ഏറു കൊള്ളുമ്പോൾ മുഴുവനും കൊള്ളണം

16,  Sep   

കറുത്തവരുടെ വിമോചന നായകൻ മാർട്ടിൻ ലൂഥർ കിങ് ജൂനിയർ ഒരു സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു. ആരോ ഒരാൾ തന്റെ ഷൂ എടുത്ത് അദ്ദേഹത്തിന് നേരെ എറിഞ്ഞു .അത് അദ്ദേഹത്തിന്റെ ദേഹത്തു തന്നെ കൊണ്ടു .പൊടുന്നനെ സദസ്സ് നിശബ്ദമായി. മാർട്ടിൻ ലൂഥർ ചെറിയൊരു പുഞ്ചിരിയോടുകൂടെ ആ ഷൂ കുനിഞ്ഞെടുത്തു .എന്നിട്ട് പറഞ്ഞു : എനിക്കൊരു ഷൂസു വാങ്ങുവാനുള്ള കഴിവില്ലെന്നറിയാവുന്ന ഏതോ ഒരു ഉദാരമതി ആയ മനുഷ്യൻ ഒരു ഷൂസ് എനിക്ക് എറിഞ്ഞു തന്നിരിക്കുകയാണ്. ഇത് ഒരെണ്ണം മാത്രമേ ഉള്ളൂ എന്നൊരു പരാതി എനിക്കൊണ്ട് .അതുകൊണ്ട് മറ്റേ ഷൂസുകൂടി എനിക്ക് എറിഞ്ഞു തരുവാൻ അങ്ങ് മനസ്സ് കാണിക്കണമെന്ന് ഞാൻ അപേക്ഷിക്കുകയാണ് . ജനം ആർത്തു ചിരിച്ചു ഒപ്പം കുറച്ച് അധികനേരം നീണ്ടു നിന്ന കൈയടിയും.അതിനിടയിലൂടെ ഒരു കാലിൽ മാത്രം ഷൂ ധരിച്ചൊരാൾ ഞൊണ്ടി ഞൊണ്ടി തല കുനിച്ചു വിളറിയ മുഖത്തോടെ പുറത്തേക്കിറങ്ങി. സുഹൃത്തുക്കളെ ,ചിലപ്പോഴൊക്കെ അങ്ങിനെയാണ് .ഏറുകൾ കൊള്ളേണ്ടി വരും .അവഹേളനങ്ങളുടെ ,ഒറ്റപ്പെടുത്തലുകളുടെ ,കളിയാക്കലുകളുടെ ഏറുകൾ. നമ്മുടെ ശെരികൾക്കുവേണ്ടി നിവർന്നു നിൽക്കുമ്പോൾ ,അതിനെ എതിർക്കുന്നവരേക്കാൾ ഉച്ചത്തിൽ നമ്മളത് വിളിച്ചു പറയുമ്പോൾ ചിലർക്കെങ്കിലും അത് വല്ലാതെ ചങ്കിൽ കൊള്ളുമ്പോൾ അവർ നമ്മെയും നമ്മുടെ ആശയത്തെത്തെയും അടിച്ചമർത്താൻ ഇതുപോലെയുള്ള ബാലിശമായ ചെയ്തികൾക്ക് മുതിരും . അപ്പോൾ നമ്മൾ എന്തുചെയ്യണമെന്നോ മാർട്ടിൻ ലൂഥർ കിങ് ജൂനിയർ ചെയ്തപോലെ ഒന്ന് പുഞ്ചിരിച്ചിട്ട് എന്താണോ എറിഞ്ഞു കിട്ടിയത് , അത് ഒരു കളിയാക്കലോ അതോ ഒറ്റപ്പെടുത്താനുള്ള ശ്രെമങ്ങളോ അല്ലെങ്കിൽ ഒരു മോശം പരാമർശമോ ആണെങ്കിൽ പോലും ,അവരോടു പറയണം : കഴിയുമെങ്കിൽ നിങ്ങൾ കുറച്ചു കൂടി നല്ലരീതിയിൽ എന്നെ ഒറ്റപ്പെടുത്തണം ,കഴിവിന്റെ പരമാവധി കളിയാക്കണം ,അവഹേളിക്കണം എന്നാലേ എനിക്കതെല്ലാം എൻ്റെ വിജയത്തിനുതകുന്ന രീതിയിൽ ചവിട്ടുപടികളാക്കാൻ കഴിയു . പരിഹാസത്തിന്റെ അതിർവരമ്പുകൾ പലതും ഹനിക്കപ്പെടുമ്പോഴും, ആ പരിഹസിക്കപ്പെടുന്നവർ കുറച്ചൊന്നു പിടിച്ചുനിന്നാൽ അവർ സമൂഹത്തിൽ അറിയപ്പെടുന്നവരാകുന്നത് കാണാം ..ഏറുകൾ കൊള്ളേണ്ടിവന്നാൽ കൊള്ളണം,നന്നായിട്ടുതന്നെ അത് ആസ്വദിക്കാം. എന്നിട്ട് അത് ചെയ്യുന്നവരെ നോക്കി പുഞ്ചിരിയോടെ പറയണം നിങ്ങളുടെ ഈ ഏറുകൾ എനിക്കുള്ള എൻ്റെ വിജയങ്ങളുടെ ചവിട്ടു പടികളാണെന്ന്.


Related Articles

കൂദാശകൾ

വിചിന്തിനം

ദൈവരാജ്യം

വിചിന്തിനം

Contact  : info@amalothbhava.in

Top