ഏതാനും വർഷങ്ങൾ കൂടി കഴിഞ്ഞാൽ ചലച്ചിത്ര നടൻ എന്നതിനൊപ്പം ഒരു ഡോക്‌ടറുടെ അച്ഛൻ കൂടിയാവും ദിലീപ്. മീനാക്ഷി സിനിമയിലെത്തുമോ എന്ന ചോദ്യങ്ങൾക്കിടയിലാണ്, സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി മീനൂട്ടി നേരെ മെഡിക്കൽ പഠനത്തിന് ചേർന്നത്. എന്നിരുന്നാലും കലാ കുടുംബത്തിലെ അംഗമായ മീനാക്ഷി നല്ല ഒരു നർത്തകി കൂടിയാണ്. പക്ഷെ ദിലീപ് എന്ന അച്ഛൻ ജീവിതത്തിൽ പരാജയം അറിഞ്ഞാണ് വിജയം കയ്യിലൊതുക്കിയത്
പ്രാരാബ്ധക്കാലം കടന്ന് മിമിക്രിയിൽ നിന്നും സിനിമയിലെത്തി താര പദവി സ്വന്തമാക്കിയ വ്യക്തിയാണ് ദിലീപ്. മഹാരാജാസ് കോളേജ് വിദ്യാർത്ഥിയായിരുന്നു ദിലീപ്. എന്നാൽ സ്കൂൾ കാലത്തെ തിക്താനുഭവം ദിലീപ് മറച്ചു പിടിച്ചില്ല. ഏഴാം ക്‌ളാസിൽ തോറ്റു പോയ കാര്യവും, അന്നത്തെ തന്റെ അവസ്ഥയും, അതിനുള്ള കാരണങ്ങളും വിവരിക്കുന്ന ദിലീപിന്റെ ഒരു അഭിമുഖ സംഭാഷണം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്
ഏഴാം ക്‌ളാസിൽ തോറ്റു എന്ന് പറയുന്നതിനേക്കാളും തോൽപ്പിച്ചു എന്ന് പറയുന്നതാവും കൂടുതൽ ചേരുക. മാനേജ്‌മന്റ് സംബന്ധിയായ ചില വിഷയങ്ങളെ തുടർന്ന് ദിലീപ് ഉൾപ്പെടെ നാലഞ്ചു വിദ്യാർഥികൾ ഒരിക്കൽക്കൂടി ഏഴാം ക്ലാസിൽ തുടർന്നു. ഇക്കാര്യം അറിഞ്ഞാൽ അച്ഛൻ തന്നെ തല്ലിക്കൊല്ലും എന്ന അവസ്ഥയാകും എന്ന് പ്രതീക്ഷിച്ച ദിലീപിന് തെറ്റിഅച്ഛൻ മകനെ ചേർത്ത് പിടിച്ചു. ഒരു വീഴ്ച ഉയർത്തെഴുന്നേൽപ്പാണ്. പരാജയം വിജയത്തിന്റെ മുന്നോടിയാണ്. തകരരുത്, തളരരുത്, ഓടണം എന്നായിരുന്നു അച്ഛൻ പത്മനാഭന്റെ ഉപദേശം
മാർപാപ്പയ്ക്ക് അപ്രമാദിത്വം ഉണ്ടോ?
ട്രാൻസ് ജെൻഡർ വ്യക്തികളുടെ ഓണാഘോഷം
Portiuncula Indulgence
നമ്മുടെ യുവതലമുറ