പരിശുദ്ധാത്മദാനമായ ഭക്തിക്കായി പ്രാർത്ഥിക്കാം. 1. പരിശുദ്ധാത്മാവിനോ ടുള്ള ഗാനം 2. ആമുഖ പ്രാർത്ഥന. കാർമ്മി: പരിശുദ്ധാത്മാ വേ വരണമേ, അങ്ങയുടെ വിശ്വസ്തതയുടെയും സ്നേഹത്തിന്റെയും അഗ്നിയാൽ ഞങ്ങളെ ജ്വലിപ്പിക്കണമേ. സമൂ. അങ്ങയുടെ സാന്നിധ്യത്താൽ ഭൂമിയുടെ മുഖം നവീകരിക്കണമേ. കാർമ്മി: പിതാവേ അങ്ങയുടെ വിശ്വസ്തരുടെ ഹൃദയങ്ങളെ അവിടുത്തെ ആത്മാവിന്റെ വെളിച്ചത്തിൽ നയിക്കുമ ല്ലോ.അങ്ങേ ആത്മാവിനെ ഞങ്ങൾക്കും തരണമേ.അങ്ങേ ദിവ്യ പ്രചോദനത്താൽ സത്യ ത്തെ തിരിച്ചറിയുവാനും നല്ലത് രുചിച്ചറിയുവാനും എപ്പോഴും അങ്ങേ സാന്ത്വനത്തിന്റെ പരിമളം അനുഭവിക്കാനും ഞങ്ങൾക്ക് ഇടയാകട്ടെ. ഞങ്ങളുടെ കർത്താവായ ഈശോമിശിഹാ വഴി പ്രാർത്ഥന ഞങ്ങൾ അങ്ങേക്ക് സമര്‍പ്പിക്കുന്നു. 3സമൂഹ പ്രാർത്ഥന. ഒന്ന് ചേർന്ന് :ഞങ്ങളുടെ സൃഷ്ടാവും പിതാവും സംരക്ഷകനുമായ ദൈവമേ, ഞങ്ങൾ അങ്ങയെ സ്തുതിക്കുന്നു. അവിടുത്തെ സ്നേഹം ഞങ്ങൾക്ക് വെളിപ്പെടുത്താനായി മനുഷ്യാവതാരം ചെയ്ത ഈശോയെ അങ്ങേ ഞങ്ങൾ ആരാധിക്കുന്നു. ഞങ്ങളുടെ രക്ഷകനും നാഥനുമാണ് ഈശോ എന്ന തിരിച്ചറിവ് ഞങ്ങൾക്കു നൽകുന്ന പരിശുദ്ധാത്മാവേ, ഞങ്ങൾ അങ്ങേക്ക് നന്ദി പറയുന്നു. ലോകസ്ഥാപനം മുതൽ അങ്ങേ ദിവ്യ സാന്നിദ്ധ്യ ത്താൽ ഭൂമിയുടെ മുഖം നവീകരിച്ചു കൊണ്ടിരിക്കുന്ന പരിശുദ്ധാത്മാവേ ഞങ്ങൾ അങ്ങയെ മഹത്വപ്പെടുത്തുന്നു. സെഹിയോൻ ഊട്ടു ശാലയിൽ ദാഹത്തോടെ കാത്തിരുന്ന പരിശുദ്ധ അമ്മയുടെയും ശ്ലീഹന്മാ രുടെയും മേൽ ഇറങ്ങി വന്ന പരിശുദ്ധാത്മാവേ ഞങ്ങളുടെ മേലും ഇറങ്ങി വരേണമേ. ഞങ്ങളുടെ ഹൃദയങ്ങളെ അങ്ങയുടെ കൃപയാൽ നിറയ്ക്കണമേ. അവിടുത്തെ ആലയമായ ഞങ്ങളുടെ ശരീരത്തെ അങ്ങ് വിശുദ്ധീകരിക്ക ണമേ. പിതാവിന്റെയും പുത്രന്റെയും ആത്മാവേ ഞങ്ങൾക്ക് ആഴമുള്ള ദൈവസ്നേഹാനുഭവത്തിലും വിശ്വാസത്തിലും വളരാനാവശ്യമായ കൃപ തരണമേ. ആമേൻ 4. ?വചനവായന ? റോമാ 8:26-30. നമ്മുടെ ബലഹീനതയില്‍ ആത്മാവ് നമ്മെസഹായിക്കുന്നു. വേണ്ടവിധം പ്രാര്‍ഥിക്കേണ്ടതെങ്ങനെയെന്നു നമുക്കറിഞ്ഞുകൂടാ. എന്നാല്‍, അവാച്യമായ നെടുവീര്‍പ്പുകളാല്‍ ആത്മാവുതന്നെ നമുക്കുവേണ്ടി മാധ്യസ്ഥ്യം വഹിക്കുന്നു. ഹൃദയങ്ങള്‍ പരിശോധിക്കുന്നവന് ആത്മാവിന്‍െറ ഇംഗിതം ഗ്രഹിക്കുന്നു. എന്തെന്നാല്‍, ആത്മാവ്ദൈവഹിതമനുസരിച്ചാണ് വിശുദ്ധര്‍ക്കുവേണ്ടി മാധ്യസ്ഥ്യം വഹിക്കുന്നത്. ദൈവത്തെ സ്നേഹിക്കുന്നവര്‍ക്ക്, അവിടുത്തെ പദ്ധതിയനുസരിച്ചു വിളിക്കപ്പെട്ടവര്‍ക്ക്, അവിടുന്നു സകലവും നന്മയ്ക്കായി പരിണമിപ്പിക്കുന്നുവെന്നു നമുക്കറിയാമല്ലോ. അവിടുന്നു മുന്‍കൂട്ടി അറിഞ്ഞവരെ തന്‍െറ പുത്രന്‍െറ സാദൃശ്യത്തോട് അനുരൂപരാക്കാന്‍മുന്‍കൂട്ടി നിശ്ചയിക്കുകയും ചെയ്തു. ഇതു തന്‍െറ പുത്രന് അനേകം സഹോദരരില്‍ ആദ്യജാതനാകുന്നതിനു വേണ്ടിയാണ്. താന്‍മുന്‍കൂട്ടി നിശ്ചയിച്ചവരെ അവിടുന്നു വിളിച്ചു; വിളിച്ചവരെ നീതീകരിച്ചു; നീതീകരിച്ചവരെ മഹത്വപ്പെടുത്തി. 5. മദ്ധ്യസ്ഥ പ്രാർത്ഥന. നമ്മൾ ആവശ്യപ്പെടുന്ന തെല്ലാം സമൃദ്ധിയിൽ നൽകാൻ കഴിയുന്ന പരിശുദ്ധാത്മാവിനോട് ഓ... എന്റെ ജീവനേ, ഭക്തിയുടെ സ്രോതസ്സേ, എന്നിൽ വന്നു നിറയണമേ എന്ന് പ്രാർത്ഥിക്കാം. ഞങ്ങൾ ദൈവഭക്തി യിൽ ആനന്ദിക്കുവാനും സമാധാനത്തിന്റെ മാധുര്യം അനുഭവിക്കാ നുമായി, ഓ ...... എന്റെ ജീവനേ, ഭക്തിയുടെ സ്രോതസ്സേ, എന്നിൽ വന്നു നിറയണമേ. ആത്മാവിലും സത്യത്തിലും ദൈവത്തെ ആരാധിക്കുന്നവരായി എന്നും നിലകൊള്ളാൻ, ഓ ...... എന്റെ ജീവനേ, ഭക്തിയുടെ സ്രോതസ്സേ, എന്നിൽ വന്നു നിറയണമേ. ജ്ഞാനത്തിന്റെ ഉറവിടമായ ദൈവഭക്തി ആഴത്തിൽ നിറയാനും എപ്പോഴും ദൈവഹിതം മാത്രം നിറവേറ്റാനുമായി, ഓ ...... എന്റെ ജീവനേ, ഭക്തിയുടെ സ്രോതസ്സേ, എന്നിൽ വന്നു നിറയണമേ. ബലഹീനതയിൽ ശക്തി പകരുന്ന പരിശുദ്ധാത്മാവിനെ എപ്പോഴും കൂട്ടുപിടിച്ചു ജീവിക്കാനായി, ഓ ...... എന്റെ ജീവനേ, ഭക്തിയുടെ സ്രോതസ്സേ, എന്നിൽ വന്നു നിറയണമേ. ഞാനും നവീകരണ മുന്നേറ്റത്തിൽ നേതൃത്വ ശുശ്രൂഷ ചെയ്യുന്ന എല്ലാവരും വിശ്വസ്തതയോടെ ഉത്തരവാദിത്വങ്ങൾ നിറവേറ്റുവാൻ, ഓ ...... എന്റെ ജീവനേ, ഭക്തിയുടെ സ്രോതസ്സേ, എന്നിൽ വന്നു നിറയണമേ. 6.സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ അങ്ങയുടെ നാമം പൂജിതമാകണമേ അങ്ങയുടെ രാജ്യം വരേണമേ അങ്ങയുടെ തിരുമനസ്സ് സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലുമാകണമേ. അന്നന്നു വേണ്ടുന്ന ആഹാരം ഇന്ന് ഞങ്ങൾക്ക് തരേണമേ ഞങ്ങളോട് തെറ്റു ചെയ്യുന്നവരോട് ഞങ്ങൾ ക്ഷമിക്കുന്നതുപോലെ ഞങ്ങളുടെ തെറ്റുകൾ ഞങ്ങളോടും ക്ഷമിക്കണമേ. ഞങ്ങളെ പ്രലോഭനത്തിൽ ഉൾപ്പെടുത്തരുതേ. തിൻമയിൽ നിന്നും ഞങ്ങളെ രക്ഷിക്കണമേ. ആമേൻ. 7. പരിശുദ്ധ അമ്മയോടുള്ള പ്രാർത്ഥന ഒന്നുചേർന്ന്. ഓ പരിശുദ്ധ മാതാവേ, എന്റെ അമ്മേ, ഞാൻ പാപവഴികൾ ഉപേക്ഷിക്കുന്നതിനും ഈശോയുടെ വിലയേറിയ തിരുരക്തത്താൽ ശുദ്ധീകരിക്കപ്പെടുന്നതിനും പരിശുദ്ധാത്മാവിന്റെ ഫലങ്ങളാൽ നിറയപെടു ന്നതിനുമായി അമ്മ പ്രാർത്ഥിക്കണമേ.... പാപത്താൽ കഠിനമാക്ക പ്പെട്ട ഹൃദയം എടുത്തുമാറ്റി എസക്കിയേൽ പ്രവാച കൻ വഴി വാഗ്ദാനം ചെയ്യപ്പെട്ട പുതിയ ഹൃദയം തരണമേ. അവർക്ക് ഞാൻ ഒരു പുതിയ ഹൃദയം നൽകും; ഒരു പുതിയ ചൈതന്യം അവരിൽ ഞാൻ നിക്ഷേപിക്കും. അവരുടെ ശരീരത്തിൽ നിന്ന് ശിലാ ഹൃദയം എടുത്തു മാറ്റി ഒരു മാംസളഹൃദയം ഞാൻ കൊടുക്കും. അങ്ങനെ അവർ എന്റെ കല്പനകൾ അനുസരിച്ചു ജീവിക്കുകയും എന്റെ നിയമങ്ങൾ ശ്രദ്ധയോടെ പാലിക്കുകയും ചെയ്യും. അവർ എന്റെ ജനവും ഞാൻ അവരുടെ ദൈവവുമായിരിക്കും. പരിശുദ്ധയും സ്നേഹനിധിയുമായ എന്റെ അമ്മേ, പരിശുദ്ധാത്മസ്നേഹ ത്താൽ നിറഞ്ഞ് മാനസാന്തരത്തിന്റെ ഫലങ്ങൾ പുറപ്പെടുവിക്കുന്ന പുതിയ മനുഷ്യനെ ധരിക്കുവാനായി അമ്മ എനിക്കായി പ്രാർത്ഥിക്കണമേ. 8.സമാപന പ്രാർത്ഥന. ദൈവമേ നന്മയെന്ന പരിശുദ്ധാത്മഫലത്താൽ ഞങ്ങളെ നിറയ്ക്കണമേ. മറ്റുള്ളവർക്കു നന്മ ചെയ്യാൻ കിട്ടുന്ന അവസരങ്ങൾ നഷ്ടപ്പെടു ത്താതിരിക്കാനും നന്മ ചെയ്യുന്നതിൽ സന്തോഷിക്കാനും ഞങ്ങളെ ശക്തരാക്കണമേ. ഞങ്ങൾക്കുള്ളത് ആവശ്യക്കാരുമായി സന്തോഷത്തോടെ പങ്കുവെക്കുവാനും ആരെയും പുച്ഛിക്കാതെ, മുറിപ്പെടുത്താതെ, എല്ലാവരിലെയും നന്മ കാണാനും വേദനിപ്പിക്കുന്നവരോട് നിരുപാധികം ക്ഷമിക്കുവാനും ഞങ്ങളെ ശക്തരാകണമേ. എല്ലായ്പോഴും എല്ലാവരുടെയും നന്മ ലക്ഷ്യമാക്കി പ്രവർത്തിക്കുവാൻ ഞങ്ങളെ സഹായിക്ക ണമേ. ആമേൻ. 9 പരിശുദ്ധാത്മാവിന് സ്വയം സമർപ്പിച്ചുകൊണ്ട് മൗനമായി പ്രാർത്ഥിക്കാം. 10. പരിശുദ്ധാത്മാവിന്റെ ലുത്തിനിയ കർത്താവേ അനുഗ്രഹിക്കണമേ! മിശിഹായേ അനുഗ്രഹിക്കണമേ! കർത്താവേ അനുഗ്രഹിക്കണമേ! മിശിഹായെ ഞങ്ങളുടെ പ്രാർത്ഥന കേൾക്കേണമേ! മിശിഹായേ ഞങ്ങളുടെ പ്രാർത്ഥന നീ കൈക്കൊള്ളണമേ! ആകാശങ്ങളിലിരിക്കുന്ന ബാവാ തമ്പുരാനേ! ഞങ്ങളെ അനുഗ്രഹിക്കണമേ. ഭൂലോക രക്ഷകനായ പുത്രൻ തമ്പുരാനെ! ഞങ്ങളെ അനുഗ്രഹിക്കണമേ. പിതാവിൽ നിന്നും പുത്രനിൽ നിന്നും പുറപ്പെടുന്ന പരിശുദ്ധാത്മാവേ! ഞങ്ങളെ അനുഗ്രഹിക്കണമേ. പിതാവിനോടും പുത്രനോടും സമനായ പരിശുദ്ധാത്മാവേ! ഞങ്ങളെ അനുഗ്രഹിക്കണമേ എത്രയും വത്സലനും എത്രയും ഉദാരനുമായ പരിശുദ്ധാത്മാവേ! ഞങ്ങളെ അനുഗ്രഹിക്കണമേ പിതാവിന്റെ വാഗ്ദാനമെ! ഞങ്ങളെ അനുഗ്രഹിക്കേണമേ. മഹോന്നതമായ ദൈവത്തിന്റെ ദാനമേ! ഞങ്ങളെ അനുഗ്രഹിക്കണമേ. സ്വർഗ്ഗീയ പ്രകാശത്തിന്റെ കതിരേ! ഞങ്ങളെ അനുഗ്രഹിക്കണമേ. സർവ നന്മകളുടെയും കാരണ കർത്താവേ! ഞങ്ങളെ അനുഗ്രഹിക്കണമേ. ജീവനുള്ള വെള്ളത്തിന്റെ ഉറവയെ! ഞങ്ങളെ അനുഗ്രഹിക്കണമേ. ദഹിപ്പിക്കുന്ന അഗ്നിയെ! ഞങ്ങളെ അനുഗ്രഹിക്കണമേ. എരിയുന്ന സ്നേഹമേ! ഞങ്ങളെ അനുഗ്രഹിക്കണമേ. ആത്മീക ലേപനമേ! ഞങ്ങളെ അനുഗ്രഹിക്കണമേ. സത്യത്തിന്റെയും ശക്തിയുടേയും പരിശുദ്ധാത്മാവേ! ഞങ്ങളെ അനുഗ്രഹിക്കണമേ. ജ്ഞാനത്തിന്റെയും വിവേകത്തിന്റെയും പരിശുദ്ധാത്മാവേ! ഞങ്ങളെ അനുഗ്രഹിക്കണമേ. ആലോചനയുടെയും ധൈര്യത്തിന്റെയും പരിശുദ്ധാത്മാവേ! ഞങ്ങളെ അനുഗ്രഹിക്കണമേ. അറിവിന്റെയും ഭക്തിയുടെയും പരിശുദ്ധാത്മാവേ! ഞങ്ങളെ അനുഗ്രഹിക്കണമേ. ദൈവഭയത്തിന്റെ പരിശുദ്ധാത്മാവേ! ഞങ്ങളെ അനുഗ്രഹിക്കണമേ. മനസ്താപത്തിന്റെയും തപസ്സിന്റെയും പരിശുദ്ധാത്മാവേ! ഞങ്ങളെ അനുഗ്രഹിക്കണമേ. വരപ്രസാദത്തിന്റെയും ജപത്തിന്റെയും പരിശുദ്ധാത്മാവേ! ഞങ്ങളെ അനുഗ്രഹിക്കണമേ. സ്നേഹത്തിന്റെയും സമാധാനത്തിന്റെയും സന്തോഷത്തിന്റെയും പരിശുദ്ധാത്മാവേ! ഞങ്ങളെ അനുഗ്രഹിക്കണമേ. ക്ഷമയുടെയും ദീർഘ ശാന്തതയുടെയും കനിവിന്റെ യും പരിശുദ്ധാത്മാവേ! ഞങ്ങളെ അനുഗ്രഹിക്കണമേ. ദയയുടെയും സൗമ്യതയുടെയും വിശ്വസ്തതയുടെയും പരിശുദ്ധാത്മാവേ! ഞങ്ങളെ അനുഗ്രഹിക്കണമേ. വിനയത്തിന്റെയും അടക്കത്തിന്റെയും വിരക്തിയുടെയും പരിശുദ്ധാത്മാവേ! ഞങ്ങളെ അനുഗ്രഹിക്കണമേ. ദൈവപുത്രൻമാരുടെ സ്വീകരണത്തിന്റെ പരിശുദ്ധാത്മാവേ! ഞങ്ങളെ അനുഗ്രഹിക്കണമേ. ആശ്വാസപ്രദനായ പരിശുദ്ധാത്മാവേ! ഞങ്ങളെ അനുഗ്രഹിക്കണമേ. ശുദ്ധീകരിക്കുന്നവനായ പരിശുദ്ധാത്മാവേ! ഞങ്ങളെ അനുഗ്രഹിക്കണമേ. ആദ്യത്തിൽ വെള്ളത്തിന്റെമേൽ ആവസിച്ച പരിശുദ്ധാത്മാവേ! ഞങ്ങളെ അനുഗ്രഹിക്കണമേ. ദൈവത്തിന്റെ പരിശുദ്ധൻ മാർക്ക് ദിവ്യ പ്രേരണ കൊടുത്ത പരിശുദ്ധാത്മാവേ! ഞങ്ങളെ അനുഗ്രഹിക്കണമേ. പരിശുദ്ധ മറിയത്തിന്റെ മേൽ നിഴലിച്ച പരിശുദ്ധാത്മാവേ! ഞങ്ങളെ അനുഗ്രഹിക്കണമേ. ദൈവപുത്രന്റെ അത്ഭുതകരമായ ജനനത്തിൽ സഹകരിച്ച പരിശുദ്ധാത്മാവേ! ഞങ്ങളിൽ അനുഗ്രഹിക്കേണമേ. ജ്ഞാനസ്നാനത്തിൽ ഈശോമിശിഹായുടെ മേൽ എഴുന്നള്ളിവന്ന പരിശുദ്ധാത്മാവേ! ഞങ്ങളെ അനുഗ്രഹിക്കണമേ. പന്തക്കുസ്താ തിരുനാളിൽ തീനാക്കു കളുടെ രൂപത്തിൽ കർത്താവിന്റെ ശിഷ്യന്മാരുടെ മേലെ എഴുന്നള്ളി വന്ന പരിശുദ്ധാത്മാവേ! ഞങ്ങളെ അനുഗ്രഹിക്കണമേ. ഞങ്ങളെ വീണ്ടും ജനിപ്പിക്കുന്ന പരിശുദ്ധാത്മാവേ! ഞങ്ങളെ അനുഗ്രഹിക്കണമേ. വിശുദ്ധ കത്തോലിക്കാസഭയെ ഭരിക്കുന്ന പരിശുദ്ധാത്മാവേ! ഞങ്ങളെ അനുഗ്രഹിക്കണമേ. വിശുദ്ധ കത്തോലിക്കാ സഭയെ നയിക്കുന്ന പരിശുദ്ധാത്മാവേ! ഞങ്ങളെ അനുഗ്രഹിക്കണമേ. വിശുദ്ധ കത്തോലിക്കാസഭയെ പഠിപ്പിക്കുന്ന പരിശുദ്ധാത്മാവേ! ഞങ്ങളെ അനുഗ്രഹിക്കണമേ. ലോകമൊക്കെയും നിറയ്ക്കുന്നവനായ പരിശുദ്ധാത്മാവേ! ഞങ്ങളെ അനുഗ്രഹിക്കണമേ. പരിശുദ്ധാത്മാവായ ദൈവമേ! ഭൂമുഖത്തെ പുതുക്കണമെന്ന്, അങ്ങയോട് ഞങ്ങൾ അപേക്ഷിക്കുന്നു. പരിശുദ്ധാത്മാവായ ദൈവമേ! ഞങ്ങളുടെ ഹൃദയങ്ങളിൽ അങ്ങയുടെ പ്രകാശത്തെ പ്രസരിപ്പിക്കണമെന്ന്, അങ്ങയോട് ഞങ്ങൾ അപേക്ഷിക്കുന്നു. പരിശുദ്ധാത്മാവായ ദൈവമേ! ഞങ്ങളുടെ ഹൃദയങ്ങളിൽ അങ്ങേ പ്രമാണങ്ങളെ എഴുതണ മെന്ന്, അങ്ങയോട് ഞങ്ങൾ അപേക്ഷിക്കുന്നു. പരിശുദ്ധാത്മാവായ ദൈവമേ! അങ്ങയുടെ സ്നേഹാഗ്നിയാൽ ഞങ്ങളുടെ ഹൃദയങ്ങളെ എരിയിക്കണമെന്ന്, അങ്ങയോടു ഞങ്ങൾ അപേക്ഷിക്കുന്നു. പരിശുദ്ധാത്മാവായ ദൈവമേ! വരപ്രസാദത്തിന്റെ നിക്ഷേപങ്ങളെ ഞങ്ങൾക്ക് തുറന്നു തരണമെന്ന്, അങ്ങയോട് ഞങ്ങൾ അപേക്ഷിക്കുന്നു. പരിശുദ്ധാത്മാവായ ദൈവമേ! അങ്ങയെ തിരുമനസ്സിൽ പ്രകാരം അവയെ ചോദിപ്പാൻ ഞങ്ങളെ പഠിപ്പിക്കണമെ ന്ന്, അങ്ങയോടു ഞങ്ങൾ അപേക്ഷിക്കുന്നു. പരിശുദ്ധാത്മാവായ ദൈവമേ! സ്വർഗീയ തോന്നിപ്പുകളാൽ ഞങ്ങളെ പ്രകാശിപ്പിക്ക ണമെന്ന്, അങ്ങയോട് ഞങ്ങൾ അപേക്ഷിക്കുന്നു. പരിശുദ്ധാത്മാവായ ദൈവമേ! ശക്തിയുള്ള ആകർഷണങ്ങളാൽ ഞങ്ങളെ അങ്ങയോട് അടുപ്പിക്കണമെന്ന്, അങ്ങയോടു ഞങ്ങൾ അപേക്ഷിക്കുന്നു. പരിശുദ്ധാത്മാവായ ദൈവമേ! ആവശ്യമുള്ള അറിവ് ഞങ്ങൾക്ക് തരണമെന്ന്, അങ്ങയോട് ഞങ്ങൾ യാചിക്കുന്നു. പരിശുദ്ധാത്മാവായ ദൈവമേ! ഞങ്ങൾ തമ്മിൽ തമ്മിൽ സ്നേഹിക്കാനും ക്ഷമിക്കുവാനും ഞങ്ങളെ സഹായിക്കണമെന്ന്, അങ്ങയോട് ഞങ്ങൾ അപേക്ഷിക്കുന്നു. പരിശുദ്ധാത്മാവായ ദൈവമേ! അങ്ങയുടെ പ്രമാണങ്ങളുടെ വഴിയിൽ ഞങ്ങളെ നടത്തണമെന്ന്, അങ്ങയോട് ഞങ്ങൾ അപേക്ഷിക്കുന്നു. പരിശുദ്ധാത്മാവായ ദൈവമേ! പ്രാർത്ഥിക്കുവാൻ ഞങ്ങളെ പഠിപ്പിക്കണമെന്ന്, അങ്ങയോട് ഞങ്ങൾ അപേക്ഷിക്കുന്നു. പരിശുദ്ധാത്മാവായ ദൈവമേ! ഞങ്ങൾക്ക് സഹോദരസ്നേഹവും അനുകമ്പയും തരണമെ ന്ന്, അങ്ങയോട് ഞങ്ങൾ അപേക്ഷിക്കുന്നു. പരിശുദ്ധാത്മാവായ ദൈവമേ! ഞങ്ങൾക്ക് പാപത്തിന് മേൽ ഭയം തരണമെന്ന്, അങ്ങയോട് ഞങ്ങൾ യാചിക്കുന്നു. പരിശുദ്ധാത്മാവായ ദൈവമേ! പുണ്യഭ്യാസ ത്തിൽ ഞങ്ങളെ നടത്തണമെന്ന്, അങ്ങയോട് ഞങ്ങൾ യാചിക്കുന്നു. പരിശുദ്ധാത്മാവായ ദൈവമേ! എല്ലാ പുണ്യങ്ങളുടെയും വരപ്രസാദം ഞങ്ങൾക്ക് തരണമെന്ന്, അങ്ങയോട് ഞങ്ങൾ അപേക്ഷിക്കുന്നു. പരിശുദ്ധാത്മാവായ ദൈവമേ! നീതിയിൽ ഞങ്ങളെ നിലനിർത്തണമെന്ന്, അങ്ങയോട് ഞങ്ങൾ അപേക്ഷിക്കുന്നു. പരിശുദ്ധാത്മാവായ ദൈവമേ! അങ്ങ് ഞങ്ങളുടെ നിത്യ സമാധാനം ആകണമെന്ന്, അങ്ങയോട് ഞങ്ങൾ അപേക്ഷിക്കുന്നു. ഭൂലോക ദോഷങ്ങളെ നീക്കി കളയുന്ന ദൈവത്തിന്റെ കുഞ്ഞാടേ! ഞങ്ങളുടെ പാപങ്ങൾ പൊറുക്കേണമേ. ഭൂലോക ദോഷങ്ങളെ നീക്കി കളയുന്ന ദൈവത്തിന്റെ കുഞ്ഞാടേ! ഞങ്ങളുടെ പ്രാർത്ഥന കേൾക്കേണമേ. ഭൂലോക ദോഷങ്ങളെ നീക്കികളയുന്ന ദൈവത്തിന്റെ കുഞ്ഞാടേ! ഞങ്ങളെ അനുഗ്രഹിക്കണമേ. ദൈവമേ! ഞങ്ങളിൽ ശുദ്ധഹൃദയത്തെ സൃഷ്ടിക്കണമേ. ഞങ്ങളിൽ നേരായ ആത്മാവിനെ പുതപ്പിക്കണമേ. പ്രാർത്ഥിക്കാം. കൃപയുള്ള പിതാവേ, അങ്ങേ സ്വർഗ്ഗീയ മഞ്ഞോട്കൂടി ഞങ്ങളിൽ പ്രവേശിച്ചു സത്കൃത്യ ങ്ങളിൽ ഞങ്ങളെ സുഭിക്ഷമുള്ളവരാക്കത്തക്കവണ്ണം ഞങ്ങളുടെ ഹൃദയങ്ങളെ പ്രകാശിപ്പിച്ച് ശുദ്ധമാക്കാൻ അനുഗ്രഹം ചെയ്യണമേ. ഇവയൊക്കെ യും ഞങ്ങളുടെ കർത്താവ് ഈശോമിശിഹായുടെ തിരുമുഖത്തെകുറിച്ച് ഞങ്ങൾക്ക് തന്നരുളേണമേ. ആമേൻ. പരിശുദ്ധാത്മാവേ, നീയെഴുന്നള്ളി വരിക, നിന്റെ വിശ്വാസികളുടെ ഹൃദയങ്ങളെ നീ നിറയ്ക്കുക. നിന്റെ സ്നേഹത്തിന്റെ അഗ്നിയെ അവരിൽ കത്തിക്കുക. സർവേശ്വരാ! നിന്റെ അരൂപിയെ നീ അയക്കുക. അപ്പോൾ സകലതും സൃഷ്ടിക്ക പ്പെടും. അപ്പോൾ ഭൂമിയുടെ മുഖത്തെ നീ പുതുതാക്കും. പ്രാർത്ഥിക്കാം. പരിശുദ്ധാത്മാവിന്റെ വെളിവാൽ വിശ്വാസി കളുടെ ഹൃദയങ്ങളെ പഠിപ്പിച്ച സർവേശ്വരാ! ഈ അരൂപിയുടെ സഹായ ത്താൽ സത്യമായവയെ മനസ്സിലാക്കുവാനും അങ്ങയുടെ ആശ്വാസ ത്താൽ എപ്പോഴും ആനന്ദിക്കുവാനും ഞങ്ങൾക്ക് കൃപ ചെയ്യണമെന്ന് ഞങ്ങളുടെ കർത്താവ് ഈശോമിശിഹായുടെ യോഗ്യതകളെക്കുറിച്ച് അങ്ങയോടു ഞങ്ങൾ പ്രാർത്ഥിക്കുന്നു. ആമേൻ.
പ്രഭാത പ്രാർത്ഥന ; 27-10 -202
ചോദ്യവും ഉത്തരവും; മാലാഖമാർ
വി. അഗസ്റ്റിനോസിന്റെ വാക്കുകള്‍
അനുദിന വിശുദ്ധർ | സെപ്റ്റംബർ 01, 2020
aloshi
ദൈവത്തിന്റെ കരുണയുടെ അർത്ഥം
gaziantep escort
canlı casino siteleri
gaziantep esgort
gaziantep yeditepe escort
full indian porn movies
tarafbet
restbet