പള്ളിക്കൂദാശക്കാലം 2ാം ഞായർ

09,  Nov   

1
 
ധനസമാഹരണം
 
ഫ്രയർ ക്രിസ്റ്റോ കോരേത്ത് 
 
 ലോകത്തോടുള്ള മമത ദൈവത്തോടുള്ള ശത്രുതയാകുന്നു. ഭൗതികമായ ധനം മനുഷ്യനെ ഭൗതികതയിൽ ബന്ധിക്കുമ്പോൾ, ആത്മീയതയുടെ 
ധനസമാഹരണം മനുഷ്യൻ മറന്നുപോകുന്നു. 
 
ഭൗതീക ധനത്തിന്റെ സുഖം നമ്മെ വിട്ടുപോകുന്ന സമയവും അർത്ഥവും 
ദ് ഗ്രേറ്റ് അലക്സാണ്ടറിന്റെ ജീവിതത്തിൽ നമുക്ക് കാണാം. 
 
എന്നാൽ ആത്മീയതയുടെ ധനസമാഹരണം മനുഷ്യനെ ചില വ്യക്തികളിലേക്ക് വിരൽചൂണ്ടുന്നു. വിശുദ്ധ ഫ്രാൻസിസ് അസീസി, വിശുദ്ധ മദർ തെരേസ, വിശുദ്ധ ക്ലാര. എന്ത് ഇവർ ഭൂമിയിൽ നേടി എന്നതിനപ്പുറം ഇവർ എന്ത് നഷ്ടപ്പെടുത്തിയോ അത് ക്രിസ്തുവിലേക്കുള്ള നേട്ടമായി മാറി.
 
 ക്രിസ്തുവിൻറെ മരണശേഷം ഒഴിഞ്ഞ കുരിശിലേക്ക് നോക്കി നമ്മെത്തന്നെ മറ്റൊരു ക്രിസ്തുവായി ചിത്രീകരിക്കാൻ പറ്റാത്തതുകൊണ്ടാണ് ഇൗ ലോകത്തിൻെറ കെട്ടുപാടുകൾ നമ്മെ തടസ്സപ്പെടുത്തുന്നത്. അതിനെ അതിജീവിക്കാൻ പരിശ്രമിക്കാം.
 
 
2
 
ക്രിസ്തുവിനായി ഉപേക്ഷിക്കൽ..
 
          ഫ്രയർ നിബിൽ കൊല്ലിതടത്തിൽ 
 
 എല്ലാം ഉപേക്ഷിച്ച് നിന്നെ അനുഗമിക്കുന്നവർക്ക് എന്ത് കിട്ടും എന്ന ചോദ്യത്തിന്റെ ഉത്തരമാണ് ഇന്നത്തെ സുവിശേഷം. ജീവിതത്തിന്റെ ഏറ്റവും 
പ്രഥമമായ ലക്ഷ്യം നിത്യജീവൻ നേടുക എന്നതാണ്. ഇൗ നിത്യജീവനെ 
എളുപ്പത്തിൽ നേടുവാൻ ക്രിസ്തുവിനെ സ്വന്തമാക്കിയവർക്ക് സാധിക്കും.
 
 ക്രിസ്തുവിനോടൊപ്പം ആയിരിക്കുന്നവർക്ക് മറ്റു നേട്ടങ്ങളെ കുറിച്ച് ഒന്നും ആകുലപ്പെടേണ്ടതില്ല, കാരണം ജീവിതത്തിൽ ഒരാൾക്ക് അനുഭവിക്കാൻ 
സാധിക്കുന്ന ഏറ്റവും വലിയ നേട്ടം അവൻ നൽകുന്ന സ്നേഹമാണ്.
 
 
3
 
   പ്രതിഫലം
 
 
ഫ്രയർ ജിന്റേഷ് മാളിയേക്കൽ
 
ഇന്നത്തെ സുവിശേഷത്തിൽ വിശുദ്ധ പത്രോസ് ഇൗശോയോട് ചോദിക്കുന്നുണ്ട് ഇതാ ഞങ്ങളെല്ലാം ഉപേക്ഷിച്ച് നിന്നെ അനുഗമിച്ചിരിക്കുന്നു ഞങ്ങൾക്ക് എന്താണ് ലഭിക്കുക? ഇതിനു മറുപടിയായി ഇൗശോ പറയുന്നു എന്നോടുള്ള സ്നേഹത്തെ പ്രതിയാണ് നിങ്ങൾ എല്ലാം ത്യജിക്കുന്നതെങ്കിൽ നിങ്ങൾക്ക് നൂറ് ഇരട്ടി ആയി അത് ലഭിക്കും അവൻ നിത്യജീവൻ അവകാശമാക്കുകയും ചെയ്യും എന്ന് ഇൗശോ പറയുന്നു.പക്ഷേ 
നമ്മുടെയൊക്കെ ഉപേക്ഷകൾ കാര്യങ്ങൾ സാധിച്ചു കിട്ടുന്നതിനോ അതോ മറ്റു പലതിനോ വേണ്ടിയാണ്. ദൈവത്തെ പ്രതി ഉപേക്ഷിക്കാൻ അല്ലെങ്കിൽ പങ്കുവെക്കാൻ നമുക്ക് സാധിക്കാതെ വരുന്നു. ഇത് 
ദൈവീകമല്ല. പ്രിയ സഹോദരന് നമുക്ക് പ്രാർത്ഥിക്കാം കർത്താവേ ഇൗശോയെ നേടാൻ എല്ലാം ഉപേക്ഷിക്കാനുള്ള കൃപ എനിക്ക് തരണമേ.
 
 
 4
 
ഒരേ ഒരു ലക്ഷ്യം  
 
ഫ്രയർ ജോജോമോൻ ഇലവുങ്കൽ  
 
ഇന്നത്തെ സുവിശേഷത്തിൽ ഇൗശോ പറയുന്നു ധനവാൻ സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കുക എത്രയോ ദുഷ്കരം. തിരുസഭ പള്ളിക്കൂദാശ 
കാലത്ത് നമ്മുടെ ആത്മീയ യാത്ര നടത്തുമ്പോൾ സ്വർഗോത്മുകമായി ജീവിക്കുവാൻ നമ്മെ പ്രചോദിപ്പിക്കുന്നു.
 
എല്ലാ സംസ്കാരങ്ങളിലും ധനത്തിന് സമൂഹത്തിൽ പ്രത്യേക സ്ഥാനമുണ്ട്. പലപ്പോഴും ധനത്തെ ദൈവാനുഗ്രഹമായും എെശ്വര്യമായും 
കണക്കാക്കാറുണ്ട്. എന്നാൽ ഇവിടെ ഇൗശോ ദൈവരാജ്യത്തേക്കാൾ മറ്റൊന്നിനും പ്രാധാന്യം നൽകരുതെന്ന് നമ്മെ ഒാർമ്മിക്കുന്നു. 
ക്രിസ്തു ആകുന്ന ധനത്തെ മുറുകെപ്പിടിച്ച് നമുക്ക് സ്വർഗത്തെ 
ലക്ഷ്യമാക്കാം.
 
 
5

Spiritual Reality with the Poor

ഫ്രയ ർ സുബിൻ പേക്കുഴിയിൽ

 

Through Incarnation Christ abided in us by being one among us and glorified God by fulfilling His redemptive work. All of us want to improve on our spiritual life and we meet priest, we go to church, seek spiritual counselling, attend retreats, hear homilies and so on. But, are we realizing that this urge in us is the response of his abiding love in us?

Through this Gospel passage Jesus is showing us the way to fulfill our urge to abide in Him. It is by dispossessing the worldly things so as to include into our hearts the poor and downtrodden. It is in the serving of the poor that we get the true knowledge which in turn would open our heart toward God and lead us to the love of Him which is the fulfilment of our union with Him.

An eye of a needle can be symbolized as encountering the crucified Christ in the poor.

 
 
6
To be a Schindler of our times
ഫ്രയർ  ഐസൺ ഊരോത്ത്
 
 
ധനികൻ സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കുന്നതിലുംഎളുപ്പം ഒട്ടകം സൂചികുഴയിലൂടെ കടക്കുന്നതാണെന്ന് പറഞ്ഞ് നമ്മെ അതിശയിപ്പിക്കുന്ന വചനഭാഗമാണ് 
ഇന്നത്തെ സുവിശേഷം.നമുക്ക് ചുറ്റും ഇൗ ധനത്തിനായുള്ള ഒാട്ടം തന്നെയാണ്. ഇൗ ഒാട്ടപാച്ചിലിൽ  ബന്ധങ്ങളും സുഹൃത്തുക്കളും എല്ലാം ഇല്ലാതായിത്തീരുന്നു.
 
ടരവശിറഹലൃ' െഹശ െേഎന്ന മനോഹരമായ ഒരു സിനിമയുണ്ട്. നാസി തടങ്കൽപാളയത്തിൽ അകപ്പെട്ടു പോകുന്ന ഒരു കൂട്ടം ആളുകൾ രക്ഷിക്കുവാൻ ആയിട്ട് തന്റെ കയ്യിൽ നിന്നും തന്റെ ധനമെല്ലാം എടുക്കുന്ന ഒരു യഹൂദന്റെ കഥ.  ഇതുവഴി 
അരക്ഷിതത്തിലേക്കുള്ള തന്റെ ജീവിതത്തെയും ഭാവിയെയും കുറിച്ചൊന്നും അദ്ദേഹം തീർത്തും വ്യാകുലനാകുന്നില്ല. തന്റെ കയ്യിൽ ധരിച്ചിരുന്ന അദ്ദേഹം 
ശ്രദ്ധിക്കാതെ പോയ സ്വർണമോതിരത്തിലൂടെ രണ്ടുപേരെ കൂടി രക്ഷിക്കാമായിരുന്നു എന്ന് പറഞ്ഞു വിതുമ്പുന്ന അദ്ദേഹം നമ്മുടെ കണ്ണുകൾ നനയ്ക്കുന്നുണ്ട്.
 
നമ്മുടെ കാലഘട്ടത്തിലും ഒരു ടരവശിറഹലൃ ആകുക  എന്നതാണ് യഥാർത്ഥ വെല്ലുവിളി. ധനത്തേക്കാൾ ഉപരിയായി മനുഷ്യബന്ധങ്ങൾക്ക്, ജീവന് വില 
കൊടുക്കുക. കരുണയായിരിക്കട്ടെ നമ്മുടെ മുഖം.
 
 
 7
 
നേടണമോ?  നഷ്ടപ്പെടുത്തുക...
  
ഫ്രയർ അക്ഷയ് പുതുക്കാട്
 
 
എന്തുകൊണ്ട് ധനികനായ യുവാവ് സങ്കടത്തോടെ മടങ്ങി? അവൻ 
തന്റെ സമ്പത്ത് നഷ്ടപ്പെടുത്തണമെന്ന് ഇൗശോ ആവശ്യപ്പെട്ടു. 
നഷ്ടങ്ങൾ എപ്പോഴും വേദന ഉളവാക്കുന്നതാണ്. ഇൗ ലോകത്തിൽ 
ആര് എന്ത് നേടിയാലും അവരെല്ലാം എന്തോ നഷ്ടപ്പെടുത്തിയിട്ടുണ്ട്. ഇതൊരു പ്രപഞ്ച സത്യമാണ്; നഷ്ടമില്ലാതെ നേട്ടമില്ല. 
 
ആത്മീയ ജീവിതത്തിലും നേട്ടം ആഗ്രഹിക്കുന്നുവെങ്കിൽ ചിലതെല്ലാം 
നഷ്ടപ്പെടുത്തിയേ മതിയാവൂ. നമ്മൾ വിലപ്പെട്ടത് എന്ന് കരുതി പിടിച്ചു വെച്ചിരിക്കുന്ന പലതും നഷ്ടപ്പെടുത്തുവാൻ തയ്യാറാകുമ്പോൾ നമുക്കും നേടാം, ഇൗശോയെ. ദാനത്തെ ആണോ, ദാതാവിനെ ആണോ നാം കാംക്ഷിക്കുന്നത്?
 
 
8
 
യഥാർത്ഥ ധനം
ഫ്രയർ ആന്റോ ചേപ്പുകാലായിൽ
 
ചിലപ്പോൾ ഇന്നത്തെ വചനം ശ്രവിക്കുമ്പോൾ നമ്മൾ കരുതും ഇത് 
ധനവാൻമാരെ മാത്രം ബാധിക്കുന്ന ഒന്നല്ലേ... സ്വർഗ്ഗരാജ്യത്തിൽ 
പ്രവേശിക്കുവാൻ നിനക്ക് തടസ്സമായി നിൽക്കുന്നതെല്ലാം   ധനമാണ്. 
പണമാകാം, ബന്ധങ്ങൾ ആകാം, അധികാരമാകാം, എന്തുമാകാം...
അതിനാൽ ക്രിസ്തുമൊഴിയുന്നു നിന്റെ യഥാർത്ഥ ധനം അതു 
ക്രിസ്തുവാകട്ടെ. 
അതുവഴി സ്വർഗ്ഗരാജ്യം നേടാൻ നീ പ്രാപ്തനാകട്ടെ. കാരണം നിന്നെ നിക്ഷേപം എവിടെയോ അവിടെയാണ് നിന്റെ ഹൃദയവും
 
 
9
 
കെട്ടുകൾ
 
ഫ്രയർ ജിബിൻ ഇടപ്പുള്ളവൻ
 
ഒരിക്കല് ഒരു കുഞ്ഞിന് ഒരു പ്രാവിനെ കിട്ടി. അവനാ പ്രാവിന്റെ ഒരു കാലിൽ ചെറിയ നീളത്തിൽ ഒരു വള്ളി കെട്ടി  തന്റെ റൂമിന്റെ ജനലിൽ ഉറപ്പിച്ചു. അത് പറന്നു പോകാതിരിക്കാനാണ് അങ്ങനെ ചെയ്തത്. പ്രാവ് ചിറകടിച്ചു ഉയരാൻ ശ്രമിച്ചു. എന്നാൽ കെട്ട് ശക്തമായത് മൂലം സാധിച്ചില്ല. കുറെ കഴിഞ്ഞ് ചിറകടിച്ച് തളർന്നു. ചെറുകിടച്ച സമയമത്രയും ആ പ്രാവിന്റെ സ്വാതന്ത്ര്യം എന്ന് പറയുന്നത് ആ കെട്ടപ്പെടലിന്റെ ഉള്ളിലാണ്. വിശാലമായ ആകാശം വിധാനത്തിലേക്ക് പറന്നുയരാൻ സാധിക്കാത്ത വിധമുള്ള കെട്ടിന്റെ ഉള്ളിൽ.
 
 നമ്മുടെ ജീവിതവും ഇതുപോലുള്ള ചില കെട്ടപ്പെടലിന്റെ ഉള്ളിലാണ്. ഒരുപക്ഷേ ആ കെട്ട് ഞാനോ നീയോ കെട്ടിയതാകാം, അല്ലെങ്കിൽ മറ്റുള്ളവരാൽ  ആകാം. ഇന്നത്തെ സുവിശേഷത്തിലൂടെ ഇൗശോ പറയുന്നതും ഇതുപോലൊരു കെട്ടിനെ തകർക്കുവാനാണ്. ധനം എന്ന കെട്ടിനെ ! ഇൗയൊരു ധനം സമ്പത്ത് തന്നെ ആകണമെന്ന് നിർബന്ധമില്ല. ദൈവത്തേക്കാൾ ഉപരി നാം ഇംപോർട്ടൻസ് കൊടുക്കുന്ന എന്തുമാകാം  ടാലൻസ്, സ്കിൽസ്, റിലേഷൻസ്,ഫാമിലി, ഫ്രണ്ട്സ്, സ്റ്റാറ്റസ്, ഗെയിംസ് ലരേ. ക്രിസ്തുവിലെത്തുവാനായിട്ട് നമ്മെ ഇവ തടഞ്ഞു നിർത്തുന്നുണ്ടെങ്കിൽ പൊട്ടിച്ചെറിഞ്ഞ് അതിനേക്കാൾ വിശാലമായ മനോഹരമായ ഒന്ന് സ്വന്തമാക്കുവാൻ നമുക്ക് സാധിക്കട്ടെ.......
 
 
 10
       
രക്ഷപ്പെടാൻ 
ഫ്രയർ ജോയൽ ചേപ്പുകാലയിൽ
 
 
 
ഒരുവശത്ത് റോമൻ ഭരണത്തിന്റെ അടിമത്ത തുല്യമായ അനുഭവം. മറുവശത്ത് യഹൂദ പ്രമാണിമാരുടെ കർശനമായ നിയമാനുസൃത ജീവിതം. രാഷ്ട്രീയപരമായും മതപരമായും കഷ്ടപ്പെടുന്ന ശിഷ്യന്മാർക്ക് എങ്ങനെയെങ്കിലും രക്ഷപ്പെടണം. അപ്പോഴാണ് ക്രിസ്തുവിന്റെ രംഗപ്രവേശം. അവനിലാണെങ്കിൽ എന്തൊക്കെയോ അതി മാനുഷിക കഴിവുകൾ. 
അവൻെറ കൂടെ കൂടിയാൽ രക്ഷപ്പെടാം. 
 
കൂടെ കൂടിയപ്പോളോ... ഒട്ടകവും സൂചിക്കുഴയും പോലുള്ള ഒന്നൊന്നര സാധനങ്ങളും  അതുകൊണ്ട് സ്വാഭാവികമായ ഒരു ചോദ്യം, "അങ്ങനെയെങ്കിൽ ആര് രക്ഷപ്പെടും?" അതിന്റെ ഉത്തരമോ, മനുഷ്യന് അസാധ്യം; ദൈവത്തിന് . എന്താണാവോ ഇതിലൂടെ ഇൗശോ ഉദ്ദേശിച്ചത്? 
പൗലോസ് ശ്ലീഹ പറയുന്നതുപോലെ "വിശ്വാസം വഴി കൃപയാൽ ആണ് നാം രക്ഷിക്കപ്പെട്ടത്. അത് നിങ്ങൾ നേടിയെടുത്തതല്ല, ദൈവത്തിൻറെ ദാനമാണ്. (എഫേസൂസ് 2:8)
 
ചുരുക്കിപ്പറഞ്ഞാൽ, രക്ഷപ്പെടാൻ വലിയ കഷ്ടപ്പാട് ഒന്നുമില്ല. പക്ഷേ 
നമുക്ക് തനിയെ പറ്റത്തുമില്ല. പിന്നെയോ, എല്ലാറ്റിനേക്കാളും ദൈവത്തെ സ്നേഹിച്ചാൽ ദൈവം തന്നെ അത് നടത്തിത്തരും. അത്രതന്നെ.
 
 
11
 
സമാധാനം 
ഫ്രയർ അലൻ മാതിരംപള്ളിൽ 
 
 
"കർത്താവേ നിന്നെ അനുഗമിച്ചാൽ എനിക്ക് എന്ത് കിട്ടും?" ഗുരുവിനെ പിന്തുടരുവാൻ സർവ്വവും ഉപേക്ഷിച്ച ക്രിസ്തു ശിഷ്യരുടെ 
ആകുലതകളിൽ ഒന്നായിരുന്നു ഇൗ ചോദ്യം. നമ്മളും പലപ്പോഴും 
കർത്താവിനോട് പരിഭവം പറയാറുണ്ട്, ഇത്രയൊക്കെ പ്രാർത്ഥിച്ചിട്ടും 
ഇത്രയൊക്കെ ഉപവസിച്ചിട്ടും എനിക്കൊന്നും ലഭിക്കുന്നില്ല എന്ന്. 
 
നമ്മുടെ ലക്ഷ്യം ക്രിസ്തു നൽകുന്ന സമാധാനവും ക്രിസ്തു വാഗ്ദാനം ചെയ്ത സമാധാനത്തിന്റെ പരമോന്നത അനുഭവമായ സ്വർഗ്ഗരാജ്യവും ആണ്. ലോകത്തിന്റെ ഭൗതിക സുഖങ്ങളിൽ ആകൃഷ്ടരാകാതെ ക്രിസ്തു നൽകുന്ന നിത്യ സമാധാനത്തെ ലക്ഷ്യം വെച്ച് നമുക്ക് ജീവിക്കാം.
 
 
12
 
 
ഒന്നും നമ്മെ അടിമപ്പെടുത്താതിരിക്കട്ടെ
 
ഫ്രയർ ജോയൽ ജിമ്മി 
 
 
എന്തെങ്കിലും എന്നെ അടിമപ്പെടുത്തുന്നുണ്ടോ? ക്രിസ്തുവിന്റെ വിളി 
എല്ലാ അടിമത്തങ്ങളിൽ നിന്നും പുറത്തുവരാനുള്ള ആഹ്വാനമാണ്. 
സൗഭാഗ്യങ്ങളും ബുദ്ധിമുട്ടുകളും പരീക്ഷണങ്ങളും തരുന്നത് ദൈവം തന്നെയാണ് എന്ന് തിരിച്ചറിവിൽ ജീവിതം നയിച്ചവരായിരുന്നു 
നമ്മുടെ പിതാവായ അബ്രഹാമും പരിശുദ്ധ മറിയവും ഒക്കെ..
 അതിനാൽ ജീവിതവും ജീവിതാവസ്ഥകളും ദൈവം നൽകിയതാണെന്ന് ഉറച്ച ബോധത്തോടെയുംഅത് അവിടുത്തേക്കായി ത്യജിക്കാൻ ശിഷ്യന്മാർ കാണിച്ച് മനോധൈര്യത്തോടെയും മുന്നോട്ടുപോകാം അപ്പോൾ നമ്മളും അവരെപ്പോലെ കൂടുതൽ അനുഗ്രഹിക്കപ്പെടും.
 
 
 
13
 
 
തെരഞ്ഞെടുപ്പ്
 ഫ്രയർ ജെയിംസ് സെബാസ്റ്റ്യൻ
 
 
ഏത് കാര്യത്തിനാണോ നാം ഏറ്റവും കൂടുതൽ പ്രാധാന്യം 
കൊടുക്കുന്നത്, നമ്മുടെ ചിന്തയും ഹൃദയവും അവിടെ ആയിരിക്കും. 
 
സയൻസിൽ ഗുരുത്വാകർഷണത്തെക്കുറിച്ച് പറയുന്നത്, എല്ലാം ഭൂമി 
വലിച്ചെടുക്കും എന്നാണ്. അതുപോലെ സ്വർഗത്തിലേക്കുള്ള യാത്രയിൽ നമ്മെ പിടിച്ചു വലിക്കുന്നതാണ് ഭൂമിയിലെ സ്വത്തുകൾ. 
 
നിസ്സാര നിമിഷത്തേക്ക് നാം വലുത് എന്ന് കരുതുന്നത് സ്വർഗത്തിൽ 
നമുക്ക് വേണ്ടി ഒരുക്കിയിരിക്കുന്ന വലിയ സ്വത്തിന് തടസ്സമാകും.


Related Articles

Contact  : info@amalothbhava.in

Top