നമ്മുടെ യുവതലമുറ

22,  Jun   

നമ്മുടെ യുവതലമുറ
മെരുക്കാത്ത കുതിര ദുശാഠൃം കാണിക്കും ശിക്ഷണം ലഭിക്കാത്ത പുത്രൻ തന്നിഷ്ടകാരൻ ആകും പ്രഭാഷകൻ 30 - 8  നമ്മുടെ യുവതലമുറയെ കുറിച്ച് ചിന്തിക്കുമ്പോൾ വളരെ അർത്ഥവത്തായ ഒരു വചനമാണ് ഇത് കാരണം ദുശാഠൃക്കാരും കോപിഷ്ഠരും തന്നിഷ്ടകാരുമായി നമ്മുടെ യുവതലമുറ മാറുന്നു എങ്കിൽ അതിനു കാരണക്കാർ അവർ തന്നെയല്ല പിന്നെയോ അവർക്ക് മാതൃകകൾ ആകേണ്ട മാതാപിതാക്കളും അവരെ നന്മയിൽ വളർത്തേണ്ട തിരുസഭയും ആണ് യുവതലമുറ നമ്മളിൽ നിന്ന് എന്ത് ആഗ്രഹിക്കുന്നു എന്ന ചോദ്യത്തിനുള്ള ഉത്തരം തേടിയുള്ള ഒരു യാത്രയാണ് ഇത് ഈയാത്രയിൽ ഞാൻ കണ്ടുമുട്ടിയ യുവതലമുറ പങ്കുവെച്ച് ചിതറിയ ചിന്തകൾ അതിലൂടെ തിരുസഭയും മാതാപിതാക്കളും തങ്ങൾക്ക് എന്തു നൽകണമെന്ന് അവർ പങ്കുവെക്കുന്നു

 

ദൈവവും ഞാനും

   വ്യക്തിപരമായി ദൈവ സന്നിധിയിൽ സമയം ചിലവഴിക്കാൻ ആഗ്രഹിക്കുന്ന യുവതി യുവാക്കൾ ധാരാളമുണ്ട് നമ്മുടെ ഇടയിൽ കഴിഞ്ഞ ദിവസം ഞാൻ കണ്ടെത്തിയ ഒരു യുവാവ് എന്നോട് പങ്കുവെച്ച കാര്യം നിങ്ങളുടെ ആചാരാനുഷ്ഠാനങ്ങളിൽ ഒന്നും എനിക്ക് താല്പര്യമില്ല ഞാൻ വ്യക്തിപരമായി ഈശോയോട് സംസാരിക്കാൻ ആഗ്രഹിക്കുന്നു ബന്ധം സ്ഥാപിക്കാൻ ആഗ്രഹിക്കുന്നു അതിനെക്കുറിച്ച് നിങ്ങൾ എന്താണ് ഒന്നും പഠിപ്പിക്കാത്തത് തിരുസഭയിൽ നിന്നും അവർ ആഗ്രഹിക്കുന്ന ഒന്നാമത്തെ കാര്യം വ്യക്തിപരമായി ദൈവത്തെ കണ്ടെത്താനും അവിടുത്തോട് കൂടി ആയിരിക്കാനും ആണ് ശാന്തമായിരിക്കുക ഏകാഗ്രമാകുക എന്നതെല്ലാം ഇന്നത്തെ തലമുറയ്ക്ക് അന്യമായ കാര്യങ്ങളാണ് ബഹളങ്ങളുടെ ഇടയിൽ നിന്നും മാറി സ്വസ്ഥമായിരിക്കാൻ അവരും ആഗ്രഹിക്കുന്ന അതിന് അവരെ നമുക്ക് സഹായിക്കണം

ദിശാബോധം

ന്മയും തിന്മയും വേർ തിരിച്ചറിയാനാകാത്ത വിധം കെട്ടുപിണഞ്ഞു കിടക്കുന്ന ഈ കാലഘട്ടത്തിൽ യുവതലമുറയെ നന്മയിലൂടെ കൈപിടിച്ച് നടത്താൻ സാധിക്കുന്ന വിധം വിശുദ്ധിയുള്ള ആത്മീയ ഗുരുക്കന്മാരെ ഇന്നത്തെ തലമുറ തേടുന്നു തങ്ങൾ എങ്ങോട്ട് പോകണം എന്ത് ചെയ്യണം എങ്ങനെ ജീവിക്കണം എന്ന ദിശാബോധം തങ്ങൾക്ക് നൽകാൻ സാധിക്കുന്ന ആത്മീയ ആചാര്യന്മാരെയാണ് അവർ അന്വേഷിക്കുന്നത് ഇത് തെറ്റാണ് ഇത് ശരിയാണ് എന്ന് തങ്ങൾക്ക് ചൂണ്ടിക്കാട്ടി തരുമ്പോൾ എന്തുകൊണ്ട് അത് തെറ്റാകുന്നു എന്നുകൂടി പറഞ്ഞുതരാൻ സാധിക്കുന്നവർ ആകണം ഈ ഗുരു ഭൂതർ ലോകത്തിൽ ജീവിക്കുമ്പോൾ ഒത്തിരി പ്രശ്നങ്ങളിലൂടെയും പ്രതിസന്ധികളിലൂടെയും കടന്നുപോകുന്നവരാണ് ഇന്നത്തെ യുവ തലമുറ അവർക്ക് മോറൽ സപ്പോർട്ട് നൽകി നന്മയിൽ വളർത്താൻ തിരുസഭയ്ക്ക് ആകണം എന്ന് അവർ ആഗ്രഹിക്കുന്നു

 

തിരുസഭയിലെ  സ്ഥാനം

തിരുസഭയുടെ ഭാവി വാഗ്ദാനങ്ങളാണ് യുവജനങ്ങൾ അവർ വളരാൻ ആഗ്രഹിക്കുന്നവരാണ് അവരുടെ കഴിവും ശക്തിയും പുറത്തെടുക്കാൻ വേദികൾ അന്വേഷിക്കുന്ന ഈ കാലഘട്ടത്തിൽ വേദികൾ നൽകേണ്ടത് തിരുസഭയുടെ കടമയാണ് അവരുടെ നേതൃത്വപാടവവും കർമ്മോത്സുകതയും പ്രശ്നങ്ങൾ പരിഹരിക്കാനുള്ള കഴിവും പ്രോഗ്രാമുകൾ സെറ്റ് ചെയ്യാനുള്ള പാഠവവും എല്ലാം പുറത്തെടുക്കാനും സമൂഹത്തിന്റെ നന്മയ്ക്കായി ഉപയോഗിക്കാനും ആവശ്യമായ വേദികൾ അവർ സഭയിൽ ആഗ്രഹിക്കുന്നു തങ്ങളെ സഭാ അംഗീകരിക്കണമെന്നും തങ്ങൾക്ക് അർഹമായ സ്ഥാനങ്ങൾ ലഭിക്കണമെന്നും അവർ ആഗ്രഹിക്കുന്നു അവരുടെ ആഗ്രഹത്തെ സഫലമാക്കാൻ നമുക്കും കൂടെ നിൽക്കാം

 

മാതാപിതാക്കളിൽ നിന്നും

യുവജനങ്ങളുടെ  ആഗ്രഹം 

ന്തും തുറന്നു പറയാനുള്ള സ്വാതന്ത്ര്യം - വൃക്ഷങ്ങൾക്ക് ശാഖകൾ എന്ന പോലെയാണ് മനുഷ്യർക്ക് വ്യക്തിബന്ധങ്ങൾ ജീവൻറെ ഊർജ്ജം സ്വീകരിക്കുന്നതും ഫലങ്ങൾ പുറപ്പെടുവിക്കുന്നതും ബന്ധങ്ങളിലൂടെയാണ് ഈ ബന്ധത്തിൻറെ ഏറ്റവും ആഴമായ പതിപ്പാണ് മാതാപിതാക്കളുമായുള്ളത് മാതാപിതാക്കളിൽ നിന്ന് അവർ എന്ത് ആഗ്രഹിക്കുന്നു എന്ന ചോദ്യത്തിനുള്ള മറുപടി എന്തും സ്വതന്ത്രമായി പറയാൻ കഴിയുന്ന വിധം ഞങ്ങളോട് ചേർന്ന് ഇരിക്കുന്നവർ ആകണം ഞങ്ങളുടെ മാതാപിതാക്കൾ ഒരു കാര്യം പറഞ്ഞു തുടങ്ങുന്നതിനു മുൻപേ ദേഷ്യപ്പെടുകയും ഉപദേശിച്ചു തുടങ്ങുകയും  ചെയ്യുന്നവരാകരുത് ഞങ്ങളെ ശാന്തമായി കേട്ട് ഞങ്ങൾ പറയുന്നതിൽ തെറ്റുണ്ടെങ്കിൽ കാര്യം കാരണ സഹിതം ഞങ്ങളെ തിരുത്താൻ ശ്രമിക്കുക അപ്പോൾ മാത്രമാണ് ഞങ്ങൾ മനസ്സ് തുറക്കുന്നത്

 

അമ്മ - മക്കൾ

   
മ്മയില്ലാത്തവർക്ക് എന്ത് വീട്, എന്ന് വിനയചന്ദ്രൻ എഴുതുന്നു അമ്മയാണ് ഒരു കെട്ടിടത്തെ വീടാക്കി മാറ്റുന്നത് അവളില്ലാത്ത വീട്ടിലേക്ക് കയറി ചെല്ലാൻ നമുക്ക് ആർക്കും തോന്നാറില്ല യുവതലമുറയുടെ ഏറ്റവും വലിയ ശക്തിസ്രോതസ്സ് അമ്മയാണ് ഞങ്ങൾ വൈകി വരുമ്പോൾ ഭക്ഷണം ഒരുക്കി വഴിക്കണ്ണുമായി കാത്തിരിക്കുന്ന അമ്മ ഞങ്ങളുടെ കുറുമ്പുകളിൽ ഞങ്ങളെ തള്ളിക്കളയാതെ ചേർത്തുപിടിക്കുന്ന അമ്മ. അമ്മ എപ്പോഴും ഒരു പാലം ആയിരിക്കണം എന്ന് യുവജനങ്ങൾ ആഗ്രഹിക്കുന്നു ആൺകുട്ടികളെ സംബന്ധിച്ചിടത്തോളം അപ്പനിലേക്ക് എത്തിച്ചേരാനുള്ള പാലം അമ്മയാണ് ഈ യുവതലമുറയ്ക്ക് എപ്പോഴും മറ്റു കുടുംബാംഗങ്ങളിലേക്ക് എത്തിച്ചേരാനുള്ള പാലമായി അമ്മ ഉണ്ടാകണം എന്നവർ ആഗ്രഹിക്കുന്നു ഒരു കുടുംബത്തിൽ ചിട്ടയും ക്രമവും വൃത്തിയും വെടിപ്പും എല്ലാം തങ്ങൾക്ക് കാട്ടിതരെണ്ടത് അമ്മയാണ് എന്ന് യുവതലമുറ ആഗ്രഹിക്കുന്നു

 

അപ്പൻ - മക്കൾ 

രു പിതാവിന്റെ ഒന്നാമത്തെ യോഗ്യതയായി യുവതല തലമുറ പറയുന്നത് സമൂഹത്തിൽ മാന്യനും മാതൃകാപരമായി ജീവിതം നയിക്കുന്നവനും സമൂഹ തിന്മകളിൽ ഒളിഞ്ഞിരിക്കുന്നവനും ആകണം അപ്പൻ രണ്ടാമതായി മക്കൾക്ക് ആശ്വാസവും ധൈര്യവുമാണ് അപ്പൻ. അപ്പൻ കൂടെയുണ്ട് എങ്കിൽ എനിക്കൊന്നും പേടിക്കാനില്ല എന്ന് യുവതികൾക്ക് പ്രത്യേകിച്ച് പറയാൻ സാധിക്കണം. പിന്നെ ഭാവിയിൽ താൻ ആരാകണം എന്ന് ഒരു പിതാവിൽ നിന്നാണ് ഒരു യുവാവും യുവതിയും പഠിക്കുന്നത് സംസ്കാരം, നന്മപ്രവർത്തനങ്ങൾ, സഹാനുഭൂതി, ഇതെല്ലാം യുവതലമുറയ്ക്ക് കാട്ടി കൊടുക്കേണ്ടത് പിതാക്കന്മാരാണ്

 

മാതാപിതാക്കൾ - കൂടെ ആയിരിക്കുക

   

ക്കളോടൊപ്പം ആയിരിക്കുക എന്നതാണ് ഓരോ പിതാവിനും മാതാവിനും മക്കൾക്ക് നൽകാനാകുന്ന ഏറ്റവും നല്ല സമ്മാനം അവർ പറയുന്നതു മുഴുവൻ കേൾക്കാൻ സമയമുണ്ടാകുക അവരുടെ വികാരങ്ങളും ഭാവചലനങ്ങളും തിരിച്ചറിയുക ഇതാണ് അവരോടൊപ്പം ആയിരിക്കുക,  യുവാക്കളോട് കൂടിയായിരിക്കുക എന്നാൽ അവരുടെ ജീവിതത്തിലേക്കും സാഹചര്യങ്ങളിലേക്കും ചേരുക എന്നാണ് അർത്ഥം. ദൈവം തരുന്ന ആയുസ്സിൽ സമയത്തിൽ ഒരു നല്ല പങ്ക് മക്കൾക്കായി മാറ്റി വയ്ക്കേണ്ടതാണ് ജോലിത്തിരക്കുകളിൽ ഇത് നമുക്ക് സാധിക്കാതെ പോയാൽ യുവതി യുവാക്കൾ മാതാപിതാക്കളിൽ നിന്നും ഒത്തിരി അകലെയാകും

സി. അമൽ C S N

 


Related Articles

Contact  : info@amalothbhava.in

Top