നട്ടുച്ചനേരത്ത് കിണറിന്‍റെ.....

06,  Oct   

നട്ടുച്ചനേരത്ത് കിണറിന്‍റെ തീരത്ത്വെള്ളത്തിനായി ഞാന്‍ കാത്തിരിപ്പൂ-നാരിഒരു പാത്രം ദാഹജലം നീ എനിക്കു നല്‍കൂ അയ്യയ്യോ നീയൊരു യൂദന്‍ ഞാനിന്നൊരു ശമരായത്തി ഞാന്‍ കോരിയ വെള്ളം തൊട്ടാല്‍ തീണ്ടലില്ലേ ഞാന്‍ കോരിയ വെള്ളം തൊട്ടാല്‍ തീണ്ടലില്ലേഅറിയുന്നില്ലേതും നീ എന്നോടു നീ ചോദിച്ചാല്‍ജീവന്‍റെ ജലം കോരി തരുമല്ലോ ഞാന്‍ജീവന്‍റെ ജലം കോരി തരുമല്ലോ ഞാന്‍ കയറില്ല പാളയുമില്ല നീയെങ്ങനെ വെള്ളം കോരും ജീവന്‍റെ ജലം പിന്നെ എങ്ങനെ കിട്ടും ജീവന്‍റെ ജലം പിന്നെ എങ്ങനെ കിട്ടുംഞാന്‍ നല്‍കും നിത്യജലം നീ വിശ്വാസമായിന്നു കുടിച്ചാല്‍നാരി നിനക്കൊരുനാളും ദാഹിക്കില്ലനാരി നിനക്കൊരുനാളും ദാഹിക്കില്ല ആ ദിവ്യജലം നാഥാ നല്‍കേണമെനിക്കൊരു പാത്രം വീണ്ടും ഞാന്‍ വെള്ളം കോരാന്‍ പോരേണ്ടല്ലോ വീണ്ടും ഞാന്‍ വെള്ളം കോരാന്‍ പോരേണ്ടല്ലോ മഹിളെ നീ വീട്ടില്‍ പോയ്‌ നിന്‍ കണവനേയും കൊണ്ടുവരൂ നീഅപ്പോള്‍ ഞാന്‍ കോരി വിളമ്പാം ജീവന്‍റെ ജലംഅപ്പോള്‍ ഞാന്‍ കോരി വിളമ്പാം ജീവന്‍റെ ജലം ഗുരുവേ നീ കോപിക്കരുതേ വീട്ടില്‍ ഞാനെന്തിനു പോകാന്‍ ഇല്ലില്ല സത്യമെനിക്കു ഭര്‍ത്താവില്ല ഇല്ലില്ല സത്യമെനിക്കു ഭര്‍ത്താവില്ലനീ ചൊന്നതു സത്യം തന്നെ കണവന്മാര്‍ അഞ്ചുണ്ടായിഇപ്പോഴുള്ളവനോ നിന്‍റെ ഭര്‍ത്താവല്ലഇപ്പോഴുള്ളവനോ നിന്‍റെ ഭര്‍ത്താവല്ല നിന്‍ നിതമെന്‍ ജീവചരിത്രം നീയെങ്ങനെ സര്‍വ്വമറിഞ്ഞു ദൈവകരം തെളിവായ്‌ നിന്നില്‍ കാണുന്നു ഞാന്‍ ദൈവകരം തെളിവായ്‌ നിന്നില്‍ കാണുന്നു ഞാന്‍മകളെ നീ ശങ്കിക്കണ്ട ദൈവത്തിന്‍ പുത്രന്‍ തന്നെനിന്‍ മുന്‍പില്‍ നില്‍ക്കുന്നു നീ അറിഞ്ഞുകൊള്‍കനിന്‍ മുന്‍പില്‍ നില്‍ക്കുന്നു നീ അറിഞ്ഞുകൊള്‍ക നാഥാ നിന്‍ തിരുമൊഴി കേള്‍ക്കാന്‍ ഭാഗ്യമെനിക്കെങ്ങനെ ഉണ്ടായ്‌ തൃപ്പാദം വിശ്വാസമോടെ വണങ്ങിടുന്നേ തൃപ്പാദം വിശ്വാസമോടെ വണങ്ങിടുന്നേ


Related Articles

സൗഖ്യ ശുശ്രുഷകൾ

വിചിന്തിനം

Contact  : info@amalothbhava.in

Top