വിശുദ്ധ അന്തോണീസിന്റെ മാധ്യസ്ഥത്തിന് നന്ദി പറഞ്ഞുകൊണ്ട് പാവങ്ങളെ സഹായിക്കാൻ പലരും സംഭാവനകൾ നൽകുന്നു. ഇതിനെ സെന്റ് ആന്റണീസ് അപ്പം എന്ന് വിളിക്കുന്നു. സെന്റ് ആന്റണീസ് അപ്പത്തിന്റെ കഥ 1263-ൽ സെന്റ് ആന്റണീസ് ബസിലിക്കയ്ക്ക് സമീപം ഒരു പ്രിയപ്പെട്ട കുട്ടി മുങ്ങിമരിച്ചതോടെയാണ് ആരംഭിച്ചതെന്ന് പറയപ്പെടുന്നു. കുട്ടിയുടെ അമ്മ വിശുദ്ധ അന്തോണീസിന്റെ മാധ്യസ്ഥത്തിന് വേണ്ടി പ്രാർത്ഥിക്കുകയും കുട്ടിയെ തിരികെ ലഭിക്കുകയാണെങ്കിൽ, ദരിദ്രർക്ക് അപ്പമുണ്ടാക്കാൻ വേണ്ടി കുട്ടിയുടെ അത്ര തൂക്കം ധാന്യമായി നൽകുമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തു - വ്യാപകമായ ദാരിദ്ര്യത്തിന്റെ കാലത്ത് അത് വളരെ വലിയ ഒരു സമ്മാനമായിരുന്നു കുട്ടിക്ക് അത്ഭുതകരമായി ജീവൻ തിരിച്ചുകിട്ടിയപ്പോൾ, ആ സ്ത്രീ തന്റെ വാക്ക് പാലിക്കുകയും വിശുദ്ധ അന്തോണീസിന്റെ നാമത്തിൽ പാവപ്പെട്ടവർക്ക് ദാനം നൽകുന്ന പാരമ്പര്യം ആരംഭിക്കുകയും ചെയ്തു. ദരിദ്രരോടുള്ള ഔദാര്യത്തിന്റെയും ദാനത്തിന്റെയും മനോഹരമായ ഒരു പാരമ്പര്യമാണിത്. പാവപ്പെട്ടവരുടെ മധ്യസ്ഥാൻ വി അന്തോണീസ് പുണ്ണ്യാളൻ ആയതിനാൽ അന്തോണീസ് പുണ്യാളന്റെ നാമത്തിലാണ് ഇത് ചെയ്യുന്നത്.
പ്രഭാത പ്രാർത്ഥന ; 16-10 -2020
സഭാ വാർത്തകൾ | സെപ്റ്റംബർ 15;2020
പാദമുദ്രകൾ | ഈശോയുടെ ത്രേസ്യ | 15-1-2020
പരിശുദ്ധാത്മാവേ എഴുന്നെള്ളി ....
കൈത്തക്കാലം നാലാം ഞായർ (മത്താ13 : 44 - 52)