് ആഗമനകാലം. വിശുദ്ധ ഗ്രന്ഥത്തിലെ സുപ്രധാന വ്യക്തികളുടെ മാതാപിതാക്കൾ പലരും വന്ധ്യരായിരുന്നു  എന്നതാണ് സത്യം. 
ചുരുക്കത്തിൽ ബൈബിൾ പ്രകാരം കാത്തിരിപ്പിലൂടെ വരുന്ന വ്യക്തികളെ ദൈവം പ്രത്യേകമായി അവന്റെ പദ്ധതികൾക്കായി 
തെരഞ്ഞെടുക്കുകയാണ്.
മനുഷ്യന്റെ നിസ്സഹായത ബോധ്യപ്പെടുത്തി സമ്പൂർണ്ണ ദൈവാശ്രയത്തിൽ അവനെ എത്തിക്കുവാൻ കാത്തിരിപ്പിലൂടെ കഴിയുന്നു.
 
 
         വിശ്വാസം
    ഫ്രയർ ജിന്റേഷ് മാളിയേക്കൽ
 
 
ഇന്നത്തെ സുവിശേഷത്തിൽ രണ്ടു വ്യക്തിത്വങ്ങളെ നമുക്ക് കാണാം. 
ഒന്ന് സഖറിയയും രണ്ട് എലിസബത്തും. ഇവരുടെ പ്രത്യേകതകൾ 
വചനം പറയുന്നത് കർത്താവിന്റെ മുൻപിൽ നീതി നിഷ്ഠരും കൽപ്പനകളും പ്രമാണങ്ങളും കുറ്റമറ്റവിധം അനുസരിക്കുന്ന വരുമായിരുന്നു 
എന്നാണ്.  പക്ഷേ ഇവർക്ക് മക്കൾ ഉണ്ടായിരുന്നില്ല. 
 
എലിസബത്ത് വന്ധ്യആയിരുന്നുരുന്നു ഇരുവരും പ്രായം കവിഞ്ഞരുമായിരുന്നു. ഇങ്ങനെയൊക്കെ ആണെങ്കിലും അവരുടെ വാർദ്ധക്യത്തിലും അവർ ദൈവഹിതം അനുസരിച്ച് പ്രവർത്തിച്ചിരുന്നു. അത്രമാത്രം ബോധ്യം ഉള്ളവരായിരുന്നു അവർ.
 
പ്രിയ സഹോദരരേ നാം പലപ്പോഴും പല ഭക്ത കൃത്യങ്ങളും ചെയ്യുന്നത് നമ്മുടെ കാര്യങ്ങൾ സാധിച്ചു കിട്ടുന്നതിനും ദൈവത്തോടുള്ള 
പേടി കൊണ്ടോ ആണ്. നമുക്ക് പ്രാർത്ഥിക്കാം സഖറിയയെ 
പോലെയും എലിസബത്തിനെ പോലെയും ഒന്നിനും വേണ്ടി അല്ലാതെ ദൈവത്തോടുള്ള സ്നേഹത്തെ പ്രതി ദൈവേഷ്ടം നിറവേറ്റാൻ 
കൃപ തരണമേ എന്ന്.
 
 
പ്രത്യാശയുടെ മുകുളങ്ങൾ. 
   ഫ്രയർ ജോജോമോൻ ഇലവുങ്കൽ  
 
 
ഇന്നത്തെ സുവിശേഷം പ്രധാനമായും സഖറിയായുടെ കുടുംബ 
പശ്ചാത്തലം, പൗരോഹിത്യ ശുശ്രൂഷ, ദൈവാനുഭവം, സമാഗതമായ 
രക്ഷയുടെ വെളിപ്പെടുത്തൽ, ദൈവിക വെളിപ്പെടുത്തലുകൾ, 
 
മാനുഷികമായ തത്വങ്ങളാൽ ഉൾക്കൊള്ളുവാനും സ്വീകരിക്കാനും 
കഴിയാതെ പോകുന്ന സാഹചര്യം, ശുശ്രൂഷ ജീവിതം തന്റെ 
കാഴ്ചപ്പാടുകളെകാൾ മുൻവിധികളെക്കാൾ ദൈവത്തിൻറെ 
ചൈതന്യത്താൽ നയിക്കപ്പെടുന്നതും കുടുംബത്തിലെ 
ഉത്തരവാദിത്വവും അവർക്ക് ലഭിച്ച ദൈവാനുഗ്രഹങ്ങളും, 
ദൈവത്തിൻറെ സമ്മാനവും മറച്ചുവയ്ക്കുന്നതും എന്നാൽ 
അവസാനം ജീവിതത്തിൽ സംഭവിച്ചതെല്ലാം  ദൈവഹിതം ആയിരുന്നു എന്ന ഏറ്റുപറയലും ആണ്.
 
മാലാഖയിലൂടെ ദൈവം സഖറിയായോട് സംസാരിച്ചപ്പോഴും അദ്ദേഹം ഭൗതികമായി ഉത്തരം കണ്ടെത്തുവാൻ ശ്രമിച്ചതിനാൽ  
പ്രത്യാശയുടെ മുകുളങ്ങൾ തിരിച്ചറിയുവാൻ സാധിച്ചില്ല.
 
 
 

Faith Bears Miracles And Not Vice Versa

ഫ്രയർ സുബിൻ പേക്കുഴിയിൽ
 

The Good News about God answering the prayer of Zachariah proclaimed by the angel Gabriel tells us how faithful was Zachariah towards God. In spite of offering many years of prayer, he never lost hope in God but was persistent in his faith. The same was the attitude of Elizabeth toward God even though she was barren she lived blamelessly according to all the commandments and regulations of the Lord.

It was this faith because of which they miraculously received the gift of a child who would be a forerunner to Christ. In our lives, we find many of our prayers unanswered, yet with the help of persistent prayer, we must strengthen our faith in Him, for a stern faith can help us face any kind of life storm.

 
 

An Exemplary Couple

ഫ്രയർ ഐസൺ ഊരോത്ത് 

 
സഖറിയായുടെയും എലിസബത്തിന്റെയും ജീവിതങ്ങളെ ദൈവം 
അനുഗ്രഹിക്കുന്ന വചനഭാഗം ആണ് ഇന്ന് വായിച്ചു കേൾക്കുന്നത്. സഖറിയായും എലിസബത്തും ഇന്നും എന്റെ മുൻപിൽ 
ഒരത്ഭുതമാണ്. 
 
മക്കളില്ലാത്ത ദമ്പതികൾക്ക് സഹിക്കേണ്ടി വരുന്ന 
ആത്മസംഘർഷത്തിന്റെയും യഹൂദരുടെ പുച്ഛഭാവങ്ങളുടെയും 
നടുവിൽ അവർക്ക്എങ്ങനെ ദൈവത്തോട് ഇത്രത്തോളം 
വിശ്വസ്തരാകാൻ സാധിച്ചു എന്നുള്ളത് തീർത്തും അത്ഭുതം തന്നെ.
 
വിവാഹത്തിനുശേഷം ഏറെ കാലങ്ങൾ കഴിഞ്ഞിട്ടും അവർക്ക് ഒരു 
കുഞ്ഞിനെ ലഭിക്കാത്തതിൽ ദൈവത്തിനെതിരെ പിറുപിറുത്തില്ല. 
കുഞ്ഞിനായുള്ള കാത്തിരിപ്പ് എല്ലാം ഒരുവേള അവരുടെ ജീവിതത്തിൽ നിന്നും അവസാനിച്ചിരിക്കാം. 
 
പക്ഷേ, ഒരിക്കലും അവസാനിക്കാത്ത ജീവിതാന്ത്യം വരെ 
വിശ്വസ്തരായിരിക്കുവാനുള്ള 
അവരുടെ ദ്യഢനിശ്ചയം നമ്മളെയെല്ലാം അതിശയിപ്പിക്കുന്നുണ്ട്.
 
ഇൗ വലിയ വിശ്വാസത്തിന്റെ 
ഫലമാണ് സ്നാപകയോഹന്നാന്റെ 
ജനനവും, സ്ത്രീകളിൽ നിന്ന് ജനിച്ചവനിൽ ഏറ്റവും വലിയവനെന്ന ഇൗശോയുടെ അംഗീകാര 
 
 
ഞാനെന്തു നൽകി ; എനിക്കെന്ത് കിട്ടി 
  ഫ്രയർ അക്ഷയ് പുതുക്കാട്
 
 
നിസ്വാർത്ഥതയുടെ മകുടോദാഹരണമായി സഖറിയയെയും 
എലിസബത്തിനെയും  നമുക്ക് കാണാം. കാരണം ഏതു ദമ്പതികളും ആഗ്രഹിക്കുന്ന ഒരു കുഞ്ഞിനെ ലഭിക്കാത്തപ്പോൾ പോലും 
അവർ ദൈവത്തോട് വിശ്വസ്തതയും സ്നേഹവും പാലിക്കുന്നു.
എനിക്കെന്താണ് പ്രതിഫലം ലഭിക്കുക എന്ന സ്വാർത്ഥ 
ചിന്തയോടെയാണ് പലപ്പോഴും മനുഷ്യർ പ്രവർത്തിക്കുക എന്ന് 
മനശാസ്ത്രത്തിന്റെ ലഃുലരമേിര്യ വേലീൃ്യ പറയുന്നു. 
 
ഇൗ ഒരു പ്രവണതയിൽ നിന്നും പുറത്തു കടക്കുവാൻ ഇൗശോ നമ്മോട് ആഹ്വാനം ചെയ്യുന്നു. തന്നെ ഒറ്റിക്കൊടുക്കുമെന്നും തള്ളിപ്പറയുമെന്നും  ഉത്തമ ബോധ്യം ഉണ്ടായിട്ടും ആത്മാർത്ഥമായി 
പ്രതിഫലേച്ചയില്ലാതെ ശിഷ്യർക്ക് സ്നേഹം നൽകിയ ഇൗശോയെ ആകണം നമ്മുടെ മാതൃക.
 
 
кαιяσѕ
ഫ്രയർ ആന്റോ ചേപ്പുകാലായിൽ
 
 
ദൈവത്തിന്റെ സന്നിധിയിൽ ഏറ്റവും അധികമായി സഖറിയായും 
എലിസബത്തും പ്രാർത്ഥിച്ചത് ഒരു കുഞ്ഞിന് വേണ്ടിയായിരിക്കും.
പക്ഷേ, കാത്തിരിപ്പുകൾ അവസാനിക്കുന്നു, പ്രായം കവിയുന്നു..
  
എങ്കിലും അവർ ദൈവ സന്നിധിയിൽ ഒരു വാക്കുപോലും പഴിപറയാതെ വിശ്വസ്തരായി ജീവിക്കുന്നു.
 
അപ്പോഴാണ് അത്ഭുതം. സഖറിയാ! നിന്റെ ഭാര്യ ഗർഭം ധരിക്കും! 
ഒന്നന്തിച്ചു... ഒരു സംശയം ഉന്നയിച്ചു. പുരോഹിതനായ സഖറിയ 
സംശയിക്കാൻ പാടില്ലായിരുന്നു. കാരണം, പഴയനിയമം അവന് 
അറിയാം: അബ്രാഹത്തിന്റെ ഭാര്യ ഗർഭം ധരിക്കുന്ന സംഭവം 
എല്ലാം. അതിനാൽ ഒരു ചെറിയ ശിക്ഷണം. 
 
പക്ഷേ, അവന് ജീവിതകാലം മുഴുവൻ സന്തോഷിക്കുവാനുള്ള സമ്മാനം ദൈവം നൽകുന്നു.
 
ഹബക്കൂക്ക് 1:5 പറഞ്ഞാൽ “ആരും വിശ്വസിക്കാത്ത ഒരു പ്രവർത്തി 
നിങ്ങളുടെ ഇടയിൽ ഞാൻ ചെയ്യും.“  

So, wait for the time of God, surely  he will touch…!

 

 
 
ദൈവിക വാഗ്ദാനം
 
ഫ്രയർ ജിബിൻ ഇടപ്പുള്ളവൻ
 
 
സ്നാപക യോഹന്നാന്റെ ജനനത്തെക്കുറിച്ചുള്ള പ്രഖ്യാപനം വലിയ 
പ്രാധാന്യമുള്ള ഒരു നിമിഷമാണ്, പ്രതീക്ഷയും പ്രത്യാശയും നിറഞ്ഞതാണത്.  
 
രക്ഷാകര ചരിത്രത്തിലെ ഒരു പുതിയ യുഗത്തിന്റെ തുടക്കം 
കുറിക്കുന്നു, ദീർഘകാലമായി കാത്തിരിക്കുന്ന മിശിഹാ വെളിപ്പെടാൻ പോകുന്നു, കൂടാതെ ദൈവിക വാഗ്ദാനം, തയ്യാറെടുപ്പ്, 
തുടങ്ങിയവയും. 
 
കൂടാതെ പ്രതീക്ഷ നഷ്ടപ്പെട്ടിരിക്കുമ്പോഴും, മനുഷ്യർക്ക് ചിന്തിക്കാൻ 
സാധിക്കുന്നതിലും അപ്പുറം ആയിട്ട് ദൈവം ഒരാളുടെ 
ജീവിതത്തിൽ ഇടപെടുമെന്നും ഇന്നത്തെ സുവിശേഷ ഭാഗത്തിലൂടെ നമുക്ക് മനസ്സിലാക്കാൻ സാധിക്കും.
 
 
അവിശ്വാസിയാകാതെ വിശ്വാസിയാവുക
 
ഫ്രയർ ജോയൽ ചേപ്പുകാലയിൽ
 
 
ദൈവദൂതന്റെ വെളിപാട് ലഭിച്ച സക്കറിയ ദേവാലയത്തിന് പുറത്തു 
വന്നത് ഐമനായി.
 
തന്റെ അവിശ്വാസത്തെ വിശ്വാസമാക്കാൻ ദൈവം തിരഞ്ഞെടുത്ത 
വഴിയാണത് എന്ന് തിരിച്ചറിയുന്ന സക്കറിയ താൻ ഉൗമനായ 
കാരണം മറ്റേതെങ്കിലും മാർഗ്ഗത്തിലൂടെ വെളിപ്പെടുത്തുന്നതായി 
കാണുന്നുമില്ല. 
 
അതായത് ഉൗമനായ നിമിഷം തന്നെ സക്കറിയ വിശ്വാസിയുമായി. 
ചിലപ്പോൾ ദൈവിക ഇടപെടലുകൾ അങ്ങനെയാണ്. യുക്തിയെ 
അതിലംഘിക്കുന്ന സംഭവങ്ങൾ, അത്ഭുതങ്ങൾ അങ്ങനെയങ്ങനെ.
 
 
 
  

Bear Him...

 ഫ്രയർ അലൻ മാതിരംപള്ളിൽ 
 
ജനിക്കുന്നതിനു മുൻപേ പരിശുദ്ധാത്മാവിനാൽ നിറഞ്ഞവനാണ് 
സ്നാപകയോഹന്നാൻ. 
 
എലിസബത്ത് ഗർഭവതിയാകും എന്ന സദ്വാർത്ത അറിയിച്ച ദൂതൻ ഇത് വെളിപ്പെടുത്തുന്നുമുണ്ട്. ഇത് പൂർത്തിയാകുന്നത് മറിയം 
എലിസബെത്തിനെ സന്ദർശിക്കുമ്പോഴാണ്. 
 
മറിയത്തിന്റെ ഉദരത്തിലുള്ള ഇൗശോയുടെ സാന്നിധ്യം എലിസബത്തിന്റെ ഉദരത്തിലുള്ള സ്നാപകയോഹന്നാൻ 
അനുഭവിക്കുമ്പോഴാണ് ദൂതന്റെ പ്രവചനം
പൂർത്തിയാകുന്നത്. പരിശുദ്ധ 
മറിയത്തെ പോലെ നമുക്കും യേശുവിനെ വഹിക്കുകയും യേശു 
സാന്നിധ്യത്തെ മറ്റുള്ളവർക്ക് 
അനുഭവേദ്യമാക്കുകയും ചെയ്യാം.
 
ദൈവത്തിന്റെ  ഇടപെടലുകൾക്കായിഒരുങ്ങാം
ഫ്രയർ ജോയൽ ജിമ്മി 
 
 
രക്ഷകന്റെ പിറവിക്കായി ഒരുങ്ങുന്ന ഇൗ ആദ്യവാരം വായനകൾ 
നമുക്ക് പകർന്നു നൽകുന്നത് ദൈവത്തോട് ചേർന്ന് നിന്നവർക്ക് 
അസാധ്യം എന്ന് തോന്നുമ്പോഴും അവിടുന്ന് നൽകിയ വലിയ അനുഗ്രഹങ്ങളെ കുറിച്ചാണ്. 
 
പഴയനിയമത്തിൽ അബ്രാഹവും സാറയും പുതിയ നിയമത്തിൽ 
സക്കറിയയും എലിസബത്തും ദൈവത്തിന്റെ ഇടപെടലുകൾ മൂലം 
അവരുടെ വാർദ്ധക്യത്തിൽ തങ്ങളുടെ ആദ്യത്തെ സന്താനത്തെ 
സ്വീകരിക്കുന്നു. പ്രിയപ്പെട്ടവരെ ദൈവത്തോടും അവിടത്തെ കൽപ്പനകളോടും നിരന്തരം വിശ്വസ്തരായിരിക്കാം.
 
ദൈവം നമ്മുടെ ജീവിതങ്ങളിലും തൊടുന്ന നിമിഷങ്ങൾ ഉണ്ടാകും സന്തോഷത്തോടെ ഉണ്ണി ഇൗശോയുടെ വരവിനായി നമുക്ക് ഒരുങ്ങാം. സമ്പത്ത് ദൈവത്തിൽ കണ്ടെത്താം. അതിനായി, സത്യത്തിൽ 
നിലനിൽക്കാം.
 
 
ആശ്രയം
 ഫ്രയർ ജെയിംസ് സെബാസ്റ്റ്യൻ
 
 
ഒരു വ്യക്തി അവരുടെ പരിമിതികളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും തന്നെത്തന്നെ അപര്യാപ്തനായി കാണുകയും ചെയ്യുമ്പോൾ, ദൈവത്തെ സംബന്ധിച്ചിടത്തോളം ഒന്നും അസാധ്യമല്ല എന്ന് അവൻ മറന്നേക്കാം.
ദൈവത്തിന്റെ ദൈവീക പരിപാലനയിൽ നമുക്ക് ആഴത്തിലുള്ള 
വിശ്വാസം ഉണ്ടായിരിക്കണം. നാം അവനോട് അടുത്തില്ലെങ്കിൽ 
നമ്മുടെ ഹൃദയം ദൈവത്തിന് പൂർണമായി നൽകാൻ കഴിയില്ല. 
 
പലപ്പോഴും അവന്റെ കരുണയ്ക്കായി പ്രാർത്ഥിക്കുമ്പോൾ നാം 
സംശയിക്കുന്ന സമയങ്ങളുണ്ട്. പ്രത്യേകിച്ച് അവന്റെ ശക്തിയെ നാം ചോദ്യം ചെയ്യുമ്പോൾ. 
 
എന്നിരുന്നാലും നാം ദൈവത്തിൽ ആശ്രയിക്കുകയും അവനോട് 
വിശ്വസ്തത പുലർത്തുകയും ചെയ്താൽ നമ്മുടെ ജീവിതത്തിൽ 
വലിയ അത്ഭുതങ്ങൾ സംഭവിക്കുമെന്ന് ഉറപ്പാണ്.
 

Every delay is not a denial  

 ഫ്രയർ ബെൽജിൻ ചാത്തംകണ്ടത്തിൽ
 
 
സഖറിയായും എലിസബതും വിശ്വാസത്തോടെ കാത്തിരുന്നപ്പോൾ, ദൈവം അവരുടെ പ്രാർത്ഥനകൾക്കു മറുപടിയായി നൽകിയത് അത് 
പ്രതീക്ഷകൾക്കും അപ്പുറമായിരുന്നു, മിശിഹായ്ക്ക് വഴിയൊരുക്കുവാൻ വന്ന യോഹന്നാനെ.
 
സഖറിയായുടെ സംശയത്തിലും നിശബ്ദതയിൽ പോലും  ദൈവം 
പ്രവർത്തിക്കുന്നു. കാത്തിരിപ്പ് വെറുതെയായി മംഗളവാർത്തക്കാലംഐ  1ാം ഞായർ    01 ഉലരലായലൃ ൨൦൨൪ ഈ ഓ ജിന്റെഈശ ഊ പ്രതീക്ഷയോടെ, പ്രാർത്ഥനയോടെ, ദൈവസന്നിധിയിൽ 
വിശ്വാസത്തോടെ കാത്തിരിക്കുവാൻ നമുക്ക് പരിശ്രമിക്കാം.
 

വിശ്വസിക്കുവിൻ
ഫ്രയർ ആൽബിൻ മൂലൻ 

ഇന്നത്തെ സുവിശേഷത്തിൽ സ്നാപകയോഹന്നാന്റെ ജനനത്തെ 
കുറിച്ചാണ് പറഞ്ഞുവെക്കുക. സ്ത്രീകളിൽ നിന്ന് ജനിച്ചവരിൽ സ്നാപക യോഹന്നാനെക്കാൾ വലിയവനില്ല.മിശിഹായുടെ 
വരവിന് വേണ്ടി ഏലിയാ വീണ്ടും വരുമെന്ന് ഇസ്രായേൽ ജനം 
വിശ്വസിച്ചിരുന്നു. 

ഗബ്രിയേൽ മാലാഖ സക്കറിയയോട് സ്നാപകയോഹന്നാനെകുറിച്ച് 
പറയുന്നത് ഏലിയായുടെ ചൈതന്യത്തോടും ശക്തിയോടും കൂടെ 
അവൻ കർത്താവിന് മുൻപേ പോകും എന്നാണ്. സ്നാപകയോഹന്നാൻ തന്നെയാണ് ഏലിയ എന്ന് ഇൗശോ പറയുന്നുണ്ട് (ങ േ11:14). 

മിശിഹായ്ക്ക് വഴിയൊരുക്കുവാനാണ് സ്നാപകയോഹന്നാൻ 
വന്നിരിക്കുന്നത് എന്നുള്ള പ്രവചനങ്ങൾ ഇവിടെ 
പൂർത്തിയാക്കപ്പെടുന്നു.

 

ആഗമനം

ഫ്രയർ ക്ലമന്റ് പാത്തികൽ  

ക്രിസ്തുവിന്റെ ജനന തിരുനാളിനായി ഒരുങ്ങുന്ന ഇൗ ആഗമന 
കാലത്തിന്റെ ആരംഭത്തിൽ ക്രിസ്തുവിന് വഴിയൊരുക്കുവാനായി 
വന്നവന്റെ ജനനത്തെപ്പറ്റി പറയുന്ന വായനയാണ് സഭ നമുക്ക് ഇന്ന് 
നൽകുന്നത്.

സ്നാപകയോഹന്നാന്റെ ജനനം എലിസബത്തിന്റെയും 
സക്കറിയയുടെയും കാത്തിരിപ്പിന്റെ കഥയാണ്, എന്നാൽ ക്രിസ്തുവിന്റെ ജനനം വലിയൊരു ജനതയുടെ കാത്തിരിപ്പിന്റെ സാക്ഷാത്കാരമാണ്. ദൈവിക ഇടപെടലിനായി പ്രത്യാശയോടെ, പലതും ഉപേക്ഷിച്ച്, 
പ്രാർത്ഥനയോടെ കാത്തിരിക്കുവാൻ ഒാരോ വിശ്വാസിയും ഇന്നത്തെ സുവിശേഷം ക്ഷണിക്കുന്നു.

 

നിശബ്തതയും ദൈവ രഹസ്യവും
ഫാ. ലൂയിസ് പന്തിരുവേലിൽ

ഇന്നത്തെ സുവിശേഷത്തിൽ, (ലൂക്കാ 1: 5-20), ദൈവവാഗ്ദാനത്തിലുള്ള തന്റെ അവിശ്വാസത്തിന്റെ അനന്തരഫലമായി ഉൗമനായിത്തീർന്ന സഖറിയയെ നാം കണ്ടുമുട്ടുന്നു. പക്ഷെ, ഈ  നിശബ്ദത അഗാധമായ ഒരു തയ്യാറെടുപ്പായിരുന്നു: രക്ഷയ്ക്കുള്ള ദൈവത്തിന്റെ പദ്ധതിയുടെ ആഴം മനസ്സിലാക്കാൻ സക്കറിയായെ ഒരുക്കുന്ന മാസങ്ങൾ ആയി മാറുന്നു.   

ആ ഒമ്പത് മാസത്തെ നിശ്ശബ്ദതയിൽ, സക്കറിയയുടെ ഹൃദയം 
രൂപാന്തരപ്പെടുന്നു; അവന് നഷ്ടപെട്ട ശബ്ദം തിരികെ കിട്ടുമ്പോൾ, ദൈവത്തിന്റെ വിശ്വസ്തതയും, ഭയമില്ലാതെ അവിടുത്തെ സേവിക്കുന്നതിനായി രക്ഷിക്കുമെന്ന വാഗ്ദാനവും അവൻ പ്രഖ്യാപിക്കുന്നു. യോഹന്നാന്റെ അത്ഭുതകരമായ ജനനത്തിലൂടെയുള്ള രക്ഷയുടെ രഹസ്യം മനസ്സിലാക്കാൻ അവനെ ഇത് നയിച്ചു.

പരിശുദ്ധമായ നിശ്ശബ്ദതയിലൂടെ, ഏകാന്തതയിലേക്ക് പിൻവാങ്ങി, തങ്ങളെ തന്നെ ഒരുക്കുന്ന വ്യക്തികളെ തിരുവെഴുത്തിലുടനീളം നാം കാണുന്നുണ്ട്. 
യേശു തന്നെ 40 ദിനരാത്രങ്ങൾ മരുഭൂമിയിൽ തന്റെ പരസ്യശുശ്രൂഷയ്ക്ക് 
മുൻപായി ഒരുങ്ങി (മത്തായി 4:1-2). തന്റെ അപ്പോസ്തലന്മാരെ തിരഞ്ഞെടുക്കുന്നതിനു മുമ്പ്, അവിടുന്ന് പിതാവുമായി സഹവസിച്ചുകൊണ്ട് രാത്രി മുഴുവൻ പ്രാർത്ഥിച്ചു (ലൂക്കാ 6:12-13). കുരിശുമരണത്തിന്  ഒരുക്കമായി, ഗത്സമെനിൽ പ്രാർഥിക്കുന്നു... അതുപോലെ, വിശുദ്ധ പൗലോസ് തന്റെ ദൗത്യം ആരംഭിക്കുന്നതിന് മുമ്പ്, അറേബ്യൻ മരുഭൂമിയിൽ മൂന്ന് വർഷക്കാലം ചെലവഴിച്ചു (ഗലാത്യർ 1:17-18).

ദൈവം നമ്മോട് സംസാരിക്കുകയും, നമ്മെ തയ്യാറാക്കുകയും 
രൂപാന്തരപ്പെടുത്തുകയും ചെയ്യുന്ന ഒരു വിശുദ്ധ ഇടമായി നമുക്ക് നിശബ്ദതയെ സ്വീകരിക്കാം. ഇൗ നിമിഷങ്ങളിൽ, സക്കറിയയെപ്പോലെ, നമുക്ക് സംശയത്തിൽ നിന്ന് വിശ്വാസത്തിലേക്കും അവിശ്വാസത്തിൽ നിന്ന്, ജീവിതബോധ്യങ്ങളിലേക്കും ഭയത്തിൽ നിന്ന് നമ്മുടെ സ്നേഹനിധിയായ ദൈവത്തിന്റെ നിർഭയ സേവനത്തിലേക്കും നീങ്ങാം.

“ശാന്തമാവുക, ഞാൻ ദൈവമാണെന്ന് അറിയുക” (സങ്കീർത്തനം 46:10). ഈ നിശ്ശബ്ദതയ്ക്കായി നമുക്ക് ഇന്ന് പരിശ്രമിക്കാം.

നിശബ്ദത എന്നത് കേവലം ശബ്ദത്തിന്റെ അഭാവം മാത്രമല്ല, ദൈവത്തോടുള്ള മനുഷ്യന്റെ തുറന്ന ഭാവമാണ്. ദൈവം നമ്മുടെ ജീവിതത്തിൽ പ്രവർത്തിക്കാൻ ആഗ്രഹിക്കുന്ന മഹത്തായ കാര്യങ്ങൾക്കായി നമ്മെത്തന്നെ ഒരുക്കാൻ നിശബ്ദത സഹായിക്കുന്നു. 

ദൈവഹിതം തിരിച്ചറിയാനും, നമ്മുടെ ജീവിതത്തിന്റെ രഹസ്യങ്ങൾ മനസ്സിലാക്കാനും നമുക്കും ആന്തരിക നിശബ്ദതയുടെ നിമിഷങ്ങൾ ആവശ്യമാണ്. നിർണായകമായ തീരുമാനങ്ങൾ എടുക്കുന്നതിന് മുമ്പ്- വിവാഹം, തിരുപ്പട്ടസ്വീകരണം, അല്ലെങ്കിൽ ജീവിതത്തെ മാറ്റിമറിക്കുന്ന ഏതെങ്കിലും തിരഞ്ഞെടുപ്പുകൾ - പ്രാർത്ഥനയിലൂടെയോ, ധ്യാനത്തിലൂടെയോ ലോകത്തിന്റെ ശ്രദ്ധാശൈഥില്യങ്ങൾക്കിടയിൽ ദൈവത്തിന്റെ ശബ്ദം കേൾക്കാൻ നമ്മെ സഹായിക്കുന്നു.

 
 


Related Articles

വചന ശ്രവണം | 18 – 10 – 2020

വിചിന്തിനം

Contact  : info@amalothbhava.in

Top