ദൈവ കരുണയുടെ നെവേനയും വാഗ്ദാനങ്ങളും
പിറ്റേ ദിവസം രാവിലെ ചാപ്പലില്‍ പ്രവേശിച്ചപ്പോള്‍, ആന്തരാത്മാവില്‍ ഞാന്‍ ഇപ്രകാരം കേട്ടു. ഓരോ പ്രാവശ്യം നീ ചാപ്പലില്‍ പ്രവേശിക്കുമ്പോള്‍ , ഇന്നലെ ഞാന്‍ നിന്നെ പഠിപ്പിച്ച പ്രാര്‍ഥന ചൊല്ലുക. ആ പ്രാര്‍ഥന ചൊല്ലിയപ്പോള്‍, ആത്മാവില്‍ ഞാന്‍ ഇങ്ങനെ കേട്ടു. ഈ പ്രാര്‍ഥന എന്റെ ക്രോധത്തെ ശമിപ്പിക്കുന്നു. താഴെ പറയുന്ന രീതിയില്‍, ജപമാല ഉപോയഗിച്ച് ഇത് ഒമ്പത് ദിവസം ചൊല്ലുക: ആദ്യമായി ഒരു സ്വര്‍ഗ്ഗസ്ഥനായ പിതാവും, ഒരു നന്മ നിറഞ്ഞ മറിയവും. ഒരു വിശ്വാസ പ്രമാണവും ചൊല്ലണം. പിന്നിട് സ്വര്‍ഗ്ഗപിതാവിന്റെ സ്ഥാനത്ത് താഴെ പറയുന്ന ജപം ചൊല്ലുക: “” നിത്യ പിതാവേ, ഞങ്ങളുടെയും ലോകം മുഴുവന്റെയും പാപ പരിഹാരത്തിനായി അങ്ങയുടെ ഏറ്റം വല്‍സല സുതനും ഞങ്ങളുടെ കര്‍ത്താവുമായ ഈശോമിശിഹായുടെ തിരുശ്ശൂരീരവും തിരുരക്തവും ആത്മാവും ദൈവത്വവും അങ്ങേയ്ക്ക് ഞാന്‍ സമര്‍പ്പിക്കുന്നു.” നന്മ നിറഞ്ഞ മറിയത്തിന്റെ സ്ഥാനത്ത് ഇപ്രകാരം ചൊല്ലുക” ഈശോയുടെ അതിദാരുണമായ പീഡാസഹനത്തെപ്രതി ഞങ്ങളുടെ മേലും ലോകം മുഴുവന്റെ മേലും കരുണയായിരിക്കണമേ.'” അവസാനം മൂന്നു പ്രാവശ്യം ഇപ്രകാരം ആവര്‍ത്തിക്കുക:” പരിശുദ്ധനായ ദൈവമേ, പരിശുദ്ധനായ ബലവാനേ, പരിശുദ്ധനായ അമര്‍ത്യനേ, ഞങ്ങളുടെ മേലും, ലോകംമുഴുവന്റെ മേലും കരുണയാ
യിരിക്കണമേ.””
(വി.ഫാസ്റ്റീനയുടെ ഡയറി, ഖണ്ഡിക 476)
“കരുണയുടെ നൊവേന വഴിയായി ആത്മാക്കളിലേക്ക് എല്ലാവിധ
കൃപാവരങ്ങളും ഞാന്‍ ഒഴുക്കും.”
(ഖണ്ഡിക 2796)
ഈ ഒമ്പതു ദിവസങ്ങളില്‍ എന്റെ കരുണയുടെ ഉറവിടത്തിലേക്കു നീ ആത്മാക്കളെ കെണ്ടുവരണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. അങ്ങനെ അവരുടെ ജീവിതത്തിലെ കഷ്ടപ്പാടുകളിലും ദുരിതങ്ങളിലും പ്രത്യകിച്ച് മരണ സമയത്തും അവര്‍ക്കാവശ്യമായിരിക്കുന്ന ശക്തിയും ആശ്വാസവും, വേണ്ടുന്ന എല്ലാ കൃപകളും അവര്‍ നേടിയെടുക്കട്ടെ....ഓരോ ദിവസവും വൃത്ൃയസ്തരായ ആത്മാക്കളുടെ സംഘങ്ങളെ എന്റെ ഹൃദയത്തിലേക്കു കൊണ്ടുവരുകയും,അവരെ എന്റെ കരുണക്കടലില്‍ മുക്കിയെടുക്കുകയും ചെയ്യുക...... എന്റെ കരുണയുടെ ഉറവയിലേക്ക് നീ കൊണ്ടുവരുന്ന ആത്മാവിന് ഞാന്‍ ഒന്നും തന്നെ നിഷേധിക്കുകയില്ല.
(ഖണ്ഡിക 1209)
ദൈവകാരുണ്പയ നൊവേന
(നിര്‍ദേശങ്ങളും, വാഗ്ദാനങ്ങളും)
ദു:ഖ വെള്ളിയാഴ്ച മുതല്‍ ഈസ്റ്റര്‍ കഴിഞ്ഞുവരുന്ന ആദ്ൃയഞായര്‍ വരെ ഈ നൊവേന നടത്തുക.
“* ഈ ഒമ്പതു ദിവസങ്ങളില്‍ എല്ലാ ആത്മാക്കളേയും എന്റെ കരുണയുടെ അരുവിയിലേക്ക് നീ നയിക്കണം.ഇതില്‍നിന്നും ജീവിത പരീക്ഷണഘട്ടങ്ങളിലും, പ്രത്യകിച്ച് മരണ സമയത്തും അവര്‍ക്കാവശ്യമായിരിക്കുന്ന ശക്തിയും ആശ്വാസവും വേണ്ടുന്ന എല്ലാ അനുഗ്രഹങ്ങളും ആവോളം അവര്‍ നേടിയെടുക്കട്ടെ.ഒരോ ദിവസവും, ഒരോ തരത്തിലുള്ള ആത്മാക്കളെ നീ കുട്ടികൊണ്ടുവരുകയും എന്റെ കരുണക്കടലില്‍ മുക്കിയെടുക്കുകയുംചെയ്യുക."
ഈ അനുഗ്രഹ നൊവേനയിലുടെ എന്തെല്ലാം ചോദിച്ചാലും ഞാന്‍ തരും എന്ന് കര്‍ത്താവ് വാഗ്ദാനംചെയ്തിട്ടുണ്ട്.
ഈ നവനാള്‍ ദു:ഖവെളളിയാഴ്ച മുതല്‍ നടത്തുവനാണ് ദിവ്യനാഥന്‍
കദ്പിച്ചിട്ടുളളതെങ്കിലും, ആവശ്യാനുസരണം എപ്പോള്‍ വേണമെങ്കിലും ഇത് നടത്താവുന്നതാണെന്നും അവിടുന്ന് കലപിച്ചിട്ടുണ്ട്. ആയതിനാല്‍ ഫലപ്രദമായ ഈ നൊവേന പാപികളുടെ മാനസാന്തരത്തിനായി കൂടെക്കൂടെ നടത്തുന്നത് ഉത്തമമായിരിക്കും. ഈ ദിവസങ്ങളില്‍ കുമ്പസാരിച്ച് വിശുദ്ധ കുര്‍ബാന സ്വീകരിക്കുന്നത് ഈശോയുടെ വാഗ്ദാനമനുസരിച്ച് അത്യുത്തമം.
( ഓരോ ദിവസത്തെ നൊവേന പ്രാര്‍ഥനയോടെയോടൊപ്പം ഒരു കരുണയുടെ ജപമാലയും തുടന്ന് ദൈവകാരുണ്യത്തിന്റെ ലുത്തിനിയായും ചൊല്ലേണ്ടതാണ്?)
ഒന്നാം ദിവസം
“ ഇന്ന്, മനുഷ്യകുലത്തെ മുഴുവനും പ്രത്യേകിച്ച്, എല്ലാ പാപികളേയും
എന്റെ അടുക്കല്‍ കൊണ്ടുവരിക. അവരെ എന്റെ കരുണക്കടലില്‍ മുക്കിയെടുക്കുക.അങ്ങനെ ആത്മാക്കളുടെ നഷ്ടം മൂലം ഞാന്‍ അനുഭവിക്കുന്ന വേദനാജനകമായ ദു:ഖത്തില്‍ എന്നെ നീ ആശ്വസിപ്പിക്കും”.
(ഖണ്ഡിക 1210)
(നിയോഗം : എല്ലാ പാപികളുടെയും മാനസാന്തരത്തിനായും അവരുടെമേല്‍ ദൈവത്തിന്റെ കരുണ നിറയുന്നതിനായും പ്രാര്‍ഥിക്കുക)
നിത്യപിതാവേ! ഏറ്റവും കരുണയുള്ള അങ്ങയുടെ ഹൃദയത്തില്‍ എല്ലാ പാപികളേയും നിത്യമായി അങ്ങേ അനന്ത കരുണയില്‍ സ്വീകരിക്കണമേ. ഏറ്റവും കരുണയുള്ളഈശോയേ! ഞങ്ങളോട് ക്ഷമിക്കണമേ.ഞങ്ങളുടെ പാപങ്ങളെ നേക്കരുതേ. അനന്ത നന്മ
യായ അങ്ങില്‍ ഞങ്ങള്‍ ശരണപ്പെടുന്നു.അങ്ങയുടെ ഏറ്റവും കരുണയുള്ള ഹൃദയത്തില്‍ ഞങ്ങളെ സ്വീകരിക്കണമേ. അങ്ങില്‍ നിന്ന് ഒരിക്കലും വിട്ടുനില്‍ക്കാന്‍ ഇടയാക്കല്ലേ.പിതാവിനോടും, പരിശുദ്ധാത്മാവിനോടും നിന്നെ ഒന്നിപ്പിക്കുന്ന സ്നേഹം ഞങ്ങള്‍ യാചിക്കുന്നു. കത്താവീശോമിശിഹായുടെകാരുണ്യത്തിന്റെ സര്‍വൃവശക്തിയെ എപ്പോഴും, എന്നേക്കും പുക
ഴ്ത്തട്ടെ.
ആമ്മേന്‍.
1 സ്വ.1 നന്മ. 1 ത്രിത്വ.
കരുണയുടെ ജപമാല...
കാരുണ്യത്തിന്റെ ലുത്തിനിയാ...
രണ്ടാം ദിവസം
“ഇന്ന് സകല വൈദികരുടെയും സന്യസ്തരുടെയും ആത്മാക്കളെ
എന്റെ അടുക്കല്‍ കൊണ്ടുവരിക. അവരെ ആഴമളക്കാനാവാത്ത എന്റെ കരുണ ക്കടലില്‍ മുക്കിയെടുക്കുക.എന്റെ കയ്പേറിയ പീഡനങ്ങള്‍ സഹിക്കുന്നതിനുളള ശക്തി അവരാണ് എനിക്ക് നല്‍കിയത്. കൈവഴികളിലൂടെ വെളളം വിതരണം ചെയ്യപ്പെടുന്നതുപോലെ അവരിലൂടെ എന്റെ കരുണ ഞാന്‍ മനുഷ്യകുലത്തിനു നല്‍കുന്നു.”
(ഖണ്ഡിക 1212)
(നിയോഗം : വൈദികരും സന്യസ്തരും കൂടുതല്‍ വിശുദ്ധീകരിക്കപ്പെടാനും അങ്ങനെ ദൈവത്തിന്റെ കരുണ അവരിലൂടെ മനുഷ്യ സമൂഹത്തിനും മുഴുവന്‍ ലഭ്യമാകുവാനും വേണ്ടി പ്രാര്‍ഥിക്കുക.)
ഏറ്റവും കരുണയുള്ള ഈശോയേ ! എല്ലാ നന്മകളുടെയും ഉറവിടമേ ! അങ്ങയുടെ പ്രസാദവരങ്ങള്‍ ഞങ്ങളില്‍ വര്‍ദ്ധിപ്പിക്കണമേ. കരുണയുടെ പ്രവര്‍ത്തികള്‍ ചെയ്യുവാനും അതുവഴി ഞങ്ങളെ കാണുന്നവരെല്ലാം കരുണയുടെ പിതാവിനെ പുകഴത്തുവാനും ഇടവര
ട്ടെ. നിത്യനായ പിതാവേ ! കരുണാദ്രമായ അങ്ങയുടെ കണ്ണുകള്‍ അങ്ങയുടെ മുന്തിരിത്തോപ്പിലെ തിരഞ്ഞെടുക്കപ്പെട്ട വേലക്കരായ സന്ൃസ്തരുടെയും, വൈദികരുടെയും നേര്‍ക്ക് തിരിക്കണമേ. അങ്ങയുടെ അനുഗ്രഹങ്ങള്‍ കൊണ്ട് അവരെ ആഭരണമണിയിക്കണമേ. അങ്ങയുടെ തിരുകുമാരാന്റെ തിരുഹൃദയത്തോടുളള സ്നേഹത്താല്‍ മുദ്രയിടപ്പെട്ടിരിക്കുന്ന
അവര്‍ക്ക് അങ്ങയുടെ ശക്തിയും പ്രകാശവും, പ്രദാനം ചെയ്യണമേ. അങ്ങനെ അവര്‍ മറ്റുള്ള വരെയും രക്ഷയുടെ മാര്‍ഗ്ഗത്തിലേക്ക് നയിക്കുന്നതിനും ഏകസ്വരത്തില്‍ അങ്ങയുടെ അളവി
ല്ലാത്ത കരുണയെ പാടിപ്പുകഴത്തുന്നതിനും ഇടയാകട്ടെ.
ആമ്മേന്‍.
1 സ്വ.1 നന്മ. 1 ത്രിത്വ.
കരുണയുടെ ജപമാല...
കാരുണ്യത്തിന്റെ ലുത്തിനിയാ...
മുന്നാം ദിവസം
“ഭക്തി തീക്ഷ്ണതയും വിശ്വസ്തതയുമുളള എല്ലാ ആത്മാ
ക്കളെയും ഇന്ന് എന്റെ അടുക്കല്‍ കൊണ്ടുവരിക. എന്റെ കരുണാസാഗരത്തില്‍ അവരെ മുക്കിയെടുക്കുക.കുരിശിന്റെ വഴിയില്‍ എനിക്ക് ആശ്വാസം പകര്‍ന്നത് ഈ ആത്മാക്കളാണ്. കയ്പേറിയ കദനക്കടലിന്റെ നടുവില്‍ ആശ്വാസത്തിന്റെ
തുള്ളികള്‍ പകര്‍ന്നത് അവരായിരുന്നു.” (ഖണ്ഡിക 1214)
(നിയോഗം : ഭക്തിയും തീക്ഷണതയും വിശ്വസ്തതയുമുള്ള ദൈവ വിശ്വാസികള്‍ക്ക് ദൈവത്തിന്റെ കരുണ സമൃദ്ധമായി ലഭിക്കുന്നതിനും ആത്മീയ ശക്തി ജ്വലിക്കുന്നതിനും
വേണ്ടി പ്രാര്‍ഥിക്കുക.)
ഏറ്റവും കരുണയുള്ള ഈശോയെ, അങ്ങയുടെ കരുണയുടെ നിക്ഷേപത്തില്‍നിന്നും ഞങ്ങള്‍ക്കെല്ലാവര്‍ക്കും സമൃദ്ധമായ അളവില്‍ പ്രസാദവരങ്ങള്‍ വര്‍ഷിക്കണമേ. സഹതാപ നിര്‍ഭരമായ അങ്ങയുടെ ഹൃദയത്തില്‍ ഞങ്ങള്‍ക്ക് അഭയം നല്‍കണമേ. അവിടെ
നിന്ന് അകന്ന്പോകുവാന്‍ ഞങ്ങളെ അനുവദിക്കരുതേ. സ്വര്‍ഗ്ഗസ്ഥനായ പിതാവിനോടുള ള സ്നേഹത്താല്‍ അതിതീഷ്ണമായി ജ്വലിച്ചുകൊണ്ടിരിക്കുന്ന അങ്ങയുടെ ഹൃദയത്തെ പ്രതി ഈ അനുഗ്രഹം ഞങ്ങള്‍ അങ്ങയോട് യാചിക്കുന്നു.
നിത്യനായ പിതാവേ, വിശ്വാസികളുടെ ആത്മാക്കളുടെ മേല്‍ കരുണാര്‍ദ്രമായ അങ്ങയുടെ നോട്ടം പതിക്കണമേ. അവര്‍ അങ്ങയുടെ പുത്രന്റെ അനന്താരാവകാശികളാണല്ലോ. അങ്ങേ പുത്രന്റെ കഠിന പീഡകളെ പ്രതി അങ്ങയുടെ അനുഗ്രഹങ്ങള്‍ അവരില്‍ ചൊരിയണമേ. അങ്ങയുടെ നിരന്തരമായ സംരക്ഷണം അവരോടുകൂടെ ഉണ്ടായിരിക്കണമേ. അങ്ങനെ അവര്‍ അങ്ങയോടുള്ള സ്നേഹത്തില്‍ പരാജയപ്പെടാതിരിക്കട്ടെ.അങ്ങിലുള്ള പരിശുദ്ധമായ വിശ്വാസത്താല്‍ അവര്‍ ഉറച്ചു നില്‍ക്കട്ടെ. സ്വര്‍ഗത്തിലുള്ള എല്ലാ മാലാഖമാരോടും വിശുദ്ധന്മാരോടും അങ്ങയുടെ അളവില്ലാത്ത കരുണയെ മഹത്വപ്പെടുത്തുന്നതിന് അവര്‍ക്കിടയാകട്ടെ.എപ്പോഴും എന്നേക്കും.
ആമ്മേന്‍.
1 സ്വ.1 നന്മ. 1 ത്രിത്വ.
കരുണയുടെ ജപമാല...
കാരുണ്യത്തിന്റെ ലുത്തിനിയാ...
നാലാം ദിവസം
““അവിശ്വാസികളെയും, ഇതുവരെ എന്നെ അറിയാത്തവരെയും ഇന്ന് എന്റെ അടുക്കല്‍ കൊണ്ടുവരിക. എന്റെ കയ്പേറിയ പീഡാസഹന സമയത്ത് അവര്‍ എന്റെ സ്മരണയിലുണ്ടായിരുന്നു. ഭാവിയില്‍ അവര്‍ക്കുണ്ടാകാനിരിക്കുന്ന തീഷ്ണത എന്റെ ഹൃദയത്തെ ആശ്വസിപ്പിച്ചു. അവരെ എന്റെ കരുണക്കടലില്‍ മുക്കിയെടുക്കുക.”
(ഖണ്ഡിക 1216)
(നിയോഗം : അവിശ്വാസികളും യേശുവിനെ അറിയാത്തവരും ദൈവത്തിന്റെ കരുണയില്‍ നിറയപ്പെട്ട് ദൈവ സന്നിധിയില്‍ പ്രവേശിക്കുന്നതിനു വേണ്ടി പ്രാര്‍ഥിക്കുക)
ഏറ്റവും സഹതാപാര്‍ദ്രമായ എന്റെ ഈശോയെ, അങ്ങാകുന്നു ലോകം മുഴുവന്റെയും വെളിച്ചം. ദയാ നിര്‍ഭരമായ അങ്ങയുടെ ഹൃദയത്തില്‍ അവിശ്വാസികളുടെയും അങ്ങേ അറിയാത്തവരുടെയും ആത്മാക്കളെ സ്വീകരിക്കണമേ.അങ്ങയുടെകൃപാകിരണങ്ങ ള്‍ അവരെ പ്രകാശിപ്പിക്കുകയും അങ്ങനെ മഹനീമായ അങ്ങയുടെ കരുണയെ അവര്‍ വാഴ്ത്തുവാനിടയാവുകയും ചെയ്യട്ടെ. കരുണാസമ്പന്നമായ അങ്ങയുടെ ഹൃദയത്തില്‍ നിന്ന് അകുന്നുപോകുവാന്‍ അവരെ അനുവദിക്കരുതേ. നിത്യനായ പിതാവേ അങ്ങയില്‍ വിശ്വസിക്കാത്തവരും അങ്ങയെ അറിയാത്തവരും ആണെങ്കിലും ഈശോയുടെ ദയനിറഞ്ഞ ഹൃദയത്തില്‍ സ്ഥാനം ലഭിച്ചിരിക്കുന്ന ആ
ത്മാക്കളുടെ മേല്‍ അങ്ങയുടെ കരുണാകടാക്ഷം ഉണ്ടാകണമേ. സുവിശേഷ വെളിച്ചത്തിലേക്ക് അവരെ ആനയിക്കണമേ.അങ്ങയെ സ്നേഹിക്കുക എത്ര ആനന്ദപ്രദമായ അനുഭവമാണെന്ന് ഈ ആത്മാക്കള്‍ അറിയുന്നില്ല. അങ്ങയുടെ കരുണയുടെ സമൃദ്ധിയെ പുകഴ്ത്തുവാന്‍ ഇവര്‍ക്കും വരമേകണമേ. എപ്പോഴും എന്നേക്കും.
ആമ്മേന്‍.
1 സ്വ.1 നന്മ. 1 ത്രിത്വ.
കരുണയുടെ ജപമാല...
കാരുണ്യത്തിന്റെ ലുത്തിനിയാ.....
അഞ്ചാം ദിവസം
“മത നിന്ദകരെയും ശീശ്മക്കാരെയും ഇന്ന് എന്റെ അടുക്കല്‍ കൊ
ണ്ടുവരിക. എന്റെ കരുണക്കടലില്‍ അവരെ മുക്കിയെടുക്കുക. എന്റെ കഠിന വേദനയുടെ സമയത്ത് സഭയാകുന്ന എന്റെ ശരീരത്തെയും ഹൃദയത്തെയും അവര്‍ കീറിമുറിച്ചു. അവര്‍ സഭയുമായി ഐകൃത്തിലേക്ക് തിരിച്ചുവരുമ്പോള്‍ എന്റെ മുറിവുകള്‍ സുഖപ്പെടുകയും അങ്ങനെ എന്റെ സഹനം കുറയുകയും ചെയ്യും.””
(ഖണ്ഡിക 1218)
(നിയോഗം : സത്യസഭയില്‍ നിന്ന് വേർപിരിഞ്ഞുപോയ സഹോദരങ്ങള്‍ തിരിച്ചുവരുന്നതിനും ദൈവത്തിന്റെ കരുണയില്‍ നിറയപ്പെട്ട് ദൈവത്തെ മഹത്വപ്പെടുത്തുന്നതിനും വേണ്ടി പ്രാര്‍ഥിക്കുക)
ഏറ്റവും കരുണയുള്ള ഈശോയെ! നന്മയുടെ ഉറവിടമേ.അങ്ങേ പ്രകാശം
അന്വേഷിക്കുന്നവരെ അവിടുന്ന് നിരസിക്കുകയില്ലല്ലോ. സത്യസഭയില്‍ നിന്ന് വേര്‍പിരി
ഞ്ഞുപോയ സഹോദരങ്ങളുടെ ആത്മാക്കളെ അങ്ങയുടെ ദയാപൂര്‍ണമായ ഹൃദയത്തില്‍ സ്വീകരിക്കണമേ. അങ്ങയുടെ പ്രകാശം നല്‍കി സഭയുടെ ഐകൃത്തിലേക്ക് അവരെ ആനയിക്കണമേ. സഹതാപ സമ്പൂര്‍ണ്ണമായ അങ്ങയുടെ ഹൃദയത്തില്‍ നിന്ന് അകന്നുപോകുവാന്‍ അവരെ അനുവദിക്കരുതേ.പകരം അവര്‍ക്കവിടെ സ്ഥാനം നല്‍കി അങ്ങയുടെ കൃപാസമൃദ്ധിയെ പുകഴ്ത്തുവാനിടയാകട്ടെ.
നിത്യനായ പിതാവേ! വിശ്വാസത്തില്‍നിന്ന് വേർപിരിഞ്ഞുപോയ സഹോദരങ്ങളുടെ മേല്‍ പ്രതേകിച്ച് അങ്ങയുടെ പ്രസാദവരങ്ങളെ നിരസിച്ച് മന:പൂര്‍വ്വം തെറ്റില്‍ നിലനില്‍ക്കുന്നവരുടെ മേല്‍ അങ്ങയുടെ ദയാദൃഷ്ടി തിരിക്കണമേ. അവരുടെ തെറ്റുകളെ അ
ങ്ങ് പരിഗണിക്കരുതേ.അങ്ങയുടെ പുത്രന് അവരോടുള്ള സ്നേഹവും അവര്‍ക്കുവേണ്ടി ഏറ്റസഹനവും അവര്‍ക്കു ഈശോയുടെ ദയാസമൃദ്ധമായ ഹൃദയത്തിലുള്ള സ്ഥാനവും അങ്ങു
പരിഗണിക്കണമേ. അങ്ങയുടെ മഹനീയമായ മഹിമയെ പാടിപ്പുകഴത്തുവാന്‍ അവരെയും അങ്ങേ സവിധത്തിലേക്ക് അടുപ്പിക്കണമേ. എപ്പോഴും എന്നേക്കും.
ആമ്മേന്‍.
1 സ്വ.1 നന്മ. 1 ത്രിത്വ.
കരുണയുടെ ജപമാല...
കാരുണ്യത്തിന്റെ ലുത്തിനിയാ.....
ആറാം ദിവസം
“എളിമയും ശാന്തതയുമുളളവരെയും കൊച്ചുകുട്ടികളുടെയും ആ
ത്മാക്കളെ ഇന്ന് എന്റെ സമീപത്തു കൊണ്ടുവരിക. അവരെ എന്റെ കരുണക്കടലില്‍ മുക്കിയെടുക്കുക.എന്റെ ഹൃദയവുമായി ഏറ്റവും അടുത്ത സാരുപ്യമുള്ളവരാണവര്‍.അവരാണ് എന്റെ അതികഠിനമായ വേദനയില്‍ എന്നെ ശക്തിപ്പെടുത്തിയത്. എന്റെ അള്‍ത്താരയില്‍ ശ്രദ്ധാപൂര്‍വ്വം ശുശ്രൂഷിക്കുന്ന ഭൂമിയിലെ മാലാഖമാരായി ഞാനവരെ കണ്ടു. പ്രസാദവരങ്ങളുടെ സര്‍വ്വസമ്പത്തും ഞാനവരുടെ മേല്‍ വര്‍ഷിക്കുന്നു. എളിമയുള്ള ഹൃദയത്തിനു മാത്രമേ എന്റെ കൃപകൾ സ്വീകരിക്കുവാന്‍ സാധിക്കു എന്ന ഉറപ്പ് അവരില്‍ നിക്ഷേപിച്ചു കൊണ്ടു ഞാന്‍ എളിയ ആത്മാക്കളെ അനുഗ്രഹിക്കുന്നു.”
(ഖണ്ഡിക 1220)
( നിയോഗം : എളിമയും, ശാന്തതയും ഉള്ളവരുടെയും കൊച്ചുകുട്ടികളുടെയും ആത്മാക്കള്‍ക്കായും അവരുടെമേല്‍ ദൈവത്തിന്റെ പ്രസാദവരങ്ങളും സര്‍വ്വസമ്പത്തും വർഷിക്കപ്പെടുന്ന
തിനായും പ്രാര്‍ഥിക്കുക) ഏറ്റവും കരുണയുള്ള ഈശോ!” “ഞാന്‍ ശാന്തശീലനും വിനീതനുമാകയാല്‍ എന്നില്‍ നിന്ന് പഠിക്കുവിന്‍”” എന്ന് അങ്ങ് തന്നെ അരുളിചെയ്തിട്ടുണ്ടല്ലോ. വിനീത ഹൃദയരുടെയും
ശിശുക്കളുടെയും ആത്മാക്കളെ അങ്ങയുടെ കുരുണ നിര്‍ഭരമായ ഹൃദയത്തില്‍ സ്വീകരിക്കണമേ. സ്വര്‍ഗ്ഗസ്ഥനായ പിതാവിന്റെ പ്രിയപ്പെട്ടവരും, സ്വര്‍ഗ്ഗത്തെ മുഴുവന്‍ ആനനിപ്പിക്കുന്നവരും ഈ ആത്മക്കളാണ്. ദൈവസിംഹാസനത്തിന് മുമ്പാകെ പരിമളം പരത്തുന്ന പൂച്ചെണ്ടുകളാണിവര്‍. അവരുടെ വിശുദ്ധിയുടെപരിമളത്താല്‍ ദൈവം തന്നെ സന്തോഷിക്കുന്നു.
ഈശോയുടെ കനിവു നിറഞ്ഞ ഹൃദയം ഈ ആത്മാക്കള്‍ക്കൊരു നിത്യഗേഹമാണല്ലോ. സ്‌നേഹത്തിന്റെയും കരുണയുടെയും മധുരഗാനം അവര്‍ എപ്പോഴും പാടിക്കൊണ്ടിരിക്കുകയും ചെയ്യട്ടെ.
നിത്യനായ പിതാവേ! കനിവിന്നുറവയായ ഈശോയുടെ ഹൃദയത്തില്‍ മറഞ്ഞിരിക്കുന്ന കൊച്ചുകുട്ടികളുടെ ശാന്തതയും എളിമയുമുള്ള ആത്മാക്കളുടെമേല്‍ അങ്ങയുടെ ദയാദ്ൃഷ്ടി പതിപ്പിക്കണമേ. അങ്ങേ പുത്രന്റെ ഏറ്റവും അടുത്ത പ്രതിഛായകളാണവര്‍.ഭൂമിയില്‍ നിന്നുയരുന്ന അവരുടെ സുഗന്ധം സ്വര്‍ഗ്ഗത്തില്‍ അങ്ങയുടെ സിംഹാസനംവരെ എത്തുന്നു. കരുണയുടെ പിതാവേ! സര്‍വ്വ നന്മകളുടെയും ഉറവിടമേ, ഈ ആത്മാക്കളോടുള്ള അങ്ങയു
ടെ സ്നേഹത്തെ പ്രതിയും അങ്ങേക്കിവരിലുള്ള പ്രസാദത്തെപ്രതിയും ഞാന്‍ യാചിക്കുന്നു. ലോകം മുഴുവനെയും അങ്ങ് അനുഗ്രഹിക്കണമേ. അങ്ങനെ എല്ലാ ആത്മാക്കളുമൊന്നിച്ച്
അങ്ങയുടെ കരുണയുടെ സ്തുതികള്‍ പാടിപ്പുകഴ്ത്തുവാന്‍ ഇടവരട്ടെ.എപ്പോഴുംഎന്നേക്കും.
ആമ്മേന്‍.
1 സ്വ.1 നന്മ. 1 ത്രിത്വ.
കരുണയുടെ ജപമാല...
കാരുണ്യത്തിന്റെ ലുത്തിനിയാ...
ഏഴാംദിവസം
“എന്റെ കരുണയെ മഹത്ചപ്പെടുത്തുകയും, വാഴ്ത്തുകയും ചെയ്യൂന്നവരുടെ ആത്മാക്കളെ ഇന്ന് എന്റെ അടുക്കല്‍ കൊണ്ടുവരിക. എന്റെ കരുണക്കടലില്‍ അവരെ മുക്കിയെടുക്കുക. എന്റെ സഹനത്തില്‍ എറ്റവുമധികം ദു:ഖിക്കുകയും എന്റെ ചൈതന്യം ആഴത്തില്‍ ഗ്രഹിക്കുകയും ചെയ്തിട്ടുളളവരാണിവര്‍. ദയാപൂര്‍ണ്ണമായ എന്റെ ഹൃദയത്തിന്റെ ജീവിക്കുന്ന പ്രതിരുപങ്ങളാണിവര്‍. ഈ ലോകജീവിത്തുനു ശേഷം സവിശേഷമായ ഒരു ശോഭയോടെ അവര്‍
പ്രകാശിതരാകും. നരകത്തീയില്‍ അവരാരും നിപതിക്കില്ല. മരണസമയത്ത് അവര്‍ ഒരോരുത്തരെയും പ്രത്യേകമായി ഞാന്‍ സംരക്ഷിക്കും.”
(ഖണ്ഡിക 1224)
( നിയോഗം: ദൈവത്തിന്റെ കരുണയെ മഹത്വപ്പെടുത്തുകയും വാഴ്ത്തുകയുംചെയ്യുന്ന ദിവ്യകാരുണ്യ ഭക്തര്‍ക്കായും ഈശോയുടെ ചൈതന്യം ആഴത്തില്‍ ഗ്രഹിച്ച് സ്വന്തമാക്കി നിതൃജീവനില്‍ മഹിമയോടെ പ്രവേശിക്കുന്നതിനായും പ്രാര്‍ഥിക്കുക)
ഏറ്റവും കരുണയുള്ള ഈശോയെ! അങ്ങയുടെ ഹൃദയം സ്നേഹംതന്നയാണല്ലോ. അങ്ങയുടെ കരുണയുടെ ആഴത്തെ പുകര്‍ത്തുന്നവരുടെ ആത്മാക്കള്‍ക്ക് അങ്ങയുടെ ഹൃദയത്തില്‍ അഭയംനല്‍കണമേ. ദൈവത്തിന്റെ തന്നെ ശക്തി സ്വീകരിച്ച് ശ്രേഷ്ഠതനിറഞ്ഞവരാണീ ആത്മാക്കള്‍.ദു:ഖങ്ങളുടെ നടുവിലും അങ്ങയുടെ കാരുണ്യത്തില്‍ ആശ്രയിച്ച് അവര്‍ മുന്നോട്ട്പോകുന്നു. ഈശോയുമായി ഐക്യപ്പെട്ടിരിക്കുന്ന ഈ ആത്മാക്കള്‍,മാനവലോകത്തെ മുഴുവന്‍ തങ്ങളുടെ മാദ്ധ്യസ്ഥംവഴിയായി തോളുകളില്‍ സംവഹിക്കുന്നു. ഈ ആത്മാക്കള്‍ കഠിനമായി വിധിക്കപ്പെടുകയില്ലല്ലോ. ഈ ജീവിതത്തില്‍നിന്നു
പിരിയുമ്പോള്‍ അങ്ങയുടെ കരുണ അവരെ ആലിംഗനം ചെയ്ത് സ്വീകരിക്കുമല്ലോ. നിത്യനായ പിതാവേ! ഈശോയുടെ കരുണയുള്ള ഹൃദയത്തിലെ അംഗങ്ങളില്‍ അങ്ങയുടെ ദയാദൃഷ്ടി പതിക്കണമേ. ജീവിക്കുന്ന സുവിശേഷങ്ങളാണീ ആത്മാക്കള്‍.കരുണയുടെ പ്രവര്‍ത്തികളാല്‍ അവരുടെഹൃദയം നിറഞ്ഞിരിക്കുന്നു.സന്തോഷത്താല്‍ നിറഞ്ഞു തുളുമ്പുന്ന അവരുടെഹൃദയം അത്യുന്നതന്റെ കാരുണ്യ സ്തോത്രം ആലപിക്കുന്നു. അങ്ങില്‍ അവര്‍ സമര്‍പ്പിച്ചിരിക്കുന്ന പ്രതീക്ഷക്കും ശരണത്തിനും അനുസൃതമായി അവരോട് കരുണകാണിക്കണമേയെന്ന് ഞാന്‍ അങ്ങയോട് യാചിക്കുന്നു. അങ്ങയുടെ അളവില്ലാത്ത കരൂണയെ പുകഴ്ത്തുന്നവരെ ജീവിതകാലത്തും പ്രത്യേകിച്ച് മരണസമയത്തും സംരക്ഷിക്കു
മെന്ന വാഗ്ദാനം അവരില്‍ പൂര്‍ത്തിയാകട്ടെ. എപ്പോഴുംഎന്നേക്കും.
ആമ്മേന്‍.
1 സ്വ.1 നന്മ. 1 ത്രിത്വ.
കരുണയുടെ ജപമാല...
കാരുണ്യത്തിന്റെ ലുത്തിനിയാ...
എട്ടാംദിവസം
“ശുദ്ധീകരണസ്ഥലത്ത് അടയ്ക്കപ്പെട്ടിരിക്കുന്ന ആത്മാക്കളെ ഇ
ന്ന് എന്റെ അടുക്കല്‍ കൊണ്ടുവരിക. എന്റെ കരുണാസാഗരത്തില്‍ അവരെ മുക്കിയെടുക്കുക. അവരെ പീഡിപ്പിക്കുന്ന തീജ്വാലകളെ എന്റെ രക്തത്തിന്റെ പ്രവാഹം തണുപ്പിക്കട്ടെ. ഈ ആത്മാക്കളെ ഞാന്‍ വളരെയധികം സ്നേഹിക്കുന്നു. എന്റെ നീതിക്കു സാക്ഷ്യം വഹിക്കുന്നവരാണവര്‍. അവര്‍ക്ക് ആശ്വാസം നല്‍കുവാനുള്ള ശക്തി നിങ്ങളിലാണുളളത്. എന്റെ സഭയുടെ ഭണ്ഡാരത്തിലുള്ള എല്ലാ ദണ്ഡവിമോചനങ്ങളും സമാഹരിച്ച് അവര്‍ക്കുവേണ്ടി സമര്‍പ്പിക്കുക. അവര്‍ സഹിക്കുന്ന വേദനകള്‍ നീ അറിഞ്ഞിരുന്നുവെങ്കില്‍ നീ നിന്റെ ആത്മാവിന്റെ ദാനങ്ങള്‍ അവര്‍ക്കുവേണ്ടി സമര്‍പ്പിച്ച് എന്റെ നീതിയില്‍ അവരുടെ കടങ്ങള്‍ വീട്ടുമായിരുന്നു.”
(ഖണ്ഡിക 1226)
(നിയോഗം: ഈശോ വളരെയധികം സ്നേഹിക്കുന്ന ശുദ്ധീകരണാത്മാക്കളുടെ നീറുന്ന മനസ്സുകള്‍ അവിടത്തെ തിരുരക്തം കൊണ്ട് ആശ്വസിക്കപ്പെടുന്നതിനായി പ്രാര്‍ഥിക്കുക)
ഏറ്റവും കരുണയുള്ള ഈശോയെ! കരുണയാണ് അങ്ങ് ആഗ്രഹിക്കുന്നത് എന്നരുളിചെയ്തിട്ടുണ്ടല്ലോ. ശുദ്ധീകരണസ്ഥലത്തുള്ള എല്ലാ ആത്മാക്കളെയും അങ്ങയുടെ സഹതാപാര്‍ദ്രമായ ഹൃദയത്തില്‍ ഞാന്‍ സമര്‍പ്പിക്കുന്നു. അങ്ങേക്ക് വളരെ പ്രിയപ്പെട്ടവരെങ്കിലും അങ്ങയുടെ നീതി പൂര്‍ത്തിയാക്കേണ്ടവരാണിവര്‍.അങ്ങയുടെ ഹൃദയത്തില്‍ നിന്ന് പുപ്പെട്ട രക്തവും ജലവും അഗ്നിജ്വാലകളെ ശമിപ്പിക്കട്ടെ.അങ്ങനെ അങ്ങയുടെ കരുണയുടെ ശക്തി അവിടെയും പുകഴ്ത്തപ്പെടട്ടെ.
നിത്യനായ പിതാവേ ! ഈശോയുടെ ദയനിറഞ്ഞ ഹൃദയത്തില്‍ സ്ഥാനമുള്ള ശുദ്ധീകരണസ്ഥലത്തിലെ ആത്മാക്കളുടെമേല്‍ അങ്ങയുടെ കരുണാകടാക്ഷം ഉണ്ടാകണമേ. ഈശോ സഹിച്ച കയ്പ്പുനിറഞ്ഞ ക്ലേശങ്ങളേയും ആത്മാവില്‍ നിറഞ്ഞ എല്ലാ സഹന
ങ്ങളേയും പ്രതി ഞാന്‍ അങ്ങയോട് യാചിക്കുന്നു. നീതി വിധിക്കു വിധേയരായിരിക്കുന്ന ആത്മാക്കളുടെ മേല്‍ അങ്ങയുടെ കാരുണ്യം വര്‍ഷിക്കണമേ. അങ്ങയുടെ പ്രിയപുത്രനായ ഈശോയുടെ തിരുമുറിവുകളിലുടെ മാത്രം അങ്ങ് അവരെ നോക്കണമേ. അങ്ങയുടെ ദയയ്ക്കും നന്മയ്ക്കും അതിരുകളില്ലെന്ന് ഞാന്‍ ഉറച്ച് വിശ്വസിക്കുന്നു.
ആമ്മേന്‍.
1 സ്വ.1 നന്മ. 1 ത്രിത്വ.
കരുണയുടെ ജപമാല...
കാരുണ്യത്തിന്റെ ലുത്തിനിയാ...
ഒമ്പതാം ദിവസം
*“മന്ദതയില്‍ നിപതിച്ച ആത്മാക്കളെ ഇന്ന് എന്റെ അടുക്കല്‍ കൊ
ണ്ടുവരിക. എന്റെ കരുണക്കടലില്‍ അവരെ മുക്കിയെടുക്കുക. എന്റെ ഹൃദയത്തെ വളരെ വേദനാജനകമായി അവര്‍ മുറിവേഥ്പിക്കുന്നു. ഒലിവ് തോട്ടത്തില്‍ വച്ച് എന്റെ ഹൃദയം തീവ്രവേദനയില്‍ വലഞ്ഞത് മന്ദഹൃദയരെ പ്രതിയാണ്.“അങ്ങ് തിരുമനസ്സാകുന്നുവെങ്കില്‍ ഈ പാനപാത്രം എന്നില്‍നിന്നകറ്റണമേ”
എന്നു ഞാന്‍ പ്രാര്‍ഥിച്ചു പോയത് അവര്‍ മൂലമാണ്. എന്റെ കാരുണൃത്തിലേക്ക് ഓടിയെത്തുകയാണ് അവര്‍ക്കുള്ള അവസാനത്തെ പ്രതീക്ഷ.”
(ഖണ്ഡിക 1228)
(നിയോഗം : മന്ദത ബാധിച്ച ആത്മാക്കളുടെ രക്ഷയ്ക്കായും അവര്‍ ഈശോയുടെ കരുണയില്‍ നിറയപ്പെട്ട് ആത്മാവിന്റെ വരദാനഫലങ്ങളാല്‍ പൂരിതരാകുന്നതിനുവേണ്ടി പ്രാര്‍ഥി
ക്കുക)
ഏറ്റവും കരുണാര്‍ദ്രനായ ഈശോയെ॥ അങ്ങു കാരുണ്യം തന്നെയാകുന്നു. അങ്ങയുടെ കനിവു നിറഞ്ഞ ഹൃദയത്തിലേക്ക് മന്ദത ബാധിച്ച ആത്മാക്കളെ ഞാന്‍ കൊണ്ടുവരുന്നു. ജീവനറ്റ ശരീരങ്ങളെപ്പോലെ ആറിത്തണുത്ത ഈ ആത്മാക്കളെ അങ്ങയുടെ സ്നേഹാഗ്നി ജ്വാലയാല്‍ ഒരിക്കല്‍ക്കൂടി എരിയിക്കണമേ. ഏറ്റവും കാരുണ്യമുള്ള ഈശോയെ അങ്ങയുടെ കാരുണ്യത്തിന്റെ മഹനീയശക്തി ഇവരില്‍ പ്രവര്‍ത്തിപ്പിക്കണമേ.അങ്ങയുടെ സ്നേ
ഹ തീഷ്ണതയിലേക്ക് ഇവരെ ആനയിക്കണമേ. പരിശുദ്ധമായ സ്നേഹത്തിന്റെ ദാനം അവരില്‍ ചൊരിയണമേ.എന്തെന്നാല്‍ യാതൊന്നും അങ്ങയുടെ ശക്തിക്ക് അതീതമല്ലല്ലോ.
നിത്യനായപിതാവേ! ഏറ്റവും ദയയുള്ള ഈശോയുടെ തിരുഹൃദയത്തില്‍ സ്ഥാനമുള്ള മന്ദത ബാധിച്ച ഈ ആത്മാക്കളുടെ മേല്‍ അങ്ങയുടെ ദയാദൃഷ്ടി പതിപ്പിക്കണമേ.
കാരുണ്യത്തിന്റെ പിതാവേ അങ്ങേ പുത്രന്റെ കയ്പ്പേറിയ പീഡഃകളെപ്രതിയും കുരിശിലെ മൂന്നുമണിക്കൂര്‍ സമയത്തെ സഹനത്തെപ്രതിയും ഞാനങ്ങയോട് യാചിക്കുന്നു. അവരും അ
ങ്ങയുടെ അഗാധ കാരുണ്യത്തെ മഹത്വപ്പെടുത്തുവാനിടയാകട്ടെ.
ആമ്മേന്‍.
1 സ്വ.1 നന്മ. 1 ത്രിത്വ.
കരുണയുടെ ജപമാല...
കാരുണ്യത്തിന്റെ ലുത്തിനിയാ...
കാരുണ്യത്തിന്റെ ലുത്തിനിയ
കര്‍ത്താവേ അനുഗ്രഹിക്കണമേ.
മിശിഹായെ അനുഗ്രഹിക്കണമേ.
മിശിഹായെ ഞങ്ങളുടെ പ്രാര്‍ഥന കേള്‍ക്കണമേ.
മിശിഹായെ ഞങ്ങളുടെ പ്രാര്‍ഥന കൈക്കൊള്ളണമേ.
സ്വര്‍ഗ്ഗസ്ഥനായ പിതാവായ ദൈവമേ, ഞങ്ങളെ അനുഗ്രഹിക്കണമേ.
പുത്രനായ ദൈവമേ. ഞങ്ങളെ അനുഗ്രഹിക്കണമേ.
പരിശുദ്ധാത്മാവായ ദൈവമേ. ഞങ്ങളെ അനുഗ്രഹിക്കണമേ.
ഏക ദൈവമായ പരിശുദ്ധ ത്രിത്വമേ. ഞങ്ങളെ അനുഗ്രഹിക്കണമേ.
സൃഷ്ടാവിന്റെ ഏറ്റവും വലിയ വിശേഷണമായ ദൈവകാരുണ്യമേ.
പരിശുദ്ധാത്മാവിന്റെ അളവില്ലാത്ത സ്നേഹമായ ദൈവകാരുണ്യമേ.
പരിശുദ്ധ ത്രിത്വത്തിന്റെ അഗ്രാഹ്യരഹസ്യമായ ദൈവകാരുണ്യമേ.
അത്യുന്നതന്റെ സര്‍വ്വ ശക്തിയുടെ പ്രകടനമായ ദൈവകാരുണ്യമേ.
അമാനുഷ സൃഷ്ടികളില്‍ വെളിപ്പെടുത്തപ്പെട്ടിരിക്കുന്ന ദൈവകാരുണ്യമേ.
ഇല്ലായ്മയില്‍ നിന്ന് ഞങ്ങളെ വിളിച്ച ദൈവകാരുണ്യമേ.
പ്രപഞ്ചത്തെമുഴുവന്‍ ചൂഴ്ന്നു നില്‍ക്കുന്ന ദൈവകാരുണ്യമേ.
ഞങ്ങളില്‍ അമര്‍ത്ൃത വിതയ്ക്കുന്ന ദൈവകാരുണ്യമേ.
അര്‍ഹിക്കുന്ന ശിക്ഷയില്‍ നിന്ന് ഞങ്ങളെ സംരക്ഷിക്കുന്ന ദൈവകാരുണ്യമേ.
പാപത്തിന്റെ ദുരിതത്തില്‍ നിന്ന് ഞങ്ങളെ ഉയര്‍ത്തുന്ന ദൈവകാരുണ്യമേ.
സൃഷ്ടലോകത്തില്‍ ഞങ്ങളുടെ നീതീകരണമായ ദൈവകാരുണ്യമേ.
യേശുവിന്റെ മുറിവുകളില്‍ നിന്ന് ഒഴുകുന്ന ദൈവകാരുണ്യമേ.
യേശുവിന്റെ പരിശുദ്ധ ഹൃദയത്തില്‍ നിന്നും പുറപ്പെടുന്ന ദൈവകാരുണ്യമേ.
കരുണയുടെ മാതാവായ കന്യകാ മറിയത്തെ ഞങ്ങള്‍ക്ക് തന്ന ദൈവകാരുണ്യമേ.
ദൈവരഹസ്യങ്ങളുടെ വെളിപ്പെടുത്തലില്‍ പ്രകാശിതമായിരിക്കുന്ന ]
ദൈവകാരുണ്യമേ.
സാര്‍വത്രിക സഭയുടെ സ്ഥാപനത്തില്‍ പ്രകടമായിരിക്കുന്ന ദൈവകാരുണ്യമേ.
പരിശുദ്ധ കൂദാശകളില്‍ അടങ്ങിയിരിക്കുന്ന ദൈവകാരുണ്യമേ.
മനുഷവര്‍ഗ്ഗത്തിന്റെ രക്ഷയ്ക്കായി നല്‍കിയ ജ്ഞാനസ്‌നാനത്തിന്റെയും കുമ്പസാരത്തിന്റെയും കൂദാശകളില്‍ അടങ്ങിയിരിക്കുന്ന ദൈവകാരുണ്യമേ.
വിശുദ്ധകുര്‍ബാനയിലും പരരോഹിത്ൃത്തിലും പ്രദാനംചെയ്യപ്പെട്ടിരിക്കുന്ന ദൈവകാരുണ്യമേ.
ക്രിസ്തീയ വിശ്വാസത്തിലേക്ക് ഞങ്ങളെ ക്ഷണിച്ച ദൈവകാരുണ്യമേ.
നീതിമാന്‍മാരുടെ വിശുദ്ധീകരണത്തിന് പ്രകടിതമായിരിക്കുന്ന ദൈവകാരുണ്യമേ.
വിശുദ്ധരെ പൂര്‍ണ്ണതയിലേത്തിക്കുവാന്‍ സഹായിക്കുന്ന ദൈവകരുണ്യമേ.
രോഗികളുടെയും സഹിക്കുന്നവരുടെയും ആരോഗ്യപാത്രമായ ദൈവകാരുണ്യമേ.
വേദനിക്കുന്നവരുടെ ആശ്വാസമായ ദൈവകാരുണ്യമേ.
നിരാശയില്‍ വേദനിക്കുന്ന ആത്മാക്കളുടെ പ്രതീക്ഷയായ ദൈവകാരുണ്യമേ.
എല്ലാവരെയും എപ്പോഴും എവിടെയും അനുഗമിക്കുന്ന ദൈവകാരുണ്യമേ.
പ്രസാദവരങ്ങളാല്‍ മുന്നാസ്വാദനം നല്‍കുന്ന ദൈവകാരുണ്യമേ.
മരിക്കുന്നവരുടെ ആശ്വാസമാകുന്ന ദൈവകാരുണ്യമേ.
ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളുടെ ആശ്വാസമായ ദൈവകാരുണ്യമേ.
അനുഗ്രഹീതരുടെ സ്വര്‍ഗ്ഗീയ ആനന്ദമായ ദൈവകാരുണ്യമേ.
എല്ലാ വിശുദ്ധരുടെയും കിരീടമായ ദൈവകാരുണ്യമേ.
അത്ഭുതങ്ങളുടെ വറ്റാത്ത ഉറവയായ ദൈവകാരുണ്യമേ.
കുരിശില്‍ മരിച്ച് ഞങ്ങളുടെ മേല്‍ വലിയ കരുണ കാണിച്ച ദൈവത്തിന്റെ കുഞ്ഞാടേ.
കര്‍ത്താവേ ഞങ്ങളെ ദയാപൂര്‍വ്വം ശ്രവിക്കണമേ.
എല്ലാ വിശുദ്ധ ബലികളിലും ഞങ്ങള്‍ക്കുവേണ്ടി കരുണാപൂര്‍വ്വം സ്വയം സമര്‍പ്പിച്ചുകൊണ്ടിരിക്കുന്ന ദൈവത്തിന്റെ കുഞ്ഞാടേ.
കര്‍ത്താവേ ഞങ്ങളെ ദയാപൂര്‍വ്വം ശ്രവിക്കണമേ.
അളവില്ലാത്ത അങ്ങയുടെ കരുണയില്‍ ലോകപാപങ്ങളെല്ലാം നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാടെ.
കര്‍ത്താവേ ഞങ്ങളെ ദയാപൂര്‍വ്വം ശ്രവിക്കണമേ.
കര്‍ത്താവേ ഞങ്ങളെ ദയാപൂര്‍വ്വം ശ്രവിക്കണമേ.
കര്‍ത്താവേ കനിയണമേ.
മിശിഹായെ കനിയണമേ.
കര്‍ത്താവേ ഞങ്ങളുടെ മേല്‍ കരുണയുണ്ടാകണമേ.
കര്‍ത്താവിന്റെ എല്ലാ സൃഷ്ടികളിലും അവിടുത്തെ മൃദുവായ കരുണ പരന്നിരിക്കുന്നു.
കര്‍ത്താവിന്റെ കരുണയെ ഞാനെന്നും പാടി പുകഴ്ത്തും.
നമുക്ക് പ്രാര്‍ഥിക്കാം
ദൈവമേ അങ്ങയുടെ കരുണ അനന്തവും അങ്ങയുടെ ദയ വറ്ലാത്തതുമാകുന്നുവല്ലോ. ദയാപൂര്‍വ്വം ഞങ്ങളെ കടാക്ഷിക്കണമേ. ഞങ്ങളുടെ മേല്‍ അങ്ങയുടെ കരുണ വര്‍ദ്ധിപ്പിക്കണമേ. അങ്ങനെ ഞങ്ങളുടെ വലിയ പരീക്ഷകളില്‍ മനംമടുക്കാതെ അങ്ങയുടെ തിരുമനസ്സുതന്നെയായ കാരുണൃത്തിന് വിധേയരാകട്ടെ. കാരുണ്യത്തിന്റെ രാജാവും, അങ്ങയോടും പരിശുദ്ധാത്മാവോ
ടും കൂടെ വസിക്കുന്നവനുമായ ഞങ്ങളുടെ കര്‍ത്താവായ യേശു ഞങ്ങള്‍ക്ക് കാരുണ്യം പകര്‍ന്നുതരട്ടെ.എപ്പോഴും എന്നേയ്ക്കും.
ആമ്മേന്‍.
സഭാ വാർത്തകൾ | സെപ്റ്റംബർ 17;2020
പ്രഭാത പ്രാർഥന |26 – 11 – 2020 |
ഓണാശംസകൾ
ചിന്ത ശകലങ്ങൾ ; 29 -09 -2020 .
സെന്റ് അൽഫോൻസ