വിശുദ്ധ അന്തോണിസിന്റെ ജീവിതത്തിലെ മറ്റൊരു സംഭവത്തിന്റെ ഫലമായി വിശുദ്ധ അന്തോനീസ് തപാൽ സംരക്ഷകൻ എന്നും അറിയപ്പെടുന്നു. വിശുദ്ധൻ എപ്പോഴും ഏകാന്തത തേടിയിരുന്നുവെങ്കിലും, വിശുദ്ധൻ വളരെ ജനപ്രിയനായ ഒരു പ്രസംഗകനായിരുന്നു, അദ്ദേഹത്തിന് വിശ്രമിക്കാൻ സമയം ലഭിക്കുന്നില്ല.വിശുദ്ധൻ തന്റെ മേലധികാരിക്ക് ഒരു വിശ്രമത്തിനും , കുറച്ച് യാത്രക്കുമായി അനുമതിക്കായി കത്തെഴുതി. എന്നിരുന്നാലും, സംഭവം പറയുന്നതുപോലെ, പിന്നീട് കത്തിനായി തിരഞ്ഞപ്പോൾ , അത് എവിടെയും കണ്ടെത്താനായില്ല. താൻ പോകേണ്ട എന്നതിന്റെ സൂചനയായാണ് ആന്റണി ഇത് എടുത്ത് യാത്ര മറന്നത്. എന്നാൽ അധികം താമസിയാതെ, യാത്ര പോകാൻ സുപ്പീരിയറിന്റെ അനുമതി ലഭിച്ചു. 1792-ലെ മറ്റൊരു ഐതിഹ്യത്തിൽ, ഹൃദയം തകർന്ന ഒരു സ്ത്രീ സ്പെയിനിൽ നിന്ന് പെറുവിലേക്ക് യാത്ര ചെയ്ത ഭർത്താവിനെക്കുറിച്ചുള്ള വാർത്തകൾ തേടുന്നതിനെക്കുറിച്ച് പറയുന്നു. പലതവണ എഴുതിയിട്ടും മറുപടിയുണ്ടായില്ല. നിരാശയോടെ അവൾ ചാപ്പലിൽ ചെന്ന് വിശുദ്ധ അന്തോണീസിന്റെ പ്രതിമയുടെ കൈകളിൽ ഒരു കത്ത് നൽകി, അവൾക്കുവേണ്ടി മദ്ധ്യസ്ഥത വഹിക്കുകയും കത്ത് കൈമാറാൻ സഹായിക്കുകയും ചെയ്യണമെന്ന് പ്രാർത്ഥിച്ചു. പിറ്റേന്ന് ചാപ്പലിൽ തിരിച്ചെത്തിയപ്പോൾ കത്ത് അവിടെത്തന്നെയുണ്ടായിരുന്നതിൽ അവൾ നിരാശയായി. കത്ത് നീക്കം ചെയ്തപ്പോൾ, തന്റെ കത്തിന് പകരം ഭർത്താവിന്റെ കത്ത് വന്നതായി അവൾ മനസ്സിലാക്കി. അവളുടെ അവസാനത്തെ കത്ത് ഒരു ഫ്രാൻസിസ്കൻ പുരോഹിതൻ എത്തിച്ചുവെന്നും, ഇത്രയും നാളായി അവളിൽ നിന്ന് കേൾക്കാത്തതിനാൽ അവൾ മരിച്ചുവെന്ന് കരുതിയിരുന്നതിനാൽ അവളുടെ കത്ത് ലഭിച്ചതിൽ അതിയായ സന്തോഷമുണ്ടെന്നും അദ്ദേഹം അവൾക്കുള്ള കത്തിൽ എഴുതിയിരുന്നു
പ്രഭാത പ്രാർത്ഥന ; 09 -10 -2020
November 02: സകല മരിച്ചവരുടെയും ഓർമ്മ
പ്രഭാത പ്രാർഥന | 30 – 11 – 2020 |
ചിന്ത ശകലങ്ങൾ ; 27-09-2020
എന്നും ഈസ്റ്റർ ആയിരുന്നെങ്കിൽ
geed