പ്രപഞ്ചത്തെ സൃഷ്ട്ടിച്ചു പരിപാലിക്കുന്ന ദൈവത്തെ നിഷേധിച്ചുകൊണ്ട് ലോകത്തിന്റെ തത്വങ്ങളിലും ഭൗതീകവാദത്തിലും ആഴപ്പെട്ടു ജീവിക്കുന്ന അനേകർ നമ്മുക്ക് ഇടയിലുണ്ട്. നിരീശ്വര പ്രസ്ഥാനങ്ങളെയും പരിണാമ സിദ്ധാന്തങ്ങളെയും കൂട്ട് പിടിച്ച് കൊണ്ട് നശ്വരമായ ജീവിതം മുന്നോട്ട് കൊണ്ട് പോകുന്ന അവർ, ദൈവത്തിന്റെ അസ്ഥിത്വത്തെ പൂർണ്ണമായും തള്ളികളയുന്നു. ലോകത്തിന്റെ മോഹങ്ങളിലും ഭൗതീകതയിലും കേന്ദ്രീകരിച്ചു ജീവിക്കുന്നവർ മരണത്തിനപ്പുറമുള്ള നിത്യമായ ജീവിതത്തെ ഉൾകൊള്ളുന്നില്ല. ദൈവമില്ലായെന്ന് ജീവിതത്തിൽ പ്രഘോഷിച്ച പ്രമുഖ നിരീശ്വരവാദികൾ മരണത്തെ മുഖാമുഖം ദർശിച്ചപ്പോൾ നടത്തിയ നിലവിളികൾ ദൈവം എന്ന വലിയ സത്യത്തിലേക്കു വിരൽ ചൂണ്ടുന്നു. ഏതാനും പ്രമുഖ നിരീശ്വരവാദികളുടെ മരണസമയത്തെ വാക്കുകളാണ് താഴെ കൊടുത്തിരിക്കുന്നത്. [caption id="attachment_5976" align="alignleft" width="231"] Thomas Paine[/caption] അമേരിക്കൻ കോളനികളിലെ പ്രമുഖ നിരീശ്വരവാദിയും എഴുത്തുകാരനുമായിരിന്ന തോമസ് പെയ്ൻ: “പിശാചിന് ഒരു ദൂതനുണ്ടായിരുന്നുവെങ്കിൽ, ഞാനായിരുന്നു അത്. ഇന്നു ഞാൻ ഒറ്റയ്ക്കാണ്. എനിക്കു വേദന സഹിക്കുവാൻ കഴിയുന്നില്ല. കാരണം നരകത്തിന്റെ വക്കിൽ ഞാൻ ഒറ്റക്കാണ്. ഇത്രയധികം സഹിക്കുവാൻ ഞാൻ എന്തു ചെയ്തു? ക്രിസ്തുവേ, എന്നെ സഹായിച്ചാലും...! എന്നെ ഉപേക്ഷിക്കരുതേ. എന്റെ കൂടെ നിൽക്കുവാൻ ഒരു കൊച്ചു കുട്ടിയെയെങ്കിലും അയക്കൂ”. ഇംഗ്ലണ്ടിലെ ചാൻസലറും നിരീശ്വരവാദിയുമായ സർ തോമസ് സ്കോട്ട്: “ഈ നിമിഷം വരെ ഞാൻ വിചാരിച്ചിരുന്നത് സ്വർഗ്ഗമോ നരകമോ ഇല്ല എന്നായിരുന്നു. ഇപ്പോൾ അവ രണ്ടും ഉണ്ടെന്ൻ ഞാൻ അറിയുന്നു. സർവ്വശക്തന്റെ ന്യായവിധി വഴി നിത്യനരകത്തിലെറിയപ്പെടാൻ ഞാൻ വിധിക്കപ്പെട്ടിരിക്കുന്നു”. വോൾട്ടയർ: തത്വചിന്തകനും ക്രിസ്തീയ വിശ്വാസത്തെ നിശിതമായി വിമർശിക്കുകയും ചെയ്ത വോൾട്ടയർ തന്നെ ചികിത്സിക്കുന്ന ഡോക്ടർ ഫോച്ചിനോട് ഇങ്ങനെ പറഞ്ഞു : “ദൈവത്താലും മനുഷ്യനാലും ഞാൻ ഉപേക്ഷിക്കപ്പെട്ടവനായി; എനിക്ക് ആറു മാസത്തെ ജീവിതം കൂടി തരികയാണെങ്കിൽ എനിക്കുള്ളതിന്റെ പകുതി ഞാൻ നിനക്ക് തരാം.” അത് സാധ്യമല്ലെന്ന് ഡോക്ടർ പറഞ്ഞു. അപ്പോൾ വോൾട്ടയറിന്റെ മറുപടി ഇപ്രകാരമായിരിന്നു. “അങ്ങനെയാണെങ്കിൽ ഞാൻ മരിക്കുകയും നരകത്തിലേക്ക് പോവുകയും ചെയ്യും!” വോൾട്ടയറിനെ ശുശ്രൂഷിച്ച നേഴ്സ് പിന്നീട് പറഞ്ഞത് ഇങ്ങനെയാണ്: “യൂറോപ്പിലെ മുഴുവൻ പണവും തന്നാൽ പോലും മറ്റൊരു അവിശ്വാസിയുടെ മരണം കൂടി കാണുവാൻ ഞാൻ ആഗ്രഹിക്കുകയില്ല! കാരണം രാത്രി മുഴുവനും പശ്ചാത്താപ വിവശനായി അദ്ദേഹം വിലപിക്കുകയായിരുന്നു.” റോബർട്ട് ഇൻഗർസോൾ: “ഓ ദൈവമേ, നരകത്തിൽ വീഴാതെ എന്റെ ആത്മാവിനെ രക്ഷിക്കണമേ!” തോമസ് ഹോബ്സ്: “ഈ ലോകം മുഴുവൻ എന്റെ അധീനതയിൽ ആണെങ്കിൽ ഒരു ദിവസത്തെ ജീവിതം എനിക്കു അധികം ലഭിക്കുവാൻ വേണ്ടി ഞാൻ അത് നൽകാം. കാരണം ഞാൻ അന്ധകാരത്തിലേക്ക് വീഴുവാൻ പോവുകയാണ്”. നിരീശ്വരവാദിയും തത്വചിന്തകനുമായ ഡേവിഡ് ഹ്യൂം: തന്റെ മരണശയ്യയിൽ കിടന്ന് അദ്ദേഹം ഇപ്രകാരം വിലപിച്ചു, “ഞാൻ അഗ്നിജ്വാലകളിലാണ്”. ആ സമയത്തെ അദ്ദേഹത്തിന്റെ 'നിരാശ' ഭയാനകമായ ഒരു കാഴ്ചയായിരുന്നു എന്ന് പറയപ്പെടുന്നു. നെപ്പോളിയൻ ബോണപ്പാർട്ട്: “ഞാൻ എന്റെ സമയത്തിന് മുൻപേ മരിക്കും, എന്റെ ശരീരം ഭൂമിക്ക് തന്നെ നൽകപ്പെടും. മഹാനായ നെപ്പോളിയൻ എന്ന് വിളിക്കപ്പെട്ടവന്റെ വിധി ഇതാണ്. എന്റെ കഠിനമായ പ്രവർത്തികൾ ക്രിസ്തുവിന്റെ നിത്യമായ രാജ്യത്തിൽനിന്നും എത്ര വലിയ വിടവാണ് എനിക്ക് ഉണ്ടാക്കിയിരിക്കുന്നത്!” ഇംഗ്ലീഷ് നിരീശ്വരവാദി ക്ലബ്ബിന്റെ തലവനായിരിന്ന സർ ഫ്രാൻസിസ് ന്യൂപ്പോർട്ട് : “ദൈവമില്ലെന്ൻ എന്നോട് പറയേണ്ട ആവശ്യമില്ല. കാരണം ദൈവമുണ്ടെന്ന് എനിക്കറിയാം. നരകമില്ലെന്ന് നിങ്ങൾ എന്നോട് പറയേണ്ട ആവശ്യമില്ല. ഞാൻ നരകത്തിലേക്ക് വീണു കൊണ്ടിരിക്കുകയാണ്. എനിക്ക് പ്രതീക്ഷിക്കാൻ വകയുണ്ടെന്നു പറയുന്നവരെ, നിങ്ങളുടെ വെറും വാക്കുകൾ നിറുത്തുക! ഞാൻ എന്നെന്നേക്കുമായി നഷ്ടപ്പെട്ടുവെന്ന് ഇപ്പോൾ ഞാനറിയുന്നു.” “നരകത്തിലെ സഹിക്കാനാവാത്ത വേദന! അവിടുത്തെ അഗ്നി...! ദൈവത്തിന്റെ പ്രീതി കരസ്ഥമാക്കാൻ ആയിരം വർഷം ഞാനീ തീയിൽ കിടന്നാലും മതിയാവുകയില്ല. ദശലക്ഷകണക്കിന് വർഷങ്ങൾ കഴിഞ്ഞാലും എന്റെ പീഡനങ്ങൾക്ക് ഒരന്ത്യമുണ്ടാവുകയില്ല. നരകത്തിലെ സഹിക്കാനാവാത്ത വേദനയേ പറ്റി എനിക്കു ചിന്തിക്കാൻ കഴിയുന്നില്ല.” ചാൾസ് IX: ഫ്രഞ്ച് രാജാവായ അദ്ദേഹം നടത്തിയ കൂട്ടക്കൊലയിൽ 15,000-ത്തോളം പേർ പാരീസിൽ മാത്രമായി വധിക്കപ്പെട്ടു. കൂടാതെ ഒരു ലക്ഷത്തോളം പേർ ഫ്രാൻസിന്റെ മറ്റ് ഭാഗങ്ങളിലായും കൊല ചെയ്യപ്പെട്ടു. അവർ ക്രിസ്തുവിനെ സ്നേഹിച്ചു എന്നതായിരുന്നു ഈ കൂട്ടക്കൊലയുടെ കാരണം. ഈ സംഭവത്തിനു ശേഷം ആ രാജാവ് ഒരുപാട് മാനസിക പീഡ അനുഭവിച്ചു. തന്റെ ചികിത്സകനോട് അദ്ദേഹം പറഞ്ഞ അവസാന വാക്കുകൾ ഇപ്രകാരമാണ്. “ഉറങ്ങുമ്പോഴും ഉണർന്നിരിക്കുമ്പോഴും, കൊല ചെയ്യപ്പെട്ട ഓരോരുത്തരും എന്റെ മുന്നിൽ കൂടി കടന്നുപോകുന്നു. അവർ ചോര ചിന്തുന്നുണ്ട്. തങ്ങളുടെ ഉണങ്ങാത്ത മുറിവുകളെ അവർ ചൂണ്ടികാണിക്കുന്നു. ഞാൻ ശിശുക്കളെയെങ്കിലും വെറുതെ വിട്ടിരുന്നുവെങ്കിൽ! ഇന്ൻ ഞാൻ എവിടെയാണെന്ന് എനിക്കറിയില്ല. ഞാൻ എന്താണ് ചെയ്യേണ്ടത്? എനിക്കറിയാം, ഞാൻ വലിയ തെറ്റ് ചെയ്തു. ഞാൻ എന്നെന്നേക്കുമായി നഷ്ടപ്പെട്ടു കഴിഞ്ഞു.” ഡേവിഡ് സ്ട്രോസ്സ്, ജർമ്മൻ യുക്തിവാദത്തിന്റെ പ്രമുഖനായ പ്രതിനിധി: “എന്റെ തത്വശാത്രം എന്നെ പൂർണ്ണമായും നിസ്സഹായാവസ്ഥയിലാക്കി! അതിന്റെ വലിയ ചുറ്റികകൾ ഏത് സമയത്തായിരിക്കും എന്നെ തകർക്കുന്നത് എന്നറിയാതെ ഞാൻ വിഷമിക്കുന്നു. ഒരു യന്ത്രത്തിന്റെ കഠിനമായ പൽചക്രങ്ങൾക്കിടയിൽ അകപ്പെട്ടപോലെ എനിക്ക് തോന്നുന്നു!” ജോസഫ് സ്റ്റാലിന്റെ മകളായ സ്വെൽറ്റാനാ സ്റ്റാലിൻ: ഒരു അഭിമുഖത്തിൽ വെച്ചു സ്വെൽറ്റാനാ സ്റ്റാലിൻ തന്റെ പിതാവിന്റെ മരണത്തെക്കുറിച്ച് പറഞ്ഞത് ഇപ്രകാരമാണ്, “നീതിമാൻമാർക്ക് മാത്രമേ ദൈവം സമാധാനപരമായ മരണം നൽകുകയുള്ളൂ. എന്റെ പിതാവിൻറെ മരണം ഏറെ ഭീതിജനകമായ ഒന്നായിരുന്നു. തന്റെ അവസാന നിമിഷങ്ങളിൽ അദ്ദേഹം തന്റെ കണ്ണുകൾ തുറന്ന് ചുറ്റും കൂടി നിന്ന എല്ലവരേയും നോക്കി. അതൊരു ഭീതിജനകമായ നോട്ടമായിരുന്നു. തന്റെ ഇടത് കൈ ഉയർത്തി, മുകളിലുള്ള എന്തിനേയോ അദ്ദേഹം ചൂണ്ടികാണിച്ചു. ആ ചേഷ്ട ഏറെ പേടിപെടുത്തുന്നതായിരുന്നു. അടുത്ത നിമിഷം അദ്ദേഹം മരിച്ചു”. സാത്താനിക്ക് ബൈബിളിന്റെ രചയിതാവും ചർച്ച് ഓഫ് സാത്താന്റെ സ്ഥാപകനുമായ ആൻറൺ ലവി: “ഞാൻ എന്താണ് ചെയ്തത്? വലിയ തെറ്റ്...അതേ വലിയ ഒരു തെറ്റ് തന്നെ”. മരണമെന്ന യാഥാർത്ഥ്യത്തോട് അടുത്തപ്പോൾ പ്രമുഖ നിരീശ്വരവാദികളെന്ന് ലോകം സാക്ഷ്യപത്രം നല്കിയ ഓരോരുത്തരുടെയും ജീവിതത്തിൽ അനുഭവിച്ച മാനസിക സംഘർഷം അവരുടെ ഈ വാക്കുകളിൽ പ്രതിഫലിക്കുന്നുണ്ട്. മരണാനന്തര ജീവിതത്തെ പറ്റിയുള്ള ആശങ്ക, ജീവിക്കുന്ന ദൈവത്തിന്റെ അസ്ഥിത്വത്തെ തള്ളികളഞ്ഞു തന്റെ നശ്വരമായ ജീവിതം പൂർണ്ണമായും നശിപ്പിച്ചതിലുള്ള ദുഃഖം എന്നിവ അവർ തുറന്നു പറയുന്നു. പ്രിയപ്പെട്ടവരെ, ഒന്നോർക്കുക. എനിക്കും നിനക്കും മരണമുണ്ട്. അതിനെ തടുക്കുവാനോ നിയന്ത്രിക്കുവാനോ നീ വിശ്വസിക്കുന്ന ശാസ്ത്രത്തിനോ നിന്റെ സുഹൃത്തുക്കൾക്കോ കഴിയില്ല. മരണം- ഒരുപക്ഷേ അത് അടുത്ത നിമിഷമാകാം. മരണാനന്തരമുള്ള അനശ്വരമായ ജീവിതത്തിലേക്ക് എന്തു നിക്ഷേപമാണ് നിന്റെ കൈയിൽ ഉള്ളത്? ജീവിക്കുന്ന ദൈവത്തിന്റെ അസ്ഥിത്വത്തെ തള്ളികളഞ്ഞവനാണോ നീ?
8 നോമ്പ് പഴയനിയമത്തിലെ പ്രതീകങ്ങൾ
തുടികൊട്ട് | കരോൾ ഗാനങ്ങൾ | 02 - 12 - 2020 |
അനുദിന വചന വിചിന്തിനം