പോകുന്നേ ഞാനും എന്‍ ഗൃഹ൦ തേടിദൈവത്തോടൊത്തുറങ്ങിടാന്...എത്തുന്നേ ഞാനെന്‍ നാഥന്റെ ചാരെപിറ്റേന്നൊപ്പമുണര്ന്നീടാന്കരയുന്നോ നിങ്ങള്‍ എന്തിനായ്...ഞാനെന്സ്വന്ത ദേശത്ത് പോകുമ്പോള്‍....കഴിയുന്നു യാത്ര ഇത്രനാള്‍ കാത്തഭവനത്തില് ഞാനും ചെന്നിതാ...... (പോകുന്നേ.....)ദേഹമെന്നോരാ വസ്ത്രമൂരി ഞാന്‍ ആറടി മണ്ണില്‍ ആഴ്ത്തവേ....ഭൂമി എന്നോരാ കൂട് വിട്ടു ഞാന്സ്വര്ഗ്ഗമാം വീട്ടില്‍ ചെല്ലവേ...മാലാഖമാരും ദൂതരും......മാറി മാറി പുണര്‍ന്നുപോയ്.....ആധി വ്യാധികള്‍ അന്യമായ് കര്‍ത്താവേ ജന്മം ധന്യമായ്............(പോകുന്നേ.....)സ്വര്‍ഗ്ഗരാജ്യത്തില്‍ ചെന്ന നേരത്ത്കര്ത്താവെന്നോട് ചോദിച്ചു....സ്വന്ത ബന്ധങ്ങള്‍ വിട്ടുപോന്നപ്പോള്‍ നൊന്തു നീറിയോ....നിന് മനം ശങ്കകൂടാതെ ചൊല്ലി ഞാന്‍.....കര്‍ത്താവേ ഇല്ല തെല്ലുമേ....എത്തി ഞാനെത്തി സന്നിധേ...ഇത്രനാള്‍ കാത്ത സന്നിധേ...............(പോകുന്നേ....)
അപ്പസ്തോലനായ വി. യൂദാ തദ്ദേവൂസ്
ചോദ്യവും ഉത്തരവും | ജപമാല
ചിത്രകാരന്
അപ്പസ്തോലനായ യോഹന്നാൻ