പ്രഭാതമാകുമ്പോള് നിങ്ങള് കര്ത്താവിന്റെ മഹത്വം ദര്ശിക്കും പുറപ്പാട് 16:7 സൂര്യന് ഉദിക്കാറായ സമയം, പ്രകാശിക്കാന് തുടങ്ങിയ സമ യം, ഉഷസ്സ് എന്നൊക്കെയാണ് പ്രഭാതം എന്ന വാക്കിന്റെ അര്ത്ഥ ങ്ങള്. സിരാചക്രത്തിന് അതിമാന്ദ്യം നല്കുന്നതത്രെ പ്രഭാതനിദ്ര. കര്ത്താവിന്റെ നവമായ മഹത്വവും പുതിയ സ്നേഹവും ദര്ശി ക്കാനാകുക - ഓരോ പ്രഭാതത്തിന്റെയും നിത്യമായ ആശയും ആശംസയും അതാണ്. കര്ത്താവിന്റെ സ്നേഹവും കാരുണ്യവും ഓരോ പ്രഭാതത്തിലും പുതിയതാണെന്ന് വേദപുസ്തകം സ്പഷ്ട മാക്കുന്നുണ്ടല്ലോ (വിലാപങ്ങള് 3:23). വെറുപ്പും വിദ്വേഷവും സ്വാര്ത്ഥതയും കൊണ്ട് രാത്രികള് നിര് മ്മിക്കുന്നവര് ഏറിവരുന്നുണ്ട്. ചകിതരാകേണ്ടതില്ല. 'ഉയരത്തില് നിന്നുള്ള ഉദയരശ്മിയാല്' ആത്മാവിന്റെ സിരാചക്രങ്ങളെ ഉത്തേജി പ്പിക്കാം. സ്നേഹത്തിന്റെ ത്യാഗനിര്ഭരമായ പ്രവര്ത്തികളാല് പുലരികള് നിര്മ്മിക്കാം. ആയുസ്സിന്റെ ഓരോ ദിനമുകുളങ്ങളെയും നന്മനിറഞ്ഞ സൗഗന്ധികങ്ങളാക്കാം. ഏതു നിബിഡരാത്രികള്ക്കും ഘോരതമസ്സിനും കീഴടക്കാനാകാത്ത സ്നേഹസൂര്യനായ ക്രിസ്തു ഹൃദയചക്രവാളത്തില് അസ്തമിക്കാതെ ജ്വലിക്കട്ടെ.
വചന വിചിന്തനം വിശുദ്ധ യൗസേപ്പിതാവ്
പ്രഭാത പ്രാർഥന | 15 – 11 – 2020 |
ഹേറോദിയാ ബൈബിൾ വനിത
പ്രഭാത പ്രാർത്ഥന| 07 – 11 -2020