മിഷിഗണ്‍: കൊറോണയെ തുടര്‍ന്നുള്ള നീണ്ട ലോക്ക്ഡൗണ്‍ തന്നെ ഒരു ബൈബിള്‍ വിദ്യാര്ത്ഥിയാക്കിയെന്നും, വംശീയ വിവേചനങ്ങളില്‍ നീതി നേടിയെടുക്കുവാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗം ബൈബിളാണെന്നും ലോക പ്രശസ്ത ടെന്നീസ് താരം സെറീന വില്ല്യംസ്. മഹാമാരിയെ തുടര്‍ന്നു നിര്‍ത്തിവെച്ചിരുന്ന മത്സരങ്ങള്‍ പുനഃരാരംഭിച്ചതിന് ശേഷം ആദ്യമായി നടന്ന ഡബ്ല്യു.ടി.എ മത്സരവിജയത്തിന് പിന്നാലെ നടത്തിയ സൂം കോളിലൂടെയാണ് സെറീന ഈ വെളിപ്പെടുത്തല്‍ നടത്തിയത്. ലോക്ക്ഡൗണ്‍ കാലത്തെ ഭൂരിഭാഗം സമയവും ബൈബിള്‍ വായനക്ക് വേണ്ടിയാണ് താന്‍ ചിലവഴിച്ചതെന്ന് ഇതുവരെ 23 ഗ്രാന്‍ഡ്സ്ലാം സിംഗിള്‍ കിരീട നേട്ടം കൈവരിച്ചിട്ടുള്ള സെറീന പറഞ്ഞു.
“ദൈവരാജ്യത്തില്‍ വിശ്വസിക്കുക എന്നതാണ് പ്രധാന കാര്യമായി എനിക്ക് തോന്നുന്നത്. 400 വര്‍ഷങ്ങളായി കറുത്ത വര്‍ഗ്ഗക്കാരോട് പെരുമാറിക്കൊണ്ടിരുന്ന രീതിയില്‍ മാറ്റം വരുമെന്നുതന്നെയാണ് എന്റെ പ്രതീക്ഷ. പക്ഷേ അതിന് സമയമെടുക്കും. നമ്മുടെ വിശ്വാസം മാത്രമാണ് ഈ പ്രശ്നം പരിഹരിക്കുവാനുള്ള ഏക മാര്‍ഗ്ഗം”. സെറീന വിവരിച്ചു. ‘ബ്ലാക്ക് ലൈവ്സ് മാറ്റര്‍’ പ്രതിഷേധങ്ങളുടെ മറവില്‍ ബൈബിളും ക്രിസ്തീയ പ്രതീകങ്ങളും ദേവാലയങ്ങളും വ്യാപകമായി ആക്രമിക്കപ്പെട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പ്രമുഖ കായിക താരങ്ങളിലൊന്നായ സെറീനയുടെ പ്രസ്താവനയ്ക്കു പ്രത്യേക പ്രാധാന്യമാണുള്ളത്.
അനുദിന വിശുദ്ധർ | 18, ആഗസ്റ്റ്, 2020
താറാവിനെയും പിശാചിനെയും കഥ
8 നോമ്പ് മാർ പോളി കണ്ണൂക്കാടൻ
പൂവൻ കോഴിയും വജ്രക്കല്ലും
നിര്‍മ്മലമായൊരു ഹൃദയമെന്നില്