ആരാണ് വൈദികൻ എന്ന ചോദ്യത്തിന് ഒറ്റവാക്കിൽ ഉത്തരം പറയാൻ എളുപ്പമല്ല. പക്ഷേ, ഇന്നത്തെ സംസ്കാരത്തിൽ വൈദിക നിയോഗത്തിന്റെ പ്രായോഗികത ഏറെ വെല്ലുവിളികൾ നിറഞ്ഞതാണ്. വളരെ എളുപ്പത്തിൽ തെറ്റിദ്ധരിക്കപ്പെടുന്ന ഒരു ബ്രഹ്മചാരിയും എളുപ്പത്തിൽ വഞ്ചിക്കപ്പെടാവുന്ന സാമൂഹിക പ്രവർത്തകനും എല്ലാത്തിനും പഴിചാരാവുന്ന അധികാരിയും, പ്രലോഭനങ്ങൾക്ക് അടിപ്പെടാവുന്ന അർപ്പകനും ഒക്കെയായ വൈദികന്റെ ജീവിതം പലപ്പോഴും ത്യാഗത്തിന്റെയും കണ്ണുനീരിന്റെയും തീരത്താണ്. മറ്റൊരു ക്രിസ്തുവായി ജീവിക്കേണ്ട വൈദികന്റെ ജീവിതത്തിലെ പ്രതിഫലം പലപ്പോഴും മുൾമുടിയും കുരിശുമാണ്. എങ്കിലും ഉയിർപ്പിലുള്ള പ്രത്യാശയാണ് അവന്റെ മുഖമുദ്ര. ക്രിസ്തുവിനെപ്പോലെ അവനും കല്ലെറിയപ്പെടണം, അവനും ഒറ്റിക്കൊടുക്കപ്പെടണം, അവന്റെ ചുമലിലും കുരിശു ചുമത്തപ്പെടണം. ക്രിസ്തുവിനെപ്പോലെയാകുവാനുള്ള വിളി മറ്റുള്ളവർക്കു ഇരയായി മാറുകയെന്നതിലാണ്. ക്രൂശിതന്റെ പാതയാണ് വൈദികന്റെ മാർഗ്ഗം. അധികാരത്തിന്റെ രാജകീയ പൗരോഹിത്യത്തേക്കാളും വൈദികൻ ആഗ്രഹിക്കേണ്ടതും ക്രിസ്തുവിനെപ്പോലെ അവഹേളനത്തിന്റെ കുരിശിൽ ഇരയായി മാറുന്ന പൗരോഹിത്യമാണ്. "ഇതാ ആ മനുഷ്യൻ' എന്ന് പറഞ്ഞ് പ്രത്തോറിയത്തിൽ വച്ച് മുൾമുടി ധരിച്ച്, ചോരവാർന്നൊഴുകുന്ന ശരീരവുമായി യേശുവിനെ പീലാത്തോസ് ചൂണ്ടിക്കാണിച്ചപ്പോൾ അവന്റെ കരത്താൽ സൗഖ്യം പ്രാപിച്ചവരും, അവന്റെ അത്ഭുതപ്രവർത്തികൊണ്ട് അപ്പം ഭക്ഷിച്ചവരും, അവന്റെ സ്പർശത്താൽ കാഴ്ച ലഭിച്ചവരും അവനെയോർത്ത് വിലപിച്ചില്ല. "അവനെ ക്രൂശിക്കുക, അവനെ ക്രൂശിക്കുക' എന്ന് വിളിച്ചു പറയുകയായിരുന്നു. ഇതു തന്നെയാണ് വൈദികന്റെ സമർപ്പണം. യോർഗൻ മോൾട്ട്മാൻ പറഞ്ഞതുപോലെ, ""എന്റെ ദൈവം മരിച്ചത് കത്തിജ്വലിക്കുന്ന രണ്ട് മെഴുകുതിരിനാളങ്ങൾക്കിടയിലല്ല, മറിച്ച് നഗ്നനായി നഗ്നരായി കുരിശിൽ തറയ്ക്കപ്പെട്ട രണ്ടു കള്ളന്മാരുടെ നടുവിലാണ്. രാജകീയ പൗരോഹിത്യ പദവി എന്നത് ലോകത്തിന്റെ ഭാഷയിൽ അധികാര സുഖത്തിന്റെതാണെങ്കിൽ, കുരിശിൽ ഇരയാക്കപ്പെട്ട മഹാപുരോഹിതന്റെ കാല്പ്പാടുകളെയാണ് ഇന്നത്തെ വൈദികർ പിൻചെല്ലേണ്ടതെന്ന സത്യം വെല്ലുവിളി നിറഞ്ഞതാണ്.
സുരക്ഷിതത്വത്തിന്റെ പർവ്വതങ്ങളിലും ആശ്രമങ്ങളിലും ധ്യാനത്തിന്റെ മൗനത്തിലുമാണോ പൗരോഹിത്യം ആഘോഷിക്കപ്പെടേണ്ടത്, അല്ല. താബോർ മലയിൽ വച്ച് യേശുവിന് രൂപാന്തരം സംഭവിച്ചതിനു സാക്ഷ്യം വഹിച്ച പത്രോസും കൂട്ടരും പറഞ്ഞു, ""നാം ഇവിടെയായിരിക്കുന്നതു നല്ലതാണ്. നമുക്കു മൂന്നു കൂടാരങ്ങൾ പണിയാം.'' പക്ഷേ മഹത്വ ത്തിന്റെ പർവ്വതത്തിൽ സമാധാനത്തിൽ തപസ്സിരിക്കേണ്ട പുരോഹിതനല്ല താനെന്നും തന്റെ ജീവിത ദൗത്യം നിർവ്വഹിക്കാൻ താഴ്വാരത്തി ലെ സാധാരണക്കാരുടെ ഇടയിലേക്ക് ഇറങ്ങി ചെല്ലണമെന്നുമായിരുന്നു യേശുവിന്റെ മനോഭാവം. പച്ചയായ ജീവിതയാഥാർത്ഥ്യങ്ങൾക്കിടയിൽ ഒരു പച്ചയായ മനുഷ്യനാകുക എന്നതാണ് ഏറ്റവും പ്രയാസകരമായ കാ ര്യം. അതിനായിരുന്നു യേശുക്രിസ്തു ശ്രമിച്ചത്. എല്ലാവരെ യും രക്ഷിക്കാൻ എല്ലാവർക്കും എല്ലാമായി തീരാനുള്ള വിളിയാ ണ് വൈദികരുടെതെന്ന് രണ്ടാം വത്തിക്കാൻ കൗൺസിൽ പറയുന്നുണ്ട്. ദൈവജനത്തിന്റെ ഇടയിൽ നിന്നും വൈദികർ തെരഞ്ഞെടുക്കപ്പെടുന്നത്, ""ദൈ വജനത്തിൽ നിന്നും മനുഷ്യസമുദായത്തിൽ നിന്നും തന്നെയും അകന്നുനിൽക്കാൻ വേണ്ടിയല്ല. പ്രത്യുത ദൈവം തങ്ങളെ ഏല്പിച്ചിരിക്കുന്ന വേലയ്ക്ക് സമ്പൂർണ്ണമായി സ്വയം സമർപ്പിക്കാൻ വേണ്ടിയാണ്.''
അസത്യവും അനീതിയും കൂട്ടിക്കുഴച്ച് ആത്മീയതയുടെ സ്വർണ്ണതളികയിൽ വച്ച് ദൈവത്തിന് സമർപ്പിച്ച് ദൈവജന ത്തെ വഞ്ചിച്ചിരുന്ന ഫരിസേയർക്കും പുരോഹിത പ്രമാണികൾക്കും യഹൂദരുടെ മതസംവിധാനത്തിനും എതിരായിരുന്നു ക്രിസ്തുവെന്ന പുരോഹിതൻ. സിനഗോഗിന് അകത്തല്ല, അതിനു പുറത്തെ തെരുവുകളിലാണ് യേശു പ്രസംഗിച്ചത്. മോശ വഴി ദൈവം നല്കിയ കല്പനകളെയും ലേവ്യരുടെ പുസ്തകത്തിൽ പൗരോഹിത്യം ഇസ്രായേൽക്കാരുടെ പുറത്ത് കെട്ടിവച്ച മനുഷ്യത്വരഹിതമായ എല്ലാ നിയമങ്ങളെയും നഖശിഖാന്തം എതിർത്ത പ്രവാചക ശബ്ദമായിരുന്നു യേശുക്രിസ് തുവിന്റേത്. വേശ്യയുടെ അടു ത്ത് സുഖിക്കാൻ പോയവർ തന്നെ അവളെ മോശയുടെ നിയമപ്രകാരം കല്ലെറിയാൻ കൊണ്ടുവന്നപ്പോൾ യേശുവിലെ മനുഷ്യപുത്രൻ വിളിച്ചു പറഞ്ഞു, ""നിങ്ങളിൽ പാപമില്ലാത്തവർ ആദ്യം അവളെ കല്ലെറിയട്ടെ.'' തങ്ങളുടെ പാപത്തിന്റെ പുറത്ത് ആത്മീയതയുടെ തൊങ്ങലുകൾ വച്ച കുപ്പായമിട്ടാൽ ഞങ്ങൾക്ക് ആരെ വേണമെങ്കിലും വിധിക്കാനും വധിക്കാ നും സാധിക്കുമെന്ന പൗരോഹിത്യത്തിന്റെ കാപട്യത്തെയാണ് മനുഷ്യപുത്രൻ തച്ചുടച്ചത്.
ലൂക്കായുടെ സുവിശേഷത്തിലെ രക്തസ്രാവക്കാരി സ്ത്രീയുടെ സംഭവത്തിലൂടെ ലേവ്യരുടെ പുസ്തകം സ്ത്രീകളുടെമേൽ കെട്ടിവച്ച അനീതിയുടെ നിയമത്തെ എത്ര സുന്ദരമായാണ് യേശുക്രിസ്തു വലിച്ചുകീറിയതെന്ന് മനസ്സിലാകും. രക്തസ്രാവക്കാരി സ്ത്രീ സാധാരണ സ്ത്രീയല്ല. സ്ത്രീകളെ ശുദ്ധതയുടെ നെറികെട്ട നിയമത്തിൽ കുരുക്കി ചൂഷണം ചെയ്യുന്ന യഹൂദ നിയമസംഹിതയുടെ ഇരുമ്പറകളെ ആത്മശക്തികൊണ്ട് തകർത്ത് പുറത്തേക്കിറങ്ങിയവളാണ്. രക്തസ്രാവമുള്ള സ്ത്രീ നിൽക്കുന്നിടവും ഇരിക്കുന്നിടവും ഉപയോഗിക്കുന്ന വസ്ത്രങ്ങളും സ്പർശിക്കുന്നവയും അവളെ സ്പർശിക്കുന്നവരും അശുദ്ധരാകുമെന്ന ചിന്തയാൽ ഒറ്റപ്പെടുത്തപ്പെട്ടവളാണ്. ഭ്രഷ്ടിന്റെ ഇരുമ്പു ചങ്ങലകളെ പൊട്ടിച്ചെറിഞ്ഞ്, ജനക്കൂട്ടത്തിന്റെ എതിർപ്പുകളെ വകവയ്ക്കാതെ അവൾ യേശുക്രിസ്തുവിന്റെ വസ്ത്രത്തിന്റെ വിളുമ്പിൽ സ്പർശിച്ചു. യേശുവാകട്ടെ അവളുടെ സ്പർശം തിരിച്ചറിയുക മാത്രമല്ല, അവളുടെ കഥ പരസ്യമാക്കി അവളെ സ്പർശിച്ചു വർഷങ്ങളായി നീണ്ടു നിന്ന അശുദ്ധിയുടെയും അസ്പർശ്യതയുടെയും നിയമത്തെ ഇല്ലായ്മ ചെയ്തു. അടിച്ചമർത്തപ്പെടുന്ന സ്ത്രീകളുടെ കാര്യത്തിൽ ഇന്നും ചങ്കൂറ്റമുള്ള വൈദികർ, പ്രവാചകധീരതയോടെ ഇടപെടുമ്പോൾ അവർ യേശുക്രിസ്തുവിന്റെ സമാനതകളില്ലാത്ത സ്നേഹം അതിതീവ്രമായി ജീവിക്കുവാൻ ശ്രമിക്കുന്നവരാണ്.
1995-ൽ അമേരിക്കയിലെ വൈദികർക്കുവേണ്ടിയുള്ള ദേശീയ സമിതിയിൽ കർദ്ദിനാൾ ജോസഫ് ബെർണാർഡിൻ അവതരിപ്പിച്ച പ്രബന്ധത്തിന്റെ തലക്കെട്ട് ഇങ്ങനെയായിരുന്നു, "വൈദികർ: മതനേതാക്കളും, ആത്മാക്കളുടെ ഭിഷഗ്വരന്മാരും.' അദ്ദേഹം പറഞ്ഞു, "യേശു ക്രിസ്തുവിന്റെ വൈദികർ ദൈവത്തിന്റെ രഹസ്യം പേറുന്നവനും മറ്റുള്ളവരെ ആ രഹസ്യത്തിലേക്കു നയിക്കുകയും ചെയ്യുന്നവരാണ്. ദൈവജനത്തെ ദൈവത്തിന്റെ ഹൃദയത്തിലേക്കടുപ്പിക്കാനുള്ള പ്രത്യേക ശക്തിയുള്ള വ്യക്തിയാണ് വൈദികൻ. ഇൗ കർത്ത വ്യം നിർവ്വഹിക്കുമ്പോഴാണ് വൈദികൻ ആധികാരികതയുള്ളവനാകുന്നത്.' ചുരുക്കത്തിൽ വൈദികൻ ദൈവരഹസ്യങ്ങൾ സ്വന്തം ശരീരത്തിൽ വഹിക്കുന്നവനും, ആത്മാക്കളുടെ വൈദ്യനും, വചനത്തിന്റെ പ്രഘോഷകനുമാണ്. ഇൗ മൂന്നു കർത്തവ്യങ്ങളും വൈദികന്റെ ജീവിതത്തിന്റെ പൊരുളാണ്. യേശുവി ന്റെ പ്രതിപുരുഷന്മാർ എന്ന നിലയിൽ അവർക്ക് ഒരു കാലത്ത് സമൂഹത്തിൽ വലിയ സ്ഥാനം നല്കിയിരുന്നു. അവരുടെ ഭാഷ യും വേഷവും ദൈവികമായ പരിപ്രേഷ്യം നല്കിയിരുന്നു. ഇടവകയിൽ ഏറ്റവും നല്ല രീതിയിൽ ജീവിക്കുന്നവരും ഏറ്റവും സന്തോഷമുള്ളവരും ഏറ്റവും കൂടുതൽ അധികാരം ഉള്ളവരും വൈദികരായിരുന്നു. അവർക്ക് അറിയാൻ പാടില്ലാത്ത വിഷയങ്ങൾ ഇല്ലായിരുന്നു. ഏറ്റവും നല്ല വിദ്യാഭ്യാസവും ഉയർന്ന ജീവിതാന്തസ്സും വൈദികർക്കുണ്ടായിരുന്നു. അവർ ദൈവികമായ തിരുകർമ്മങ്ങൾ അല്ലെങ്കിൽ പൂജകൾ അർപ്പിക്കുന്ന സ്വർഗീയരായ മനുഷ്യർ. ജനങ്ങൾ അവരുടെ മുമ്പിൽ മുട്ടുകുത്തി നിന്ന് സംസാരിച്ച കാല മുണ്ടായിരുന്നു.
പക്ഷേ, രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ കാലഘട്ടത്തിലേക്കായപ്പോൾ ആഗോള തലത്തിൽ രാഷ്ട്രീയ സാമൂഹിക സംസ്കാരത്തിൽ വിപ്ലവകരമായ മാറ്റങ്ങൾ ഉണ്ടായി. അതുവരെ ഒരു ഇടവകയിൽ വൈദികനായിരുന്നു ഏറ്റവും കൂടുതൽ അറിവും വിദ്യാഭ്യാസമുള്ളവനായിരുന്നെങ്കിൽ ജനങ്ങളുടെ ഇടയിൽ അതിലും കൂടുതൽ പഠിപ്പുള്ളവരും ജനാധിപത്യ ലോകത്തോടു തുറവിയുള്ളവരും ദൈവികമായ കാര്യങ്ങളുടെ യുക്തിയും കാര്യകാരണങ്ങളും അന്വേഷിക്കുന്നവരും വർദ്ധിച്ചു. വൈദികരുടെ ജീവിത രീതികളിലും വളരെയധികം മാറ്റങ്ങൾ വന്നു. ഇൗ മാറ്റങ്ങൾ ഉൾക്കൊള്ളാൻ രണ്ടാം വത്തിക്കാൻ കൗൺസിൽ ഒരു പരിധി വരെ ശ്രമിച്ചതിന്റെ ഭാഗമാണ് വൈദികരെക്കുറിച്ചും മെത്രാനെക്കുറിച്ചും സന്ന്യാസത്തെക്കുറിച്ചുമെല്ലാം രണ്ടാം വത്തിക്കാൻ കൗൺസിലിൽ പ്രബോധനങ്ങൾ അവതരിപ്പിച്ചും പ്രസിദ്ധീകരിച്ചതും.
രണ്ടാം വത്തിക്കാൻ കൗ ൺസിലിനുശേഷം വൈദികരു ടെ അനന്യതയ്ക്ക് തന്നെ വലിയ മാറ്റം വന്നു. ജെയിംസ് ബെസിക്കിന്റെ ഭാഷയിൽ, ഉന്നതമായ പീഠത്തിൽ നിന്നും വൈദികൻ താഴെക്കിറങ്ങി (ളൃീാ ജലറലമെേഹ ീേ ജമൃശേരശുമശേീി), ക്ലാസിക്കൽ പ്രസംഗകൻ എന്ന നിലയിൽ നിന്നും കാലഘട്ടത്തിനോട് സംവദിക്കുന്ന സന്ന്യാസിയായി രൂപാന്തരം പ്രാപിച്ചു (ളൃീാ രഹമശൈരമഹ ുൃലമരവലൃ ീേ രീിലോുീൃമൃ്യ ാ്യമെേഴീഴൗല), എല്ലാം സ്വയം ചെയ്യുന്ന രീതിയിൽ നിന്നും എല്ലാവരെയും സഹകരിപ്പിക്കുന്ന ജീവിതശൈലി സ്വീകരിച്ചു (ളൃീാ ഹീില ൃമിഴലൃ ്യെേഹല ീേ ഇീഹഹമയീൃമശേ്ല ാശിശൃെ്യേ), ആശ്രമബന്ധമായ ആദ്ധ്യാത്മികതയിൽ നിന്നും സെക്കുലർ ആത്മീയതയിലേക്ക് ചുവടു മാറി (ളൃീാ മ ാീിമശെേര ുെശൃശൗേമഹശ്യേ ീേ മ ലെരൗഹമൃ ുെശൃശൗേമഹശ്യേ), ആത്മാക്കളെ രക്ഷിക്കുന്നതിൽ നിന്നും ജനങ്ങളെ വിമോചിപ്പിക്കുന്നതിലേക്ക് തിരിഞ്ഞു (ളൃീാ ടമ്ശിഴ ടീൗഹ ീേ ഘശയലൃമശേിഴ ജലീുഹല). തോമസ് റോഷ് പറയുന്നു, പൂജാവിധികൾ കല്പിക്കുകയും പരികർമ്മം ചെയ്യുന്ന ശൈലിയിൽ നിന്നും (ഇൗഹശേര ാീറലഹ ീള ുൃശലവെേീീറ) വൈദികൻ ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങുന്ന, പ്രായോഗികതയിൽ ഉൗന്നിയ മറ്റുള്ളവ രുടെ ദാസനെന്ന നിലയിൽ ചെ യ്യുന്ന നേതൃത്വ ശൈലി (ടലൃ്മി േഹലമറലൃവെശു) സ്വീകരിച്ചു.
ഇൗ പുതിയ അനന്യതാബോധം, ബൈബിൾ വിരുദ്ധമല്ലെന്ന് മാത്രമല്ല കൂടുതൽ ബൈബിളധിഷ്ഠിതമാണ്. ക്രി സ്തുവിന്റെ പൗരോഹിത്യം ഒരു നിശ്ചിത സ്ഥലത്ത് പ്രത്യേക സമയത്ത് ജനങ്ങളെ സേവിക്കുന്ന രീതിയല്ലായിരുന്നു. വേശ്യകളുടെയും ചുങ്കക്കാരുടെയും സമൂഹത്തിൽ ഭ്രഷ്ട് കല്പിക്കപ്പെട്ടവരുടെയും ഇടയിലേക്ക് ദാസനെ പോലെ കടന്നു ചെന്ന് അവസാനം തന്റെ ശിഷ്യന്മാരുടെ പാദാന്തികത്തിൽ ഇരുന്ന് കാലുകൾ കഴുകി തുടച്ച് കാൽവരിയിലെ കുരിശിൽ അവഹേളിതനായി സ്വയം ബലിയർപ്പിക്കുന്ന ജീവിതശൈലിയായിരുന്നു അവന്റേത്. ഇൗ ശൈലിയാണ് ഇന്നും പൗരോഹിത്യത്തിനും അടയാള വും അനന്യതയും നല്കുന്നതെന്ന് ഉറച്ചു വിശ്വസിക്കുന്നവരിൽ ഒരാളാണ് ഇൗ ലേഖകൻ. അത്തരം ജീവിതശൈലിയിൽ അധികാരത്തിനുള്ള മോഹമോ മോഹഭംഗങ്ങളോ ഇല്ല, പണത്തിനുള്ള ആർത്തിയോ അപകടമോ ഇല്ല. ജീവിതം വേദവ്യാ പാരന്യാസവും, ലോകവ്യാപാരന്യാസവുമായി മാറുന്നതിവിടെയാണ്. വ്യക്തിപരമായ ധ്യാനത്തിലൂടെ മനനം ചെയ്തെടുത്ത ദൈവവചനം സ്വന്തം ജീവിതത്തിൽ പകർത്തിയെഴുതി ലോ കവ്യാപാരങ്ങൾ പോലും ദൈവത്തിനും ന്യാസം ചെയ്യുന്ന ത്യാ ഗോജ്ജ്വലമായ ശൈലിയാണിത്. വൈരുദ്ധ്യമെന്ന് പറയട്ടെ യാഥാസ്ഥികതയുടെ മുഖംമൂടിയണിഞ്ഞവർക്കും പൗരോഹിത്യത്തിന്റെ പൂർണ്ണത അവകാശപ്പെടുന്നവർക്കും പലപ്പോഴും ഇൗ ശൈലി സ്വീകാര്യമാകാറില്ല.
കർദ്ദിനാൾ സുഹാർഡ് പറയുന്നു, ""ഒരു വൈദികൻ ഇൗ ലോകത്തിനു നല്കേണ്ട ആദ്യ ത്തെ സേവനം സത്യം പറയു ക'' എന്നതാണ്. പക്ഷേ അനുസരണത്തിന്റെയും സഭാഘടനയുടെയും ഉള്ളിൽ കിടന്നു ഞെരിപിരികൊള്ളുന്ന പൗരോഹിത്യത്തിന് സത്യത്തെ സേവിക്കാൻ അത്ര എളുപ്പമല്ല. പ്രസി ദ്ധ ദൈവശാസ്ത്രജ്ഞനായ ബെർനാർഡ് ഹെയറിംഗ് പറയുന്നു, ""കേവലം ശുദ്ധമായ ഫോമിൽ സമർപ്പിതരുടെ അനുസരണവ്രതം ദൈവത്തോടു മാത്രമാണ്. പക്ഷേ ദൈവത്തി ന്റെ വെളിപാട് മാധ്യസ്ഥരിലൂടെ ആയതുകൊണ്ട് വിശ്വാസ സത്യങ്ങൾ അറിയുന്നതിന് അവർ ആവശ്യമാണ്. പക്ഷേ വിശ്വാസത്തിന്റെ അർത്ഥവും സമർപ്പിതരുടെ അനുസരണവും പ്രബോധനങ്ങളുടെ ബലത്തിൽ പൂർണ്ണ വിധേയത്വം കാണിക്കണമെന്ന് അധികാരികൾ പിടിവാശി പിടിക്കുമ്പോൾ സമർപ്പിത ജീവിതത്തിൽ അനുസരണവ്രതം സംഘർഷത്തിനിടവരുത്തുന്നു.'' ആ സംഘർഷത്തിൽ പൗരോഹിത്യത്തിന്റെയും സമർപ്പിത ജീവിതത്തിന്റെയും ആഴവും അർത്ഥവും നഷ്ടപ്പെടുന്നവരുടെ കണ്ണുനീർ സ്ഥാപനവത്ക്കരണത്തിന്റെ പാറമേൽ വീണുടയുകയാണ്.
സത്യത്തിന്റെ കൂടെ നിൽ ക്കാനും സത്യത്തിനും വേണ്ടി മരിക്കാനും തയ്യാറാകുമ്പോഴാണ് വൈദികരുടെ ജീവിത വിളി പൂർണ്ണതയിലെത്തുക. പക്ഷേ സഭയ്ക്കുള്ളിൽ സത്യം പലപ്പോഴും അധികാരമുള്ളവർ വ്യാഖ്യാനിക്കുമ്പോൾ, അനുസരണത്തിന്റെ പേരിൽ അസത്യങ്ങളെയും അനിഷ്ടങ്ങളെയും ചുമക്കേണ്ടി വരുമ്പോൾ വൈ ദിക ജീവിതത്തിലുണ്ടാകുന്ന വ്യഥകൾ അത്ര നിസ്സാരമൊന്നുമല്ല. കാലഘട്ടത്തിന്റെ വെല്ലുവിളികൾ ധാരാളം ഉള്ളപ്പോൾ പാറപോലെ ഉറച്ച സഭയ്ക്കുള്ളിൽ പോലും അസത്യവും അനീതിയും അരങ്ങുവാഴുമ്പോൾ, അധികാരത്തിന്റെ ആൾബലം ഉപയോഗിച്ച് ഏ തൊരു അസത്യത്തെയും സത്യമായി അവതരിപ്പിക്കുമ്പോൾ സത്യത്തിനുവേണ്ടി ഇറങ്ങി തിരിച്ച് ജീവിതം അർപ്പിച്ച വൈദികർ നിരാശയിലേക്ക് കൂപ്പുകുത്താം.
മെത്രാന്മാർ എന്താണ് തങ്ങളിൽ നിന്ന് ആഗ്രഹിക്കുന്നതെന്നും ജനങ്ങൾ എന്താണ് ആഗ്രഹിക്കുന്നതെന്നും മനസ്സിലാക്കി പ്രവർത്തിക്കാൻ ശ്രമിക്കുന്ന വൈദികർക്ക് പലപ്പോ ഴും സ്വന്തം വ്യക്തിത്വത്തിന്റെ സമഗ്രതയ്ക്ക് അനുസരിച്ച് പ്രതികരിക്കാൻ സാധിക്കാതെ പോകാം. ദൈവിക മനുഷ്യനെന്ന നിലയിലും ദൈവവചനത്തിന്റെ പ്രഘോഷകനെന്ന നിലയിലും ഇത് അവന്റെ വ്യക്തിത്വത്തെ ബാധിക്കുകയും ജീവി ത സംതൃപ്തിക്കു വിഘാതമാകുകയും ചെയ്യുന്നു.
സംഘർഷങ്ങളുടെയും സങ്കടങ്ങളുടെയും നടുവിൽ ""ഇത് എന്റെ ശരീരമാകുന്നു, നിങ്ങളെടുത്തു ഭക്ഷിക്കുവിൻ', "ഇത് എന്റെ രക്തമാകുന്നു, നി ങ്ങൾ വാങ്ങി പാനം ചെയ്യുവിൻ' എന്ന് വൈദികനിലെ അർപ്പകൻ യേശുക്രിസ്തുവിന്റെ പ്രവൃത്തിയെ തന്റെ ജീവിതത്തിലൂടെ പൂർത്തിയാക്കുമ്പോൾ തന്റെ അനന്യതയുടെയും സമർപ്പണത്തിന്റെയും ജ്വലിക്കുന്ന അഗ്നി അവന്റെ സിരകളിൽ ഹോമങ്ങളായി ഉയരുന്നു. സത്യത്തിന്റെ കർമ്മയോഗിയായി, ധർമ്മത്തി ന്റെ കാവൽക്കാരനായി, സ്നേഹത്തിന്റെ ശുശ്രൂഷകനായി വൈദികൻ അൾത്താരയിലേക്ക് കയറുകയും അവിടെയുള്ള ജീവന്റെ നിർത്ധരിയിൽ നിന്നും പാനം ചെയ്ത് ജീവിതം ഒരു യജ്ഞമാ യി മാറ്റുകയും ചെയ്യുന്നു. അതാ ണ് അത്യാധുനികതയിൽ വൈദികന്റെ വിളിയുടെ നിയോഗവും ചാരിതാർത്ഥ്യവും.
റവ. ഡോ. കുര്യാക്കോസ് മുണ്ടാടൻ