പ്രൊഫെത്താസ് എന്ന ഗ്രീക്ക് വാക്കിൽ നിന്നാണ് "ജൃീുവല'േ' എന്ന ഇംഗ്ലീഷ് വാക്കിന്റെ ഉത്ഭവം. മലയാളത്തിൽ ഇതിനെ പ്രവാചകൻ എന്ന് വിളിക്കുന്നു (ബൈബിൾ നിഘണ്ടു). ഗ്രീക്കിലെ പ്രൊഫെത്താസ് എന്ന പദത്തിന് വേറൊരാൾക്ക് പകരം സംസാരിക്കുന്ന വ്യക്തി എന്നർത്ഥം. ചുരുക്കത്തിൽ പ്രവാചകൻ മറ്റൊരാൾക്കുവേണ്ടി സംസാരിക്കുന്ന വ്യക്തിയാണ്. ബൈബിൾ വീക്ഷണത്തിൽ പ്രവാചകൻ ദൈവത്തിനുവേണ്ടി സംസാരിക്കുന്ന വ്യക്തിയാണ്. ദൈവത്താൽ പ്രത്യേകം തെരഞ്ഞെടുക്കപ്പെട്ടവനും വിളിക്കപ്പെട്ടവനുമാണ് അദ്ദേഹം. നിയമിക്കപ്പെട്ടിരിക്കുന്നതോ, പ്രത്യേക ദൗത്യം നിർവ്വഹിക്കാൻ (ബൈബിൾ വിജ്ഞാനകോശം). ""വിലകെട്ടവ പറയാതെ സദ്വചനങ്ങൾ മാത്രം സംസാരിച്ചാൽ നീ എന്റെ നാവു പോലെയാകും'' (ജറെ. 15:19). ദൈവവചനം പ്രസംഗിക്കുന്ന അധരങ്ങളായിരുന്നു അവരുടെ ആയുധം. യഥാർത്ഥ പ്രവാചകന്റെ ലക്ഷണമായി നിയമാവർത്തനം 18:20 അനുശാസിക്കുന്നതിപ്രകാരമാണ്. യാഹ്വേ തന്റെ വാക്കുകൾ അദ്ദേഹത്തിന്റെ അധരങ്ങളിൽ നിക്ഷേപിക്കും, ആ വചസ്സുകൾ മാത്രമേ അദ്ദേഹം ഉരിയാടാവൂ; ഒന്നും കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യരുത്. ""ഞാൻ അയയ്ക്കുന്നിടത്തേക്ക് നീ പോകണം; ഞാൻ കൽപിക്കുന്നതെന്തും സംസാരിക്കണം. അനന്തരം കർത്താവ് കൈ നീട്ടി എന്റെ അധരത്തിൽ സ്പർശിച്ചുകൊണ്ട് അരുളിച്ചെയ്തു. ഇതാ, എന്റെ വചനങ്ങൾ നിന്റെ നാവിൽ ഞാൻ നിക്ഷേപിച്ചിരിക്കുന്നു'' (ജറെ. 1:7-9). ദൈവാത്മാവിനാൽ ഗ്രസിക്കപ്പെട്ട് ദൈവത്തിന് സ്വന്തമായിത്തീരുന്ന പ്രവാചകന് ഇനി സ്വന്തമായൊരു ജീവിതമില്ല.
ഇസ്രായേലിനെ വിളിച്ച ദൈവത്തിന്റെ മനസ്സും സ്വഭാവവും പദ്ധതികളും അവർക്ക് വെളിപ്പെടുത്തിക്കൊടുത്തത് പ്രവാചകന്മാരാണ്. പ്രവാചകന്മാരുടെ പ്രവർത്തന മണ്ഡലം വിപുലമായിരുന്നു. വ്യക്തികൾക്ക് പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ ദൈവ തിരുമനസ്സറിയാൻ പ്രവാചകനും സമീപിച്ചിരുന്നു. രാജാക്കന്മാരും പട്ടാളമേധാവികളും അവരുടെ അഭിപ്രായം ആരാഞ്ഞിരുന്നു. രാജവാഴ്ചകാലത്തിനുമുമ്പ് തന്നെ ഇസ്രായേലിൽ പ്രവാചകന്മാർ സമൂഹമായും ജീവിച്ചിരുന്നുവെന്ന് സാക്ഷ്യപ്പെടുത്തുന്നതാണ് സാമുവലിന്റെ പുസ്തകം 10-ാം അദ്ധ്യായം 5, 6-വാക്യങ്ങളിൽ നാം കണ്ടെത്തുന്നത്. സാധാരണക്കാരിൽ നിന്നും തികച്ചും ഭിന്നമായൊരു ജീവിതരീതിയാ യിരുന്നു പ്രവാചക സംഘങ്ങളുടേത്. ദൈവത്തിന്റെ ലോകത്തിലാണ് ഇക്കൂട്ടർ വ്യാപരിച്ചിരുന്നത്. ദൈവത്തിന്റെ തെരഞ്ഞെടുക്കപ്പെട്ട സമൂഹമായിരുന്നു പ്രവാചക ഗണം. പുണ്യജീവി തം നയിക്കാനായി മലിനമായ ലോകത്തിൽ നിന്ന് തങ്ങളെത്തന്നെ വേർപ്പെടുത്തി സ്വന്തമായ സമൂഹമുണ്ടാക്കി. തിന്മയെ ചെറുത്ത് നിൽക്കാനായി പരിത്യാഗങ്ങളിലും കൂട്ടക്രമങ്ങളി ലും ബലിയർപ്പണത്തിലും അവർ മുഴുകി ജീവിച്ചു. യഥാർ ത്ഥ പ്രവാചകർക്ക് തങ്ങൾ മറ്റൊരാളാൽ വിളിക്കപ്പെട്ടവരാണെന്നും അയയ്ക്കപ്പെട്ടവരാണെന്നും അതിനാൽ ജീവിതാനുഭവത്തിൽ നിന്ന് ശക്തമായി സംസാരിക്കുമ്പോൾ സ്വന്തം ജീവിതത്തേയും നവീകരിക്കാനുള്ള കടമ അവർക്കുണ്ടായിരുന്നു. ഇവരുടെ സ്വാധീനം ഇസ്രായേലിന്റെ ചരിത്രത്തെ തന്നെ തിരിച്ചുവിട്ടു.
പഴയനിയമ പ്രവാചകന്മാരുടെ ദൗത്യം യേശുവിലാണ് പരിപൂർത്തിയായത്. പഴയനിയമ പ്രവാചകന്മാരുടെ മൂർത്തരൂപമാണ് യേശു. അവരെല്ലാം യേശുവിന്റെ ആദ്യബിംബങ്ങൾ മാ ത്രം. പ്രവാചകോത്തമനാണ് അവിടുന്ന് (രള. മത്താ. 12:41). അതിനു കാരണം യേശു രക്ഷ പ്രഖ്യാപിക്കുക മാത്രമല്ല, തന്നിൽ തന്നെ അത് സാധിതമാക്കിത്തീർക്കുകയും ചെയ്തു.
പുരോഹിതന്റെ പ്രവാചക ധർമ്മങ്ങൾ
""ദൈവമായ കർത്താവിന്റെ ആത്മാവ് എന്റെ മേൽ ഉണ്ട്. പീഡിതരെ സദ്വാർത്ത അറിയിക്കുന്നതിന് അവിടുന്ന് എന്നെ അഭിഷേകം ചെയ്തിരിക്കുന്നു. ഹൃദയം തകർന്നവരെ ആശ്വസിപ്പിക്കാൻ, തടവുകാർക്ക് മോചനവും ബന്ധിതർക്ക് സ്വാതന്ത്ര്യവും... എന്നെ അയച്ചിരിക്കുന്നു'' (ഏശ. 61:1-3). പ്രവാചകന്റെ ദൗത്യമെന്തെന്ന് ഇവിടെ വ്യക്തമാവുകയാണ്. അഭിഷിക്തൻ എന്ന നിലയിൽ ഒാരോ പുരോഹിതനും സദ്വാർത്തയുടെ വക്താവാണ്. സദ്വാർത്തയുടെ ഫലമെന്തെന്ന് കൂടി ഇവിടെ വിവരിച്ചിരിക്കുന്നു. ഹൃദയം തകർന്നവരെ സുഖമാക്കുന്നു. തടവുകാർക്കു മോചനം നൽകുന്നു. ദൈവാത്മാവിന്റെ വഴിത്താരയിൽ നിന്ന് വ്യതിചലിക്കുന്ന മക്കളെ നേരായ മാർഗ്ഗത്തിലേ ക്ക് തിരിച്ചുകൊണ്ടുവരുവാൻ നിയുക്തരാണ് ഇന്നിന്റെ പ്രവാചകരായ ഒാരോ പുരോഹിതനും. മനുഷ്യനേക്കുറിച്ചുള്ള ദൈവഹിതം അവരുടേതാക്കി പകർത്തിയാലേ ഇൗ ധർമ്മം നിർവ്വഹിക്കാനാകൂ. ദൈവത്തി ന്റെ ആശയാദർശങ്ങൾ സാത്മീകരിക്കണം. ഇന്നിൽ നടക്കുന്ന കാര്യങ്ങൾ ദൈവത്തിന്റെ നാളെയുടെ വെളിച്ചത്തിൽ വിലയിരുത്തുന്നവരാണ് അവർ.
ബന്ധിതർക്ക് മോചനം
ആദിയിൽ ആരംഭിച്ചതാണ് നന്മതിന്മകൾ തമ്മിലുള്ള സംഘട്ടനം. തിന്മ ഒരു യാഥാർത്ഥ്യമാണ്. പലപ്പോഴും ലോകത്തിന്റെ ചരിത്രം തന്നെ സ്വേച്ഛാധിപതികളുടെയും ക്രൂരന്മാരുടെയും ചരിത്രമായി പരിണമിക്കുന്നു. അവർ ക്രമാനിബദ്ധമായിതന്നെ പാവപ്പെട്ടവരെ പീഡിപ്പിക്കുന്നു. പക്ഷേ തിന്മക്ക് നന്മയെ കീഴ്പ്പെടുത്താനാവില്ലെന്ന് വി. ഗ്രന്ഥം നമുക്ക് ഉറപ്പ് നൽകുന്നു (ദാനി. 11:40). ദൈവ തിന്മയുടെ ഉപാസകരെ തകർത്ത് അവിടുത്തോട് വിശ്വസ്തത പുലർത്തുന്നവരെ ബന്ധനവിമുക്തരാക്കും. ആഗതമാകുന്ന ദൈവരാജ്യത്തിൽ നീതിമാൻ രക്ഷ പ്രാപിക്കും. ഇൗ പരിവർത്തനത്തിന് തങ്ങളേയും മറ്റുള്ളവരേയും ഒരുക്കുകയാണ് പുരോഹിതന്റെ പ്രവാചക ധർമ്മം. സാമാന്യ ജനത്തിന് അവരുടെ ശ്രേഷ്ഠതയെക്കുറിച്ച് അവബോധം ഉളവാക്കി പരിവർത്തനത്തിന് വിധേയരാക്കുക. ദൈവരാജ്യത്തിന്റെ ആഗമനത്തിൽ സമൂ ഹം തിന്മയുടെ കരാളഹസ്തങ്ങളിൽ നിന്ന് വിമോചിക്കപ്പെടണം. ദൈവീകരാജ്യം അഥവാ ദൈവീകസ്വാതന്ത്ര്യം കരഗതമാക്കാൻ ആഗ്രഹിക്കുന്ന പ്രവാചകർക്ക് ഒരു പ്രത്യേക ദൗത്യമുണ്ട്. സ്വച്ഛമായ ചിത്ത സംശുദ്ധി കൈവരിച്ച് വെണ്മതുല്യം വിളങ്ങുന്നവരായി തീരാൻ പീഡനം സഹിക്കുക. മറ്റുള്ളവരെ തിന്മയുടെ ബന്ധനങ്ങളിൽ നിന്ന് മോചിതരാക്കി നീതിമാർഗ്ഗത്തിൽ ഉറച്ചു നിൽക്കാൻ പ്രബുദ്ധരാക്കുക.
അന്ധർക്ക് കാഴ്ച
പഴയനിയമ പ്രവാചകന്മാരുടെയെല്ലാം മുഖ്യ ദൗത്യം ഇസ്രായേൽ ജനത്തെ ദൈവീക കാഴ്ചപ്പാടിലേക്ക് ആനയിക്കുക എന്നതായിരുന്നു. ഏലീഷാ പ്രവാചകൻ പേടിച്ചരണ്ട സേവ കന്റെ ആന്തരീക നേത്രങ്ങൾ തുറന്നു. പ്രവാചകന്റെ ചുറ്റും അണിനിരന്നിരിക്കുന്ന കുതിരകളെയും ആഗ്നേയരഥങ്ങളെയും അയാൾക്ക് കാണാൻ കഴിഞ്ഞു. അന്ധതയെ വൈകല്യങ്ങളുടെ മാതാവായി വിശേഷിപ്പിക്കാറുണ്ട്. പ്രകാശവും നിറങ്ങളും നിലാവും അന്യമാക്കുന്ന അന്ധ ത തികച്ചും സങ്കടകരമാണ്. എന്നാൽ യഥാർത്ഥ വൈകല്യം തങ്ങളുടെ അംഗവൈകല്യമല്ല, എന്ന് തിരിച്ചറിയുന്നതാണ് രക്ഷ. വിശ്വാസത്തിന്റെ കുറവാ ണ് യഥാർത്ഥ വൈകല്യം. മനുഷ്യന് ഒരേയൊരു വൈകല്യമേ അടിസ്ഥാനപരമായുള്ളൂ. തന്റെഉടയവനായ ദൈവത്തെ തിരിച്ചറിയാനോ അവിടുത്തെ സ്നേ ഹം അനുഭവിക്കാനോ കഴിയാ ത്ത അവസ്ഥ. ദൈവം മനുഷ്യന്റെ മാനസാന്തരത്തിന്റെ ആദ്യ ചുവടിനായി കാത്തിരിക്കുകയാണ്.
അടിമകൾക്ക് സ്വാതന്ത്ര്യം
രക്ഷാകര ചരിത്രത്തിൽ അടിമകളുടെ കണ്ണുനീരിനും അടിയാളരുടെ നിലവിളിക്കും സവിശേഷമായ ഇടമുണ്ട്. ഇസ്രായേലിന്റെ ചരിത്രത്തിൽ ജനത്തിന് സർവ്വവും നഷ്ടപ്പെട്ടപ്പോൾ ഭയചകിതരായ ഒരു നിമിഷമായിരുന്നു പ്രവാസം. ജനത്തിന് തങ്ങളുടെ സ്വദേശ ത്ത് സ്വാതന്ത്ര്യം, അന്തസ്സ് എന്തിന് ദൈവവിശ്വാസം പോ ലും നഷ്ടമായിരുന്നു. സമാശ്വാസകരെ ഉയർത്തിക്കൊണ്ട് പിതാവായ ദൈവം അവരെ സമാശ്വസിപ്പിക്കുന്നു. ദുരിതങ്ങളവസാനിച്ചു. അടിമത്വം അവസാനിച്ചു. പാപങ്ങൾ ക്ഷമിക്കപ്പെട്ടു എന്ന് പ്രഘോഷിച്ചുകൊണ്ട് ജനത്തെ പ്രോത്സാഹിപ്പിക്കാൻ പ്രവാചകരോട് ദൈവം ആവശ്യപ്പെടുന്നു (ഏശ. 40:1-2). പ്രവാചകരുടെ സ്വരം അവരിൽ പ്രത്യാശ നിറച്ചു. ഇൗജിപ്തിലെ ദൈവത്തിന്റെ നിലവിളി കേട്ട ദൈവം ഹാഗാറിന്റെ നിലവിളിയും കേൾക്കുന്നു. ദൈവകാരുണ്യത്തിന് അതിരുകളില്ല. തെരഞ്ഞെടുക്കപ്പെട്ടവരുടെ വേലിക്ക് വെളിയിലുള്ളതും ദൈവത്തിന്റെ സ്നേഹഭാജനങ്ങൾ തന്നെയാണ്. അബ്രാഹവും സാറായും ഹാഗാറിനെ അടിമയെന്ന് വിളിക്കുമ്പോഴും ദൈവം അവളെ ദാസി എന്ന് വിളിക്കുന്നതിനു പകരം അവളുടെ പേരാണ് വിളിക്കുന്നത്.
പീഡിതർക്ക് സദ്വാർത്ത
""പീഡിതരെ സദ്വാർത്തയറിയിക്കുന്നതിന് അവിടുന്ന് എന്നെ അഭിഷേകം ചെയ്തിരിക്കുന്നു''”(ഏശ. 61:16). നിന്ദിത രും പീഡിതരും പാവപ്പെട്ടവരുമാണ് ദൈവത്തിന്റെ പ്രിയപ്പെട്ടവർ. ദൈവീക രൂപാന്തരീകരണം അവർക്ക് സംഭവിക്കുന്നതുവരെ പ്രവാചകന് വിശ്രമമില്ല. നീതി പ്രഭാതസൂര്യൻ പോലെയും രക്ഷ കത്തുന്ന പന്തം പോലെ യും ജ്വലിക്കുന്നതുവരെ അദ്ദേഹത്തിന്റെ പ്രഘോഷണം തുടരണം. ഭയപ്പെടേണ്ടാ, നാം ദുർബ്ബലരായിരിക്കാം. പക്ഷേ നമ്മുടെ കർത്താവ് ശക്തനാണ്. നമ്മുടെ ദൈവത്തിന്റെ കൂടെ നാം സുരക്ഷിതരാണ്. ഇൗ ഉറപ്പ് അവർക്ക് നൽകുന്നതാണ് പുരോഹിതന്റെ ഇന്നിന്റെ ധർമ്മം.
പ്രവാചകന്റെ പ്രതിഫലം
സത്യം അസുഖകരവും അംഗീകരിക്കാൻ പ്രയാസമുള്ളതുമാണ്. അതുകൊണ്ടാണ് പ്രവാചകന്മാർ പലപ്പോഴും പീഡിപ്പിക്കപ്പെടുന്നത്. നന്മയെ തിന്മയെന്ന് വിളിക്കാൻ ജനങ്ങൾ വ്യഗ്രത കാണിക്കുന്ന കാലഘട്ടമാണിത്. ഇവിടെ നന്മ യ്ക്കുവേണ്ടി സംസാരിക്കുന്നവരെ, പ്രവർത്തിക്കുന്നവരെ അപമാനിക്കാൻ വ്യഗ്രതപ്പെടുന്ന വൈകല്യം നിറഞ്ഞ മനസ്സാക്ഷി രൂപപ്പെട്ടുക്കൊണ്ടിരിക്കുകയാണ്. നേര് തുറന്നുതന്നെ പറയണം. അത് ആരെ നോവിക്കുന്നു എന്ന കാര്യം ഗൗനിക്കേണ്ടതില്ല. കാരണം, നോവിക്കുന്ന കാര്യം നേരാണല്ലോ. ഇൗ നോവനുഭവിച്ചവരാണ് പ്രവാചക ധർമ്മം നിർവ്വഹിച്ച എല്ലാവരും. ജറെമിയാ പ്രവാചകന്റെ അനുഭവം ഇത് വ്യക്തമാക്കുന്നു. പ്രവാചകധർമ്മത്തിന്റെ അനുഷ്ഠാനം വഴി ജറെമിയക്ക് ജനങ്ങളോടുള്ള ബന്ധം സങ്കീർണ്ണവും സംഘർഷപൂരിതവുമായിത്തീർ ന്നു. അതോടൊപ്പം ദൈവവുമായുള്ള ബന്ധവും ക്ഷയോന്മുഖമായി. ജനങ്ങൾ പ്രവാചകനെതിരേ തിരിഞ്ഞു. മിത്രങ്ങൾ ശത്രുക്കളായി. അവരിൽ നിന്നും ഭീഷണിയും മർദ്ദനവുമുണ്ടായി. ഇൗ അനുഭവം പ്രവാചകന്റെ സഹനശക്തിക്കതീതമായിരുന്നു. ജീവിതം അനിശ്ചിതവും വേദനാപൂർണ്ണവുമായി. ദൈവത്തിന്റെ പ്രവാചകനാണോ താൻ സംശയത്തിന്റെ ചുഴിയിൽ പെട്ട് അദ്ദേഹം ഉഴറി.
ഉത്ഥാനശേഷം ഇൗശോ തന്റെ ശിഷ്യരെ അഭിഷേകം ചെയ്ത് അയയ്ക്കുകയാണ്. ഇൗശോയാണ് എല്ലാറ്റിന്റെയും അടിസ്ഥാനവും അന്ത്യവും. ഇനിയുള്ള പ്രവാചകധർമ്മം ഇൗ പ്രത്യേക ചരിത്രപശ്ചാത്തലത്തിൽ ആത്യന്തികമായ ആ വെളിപാടനുസരിച്ച് കൂടുതൽ പൂർണ്ണതയോടെ ജീവിക്കാൻ സഹായിക്കുകയെന്നതാണ്. യേശുവിന്റെ അഭിഷിക്തരായ പുരോഹിതർ ദൈവീക മനുഷ്യരാണ്. ഇവർ ദൈവത്തിനുവേണ്ടി സംസാരിക്കാൻ ദൈവത്താൽ വിളിക്കപ്പെട്ടവരാണ്. അവരുടെ സമകാലികർക്ക് ദൈവത്തിന്റെ സന്ദേശവാഹകരും വക്താക്കളുമായി വർത്തിക്കണം. അവർ ജീവിക്കുന്ന കാലത്തെ സൂക്ഷ്മമായി നിരീക്ഷിക്കാനും സംഭവങ്ങളെ വ്യാഖ്യാനിക്കാനുള്ള കഴിവ് നിരന്തരം ദൈവത്തിൽ നിന്ന് സ്വീകരിക്കണം. അവർ ദൈവത്തെ അറിയുന്നു. അതുപോലെ അവരുടെ സഹോദരീസഹോദരന്മാരേയും അറിയുന്നു. പാപത്തേയും അനീതിയേയും വിവേചിച്ചറിയാനും തള്ളിപ്പറയാനും അവർക്ക് കഴിയും. കാരണം, അവർ സ്വതന്ത്രരാണ്. ദൈവത്തോടല്ലാതെ ആരോടും അവർക്ക് കടപ്പാടില്ല. ദൈവമല്ലാതെ അവർക്ക് മറ്റൊരു താൽപര്യവുമില്ല. പാവങ്ങളുടെയും ബലഹീനരുടെയും ഭാഗത്തായിരിക്കുവാൻ അവർ ശ്രദ്ധിക്കണം. കാരണം, ദൈവം അവരുടെ പക്ഷത്താണെന്ന് നമുക്കറിയാമല്ലോ. അവർ ദൈവജനത്തിന്റെ കാവൽക്കാരാണ്. സമൂഹത്തിലും സഭയിലും നടക്കുന്ന വാദകോലാഹലങ്ങൾ പൊതുമനസ്സിനെ ഇന്ന് മലീമസമാക്കുന്നുണ്ട്. ഒരു മാദ്ധ്യമ പീഡനത്തി ന്റെ കാലഘട്ടത്തിലൂടെ സഭ നീങ്ങിക്കൊണ്ടിരിക്കുകയാണ്. മതമർദ്ദനങ്ങളുടെയും രക്തചൊരിച്ചിലുകളുടെയും കഥകൾ സഭാമക്കൾക്ക് പുത്തരിയല്ല. പ്രവാചകന്മാരുടെ എക്കാലത്തേയും പ്രതിഫലം രക്തസാക്ഷിത്വം തന്നെയാണ്. അതായത്, ഇൗ മാദ്ധ്യമപീഡനം രക്തം ചിന്താതെയുള്ള രക്തസാക്ഷിത്വമായിത്തീർന്നിരിക്കുന്നു.
വി. പൗലോസ് ശ്ലീഹാ പറയുന്നതുപോലെ പൂർവ്വാധികം ഭയത്തോടും വിറയലോടും കൂടെ നിങ്ങളുടെ സ്വന്തം രക്ഷക്കുവേണ്ടി അദ്ധ്വാനിക്കുവിൻ. എന്തെന്നാൽ തന്റെ അഭീഷ്ടമനുസരിച്ച് ഇച്ഛിക്കാനും പ്രവർ ത്തിക്കാനും നിങ്ങളെ ഉത്തേജിപ്പിക്കുന്നത് ദൈവമാണ്. എല്ലാ കാര്യങ്ങളും മുറുമുറുപ്പും തർ ക്കവും കൂടാതെ ചെയ്യുവിൻ. അങ്ങനെ നിങ്ങൾ നിർദ്ദോഷരും നിഷ്കളങ്കരുമായിത്തീർന്ന് വഴിപിഴച്ചതും വക്രതയുള്ളതുമായ തലമുറയുടെ ഇടയിൽ കുറ്റമറ്റ ദൈവമക്കളാകട്ടെ; അവരുടെ മദ്ധ്യേ ലോകത്തിൽ നിങ്ങൾ വെളിച്ചമായി പ്രകാശിക്കുകയും ചെയ്യട്ടെ.
പ്രഭാത പ്രാർത്ഥന ; 20-10 -202
ഉറങ്ങുന്നതിനു മുൻപുള്ള പ്രാർത്ഥന 13|10|2020
പ്രഭാത പ്രാർത്ഥന;
വചന വിചിന്തനം - മൂന്നാം ഞായർ