ഫ്രാൻസീസ് അസ്സീസിയുടെയും ഫ്രാൻസീസ് മാർപാപ്പയുടെയും പൗരോഹിത്യ ചിന്തകൾ - എന്റെ കാഴ്ചപ്പാടിൽ
ഡോ. ജെറി ജോസഫ്

28,  Sep   

ഇതൊരു മുൻകൂർ ജാമ്യമാണ്. ഞാൻ ഒരു വൈദികനല്ല. വൈദികനാകാൻ പഠിച്ച് വഴിയിൽ നിർത്തിയ ഒരു വ്യക്തിയുമല്ല. എന്നാൽ ദൈവവിളി എന്നത് ഒരു ബ്രദറോ അച്ചനോ സിസ്റ്ററോ ആകാൻ വേണ്ടി മാത്രമുള്ളതാണ് എന്ന് ഞാൻ തെറ്റിദ്ധരിച്ചിരുന്നു. മേൽപ്പറഞ്ഞവരെ ഒഴിച്ച് മറ്റു കത്തോലിക്കാ സഭാംഗങ്ങളെ ദൈവം വിളിക്കപ്പെട്ടവരായി കരുതാമോ എന്ന് സംശയിച്ചിരുന്നു. ഇങ്ങനെയുള്ള ഞാൻ പൗരോഹിത്യത്തെ കുറിച്ച് എഴുതുമ്പോൾ ഒരുപാടു തെറ്റുകൾ സംഭവിക്കാം. നല്ലവരായ വായനക്കാർ എന്റെ വിവരക്കേട് കണക്കിലെടുത്ത് സദയം ക്ഷമിക്കണമെന്ന് താൽപര്യപ്പെടുന്നു. എനിക്ക് എല്ലാ പുരോഹിതരേയും ഇഷ്ടമാണ്, സ്നേഹവുമാണ്. അഭിപ്രായങ്ങൾ പറയുമ്പോൾ എല്ലാവർക്കും ബാധകമാണ്, എല്ലാവരേയും വിധിക്കുകയാണ്, മുൻവിധിയോടെ കാണുകയാണ് എന്ന് നിങ്ങൾ കരുതരുത്.

ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ എല്ലാ വ്യക്തികളേയും സമൂഹം പല വിഭാഗങ്ങളായി തരംതിരിക്കുന്നു. ഇപ്രകാരമുള്ള വിഭജനം അടുത്തകാലത്തൊന്നും തുടങ്ങിയതല്ല. മറിച്ച്, ഒന്നിൽ കൂടുതൽ ആളുകൾ എന്നു ലോകത്തുണ്ടായോ അന്നു മുതൽക്കേ ഇൗ സംവിധാനം നിലവിൽ ഉണ്ട്. ധനം, വിദ്യാഭ്യാസം, ജോലി, കുടുംബ മഹിമ, രാഷ്ട്രീയ വീക്ഷണം, വയസ്സ്, ജാതി, നിറം എന്നിവ ഇൗ വിഭജനത്തിന് ഉപയോഗിക്കുന്ന ചില ഘടകങ്ങൾ മാത്രമാണ്. എന്നാൽ പലയിടത്തും എന്തിനാണ് ഇപ്രകാരമൊരു വിഭജനമെന്നും അത് എന്ത് ഉദ്ദേശ്യത്തെ സാധൂകരിക്കുന്നുവെന്നും സ്പഷ്ടമല്ല.

യേശുക്രിസ്തുവിന്റെ അളന്നു തിട്ടപ്പെടുത്താൻ കഴിയാത്ത സ്നേഹത്തിന്റെ അവർണ്ണനീയമായ അനുഭവസാക്ഷാത്ക്കരണമാണ് പൗരോഹിത്യത്തിലേക്കുള്ള വിളി. മത്താ. 9:38; ലൂക്കാ. 10:2: ""അവൻ ശിഷ്യന്മാ രോടു പറഞ്ഞു: വിളവധികം; വേലക്കാരോ ചുരുക്കാം. അതിനാൽ തന്റെ വിളഭൂമിയിലേക്കു വേലക്കാരെ അയയ്ക്കാൻ വിളവിന്റെ നാഥനോടു പ്രാർത്ഥിക്കുവിൻ.'' പൂർ ണ്ണമായ സമർപ്പണത്തോടെയും പരിശുദ്ധാത്മാവിനെ സ്വീകരിച്ചുക്കൊണ്ടും പുത്രനിലൂടെ വെളിവാക്കപ്പെട്ട പിതാവിൽ മാത്രം ശരണപ്പെട്ടുകൊണ്ടും ഇൗ വിളിയിൽ മുന്നേറുന്നതിന് ആവശ്യമായ ത്രിത്വത്തിന്റെ കൃപ എത്ര വിസ്തരിച്ചാലും മതിയാവില്ല. സഭാമാതാവ് തന്റെ മക്കളിൽ ദൈവവിളിയെ പ്രത്യേകമാംവിധം പ്രോത്സാഹിപ്പിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യുന്നു.

പൗരോഹിത്യം അസ്സീസിയി ലെ വിശുദ്ധ ഫ്രാൻസീസിന്റെ കാഴ്ചപ്പാടിൽ

പൗരോഹിത്യത്തെക്കുറി ച്ച് ഫ്രാൻസീസിന്റെ ചിന്താഗതി അറിയണമെങ്കിൽ ഫ്രാൻസീസ് ജീവിച്ചിരുന്ന കാലഘട്ടത്തെക്കുറിച്ച് അറിയേണ്ടത് അനിവാര്യമാണ് (എന്നാൽ അത്തരമൊരു പഠനം ഇൗ കൊച്ചുലേഖനത്തിൽ സാധ്യമല്ല). ഫ്രാൻസീസിന്റെ ജീവചരിത്രങ്ങളേക്കാൾ വിശുദ്ധന്റെ ലിഖിതങ്ങളിലൂടെ പൗരോഹിത്യത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് അറിയുന്നതായിരിക്കും ഉത്തമം. കാരണം ഫ്രാൻ സീസിനെ വിശുദ്ധനായി പ്രഖ്യാപിക്കുന്നതിനുമുമ്പ് തോമസ് സെലാനോ എഴുതിയിട്ടുള്ള ജീവചരിത്രവും വിശുദ്ധനായി പ്രഖ്യാപിച്ചതിനുശേഷം ഇന്നു വരെ എഴുതിയിട്ടുള്ള ജീവചരിത്രങ്ങളും വിശുദ്ധനെ സ്തുതിക്കുന്നതിനും എല്ലാ വിശുദ്ധർ ക്കും കൽപിക്കുന്ന ദിവ്യത്വം ഘോഷിക്കുന്നതിലും ഒട്ടു കുറ വു വരുത്തിയിട്ടില്ല. എന്നാൽ തന്റേതായ ലിഖിതങ്ങളിൽ, എല്ലാറ്റിനും തന്നെ ഫ്രാൻസീസിനെ പച്ചയായ ഒരു മനുഷ്യനായി നമുക്ക് കാണാൻ സാധിക്കുന്നു.

മിക്ക ലിഖിതങ്ങളിലും ഫ്രാൻസീസ്, പുരോഹിതരോടുണ്ടായിരിക്കേണ്ട ഭയഭക്തി ബഹുമാനങ്ങളും ദൈവകൃപയാൽ പ്രചോദിതനായി അവർ ക്കുള്ള അനുശാസനങ്ങളും  പ്രകടമാക്കിയിരിക്കുന്നതായി കാണാം. ഇവയിൽ മൂന്നെണ്ണം മാത്രം നമുക്ക് പഠനവിഷയമാക്കാൻ ശ്രമിക്കാം. ക. ഫ്രാൻസീസിന്റെ ക്ലെരിക്കുകൾക്കുള്ള കത്ത്

ഇൗ കത്തിന്റെ മൂന്ന് പതിപ്പുകൾ ഇപ്പോൾ ലഭ്യമാണ്. അതിൽ ഏറ്റവും ആദ്യത്തേത് ഇറ്റലിയിലെ സുബിയാകോ എന്ന ബെനഡിക്ടൻ ആശ്രമത്തിൽ പ്രാർത്ഥനാ പുസ്തകത്തിലുള്ളതാണ്. 1215-ലെ നാലാം ലാറ്റ റൻ കൗൺസിലിന്റെ സ്വാധീനവും 1219-ലെ ഹൊണേരിയൂസ് കകക മാർപാപ്പ പുറപ്പെടുവിച്ച ചാക്രിക ലേഖനത്തിലെ നിർദ്ദേശങ്ങളും കണക്കിലെടുത്തുക്കൊണ്ടാണ് ഫ്രാൻസീസ് ക്ലെരിക്കുകൾ  എന്നവാക്ക് സഭാപരമായി തർജ്ജമ ചെയ്യുമ്പോൾ "വൈദികൻ' എന്നോ "ആദ്ധ്യാത്മിക ഉപദേഷ്ടാവ്' എന്നോ ആകാവുന്നതാണ്. ഇൗ കത്ത് സഹോദരസംഘത്തിലെയും ആഗോള സഭയിലെ വൈദികർക്കുവേണ്ടിയു മാണ് രചിച്ചിരിക്കുന്നത്.
""നമ്മുടെ കർത്താവീശോമിശിഹായുടെ തിരുശരീരങ്ങളെ പ്പറ്റിയും അവ പരികർമ്മം ചെയ്യുന്ന അവിടുത്തെ തിരുലിഖിതങ്ങളെക്കുറിച്ചും പലർക്കുമുള്ള അജ്ഞതയെ കുറിച്ചും അവരുടെ ഗൗരവമായ പാപ ത്തെക്കുറിച്ചും, നമ്മിൽ ക്ലെരിക്കുകൾ ആയവർക്ക് തികഞ്ഞ അവബോധം ഉണ്ടായിരിക്കണം. പ്രഥമമായി അവിടുത്തെ വചനത്താൽ കൂദാശ ചെയ്യപ്പെട്ടതല്ലാതെ അപ്പം അവിടുത്തെ തിരുശരീരമാകില്ല എന്ന് നമുക്ക് അറിയാമല്ലോ. എന്തെന്നാൽ നമ്മെ സൃഷ്ടിക്കുകയും മരണത്തിൽ നിന്ന് ജീവനിലേക്ക് നമ്മെ വീണ്ടെടുക്കുകയും ചെയ്ത തിരുവചനങ്ങളും അവിടുത്തെ തിരുശരീരങ്ങളും അല്ലാ തെ അത്യുന്നതനായ ദൈവത്തിന്റേതായി ഇൗ ലോകത്തിൽ നമുക്കൊന്നുമില്ല, നമ്മളൊന്നും ശാരീരികമായി കാണുന്നുമില്ല. ഇൗ ദിവ്യരഹസ്യങ്ങൾ പരികർമ്മം ചെയ്യുന്നവരെല്ലാവരും പ്രത്യേകിച്ച് അവയെ അലക്ഷ്യമായി കൈകാര്യം ചെയ്യുന്നവർ, കാസായുടെയും പീലാസയുടെയും അൾത്താരവിരികളുടെ യും ശോച്യാവസ്ഥ പരിഗണിക്കട്ടെ. എന്തെന്നാൽ അവയിലാണ ല്ലോ നമ്മുടെ കർത്താവിന്റെ തിരുശരീരങ്ങൾ ബലിയർപ്പിക്കപ്പെടുന്നത്.

നന്മസ്വരൂപനായ കർത്താ വ് തന്നെത്തന്നെ നമ്മുടെ കര ങ്ങളിലേക്ക് തരികയും നമ്മളു ടെ കരങ്ങളിൽ അവിടുത്തെ വഹിക്കുകയും അനുദിനം അവിടുത്തെ നമ്മുടെ നാവുകൊണ്ട് സ്വീകരിക്കുകയും ചെയ്തിട്ടും ഇവയെപ്പറ്റിയെല്ലാം ഭക്തിയുടെ ഒരു വികാരവും നമുക്കില്ലാന്നായാലോ? ആകയാൽ ദൃഢനിശ്ചയത്തോടെ എത്രയും വേഗം ഇവയിലും മറ്റുകാര്യങ്ങളിലും നമ്മുടെ രീതികൾ നമുക്ക് തിരുത്താം. എവിടെയെങ്കിലും നമ്മു ടെ കർത്താവീശോമിശിഹായുടെ തിരുശരീരം നിയമവിരുദ്ധമായി സൂക്ഷിക്കുകയോ ഉപേക്ഷിക്കുകയോ ചെയ്തിട്ടുണ്ടെങ്കിൽ അവിടെ നിന്ന് അതെടുത്ത് പൂജ്യമായ ഒരു സ്ഥല ത്ത് പൂട്ടി സൂക്ഷിക്കട്ടെ... കർ ത്താവിന്റെ കൽപനകളും തിരുസഭാമാതാവിന്റെ നിർദ്ദേശങ്ങ ളും അനുസരിച്ച് ഇക്കാര്യങ്ങളെല്ലാം അനുഷ്ഠിക്കുവാൻ കടമയുണ്ടെന്ന് നമുക്ക് അറിയാം.

മേൽ ഉദ്ധരിച്ചിരിക്കുന്നത് ക്ലെരിക്കുകൾക്കുള്ള കത്തിലെ പ്രസക്തഭാഗങ്ങളാണ്. ഘലഴലിറ ീള ജലൃൗഴശമ-ൽ പറയപ്പെടുന്ന വിശുദ്ധന്റെ മനോഭാവത്തെ ഇൗ കത്ത് സ്ഥിരപ്പെടുത്തുന്നു. ""പ്രസംഗത്തിനുവേണ്ടിയുള്ള യാത്രാമദ്ധ്യേ വിശുദ്ധ ഫ്രാൻ സീസ് ദേവാലയങ്ങൾ വൃത്തി യാക്കാൻ ഒരു ചൂലുമെടുത്ത് പോകുമായിരുന്നു. ദേവാലയങ്ങളിൽ പ്രവേശിക്കുമ്പോൾ അവ മലിനമായി കിടക്കുന്ന കണ്ടപ്പോഴൊക്കെയും അദ്ദേഹം വളരെയേറെ വ്യസനിച്ചു. അക്കാരണത്താൽ ജനങ്ങളോടുള്ള പ്രസം ഗം കഴിഞ്ഞ് അവിടെയുള്ള വൈദികരെ ഒരുമിച്ചുകൂട്ടുകയും അല്മായർ കേൾക്കാത്തവിധം മാറ്റിനിർത്തി അവരോട് സംസാരിക്കുകയും ചെയ്യുക ഫ്രാൻ സീസിന്റെ പതിവായിരുന്നു.

കക. ഫ്രാൻസീസിന്റെ അനുശാസനങ്ങളിൽ പ്രത്യേകമാംവിധം 26-ാം അനുശാസനം വൈദികരെ ബഹുമാനിക്കുന്നതിനെ കുറിച്ച് ഉൗന്നിപ്പറഞ്ഞിരിക്കുന്നു. അതിന്റെ ഉള്ളടക്കം ഇപ്രകാരമാണ്: ""വൈദികരെ അവജ്ഞയോടെ വീക്ഷിക്കുന്നവർക്ക് ഹാ... കഷ്ടം! അവർ പാപികൾ ആണെങ്കിൽ തന്നെയും ആരും അവരെ വിധിക്കാൻ പാടില്ല. എന്തെന്നാൽ വിധിക്കുവാൻ ഉള്ള അവകാശം ദൈവം തനി ക്കു മാത്രമായി പിടിച്ചു വച്ചിരിക്കുകയാണല്ലോ. ഇൗശോമിശിഹായുടെ തിരുശരീരവും തിരുരക്തവും സ്വീകരിക്കുകയും അവ പരികർമ്മം ചെയ്യുകയും മറ്റുള്ളവർക്ക് കൊടുക്കുകയും ചെയ്യുന്ന ഉദാത്തമായ സേവനമാണല്ലോ വൈദികരുടേത്. അക്കാരണത്താൽ തന്നെയും വൈദികർക്ക് എതിരായി പാപം ചെയ്താൽ അത് ലോകത്തിലുള്ള മറ്റ് ഏതൊരാൾക്കും എതിരായി ചെയ്യുന്നതിനേക്കാൾ ഗൗരവമുള്ള പാപമാണ്.''

കകക. ഫ്രാൻസീസിന്റെ വൈദികരോടുള്ള അകമഴിഞ്ഞ സ്നേ ഹവും വിശ്വാസവും ബഹുമാനവും പ്രകടമാക്കുന്ന മറ്റൊരു ലിഖിതമാണ് 1226-ൽ ദൈവം തന്നെ വിളിച്ചുക്കൊണ്ടുപോകുന്നതിനുമുമ്പായി സഹോദരരെക്കൊണ്ട് എഴുതിച്ച വിൽപത്രം. വിൽപത്രത്തെ നിയമാവലിയ്ക്ക് തുല്യമായി കരുതുന്നില്ലെങ്കിലും അത് ഫ്രാൻസീസിന്റെ ലളിതവും സുവിശേഷാത്മകവുമായ വീക്ഷണത്തെ വരച്ചു കാട്ടുന്നു. നിയമാവലി വായിക്കുന്നിടത്തെല്ലാം വിൽപത്രവും വായിക്കാൻ സഹോദരരെ ഉദ്ബോധിപ്പിക്കുന്നു. ""... റോമൻ തിരുസ്സഭയുടെ രീതിയിൽ ജീവിക്കുന്ന വൈദികരിൽ അവരുടെ ഗുരുപ്പട്ടം കണ്ടെത്താൻ അതിയായ വിശ്വാസം ദൈവം എനിക്ക് നൽകി; ഇപ്പോ ഴും നൽകിക്കൊണ്ടിരിക്കുന്നു. അതിൽ അവരെന്നെ പീഡിപ്പിച്ചാൽപ്പോലും സഹായം ആവശ്യമുള്ളപ്പോൾ ഞാൻ അവരുടെ പക്കൽതന്നെ അണയും. സോളമന്റെ അതേ വിജ്ഞാനം എനി ക്ക് ഉണ്ടായിരിക്കുകയും തീരെ അറിവില്ലാത്ത വൈദികരെ കണ്ടുമുട്ടാൻ ഇടവരുകയും ചെയ്താൽ അവർ താമസിക്കുന്ന ഇടവകയിൽ അവരുടെ ഹിതത്തിന് വിരുദ്ധമായി ഞാൻ പ്രസംഗിക്കുകയില്ല. ഇവരേയും മറ്റു വൈദികരേയും എന്റെ യജമാന്മാരായി ഭയക്കുവാനും സ്നേ ഹിക്കുവാനും ബഹുമാനിക്കുവാ നും ഞാൻ ആഗ്രഹിക്കുന്നു...''

പൗരോഹിത്യം-ഫ്രാൻസീസ് മാർപാപ്പയുടെ കാഴ്ചപ്പാടുകളിൽ
അസ്സീസിയിലെ വിശുദ്ധ ഫ്രാൻസീസിന്റെ കാലം മുതൽ ക്കേ ഫ്രാൻസീസിനാൽ സ്ഥാപിക്കപ്പെട്ട ഒന്നാം സഭയിൽ വിഘടനചിന്താഗതികൾ നിലനിന്നിരുന്നു. ഇപ്പോഴുള്ള തരത്തിലേക്ക് ഒന്നാം സഭ മൂന്നായി വേർതിരിഞ്ഞത് 1528-ൽ കപ്പൂച്ചിൽ സഭ സ്ഥാപിക്കുന്നതോടുകൂടി ആ ണ്. (എന്നാൽ ഇപ്രകാരമൊരു വിഘടനം പൂർണ്ണമായത് 1517-ൽ ആണെന്ന് സമർത്ഥിക്കുന്ന ഫ്രാൻസിസ്ക്കൻ പണ്ഡിതരുണ്ട്.) ഇതിന് പ്രധാന കാരണമായി പറയുന്നത് ക്ലരിക്കലിസം ആണ്.

2018 ഒാഗസ്റ്റ് 20-ന് ഫ്രാൻ സീസ് മാർപാപ്പ എല്ലാ കത്തോലിക്കർക്കും വേണ്ടി എഴുതിയ കത്തിന്റെ പ്രസക്തഭാഗങ്ങൾ ഇപ്രകാരമായിരുന്നു. ""തിരുസ്സഭയിൽ ഇപ്പോൾ നടന്നു വരുന്ന വിശ്വാസരാഹിത്യത്തിനും സ്ത്രീകൾ, കുട്ടികൾ എന്നിവരുടെ പീഡനത്തിനും കരുതുന്ന ത് ക്ലരിക്കലിസം എന്ന സഭയെ ബാധിച്ചു വരുന്ന "മാരകരോഗം' മൂലമാണ്.'' വൈദികരും മറ്റും അല്മായരുടെ ദൈവകൃപയും കഴിവുകളും ചെറുതാക്കി കാണുന്നതിനും, വൈദികർക്ക് സാധാരണ ജനങ്ങളുടെമേൽ എപ്പോൾ വേണമെങ്കിലും കൈ ക്കൊള്ളാവുന്ന അധികാരവും സ്ഥാനത്തേയുമാണ് ക്ലരിക്കലി സം എന്നതുകൊണ്ട് പരിശുദ്ധ പിതാവ് വിവക്ഷിക്കന്നത്.

പൗരോഹിത്യത്തിന് വലിയ വിലയാണ് ഫ്രാൻസീസ് മാർപാപ്പ കൽപി ക്കുന്നത്. ലാറ്റിൻ അമേരിക്കയ്ക്കുവേണ്ടി പൊന്തിഫിക്കൽ കമ്മീഷന് ഏപ്രിൽ 2016-ന് മാർപാപ്പ എഴുതിയ എഴുത്തിൽ ഇപ്രകാരം പറയുന്നു. ""അല്മായരുടെ സമയം സമാഗതമായിരിക്കുന്നു. സഭയിൽ അല്മായൻ ഇൗ കാലഘട്ടത്തിലെ സന്ദേശവാഹകനാണ്. ക്ലരിക്കലിസത്തി ലൂടെ പുരോഹിതൻ ജോലി സാദ്ധ്യതകളിലേക്കും മറ്റ് ജീവിതാ ഭിലാഷങ്ങളിലേക്കും കൂടുതൽ ആകൃഷ്ടരാകുകയും തന്നെക്കു റിച്ച് തന്നെയും സ്ഥാപനവത്ക്കരിക്കപ്പെടുന്ന സഭയെക്കുറിച്ചും ദൈവജനത്തിന്റെ ആത്മീയതയേക്കാൾ ഉപരി വ്യാകുലപ്പെടുന്നു.''

""വൈദികർ ദൈവജനത്തോട് മാതൃപിതൃ സാഹോദര്യത്തോടെ കരുണയുള്ളവരും ജീവിതലാളിത്യത്തിന് വില കല്പിക്കേണ്ടവരും ആയി രൂപപ്പെടേണ്ടിയിരിക്കുന്നു. കൊടുക്കുന്നതിനു പകരം വാങ്ങുകയും കാര്യസാധ്യത്തിനായി സാധാരണ ജനങ്ങളെ ചൂഷണം ചെയ്യുകയും ചെയ്യുമ്പോൾ വൈദികനും അല്മായനും തമ്മിലുള്ള സ്നേഹം തകർക്കപ്പെടുന്നു.'' (മാർപാപ്പ മെയ്മാസം 2013-ന് വിശുദ്ധകുർബാനയ്ക്കു മദ്ധ്യേ നൽകിയ പ്രഭാഷണത്തിൽ ആണ് മേലുദ്ധരിച്ചവ പറഞ്ഞിട്ടുള്ളത്.) ഫ്രാൻസീസ് മാർ പാപ്പയുടെ വാക്കുകൾ തുടരുകയാണെങ്കിൽ ""വൈദികർ തങ്ങളുടേതായ ജീവിതലക്ഷ്യങ്ങളെ പ്രതി പൊങ്ങച്ചക്കാരായി പോ കുന്നുണ്ടോ? അവർ ഇടയന്മാരല്ല ചെന്നായ്ക്കളാകാനുള്ള അവസ്ഥകൾ വിളിച്ചു വരുത്തുന്നില്ലേ?'' പൗരോഹിത്യത്തിലേക്ക് കടന്ന വൈദികരോട് മാർപാപ്പ ഇപ്രകാരം അരുൾ ചെയ്യുന്നു. ""മയിലിനെ കാണുവിൻ. മുന്നിൽ നിന്ന് നോക്കുമ്പോൾ എത്ര മനോഹരമാണ്. എന്നാൽ പിറകിൽ നിന്ന് ദർശിക്കുമ്പോഴാണ് യഥാർത്ഥസ്ഥി തി വെളിവാകുന്നത്, സ്വയം ആകൃഷ്ടമാകുന്ന പൊങ്ങച്ചത്തോട് കൂടിയവർ വലിയ ഒരു ഭാരത്തെയാണ്, കഷ്ടപ്പാടിനെയാണ് ഉള്ളിൽ ഒരുക്കേണ്ടി വരുന്നത്.'' (ഇപ്രകാരം പറഞ്ഞത് 2014-നു മുമ്പ് നിയുക്തരായ ബിഷപ്പുമാരോടുള്ള പ്രസംഗത്തിൽ ആയിരുന്നു.)

പൗരോഹിത്യത്തിലേക്കുള്ള വിളിയാകുന്ന സമ്മാനം
ഒാരോ കാലഘട്ടത്തിലും പരിശുദ്ധ സിംഹാസനം വൈദികർക്കാവശ്യമായ രൂപീകരണ ത്തെക്കുറിച്ചുള്ള മാർഗ്ഗരേഖകൾ തയ്യാറാക്കാറുണ്ട്. ദൈവജനത്തെ ദൈവദാനമായി തിരിച്ചറിഞ്ഞ് അവരുടെ ആവശ്യങ്ങളെ ജീവിതത്തിന്റെ കടമയും ലക്ഷ്യവുമായി മനസ്സിലാക്കുന്ന സ്നേഹം കൊണ്ടും വിശ്വാസം കൊണ്ടും ആത്മീയത കൊണ്ടും സഭാസമൂഹത്തെ പൊതിയുന്ന മനസ്സിൽ നന്മ മാത്രമുള്ള ""ആടുകളുടെ മണ മുള്ള'' ഇടയന്മാരായി വൈദികരെ വാർത്തെടുക്കുക എന്നതാണ് ഇൗ ആഹ്വാനങ്ങളുടെ സംക്ഷിപ്തം. ആരും തന്നെ പുരോഹിതരായി ജനിക്കുന്നില്ല. അല്മായനായി ജനിക്കുന്ന വ്യക്തി പൗരോഹിത്യമാകുന്ന വിശുദ്ധ കൂദാശ സ്വീകരിച്ചതിനുശേഷമേ പുരോഹിതനാകുന്നുള്ളൂ. പുരോഹിതനാകുന്നതോടെ നമ്മൾ മറ്റെന്തോ ആയി പോകുന്നു. എന്റെ കീഴിലുള്ള എല്ലാ അല്മായനും മറുചോദ്യം കൂടാതെ എന്നെ അനുസരിക്കാൻ ബാദ്ധ്യസ്ഥനാണ് എന്ന ഒരു തെറ്റിദ്ധാരണ പുരോഹിതനിലേക്ക് എപ്പോൾ കടന്നു വരുന്നുവോ അപ്പോൾ മുതൽ ഫോർമേഷൻ നേടിയ മേൽപ്പറഞ്ഞ ഘടകങ്ങൾ പുരോഹിതനിൽ നിന്ന് നഷ്ടമാകുന്നു.

ഉദാഹരണത്തിന് ഒരു സഭയിലെ അംഗങ്ങൾ അനുസരണവ്രതം എടുക്കുന്നത് ആ സഭയിലെ മേലധികാരികളെ അനുസരിക്കാനാണ്. അതിനാൽ തന്നെ അനുസരണം ശ്രേഷ്ഠമായ ഒരു വ്രതമാണ്. എന്നാൽ അല്മായരുടെ ഒരു സഭയെ ആത്മീയ കാര്യങ്ങളിൽ സഹായിക്കുകയും അവരെ നേർവഴിക്ക് നടത്തുകയും ചെയ്യേണ്ട പുരോഹിതൻ അനുസരണമെന്ന വ്രതം സ്വന്തം സഭയിലെ മേലധികാരികളെ അല്ല എന്നെ അനുസരിക്കാനാണ് എന്ന് അല്മായ സഭാംഗങ്ങളെ പഠിപ്പിക്കുന്നെങ്കിൽ അതിനുവേണ്ടി നിർബന്ധിക്കുകയും, ഇല്ലെങ്കിൽ അവരിലെ ദൈവികതയും ആത്മീയതയും പൂർണ്ണമായും നഷ്ടപ്പെടുമെന്ന് ഭയപ്പെടുത്തുകയും ചെയ്യുന്നതിനെയല്ലേ പരിശുദ്ധ പിതാവ് ഫ്രാൻസീസ് മാർപാപ്പ ക്ലരിക്കലിസം എന്ന് ഉദ്ദേശിക്കുന്നതും അതുതന്നെ ഏതൊരു സഭയുടെയും തകർ ച്ചയ്ക്ക് കാരണമാകും എന്നതിനാൽ പൂർണ്ണമായി ഇല്ലാതാക്കേണ്ട ഒരു മാരകരോഗമായി അതിനെ കരുതുന്നതും.


Related Articles

SABHAVATHAKAL SPECIAL STORY ENGLISH|10-10-2020

വിചിന്തിനം

വചന വിചിന്തനം

വിചിന്തിനം

Contact  : info@amalothbhava.in

Top