വിജയവും കാഴ്ചപ്പാടും

16,  Sep   

ഒരു ധനികനായ മനുഷ്യന് അസഹ്യമായ കണ്ണിനു വേദന ഉണ്ടായി. അദ്ദേഹം പല ഡോക്ടർമാരെയും കാണിച്ചിട്ടും അസുഖത്തിന് ഒരു കുറവും വന്നില്ല . കുറെ മരുന്നുകൾ കഴിച്ചെങ്കിലും വേദനക്ക് ഒട്ടും കുറവ് വന്നില്ല. ദിവസം ചെല്ലുംതോറും വേദന കൂടി വന്നു. അങ്ങനെ ഒരു നാൾ ഇത്തരം അസുഖങ്ങൾ ചികിൽസിൽകുന്ന ഒരു സന്യാസിയുടെ അടുക്കൽ എത്തി തന്റെ അസുഖത്തിന്റെ കാര്യം പറഞ്ഞു. ആ സന്യാസിക്ക് ആ അസുഖത്തിന്റെ കാര്യം പിടി കിട്ടി. അദ്ദേഹം അയാളോട് പറഞ്ഞു , “നിങ്ങൾ ഇനി കുറച്ചു നാളത്തേക്ക് പച്ച നിറങ്ങളിലേക്കു മാത്രമേ നോക്കാവു. വേറെ ഒരു നിറങ്ങളിലും നോക്കരുത്. “ ഇത് കേട്ട് ആ മനുഷ്യൻ വളരെ ആശ്ചര്യത്തോടെ വീട്ടിലേക്കു മടങ്ങി. ഇത്തരം വിചിത്രമായ ചികിത്സ അയാൾക്കു ആശ്ചര്യം തോന്നി. എങ്കിലും തന്റെ കണ്ണിനു വേദന എങ്ങനെ എങ്കിലും കുറയണമെന്നു വിചാരിച്ചു അങ്ങനെ ചെയ്യാം എന്ന് വിചാരിച്ചു. വീട്ടിൽ ചെന്ന അയാൾ ആ വീട് മുഴുവൻ പച്ച നിറമാക്കി, വീട്ടിൽ ഉള്ള സാധനങ്ങൾ ഉൾപ്പെടെ നോക്കുന്ന സാധനങ്ങൾ എല്ലാം പച്ച നിറമാക്കി. അങ്ങനെ ആ ചികിത്സ തുടങ്ങി. കുറച്ചു ദിവസം കഴിഞ്ഞപ്പോൾ ആ സന്യാസി അയാളുടെ വീട്ടിൽ എത്തി. അപ്പോൾ അവിടെ ഉള്ള വീടും, സാധനങ്ങൾ ഉൾപ്പെടെ എല്ലാം പച്ച നിറമാക്കിയത് കണ്ടു അതിശയിച്ചു . വളരെ ആശ്ചര്യത്തോടെ അദ്ദേഹം അയാളുടെ അടുക്കൽ ചെന്ന് ഇവിടെ മുഴുവൻ പച്ച നിറമാക്കിയതിനെ കുറിച്ച് ചോദിച്ചു. അപ്പോൾ അയാൾ അദ്ദേഹം പറഞ്ഞു, ” അങ്ങ് അല്ലെ പറഞ്ഞത് പച്ച നിറം മാത്രമേ കുറച്ചു നാൾ നോക്കാവു, അതിനാൽ താൻ നോക്കുന്ന ഭാഗം എല്ലാം പച്ച നിറം അടിച്ചു”. അപ്പോൾ ആ സന്യാസി പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു,” നിങ്ങൾക്കു ഈ ലോകം മുഴുവൻ പച്ച നിറം ആക്കി മാറ്റാൻ കഴിയുമോ?. നിങ്ങൾക്കു വെറും ഒരു പച്ച കണ്ണട വാങ്ങി വച്ചാൽ പോരെ. ആ കണ്ണടക്കു പകരം ഇത്രെയും പണം ചിലവാക്കി പച്ച നിറം ആക്കേണ്ടതുണ്ടോ ?. “ തുടർന്ന് ആ സന്യാസി പറഞ്ഞു, ” ഈ ലോകമോ , ലോകത്തിന്റെ രൂപമോ മുഴുവൻ നമ്മുടെ രീതിയിൽ ആക്കാൻ ശ്രെമിക്കുന്നതു വിഢിത്തരമാണ്. .. പകരം സ്വയം മാറാൻ ശ്രെമിക്കുക… നമ്മുടെ കാഴ്ചപ്പാട് ആണ് മാറേണ്ടത് . നമ്മുടെ കാഴ്ചപ്പാടിൽ കൂടി നോക്കുമ്പോൾ ലോകം നമ്മുടെ മുൻപിൽ നമ്മൾ ആഗ്രഹിക്കുന്ന പോലെ തെളിഞ്ഞു കാണാം.” ഇത് പലപ്പോഴും എല്ലാവര്ക്കും ബാധകമാണ്, നമ്മുടെ കാഴ്ചപ്പാട് മാറ്റി ഒന്ന് ചിന്തിക്കു, അത് പല കാര്യങ്ങൾക്കും പരിഹാരം കിട്ടും.


Related Articles

വചന വിചിന്തനം

വിചിന്തിനം

Contact  : info@amalothbhava.in

Top