ലൊറേറ്റോ: ഇറ്റലിയിലെ ലൊറേറ്റോയില്‍ സ്ഥിതി ചെയ്യുന്ന പരിശുദ്ധ കന്യകാമറിയത്തിന്റെ നാമത്തിലുള്ള പ്രസിദ്ധ തീര്‍ത്ഥാടന കേന്ദ്രമായ സാന്‍റ കാസ ബസിലിക്കയിലെ ജൂബിലി ആചരണം 2021-വരെ നീട്ടി. ഓഗസ്റ്റ് 14ന് ലൊറേറ്റോ ദേവാലയത്തിന്റെ അധ്യക്ഷനായ ആർച്ച് ബിഷപ്പ് ഫാബിയോ ഡാൽ സിൻ വിജിലിലാണ് പാപ്പയുടെ തീരുമാനം വിശ്വാസികളെ അറിയിച്ചത്. പൈലറ്റുമാരുടെയും ആകാശ യാത്രക്കാരുടെയും മധ്യസ്ഥ സഹായിയായി ലൊറേറ്റോ മാതാവിനെ പ്രഖ്യാപിച്ചതിന്റെ നൂറാം വാർഷികാഘോഷം 2019 ഡിസംബർ എട്ടിനാണ് ആരംഭിച്ചത്. ഈ വർഷം ഡിസംബർ 10 ന് ജൂബിലി അവസാനിക്കാനിരിക്കെയാണ് കൊറോണ വൈറസ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ 2021 ഡിസംബർ 10 വരെ ജൂബിലി ആഘോഷം നീട്ടിയിരിക്കുന്നത്.
ഇറ്റലിയിലെ ചെറിയ ടൗണായ ലോറെറ്റോ മധ്യകാലം മുതല്‍ക്കേ പേരു കേട്ട തീര്‍ത്ഥാടനകേന്ദ്രമാണ്. പരിശുദ്ധ അമ്മ ജീവിച്ചിരിന്നുവെന്ന് കരുതപ്പെടുന്ന ഭവനമാണ് ലോറെറ്റോയിലെ ഡെല്ല സാന്‍റ കാസ ബസിലിക്ക. നസ്രത്തിൽ നിന്ന് ടെർസാറ്റോ (ക്രൊയേഷ്യയിലെ ട്രസാറ്റ്), തുടർന്ന് റെക്കാനാറ്റി എന്നി സ്ഥലങ്ങളിലേക്ക് മാലാഖമാര്‍ ദൈവമാതാവ് ജീവിച്ചിരിന്ന ഭവനം സംവഹിച്ചുകൊണ്ടുവെന്നാണ് പരമ്പരാഗത വിശ്വാസം. ആകാശത്തിലൂടെയുള്ള യാത്രയുടെ പേരില്‍ തീര്‍ത്ഥാടന കേന്ദ്രം പ്രസിദ്ധമായതോടെ 1920-ല്‍ ബനഡിക്ട് പതിനഞ്ചാമന്‍ പാപ്പ, ലൊറേറ്റോ മാതാവിനെ പൈലറ്റുമാരുടെയും ആകാശയാത്രികരുടെയും മദ്ധ്യസ്ഥയായി പ്രഖ്യാപിക്കുകയായിരുന്നു.
വരാന്തയിലെ കാര്യം
മനസമ്മതം | ഫാ. ഡോ. ഇഗ്നേഷ്യസ് പയ്യപ്പിള്ളി
പ്രഭാത പ്രാർഥന |21 – 11 – 2020 |
പ്രഭാത പ്രാർത്ഥന ; 29 - 10 - 2020