കുട്ടിയും ചെന്നായും

05,  Oct   

Subscribe

ഒരിടത്ത് ഒരു മല ഉണ്ടായിരുന്നു. ആനമല പോലൊരു മല.  ആ  മലയുടെ നെറുകയിൽ ആനയെ പോലൊരു പാറ ഉണ്ടായിരുന്നു. ഒരു ദിവസം ആ പാറയുടെ മുകളിൽ  ഒരു കുട്ടി കയറി . കയറിയതല്ല  ആരോ കയറ്റിയതാണ്.  ഉയരത്തിൽ അങ്ങനെ അവൻ നിൽക്കുമ്പോൾ താഴെക്കൂടി ഒരു ചെന്നായ നടന്നു പോകുന്നത് അവൻ കണ്ടു. അവൻ ചെന്നായയെ കളിയാക്കി,

“ ചെന്നായ ചേട്ടാ ഒരു മുയലിനെ പോലും പിടിക്കാൻ പറ്റിയില്ല അല്ലേ. എന്നാൽ എന്നെ പിടിച്ചു തിന്നോ.  ചുണയുണ്ടെങ്കിൽ പിടിക്ക്”

 കുട്ടിയുടെ വെല്ലുവിളി വിളി കേട്ടിട്ടും തല ഉയർത്താതെ ചെന്നായ നടത്തം തുടർന്നു . തിരിഞ്ഞു നോക്കാനോ കുട്ടിയെ  ആക്രമിക്കാനോ അവൻ തയ്യാറായില്ല,  അതു കണ്ടു നിന്ന കാക്ക  ചെന്നായയോട് ചോദിച്ചു.

"ചേട്ടൻ ഇത്ര ഭീരുവാണോ. ഒരുപേടിത്തൊണ്ടനെ പോലെ  എന്താ പോകുന്നത്

"ചെന്നായ   കാക്കയോട് സ്വകാര്യം പറഞ്ഞു

"ഭീരു ഞാനല്ല അവനാണ്. ഉയരത്തിൽ നിന്നുകൊണ്ട് മറ്റുള്ളവരെ വെല്ലുവിളിക്കുന്നു. ആ സ്ഥലത്തിൻറെ  മഹത്വം അവനെ അഹങ്കാരി ആക്കിയിരിക്കുന്നു, ഞാൻ അവൻ ഇരിക്കുന്ന ഉന്നതമായ സ്ഥാനത്തെ ആണ് ബഹുമാനിക്കുന്നത്. അതാണ് തലതാഴ്ത്തി പോകുന്നത്. 

ചെന്നായയുടെ മറുപടി കേട്ട കാക്ക തലയാട്ടി പിന്നെ ഉച്ചത്തിൽ വിളിച്ച് പറഞ്ഞു.: " കാ... കാ... കാ... ആനപ്പുറത്തിരിക്കുന്നവൻ അവൻ നായെ പേടിക്കേണ്ടല്ലോ "

ഗുണപാഠം ; ഉന്നത സ്ഥാനത്ത് ഇരിക്കുമ്പോഴും എളിമ അഭ്യസിക്കുക 


Related Articles

Contact  : info@amalothbhava.in

Top