പരിശുദ്ധാത്മാവിനോടുള്ള നൊവേന പ്രാർത്ഥന - നാലാം ദിവസം

22,  Sep   

പരിശുദ്ധാത്മ ദാനമായ ആത്മശക്തിയ്ക്കായി പ്രാർത്ഥിക്കാം. 1. പരിശുദ്ധാത്മാവിനോ ടുള്ള ഗാനം 2. ആമുഖ പ്രാർത്ഥന. കാർമ്മി: പരിശുദ്ധാത്മാ വേ വരണമേ, അങ്ങയുടെ വിശ്വസ്തതയുടെയും സ്നേഹത്തിന്റെയും അഗ്നിയാൽ ഞങ്ങളെ ജ്വലിപ്പിക്കണമേ. സമൂ. അങ്ങയുടെ സാന്നിധ്യത്താൽ ഭൂമിയുടെ മുഖം നവീകരിക്കണമേ. കാർമ്മി: പിതാവേ അങ്ങയുടെ വിശ്വസ്തരുടെ ഹൃദയങ്ങളെ അവിടുത്തെ ആത്മാവിന്റെ വെളിച്ചത്തിൽ നയിക്കുമ ല്ലോ.അങ്ങേ ആത്മാവിനെ ഞങ്ങൾക്കും തരണമേ.അങ്ങേ ദിവ്യ പ്രചോദനത്താൽ സത്യ ത്തെ തിരിച്ചറിയുവാനും നല്ലത് രുചിച്ചറിയുവാനും എപ്പോഴും അങ്ങേ സാന്ത്വനത്തിന്റെ പരിമളം അനുഭവിക്കാനും ഞങ്ങൾക്ക് ഇടയാകട്ടെ. ഞങ്ങളുടെ കർത്താവായ ഈശോമിശിഹാ വഴി പ്രാർത്ഥന ഞങ്ങൾ അങ്ങേക്ക് സമര്പ്പിക്കുന്നു. 3സമൂഹ പ്രാർത്ഥന. ഒന്ന് ചേർന്ന് :ഞങ്ങളുടെ സൃഷ്ടാവും പിതാവും സംരക്ഷകനുമായ ദൈവമേ, ഞങ്ങൾ അങ്ങയെ സ്തുതിക്കുന്നു. അവിടുത്തെ സ്നേഹം ഞങ്ങൾക്ക് വെളിപ്പെടുത്താനായി മനുഷ്യാവതാരം ചെയ്ത ഈശോയെ അങ്ങേ ഞങ്ങൾ ആരാധിക്കുന്നു. ഞങ്ങളുടെ രക്ഷകനും നാഥനുമാണ് ഈശോ എന്ന തിരിച്ചറിവ് ഞങ്ങൾക്കു നൽകുന്ന പരിശുദ്ധാത്മാവേ, ഞങ്ങൾ അങ്ങേക്ക് നന്ദി പറയുന്നു. ലോകസ്ഥാപനം മുതൽ അങ്ങേ ദിവ്യ സാന്നിദ്ധ്യ ത്താൽ ഭൂമിയുടെ മുഖം നവീകരിച്ചു കൊണ്ടിരിക്കുന്ന പരിശുദ്ധാത്മാവേ ഞങ്ങൾ അങ്ങയെ മഹത്വപ്പെടുത്തുന്നു. സെഹിയോൻ ഊട്ടു ശാലയിൽ ദാഹത്തോടെ കാത്തിരുന്ന പരിശുദ്ധ അമ്മയുടെയും ശ്ലീഹന്മാ രുടെയും മേൽ ഇറങ്ങി വന്ന പരിശുദ്ധാത്മാവേ ഞങ്ങളുടെ മേലും ഇറങ്ങി വരേണമേ. ഞങ്ങളുടെ ഹൃദയങ്ങളെ അങ്ങയുടെ കൃപയാൽ നിറയ്ക്കണമേ. അവിടുത്തെ ആലയമായ ഞങ്ങളുടെ ശരീരത്തെ അങ്ങ് വിശുദ്ധീകരിക്ക ണമേ. പിതാവിന്റെയും പുത്രന്റെയും ആത്മാവേ ഞങ്ങൾക്ക് ആഴമുള്ള ദൈവസ്നേഹാനുഭവത്തിലും വിശ്വാസത്തിലും വളരാനാവശ്യമായ കൃപ തരണമേ. ആമേൻ 4. വചനവായന : 1കോറി 12:1-11. സഹോദരരേ, നിങ്ങള്‍ ആത്‌മീയ ദാനങ്ങളെക്കുറിച്ച്‌ അറിവുള്ളവരായിരിക്കണമെന്നു ഞാനാഗ്രഹിക്കുന്നു. നിങ്ങള്‍ വിജാതീയരായിരുന്നപ്പോള്‍ സംസാരശേഷിയില്ലാത്ത വിഗ്രഹങ്ങളുടെ അടുത്തേക്ക്‌ അപഥ സഞ്ചാരം ചെയ്‌തിരുന്നത്‌ ഓര്‍ക്കുന്നുണ്ടല്ലോ. ദൈവാത്‌മാവുമുഖേന സംസാരിക്കുന്നവരാരും യേശു ശപിക്കപ്പെട്ടവനാണ്‌ എന്ന്‌ ഒരിക്കലും പറയുകയില്ലെന്നും യേശു കര്‍ത്താവാണ്‌ എന്നു പറയാന്‍ പരിശുദ്‌ധാത്‌മാവു മുഖേനയല്ലാതെ ആര്‍ക്കും സാധിക്കുകയില്ലെന്നും നിങ്ങള്‍ ഗ്രഹിക്കണമെന്നു ഞാന്‍ ആഗ്രഹിക്കുന്നു. ദാനങ്ങളില്‍ വൈവിധ്യം ഉണ്ടെങ്കിലും ആത്‌മാവ്‌ ഒന്നുതന്നെ. ശുശ്രൂഷകളില്‍വൈവിധ്യം ഉണ്ടെങ്കിലും കര്‍ത്താവ്‌ ഒന്നുതന്നെ. പ്രവൃത്തികളില്‍ വൈവിധ്യം ഉണ്ടെങ്കിലും എല്ലാവര്‍ക്കും എല്ലാറ്റിലും പ്രചോദനം നല്‍കുന്ന ദൈവം ഒന്നുതന്നെ. ഓരോരുത്തരിലും ആത്‌മാവുവെളിപ്പെടുന്നത്‌ പൊതുനന്‍മയ്‌ക്കുവേണ്ടിയാണ്‌. ഒരേ ആത്‌മാവുതന്നെ ഒരാള്‍ക്കു വിവേകത്തിന്‍െറ വചനവും മറ്റൊരാള്‍ക്കു ജ്‌ഞാനത്തിന്‍െറ വചനവും നല്‍കുന്നു. ഒരേ ആത്‌മാവുതന്നെ ഒരുവനു വിശ്വാസവും വേറൊരുവനു രോഗ ശാന്തിക്കുള്ള വരവും നല്‍കുന്നു. ഒരുവന്‌ അദ്‌ഭുതങ്ങള്‍ പ്രവര്‍ത്തിക്കാന്‍ ശക്‌തിയും, മറ്റൊരുവനു പ്രവചിക്കാന്‍ വരവും, വേറൊരുവന്‌ ആത്‌മാക്കളെ വിവേചിച്ചറിയാന്‍ കഴിവും വേറൊരുവനു ഭാഷാവരവും, വേറൊരുവന്‌ വ്യാഖ്യാനത്തിനുള്ള വരവും, അതേ ആത്‌മാവു തന്നെ നല്‍കുന്നു. തന്‍െറ ഇ ച്‌ഛയ്‌ക്കൊത്ത്‌ ഓരോരുത്തര്‍ക്കും പ്രത്യേക പ്രത്യേക ദാനങ്ങള്‍ നല്‍കുന്ന ഒരേ ആത്‌മാവിന്‍െറ തന്നെ പ്രവൃത്തിയാണ്‌ ഇതെല്ലാം. 5. മദ്ധ്യസ്ഥ പ്രാർത്ഥന. കാർമ്മി: അനുദിന ജീവിതത്തിൽ എപ്പോഴും നമ്മോട് ഒപ്പമായിരിക്കുന്ന പരിശുദ്ധാത്മാവിന് നമ്മെ തന്നെ ഭരമേൽപ്പിക്കാം. പരിശുദ്ധാത്മ ശക്തിയാൽ നാം നയിക്കപ്പെടാനും അവിടുത്തെ ദാനമായ ആത്മശക്തിയാൽ നിറയപ്പെടാനും പ്രാർത്ഥിക്കാം. ആത്മാവിന്റെ ശക്തിയാൽ ഞങ്ങളെ നിറയ്ക്കണമേ. ആദിമസഭയെ ശക്തിയിലും കൃപയുടെ നിറവിലും നയിച്ച പരിശുദ്ധാത്മാവേ, അങ്ങയിലുള്ള വിശ്വാസം ധൈര്യപൂർവ്വം പ്രഘോഷി ക്കുന്നതിന്, ആത്മാവിന്റെ ശക്തിയാൽ ഞങ്ങളെ നിറയ്ക്കണമേ. ഈശോയെ, ഈ ലോകത്ത് ഞങ്ങൾ സഹിക്കേണ്ട പീഡാനങ്ങളെയും കഷ്ടതകളെയും കുറിച്ച് അങ്ങ് ഞങ്ങൾക്ക് മനസ്സിലാക്കി തന്നു. വിശ്വാസത്തിൽ ആഴപ്പെട്ട് ഞങ്ങൾക്കുണ്ടാകുന്ന സഹനങ്ങളെ സ്വീകരിക്കാനുള്ള ശക്തിക്കായി, ആത്മാവിന്റെ ശക്തിയാൽ ഞങ്ങളെ നിറയ്ക്കണമേ. വിശ്വാസത്തിനെതിരെ നടക്കുന്ന എല്ലാ പീഡനങ്ങൾക്കു നടുവിലും എല്ലാവരും പതറാതെ വിശ്വാസത്തിൽ ശക്തിപ്പെട്ടു സഹിച്ചു നൽകുന്നതിനായി, ആത്മാവിന്റെ ശക്തിയാൽ ഞങ്ങളെ നിറയ്ക്കണമേ. ഈ കാലഘട്ടത്തിന്റെ പ്രവാചകരാകാൻ വിളിക്കപ്പെട്ട ഞങ്ങളിൽ ഓരോ വ്യക്തിയും ചുറ്റുമുള്ള തിന്മകൾ തിരിച്ചറിയുന്നതിനും നന്മ മാത്രം സ്വീകരിച്ച് സ്വർഗം ലക്ഷ്യമാക്കി ജീവിക്കുന്നതിനുമായി, ആത്മാവിന്റെ ശക്തിയാൽ ഞങ്ങളെ നിറയ്ക്കണമേ. നവീകരണ മുന്നേറ്റത്തിലെ നേതൃത്വങ്ങൾ അനേകർക്ക് മാതൃകയും പ്രചോദനവുമായിത്തീരാൻ, ആത്മാവിന്റെ ശക്തിയാൽ ഞങ്ങളെ നിറയ്ക്കണമേ. 6.സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ അങ്ങയുടെ നാമം പൂജിതമാകണമേ അങ്ങയുടെ രാജ്യം വരേണമേ അങ്ങയുടെ തിരുമനസ്സ് സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലുമാകണമേ. അന്നന്നു വേണ്ടുന്ന ആഹാരം ഇന്ന് ഞങ്ങൾക്ക് തരേണമേ ഞങ്ങളോട് തെറ്റു ചെയ്യുന്നവരോട് ഞങ്ങൾ ക്ഷമിക്കുന്നതുപോലെ ഞങ്ങളുടെ തെറ്റുകൾ ഞങ്ങളോടും ക്ഷമിക്കണമേ. ഞങ്ങളെ പ്രലോഭനത്തിൽ ഉൾപ്പെടുത്തരുതേ. തിൻമയിൽ നിന്നും ഞങ്ങളെ രക്ഷിക്കണമേ. ആമേൻ. 7.പരിശുദ്ധ അമ്മയോടുള്ള പ്രാർത്ഥന ഒന്നുചേർന്ന്. ഓ പരിശുദ്ധ മാതാവേ, എന്റെ അമ്മേ, ഞാൻ പാപവഴികൾ ഉപേക്ഷിക്കുന്നതിനും ഈശോയുടെ വിലയേറിയ തിരുരക്തത്താൽ ശുദ്ധീകരിക്കപ്പെടുന്നതിനും പരിശുദ്ധാത്മാവിന്റെ ഫലങ്ങളാൽ നിറയപെടു ന്നതിനുമായി അമ്മ പ്രാർത്ഥിക്കണമേ.... പാപത്താൽ കഠിനമാക്ക പ്പെട്ട ഹൃദയം എടുത്തുമാറ്റി എസക്കിയേൽ പ്രവാച കൻ വഴി വാഗ്ദാനം ചെയ്യപ്പെട്ട പുതിയ ഹൃദയം തരണമേ. അവർക്ക്‌ ഞാൻ ഒരു പുതിയ ഹൃദയം നൽകും; ഒരു പുതിയ ചൈതന്യം അവരിൽ ഞാൻ നിക്ഷേപിക്കും. അവരുടെ ശരീരത്തിൽ നിന്ന് ശിലാ ഹൃദയം എടുത്തു മാറ്റി ഒരു മാംസളഹൃദയം ഞാൻ കൊടുക്കും. അങ്ങനെ അവർ എന്റെ കല്പനകൾ അനുസരിച്ചു ജീവിക്കുകയും എന്റെ നിയമങ്ങൾ ശ്രദ്ധയോടെ പാലിക്കുകയും ചെയ്യും. അവർ എന്റെ ജനവും ഞാൻ അവരുടെ ദൈവവുമായിരിക്കും. പരിശുദ്ധയും സ്നേഹനിധിയുമായ എന്റെ അമ്മേ, പരിശുദ്ധാത്മസ്നേഹ ത്താൽ നിറഞ്ഞ് മാനസാന്തരത്തിന്റെ ഫലങ്ങൾ പുറപ്പെടുവിക്കുന്ന പുതിയ മനുഷ്യനെ ധരിക്കുവാനായി അമ്മ എനിക്കായി പ്രാർത്ഥിക്കണമേ. 8.സമാപന പ്രാർത്ഥന ഓ..... ദൈവമേ, പരിശുദ്ധാത്മഫലമായ ക്ഷമയാൽ ഞങ്ങളെ നിറയ്ക്കണമേ.ഞങ്ങൾ ആയിരിക്കുന്ന എല്ലാ ജീവിതസാഹചര്യങ്ങളിലും ക്ഷമ കൈവിടാതെ, മറ്റുള്ളവരോട് സഹിഷ്ണുതയോടെ വർത്തിക്കുവാൻ ഞങ്ങളെ സഹായിക്കണമേ. അസ്വസ്ഥരാക്കുകയും കോപിക്കുകയും എതിർക്കുകയും ചെയ്യാൻ സാദ്ധ്യതയുള്ള എല്ലാ സാഹചര്യങ്ങളിലും അങ്ങ് ഞങ്ങൾക്ക് കൂട്ടായിരിക്കണമേ. ഞങ്ങളുടെ പ്രതീക്ഷയ്ക്ക നുസരിച്ച് കാര്യങ്ങൾ നടക്കാതെ വരുമ്പോഴും വിപരീതമായ സംഭവിക്കുമ്പോഴും, പ്രത്യാശ നഷ്ടപ്പെടാതെ എല്ലാം നന്മയ്ക്കായി പരിണമിപ്പിക്കുന്ന അങ്ങയുടെ പരിപാലനയിലാശ്രയിച്ച് ക്ഷമയോടെ നിലകൊള്ളാൻ ഞങ്ങളെ സഹായിക്കണമേ. ആമേൻ. 9 പരിശുദ്ധാത്മാവിന് സ്വയം സമർപ്പിച്ചുകൊണ്ട് മൗനമായി പ്രാർത്ഥിക്കാം.   10. പരിശുദ്ധാത്മാവിന്റെ ലുത്തിനിയ ? കർത്താവേ അനുഗ്രഹിക്കണമേ! മിശിഹായേ അനുഗ്രഹിക്കണമേ! കർത്താവേ അനുഗ്രഹിക്കണമേ! മിശിഹായെ ഞങ്ങളുടെ പ്രാർത്ഥന കേൾക്കേണമേ! മിശിഹായേ ഞങ്ങളുടെ പ്രാർത്ഥന നീ കൈക്കൊള്ളണമേ! ആകാശങ്ങളിലിരിക്കുന്ന ബാവാ തമ്പുരാനേ! ഞങ്ങളെ അനുഗ്രഹിക്കണമേ. ഭൂലോക രക്ഷകനായ പുത്രൻ തമ്പുരാനെ! ഞങ്ങളെ അനുഗ്രഹിക്കണമേ. പിതാവിൽ നിന്നും പുത്രനിൽ നിന്നും പുറപ്പെടുന്ന പരിശുദ്ധാത്മാവേ! ഞങ്ങളെ അനുഗ്രഹിക്കണമേ. പിതാവിനോടും പുത്രനോടും സമനായ പരിശുദ്ധാത്മാവേ! ഞങ്ങളെ അനുഗ്രഹിക്കണമേ എത്രയും വത്സലനും എത്രയും ഉദാരനുമായ പരിശുദ്ധാത്മാവേ! ഞങ്ങളെt അനുഗ്രഹിക്കണമേ പിതാവിന്റെ വാഗ്ദാനമെ! ഞങ്ങളെ അനുഗ്രഹിക്കേണമേ. മഹോന്നതമായ ദൈവത്തിന്റെ ദാനമേ! ഞങ്ങളെ അനുഗ്രഹിക്കണമേ. സ്വർഗ്ഗീയ പ്രകാശത്തിന്റെ കതിരേ! ഞങ്ങളെ അനുഗ്രഹിക്കണമേ. സർവ നന്മകളുടെയും കാരണ കർത്താവേ! ഞങ്ങളെ അനുഗ്രഹിക്കണമേ. ജീവനുള്ള വെള്ളത്തിന്റെ ഉറവയെ! ഞങ്ങളെ അനുഗ്രഹിക്കണമേ. ദഹിപ്പിക്കുന്ന അഗ്നിയെ! ഞങ്ങളെ അനുഗ്രഹിക്കണമേ. എരിയുന്ന സ്നേഹമേ! ഞങ്ങളെ അനുഗ്രഹിക്കണമേ. ആത്മീക ലേപനമേ! ഞങ്ങളെ അനുഗ്രഹിക്കണമേ. സത്യത്തിന്റെയും ശക്തിയുടേയും പരിശുദ്ധാത്മാവേ! ഞങ്ങളെ അനുഗ്രഹിക്കണമേ. ജ്ഞാനത്തിന്റെയും വിവേകത്തിന്റെയും പരിശുദ്ധാത്മാവേ! ഞങ്ങളെ അനുഗ്രഹിക്കണമേ. ആലോചനയുടെയും ധൈര്യത്തിന്റെയും പരിശുദ്ധാത്മാവേ! ഞങ്ങളെ അനുഗ്രഹിക്കണമേ. അറിവിന്റെയും ഭക്തിയുടെയും പരിശുദ്ധാത്മാവേ! ഞങ്ങളെ അനുഗ്രഹിക്കണമേ. ദൈവഭയത്തിന്റെ പരിശുദ്ധാത്മാവേ! ഞങ്ങളെ അനുഗ്രഹിക്കണമേ. മനസ്താപത്തിന്റെയും തപസ്സിന്റെയും പരിശുദ്ധാത്മാവേ! ഞങ്ങളെ അനുഗ്രഹിക്കണമേ. വരപ്രസാദത്തിന്റെയും ജപത്തിന്റെയും പരിശുദ്ധാത്മാവേ! ഞങ്ങളെ അനുഗ്രഹിക്കണമേ. സ്നേഹത്തിന്റെയും സമാധാനത്തിന്റെയും സന്തോഷത്തിന്റെയും പരിശുദ്ധാത്മാവേ! ഞങ്ങളെ അനുഗ്രഹിക്കണമേ. ക്ഷമയുടെയും ദീർഘ ശാന്തതയുടെയും കനിവിന്റെ യും പരിശുദ്ധാത്മാവേ! ഞങ്ങളെ അനുഗ്രഹിക്കണമേ. ദയയുടെയും സൗമ്യതയുടെയും വിശ്വസ്തതയുടെയും പരിശുദ്ധാത്മാവേ! ഞങ്ങളെ അനുഗ്രഹിക്കണമേ. വിനയത്തിന്റെയും അടക്കത്തിന്റെയും വിരക്തിയുടെയും പരിശുദ്ധാത്മാവേ! ഞങ്ങളെ അനുഗ്രഹിക്കണമേ. ദൈവപുത്രൻമാരുടെ സ്വീകരണത്തിന്റെ പരിശുദ്ധാത്മാവേ! ഞങ്ങളെ അനുഗ്രഹിക്കണമേ. ആശ്വാസപ്രദനായ പരിശുദ്ധാത്മാവേ! ഞങ്ങളെ അനുഗ്രഹിക്കണമേ. ശുദ്ധീകരിക്കുന്നവനായ പരിശുദ്ധാത്മാവേ! ഞങ്ങളെ അനുഗ്രഹിക്കണമേ. ആദ്യത്തിൽ വെള്ളത്തിന്റെമേൽ ആവസിച്ച പരിശുദ്ധാത്മാവേ! ഞങ്ങളെ അനുഗ്രഹിക്കണമേ. ദൈവത്തിന്റെ പരിശുദ്ധൻ മാർക്ക് ദിവ്യ പ്രേരണ കൊടുത്ത പരിശുദ്ധാത്മാവേ! ഞങ്ങളെ അനുഗ്രഹിക്കണമേ. പരിശുദ്ധ മറിയത്തിന്റെ മേൽ നിഴലിച്ച പരിശുദ്ധാത്മാവേ! ഞങ്ങളെ അനുഗ്രഹിക്കണമേ. ദൈവപുത്രന്റെ അത്ഭുതകരമായ ജനനത്തിൽ സഹകരിച്ച പരിശുദ്ധാത്മാവേ! ഞങ്ങളിൽ അനുഗ്രഹിക്കേണമേ. ജ്ഞാനസ്നാനത്തിൽ ഈശോമിശിഹായുടെ മേൽ എഴുന്നള്ളിവന്ന പരിശുദ്ധാത്മാവേ! ഞങ്ങളെ അനുഗ്രഹിക്കണമേ. പന്തക്കുസ്താ തിരുനാളിൽ തീനാക്കു കളുടെ രൂപത്തിൽ കർത്താവിന്റെ ശിഷ്യന്മാരുടെ മേലെ എഴുന്നള്ളി വന്ന പരിശുദ്ധാത്മാവേ! ഞങ്ങളെ അനുഗ്രഹിക്കണമേ. ഞങ്ങളെ വീണ്ടും ജനിപ്പിക്കുന്ന പരിശുദ്ധാത്മാവേ! ഞങ്ങളെ അനുഗ്രഹിക്കണമേ. വിശുദ്ധ കത്തോലിക്കാസഭയെ ഭരിക്കുന്ന പരിശുദ്ധാത്മാവേ! ഞങ്ങളെ അനുഗ്രഹിക്കണമേ. വിശുദ്ധ കത്തോലിക്കാ സഭയെ നയിക്കുന്ന പരിശുദ്ധാത്മാവേ! ഞങ്ങളെ അനുഗ്രഹിക്കണമേ. വിശുദ്ധ കത്തോലിക്കാസഭയെ പഠിപ്പിക്കുന്ന പരിശുദ്ധാത്മാവേ! ഞങ്ങളെ അനുഗ്രഹിക്കണമേ. ലോകമൊക്കെയും നിറയ്ക്കുന്നവനായ പരിശുദ്ധാത്മാവേ! ഞങ്ങളെ അനുഗ്രഹിക്കണമേ. പരിശുദ്ധാത്മാവായ ദൈവമേ! ഭൂമുഖത്തെ പുതുക്കണമെന്ന്, അങ്ങയോട് ഞങ്ങൾ അപേക്ഷിക്കുന്നു. പരിശുദ്ധാത്മാവായ ദൈവമേ! ഞങ്ങളുടെ ഹൃദയങ്ങളിൽ അങ്ങയുടെ പ്രകാശത്തെ പ്രസരിപ്പിക്കണമെന്ന്, അങ്ങയോട് ഞങ്ങൾ അപേക്ഷിക്കുന്നു. പരിശുദ്ധാത്മാവായ ദൈവമേ! ഞങ്ങളുടെ ഹൃദയങ്ങളിൽ അങ്ങേ പ്രമാണങ്ങളെ എഴുതണ മെന്ന്, അങ്ങയോട് ഞങ്ങൾ അപേക്ഷിക്കുന്നു. പരിശുദ്ധാത്മാവായ ദൈവമേ! അങ്ങയുടെ സ്നേഹാഗ്നിയാൽ ഞങ്ങളുടെ ഹൃദയങ്ങളെ എരിയിക്കണമെന്ന്, അങ്ങയോടു ഞങ്ങൾ അപേക്ഷിക്കുന്നു. പരിശുദ്ധാത്മാവായ ദൈവമേ! വരപ്രസാദത്തിന്റെ നിക്ഷേപങ്ങളെ ഞങ്ങൾക്ക് തുറന്നു തരണമെന്ന്, അങ്ങയോട് ഞങ്ങൾ അപേക്ഷിക്കുന്നു. പരിശുദ്ധാത്മാവായ ദൈവമേ! അങ്ങയെ തിരുമനസ്സിൽ പ്രകാരം അവയെ ചോദിപ്പാൻ ഞങ്ങളെ പഠിപ്പിക്കണമെ ന്ന്, അങ്ങയോടു ഞങ്ങൾ അപേക്ഷിക്കുന്നു. പരിശുദ്ധാത്മാവായ ദൈവമേ! സ്വർഗീയ തോന്നിപ്പുകളാൽ ഞങ്ങളെ പ്രകാശിപ്പിക്ക ണമെന്ന്, അങ്ങയോട് ഞങ്ങൾ അപേക്ഷിക്കുന്നു. പരിശുദ്ധാത്മാവായ ദൈവമേ! ശക്തിയുള്ള ആകർഷണങ്ങളാൽ ഞങ്ങളെ അങ്ങയോട് അടുപ്പിക്കണമെന്ന്, അങ്ങയോടു ഞങ്ങൾ അപേക്ഷിക്കുന്നു. പരിശുദ്ധാത്മാവായ ദൈവമേ! ആവശ്യമുള്ള അറിവ് ഞങ്ങൾക്ക് തരണമെന്ന്, അങ്ങയോട് ഞങ്ങൾ യാചിക്കുന്നു. പരിശുദ്ധാത്മാവായ ദൈവമേ! ഞങ്ങൾ തമ്മിൽ തമ്മിൽ സ്നേഹിക്കാനും ക്ഷമിക്കുവാനും ഞങ്ങളെ സഹായിക്കണമെന്ന്, അങ്ങയോട് ഞങ്ങൾ അപേക്ഷിക്കുന്നു. പരിശുദ്ധാത്മാവായ ദൈവമേ! അങ്ങയുടെ പ്രമാണങ്ങളുടെ വഴിയിൽ ഞങ്ങളെ നടത്തണമെന്ന്, അങ്ങയോട് ഞങ്ങൾ അപേക്ഷിക്കുന്നു. പരിശുദ്ധാത്മാവായ ദൈവമേ! പ്രാർത്ഥിക്കുവാൻ ഞങ്ങളെ പഠിപ്പിക്കണമെന്ന്, അങ്ങയോട് ഞങ്ങൾ അപേക്ഷിക്കുന്നു. പരിശുദ്ധാത്മാവായ ദൈവമേ! ഞങ്ങൾക്ക് സഹോദരസ്നേഹവും അനുകമ്പയും തരണമെ ന്ന്, അങ്ങയോട് ഞങ്ങൾ അപേക്ഷിക്കുന്നു. പരിശുദ്ധാത്മാവായ ദൈവമേ! ഞങ്ങൾക്ക് പാപത്തിന് മേൽ ഭയം തരണമെന്ന്, അങ്ങയോട് ഞങ്ങൾ യാചിക്കുന്നു. പരിശുദ്ധാത്മാവായ ദൈവമേ! പുണ്യഭ്യാസ ത്തിൽ ഞങ്ങളെ നടത്തണമെന്ന്, അങ്ങയോട് ഞങ്ങൾ യാചിക്കുന്നു. പരിശുദ്ധാത്മാവായ ദൈവമേ! എല്ലാ പുണ്യങ്ങളുടെയും വരപ്രസാദം ഞങ്ങൾക്ക് തരണമെന്ന്, അങ്ങയോട് ഞങ്ങൾ അപേക്ഷിക്കുന്നു. പരിശുദ്ധാത്മാവായ ദൈവമേ! നീതിയിൽ ഞങ്ങളെ നിലനിർത്തണമെന്ന്, അങ്ങയോട് ഞങ്ങൾ അപേക്ഷിക്കുന്നു. പരിശുദ്ധാത്മാവായ ദൈവമേ! അങ്ങ് ഞങ്ങളുടെ നിത്യ സമാധാനം ആകണമെന്ന്, അങ്ങയോട് ഞങ്ങൾ അപേക്ഷിക്കുന്നു. ഭൂലോക ദോഷങ്ങളെ നീക്കി കളയുന്ന ദൈവത്തിന്റെ കുഞ്ഞാടേ! ഞങ്ങളുടെ പാപങ്ങൾ പൊറുക്കേണമേ. ഭൂലോക ദോഷങ്ങളെ നീക്കി കളയുന്ന ദൈവത്തിന്റെ കുഞ്ഞാടേ! ഞങ്ങളുടെ പ്രാർത്ഥന കേൾക്കേണമേ. ഭൂലോക ദോഷങ്ങളെ നീക്കികളയുന്ന ദൈവത്തിന്റെ കുഞ്ഞാടേ! ഞങ്ങളെ അനുഗ്രഹിക്കണമേ. ദൈവമേ! ഞങ്ങളിൽ ശുദ്ധഹൃദയത്തെ സൃഷ്ടിക്കണമേ. ഞങ്ങളിൽ നേരായ ആത്മാവിനെ പുതപ്പിക്കണമേ. പ്രാർത്ഥിക്കാം. കൃപയുള്ള പിതാവേ, അങ്ങേ സ്വർഗ്ഗീയ മഞ്ഞോട്കൂടി ഞങ്ങളിൽ പ്രവേശിച്ചു സത്കൃത്യ ങ്ങളിൽ ഞങ്ങളെ സുഭിക്ഷമുള്ളവരാക്കത്തക്കവണ്ണം ഞങ്ങളുടെ ഹൃദയങ്ങളെ പ്രകാശിപ്പിച്ച്‌ ശുദ്ധമാക്കാൻ അനുഗ്രഹം ചെയ്യണമേ. ഇവയൊക്കെ യും ഞങ്ങളുടെ കർത്താവ് ഈശോമിശിഹായുടെ തിരുമുഖത്തെകുറിച്ച് ഞങ്ങൾക്ക് തന്നരുളേണമേ. ആമേൻ. പരിശുദ്ധാത്മാവേ, നീയെഴുന്നള്ളി വരിക, നിന്റെ വിശ്വാസികളുടെ ഹൃദയങ്ങളെ നീ നിറയ്ക്കുക. നിന്റെ സ്നേഹത്തിന്റെ അഗ്നിയെ അവരിൽ കത്തിക്കുക. സർവേശ്വരാ! നിന്റെ അരൂപിയെ നീ അയക്കുക. അപ്പോൾ സകലതും സൃഷ്ടിക്ക പ്പെടും. അപ്പോൾ ഭൂമിയുടെ മുഖത്തെ നീ പുതുതാക്കും. പ്രാർത്ഥിക്കാം. പരിശുദ്ധാത്മാവിന്റെ വെളിവാൽ വിശ്വാസി കളുടെ ഹൃദയങ്ങളെ പഠിപ്പിച്ച സർവേശ്വരാ! ഈ അരൂപിയുടെ സഹായ ത്താൽ സത്യമായവയെ മനസ്സിലാക്കുവാനും അങ്ങയുടെ ആശ്വാസ ത്താൽ എപ്പോഴും ആനന്ദിക്കുവാനും ഞങ്ങൾക്ക് കൃപ ചെയ്യണമെന്ന് ഞങ്ങളുടെ കർത്താവ് ഈശോമിശിഹായുടെ യോഗ്യതകളെക്കുറിച്ച് അങ്ങയോടു ഞങ്ങൾ പ്രാർത്ഥിക്കുന്നു. ആമേൻ.


Related Articles

coming soon

വിചിന്തിനം

Contact  : info@amalothbhava.in

Top