വിശുദ്ധ മിഖായേലിനോടുള്ള പ്രാർഥന പൂർണ്ണരൂപത്തിൽ ക്രൂശിതരൂപം ഉയർത്തിപ്പിടിച്ചുകൊണ്ട് ചൊല്ലുവാൻ ഉള്ളത്

23,  Sep   

(അന്ധകാര ശക്തിക്കെതിരെ ഞാൻ നിനക്ക് നൽകിയ പീഡ അനുഭവിക്കുന്ന ക്രൂശിതരൂപം ഉയർത്തിക്കൊണ്ട് ഈ പ്രാർത്ഥന കുരിശടയാളതോടുകൂടി ചൊല്ലുക. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ഇത് ചെയ്യുക .നീ കീഴടക്കും... യുദ്ധം വലുതാകയാൽ ഈ പ്രാർത്ഥന എല്ലാദിവസവും പ്രാർത്ഥിക്കുക.) ഓ ,മുഖ്യദൂതനായ വിശുദ്ധ മിഖായേലേ സ്വർഗീയ സൈന്യങ്ങളുടെ പ്രതാപവാനായ പ്രഭോ, ഉന്നത ശക്തികളോടും അധികാരങ്ങളും ഇരുളടഞ്ഞ ഈ ലോകത്തിലെ ഭരണകർത്താക്കളോടും ദുരാദമാക്കളോടുള്ള യുദ്ധത്തിലും ഞങ്ങൾ പ്രയോഗിക്കുന്ന ഭയാനകമായ യുധമുറകളിൽ ഞങ്ങളെ സംരക്ഷിക്കേണമേ.ദൈവം അക്ഷയരായി സൃഷ്ടിക്കുകയും സ്വന്തം ഛായയിലും സാദൃശ്യത്തിലും മെനഞ്ഞെടുക്കുകയും വലിയ വില കൊടുത്ത് സാത്താന്റെ ക്രൂര ഭരണത്തിൽ നിന്ന് വീണ്ടെടുക്കുകയും ചെയ്ത മനുഷ്യരുടെ സഹായത്തിനു വരേണമേ അഹങ്കാരികളായ മാലാഖമാരുടെ നേതാവായ ലൂസിഫറി നോടും മതത്യാഗികളായ അവന്റെ ദൂതഗണങ്ങളോടും ആദിയിൽ യുദ്ധം ചെയ്തതു പോലെ ഈ നാളുകളിലും വിശുദ്ധ മാലാഖാമാരോടൊപ്പം വന്ന് കർത്താവിന്റെ യുദ്ധം ചെയ്യണമ. അന്ന് അവർക്ക് അങ്ങയെ എതിർത്തുനിൽക്കുവാനുള്ള ശക്തിയുണ്ടായി രുന്നില്ല. സ്വർഗത്തിൽ പിന്നീട് അവർക്ക് സ്ഥലവുമുണ്ടായില്ല. പിശാചെന്നും സാത്താനെന്നും വിളിക്കപ്പെടുന്ന, ലോകത്തെ മുഴുവൻ വഴിതെറ്റിക്കുന്ന ആ കൂരനായ പുരാതന സർപ്പം അവന്റെ ദൂതൻമാരോടൊപ്പം പാതാളത്തിലേക്കെറിയപ്പെട്ടു. ഈ പുരാതന ശത്രുവും മനുഷ്യരുടെ ഖാതകനുമായ അവൻ ധൈര്യം സംഭരിച്ചിരിക്കുന്നു. പ്രഭാപൂർണനായ മാലാഖയുടെ വേഷം ധരിച്ച് സഹശ്രങ്ങളായ ദുഷ്ടാരൂപികളോടൊപ്പം ഭൂമിയെ കീഴടക്കി ദൈവത്തിന്റെയും അവി ടുത്തെ ക്രിസ്തുവിന്റെയും നാമം കളങ്കപ്പെടുത്തുവാനും നിത്യമഹത്വത്തിന്റെ കിരീടം നേടുവാൻ വിധിക്കപ്പെട്ടിരിക്കുന്ന ആത്മാക്കളെ തടവിലാക്കുവാനും വധിക്കുവാനും നിത്യനാശത്തിലേക്കു തള്ളിയിടുവാനുമായി അവൻ അലഞ്ഞുതിരിയുകയാണ്. ഈ ദുഷ്ടനായ ഭീകരസർപ്പം അശുദ്ധിനിറഞ്ഞ ഒരു വെള്ളപ്പൊക്കം പോലെ തന്റെ തിന്മയുടെ വിഷം, നുണയുടെയും ഭക്തിരാഹിത്യത്യത്തിന്റെയും ദൈവ ദൂഷണത്തിന്റെയും അശുദ്ധി പടർന്നുപിടിക്കുന്നതിനിടയാക്കുന്ന വിശ്വാസത്തിന്റെയും സകല തിന്മയുടെയും മലിനതയുടെയും അരു പിയെ, ദുഷ്ടത നിറഞ്ഞ മനസ്സും അനീതിനിറഞ്ഞ ഹ്യദയവുമുളള മനുഷ്യരുടെമേൽ വർഷിക്കുന്നു. സൂത്രശാലികളായ ഈ ശ്രതുക്കൾ കറയില്ലാത്ത കുഞ്ഞാടിന്റെ മണവാട്ടിയായ സഭയെ വ്രണങ്ങളും കയ്പുംകൊണ്ട് നിറയ്ക്ക കയും മത്തുപിടിപ്പിക്കുകയും അവളുടെ അതിവിശുദ്ധ സമ്പാദ്യങ്ങളിൽ ഭക്തിരഹിതകരങ്ങൾ വയ്ക്കുകയും ചെയ്തിരിക്കുന്നു. ഇട യനെ അടിച്ചാൽ ആടുകൾ ചിതറിക്കപ്പെടാമെന്ന ദുഷിച്ച പദ്ധതിയോടുകൂടി ലോകത്തിന്റെ പ്രകാശമായി വിശുദ്ധ പത്രോസിന്റെ ഇരിപ്പിടവും സത്യത്തിന്റെ സിംഹാസനവും ക്രമീകരിക്കപ്പെട്ടിരിക്കുന്ന പരിശുദ്ധസ്ഥലത്തുതന്നെ അവർ തങ്ങളുടെ വെറുപ്പുളവാക്കുന്ന ഭക്തിരാഹിത്യത്തിന്റെ ആധിപത്യം ഉയർത്തിയിരിക്കുന്നു. ഓ,അജയ്യനായ രാജകുമാരാ, ഉണരുക, നഷ്ടപ്പെട്ടുപോയ - ആത്മാക്കളുടെ ആക്രമണത്തിൽ ദൈവജനത്തിന് സഹായമെത്തിക്കുകയും അവർക്ക് വിജയം നൽകുകയും ചെയ്യുക. അവർ അങ്ങയെ തങ്ങളുടെ സംരക്ഷകനും പരിപാലകനുമായി വണ ന്നു; നരകത്തിന്റെ ദുഷിച്ച ശക്തിക്കെതിരെയുളള പരിചയായി പരിശുദ്ധസഭ അങ്ങയെ എടുത്തുകാട്ടുന്നു; മനുഷ്യാത്മാക്കളെ സ്വർഗീയാനന്ദത്തിലെത്തിക്കുവാൻ ദൈവം നിയമിച്ചിരിക്കുന്നത് അങ്ങയെയാണല്ലോ. ഓ, ഞങ്ങളുടെ പാദങ്ങളുടെ കീഴിൽ അവിടുന്ന് സാത്താനെ അടിമപ്പെടുത്തുവാൻ സമാധാനത്തിന്റെ ദൈവ ത്തോട് പ്രാർത്ഥിക്കേണമേ, ഇത്തരത്തിൽ കീഴടക്കപ്പെട്ട അവൻ ഇനിയൊരിക്കലും മനുഷ്യരെ തടവിലാക്കുകയോ തിരുസഭയെ ഉപദ്രവിക്കുകയോ ചെയ്യാതിരിക്കട്ടെ, അവർ കർത്താവിന്റെ മുമ്പിൽ വേഗം കരുണ കണ്ടെത്തുന്നതിനായി ഞങ്ങളുടെ യാചനകൾ അത്യുന്നതന്റെ മുൻപിൽ സമർപ്പിക്കുന്നു. ദുഷ്ടജന്തു വിനെ പരാജയപ്പെടുത്തി പിശാചും സാത്താനുമായ പുരാതന സർപ്പത്തെ അങ്ങ് വീണ്ടും പാതാളത്തിൽ തടവിലാക്കേണമേ. അവൻ ഇനിയൊരിക്കലും ജനതകളെ വഴിതെറ്റിക്കാതിരിക്കട്ടെ, ആമ്മേൻ. ലീഡർ : ഇതാ കർത്താവിന്റെ കുരിശ്, ദുഷ്ടശക്തികള നിങ്ങൾ ചിതറിക്കപ്പെടട്ടെ. മറുപടി : യൂദാഗോത്രത്തിലെ സിംഹവും ദാവീദിന്റെ വേരുമായവൻ വിജയിച്ചിരിക്കുന്നു. ലീഡർ : ഓ കർത്താവേ, അങ്ങയുടെ കരുണ ഞങ്ങളുടെ ഉണ്ടാകുമാറാകട്ടെ, മറുപടി : ഞങ്ങൾ അങ്ങയിൽ പ്രത്യാശവച്ചതുപോലെ. ലീഡർ : ഓ കർത്താവേ, എന്റെ പ്രാർത്ഥന കേൾക്കണമേ മറുപടി : എന്റെ നിലവിളി അങ്ങപ്പക്കലെത്തട്ടെ. ലീഡർ : നമുക്ക് പ്രാർത്ഥിക്കാം, ഓ ഞങ്ങളുടെ കർത്താവായ യേശുക്രിസ്തുവിന്റെ പിതാവായ ദൈവമേ, ഞങ്ങൾ അങ്ങയുടെ തിരുനാമത്തെ വിളിക്കുകയും അവിടുത്തെ കാരുണ്യം കേണപേക്ഷിക്കുകയും ചെയ്യുന്നു. അ ലോത്ഭവയും നിത്യകന്യകയും ഞങ്ങളുടെ മാതാവുമായ മറിയത്തിന്റെയും മഹത്വപൂർണനായ വിശുദ്ധ മിഖായേലിന്റെയും മധ്യസ്ഥതയാൽ മനുഷ്യവംശത്തിന്റെ അപമാനത്തിനും ആത്മാക്കളുടെ നാശത്തിനുമായി അലഞ്ഞു നടക്കുന്ന സാത്താനെതിരെ ഞങ്ങളെ സഹായിക്കുവാൻ അംങ്ങ് തിരുമനസ്സാകണമേ. ആമേൻ.


Related Articles

Contact  : info@amalothbhava.in

Top