വചനവിചിന്തനം - എസ്. പാറേക്കാട്ടിൽ

16,  Sep   

ഹൃദയപരമാര്‍ഥതയാണ് അങ്ങ് ആഗ്രഹിക്കുന്നത്; ആകയാല്‍, എന്റെ അന്തരംഗത്തില്‍ ജ്ഞാനം പകരണമേ! സങ്കീര്‍ത്തനങ്ങള്‍ 51:6 സത്യം, നേര്, ഏറ്റവും ശ്രേഷ്ഠമായ അര്‍ത്ഥം എന്നൊക്കെയാണ് പരമാര്‍ത്ഥം എന്ന പദത്തിന്റെ അര്‍ത്ഥം. നേരിനെപ്പറ്റിയുള്ള അറിവാണ് പരമാര്‍ത്ഥജ്ഞാനം. 'മനസ്സിലാകാത്ത എല്ലാ കാര്യങ്ങ ളെയും ദുഷിക്കുകയും മനസ്സിലാക്കുന്ന കാര്യങ്ങള്‍ വഴി മലിനരാവു കയും ചെയ്യുന്ന മനുഷ്യര്‍' (യൂദാസ് 1:10) ഏറിവരുന്ന ഇക്കാലത്ത് ഹൃദയപരമാര്‍ത്ഥതയ്ക്ക് വേണ്ടിയുള്ള ജ്ഞാനാര്‍ത്ഥന കൂടുതല്‍ പ്രസക്തമാണ്. ബുദ്ധിയും ശക്തിയും പ്രതിഭയും പ്രതാപവും സമ്പത്തും സൗന്ദ ര്യവുമൊന്നുമല്ല ദൈവം മനുഷ്യനില്‍നിന്ന് തേടുന്നത്; നിര്‍മ്മല മായ ഹൃദയം അഥവാ ഹൃദയപരമാര്‍ത്ഥത ഒന്നു മാത്രമാണ്. ആ 'കണ്ണാടി'യിലാണ് തന്റെ മഹിമയും തേജസും അവിടുന്ന് അവന് പതിച്ചു നല്കുന്നത്. ഹൃദയശുദ്ധിയുടെ ആ 'സമാഗമകൂടാര'ത്തിലാണ് അവിടുന്ന് അവനെ കണ്ടുമുട്ടുന്നത് (മത്താ. 5:8). 'പരമാര്‍ത്ഥിക്കു പനങ്കഴു' (ആപത്ത്) എന്നതാണ് ലോകഗതി. പക്ഷേ, ദൈവത്തിന്റെ രീതി അതല്ല. 'നിഷ്‌കപടരായ നഥാനയേല്‍ മാര്‍' എപ്പോഴും അവിടുത്തെ ഹൃദയം കവരും (യോഹ. 1:47). ശ്രീ കോവിലുകളിലും അകത്തളങ്ങളിലും തെരുവീഥികളിലും വിജനത യിലുമൊക്കെ അവിടുന്ന് തിരയുന്നതും ഹൃദയപരമാര്‍ത്ഥതയുടെ പ്രസാദവരമുള്ളവരെയാണ്.


Related Articles

looo - Copy (2)

വിചിന്തിനം

Contact  : info@amalothbhava.in

Top