നാം വിശ്വസിക്കുന്ന ദൈവമാണ് സർവ പ്രപഞ്ചത്തെയും,ഭൂമിയെയും അതിലെ സർവ ചരാചരങ്ങളെയും,സൃഷ്ടിച്ചതും പരിപാലിക്കുന്നതും എങ്കിൽ,അവനാണ് ഈ പ്രപഞ്ചത്തിലെ കോടാനുകോടി ഗോളങ്ങളെ അതിന്റെ ഭ്രമണപഥത്തിൽ നിന്നു ഒരിഞ്ചു പോലും മാറാതെ ശൂന്യതയിൽ തൂക്കി നില നിർത്തുന്നതെങ്കിൽ,ആയിരക്കണക്കിന് വർഷങ്ങളായി അതിൽ ഒരു പിഴവും ഒരിക്കൽ പോലും അവന് സംഭവിച്ചിട്ടില്ലെങ്കിൽ- തീർച്ചയായും എന്നെ എപ്പോഴും പരിപാലിക്കാൻ അവൻ പ്രാപ്തനാണെന്ന് വിശ്വസിക്കാനും,അവന്റെ കരങ്ങളിൽ എന്റെ ആത്മാവിനെ സുരക്ഷിതമായി സമർപ്പിക്കാനും കഴിയാതെ ഞാൻ ആകുലചിന്തകളാൽ വലയുന്നവനായി തീർന്നു പോകുന്നതു ആരുടെ കുഴപ്പമാണ്???