ജനന സ്ഥലം : ഗലീലി
പേരിന്റെ അർത്ഥം : ഇരട്ട പിറന്നവൻ
വിളിപ്പേര് : ദീദിമോസ്
പ്രതീകങ്ങൾ : കുന്തം
തിരുനാൾ : ജൂലൈ 3
മിശിഹായുടെ ഉൗർജ്ജസ്വലനായ ശിഷ്യൻ എന്നാണ് തോമാശ്ലീഹാ ചരിത്രത്തിൽ അറിയപ്പെടുന്നത്. വിശ്വാസത്തിന്റെ വചനം വി. തോമസ് അനേക സ്ഥലങ്ങളിൽ പകർന്നു കൊടുത്തു. കൽദായ സഭ, സെലൂഷ്യ ടെസിഫോൺ സഭ, പേർഷ്യൻ സഭ, ഇന്ത്യയിലെ മാർതോമാ നസ്രാണികളുടെ സഭ തുടങ്ങിയവയെല്ലാം തോമായുടെ പൈതൃകം പൊതുവായി അവകാശപ്പെടുന്നവരാണ്. നമുക്ക് വിശ്വാസം പകർന്നു നൽകുവാൻ സ്വജീവിതം ബലികഴിച്ച വിശുദ്ധ തോമാശ്ലീഹായുടെ ത്യാഗോജ്ജ്വലമായ ജീവിതത്തെ ക്കുറിച്ചുള്ള ജ്ഞാനം വിശ്വാസജീവിതത്തിൽ മുന്നേറാൻ നമുക്ക് പ്രചോദനമാണ്.
"തോമസ്' എന്ന പേര്
തോമസ് ഗലീലിയിൽ നിന്നുള്ള മീൻപിടുത്തക്കാരനായിരുന്നു. എവിടെയാണ് ജനിച്ചു വളർന്നതെന്നു കൃത്യമായി രേഖപ്പെടു ത്തിയിട്ടില്ല. ആദ്യത്തെ മൂന്നു സുവിശേഷങ്ങളിലും തോമായെപ്പറ്റി കാര്യമായി പറയുന്നില്ല. ശ്ലീഹന്മാരുടെ പട്ടികയിൽ അവന്റെ പേരുണ്ടെന്നു മാത്രം. വിശുദ്ധ യോഹന്നനാണ് തോമായെക്കുറിച്ച് കൂടുതലായി പ്രതിപാദിക്കുന്നത്. യോഹന്നാൻ തോമാശ്ലീഹായെ തോമാ അല്ലെങ്കിൽ ദിദിമോസ് എന്ന തോമസ് എന്നാണ് വിളിക്കുന്നത്. തോമാ എന്ന് ഹീബ്രു പേരിലും ദിദിമോസ് എന്ന് ഗ്രീക്ക് പേരിലും ഇൗ അപ്പസ്തോലൻ അറിയപ്പെടുന്നു. ഇരട്ട എന്നാണ് ഇൗ രണ്ടു പേരുകളുടെയും അർത്ഥം. ആരുടെ ഇരട്ടയായി പിറന്നവൻ എന്ന കാര്യത്തിൽ എഴുത്തുകാർക്കിടയിൽ അഭിപ്രായ എെക്യമില്ല. യോഹന്നാൻ ശ്ലീഹാ ഇൗ പദം ഉപയോഗിക്കുമ്പോൾ ഇരട്ട പിറന്നവൻ എന്നതിനേക്കാൾ ഇരട്ട സ്വഭാവമുള്ളവൻ എന്ന അർത്ഥത്തിലാണ് രണ്ടു പേരുകളും ചേർത്തുപയോഗിച്ചിരിക്കുന്ന തെന്ന് പണ്ഡിതന്മാർ അഭിപ്രായപ്പെടുന്നു. ചുരുങ്ങിയ വാക്കുകൾ കൊണ്ട് ആഴമേറിയ അർത്ഥങ്ങൾ പ്രയോഗിക്കുന്ന രീതിയാണ് വി. യോഹന്നാൻ ശ്ലീഹായുടേത്. അങ്ങനെയെങ്കിൽ ഒരേ അർത്ഥത്തി ലുള്ള ഇൗ രണ്ടുപേരുകളും ചേർത്തുപയോഗിക്കുന്നത് ചില സത്യങ്ങൾ സൂചിപ്പിക്കുവാനാണെത്രേ. സംശയക്കാരനും, വിശ്വാസിയും, ദോഷൈകദൃക്കുമായി പ്രത്യക്ഷത്തിൽ കാണപ്പെ ടുന്ന തോമായുടെ സ്വഭാവത്തിന് ഒരു മറുവശമുണ്ടെന്ന സൂചന ഇൗ ഇരട്ട പേരിന്റെ പ്രയോഗത്തിൽ അടങ്ങിയിരിക്കുന്നു.
ഒറ്റപ്പെട്ട ചില എതിർ അഭിപ്രായങ്ങളും കാണുന്നുണ്ട്. പ്ലമറിന്റെ അഭിപ്രായത്തിൽ തോമസ്, ചുങ്കക്കാരൻ മത്തായിയുടെ ഇരട്ട പിറന്ന സഹോദരനാണ്. "തോമായുടെ നടപടി'യിൽ യൂദാതോമാ എന്നാണ് ഉപയോഗിച്ചിരുന്നത്. "യേശുവിന്റെ ഇരട്ട പിറന്നവൻ' എന്ന വിശേഷണവും കാണുന്നുണ്ട്. തോമസിനോടുള്ള ആഴമായ ആദരവിൽ നിന്നും ഉടലെടുത്ത പ്രയോഗമായി ഇൗ പ്രസ്താവന എല്ലാ ദൈവശാസ്ത്രജ്ഞന്മാരും കാണുന്നു.
സുവിശേഷങ്ങളിലെ തോമസ്
സമാന്തര സുവിശേഷങ്ങൾ തോമായുടെ പേര് മാത്രം പറഞ്ഞു പോകുമ്പോൾ യോഹന്നാൻ ശ്ലീഹായാണ് തോമായുടെ ജീവിതത്തിലേക്ക് പ്രകാശം വീശുന്ന വിവരങ്ങൾ നല്കിയിരിക്കു ന്നത്. മൂന്നിടത്താണ് പ്രത്യുത ഗ്രന്ഥം വി. തോമസിനെ പ്രതിപാദി ക്കുന്നത്. അവ താഴെ പറയുന്നവയാണ്:
അവനോടൊപ്പം മരിക്കാൻ നമുക്കും പോകാം (യോഹ. 11:16)
ലാസർ മരിച്ചു കഴിഞ്ഞപ്പോൾ ഇൗശോ യൂദായിലേക്ക് പോകാൻ നിശ്ചയിച്ചു. എന്നാൽ ശിഷ്യന്മാർ ഇൗശോയെ തടഞ്ഞു കൊണ്ട്, യഹൂദർ അവിടുത്തെ കൊല്ലാൻ അന്വേഷിക്കുക യാണെന്നും അതിനാൽ അവിടേക്ക് പോകരുതെന്നും അപേക്ഷിച്ചു. എങ്കിലും അവിടുന്ന് പോകാൻ തന്നെ തീർച്ചയാക്കി. സംഗതിയുടെ ദോഷവശങ്ങൾ എപ്പോഴും കാണാൻ കഴിവുള്ള തോമായ്ക്ക് ആ തീരുമാനത്തിന്റെ ഫലം എന്തായിരിക്കുമെന്ന് ഉൗഹിക്കാൻ ഒരു പ്രയാസവുമുണ്ടായില്ല. അപകടം എന്നല്ല, മരണം തന്നെ പതിയിരിക്കുന്ന ഇടത്തിലേക്കാണ് അവിടുന്ന് പോകുന്നതെന്ന് തോമസിന് ഉറപ്പുണ്ടായിരുന്നു. ആ സാഹചര്യത്തിൽ മറ്റു ശിഷ്യന്മാർ മടിച്ചു നിന്നപ്പോൾ തോമസാണ് അവർക്ക് ധൈര്യം കൊടുത്തുകൊണ്ട് ഇൗശോയെ പിഞ്ചെല്ലാൻ അവരെ പ്രേരിപ്പി ക്കുന്നത്. ഇൗശോയുടെ ദൗത്യത്തെക്കുറിച്ച് വ്യക്തമായി അറിയില്ലെ ങ്കിലും ഗുരുവിനോട് വിശ്വസ്തനും ഭക്തനുമായിരുന്നു തോമസ്. ""അവനോടൊപ്പം മരിക്കാൻ നമുക്കും പോകാം'' (യോഹ. 11:16) എന്ന പ്രസ്താവന അദ്ദേഹത്തിന്റെ ധൈര്യത്തെയും ആത്മസമർപ്പ ണത്തെയും വെളിവാക്കുന്നതാണ്. മരണത്തെ മുഖാഭിമുഖം കണ്ടപ്പോൾ ഗുരുവിനോടൊപ്പം മരിക്കുവാനാണ് ഗുരുവില്ലാതെ ജീവിക്കുന്നതിനേക്കാൾ അദ്ദേഹം ഇഷ്ടപ്പെട്ടത്.
വി. ക്രിസോസ്റ്റോമും, വി. അഗസ്റ്റിനും രണ്ടു തരത്തിലാണ് ഇൗ പ്രസ്താവന വിവരിക്കുന്നത്. വി. ക്രിസോസ്റ്റോമിന്റെ അഭിപ്രാ യത്തിൽ, ശിഷ്യന്മാർ യഹൂദരെ ഭയന്നിരുന്നു. മറ്റു ശിഷ്യന്മാരെ ക്കാൾ കൂടുതൽ തോമസ് ഭയന്നിരിക്കാം. ഇൗ ആത്മവിശ്വാസ ക്കുറവുകൊണ്ടായിരിക്കാം "അവനോടൊപ്പം മരിക്കാൻ നമുക്കും പോകാം' എന്ന് പറഞ്ഞത്. എന്നാൽ തോമസ് പിന്നീട് തന്റെ കുറവിനെ തിരിച്ചറിയുകയും യേശുവിനോടുള്ള വിശ്വാസം ആർജ്ജിക്കുകയും ചെയ്തിരുന്നു. വി. അഗസ്റ്റിന്റെ അഭിപ്രായ ത്തിൽ, തോമസ് യേശുവിനെ അത്രമാത്രം സ്നേഹിച്ചിരുന്നതു കൊണ്ട് ജീവിക്കുന്നെങ്കിൽ അവനോടുകൂടെ ജീവിക്കാം, മരിക്കുന്നു വെങ്കിൽ അവനോടു കൂടെ മരിക്കാം എന്ന് തീരുമാനിച്ചിരുന്നു.
വഴി എങ്ങനെ അറിയും (യോഹ. 14:5)
വീണ്ടും തോമാശ്ലീഹായെ യോഹന്നാൻ സുവിശേഷകൻ അവതരിപ്പിക്കുന്നത് അന്ത്യ അത്താഴവേളയിലാണ് (യോഹ. 14: 46). ഇൗശോയുടെ വാക്കുകളെ മനസ്സിലാക്കുവാൻ തോമസ് പരാജയപ്പെടുന്നതാണ് ഇവിടെ കാണുന്നത്. ""ഞാൻ പോകുന്നിട ത്തേക്കുള്ള വഴി നിങ്ങൾക്ക് അറിയാം'' (14:4) എന്ന് ഇൗശോ പറഞ്ഞപ്പോൾ തന്റെ അജ്ഞത വെളിപ്പെടുത്തികൊണ്ട് ""കർ ത്താവേ, നീ എവിടേക്ക് പോകുന്നുവെന്ന് ഞങ്ങൾ ക്കറിഞ്ഞുകൂടാ. പിന്നെ വഴിയെങ്ങനെ അറിയും?'' (യോഹ. 14:5) എന്നദ്ദേഹം ചോദി ക്കുന്നു. അനുഗമിക്കുവാൻ സാധിക്കാത്ത വഴി തങ്ങൾക്കറിയാ മെന്നവൻ പറയുന്നതെങ്ങനെ എന്നാവാം അദ്ദേഹത്തിന്റെ ചോദ്യത്തിന്റെ അർത്ഥം. കാര്യങ്ങൾ വ്യക്തമായി പറയുന്ന ഒരു തീക്ഷ്ണമതിയെ ഇൗ വരികൾക്കിടയിൽ കണ്ടെത്താനാകുമെന്ന് പലരും അഭിപ്രായപ്പെടുന്നു. സംശയക്കാരനായ തോമായുടെ സ്വഭാവത്തിൽ സത്യം അറിയാനുള്ള ആഗ്രഹവും നിശ്ചയ ദാർഢ്യവും ശുഭപ്രതീക്ഷയും നിറഞ്ഞു നിൽക്കുന്നതായി നമുക്ക് കാണാം. തോമസിന്റെ ചോദ്യം അതുവരെ വെളിപ്പെടുത്താതിരുന്ന ഒരു വലിയ സത്യത്തിന്റെ ചുരുളഴിക്കാൻ ഇൗശോയെ സഹായിച്ചു. "വഴിയും, സത്യവും, ജീവനും ഞാനാകുന്നു' എന്നരുളി ച്ചെയ്തുകൊണ്ട് നിഗൂഢമായ ആ സത്യം ഇൗശോ വെളിപ്പെടുത്തി.
എന്റെ കർത്താവേ, എന്റെ ദൈവമേ! (യോഹ. 20:28)
ഇൗശോ ഉത്ഥാനാനന്തരം ആദ്യം ശിഷ്യന്മാർക്ക് പ്രത്യക്ഷ പ്പെടുമ്പോൾ തോമസ് അവരോടുകൂടെ ഉണ്ടായിരുന്നില്ല. മറ്റു ശിഷ്യന്മാർ യഹൂദരെ ഭയന്ന് അകത്തിരുന്നപ്പോൾ തോമസ് യഹൂദർക്കിടയിൽകൂടി നിർഭയം സഞ്ചരിച്ചു എന്നതാണ് ഇത് വ്യക്തമാക്കുന്നത്. തനിക്ക് ഉത്ഥാനാനുഭവം നിഷേധിക്കപ്പെട്ട പ്പോൾ ""അവന്റെ കൈകളിൽ ആണികളുടെ പഴുതുകൾ ഞാൻ കാണുകയും അവയിൽ എന്റെ വിരൽ ഇടുകയും അവന്റെ പാർശ്വത്തിൽ എന്റെ കൈ വയ്ക്കുകയും ചെയ്തല്ലാതെ ഞാൻ വിശ്വസിക്കുകയില്ല'' എന്ന് വാശി പിടിച്ചു. ശ്ലീഹായുടെ ഇൗ നിലപാട് അവൻ ഒരു അവിശ്വാസിയായി മുദ്രയടിക്കപ്പെടുവാൻ കാരണമായി. "പ്രത്യക്ഷികരണം' ശ്ലീഹാ എന്ന നിലയിൽ തന്റെ അവകാശമാണെന്ന ബോധ്യമാകാം ശ്ലീഹായെ ഇൗ നിലപാടി ലേക്ക് നയിച്ചത്. അവിശ്വാസത്തേക്കാൾ സ്നേഹപൂർവ്വമായ ഒരു നിർബന്ധബുദ്ധിയായിരുന്നു അത്. ഉത്ഥിതനായ മിശിഹായെ ദർശിക്കാനുള്ള തീക്ഷ്ണമായ അഭിലാഷത്തിന്റെ പ്രകടനമാണ് ഇൗ വാക്കുകൾ.
എട്ടു ദിവസങ്ങൾക്കുശേഷം ഇൗശോ വീണ്ടും പ്രത്യക്ഷപ്പെടു കയും തോമസിന്റെ ആഗ്രഹം സാധിച്ചു കൊടുക്കുകയും ചെയ്യുന്നു. ഇൗശോ പ്രത്യക്ഷപ്പെടുമ്പോൾ തോമാ ഇൗശോയെ പരീക്ഷിച്ചറിയാനല്ല ശ്രമിക്കുന്നത്. മറിച്ച്, ""എന്റെ കർത്താവേ, എന്റെ ദൈവമേ!'', എന്ന് ഏറ്റുപറഞ്ഞുകൊണ്ട് തന്റെ വിശ്വാസം പ്രഘോഷിക്കുകയാണ്. ഇൗശോയുടെ ദൈവത്വത്തെ പരസ്യമായി ഏറ്റുപറയുന്ന വചനഭാഗമാണിത്. മിശിഹായിൽ വിശ്വസിക്കുന്ന ഒരു വിശ്വാസിയുടെ വിശ്വാസപ്രഘോഷണത്തിന്റെ സംക്ഷിപ്ത രൂപമായിട്ടാണ് ഇൗ വചനത്തെ കണക്കാക്കുന്നത്.
മഹാനായ ഗ്രിഗറി ഇൗ വാക്കുകളെക്കുറിച്ച് പറയുന്നത് ശ്രദ്ധേയമാണ്. ""മിശിഹായുടെ ഉത്ഥാനത്തിലുള്ള വിശ്വാസത്തി ലേക്ക് ശ്ലീഹന്മാർ സാവധാനമാണ് കടന്നു വരുന്നത്. അത് അവരുടെ വിശ്വാസത്തിന്റെ ബലഹീനത മൂലമായിരുന്നില്ല. നമ്മുടെ വിശ്വാസത്തെ ബലവത്താക്കുന്നതിനുവേണ്ടിയായിരുന്നു. അവർ അല്പസമയം അവിശ്വസിച്ചതുകൊണ്ട് ഉത്ഥാനം തെളിയിക്കപ്പെട്ടു. മഗ്ദലനമറിയം ഉത്ഥിതനെ കണ്ടയുടനെ വിശ്വസിച്ചവളാണ്. കാണാതെ വിശ്വസിക്കില്ലെന്ന് വാശിപിടിച്ചവനാണ് തോമാ. മഗ്ദലനമറിയത്തെക്കാൾ തോമായാണ് നമ്മുടെ വിശ്വാസം ദൃഢമാക്കാൻ സഹായിച്ചത്. തോമാ, മിശിഹായുടെ തിരുമുറിവിൽ സ്പർശിച്ചതുമൂലം നമ്മുടെ ഉള്ളിലെ സംശയത്തിന്റെ മുറിവുകൾ സുഖപ്പെട്ടു.
വി. ഹിലാരിയുടെ അഭിപ്രായത്തിൽ; ""തന്റെ വിശ്വാസ പ്രഖ്യാപനത്തിലൂടെ മിശിഹാ ദൈവമാണെന്ന് തോമാ ഏറ്റു പറഞ്ഞു. ദൈവിക വ്യക്തികളിലുള്ള എെക്യത്തിന് ഒട്ടും ഹാനി വരുത്താതെ മിശിഹായുടെ ദൈവസ്വഭാവം "എന്റെ കർത്താവേ, എന്റെ ദൈവമേ!' എന്ന വിശ്വാസപ്രഖ്യാപനത്തിലൂടെ തോമാ വ്യക്തമാക്കി.'' ടൂറിനിലെ മാക്സിമൂസിന്റെ വാക്കുകളിൽ: ""മിശിഹായുടെ മുറിവുകൾ പരിശോധിച്ച് അതിൽ സ്പർശിച്ച് അവിടുത്തേക്ക് യഥാർത്ഥ ശരീരമുണ്ടെന്ന് സാക്ഷ്യപ്പെടുത്തു ന്നവനാണ് തോമാ. അവന്റെ ദർശനവും സ്പർശനവും വഴി അവൻ നമ്മെ വിശ്വാസത്തിലുറപ്പിച്ചു.''
വിശുദ്ധ തോമാശ്ലീഹാ ഭാരതത്തിലേക്ക്
ബി.സി. 10ാം ശതകം മുതൽ ഭാരതം വിദേശരാജ്യങ്ങളുമായി നല്ല കച്ചവടബന്ധം പുലർത്തിയിരുന്നു. റോമാക്കാർ, യഹൂദർ, അറബികൾ എന്നിവരായിരുന്നു അതിൽ മുന്നിട്ടു നിന്നത്. പുരാതനകാലത്തെ രണ്ടു കച്ചവടപാതകളാണ് ഭാരതത്തെ ലോകത്തിന്റെ മറ്റ് ഭാഗങ്ങളുമായി ബന്ധിപ്പിച്ചത് കടൽ മാർഗ്ഗ മുള്ള മലഞ്ചരക്ക് പാതയും, കരമാർഗ്ഗമുള്ള സിൽക്ക് പാതയും. വിശുദ്ധ തോമസ് സിൽക്ക് പാതയിൽകൂടി ഇന്ത്യയുടെ വടക്കു പടിഞ്ഞാറ് പ്രദേശമായ പാർത്ഥ്യസാമ്രാജ്യത്തിലെ ഗുണ്ടഫർ രാജാവിന്റെ അടുത്തെത്തിയെന്നും, രണ്ടുവർഷങ്ങൾക്കുശേഷം കടൽമാർഗ്ഗം മുസിരീസിൽ എത്തിയെന്നുമാണ് പരമ്പരാഗതമായ വിശ്വാസം.
വിശുദ്ധ തോമാശ്ലീഹായുടെ ഭാരത പ്രവേശനത്തെക്കുറിച്ച് "തോമായുടെ നടപടികൾ' എന്ന പുസ്തകത്തിൽ വിവരിക്കുന്നത് ഇപ്രകാരമാണ്;
പന്തക്കുസ്താനുഭവത്തിനുശേഷം തീക്ഷ്ണമതികളായ അപ്പസ്തോലന്മാർ സുവിശേഷ പ്രചരണാർത്ഥം വിവിധ രാജ്യങ്ങളിലേക്ക് പോകുന്നതിനായി കുറിയിട്ടു. തോമാശ്ലീഹായ്ക്ക് കുറി വീണത് ഭാരതത്തിലേക്കായിരുന്നു. മന്ത്രവാദത്തിന് പേരുകേട്ട ഭാരതത്തിലേക്ക് പോകുവാൻ തോമസിന് താല്പര്യമില്ലായിരുന്നു. മടിച്ച തോമസിന്, കർത്താവ് തന്നെ ഒരു ദർശനത്തിൽ പ്രത്യക്ഷപ്പെട്ട് ശക്തി പകർന്നു. എന്തായാലും ദൈവഹിതത്തെ ഏറ്റെടുത്ത തോമസ്, ഭാരതത്തിൽ നിന്നുള്ള വ്യാപാര പ്രമുഖനായ ഹാബാനുമായി പരിചയത്തിലായി. ഹാബാൻ, ഗുണ്ടഫർ രാജാവിന്റെ സുഹൃത്തായിരുന്നു. ഗുണ്ടഫർ രാജാവ് തക്ഷശിലയിൽ ഒരു കൊട്ടാരം പണിയുവാൻ വിദഗ്ധരായ ശില്പികളെ തേടുന്ന സമയമായിരുന്നു അത്. ശിൽപിയായി തന്നെത്തന്നെ പരിചയപ്പെടുത്തിയ തോമസിനെ ഹാബാൻ തന്റെ സുഹൃത്തായ രാജാവിന്റെ സന്നിധിയിലേക്ക് നയിച്ചു. തോമസിനെ വിശ്വസിച്ച് രാജാവ് ആവശ്യത്തിന് പണം നല്കി കൊട്ടാരം പണിയുവാൻ അദ്ദേഹത്തെ നിയോഗിച്ചു. എന്നാൽ തോമാശ്ലീഹാ ആ പണമെല്ലാം പാവങ്ങൾക്ക് ദാനം ചെയ്ത് ദൈവത്തിന്റെ വചനം പ്രഘോഷിച്ചു. നിശ്ചിത ദിവസം രാജാവ് കൊട്ടാരം കാണാനെത്തി. കൊട്ടാരത്തെക്കുറിച്ച് അന്വേഷിച്ച രാജാവിനോട് ജനം ഇപ്രകാരം പറയുന്നതായി തോമായുടെ നടപടികളിൽ കാണുന്നു;
""ഒരു കൊട്ടാരവും അവിടെ പണി ചെയ്തിട്ടില്ല. എന്നാൽ അയാൾ പട്ടണങ്ങളിലും ഗ്രാമങ്ങളിലും ചുറ്റിനടക്കുകയും സാധുക്കൾക്ക് ദാനം കൊടുക്കുകയും അവരെ പുതിയ ദൈവത്തെപ്പറ്റി പഠിപ്പിക്കുകയും, രോഗികളെ സുഖപ്പെടുത്തുകയും, പിശാചുക്കളെ ബഹിഷ്കരിക്കുകയും അങ്ങനെ പല കാര്യങ്ങൾ ചെയ്യുകയുമായിരുന്നു. അയാൾ ഒരു മന്ത്രവാദിയാണെന്നാണ് ഞങ്ങൾക്കു തോന്നുന്നത്. എന്നാൽ അയാളുടെ ദീനാനുകമ്പയും യാതൊരു പ്രതിഫലവും പറ്റാതെയുള്ള രോഗശാന്തി നൽകലും അയാളുടെ താപസജീവിതവും ഭക്തിയും അയാൾ ഒന്നുകിൽ ഒരു മാന്ത്രികനാണ് അല്ലെങ്കിൽ പുതിയ ദൈവത്തിന്റെ അപ്പസ്തോല നാണ് എന്ന് ചിന്തിക്കുന്നതിന് ഞങ്ങളെ പ്രേരിപ്പിക്കുന്നു. അയാൾ കൂടുതൽ ഉപവസിക്കുകയും കൂടുതൽ പ്രാർത്ഥിക്കുകയും ചെയ്യുന്നു; ഉപ്പുകൂട്ടി അപ്പം കഴിക്കുന്നു. വെള്ളമാണ് കുടിക്കുന്നത്; ഒരു വസ്ത്രം മാത്രമേ ധരിക്കുന്നുള്ളൂ. സ്വന്തം ആവശ്യത്തിനു വേണ്ടി ആരിൽനിന്നും യാതൊന്നും സ്വീകരിക്കുന്നില്ല. തനിക്കുള്ള തെല്ലാം മറ്റുള്ളവർക്ക് കൊടുക്കുന്നു.''
കൊട്ടാരം കാണാനെത്തിയ രാജാവിനോട് താൻ രാജാവിനുവേണ്ടി കൊട്ടാരം പണിതിരിക്കുന്നത് സ്വർഗ്ഗത്തിലാണെന്ന് തോമസ് അറിയിച്ചു. ചതി മനസ്സിലാക്കിയ രാജാവ്, അദ്ദേഹത്തെ തടവിലാക്കി. എങ്ങനെ മരിക്കണമെന്ന് തീരുമാനിക്കാ നുള്ള അവകാശം രാജാവ് തോമസിന് നൽകി. ആ ദിവസങ്ങളിൽ അദ്ദേഹത്തിന്റെ രോഗബാധിതനായ സഹോദരൻ ഗദഫർ മരണാസന്നനായി. മരിച്ചു എന്ന് കൊട്ടാര വൈദ്യന്മാർ വിധി യെഴുതിയ അയാൾ അത്ഭുതകരമായി മരണാവസ്ഥയെ തരണം ചെയ്ത് ജീവിതത്തിലേക്ക് തിരിച്ചുവരികയും രോഗശാന്തി നേടുകയും ചെയ്തു. ഗദഫർ താൻ മൃതരുടെ ലോകത്ത് എത്തിയെന്നും തന്റെ സഹോദരന്റെ പേരിൽ ഒരു വലിയ കൊട്ടാരം അവിടെ കണ്ടെന്നും അത് പണിതീർത്തത് ക്രിസ്തുശിഷ്യനായ തോമസ് ആണെന്ന് അറിയുകയും ചെയ്തതായി വെളിപ്പെടുത്തി. ഇതറിഞ്ഞ രാജാവ് മനസ്തപിക്കുകയും രാജകുടുംബം ഒന്നായ് ക്രിസ്തുമതം സ്വീകരിക്കുകയും ചെയ്തുവെന്ന് തോമസിന്റെ നടപടി വിവരിക്കുന്നു.
മന്ത്രവാദത്തിന്റെ നാടായ ഭാരതത്തിലേക്ക് പോകുവാൻ മടിച്ച തോമസിനെ ക്രിസ്തു, ഹാബാൻ എന്ന വ്യാപാരിക്ക് വിറ്റു എന്ന് പറയപ്പെടുന്ന എെതിഹ്യം വി. തോമസിനുണ്ടായ ഏതെങ്കിലും ദർശനത്തെയോ, അനുഭവത്തെയോ മുൻനിർത്തി മെനഞ്ഞെടുത്തതാകാം.
കേരളത്തിലേക്ക്
കച്ചവടത്തിനായി എത്തിയ യഹൂദരുടെ കോളനികൾ അന്നത്തെ കേരളത്തിൽ അങ്ങിങ്ങ് ഉണ്ടായിരുന്നു. പാശ്ചാത്യലോകവുമായി കച്ചവടം നടത്തി ഇൗ യഹൂദന്മാർ ജീവിച്ചു. ക്രിസ്തുവർഷം ഒന്നാം നൂറ്റാണ്ട് ഇത്തരം കച്ചവടം അത്യുച്ചകോടിയിലെത്തിയ കാലഘട്ടമായിരുന്നു. കൊടുങ്ങല്ലൂരിൽ നിന്നും കണ്ടെത്തിയിരിക്കുന്ന പഴയ നാണയങ്ങളും, മറ്റ് ചരിത്രരേഖകളും അത് വെളിപ്പെടുത്തുന്നുണ്ട്. അതുകൊണ്ടാണ് ഇന്ന് കേന്ദ്രഗവൺമെന്റിന്റെ സഹായത്തോടെ കോടികൾ മുടക്കി മുസിരീസ് പുരാവസ്തു ഗവേഷണകേന്ദ്രങ്ങൾ നമുക്കുള്ളത്.
മുസിരീസ്, അതായത് ഇന്നത്തെ കൊടുങ്ങല്ലൂർ, അന്നത്തെ വലിയ കച്ചവടകേന്ദ്രമായിരുന്നു. ബി.സി. 80ാം ആണ്ടിൽ മൺസൂൺ കാറ്റും പായ്ക്കപ്പലും അലക്സാണ്ടറിയക്കാരൻ ഹിപ്പാലൂസ് കണ്ടുപിടിച്ചതോടുകൂടി ജലമാർഗ്ഗം യാത്രാസൗകര്യങ്ങൾ വർദ്ധിച്ചിരുന്നു. അങ്ങനെ അന്നത്തെ പ്രസിദ്ധ തുറമുഖ നഗരമായ മുസിരീസി (കൊടുങ്ങല്ലൂർ) ലെ യഹൂദരോടും, തദ്ദേശികളായ ഹൈന്ദവരോടും സുവിശേഷം അറിയിക്കുവാൻ തോമാശ്ലീഹാ സുഹൃത്തായ ഹാബാനോടും യഹൂദവ്യാപാരികളോടും കൂടി മുസിരീസിലെത്തി. മുസിരീസിൽ നിറഞ്ഞുനിന്ന യഹൂദസാന്നിദ്ധ്യവും ആ ജനതയോട് അറമായ ഭാഷയിൽ സംസാരിക്കാനുള്ള സൗകര്യവും തോമാശ്ലീഹായെ കൊടുങ്ങല്ലൂരിൽ എത്തിച്ചു. മുസിരീസുമായി കച്ചവടബന്ധം പുലർത്തിയിരുന്ന ചന്ദ്രഗിരി (ഇന്നത്തെ മൈലാപ്പൂർ) അന്ന് ഭരിച്ചിരുന്നത് ഗുണ്ടഫർ രാജാവിന്റെ രാജവംശമായിരുന്നു. മുസിരീസുമായി കച്ചവടബന്ധം പുലർത്തി യിരുന്ന മൈലാപ്പൂരിലേക്ക് പോകുവാനുള്ള ചിന്തയും തോമാ ശ്ലീഹായെ മുസിരീസിലേക്ക് ആകർഷിച്ച ഘടകമായിരിക്കണം.
കേരളത്തിൽനിന്നും മൈലാപ്പൂരിലേക്ക്
തോമാശ്ലീഹാ കേരളത്തിൽനിന്നും മൈലാപ്പൂരിലേക്കാണ് പോയത്. തക്ഷശിലയിൽ തോമാശ്ലീഹായിൽനിന്നും ക്രിസ്തുമതം സ്വീകരിച്ച ഗുണ്ടഫർ രാജാവിന്റെ പാർത്ഥ്യരാജവംശത്തിൽ പ്പെട്ടവരായിരുന്നു അന്ന് ഇൗ പ്രദേശം വാണിരുന്നത്. ചന്ദ്രഗിരി എന്നായിരുന്നു അന്ന് അതിന്റെ പേര്. ധാരാളം മയിലുകളുള്ള കുന്നായതുകൊണ്ടാണ് മൈലാപ്പൂർ എന്ന പേര് വീണതെന്ന് ചരിത്ര പുസ്തകങ്ങൾ സാക്ഷ്യപ്പെടുത്തുന്നു. ഇപ്പോഴത്തെ ചെ!!!ൈ!ന്ന നഗരത്തിന്റെ പ്രാന്തപ്രദേശത്താണ് മൈലാപ്പൂർ സ്ഥിതിചെയ്യുന്നത്. വളരെ പുരാതനമായ പട്ടണമാണ് മൈലാപ്പൂർ. അടുത്തുതന്നെ വലിയ തുറമുഖമുണ്ടായിരുന്നതിനാൽ പ്രശസ്ത വാണിജ്യ കേന്ദ്രമായ ഇവിടെ ധാരാളം വാണിഭക്കാരായ റോമാക്കാരും യഹൂദരും ഉണ്ടായിരുന്നു. പാർത്ഥ്യരാജവംശത്തിൽ നിന്നും, തക്ഷശിലയിൽ ലഭിച്ച സ്വീകാര്യതയും നിരവധിയായ യഹൂദ വാണിഭക്കാരുടെ സാന്നിദ്ധ്യവുമായിരിക്കാം വി. തോമാശ്ലീഹായെ മൈലാപ്പൂരിലേക്ക് ആകർഷിച്ച ഘടകങ്ങൾ. മൈലാപ്പൂരിലേക്ക് പോകുമ്പോൾ അറുപത് വയസ്സ് കഴിഞ്ഞിരുന്നുവെന്നും കാട്ടുപാതകളിലൂടെയായിരുന്നു യാത്രയെന്നും ഇൗ സഞ്ചാരത്തിൽ അദ്ദേഹം നിരവധി അത്ഭുതങ്ങൾ പ്രവർത്തിച്ചുവെന്നും തോമാ യുടെ നടപടികളിൽ രേഖപ്പെടുത്തിയിരിക്കുന്നു.
11.1. മൈലാപ്പൂരിലെ പ്രവർത്തനം:
ചന്ദ്രഗിരിയിലെ അന്നത്തെ രാജാവ് പാർത്ഥ്യരാജവംശത്തിൽപ്പെട്ട മസ്ദാ (മഹാദേവ) ആയിരുന്നു. ശ്ലീഹ രാജകുടുംബത്തിലുള്ളവർക്കും മറ്റനേകം പേർക്കും രോഗശാന്തി നൽകി. രോഗബാധിതയായ രാജകുമാരിക്ക് അത്ഭുതകരമായ സൗഖ്യം നൽകി. തുറമുഖത്ത് ഒഴുകിയെത്തിയ, തുറമുഖത്തിന്റെ സുഗമമായ പ്രവർത്തനത്തിന് തടസ്സമായ ഒരു വലിയ തടി തോമാശ്ലീഹാ അത്ഭുതകരമായി നീക്കം ചെയ്തു. അങ്ങനെ രാജാവിനും ജനങ്ങൾക്കും പ്രിയങ്കരനായിത്തീർന്ന ശ്ലീഹാ അവിടെ ക്രിസ്തുമതം സ്ഥാപിച്ചു. രാജകുടുംബമൊന്നാകെ ക്രിസ്തുമതം സ്വീകരിച്ചു. ധാരാളം പ്രജകളും രാജാവിനെ അനുകരിച്ചു. ഇതിൽ കുപിതരായ യാഥാസ്ഥിതികരായ ബ്രാഹ്മണർ അവസരം പാർത്തിരിക്കുകയും സൗകര്യം ലഭിച്ചപ്പോൾ തോമാ ശ്ലീഹായെ കൊലപ്പെടുത്തുകയും ചെയ്തു.
വിശുദ്ധന്റെ രക്തസാക്ഷിത്വം
വിശുദ്ധന്റെ രക്തസാക്ഷിത്വവിവരണം നൽകുന്നതിൽ ചെറിയ ചെറിയ വ്യത്യാസങ്ങളുണ്ട്. മൈലാപ്പൂരിലെ ബ്രാഹ്മണ പുരോഹിതർ തോമാശ്ലീഹായെ വലിയ ശത്രുവായി കണ്ടു. തങ്ങളുടെ മതം നശിപ്പിക്കാൻ വന്ന ദ്രോഹിയായിട്ടാണ് അവർ വിശു ദ്ധനെ കണ്ടത്. അവസരം കിട്ടിയപ്പോൾ പ്രാർത്ഥിച്ചുക്കൊണ്ടിരുന്ന തോമായെ അവർ കുന്തം കൊണ്ട് കുത്തുകയും ഗുരുതരമായി പരിക്കേറ്റ ക്രിസ്തുശിഷ്യൻ ഇഴഞ്ഞുനീങ്ങി മലയിൽ ഉയർത്തിയ കൽക്കുരിശിൽ കെട്ടിപ്പിടിച്ച് പ്രാർത്ഥിക്കുകയും മരിക്കുകയും ചെയ്തു എന്നതാണ് മിക്ക വിവരണങ്ങളിലും കാണുന്നത്.
1533ൽ കൽദായ ചരിത്രകാരനായ ആബൂനായുടെ വിവരണമനുസരിച്ച് ബ്രാഹ്മണന്മാരുടെ നിർദ്ദേശമനുസരിച്ച് ഒരു കീഴ്ജാതിക്കാരനിൽ നിന്നും കുന്തം കൊണ്ടുള്ള കുത്തേറ്റു എന്നതാണ്. ചരിത്ര ഗവേഷകനായ ഫാ. ദിയനിസീയോയുടെ വിവരണമനുസരിച്ച് വിശുദ്ധൻ കുന്നിൻ മുകളിൽ പ്രാർത്ഥനാ നിരതമായിരിക്കുമ്പോൾ ആരോ കുന്തം കൊണ്ട് കുത്തുകയും തോമാശ്ലീഹാ അവിടെ ഉയർത്തിയിരുന്ന കൽക്കുരിശിൽ കെട്ടിപ്പിടിച്ച് മരിക്കുകയും ചെയ്തു. വളരെ ചെറിയ വ്യത്യാസങ്ങൾ വിവരണങ്ങളിൽ കാണാമെങ്കിലും വി. തോമാശ്ലീഹാ മൈലാപ്പൂരിൽ ശത്രുക്കളുടെ കുത്തേറ്റു മരിച്ചുവെന്ന് എല്ലാ ചരിത്ര വിവരണങ്ങളും ഉൗന്നിപ്പറയുന്നു.
മൈലാപ്പൂരിലെ കബറിടത്തെക്കുറിച്ചുള്ള ചരിത്ര രേഖകൾ
ക്രിസ്തുശിഷ്യനായ തോമാശ്ലീഹായുടെ ഭൗതികശരീരം അദ്ദേഹം മരണമടഞ്ഞ മൈലാപ്പൂരിൽ തന്നെ അടക്കം ചെയ്തു. ക്രിസ്തുവർഷത്തിന്റെ ആദ്യശതകം മുതൽതന്നെ സ്വദേശികളും വിദേശികളും മാർത്തോമായുടെ ശവകുടീരം സന്ദർശിക്കാനായി മൈലാപ്പൂരിലേക്ക് തീർത്ഥാടനയാത്രകൾ നടത്തിയിരുന്നതായി സൂചനകളുണ്ട്. താഴെപ്പറയുന്നവ അതിൽ ചിലതാണ്.
*ഏ.ഡി. ആറാം നൂറ്റാണ്ടിൽ സിറിയാ സ്വദേശിയായ തെയദോർ എന്ന സന്യാസി മൈലാപ്പൂരിലെത്തി തോമാശ്ലീഹായുടെ ശവകുടീരം വണങ്ങുകയുണ്ടായി. അദ്ദേഹം നൽകിയ വിവരം ആധാരമാക്കി ടൂർസിലെ മെത്രാനായ വി. ഗ്രിഗറി ഇന്ത്യയിലെ വി. തോമാശ്ലീഹായുടെ ആശ്രമത്തെക്കുറിച്ച് തന്റെ കൃതിയിൽ രേഖപ്പെടുത്തിയിരിക്കുന്നു.
*ഏ.ഡി. 883ലെ "ആംഗ്ലോസാക്സൻ' ക്രോണിക്കിളിൽ ഇംഗ്ലണ്ടിലെ ആൽഫ്രഡ് രാജാവ്, വി. തോമാശ്ലീഹായുടെ കബറിട ത്തിങ്കൽ സമർപ്പിക്കുന്നതിന് അനവധി കാഴ്ചവസ്തുക്കൾ അയച്ചു കൊടുത്തുവെന്ന് പറയപ്പെടുന്നു.
*ഒൻപതാം നൂറ്റാണ്ടിൽ സുലൈമാൻ എന്നൊരു മുസ്ലീം വ്യാപാരി ഇന്ത്യയിലെത്തുകയും മൈലാപ്പൂരിലെ വി. തോമാശ്ലീഹായുടെ കബറിടം സന്ദർശിക്കുകയും അതിന് "മാർത്തോമായുടെ ഭവനം' എന്ന് പേരു വിളിക്കുകയും ചെയ്തു. *1292ൽ മാർക്കോ പോളോ എന്ന വെനീഷ്യൻ സഞ്ചാരി മൈലാപ്പൂരിലെ കബറിടം സന്ദർശിക്കുകയും ക്രിസ്ത്യാനികളും മുഹമ്മദ്ദീയരും അവിടെ ചെയ്യുന്ന ഭക്തകൃത്യങ്ങൾ കാണുകയും ചെയ്തു. അവിടെ നടക്കുന്ന അത്ഭുതങ്ങളെപ്പറ്റിയും കബറിടത്തിൽ നിന്നെടുക്കുന്ന മണ്ണ് കലക്കി രോഗികൾക്ക് കൊടുക്കുന്നതിനെ പ്പറ്റിയും അദ്ദേഹം യാത്രാവിവരണത്തിൽ രേഖപ്പെടുത്തിയിരി ക്കുന്നു.
*നിക്കോളോ ദെകാന്തി എന്ന ഇറ്റാലിയൻ വ്യാപാരി മൈലാപ്പൂർ സന്ദർശിക്കുകയും അവിടെ മനോഹരമായ ഒരു ദേവാലയത്തിൽ തോമാശ്ലീഹായുടെ പൂജ്യശരീരം ബഹുമാന പൂർവ്വം സംസ്കരിക്കപ്പെട്ടിരിക്കുന്നതായി കണ്ടുവെന്നത് രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
ഇവ കൂടാതെ, മറ്റൊരു പ്രധാന തെളിവുകൂടിയുണ്ട്. വി. തോമാശ്ലീഹായുടേത്് എന്ന് പറയപ്പെടുന്ന മൈലാപ്പൂർ കബറിടം പണിയുവാൻ ഉപയോഗിച്ച കല്ലുകളാണവ. ഭാരതത്തിലെ പുരാവസ്തു ഗവേഷകന്മാർ മൈലാപ്പൂരിൽനിന്നും 150 കി. മീ. അകലെയുള്ള പോണ്ടിച്ചേരിയിലെ അരിക്കമേട് ഒരു കച്ചവടകേന്ദ്രം 1945ൽ ഖനനം ചെയ്ത് കണ്ടുപിടിക്കുകയുണ്ടായി. ഒന്നാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ പണിയാൻ തുടങ്ങിയ കച്ചവടകേന്ദ്രം രണ്ടാം നൂറ്റാണ്ടിന്റെ മദ്ധ്യത്തോടെയാണ് പൂർത്തിയാക്കിയത്. അരിക്കമേടിലെ ഏറ്റവും പഴക്കമുള്ള ഇഷ്ടികയുടെ അളവും (18ത5, 2,9 ഇഞ്ച്), മൈലാപ്പൂർ ശവകുടീരത്തിലെ ഇഷ്ടികയുടെ അളവും ഒന്നുതന്നെ. രണ്ടാം നൂറ്റാണ്ടിൽ ഉപയോഗിച്ചിരുന്ന ഇഷ്ടികക്ക് ഇത്ര വലിപ്പമില്ല. ഇതിൽ നിന്നും ശവകുടീരം ഒന്നാം നൂറ്റാണ്ടിൽ തന്നെ പണിയപ്പെട്ടതാണെന്ന നിഗമനത്തിൽ നാം എത്തിച്ചേരുന്നു.
മാർത്തോമ്മ സ്ലീവാ
1547 മാർച്ച് 23ന് ഗവേഷകനായ പോർച്ചുഗീസുകാരൻ ഫാ. കോസ്മകോസ്റ്റയാണ് മാർത്തോമാ കുരിശ് കണ്ടെടുക്കുന്നത്. നൂറ്റാണ്ടുകൾ പഴക്കമുള്ള കൽക്കുരിശ് തോമായുടെ കബറിടത്തിൽ നിന്നാണ് നമുക്ക് ലഭിച്ചിരിക്കുന്നത്. മൈലാപ്പൂരിൽനിന്നും കുരിശ് കണ്ടെടുത്തപ്പോൾ ചില അസാധാരണ സംഭവങ്ങളുമുണ്ടായി. കുരിശിന്റെ ഒരു വശത്ത് കട്ടിയായ രക്തത്തുള്ളികൾ പോലെ എന്തോ കാണുകയും അവർ അത് ചുരണ്ടി കളയാൻ ശ്രമിക്കുകയും ചെയ്തു. എന്നാൽ ചുരണ്ടി കളയാൻ ശ്രമിക്കുന്തോറും പുതിയ രക്തത്തുള്ളികൾ കാണപ്പെട്ടു. തന്മൂലം പോർച്ചുഗീസുകാർക്ക് ഇൗ കുരിശിനോട് വലിയ ഭക്തി തോന്നി. ആ കുരിശ് അവർ പുതിയ പള്ളിയിൽ സ്ഥാപിച്ചു. 1553ൽ ഇൗ കുരിശ് രക്തത്തുള്ളികളാൽ അഭിഷേകം ചെയ്യപ്പെട്ട രീതിയിൽ കാണപ്പെട്ടു. ഇൗ പ്രതിഭാസം മൂലം പിന്നീടുള്ള എഴുത്തുകാരെല്ലാം തന്നെ വിശുദ്ധൻ ഇൗ കുരിശിൽ കെട്ടിപ്പിടിച്ചാണ് മരിച്ചതെന്നും അതിന്റെ തെളിവാണ് ഇൗ അത്ഭുതമെന്നും പറഞ്ഞു പോരുന്നു.
തോമാശ്ലീഹായുടെ കബറിടത്തിൽ സ്ഥാപിക്കപ്പെട്ട ഇൗ കുരിശ് കുറെ കൊല്ലത്തേക്ക് തുടർച്ചയായി ഡിസംബർ 18ാം തീയതി വെള്ളം വിയർക്കാൻ തുടങ്ങി. ധാരാളമാളുകൾ ഇതിന് സാക്ഷികളായിരുന്നു. 1858 ഡിസംബർ 18ാം തീയതി (കന്യകാമാതാവിന്റെ പ്രതീക്ഷയുടെ തിരുനാൾ ദിനം) കുർബ്ബാന മദ്ധ്യേ കല്ലിന്റെ നിറം മാറുകയും സ്വേദകണങ്ങൾ പോലെ ജലം ഇറ്റുവീഴുകയും ചെയ്തു. മണിക്കൂറുകൾ ഇൗ പ്രതിഭാസം തുടരുകയും പിന്നീട് അത് സ്വാഭാവിക നിറം പ്രാപിക്കുകയും ചെയ്തു. ഇൗ ഒാർമ്മ നിലനിറുത്തുവാൻ സീറോ മലബാർ സഭ ഡിസംബർ 18ാം തീയതി അത്ഭുതസ്ലീവായുടെ തിരുനാളാഘോ ഷിക്കുന്നു. പണ്ടുകാലം മുതലേ കേരളത്തിലെ കത്തോലിക്കർക്ക് ഇൗ കുരിശിനോട് ഭക്തിയുണ്ടായിരുന്നുവെന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു.
ഇന്ന് മാർത്തോമ്മാ നസ്രാണികളുടെ മുഖമുദ്രയായി മാറിയ മാർത്തോമ്മ സ്ലീവായിൽ ഒളിഞ്ഞിരിക്കുന്ന വലിയ രഹസ്യങ്ങൾക്ക് ദൈവശാസ്ത്രജ്ഞന്മാർ അർത്ഥം നൽകുന്നു. സ്ലീവായിൽ കാണുന്ന മൂന്നു പടികൾ ഗാഗുൽത്താമലയിലേക്കുള്ള പടികളായും, പടികൾക്ക് മുകളിൽ കാണുന്ന ഇലകൾ പറുദീസായിലെ ജീവ വൃക്ഷത്തിന്റെ ദളങ്ങളായും, ക്രൂശിതനില്ലാത്ത സ്ലീവ ഉയിർത്തെഴു ന്നേറ്റ കർത്താവു തന്നെയായും ഇൗ കുരിശ് വെളിപ്പെടുത്തുന്നു. കുരിശിന് മുകളിൽ കാണുന്ന പ്രാവിന്റെ രൂപം പരിശുദ്ധാത്മാ വിനെയും സൂചിപ്പിക്കുന്നു.
തോമാശ്ലീഹായുടെ തിരുശേഷിപ്പ് എദേസയിലേക്ക്
ഭാരതമെന്നപോലെ എദേസയിലെ സഭയും തങ്ങളുടെ വിശ്വാസത്തിന്റെ പിതാവായി വി. തോമാശ്ലീഹായെ പരിഗണി ക്കുന്നു. വി. തോമാശ്ലീഹായുടെ ശിഷ്യനായ മാർ അദ്ദായി ആണ് ഇവിടെ കൈ്രസ്തവ വിശ്വാസത്തിന് വിത്ത് പാകിയത്. അതിനാൽ തന്നെ ജനങ്ങൾക്ക് തോമാശ്ലീഹാ അജ്ഞാതനായിരുന്നില്ല. മാർ അദ്ദായി സിറിയായിലെ രാജാവിന് അത്ഭുതകരമായ രോഗശാന്തി നല്കിയതുമൂലം കത്തോലിക്കാ വിശ്വാസം പ്രചരിപ്പിക്കുന്നതിന് അനുകൂലമായ സാഹചര്യമാണുണ്ടായത്.
മൈലാപ്പൂരിലെ തോമാശ്ലീഹായുടെ കബറിടം സന്ദർശിക്കു ന്നതിനു എദേസയിൽനിന്നും ധാരാളം തീർത്ഥാടകർ എത്തിയി രുന്നു. അങ്ങനെ മൈലാപ്പൂരിലുള്ള തോമാശ്ലീഹായുടെ തിരുശേഷിപ്പ് സിറിയയിലെ എദേസയിലേക്ക് കൊണ്ടുപോയി. ആര്, എപ്പോൾ കൊണ്ടുപോയി എന്നത് വ്യക്തമല്ല. തിരുശേഷിപ്പ് കൊണ്ടുപോയെങ്കിലും മൈലാപ്പൂരിലുള്ള വണക്കം തുടരുകയും ചെയ്തു.
തോമായുടെ നടപടികൾ എന്ന ഗ്രന്ഥമനുസരിച്ച് ക്രിസ്തു വർഷം ഇരുന്നൂറിനുമുമ്പ് ശ്ലീഹായുടെ ഭൗതികാവശിഷ്ടം പാശ്ചാത്യനാട്ടിലേക്ക് കൊണ്ടുപോയിരിക്കണം. അദ്ദേഹം രക്തസാക്ഷിയായിരുന്ന സ്ഥലത്തെ ഭരണാധികാരിയായിരുന്ന മസ്ദായുടെ രോഗം പിടിപ്പെട്ട മകനെ വിശുദ്ധന്റെ തിരുശേഷിപ്പു കൊണ്ട് സുഖപ്പെടുത്താൻ വേണ്ടി രാജാവ് കല്ലറ തുറപ്പിച്ചു. പക്ഷേ ഭൗതികാവശിഷ്ടം അവിടെയുണ്ടായിരുന്നില്ല. സഹോദരന്മാരിൽ ഒരാൾ അവ രഹസ്യമായി എടുത്ത് പാശ്ചാത്യനാട്ടിലേക്ക് കൊണ്ടുപോയി എന്നതാണ് പ്രസ്തുത ഗ്രന്ഥം പറയുന്നത്.
ടൂർസിലെ വിശുദ്ധ ഗ്രിഗറി "രക്തസാക്ഷിത്വത്തിന്റെ മഹത്വം' എന്ന തന്റെ ഗ്രന്ഥത്തിൽ, മൈലാപ്പൂരിലെ വിശുദ്ധ തോമാ ശ്ലീഹായുടെ തിരുശേഷിപ്പ് എദേസയിലേക്ക് കൊണ്ടുപോയതായി രേഖപ്പെടുത്തിയിരിക്കുന്നു. റൈറ്റ് എഡിറ്റ് ചെയ്തിരിക്കുന്ന സിറിയൻ ഭാഷയിലുള്ള തോമായുടെ നടപടികളിൽ തോമാശ്ലീഹാ മൈലാപ്പൂരിൽ ഏത് രാജാവിന്റെ ഭരണസമയത്താണോ മരിച്ചത് അദ്ദേഹത്തിന്റെ സമയത്തുതന്നെ ശ്ലീഹായുടെ തിരുശേഷിപ്പ് എദേസയിലേക്ക് നീക്കം ചെയ്തിരിക്കുന്നതായി രേഖപ്പെടുത്തിയിരി ക്കുന്നു. തൃശ്ശൂർ രൂപതാദ്ധ്യക്ഷനായിരുന്ന മെഡലിക്കോടിന്റെ അഭിപ്രായത്തിൽ, മൂന്നാം നൂറ്റാണ്ടിൽ തിരുശേഷിപ്പ് എദേസ യിലേക്ക് കൊണ്ടുപോയി എന്ന് വിശ്വസിക്കുന്നതാണ് കൂടുതൽ ശരി. ഇൗസ്റ്റ് സിറിയൻ കലണ്ടറനുസരിച്ച് ജൂലൈ 3ന് ആണ് മൈലാപ്പൂരിൽനിന്നും തിരുശേഷിപ്പ് മാറ്റി സ്ഥാപിച്ചത്.
തിരുശേഷിപ്പ് മൈലാപ്പൂരിൽ നിന്നും എദേസയിലേക്ക് കൊണ്ടുപോയ തീയതി വ്യക്തമല്ലാത്തതുപോലെ ആരാണ് കൊണ്ടുപോയത് എന്നും വ്യക്തമല്ല. എദേസയിൽനിന്നും ധാരാളം തീർത്ഥാടകർ മൈലാപ്പൂരിലെ കബറിടം സന്ദർശിക്കാൻ എത്തിയിരുന്നു. ഇൗ തീർത്ഥാടകരാണ് വിശുദ്ധന്റെ തിരുശേഷിപ്പ് സ്വന്തം നാടായ എദേസയിലേക്ക് കൊണ്ടുവന്നതെന്ന് ചില എഴു ത്തുകളിൽ കാണുന്നു. എന്നാൽ ചില പഴയഗ്രന്ഥ സൂചനകളനു സരിച്ച് മെത്രാനായ സോളമന്റെ നിർദ്ദേശമനുസരിച്ച് ഇന്ത്യയുമായി നിരന്തരം വ്യാപാരം നടത്തിയിരുന്ന ഒരു വ്യവസായിയാണ് ഇന്ത്യയിൽ നിന്നും തിരുശേഷിപ്പ് എദേസയിലേക്ക് വലിയ ആഘോഷമായി കൊണ്ടുവന്നത്. തിരുശേഷിപ്പിന്റെ പ്രാധാന്യം മനസ്സിലാക്കി എദേസയിലെ വിശ്വാസികൾ തിരുശേഷിപ്പ് മോഷ്ടിച്ചുകൊണ്ടു പോയി എന്ന് ശക്തമായ മറ്റൊരു പാരമ്പര്യവും നിലനിൽക്കുന്നു.
ആര് എപ്പോൾ തിരുശേഷിപ്പ് എദേസയിലേക്ക് കൊണ്ടുപോയി എന്ന് വ്യക്തമല്ലെങ്കിലും എദേസയിലെ തിരുശേഷിപ്പിന്റെ സാന്നിദ്ധ്യം ആരും നിഷേധിക്കുന്നില്ല. എദേസയിൽ എത്തിച്ചേർന്ന തിരുശേഷിപ്പ് ആദ്യം ഒരു ചെറിയ ദേവാലയത്തിലാണ് സൂക്ഷിച്ചി രുന്നത്. ഭക്തജന പ്രവാഹത്തിന്റെ ബാഹുല്യം കണക്കിലെടുത്ത് വി. തോമസിന്റെ പേരിൽ ഒരു പുതിയ ബസിലിക്കാ പണികഴിച്ച് തിരുശേഷിപ്പ് അതിലേക്ക് മാറ്റി സ്ഥാപിച്ചു. 394ൽ സ!!!ൈ!റത്ത് മെത്രാന്റെ കാലഘട്ടത്തിലാണ് പുതിയ ബസിലിക്കാ പണി കഴിച്ചത്. ബസിലിക്കയിൽ വെള്ളി പേടകത്തിൽ അടക്കം ചെയ്ത് സുരക്ഷിതമായി സൂക്ഷിച്ചിരുന്ന തിരുശേഷിപ്പ് വണങ്ങുവാൻ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും ജനങ്ങൾ എത്തിയി രുന്നു.
12ാം നൂറ്റാണ്ടിൽ അറബികൾ ആരബ്സിന്റെ നേതൃത്വത്തിൽ എദേസ പിടിച്ചടക്കുന്നതുവരെ തിരുശേഷിപ്പ് ഭംഗിയായി സംരക്ഷിക്കപ്പെട്ടു. കുറഞ്ഞ സമയത്തിനുള്ളിൽ കുരിശു യുദ്ധത്തിൽ എദേസ വീണ്ടെടുത്തതുകൊണ്ട് തിരുശേഷിപ്പിന് ഭീഷണിയുണ്ടായില്ല. പിന്നീട് മുസൂളിന്റെ രാജാവായ സിങ്കളി, എദേസ ആക്രമിച്ച് കീഴടക്കി. ആ കാലഘട്ടത്തിലെ മുസ്ലീം ഭരണാധികാരികൾ ചെയ്യുന്നതുപോലെ അദ്ദേഹം ദേവാലയം നശിപ്പിച്ചില്ല. എന്നാൽ അദ്ദേഹത്തിന്റെ കാലശേഷം ഭരണമേറ്റ അദ്ദേഹത്തിന്റെ മകൻ തൊറാസിൻ എദേസായിലെ എല്ലാ ദേവാലയങ്ങളും നശിപ്പിച്ചു. അക്കൂട്ടത്തിൽ തോമാശ്ലീഹായുടെ ബസിലിക്കയും നശിപ്പിക്കപ്പെട്ടു. ഇൗ അവസരത്തിൽ എദേസയിലെ വിശ്വാസികൾ തിരുശേഷിപ്പ് ഏഷ്യാമൈനറിലുള്ള കിയോസ് എന്ന പട്ടണത്തിൽ കൊണ്ടുപോയി സ്ഥാപിച്ചു.
തിരുശേഷിപ്പ് ഒാർത്തോണയിൽ
1258 ജൂൺ 17ന് ടെന്റോയിലെ രാജാവിന്റെ നിർദ്ദേശമനു സരിച്ചും സഹായത്താലും കിയോസിൽ സൂക്ഷിച്ചിരുന്ന തിരുശേഷിപ്പ് കപ്പലുകളുടെ അകമ്പടിയോടെ ഇറ്റലിയിലെ ഒാർത്തോണയിൽ വിശുദ്ധ തോമാശ്ലീഹായുടെ നാമത്തിൽ പുതിയതായി പണിതുയർത്തിയ ബസിലിക്കയിലേക്ക് മാറ്റി സ്ഥാ പിച്ചു. 1556ൽ തുർക്കികൾ ഇൗ ബസിലിക്കയും തകർത്തുവെ ങ്കിലും വിശ്വാസികൾ വി. തോമാശ്ലീഹായുടെ തിരുശേഷിപ്പ് കാത്തു സൂക്ഷിച്ചു. ഇന്നും വിശുദ്ധന്റെ തിരുശേഷിപ്പ് സുരക്ഷിതമായ പെട്ടകത്തിലാക്കി മാർബിൾ കൊണ്ട് കെട്ടിയുയർത്തിയിരിക്കുന്ന പ്രധാന അൾത്താരയുടെ അരികിലായി സൂക്ഷിക്കുന്നു.
തിരുശേഷിപ്പ് ഭാരതത്തിലേക്ക്
ഭാരതത്തിന് വിശ്വാസത്തിന്റെ ദീപവുമായി എത്തിച്ചേർന്ന വി. തോമാശ്ലീഹായുടെ തിരുശേഷിപ്പ് ലഭിക്കുവാൻ കേരള കത്തോലിക്കാസഭ നിരന്തരം ശ്രമിച്ചിരുന്നു. അവസാനം കേരള കത്തോലിക്കരുടെ നിരന്തരമായ അഭ്യർത്ഥനയെ മാനിച്ച് 1953 ഡിസംബർ 6ാം തീയതി പൗരസ്ത്യ തിരുസംഘത്തിന്റെ തലവ നായിരുന്ന കാർഡിനൽ യൂജിൻ ടിസറങ് കേരളം സന്ദർശിച്ചപ്പോൾ തോമാശ്ലീഹായുടെ തിരുശേഷിപ്പ് കേരള സമൂഹത്തിന് സമ്മാനമായി കൊണ്ടുവന്നു. യേശുവിന്റെ വിലാപുറത്ത് തൊട്ട തോമാശ്ലീഹായുടെ വലതുകൈയുടെ ഒരു അസ്ഥിയാണ് കേരളത്തിലേക്ക് കൊണ്ടുവന്നത്. ആ പൂജ്യമായ തിരുശേഷിപ്പ് സ്ഥാപിക്കുവാൻ തെരഞ്ഞെടുക്കപ്പെട്ട സ്ഥലം 1900 വർഷങ്ങൾക്കു മുമ്പ് വിശുദ്ധൻ കപ്പലിറങ്ങിയ കൊടുങ്ങല്ലൂർ തന്നെയായിരുന്നു. അങ്ങനെ വെറും 90 ദിവസം കൊണ്ട് വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ മാതൃകയിൽ പണിതുയർത്തിയ മനോഹരമായ സെന്റ് തോമസ് ബസിലിക്കയിൽ തിരുശേഷിപ്പ് സ്ഥാപിതമായി. തിരുശേഷിപ്പിന്റെ കാവൽക്കാരായി സി.എം.എെ സഭയെ ഭരമേൽപ്പിക്കുകയും ചെയ്തു.
മാർത്തോമാ ശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ ദുക്റാന
"ദുക്റാന' എന്ന സുറിയാനി പദത്തിന്റെ അർത്ഥം ഒാർമ്മയെന്നാണ്. "ദുക്റാന' എന്ന വാക്കുകൊണ്ട് ഇന്ന് മാർത്തോമാ ക്രിസ്ത്യാനികൾ അർത്ഥമാക്കുന്നത് തോമാശ്ലീഹാ യുടെ ഒാർമ്മയെന്നാണ്. നൂറ്റാണ്ടുകളുടെ പ്രയോഗം വഴി ഇൗ പദം ഇങ്ങനെ പ്രത്യേകമായ അർത്ഥം ആർജ്ജിച്ചിരിക്കുന്നു. വി. തോമാശ്ലീഹാ മരിച്ച തീയതിയെപ്പറ്റി അഭിപ്രായവ്യത്യാസ മുണ്ടെന്നത് സത്യം തന്നെ. ഇന്ന് സുറിയാനി സഭകളിലും ലത്തീൻ സഭയിലും തോമാശ്ലീഹായുടെ ഒാർമ്മയാചരിക്കുന്നത് ജൂലൈ മൂന്നാം തീയതിയാണ്. ആറാം പൗലോസ് പാപ്പ പൗരസ്ത്യസഭ കളിലെ പാരമ്പര്യം അനുസ്മരിച്ചുകൊണ്ട് റോമാസഭയും ജൂലൈ മൂന്നാം തീയതി ഇൗ തിരുനാൾ ആഘോഷിക്കണമെന്ന് പ്രഖ്യാപിച്ചതോടെയാണ് ഇൗ തിരുനാളാഘോഷ തീയതിയിൽ എെക്യം രൂപപ്പെട്ടത്.
തോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തെ അനുസ്മരിക്കുന്ന ജൂലൈ മൂന്നിനുള്ള ദുക്റാന കൂടാതെ, തോമാശ്ലീഹായുടെ വിശ്വാസ പ്രഖ്യാപനം ഒാർമ്മിക്കുന്ന പുതുഞായർ, മൈലാപ്പൂരിലെ അത്ഭുത സ്ലീവാ വിയർത്തതിനെ ഒാർമ്മിക്കുന്ന ഡിസംബർ 18 എന്നീ തീയതികളും കേരളത്തിലെ സുറിയാനി നസ്രാണികൾ തങ്ങളെ വിശ്വാസത്തിൽ ജനിപ്പിച്ച പിതാവിനെ ഒാർമ്മിക്കുന്ന പൂണ്യദിന ങ്ങളാണ്.
നമുക്ക് ചരിത്രരേഖകൾ സൂക്ഷിക്കുന്നതിൽ വീഴ്ച വന്നു വെന്ന് സമ്മതിക്കേണ്ടിയിരിക്കുന്നു. കേരളത്തിലെ ആ കാലഘട്ടത്തെ സംബന്ധിച്ചിടത്തോളം ചരിത്രരേഖകൾ സൂക്ഷിച്ചുവയ്ക്കുക പ്രയാസവുമായിരുന്നു. കാരണം, രേഖകൾ എഴുതി സൂക്ഷിക്കാൻ നാം ഉപയോഗിച്ചിരുന്ന പനയോലകൾ നീണ്ടകാലം നിലനിൽക്കുന്നതായിരുന്നില്ല. കേരളത്തിൽ നീണ്ടുനിൽക്കുന്ന മൺസൂണും, ശീതോഷ്ണ കാലാവസ്ഥയും രേഖകൾ സൂക്ഷിക്കാൻ പറ്റിയതുമല്ലായിരുന്നു. മാത്രമല്ല, ചേരം കേരളമായി മാറിയപ്പോൾ അന്നുവരെ ഉപയോഗിച്ചിരുന്ന തമിഴ് ഭാഷയ്ക്ക് പകരം മലയാള ഭാഷ നിലവിൽ വന്നു. തന്മൂലം ചരിത്ര രേഖകൾ പലതും നഷ്ടപ്പെട്ടു. അങ്ങനെ ചരിത്രരേഖകൾ പലതും നഷ്ടപ്പെട്ടിട്ടുണ്ടെങ്കിലും നമ്മുടെ പൈതൃകവും, പാരമ്പര്യങ്ങളും, കലകളും, വിദേശ എഴുത്തുകാരുടെ വിവരണങ്ങളുമെല്ലാം തോമാശ്ലീഹാ ഭാരതത്തിന് പകർന്നു തന്ന മഹത്തായ പാരമ്പര്യ ത്തെ കാണിച്ചു തരുന്നു. ആ പാരമ്പര്യത്തെക്കുറിച്ചുള്ള അറിവാകട്ടെ, വിശ്വാസ തീക്ഷ്ണതയിൽ മുന്നേറാൻ സഹായകര വുമാണ്.
അനുദിന വിശുദ്ധർ | ആഗസ്റ്റ് 28 , 2020
കച്ചവടക്കാരിയും ആശാനും
അനുദിന വിശുദ്ധർ
പ്രഭാത പ്രാർത്ഥന ; 19-10 -202