യേശു അന്ധനു കാഴ്ച നല്‍കിയതിലൂടെ പ്രസിദ്ധമായ ജറുസലേമിലെ സീലോഹാ കുളം ഉത്ഖനന പ്രവര്‍ത്തനങ്ങള്‍ക്കു ശേഷം ആദ്യമായി സന്ദര്‍ശകര്‍ക്കു തുറന്നു നല്‍കുന്നു.
പഴയ നിയമപ്രകാരം സീലോഹാ കുളം ഹെസക്കിയ രാജാവിന്റെ കാലത്തു നിര്‍മ്മിക്കപ്പെട്ടതാണ് (2 രാജാ. 20:20). 1980 ലാണ് പുരാവസ്തുഗവേഷകര്‍ക്ക് ഇങ്ങനെയൊരു കുളത്തിന്റെ സൂചനകള്‍ ആദ്യമായി ലഭ്യമായത്. ഈ കണ്ടെത്തല്‍ സ്ഥിരീകരിക്കുന്നതിനു 2005 വരെ അവര്‍ക്കു കാത്തിരിക്കേണ്ടി വന്നു.
പല ഘട്ടങ്ങളിലായി നിരവധി വികസനപ്രവര്‍ത്തനങ്ങള്‍ ഈ കുളത്തില്‍ നടന്നിട്ടുണ്ടെന്നു ഇസ്രായേല്‍ പുരാവസ്തുവകുപ്പിന്റെ വക്താവ് പറഞ്ഞു. 225 അടി വീതിയും മൂന്നു വശങ്ങളില്‍ പടിക്കെട്ടുകളും കുളത്തിനുണ്ടെന്ന് ഇതുവരെ നടന്ന ഉത്ഖനനങ്ങള്‍ സൂചിപ്പിക്കുന്നു.