കൈ്രസ്തവ പൗരോഹിത്യം എക്കാലത്തെക്കാളും വലിയ വെല്ലുവിളികളെ നേരിടുന്ന ഒരു കാലമാണിത്. ലൈംഗിക അപവാദങ്ങൾ, രാഷ്ട്രീയപ്പോരുകൾ, സാമ്പത്തിക ക്രമക്കേടുകൾ, അധികാരദുർവിനിയോഗം മുതലായ പല കാര്യങ്ങളിലും പുരോഹിതസ്ഥാനികൾ പ്രതിസ്ഥാനത്ത് നിർത്തപ്പെട്ടിരിക്കുന്നു. മുമ്പൊന്നും ഇതൊന്നും സംഭവിച്ചിട്ടില്ല എന്നോ പുരോഹിതസ്ഥാനത്തിരിക്കുന്നവർ എല്ലാം ഇങ്ങനെയാണെന്നോ ആരും പറയുകയില്ലെങ്കിലും മുമ്പത്തെക്കാൾ പൊതുസമൂഹം കൈ്രസ്തവ പൗരോഹിത്യത്തെ സംശയദൃഷ്ടിയോടെ കാണുന്ന ഒരവസ്ഥ സംജാതമായിരിക്കുന്നു. മാധ്യമലോകം സ്വയം തൊഴിൽ കണ്ടെത്തുന്നതിന്റെ ഭാഗമാണിതൊക്കെ എന്ന് പറയുന്നവർ ഉണ്ടായിരിക്കാമെങ്കിലും കൈ്രസ്തവ പൗരോഹിത്യം വെല്ലുവിളികളുടെയും സാദ്ധ്യതകളുടെയും നിയോഗമായിട്ടെടുത്ത് ആത്മശോധന നടത്തി മുന്നോട്ടുതന്നെ പോകുവാൻ കാലം സൂചന നൽകുന്നു
""കൈ്രസ്തവ പൗരോഹിത്യം'' എന്ന പദപ്രയോഗത്തിന്റെ തന്നെ വേദാടിസ്ഥാനത്തിലും വേദശാസ്ത്രവെളിച്ചത്തിലും ഉള്ള സാധുതയെക്കുറിച്ച് പല ചർച്ചകളും നടന്നിട്ടുണ്ടെന്നും ഇന്നും അതു തുടരുന്നുവെന്നും നമുക്കറിയാം. പ്രസ്തുത ചർച്ചയിലേക്ക് കടക്കുവാൻ ഇവിടെ താത്പര്യമില്ല. എന്നാൽ കൈ്രസ്തവസഭാസമൂഹങ്ങളുടെ നേതൃത്വത്തെ സൂചിപ്പിക്കുന്ന ഒരു പദമായി കൈ്രസ്തവ പൗരോഹിത്യം തൽക്കാലം അതിന്റെ പരിമിതികളോടെ തന്നെ ഉപയോഗിക്കുകയാണിവിടെ.
യേശുക്രിസ്തു പന്ത്രണ്ട് അപ്പസ്തോലന്മാരെ തിരഞ്ഞെടുത്ത് അവരെ അവരുടെ നിയോഗം ഏല്പിച്ചു എന്നത് അനിഷേധ്യമായ വസ്തുതയാണ് (ഉദാ. മത്തായിയുടെ സുവിശേഷം 10-ാം അദ്ധ്യായം). യേശുക്രിസ്തുവിനുശേഷം, പന്തിരുവരുടെ സ്ഥാനവും ശുശ്രൂഷയും ആദിമസഭ പ്രത്യേക പ്രാധാന്യത്തോടെ കരുതിയെന്നതും അനിഷേധ്യമായ വസ്തുതയാണ് (ഉദാ. അപ്പ. പ്രവൃത്തികൾ 1:24 ""ശുശ്രൂഷയുടെയും അപ്പസ്തോലത്വത്തിന്റെയും സ്ഥാനം''). അപ്പസ്തോലന്മാർക്കുശേഷവും, സഭയിൽ പ്രിസ്ബിറ്ററന്മാരും എപ്പിസ്ക്കോപ്പമാരും ""അദ്ധ്യക്ഷ'' സ്ഥാനം തുടർന്ന് നിർവ്വഹിച്ചുവെന്നതും അനിഷേധ്യമായ വസ്തുതയാണ് (ഉദാ. അപ്പ. 20:17, 28; 1 തിമോ. 3:1; തീത്തോ. 1:5-9). ഇൗ ""അദ്ധ്യക്ഷ'' നിയോഗം, വിവിധ നാമങ്ങളിലും രൂപങ്ങളിലും വിവിധ കൈ്രസ്തവ സമൂഹങ്ങളിൽ തുടർന്നു വരുന്നുവെന്നതും അനിഷേധ്യമായ വസ്തുതയാണ്.
കൈ്രസ്തവ സമൂഹങ്ങളുടെ നേതൃത്വപരമായ അദ്ധ്യക്ഷസ്ഥാനം നിർവ്വഹിക്കുന്നതിനെ ""പൗരോഹിത്യം'' എന്നു വിളിക്കാമോ എന്നതിൽ തർക്കമുണ്ട്. യേശുക്രിസ്തുവിനെ ഹെബ്രായ ലേഖനത്തിൽ ""മൽ ക്കിസെദേക്കിന്റെ ക്രമപ്രകാരം മഹാപുരോഹിതൻ'' (5:10) എന്ന് വിശേഷിപ്പിക്കാറുണ്ട്. യേശുക്രിസ്തുവിന്റെ പൗരോഹിത്യത്തെ മാറാത്ത പൗരോഹിത്യം (ഹെബ്രാ. 9:24) എന്നും വിശേഷിപ്പിക്കുന്നു. കൈ്രസ്തവ പൗരോഹിത്യം എന്ന പദപ്രയോഗത്തോട് അനുകൂലിക്കുന്നവർ പറയുന്നത് യേശുക്രിസ്തുവിന്റെ മാറാത്ത പൗരോഹിത്യത്തിലുള്ള പങ്കാളിത്തം ക്രിസ്തുവിന്റെ ശരിയായ സഭയ്ക്കുണ്ട് എന്നും അതുകൊണ്ട് സഭയ്ക്കുമുഴുവൻ വിശുദ്ധ പുരോഹിതന്മാരുടെ രാജകീയ പൗരോഹിത്യം അഥവാ പുരോഹിതരാഷ്ട്രം എന്ന പദവിയുണ്ടെന്നുമാണ് (ഉദാ. 1 പത്രോ. 2:5, 9). സഭയ്ക്കു മുഴുവനുമുള്ള പ്രതീകാത്മകമായ പൗരോഹിത്യപദവി രണ്ടുവിധത്തിൽ സഭ നിർവ്വഹിക്കുന്നു: ഒന്ന്, എല്ലാ സഭാംഗങ്ങൾക്കുമുള്ള പൊതു പുരോഹിത നിയോഗം, അതായത് മറ്റുള്ളവർക്കുവേണ്ടി ദൈവസന്നിധിയിൽ അഭയയാചനം നടത്തുന്ന പ്രതീകാത്മ പുരോഹിത ദൗത്യം. രണ്ട്, സഭയുടെ ശുശ്രൂഷാ നിർവ്വഹണത്തിൽ നേതൃത്വം കൊടുക്കുവാനുള്ള പ്രത്യേക പുരോഹിത ദൗത്യം. അതായത് പല അവയവങ്ങൾ സഭയാകുന്ന ശരീരത്തിൽ തലയുടെ സ്ഥാനത്ത് പ്രത്യേക പുരോഹിതദൗത്യം സഭാവൈദിക നേതൃത്വം നിർവ്വഹിക്കുന്നു. (പ്രത്യേക പുരോഹിതദൗത്യം യേശുക്രിസ്തു ആദ്യമായി വി. പത്രോസിനെ ഭരമേൽപിച്ചുവെന്നും, പത്രോസിന്റെ പിൻഗാമിയായ മാർപാപ്പായിലൂടെ അത് ബിഷപ്പുമാരിലേക്കും വൈദികരിലേക്കും വ്യാപരിക്കുന്നുവെന്നും കത്തോലിക്കാ സഭ പഠിപ്പിക്കുന്നുവെങ്കിൽ മറ്റ് എപ്പിസ്ക്കോപ്പൽ സഭകൾ അതിനെ അപ്പസ്തോല സമൂഹത്തിനു പൊതുവായുള്ളതും അവരിലൂടെ എപ്പിസ്ക്കോപ്പൽ സമൂഹത്തിനു പൊതുവായും ലഭ്യമായിട്ടുണ്ട്. അത് ബിഷപ്പുമാരിലേക്കും, വൈദികരിലേക്കും വ്യാപരിക്കുന്നുവെന്നും പഠിപ്പിക്കുന്നു.) അപ്പസ്തോലന്മാർ നിർവ്വഹിച്ച പ്രത്യേക ശുശ്രൂഷയെ ""പുരോഹിത'' ശുശ്രൂഷയായി വി. പൗലോസ് വിശേഷിപ്പിക്കുന്നുണ്ട് (റോമാ. 15:15). അത് ക്രിസ്തുവിന്റെ സ്ഥാനപതികളായി നിർവ്വഹിക്കുന്നുവെന്നും പൗലോസ് പറയുന്നു (2 കോ റി. 5:20). ""ദൈവിക കർമ്മങ്ങളുടെ ഗൃഹവിചാരകന്മാർ'' (1 കോറി. 4:1) ആയും ""ദൈവത്താൽ നിയമിക്കപ്പെട്ടവർ'' (1 കോറി. 12:28), ""ദൈവത്തിന്റെ കൂട്ടുവേലക്കാർ'' ആയും (1 കോറി. 3:9), ""നിരപ്പിന്റെ ശുശ്രൂഷക്കാർ'' (2 കോറി. 5:18) ആയും, സഭയാകുന്ന മന്ദിരത്തിന്റെ ""അടിസ്ഥാനം'' ആയും (എഫേ. 2:20), സഭയുടെ ""ശുശ്രൂഷകർ'' ആയും, അപ്പസ്തോലന്മാർ വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്. അവരുടെ പ്രത്യേക ശുശ്രൂഷയുടെ തുടർച്ച മൂപ്പന്മാരിലും (പ്രിസ്ബിറ്റർമാർ), മേൽവിചാരകരിലും (എപ്പിസ്കോപ്പോയ്) നിർവ്വഹിക്കപ്പെട്ടിരുന്നു (അപ്പ. 14:23; തീത്തോ. 1:5). ദൈവസഭയെ പരിപാലിക്കുവാനും (1 തിമോ. 3:1-7), കൈവയ്പിന്റെ ആധികാരികതയോടെ നയിക്കുവാനും (1 തിമോ. 4:14) അവരെക്കുറിച്ച് ഉദ്ദേശിക്കപ്പെട്ടിരുന്നു. ചുരുക്കത്തിൽ ഇടയൻ (1 പത്രോ. 5:1,2; എഫേ. 4:11; അപ്പ. 20:28-30), ഭരണം (1 തിമോ. 5:17; ഹെബ്രാ. 13:17), അനുഷ്ഠാനങ്ങളും മദ്ധ്യസ്ഥതയും (യാക്കോ. 5:14-18) പ്രത്യേക പൗരോഹിത്യപരമായ ചുമതലകളായി പുതിയ നിയമം വ്യക്തമാക്കുന്നു. സഭാംഗങ്ങൾ എല്ലാം പൊതുവിൽ സഭയുടെ രാജകീയ പൗരോഹിത്യത്തിൽ പങ്കുചേരുന്നുവെങ്കിലും, പ്രത്യേ ക ശുശ്രൂഷകൾക്ക് പ്രത്യേക വിളിയുണ്ടെന്നും പുതിയ നിയമം വ്യക്തമാക്കുന്നു (ഉദാ. എഫേ. 4:11-16; 1 കോറി. 12:4-11; 12:26-30; 14:23-26).
സഭയിലെ പ്രത്യേക പൗ രോഹിത്യധർമ്മം യേശുക്രിസ്തുവിന്റെ നിത്യമഹാപുരോഹിത സ്ഥാനത്തിനോ, ഏക മദ്ധ്യസ്ഥ പദവിക്കോ കോട്ടം വരുത്തുന്നില്ല. ""ഒരു ദൈവമെ യുള്ളൂ. ദൈവത്തിനും മനുഷ്യർക്കും മധ്യസ്ഥനായി ഒരുവനെയുള്ളൂ'' (1 തിമോ. 2:5) എന്ന വചനത്തിന്റെ അന്ത:സത്ത ഉൾക്കൊണ്ടുകൊണ്ടു തന്നെയാണ് കൈ്രസ്തവ പുരോഹിത ധർമ്മം നിറവേറുന്നത്. ഏകമദ്ധ്യസ്ഥനായ യേശുക്രിസ്തു തന്നെ, തന്റെ നാമത്തിൽ അപേക്ഷിക്കുവാനുള്ള (യോഹ. 16:24) മദ്ധ്യസ്ഥതാ ദൗത്യമാണ് സഭയ്ക്കു മുഴുവനും, പ്രത്യേകമായി, തിരഞ്ഞെടുത്തവർക്കും നൽകിയിട്ടുള്ളത്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, യേശുക്രിസ്തുവിന്റെ മദ്ധ്യസ്ഥതാ ദൗ ത്യത്തിലുള്ള പങ്കാളിത്തമാണ് സുതാര്യതയുടെ ഒരു പാരസ്പര്യമാണ്. സുതാര്യതയുടെ പാരസ്പര്യത്തിന്മേൽ ലൗകികതയുടെയും അധികാരത്തിന്റെയും ഇരുൾ പരക്കുമ്പോൾ, ""ശൂന്യമാകുന്ന മ്ലേച്ഛത നിൽക്കരുതാത്തിടത്തു നിൽക്കു ന്ന'' (മർക്കോ. 13:14) അവസ്ഥ സംജാതമാകുന്നു. മുമ്പത്തെക്കാളൊക്കെ ഏറെയായി നമ്മു ടെ കാലഘട്ടത്തിൽ കൈ്രസ്തവ പൗരോഹിത്യം വെല്ലുവിളി കളെ നേരിടുകയാണ് എന്ന വസ്തുതയുടെ അടിസ്ഥാനത്തിൽ ചില നിരീക്ഷണങ്ങളിലേ ക്ക് നീങ്ങാൻ ശ്രമിക്കട്ടെ. ഇൗ നിരീക്ഷണങ്ങൾ പൗരോഹിത്യത്തിന്റെ ആഭ്യന്തരവും ബാഹ്യവുമായ വെല്ലുവിളികളെക്കുറിച്ചാണ്.
1. പൗരോഹിത്യത്തിന്റെ ആഭ്യന്തര വെല്ലുവിളികൾ
പൗരോഹിത്യത്തിന്റെ പാത ആഭ്യന്തരവും ബാഹ്യവുമായ വെല്ലുവിളികൾ നിറഞ്ഞതാണ്. ആഭ്യന്തര വെല്ലുവിളികൾ പുരോഹിതസ്ഥാനികളുടെ വികലസാക്ഷ്യങ്ങളാണ്. ലൈംഗിക അപവാദങ്ങൾ, സാമ്പത്തികക്രമക്കേടുകൾ, സുഖലോലുപത, രാഷ്ട്രീയകള്ളക്കളികൾ, മുതലായവയിൽ ചില പുരോഹിതസ്ഥാനികളെങ്കിലും പെട്ടുപോകുമ്പോൾ പൗരോഹിത്യത്തെ ഒന്നടങ്കം പ്രതിക്കൂട്ടിലാക്കുന്ന പ്രവണത കാണുന്നുണ്ട്. ലൈം ഗിക അപവാദങ്ങൾ അവിവാഹിതരായ വൈദികസ്ഥാനികളെ ക്കുറിച്ചു മാത്രമല്ല വിവാഹിതരെക്കുറിച്ചും ഉണ്ടായിട്ടുണ്ട്. സ്ത്രീകളുമായിട്ടുള്ള ബന്ധത്തിൽ മാത്രമല്ല സ്വവർഗ്ഗബന്ധത്തിലും മുതിർന്നവർ മാത്രമല്ല കുട്ടികളും വിധേയരായ അപവാദകഥകൾ ധാരാളം കേൾക്കുമ്പോൾ നിഷ് കളങ്കരും സാധാരണക്കാരും പകച്ചു പോകുന്നതു സത്യമാണ്. വിദേശപ്പണം, നിർമ്മാണ ഇടപാടുകൾ, ഭൂമിക്കച്ചവടം, ചാരിറ്റി പ്രോജക്ടുകളുടെയും ട്രിപ്പുകളുടെയും തിരിമറികൾ മുതലായവയിൽ അറിഞ്ഞും അറിയാതെയും ഉൾപ്പെടുന്ന പുരോഹിതസ്ഥാനികളും കുറവല്ല. സാധാരണവും ചിലപ്പോൾ ദരിദ്രവുമായ ചുറ്റുപാടുകളിൽ നിന്ന് ""ദൈവവിളി''യുടെ പടവുകൾ ചവിട്ടിക്കയറി ആഢംബര വാഹനങ്ങളും വാസസ്ഥലങ്ങളും തേടി അതിസുഖലോലുപരായി മാറുന്ന ""ദൈവദാസ''ന്മാരും ധാരാളമുണ്ട്. വാചാലതയും വക്രതയും കൊണ്ട് രാഷ്ട്രീയക്കാരുമായി ചേർന്ന് വോട്ട് ബാങ്കുകളുടെ മൊത്തവ്യാപാരം നടത്തുന്ന വൈദികസ്ഥാനികളുടെ രാഷ്ട്രീയക്കളികളും സാധാരണമാകുന്നു. ഇങ്ങനെയുള്ളവർ എക്കാലവും ഉണ്ടെന്നും, പന്ത്രണ്ട് അപ്പസ്തോലന്മാരിൽ ഒരാൾ മുതൽ എന്നും ചിലരൊക്കെ അങ്ങനെ ആയിക്കൂടെന്നില്ലെന്നും പറയാമെങ്കിലും, ചിലപ്പോൾ അധ:പതനം അത്യാപത്ക്കരമാവുന്നുവെന്ന് പറയാതിരിക്കാനും വയ്യ. അതിവർഷം ഉണ്ടായപ്പോൾ പ്രളയവും ഉണ്ടായിട്ടുണ്ടെങ്കി ലും, 2018-ലെ പ്രളയം വേറിട്ടുനിൽക്കുന്നു; അതുപോലെ തന്നെ 2018-ലെ കേരളപൗരോ ഹിത്യവിരുദ്ധ പ്രളയവും വേറിട്ടു നിൽക്കുന്നു!
എന്താണ് സംഭവിച്ചത്? പൗരോഹിത്യത്തിന്റെ "ശുശ്രൂഷാ' സങ്കല്പം, "അധികാരഘടന'കളിൽ ഉടക്കിപ്പോയിയെന്നാ ണ് തോന്നുന്നത്. യേശുക്രിസ്തു അപ്പസ്തോലന്മാർക്കു ശുശ്രൂഷയുടെ അന്ത:സത്തയെന്തെന്ന് ഉപദേശിച്ചു കൊടുക്കുന്നത് ഇപ്രകാരമാണ്; ""യേശു അവരെ അടുത്തു വിളിച്ചു; ജാതികളുടെ അധിപന്മാർ അവരിൽ കർത്തൃത്വം ചെയ്യുന്നു എന്നും മഹത്തുക്കൾ അവരുടെമേൽ അധികാരം നടത്തുന്നു എന്നും നിങ്ങൾ അറിയുന്നു. നിങ്ങളിൽ അങ്ങനെ അരുത്; നിങ്ങളിൽ മഹാൻ ആകുവാൻ ഇച്ഛിക്കുന്നവൻ എല്ലാം നിങ്ങളുടെ ശുശ്രൂ ഷക്കാരൻ ആകണം. നിങ്ങളിൽ ഒന്നാമൻ ആകുവാൻ ഇച്ഛിക്കുന്നവനെല്ലാം നിങ്ങളുടെ ദാസൻ ആകണം. മനുഷ്യപുത്രൻ ശുശ്രൂഷ ചെയ്യിപ്പാനല്ല ശുശ്രൂഷിക്കുവാനും അനേകർക്കുവേണ്ടി തന്റെ ജീവനെ മറുവിലയായി കൊടുപ്പാനും വന്നതുപോലെ തന്നെ എന്നു പറ ഞ്ഞു'' (മത്താ. 20:25-28).
യേശുക്രിസ്തു ഉദ്ദേശിച്ചത് ശുശ്രൂഷിക്കുന്നതിന്റെ ആധികാരികത ആയിരുന്നുവെങ്കിൽ, പൗരോഹിത്യഘടനകൾ ലക്ഷ്യമിട്ടത് അനുസരിപ്പിക്കുന്നതിന്റെ അധികാരം ആയി മാറിപ്പോയി. പൗരോഹിത്യഘടനകളിൽ യാന്ത്രികവും, മാന്ത്രികവും, താന്ത്രികവുമായ കർമ്മാനുഷ്ഠാനങ്ങൾക്ക് സ്വീകാര്യത ഏറിയതോടെ പുതിയ സമവാക്യങ്ങൾ രൂപപ്പെട്ടു. അകത്തെന്തു ചീ ഞ്ഞുനാറിയാലും, പുറത്ത് അതിനെ മൂടിവച്ച് സുഗന്ധലേപനം നടത്തുവാനാകുമെന്ന് പലർക്കും തോന്നി. ഇങ്ങനെ മൂടിവച്ച പുറന്തോടുകൾ ചിലത് ഉടഞ്ഞതിനെ ദൈവനീതിയുടെ ഇടപെടലായി കണ്ടാൽ മതി.
പൗരോഹിത്യത്തിനും സന്യസ്ത ജീവിതത്തിനും ഉണ്ടായിട്ടുള്ള ആഭ്യന്തര വെല്ലുവിളിയെ നേരിടുവാൻ ഒരേ ഒരു അവബോധത്തിന്റെ ആത്മാർ ത്ഥ ജീവിതശൈലിക്കേ പറ്റൂ. അതിന്റെ പേരാണ് കൃപാവബോധം: സ്വന്തം കഴിവിലോ യോഗ്യതയിലോ അല്ല, ദൈവകൃപയിൽ മാത്രമാണ് തങ്ങൾ ഒാരോ നിമിഷവും ആയിരിക്കുന്നതും ശുശ്രൂഷ അനുഷ്ഠിക്കുന്നതും എന്ന അവബോധം. "ഇൗ ആത്യന്തശക്തി ഞങ്ങളുടെ സ്വന്തം എന്നല്ല, ദൈവത്തിന്റെ ദാനമത്രേ എന്നു വരേണ്ടതിനു ഇൗ നിക്ഷേപം ഞങ്ങൾക്കു മൺപാത്രങ്ങളിൽ ആകുന്നു ഉള്ളത്' (2 കോറി. 4:7). ഏതു നിമിഷവും ആരും ആത്മാവിൽ ആക്രമിക്കപ്പെടാവുന്ന അവസ്ഥയിലാണെന്ന ബോധ്യത്തിൽ, കൃപയിൽ നിലനിൽക്കുവാനും (അപ്പ. 13:43); കൃപ വിട്ടു പിന്മാറാതിരിക്കുവാനും (ഹെബ്രാ. 12:15-16); കൃപയെ വൃഥാവാക്കാതിരിപ്പാ നും (ഗലാ. 2:21) എളിമയും, അനുതാപവും ഉള്ള ദൈവവിളി ശ്രദ്ധിക്കും. 2. പൗരോഹിത്യത്തിന്റെ ബാഹ്യ വെല്ലുവിളികൾ
പൗരോഹിത്യത്തിന്റെ ബാഹ്യ വെല്ലുവിളികൾ പ്രധാനമായും മൂന്നു മേഖലകളിലുണ്ട്. 1. പാശ്ചാത്യ സെക്കുലറിസത്തിന്റെ സാംസ്ക്കാരികാധിനിവേശം 2. മാധ്യമ വിപ്ലവത്തിലെ മസാലപ്പെരുമ
3. സഭാ ഭരണസംവിധാനത്തിലെ ഹയരാർക്കി ശാക്തീകരണം.
മതവിരുദ്ധമായി രൂപപ്പെട്ട പാശ്ചാത്യ സെക്കുലറിസവും ഭാരതത്തിന് പണ്ടേ പരിചിതമായ മതസൗഹാർദ്ദ സെക്കുലറിസവും തമ്മിൽ വലിയ അന്തരമുണ്ട്. പാശ്ചാത്യ സാംസ്ക്കാരത്തിന്റെ അധിനിവേശത്തോടൊപ്പം പാശ്ചാത്യ സെക്കുലറിസം ഭാരതത്തിൽ പ്രബലപ്പെടുന്ന കാഴ് ചയാണ് ഇന്നുള്ളത്. പരിഷ് ക്കാരം എന്നു പറഞ്ഞാൽ പാശ്ചാത്യസംസ്ക്കാരമാണെന്നും, പാശ്ചാത്യസംസ്ക്കാരമെന്നാൽ മതവിരുദ്ധമോ മതനിഷേധമോ ആയിരിക്കണമെന്നുമുള്ള ഒരു ധാരണ വളരുമ്പോൾ മതത്തിന്റെ മൗലികമായ നന്മകളെപ്പോലും അവഗണിച്ച്, മതത്തെ മുഴുവൻ വികലമാക്കി കാണിക്കാൻ വ്യഗ്രതയേറുന്നു. നിക്ഷിപ്ത താല്പര്യക്കാരായ രാഷ്ട്രീയക്കാരും ഇൗ വ്യഗ്രതയെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. പൗരോഹിത്യത്തിന്റെ ശുശ്രൂഷാപരമായ ചൈതന്യം പോലും നിഷ്പ്രഭമാക്കപ്പെടുന്നു. ലോകമെമ്പാടും വിദ്യാഭ്യാസം, ആതുരശുശ്രൂഷ, അതിജീവനം മുതലായ മേഖലകളിൽ ആത്മാർ ത്ഥമായും നിസ്വാർത്ഥമായും പ്രവർത്തിക്കുന്ന ലക്ഷക്കണ ക്കിന് കൈ്രസ്തവ സന്യസ്ത രും പുരോഹിതരും അവരുടെ പ്രവർത്തനങ്ങൾ തുടരുവാൻ, വർദ്ധിച്ചുവരുന്ന പാശ്ചാത്യ സെക്കുലറിസത്തിന്റെ സാംസ്ക്കാരികാധിനിവേശം ഇന്ന് വലിയ വെല്ലുവിളിയായിരിക്കുന്നു. പൗരോഹിത്യത്തിലേക്കും സന്യസ്തജീവിതത്തിലേക്കും സമർപ്പിക്കുന്നവരുടെ സംഖ്യ അടുത്ത ഒരു ദശാബ്ദത്തിൽ ത്തന്നെ നിർണ്ണായകമായി കുറ യും എന്നതിന് സംശയമില്ല. അതുമൂലം ഉണ്ടാകുന്ന ദൂരവ്യാപകമായ പ്രത്യാഘാതങ്ങളും, ശൂന്യതയും സർക്കാരുകൾ ശമ്പളം കൊടുത്തു ലഭ്യമാക്കാവുന്ന പകരം - ശുശ്രൂഷകൾ കൊണ്ട് പരിഹരിക്കാവുന്നതല്ല. ഏറ്റവും ഭീകരമായ അവസ്ഥാ വിശേഷം മറ്റൊന്നു കൂടെയുണ്ട്. അടുത്തകാലം വരെ പുരോഹിതസ്ഥാനികളും സന്യസ്തരും, കൗൺസിലിങ്ങിലൂടെയും കുമ്പസാരത്തിലൂടെയും വ്യക്തിഗത ശുശ്രൂഷകളിലൂടെയും നൽ കിയ സേവനം ഇനി മുതൽ ഉപാധികളോടെയും മുൻകരുതലോടെയും ചെയ്യേണ്ടി വരുന്ന അവസ്ഥാവിശേഷമാണ്. പ്രാവിനെപ്പോലെ നിഷ്കളങ്കരായിരു ന്നാൽ പോരാ, പാമ്പിനെപ്പോലെ ബുദ്ധിയുള്ളവരും ആകണ മെന്ന യേശുക്രിസ്തുവിന്റെ വചനത്തിന്റെ പ്രസക്തി ഇവിടെ ഏറുന്നുവെന്നു തോന്നുന്നു.
രണ്ടാമത്തെ ബാഹ്യമായ വെല്ലുവിളി മാധ്യമവിപ്ലവത്തിലെ മസാലപ്പെരുമയാണ്. ഏതു മീഡിയയിലാണെങ്കിലും, പുതിയതും പുതുമയാർന്നതുമായ വാർത്താ ""രുചിക്കൂട്ടാ''ണ് വേണ്ടത്. ഏതാനും മണിക്കൂറുകൾ ആഘോഷിക്കുവാനായി തയ്യാറാക്കുന്ന തിരക്കഥകൾ മിക്കവാറും നല്ലൊരു ഭാഗവും ഭാവനാസൃഷ്ടിയായി മാറിപ്പോകുന്നതിൽ അതിശയിക്കാനില്ല. അതുകൊണ്ട് സത്യവും മിഥ്യ യും കൂടിക്കുഴഞ്ഞ്, പൗരോഹിത്യവും കൂദാശാനുഷ്ഠാനങ്ങളും (പ്രത്യേകിച്ച് കുമ്പസാരവും) പ്രതിക്കൂട്ടിലാക്കപ്പെടുന്നു. ലൈവായ സ്റ്റേജ് പെർഫോർമൻസ് കാണാൻ കൂടുന്നതിലും ആളുകൾ സെക്സ് സ്കാൻ ഡൽ ആരോപിതരെക്കുറിച്ചുള്ള വാർത്താചർച്ചയ്ക്ക് കൂടുന്നു. അങ്ങനെ "കാണാനാഗ്രഹിച്ചതും', "കേൾക്കാനാഗ്രഹിച്ചതും' മാദ്ധ്യമങ്ങളിൽ സമൃദ്ധിയോടെ വിളമ്പുവാൻ കഴിയുന്നു. ഫലമോ, പരിഹാസവും, സംശയദൃഷ്ടിയും, മുൻവിധികളും, പൗരോഹിത്യത്തിനും സന്ന്യാസസമർപ്പണത്തിനുമെ തിരെ കൂടുതലായി ഉണ്ടാകുന്നു.
മൂന്നാമത്തെ ബാഹ്യമായ വെല്ലുവിളി, സഭാഭരണസംവിധാനത്തിലെ ഹയരാർക്കി ശാക്തീകരണമാണ്. ഇതൊരു ആഭ്യന്തര കാര്യമല്ലേ എന്നു ചോദിച്ചേക്കാം. പക്ഷേ, യഥാർത്ഥ പൗരോഹിത്യത്തിന്റെ വേദവചനപ്രകാരവും വേദശാസ്ത്രപ്രകാരമുള്ള അവസ്ഥയെ തകർ ക്കുന്ന ബാഹ്യമായ ചില ഘടകങ്ങളുടെ അധാർമ്മിക സമ്മേളനമാണ് ഹയരാർക്കി ശാക്തീകരണം. ഹയരാർക്കി ശാക്തീകരണം എന്നു പറഞ്ഞാൽ, സഭാം ഗങ്ങളുടെ ശ്രേഷ്ഠമായ ദൈവജനമെന്ന സ്ഥാനത്തെ തൃണവൽഗണിച്ച് പുരോഹിതശ്രേ ണികളുടെ അധികാരവും ഏകപക്ഷീയമായ തീരുമാനവും അടിച്ചേൽപ്പിക്കുന്ന അവസ്ഥയെന്നർത്ഥം. ഇതുമൂലം, പ്രത്യക്ഷത്തിൽ അനുസരണവും അന്തരാളത്തിൽ അവമതിയും പുലർത്തുന്ന ഒരു ""ആടുസംസ്ക്കാരം'' ഉടലെടുക്കുന്നു. കാര്യസാദ്ധ്യത്തിനും നേട്ടങ്ങൾ ക്കുമായി തിരുമുമ്പിൽ സേവപിടിച്ച്, കപടമായ പുകഴ്ത്തലുകളുടെയും മിത്തുകൾ രൂപം പൂണ്ട് ഹയരാർക്കി ശാക്തീകരണത്തിന്റെ വക്താക്കളും സേവകരും ആകുമ്പോൾ ജനഹൃദയങ്ങളിൽനിന്ന് പുരോഹിതസ്ഥാനികളെ അടർത്തിമാറ്റുന്നു. ഇൗ അവസ്ഥാവിശേഷത്തോട് സാമാന്യജനത്തിനു ള്ള പ്രതിഷേധം അണപൊട്ടിയൊഴുകുവാൻ പുരോഹിതഗണത്തിൽ പ്പെട്ട ആരെയെങ്കിലും പ്രതിസ്ഥാനത്തു കണ്ടാൽ മതി.
പൗരോഹിത്യത്തിന്റെ പുത്തൻ സാദ്ധ്യതകൾ
വെല്ലുവിളികൾ ഏറെയുണ്ടെങ്കിലും, ക്രിസ്തുവിന്റെ ശുശ്രൂഷ നിർവ്വഹിക്കാൻ സന്നദ്ധനായ പുരോഹിതസ്ഥാനിക്ക് കുരിശെടുത്ത് പിന്നാലെ പോകുവാൻ സാദ്ധ്യതകളും ഏറെയുണ്ട്. പിരിമുറുക്കവും, ആകുലത യും, മന:ത്തകർച്ചയും, കുറ്റവാസനയും, കാമാവേശവും, ഭയ വും, അരക്ഷിതാവസ്ഥയും, അക്രമാസക്തിയും, മതതീവ്രവാദവും ഏറുന്ന ലോകത്ത് ക്രിസ്തുവിന്റെ സാന്നിദ്ധ്യമാകുവാൻ എത്രയെത്ര സാദ്ധ്യതകളാണെന്ന് ബിഷപ്പ് ഫുൾട്ടൻ ജെ. ഷീൻ ആദ്ദേഹത്തിന്റെ ""പു രോഹിതൻ അവനു സ്വന്തമല്ല'' എന്ന ഗ്രന്ഥത്തിൽ പറയുന്നു. ""അൾത്താര മുന്നിലും, കുമ്പസാരക്കൂട്ടിലും, സുവിശേഷപീഠത്തിലും വൈദികനായ എന്നിൽ വിശ്വാസികൾ യേശുവിനെ കാണുന്നു'' എന്ന് അദ്ദേഹം എടുത്തു പറയുന്നു. പുരോഹിതനെ നിർവീര്യനും ഭീരുവും അപഹാസ്യനും ആക്കുവാൻ സാത്താൻ തന്ത്രങ്ങൾ പയറ്റു ന്നു എന്ന് ഉറപ്പിക്കാമെങ്കിലും, പുരോഹിതനിലെ സ്വയം ബലിയായിത്തീരുമ്പോഴുള്ള മുറിവുകൾ വചനത്തിന്റെ പ്രഭയിൽ തിളങ്ങുന്നത് എങ്ങനെയെന്ന് ബിഷപ്പ് ഷീൻ വ്യക്തമാക്കുന്നത് ഒരു നിമിഷം ശ്രദ്ധിക്കാം:
1) ഉള്ളിലെ അഗ്നി കെടാതിരിക്കട്ടെ. ""യാഗപീഠത്തിന്മേൽ അഗ്നികെട്ടുപോകാതെ എപ്പോ ഴും കത്തിക്കൊണ്ടിരിക്കേണം'' (ലേവ്യ. 6:13). 2) നുറുങ്ങലിന്റെ നിരന്തര അനുഭവം പ്രതീക്ഷിക്കുക. ""അത് കഷണം കഷണമായി നുറുക്കി അതിന്മേൽ എണ്ണ ഒഴിക്കണം. അതു ഭോജനയാഗം'' (ലേവ്യ. 2:6)
3) ""സാത്താൻ അത്ഭുതങ്ങൾ കാണിക്കുകിൽ, പൈതങ്ങളെ മൃദുവായി തലോടി വശ്യപ്പെടുത്തുന്നുവെങ്കിൽ, ഉദാരമനസ് ക്കനും ദരിദ്രരോടലിവുള്ളവനുമായി ഭാവിക്കുന്നുവെങ്കിൽ, അവ നെ ക്രിസ്തുവിൽ നിന്നും നാം എങ്ങനെ വേർതിരിച്ചറിയും? സാത്താന്റെ കരങ്ങൾ, പാദങ്ങൾ, പാർശ്വങ്ങൾ പരിശോധിക്കുക. അവിടെ മുറിപ്പാടുകളോ, രക്താഭിഷേകത്തിന്റെ മുദ്രക ളോ കാണില്ല. പുരോഹിതവേഷത്തിൽ അവൻ പ്രത്യക്ഷപ്പെട്ടേക്കാം. എന്നാൽ ഒരിക്കലും ബലിയായി കടന്നുവരില്ല. അവ നു കടന്നു വരാനാവില്ല'' (പുരോഹിതൻ അവനു സ്വന്തമല്ല, പേ ജ് 64). അതുകൊണ്ട്, ബലിയായിത്തീരുന്ന ബലിയർപ്പകന് മാ ത്രം, പൗരോഹിത്യത്തിന്റെയും സന്യസ്തജീവിതത്തിന്റെയും പാതയിൽ നിരവധി സാദ്ധ്യതകളുണ്ട് എന്ന് ഉറപ്പിച്ചു പറയാം.
കൊറോണ കാലത്തു വയറലായ 7 പ്രസംഗങ്ങൾ
അപ്പസ്തോലനായ ഫീലിപ്പോസ്
ദൂത് | കരോൾ ഗാന ഡാൻസ് | 24 - 12 - 2020 |
വിശുദ്ധ ജസ്റ്റിന് - June 01